‘അർജുനെ നമുക്ക് രക്ഷിക്കാൻ പറ്റുമായിരുന്നോ; കാബിനിലെ ഓക്സിജൻ തുണച്ചില്ലേ?’: ആ മരണം ഡീകോഡ് ചെയ്യുമ്പോൾ...
പുഴയുടെ അടിത്തട്ടിലെ തണുപ്പിൽനിന്ന് അസ്ഥികൂടം പോലെയായ ലോറിയും മൃതദേഹത്തിന്റെ ഭാഗങ്ങളും 72–ാം ദിവസം പൊക്കിയെടുത്തപ്പോഴും ആ ചോദ്യം പലരുടെയും നെഞ്ചുലച്ചു: ‘അർജുനെ നമുക്ക് രക്ഷിക്കാൻ പറ്റുമായിരുന്നോ?’. മലയാളികളാകെ പ്രാർഥനയോടെ ഒത്തൊരുമിച്ചുനിന്ന രക്ഷാദൗത്യം, പ്രതിസന്ധികളെ മറികടന്ന് അവസാന ഘട്ടത്തിലാണ്. അർജുന്റേതെന്ന് ഏറക്കുറെ ഉറപ്പായ മൃതദേഹമാണു ഷിരൂരിലെ ഗംഗാവലി പുഴയിൽനിന്ന് കിട്ടിയത്. എപ്പോഴാണ്, എങ്ങനെയാണ് അർജുൻ മരിച്ചത്? അപകട സമയത്തുതന്നെ രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിൽ അർജുനെ രക്ഷിക്കാൻ സാധിക്കുമായിരുന്നോ? ഡിഎൻഎ– പോസ്റ്റ്മോർട്ടം നടപടികളിൽനിന്ന് എന്തെല്ലാം വിവരങ്ങൾ ലഭിക്കും? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുകയാണു മുൻ പൊലീസ് സർജൻ ഡോ.പി.ബി.ഗുജറാൾ. പ്രമാദമായ കൊലക്കേസുകളിലെ ഉൾപ്പെടെ പതിനാറായിരത്തിലേറെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത് മരണത്തിന്റെ ജാതകം കുറിച്ചയാൾ. അർജുനെന്ന കേരളത്തിന്റെ തീരാനഷ്ടത്തെ ‘മനോരമ ഓൺലൈൻ പ്രീമിയം’ വായനക്കാർക്കായി ഗുജറാൾ ഡീകോഡ് ചെയ്യുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

∙ അർജുനെ രക്ഷിക്കാൻ പറ്റുമായിരുന്നോ?
എല്ലാവരും ചോദിക്കുന്ന, ഏവർക്കും അറിയേണ്ട ചോദ്യമാണിത്. രക്ഷാപ്രവർത്തനം വൈകിയെന്ന തരത്തിൽ ആദ്യഘട്ടത്തിൽ വിമർശനങ്ങളുണ്ടായതിനാൽ ഈ ചോദ്യത്തിനു പ്രസക്തിയുമുണ്ട്. ജൂലൈ 16ന് മംഗളൂരു–ഗോവ റൂട്ടിലുണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്. കരയിൽനിന്ന് 60 മീറ്ററോളം അകലെ പുഴയുടെ ജലനിരപ്പിൽനിന്ന് 12 മീറ്റർ ആഴത്തിൽനിന്നാണ് കഴിഞ്ഞ ദിവസം ലോറി പൊക്കിയെടുത്തത്. തകർന്ന ലോറിയുടെ അവസ്ഥ കണ്ടാൽ അർജുനെ രക്ഷപ്പെടുത്താനുള്ള സാധ്യത ഇല്ലായിരുന്നു എന്നുതന്നെ പറയാം. പക്ഷേ, മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിൽ ഷിരൂർ കുന്നിലും മണ്ണിടിഞ്ഞു വീണ ദേശീയപാതയിലുമായിരുന്നു തിരച്ചിൽ. എട്ടാം ദിവസമാണു തിരച്ചിൽ പുഴയിലേക്ക് കേന്ദ്രീകരിച്ചത്. ഈ ദിവസങ്ങളിലാണ് അർജുൻ ജീവിച്ചിരിക്കാനുള്ള സാധ്യതയെപ്പറ്റി ചർച്ചകളുണ്ടായതും.
ലോറി കാബിൻ 100 ശതമാനം വാട്ടർപ്രൂഫ് ആയിരുന്നു എങ്കിൽ, ഒരു തുള്ളി വെള്ളം പോലും അകത്തു കടക്കാൻ സാധ്യത ഇല്ലായിരുന്നു എങ്കിൽ, ചിലപ്പോൾ ഏതാനും മണിക്കൂറുകൾ അർജുനു ജീവനുണ്ടായിരുന്നെന്ന് അനുമാനിക്കാം. മറ്റ് അപകടമൊന്നും അർജുനു പറ്റിയിട്ടില്ലായെങ്കിൽ, കാബിനിലെ ഓക്സിജൻ അതേ അളവിൽ ഉണ്ടായിരുന്നു എങ്കിൽ അതിനെ ആശ്രയിച്ച് പരമാവധി ഒന്നുരണ്ടു ദിവസം ജീവിക്കാനും സാധ്യത ഉണ്ടാകുമായിരുന്നൂ.
പക്ഷേ, നമുക്ക് ഇതൊന്നും ഉറപ്പിച്ചു പറയാനാവില്ല. കാരണം, ഷിരൂരിൽ ഉണ്ടായതു വലിയ മണ്ണിടിച്ചിൽ ആയിരുന്നു. മിക്കവാറും ഒറ്റയടിക്കുതന്നെ ലോറി ഒഴുകി പുഴയിൽ എത്തിയിരിക്കാം. മണ്ണിടിച്ചിലിന്റെ ആഘാതത്തിൽ ഉടനെ മരണവും സംഭവിച്ചിരിക്കാം. ഇത്രയും നാളായതിനാൽ എന്നാണ് അർജുൻ മരിച്ചത് എന്നറിയുക പ്രയാസമാണ്. 6 മുതൽ 18 മണിക്കൂർ വരെയുള്ള മരണങ്ങളുടെ പോസ്റ്റ്‍മോർട്ടം പരിശോധനയിലേ മരണസമയം കൃത്യമായി കണ്ടെത്താനാകൂ. അല്ലെങ്കിൽ കേടുപാടില്ലാകെ ആമാശയം കിട്ടിയാൽ, അവസാനം കഴിച്ച ഭക്ഷണത്തിന്റെ പരിശോധനയിലും മരിച്ച സമയം കണ്ടുപിടിക്കാനാകും.
∙ ഡിഎൻഎ പരിശോധന വേണോ?
മലയാളികളുടെയെല്ലാം നോവായ അർജുന്റെ മരണം എങ്ങനെയെന്നു ശാസ്ത്രീയമായി അറിയാനുള്ള മാർഗമാണു പോസ്റ്റ്‍മോർട്ടം. മരണകാരണം, മരണത്തിന്റെ രീതി, മരിച്ചത് ആരാണ് എന്നീ മൂന്നു കാര്യങ്ങളാണു പ്രാഥമികമായി പോസ്റ്റ്‍മോർട്ടത്തിൽനിന്നു വ്യക്തമാവുക. ഗംഗാവലി പുഴയിൽനിന്ന് കിട്ടിയ ലോറി കാബിനിലെ മൃതദേഹാവശിഷ്ടം അർജുന്റേതാണെന്ന് ഏതാണ്ട് ഉറപ്പിക്കാം. അർജുൻ ഓടിച്ച ലോറിയാണതെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറിയിൽ മറ്റാരും ഉണ്ടായിരുന്നതായും വിവരമില്ല. വസ്ത്രങ്ങളും മറ്റും കണ്ടു ബന്ധുക്കളും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമപരമായി ഇതിൽ തെറ്റുമില്ല. എന്നാലും ഇക്കാലത്തു നിയമപരമായി പൂർണത കിട്ടണമെങ്കിൽ ഡിഎൻഎ പരിശോധനയാണ് അഭികാമ്യം. പോസ്റ്റ്‌മോർട്ടം നടപടികളുടെ ഭാഗമായാണു ഡിഎൻഎ പരിശോധനയും നടത്തുന്നത്.
വർഷങ്ങളായി തെളിയിക്കാനാകാതെ കിടക്കുന്ന കേസുകളിൽപോലും തീർപ്പ് കൽപിക്കാൻ സഹായിക്കുന്നതാണു ഡിഎൻഎ. വളരെ പഴക്കമുള്ള അസ്ഥികളുടെയും പല്ലുകളുടെയും മാതൃകകളിൽനിന്നു പിസിആർ (Polimerase Chain Reaction) സംവിധാനം വഴി ഡിഎൻഎ കണ്ടെത്താം. ലോറിയിൽനിന്നു കിട്ടിയ അസ്ഥിയാണു ഡിഎൻഎ പരിശോധനയ്ക്കു മംഗളൂരുവിലെ ലാബിലേക്ക് അയച്ചത്. രണ്ടു ദിവസത്തിനകം ഫലം ലഭിക്കും. ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ശരീരത്തിലെ ഏതു ഭാഗത്തെ എല്ലാണ് അയച്ചതെന്നു വ്യക്തമല്ല. പൊതുവെ നെഞ്ചുഭാഗത്തെ അസ്ഥിയാണു ഡിഎൻഎ പരിശോധനയ്ക്കു നൽകാറുള്ളത്. മജ്ജ ഉണ്ടാകുമെന്നതാണു കാരണം. മജ്ജയിൽനിന്നു ഡിഎൻഎ കിട്ടാൻ എളുപ്പമാണ്. പരമാവധി 2–3 ദിവസത്തിൽ പരിശോധനാഫലവും ലഭിക്കും. എല്ലിലെ മജ്ജ അഴുകിയാൽ പല്ല് ആണ് പരിശോധനയ്ക്ക് എടുക്കുക.
∙ എന്താണ് ഡിഎൻഎ പരിശോധന?
മനുഷ്യന്റെ മുടിയുടെയും കണ്ണിന്റെയും തൊലിയുടെയും നിറം മുതൽ സ്വഭാവ സവിശേഷതകൾ വരെ നിർണയിക്കുന്നതു ജീനുകളാണ്. ഓരോ കോശത്തിലെയും കോശമർമത്തിലെ ക്രോമസോമുകളിലാണു ജീനുകൾ ഉള്ളത്. ഇതിൽ ലിംഗ നിർണയത്തിനുള്ള എക്സ്, വൈ ക്രോമസോമുകൾ ഡിഎൻഎ എന്ന ജനിതകവസ്തു കൊണ്ടാണു നിർമിച്ചിട്ടുള്ളത്. ഡിഎൻഎയിലെ പ്രോട്ടീനുകൾ നിർമിക്കാൻ സഹായിക്കുന്ന ഭാഗത്തെ ജീനുകൾ അല്ലെങ്കിൽ ‘കോഡിങ് ഏരിയ’ എന്നു വിളിക്കുന്നു. അങ്ങനെയല്ലാത്ത ഭാഗമാണ് ‘നോൺ കോഡിങ് ഏരിയ’. നോൺ കോഡിങ് ഏരിയയിൽ, ആവർത്തിക്കുന്ന ഷോർട്ട് ടാൻഡം റിപീറ്റ്സ് അല്ലെങ്കിൽ മൈക്രോ സാറ്റലൈറ്റുകൾ എന്നു വിളിക്കുന്ന ശ്രേണികളുണ്ടാകും. ഇവയാണ് ഡിഎൻഎ പരിശോധനയ്ക്ക് ഉപയോഗിക്കുന്നത്.
പ്രോട്ടീൻ ഉണ്ടാകാത്തതിനാൽ ഇവിടെ വരുന്ന ജനിതക വ്യതിയാനം ശരീരത്തെ ബാധിക്കില്ല. ശരീരത്തെ ബാധിക്കാത്തതിനാൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാകുകയും തലമുറകളിലൂടെ നിലനിൽക്കുകയും ചെയ്യുന്ന ഭാഗമാണു ഷോർട്ട് ടാൻഡം റിപീറ്റ്സ്. ഓരോരുത്തരിലും ഇതു വ്യത്യസ്തമാണ്. മരണശേഷവും ജീവികളുടെ ഭൗതികാവശിഷ്ടങ്ങളിൽ ദീർഘകാലം ഡിഎൻഎ നിലനിൽക്കും. മരിച്ചയാളുടെ ഭൗതികാവശിഷ്ടങ്ങളിൽനിന്നു പതിറ്റാണ്ടുകൾക്കു ശേഷവും ഡിഎൻഎ വേർതിരിച്ചെടുക്കാം. ശരീരം ജീർണിക്കുന്നതിനനുസരിച്ച് ഡിഎൻഎ ലഭിക്കാനുള്ള സാധ്യത കുറയും. അഗ്നിക്കിരയാക്കിയാലും മനുഷ്യശരീരത്തിൽനിന്ന് ഏറ്റവും അവസാനം നശിക്കുന്ന ഭാഗമാണു പല്ലുകൾ. മനുഷ്യ ശരീരാവശിഷ്ടങ്ങളിൽ ഡിഎൻഎ വേർതിരിച്ചെടുക്കാൻ എളുപ്പമുള്ളതു പല്ലുകളിൽ നിന്നാണ്.
∙ പോസ്റ്റ്‍മോർട്ടത്തിൽനിന്ന് എന്തെല്ലാമറിയാം?
അർജുന്റെ കാര്യത്തിൽ, മണ്ണിടിച്ചിൽ ദുരന്തമുണ്ടായി 72–ാം ദിവസമാണു മൃതദേഹം ലഭിക്കുന്നത്. പോസ്റ്റ്‍മോർട്ടത്തിനു പരിമിതികളുമുണ്ട്. എങ്കിലും ലഭ്യമായ ശരീരാവശിഷ്ടങ്ങളുടെ മൃതദേഹ പരിശോധന നടത്തേണ്ടതാണ്. അസ്ഥികൾക്കു പൊട്ടലുണ്ടോ, മറ്റെന്തെങ്കിലും മരണകാരണങ്ങളുണ്ടോ എന്നിവ അറിയാൻ ഇതു സഹായിക്കും. ഇത്തരം അപകടങ്ങളിലെ മരണകാരണം പ്രകൃതിദുരന്തം എന്ന ഗണത്തിൽപ്പെടുത്തുകയാണു പതിവ്. ലോറി കാബിനിൽനിന്നാണു മൃതദേഹം കിട്ടിയത് എന്നതിനാൽ, ശ്വാസകോശം അഴുകിയിട്ടുണ്ടെങ്കിലും ശ്വാസനാളി കിട്ടാൻ സാധ്യതയുണ്ട്. ശ്വാസനാളിയിൽ ചെളിയും വെള്ളവും നിറഞ്ഞിട്ടുണ്ടെങ്കിൽ മുങ്ങിമരണമാണ് എന്നുറപ്പിക്കാം.
മുങ്ങിമരണമാണോ എന്നുറപ്പിക്കാനുള്ള മറ്റൊരു പരിശോധനയാണു ഡയാറ്റം ടെസ്റ്റ് (Diatom Test). പ്രകാശസംശ്ലേഷണം നടത്തുന്ന, സിലിക്ക കോട്ടിങ്ങുള്ള, ഏകകോശമുള്ള ജീവികളാണ് (ആൽഗ) ഡയാറ്റംസ്. എല്ലാത്തരം ജലത്തിലും ഈർപ്പമുള്ള മിക്കവാറും ആവാസ വ്യവസ്ഥകളിലും ഇവയുണ്ടാകും. ജലാശയത്തിൽനിന്ന് മൃതദേഹം കണ്ടെടുത്താലുടൻ മുങ്ങിമരണമാണ് എന്ന നിഗമനത്തിൽ എത്താനാകില്ല. ഒരാൾ ജീവനോടെയാണു വെള്ളത്തിൽ വീഴുന്നതെങ്കിൽ, ശ്വസിക്കുമ്പോൾ ജലത്തിലൂടെ ഡയാറ്റംസ് ശ്വാസകോശത്തിൽ പ്രവേശിക്കും. ഈ ഡയാറ്റംസ് രക്തചംക്രമണം വഴി തലച്ചോർ, വൃക്ക, ശ്വാസകോശം, അസ്ഥിമജ്ജ എന്നിവ ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തും. മരിച്ച ശേഷമാണ് ഒരാൾ വെള്ളത്തിൽ വീണതെങ്കിൽ രക്തചംക്രമണം ഉണ്ടാകില്ല, അതിനാൽ ഡയാറ്റം വിവിധ അവയവങ്ങളിലേക്ക് എത്തുകയുമില്ല. ഡയാറ്റത്തിന്റെ സാന്നിധ്യം, അളവ് എന്നിവ പരിശോധിച്ചാണു മുങ്ങിമരണമാണോ അല്ലയോ എന്നുറപ്പിക്കുക.