കേരളം വളരുന്നു, ‘ഗൾഫ് പെട്ടി’യിലെ കൗതുകം കുറയുന്നു; ടാങ്ക്, നിഡൊ, ടൈഗർ ബാം... നാട്ടിലിപ്പോൾ എല്ലാം കിട്ടുമോ?
ഈയിടെ മലയാള മനോരമയുടെ മുൻപേജിൽ പരസ്യം കണ്ടതോടെ ഞാൻ സൂക്ഷിക്കുന്ന ലിസ്റ്റിലെ പനഡോൾ എന്ന ഐറ്റത്തിനു നേരെ ഒരു ടിക്കിട്ടു. ഒരു ഗൾഫുരാജ്യത്ത് പന്ത്രണ്ടുവർഷം ജീവിച്ചു തിരിച്ചുവന്നപ്പോൾ ഗൾഫിലുള്ളതും കേരളത്തിൽ ഇല്ലാത്തതുമായ സംഗതികൾക്കായി ഉണ്ടാക്കിയ ലിസ്റ്റായിരുന്നു അത്. ആ വേദനാസംഹാരി കേരളത്തിലെ മെഡിക്കൽ ഷോപ്പുകളിൽ കിട്ടിത്തുടങ്ങുന്നത് ഇപ്പോഴായിരിക്കും. എന്നാൽ, ഗൾഫിൽപ്പോയിട്ടുള്ളവർക്കും അവരുടെ കേരളത്തിലെ ബന്ധുമിത്രാദികൾക്കും അതു പണ്ടേ പരിചിതമാണ്. ഓ, നാട്ടിലിപ്പോൾ എന്താ കിട്ടാത്തത്, ഗൾഫിൽ കിട്ടുന്ന എല്ലാം ഇവിടേം കിട്ടും: കഴിഞ്ഞ കുറച്ചുകാലമായി ഈ ഡയലോഗ് വല്ലപ്പോഴുമെങ്കിലും കേൾക്കുകയോ പറയുകയോ ചെയ്യാത്ത മലയാളികൾ ചുരുക്കമായിരിക്കും. ഏതെങ്കിലും ഗൾഫ് രാജ്യത്തുനിന്നു ബന്ധുമിത്രാദികളാരെങ്കിലും വലിയ പെട്ടിസാമാനങ്ങളൊന്നുമില്ലാതെ വരുന്ന സന്ദർഭത്തിലായിരിക്കും ഇക്കാര്യം വീണ്ടും ആളുകൾ പറഞ്ഞുറപ്പിക്കുക. ഗൾഫ് മലയാളികളിലേറെപ്പേരും രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ മാത്രം നാട്ടിലേക്കു വന്നിരുന്ന പണ്ടത്തെ കാര്യം പറഞ്ഞാലോ: പെട്ടി കെട്ടുക എന്നൊരു ചടങ്ങുതന്നെ

ഈയിടെ മലയാള മനോരമയുടെ മുൻപേജിൽ പരസ്യം കണ്ടതോടെ ഞാൻ സൂക്ഷിക്കുന്ന ലിസ്റ്റിലെ പനഡോൾ എന്ന ഐറ്റത്തിനു നേരെ ഒരു ടിക്കിട്ടു. ഒരു ഗൾഫുരാജ്യത്ത് പന്ത്രണ്ടുവർഷം ജീവിച്ചു തിരിച്ചുവന്നപ്പോൾ ഗൾഫിലുള്ളതും കേരളത്തിൽ ഇല്ലാത്തതുമായ സംഗതികൾക്കായി ഉണ്ടാക്കിയ ലിസ്റ്റായിരുന്നു അത്. ആ വേദനാസംഹാരി കേരളത്തിലെ മെഡിക്കൽ ഷോപ്പുകളിൽ കിട്ടിത്തുടങ്ങുന്നത് ഇപ്പോഴായിരിക്കും. എന്നാൽ, ഗൾഫിൽപ്പോയിട്ടുള്ളവർക്കും അവരുടെ കേരളത്തിലെ ബന്ധുമിത്രാദികൾക്കും അതു പണ്ടേ പരിചിതമാണ്.
ഓ, നാട്ടിലിപ്പോൾ എന്താ കിട്ടാത്തത്, ഗൾഫിൽ കിട്ടുന്ന എല്ലാം ഇവിടേം കിട്ടും: കഴിഞ്ഞ കുറച്ചുകാലമായി ഈ ഡയലോഗ് വല്ലപ്പോഴുമെങ്കിലും കേൾക്കുകയോ പറയുകയോ ചെയ്യാത്ത മലയാളികൾ ചുരുക്കമായിരിക്കും. ഏതെങ്കിലും ഗൾഫ് രാജ്യത്തുനിന്നു ബന്ധുമിത്രാദികളാരെങ്കിലും വലിയ പെട്ടിസാമാനങ്ങളൊന്നുമില്ലാതെ വരുന്ന സന്ദർഭത്തിലായിരിക്കും ഇക്കാര്യം വീണ്ടും ആളുകൾ പറഞ്ഞുറപ്പിക്കുക. ഗൾഫ് മലയാളികളിലേറെപ്പേരും രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ മാത്രം നാട്ടിലേക്കു വന്നിരുന്ന പണ്ടത്തെ കാര്യം പറഞ്ഞാലോ: പെട്ടി കെട്ടുക എന്നൊരു ചടങ്ങുതന്നെ അക്കാലത്തു ഗൾഫിൽ നിലനിന്നിരുന്നു. നാട്ടിൽ വന്നാലോ, പെട്ടി പൊട്ടിക്കലും. ലീവ് കഴിഞ്ഞു തിരിച്ചുചെല്ലുന്ന പലരും രണ്ടുവർഷം കഴിഞ്ഞുള്ള അടുത്ത നാട്ടിൽപോക്ക് ലാക്കാക്കി വീണ്ടുമൊരു പെട്ടി സംഘടിപ്പിച്ച് കേടുവരാത്ത സാധനങ്ങൾ ഒന്നൊന്നായി വാങ്ങി ആ പെട്ടി നിറയ്ക്കുന്ന പരിപാടിയും കണ്ടിട്ടുണ്ട്.
രാജ്യാന്തര വിമാന സർവീസുകളും രാജ്യാന്തര വിമാനത്താവളങ്ങളും ആവശ്യത്തിനായതോടെ ഗൾഫ് മലയാളികളുടെ നാട്ടിൽവരവ് ഇടയ്ക്കിടെയായി. പരമാവധി ഏതാണ്ട് ഒരു വർഷത്തിന്റെ ഇടവേളയിൽ എന്നു പറയാം. ഇങ്ങനെ വരുമ്പോൾ ഇത്ര കിലോ ലഗേജ് കൊണ്ടുവരാം എന്നൊരു കണക്കുണ്ടല്ലോ; ബാഗേജ് അലവൻസ്. അതിൽ ഇക്കാലത്തിനിടെ വലിയമാറ്റം വന്നിട്ടില്ലെങ്കിലും ആളുകൾ കൊണ്ടുവരുന്ന സമ്മാനങ്ങളുടെയും സാധനങ്ങളുടെയും അളവിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഗൾഫിൽ കിട്ടിയിരുന്ന അസുലഭ സാധനങ്ങൾ പലതും നാട്ടിലും സുലഭമായി എന്നതുതന്നെ അതിനൊരു കാരണം. ശീതളപാനീയ ബ്രാൻഡ് ടാങ്ക്, നിഡൊ പാൽപൊടി, ടൈഗർ ബാം തുടങ്ങിയവയ്‌ക്കൊപ്പം എൺപതുകളിലൊക്കെ മറക്കാതെ പനഡോൾ കൊണ്ടുവന്നിരുന്ന ഗൾഫുകാരൻ കസിനുണ്ടായിരുന്നു. അന്നെല്ലാം കടൽകടന്നു വന്നിരുന്ന ടാങ്കും ടൈഗർ ബാമും മീശത്തൈലവും കോടാലിത്തൈലവുംപോലെ പനഡോളും ഇവിടെ കിട്ടിത്തുടങ്ങി എന്നതാണു വിശേഷം.
ലിസ്റ്റിൽ ആദ്യം ടിക്കിട്ട പേര് ലുലുവിന്റേതു തന്നെ. ഗൾഫിൽ ആരംഭിച്ച് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ൽ ശൃംഖലകളിലൊന്നായിത്തീർന്ന ലുലുവിന്റെ കേരളത്തിലെ ആദ്യമാൾ 2013ൽതന്നെ കൊച്ചിയിൽ വന്നല്ലോ. അതിനു പിന്നാലെ വലുതും ചെറുതുമായ ഒട്ടേറെ ലുലു മാളുകൾ ഇന്ത്യയുടെ വാണിജ്യ ഭൂപടത്തിൽ സ്ഥാനം പിടിച്ചു. ഗൾഫിൽ കണ്ടുപരിചയിച്ചിട്ടുള്ള, അടുത്തകാലത്ത് ഇവിടെയും വന്ന മറ്റൊരു പ്രധാന ഐറ്റമാണ് ഉൽപന്നങ്ങളുടെ ചെറിയചിത്രങ്ങൾ അട്ടിയട്ടിയായി നിരത്തി അവയുടെ യഥാർഥവിലകളും ഓഫർ വിലകളും പ്രദർശിപ്പിക്കുന്ന ഫുൾ പേജ് പത്രപ്പരസ്യങ്ങൾ.
ഹോം ഡെലിവറി ഗൾഫിൽ പണ്ടേയുണ്ടായിരുന്നു. ഗൾഫിൽ വീട്ടുസാധനങ്ങളും ചായപ്പലഹാരങ്ങളും അടുത്തുള്ള ‘ഗ്രോസറി’യിൽ നിന്നോ ‘കഫറ്റേരിയ’യിൽ നിന്നോ സൈക്കിളിൽ ഡെലിവറി ചെയ്യുന്നവരിൽ ഏറെയും വടക്കൻ കേരളത്തിൽ നിന്നുള്ളവരാണ്. കേരളത്തിൽ ഹോം ഡെലിവറി വൻതോതിൽ വരാൻ സ്വിഗ്ഗിയും സൊമാറ്റോയും വേണ്ടിവന്നു എന്നു മാത്രം. സ്‌കൂൾ ബസുകളുടെ മഞ്ഞനിറവും അങ്ങനെ വന്നുകണ്ടു. വരാൻ ഇത്തിരി വൈകിയ മറ്റൊരു സംഗതി അവിടെ സൂപ്പർമാർക്കറ്റുകളിൽ കിട്ടുന്ന ഫ്രഷ് ജ്യൂസാണ്. ഇവിടെ വലിയ കന്നാസുകളിൽ ലഭ്യമായിത്തുടങ്ങിയിട്ടില്ലെങ്കിലും ഒരു ലീറ്ററിന്റെ ബോട്ടിലിലൊക്കെ ഒടുവിൽ അതും വന്നു. ഇവിടെ കിട്ടിത്തുടങ്ങിയ എല്ലാം ഇന്ത്യയിൽത്തന്നെ ഉൽപാദനം തുടങ്ങിയെന്ന് ഇപ്പറഞ്ഞതിനർഥമില്ല. പലതും വൻതോതിൽ നേരിട്ട് ഇറക്കുമതി തുടങ്ങിയതും അവ ഇവിടെ ലഭ്യമായതിന് ഒരു കാരണമാണ്; 1991ൽ ആരംഭിച്ച സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ ഫലങ്ങളിലൊന്ന്.
ഗൾഫിൽ മാത്രം കണ്ടിട്ടുള്ള ടൊയോട്ട, നിസാൻ, ഹോണ്ട തുടങ്ങിയ ജാപ്പനീസ് കാറുകൾക്കു പിന്നാലെ മറ്റു വിദേശരാജ്യങ്ങളിൽ നിന്നുള്ള കാറുകളും മുന്തിയ ഗൃഹോപകരണ, ഇലക്ട്രോണിക്‌സ്, ഫാഷൻ, സൗന്ദര്യവർധക ബ്രാൻഡുകളുമെല്ലാം കുത്തിയൊഴുകിയെന്നപോലെ വന്ന് ഇവിടെയും കിട്ടിത്തുടങ്ങിയപ്പോൾ രാവിലെ എഴുന്നേറ്റ് മേൽപറഞ്ഞ ലിസ്റ്റിൽ ടിക്കുകളിടലായി ഒരു പ്രധാനജോലി എന്നു പറഞ്ഞാൽ മതിയല്ലോ.
1999 ഡിസംബറിൽ ആദ്യമായി ദുബായിലെത്തി വിമാനത്താവളത്തിനു പുറത്തുകടന്നപ്പോൾ കണ്ട ഏറ്റവും വിസ്മയകരമായ കാഴ്ച അടുത്തും അകലെയുമായി കണ്ട ഫ്ലൈഓവറുകളിലൂടെ കാറുകൾ അതിവേഗത്തിൽ ഒഴുകിനീങ്ങുന്നതാണ്. പണ്ട് ഹോളിവുഡ് സിനിമകളിൽ മാത്രമാണ് അങ്ങനെ കണ്ടിട്ടുള്ളത്. വിദേശകാറുകളും ഫ്ലൈഓവറുകളും റൗണ്ട്എബൗട്ടുകളും ഇവിടെയും വന്നെങ്കിലും വാഹനങ്ങൾ വെടിച്ചില്ലുപോലെ അതിവേഗത്തിൽ തെറിച്ചുപോകുന്ന സുന്ദരദൃശ്യം ഇവിടെ കണ്ടുകിട്ടാൻ ഒരുകാലത്തും എളുപ്പമല്ലെന്നറിയാം. നമ്മുടെ ജനബാഹുല്യംതന്നെ കാരണം. എയർപോർട്ടിൽ പഴയ മസ്ദ കാറുമായി കസിൻ കൂട്ടാൻ വന്നിരുന്നു. കാറിൽ കയറിയപ്പോഴോ, എഫ്എം എന്ന അവിശ്വസനീയ വ്യക്തതയുള്ള റേഡിയോ പരിപാടി; അതും മലയാളത്തിൽ. ഗൾഫിൽ ആദ്യ മലയാളം എഫ്എം സ്റ്റേഷൻ 1992ലേ വന്നിരുന്നു (സ്വകാര്യമേഖലയിലാണെന്നു പറയേണ്ടതില്ലല്ലോ). ഇന്ത്യയിൽ വിനോദപരിപാടികൾക്കായി സ്വകാര്യ എഫ്എം ആദ്യം വന്നത് 2001ൽ. 2007ൽ കോഴിക്കോട്ടു വന്ന റേഡിയോ മാംഗോയാണ് മലയാളത്തിൽ സ്വകാര്യ മേഖലയിലെ ആദ്യ എഫ്എം.
ലിസ്റ്റിൽ ഇനിയും ടിക്കിടാനുള്ളവ ചിലതു ബാക്കിയുണ്ട്. ടിക്കിടുന്നത് സന്തോഷവുമാണ്. നമ്മുടെ നാട് ആഗോളനിലവാരത്തിലെത്തുന്നു. ഇതെല്ലാം കാശു കൊടുത്ത് (ദിർഹമല്ല, രൂപാ തന്നെ കൊടുത്ത് എന്നു വായിക്കുക) വാങ്ങാൻ നമുക്കും പാങ്ങായിരിക്കുന്നു. ഇക്കൂട്ടത്തിലെ ഏറ്റവും അപ്രതീക്ഷിതമായ ഒപ്പമെത്തലിനെപ്പറ്റിക്കൂടി പറയട്ടെ. കെട്ടിടംപണി, ഹോട്ടൽപണി തുടങ്ങി മേലനങ്ങുന്ന ജോലികളിലെല്ലാം (ബ്ലൂകോളർ ജോബ്‌സ്) അവിടത്തെപ്പോലെ ഇവിടെയും ഏതാണ്ട് മറുനാട്ടുകാർ മാത്രമായി.
അവിടെ നമ്മളുൾപ്പെടുന്ന മറുനാട്ടുകാർ, ഇവിടെ ഭായിമാർ എന്നു വിളിക്കപ്പെടുന്ന ഉത്തരേന്ത്യൻ അതിഥിത്തൊഴിലാളികൾ എന്ന വ്യത്യാസം മാത്രം. ഇതും വേണമെങ്കിൽ ഒരു സന്തോഷസൂചികയായി, നമ്മുടെ ജീവിതനിലവാരത്തിന്റെ ഗുണനിലവാരത്തിൽ വന്ന ഉയർച്ചയായി എടുക്കാം. എന്നാൽ, തദ്ദേശീയർ എണ്ണത്തിൽക്കുറവുള്ള ഗൾഫ് രാജ്യങ്ങളെവിടെ, ജനസാന്ദ്രതയേറിയ കേരളമെവിടെ! കേരളത്തിലെ മറുനാടൻ സാന്നിധ്യത്തിന്റെ സാമൂഹിക, സാമ്പത്തിക പാർശ്വഫലങ്ങൾ വ്യത്യസ്തമാകും. ഗൾഫിലേതിൽനിന്നു വ്യത്യസ്തമാകുമെന്നർഥം. ഗൾഫ് നഗരങ്ങളെപ്പോലെ ഏതാണ്ട് അത്ര പൂർണമായല്ലെങ്കിലും നമ്മളും ഭക്ഷണാവശ്യങ്ങൾക്കു മറുനാടുകളിൽ നിന്നുള്ള വിഭവങ്ങളെയാണ് ആശ്രയിക്കുന്നതെന്ന കാര്യവും മറക്കരുത്.
ജിഡിപിയിലും പർച്ചേസിങ് പവറിലുമെല്ലാം ഇന്ത്യ വൻകുതിപ്പു കാണിക്കുന്ന കാലമാണിത്. ജീവിതനിലവാരത്തിൽ പണ്ടേ ആഗോളനിലവാരമുള്ള കേരളം ഈ വളർച്ചയെ മുതലാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. എണ്ണയ്ക്കു മേലുള്ള ആശ്രയത്വം കുറഞ്ഞ ദുബായ്‌പോലുള്ള ഗൾഫ് നഗരങ്ങൾ നൽകുന്ന വളർച്ചാപാഠങ്ങൾ. ഉദാഹരണത്തിന്, നിർമാണ വ്യവസായങ്ങളും മില്ലുകളും അരങ്ങൊഴിഞ്ഞ മുംബൈ സാമ്പത്തിക സേവന വ്യവസായങ്ങളുടെ കേന്ദ്രമാകുന്നു. ദുബായ്, സിംഗപ്പൂർ എന്നിവയൊക്കെയാണ് മുംബൈയുടെ മാതൃകകൾ.
സാമ്പത്തിക സേവന വ്യവസായങ്ങളുടെ ആഗോളമാതൃകയാണ് തൃശൂരിന്റെ പാരമ്പര്യം. വിഴിഞ്ഞം വന്നതോടെ ആഗോള ഷിപ്പിങ്ങിലും നമുക്ക് ഒരു പിടിയായി. ആരോഗ്യമേഖലയിലെ മികവുകളും ടൂറിസവും ഐടിയുമെല്ലാം മുൻപേ നമ്മുടെ ശക്തികളാണല്ലോ. ഇത്തരം മികവുകൾ ഉപയോഗപ്പെടുത്താനാവുന്ന ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ്, ഫിൻടെക്, ഷിപ്പിങ് തുടങ്ങിയ മേഖലകളിലെ വമ്പൻ ആഗോളസാധ്യതകൾ നമുക്കു യാഥാർഥ്യമാക്കാൻ കഴിയണം. പച്ചക്കറിയും പനഡോളും പുറത്തുനിന്നു വന്നോട്ടെ.
ലാസ്റ്റ് സീൻ: ചുവന്നുള്ളിയുടെ (ചെറിയ ഉള്ളി) നീരു പിഴിഞ്ഞ് തേച്ചാൽ തലമുടി ഉഗ്രനായി വളരുമെന്നു വൈറൽ വിഡിയോ. ചെറിയ ഉള്ളിയരിഞ്ഞ് കാച്ചിയ വെളിച്ചെണ്ണ തേച്ചുകുളിച്ച കുട്ടിക്കാലം മറന്ന ലെ ഞാൻ!