‘ഇൻഷുറൻസ് തട്ടാൻ കൊന്നതാണെന്ന് പറഞ്ഞു! ഇതിനിടെ ബിസിനസും തകർന്നു; വലിയ മനസ്സിന്റെ ഉടമ’
‘നീ അവനെ എവിടെയോ കൊണ്ടുപോയി കൊന്നതല്ലേ? എന്നിട്ട് ചാനലുകളുടെ മുന്നിൽ നാടകം കളിക്കുകയാണ്’– ഏതോ അജ്ഞാതൻ മൊബൈലിൽ അയച്ച ഈ മെസേജ് വായിച്ച് താൻ രാത്രിയിൽ ഏറെ കരഞ്ഞിട്ടുണ്ടെന്ന് ഷിരൂരിൽ അർജുൻ അപകടത്തിൽപ്പെട്ട ലോറിയുടെ ഉടമ മനാഫ് ഓർക്കുന്നു. ഷിരൂരിലെ കുന്നിൽ മഴയും തണുപ്പും സഹിച്ച് കഷ്ടപ്പെടുമ്പോഴും പലരും തന്നെ കുറിച്ച് മോശം പറയുന്നതു കേൾക്കുന്നുണ്ടായിരുന്നു. ഇപ്പോൾ എന്റെ പരിശ്രമം ആളുകൾ തിരിച്ചറിഞ്ഞതിൽ സമാധാനമുണ്ട് – മനാഫ് പറയുന്നു. ഗംഗാവാലി പുഴയുടെ ആഴങ്ങളിൽ നിന്ന് അർജുന്റെ ജീവനറ്റ ശരീരം പുറത്തെടുക്കുമ്പോൾ എല്ലാവരും അന്വേഷിച്ചത് ഒന്നാണ്. മനാഫ് എവിടെ ? അപകട ദിവസം മുതൽ ഗംഗാവാലിയുടെ തീരത്ത് അർജുനെ തേടി മനാഫുണ്ടായിരുന്നു. തകർന്ന് ചെളിയിൽ പുതഞ്ഞ ലോറിയിൽ നിന്ന് അർജുന്റെ മൃതദേഹം പുറത്തെത്തുമ്പോൾ മനാഫ് വിതുമ്പിക്കരഞ്ഞു. ഗംഗാവാലിയുടെ കുത്തൊഴുക്ക് ഒഴിഞ്ഞു, പകരം കണ്ണീർപ്പെരുമഴ പെയ്തു തുടങ്ങി. എന്നിട്ടും മനാഫ് ഇപ്പോഴും വിവാദങ്ങളുടെ പെരുമഴയത്തു നിൽക്കുകയാണ്. അതേസമയം മനാഫിനെയും അർജുനായി ഒരുമിച്ച സുമനസ്സുകളെയും

‘നീ അവനെ എവിടെയോ കൊണ്ടുപോയി കൊന്നതല്ലേ? എന്നിട്ട് ചാനലുകളുടെ മുന്നിൽ നാടകം കളിക്കുകയാണ്’– ഏതോ അജ്ഞാതൻ മൊബൈലിൽ അയച്ച ഈ മെസേജ് വായിച്ച് താൻ രാത്രിയിൽ ഏറെ കരഞ്ഞിട്ടുണ്ടെന്ന് ഷിരൂരിൽ അർജുൻ അപകടത്തിൽപ്പെട്ട ലോറിയുടെ ഉടമ മനാഫ് ഓർക്കുന്നു. ഷിരൂരിലെ കുന്നിൽ മഴയും തണുപ്പും സഹിച്ച് കഷ്ടപ്പെടുമ്പോഴും പലരും തന്നെ കുറിച്ച് മോശം പറയുന്നതു കേൾക്കുന്നുണ്ടായിരുന്നു. ഇപ്പോൾ എന്റെ പരിശ്രമം ആളുകൾ തിരിച്ചറിഞ്ഞതിൽ സമാധാനമുണ്ട് – മനാഫ് പറയുന്നു.
ഗംഗാവാലി പുഴയുടെ ആഴങ്ങളിൽ നിന്ന് അർജുന്റെ ജീവനറ്റ ശരീരം പുറത്തെടുക്കുമ്പോൾ എല്ലാവരും അന്വേഷിച്ചത് ഒന്നാണ്. മനാഫ് എവിടെ ? അപകട ദിവസം മുതൽ ഗംഗാവാലിയുടെ തീരത്ത് അർജുനെ തേടി മനാഫുണ്ടായിരുന്നു. തകർന്ന് ചെളിയിൽ പുതഞ്ഞ ലോറിയിൽ നിന്ന് അർജുന്റെ മൃതദേഹം പുറത്തെത്തുമ്പോൾ മനാഫ് വിതുമ്പിക്കരഞ്ഞു. ഗംഗാവാലിയുടെ കുത്തൊഴുക്ക് ഒഴിഞ്ഞു, പകരം കണ്ണീർപ്പെരുമഴ പെയ്തു തുടങ്ങി. എന്നിട്ടും മനാഫ് ഇപ്പോഴും വിവാദങ്ങളുടെ പെരുമഴയത്തു നിൽക്കുകയാണ്. അതേസമയം മനാഫിനെയും അർജുനായി ഒരുമിച്ച സുമനസ്സുകളെയും മനസ്സുകൊണ്ട് വാഴ്ത്തുകയാണ് നാട്. ഗംഗാവാലിയില്‍ നിന്ന് മനാഫ് മനസ്സ് തുറക്കുകയാണ്, മനോരമ ഓൺലൈൻ പ്രീമിയത്തിൽ.
∙ എന്തെല്ലാമായിരുന്നു താങ്കൾക്കെതിരെ ആളുകൾ അന്നു പറഞ്ഞത്? ലോറി ഇൻഷുറൻസ് ലഭിക്കാനാണ് താങ്കൾ പ്രയത്നിക്കുന്നത് എന്ന ആരോപണത്തെക്കുറിച്ച്...?
കള്ളക്കടത്തുകാരൻ, കുഴൽപ്പണം ഇടപാടുകാരൻ, ഡ്രഗ്സ് മാഫിയ, നക്സൽ ഇങ്ങനെ പല ആരോപണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ എനിക്കെതിരെ ഓരോരുത്തർ എഴുതിയത്. കോഴിക്കോടൻ ശൈലിയിൽ സാധാരണ ‘മൊയന്ത്’ ആയ എന്നെ പെരും ഡോൺ ആക്കി അവർ കഥകൾ പടച്ചു. ലോറിയുടെ ഇൻഷുറൻസിനെ കുറിച്ച് യാതൊരു വിവരവുമില്ലാത്തവരാണ് ഇതു പറഞ്ഞത്. വണ്ടി കാണാതായാൽ, തീ പിടിച്ചാൽ, വെള്ളത്തിൽ പോയാൽ എല്ലാം നഷ്ടപരിഹാരത്തിന് ഇന്ന് ഇൻഷുറൻസ് എടുക്കാം. ആ തുക ലഭിക്കുകയും ചെയ്യും. പിന്നെ എന്തു വിവരക്കേടാണ് ഇവർ പറയുന്നത് എന്നെനിക്കറിയില്ല..
മൃതദേഹം കിട്ടിയില്ലെങ്കിൽ അർജുന്റെ ഇൻഷുറൻസ് കിട്ടുന്നതു പ്രതിസന്ധിയിലായേനേ. ബോഡി കിട്ടിയില്ലെങ്കിൽ മരണ സർട്ടിഫിക്കറ്റ് തരുന്നത് 7 വർഷം കഴിഞ്ഞ് നോക്കാം എന്നാണ് ഉത്തര കന്നഡ ജില്ലാ കലക്ടർ പറഞ്ഞത്.
∙ അർജുനെ എത്ര നാളത്തെ പരിചയമായിരുന്നു?
മൂന്നര വർഷമായി അർജുൻ കൂടെയുണ്ടായിരുന്നു. എന്റെ സുഹൃത്തു വഴിയാണ് അർജുനെ പരിചയപ്പെട്ടത്. ലോറിയും ലോഡും വളരെ ശ്രദ്ധയോടെ പരിചരിക്കുമായിരുന്നു അർജുൻ. ഹുബ്ബള്ളിയിലും പരിസരത്തു നിന്നുമാണ് കൂടുതലും തടി കൊണ്ടു വന്നിരുന്നത്. അക്വേഷ്യ, ഇരുൾ തുടങ്ങി എല്ലാ മരങ്ങളും എടുക്കും. മരക്കച്ചവടം ചെയ്യുന്ന സുഹൃത്തുക്കൾക്കുള്ള ലോഡും കൊണ്ടു വരാറുണ്ട്. തിരച്ചിൽ ദിവസങ്ങളിൽ അർജുന്റെ അമ്മ ദിവസവും രാവിലെ വോയ്സ് മെസേജ് അയക്കുമായിരുന്നു. അർജുന്റെ മകന് എന്ത് ആവശ്യമുണ്ടെങ്കിലും ഇനിയും നോക്കും. അതൊക്കെ എന്റെ കടമയാണല്ലോ.
∙ സ്വന്തം കുടുംബത്തിൽ നിന്ന് ഇത്ര ദിവസം മാറി നിന്നാൽ ബുദ്ധിമുട്ടുണ്ടാവില്ലെ?
ഭാര്യയോടും ഉമ്മയോടും അത്രയും കടപ്പെട്ടിരിക്കുന്നു. എന്റെ മനസ്സ് ആകെ തകർന്നിരിക്കുകയായിരുന്നു. പലരോടും പലപ്പോഴും ദേഷ്യപ്പെട്ട് പലതും പറയേണ്ടി വന്നു. ഈ ഒരു മാനസിക സംഘർഷമായിരുന്നു കാരണം. ഞാൻ മര്യാദയ്ക്ക് ഉറങ്ങിയിട്ടു പോലും ഇല്ല. ഡ്രജർ കൊണ്ടുവരുന്നതിന് പണം പ്രതിസന്ധിയാണെന്നു കേട്ടപ്പോൾ ഒരു കോടി രൂപ ഞാൻ കൊടുക്കുമെന്ന് ഉമ്മയോട് പറഞ്ഞു. ഏതു വകുപ്പിലാണ് അതു പറഞ്ഞതെന്ന് ഉമ്മ ചോദിച്ചു. വീടു വിറ്റാണെങ്കിലും കൊടുക്കാമെന്നായിരുന്നു ഞാൻ പറഞ്ഞത്.
∙ താങ്കളെ സാമ്പത്തികമായി ഇത് എങ്ങനെ ബാധിച്ചു?
50 ലക്ഷം രൂപയുടെ ലോറിയാണ് പുഴയിൽ പോയത്. 8 ലക്ഷം രൂപയുടെ ലോഡും ഉണ്ടായിരുന്നു. 72 ദിവസത്തെ കാത്തിരിപ്പിൽ 5 ദിവസം മാത്രമാണ് എനിക്ക് വീട്ടിൽ പോകാൻ കഴിഞ്ഞത്. ഇവിടെ വന്ന പലരും പണം വാങ്ങിയാണ് സേവനം ചെയ്തത്. അതു സിഗ്നൽ പരിശോധന ആയാലും മുങ്ങിപ്പരിശോധന ആയാലും.
ഞാനും എന്റെ സഹോദരങ്ങളും ഇത്രയും ദിവസം ഇവിടെ താമസിച്ചത് സ്വന്തം ചെലവിലാണ്. എനിക്ക് മലേഷ്യയിൽ റസ്റ്ററന്റ് ബിസിനസ് ഉണ്ട്. നാട്ടിൽ മരക്കച്ചവടവും ഉണ്ട്. 6 ലോറികളുണ്ട്. ഈ പ്രശ്നത്തിനിടയ്ക്ക് ഒന്നും ശ്രദ്ധിക്കാനായില്ല. മരത്തടി ബിസിനസ് നഷ്ടത്തിലായി.
∙ കന്നഡ ഭാഷാ അറിവ് ദൗത്യത്തിൽ സഹായകരമായല്ലോ?
എന്റെ ഉപ്പ സാഗർ കോയ ജനതാദൾ കർണാടക സംസ്ഥാന സെക്രട്ടറിയായിരുന്നു. കർണാടകയിലെ സാഗർ മുനിസിപ്പൽ ചെയർമാനായിരിക്കെയായിരുന്നു മരണം. അവിടെയുള്ള കാലത്താണ് കന്നഡ പഠിച്ചത്. മലയാളം, ഇംഗ്ലിഷ്, കന്നഡ, തമിഴ്, ഉറുദു, ഹിന്ദി, അറബി, മലയ് എന്നിങ്ങനെ 8 ഭാഷകൾ ഞാൻ സംസാരിക്കും. കർണാടകയിലും കേരളത്തിലുമായിരുന്നു പഠനം. കിണാശ്ശേരി കോണാടത്ത് ഹൗസിലാണ് ഇപ്പോൾ താമസം. കേരളത്തിന്റെ ജൂനിയർ ക്രിക്കറ്റ് ടീമിൽ ഓൾ റൗണ്ടറായി അംഗമായിരുന്നു ഞാൻ.