പ്രായമാകൽ പതിയെപ്പതിയെ, മരണം പെട്ടെന്നും! എന്തുകൊണ്ടു നാം മരിക്കുന്നു?- സക്കറിയ എഴുതുന്നു
ശാസ്ത്രത്തിൽ യാതൊരു താൽപര്യവുമില്ലാത്ത വായനപ്രേമികൾക്കുപോലും ഒന്നാന്തരമൊരു വായനയാണ് വെങ്കി രാമകൃഷ്ണന്റെ Why We Die, ‘എന്തുകൊണ്ടു നാം മരിക്കുന്നു’ എന്ന പുസ്തകം തരുന്നത്. ശാസ്ത്രമെഴുത്തിന്റെ ആസ്വാദ്യമായ ഉദാഹരണം. പാശ്ചാത്യലോകം ആധുനിക വിജ്ഞാനത്തിന്റെയും പാരായണസുഖത്തിന്റെയും അത്യുന്നതങ്ങളിൽ എത്തിച്ചിട്ടുള്ള മേഖലയാണത്. സാധാരണ വായനക്കാർക്കുവേണ്ടിയുള്ള ശാസ്ത്രമെഴുത്ത്. ഇന്ത്യയിലെ ഭാഷകളിൽ ഇനിയുമതു വേരുപിടിച്ചിട്ടില്ല. കാരണം അന്വേഷിച്ചു പോകേണ്ടതില്ല. നമുക്കു ശാസ്ത്രം ജീവിതസംഹിതകളുടെ ഭാഗമല്ല. വിശ്വാസങ്ങളുടെയും ഭാഗമല്ല. ഒത്തിരിയനവധിപ്പേർക്കു ശാസ്ത്രം പാഠപുസ്തകങ്ങളിൽ കുടിയിരിക്കുന്നതും മത്സരപ്പരീക്ഷകളിൽ ഒന്നാമതെത്താൻ സഹായിക്കുന്നതുമായ ഒരു നിർജീവ അറിവു മാത്രമാണ്. അതുകൊണ്ടാണ് ബഹിരാകാശ റോക്കറ്റുകൾ വിക്ഷേപിക്കുംമുൻപു തേങ്ങയുടയ്ക്കാനും പ്രാർഥിക്കാനും ഇന്ത്യയിലെ ശാസ്ത്രജ്ഞർക്കു കഴിയുന്നത്. അവരതു സത്യസന്ധമായി ചെയ്യുന്നതാണ്. കാരണം, ശാസ്ത്രത്തിന്റെ അടിത്തറയില്ലാത്ത ഒരു സമൂഹത്തിലേക്കു ശാസ്ത്രം കടം വാങ്ങി പകർത്തുമ്പോൾ ദൈവത്തോടു പ്രാർഥിക്കുകതന്നെയാണ് ബുദ്ധി. വെങ്കി രാമകൃഷ്ണനെപ്പോലെ വിദേശത്തു വേരുറപ്പിച്ച ഇന്ത്യക്കാരായ ശാസ്ത്രജ്ഞർ സ്വാതന്ത്ര്യം തേടുന്നതു പ്രാർഥനാസമർപ്പിതമായ നമ്മുടെ ശാസ്ത്രലോകത്തിൽനിന്നാണ്. കാരണം, വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിനാൽ മാത്രമാണ്

ശാസ്ത്രത്തിൽ യാതൊരു താൽപര്യവുമില്ലാത്ത വായനപ്രേമികൾക്കുപോലും ഒന്നാന്തരമൊരു വായനയാണ് വെങ്കി രാമകൃഷ്ണന്റെ Why We Die, ‘എന്തുകൊണ്ടു നാം മരിക്കുന്നു’ എന്ന പുസ്തകം തരുന്നത്. ശാസ്ത്രമെഴുത്തിന്റെ ആസ്വാദ്യമായ ഉദാഹരണം. പാശ്ചാത്യലോകം ആധുനിക വിജ്ഞാനത്തിന്റെയും പാരായണസുഖത്തിന്റെയും അത്യുന്നതങ്ങളിൽ എത്തിച്ചിട്ടുള്ള മേഖലയാണത്. സാധാരണ വായനക്കാർക്കുവേണ്ടിയുള്ള ശാസ്ത്രമെഴുത്ത്. ഇന്ത്യയിലെ ഭാഷകളിൽ ഇനിയുമതു വേരുപിടിച്ചിട്ടില്ല. കാരണം അന്വേഷിച്ചു പോകേണ്ടതില്ല.
നമുക്കു ശാസ്ത്രം ജീവിതസംഹിതകളുടെ ഭാഗമല്ല. വിശ്വാസങ്ങളുടെയും ഭാഗമല്ല. ഒത്തിരിയനവധിപ്പേർക്കു ശാസ്ത്രം പാഠപുസ്തകങ്ങളിൽ കുടിയിരിക്കുന്നതും മത്സരപ്പരീക്ഷകളിൽ ഒന്നാമതെത്താൻ സഹായിക്കുന്നതുമായ ഒരു നിർജീവ അറിവു മാത്രമാണ്. അതുകൊണ്ടാണ് ബഹിരാകാശ റോക്കറ്റുകൾ വിക്ഷേപിക്കുംമുൻപു തേങ്ങയുടയ്ക്കാനും പ്രാർഥിക്കാനും ഇന്ത്യയിലെ ശാസ്ത്രജ്ഞർക്കു കഴിയുന്നത്. അവരതു സത്യസന്ധമായി ചെയ്യുന്നതാണ്. കാരണം, ശാസ്ത്രത്തിന്റെ അടിത്തറയില്ലാത്ത ഒരു സമൂഹത്തിലേക്കു ശാസ്ത്രം കടം വാങ്ങി പകർത്തുമ്പോൾ ദൈവത്തോടു പ്രാർഥിക്കുകതന്നെയാണ് ബുദ്ധി. വെങ്കി രാമകൃഷ്ണനെപ്പോലെ വിദേശത്തു വേരുറപ്പിച്ച ഇന്ത്യക്കാരായ ശാസ്ത്രജ്ഞർ സ്വാതന്ത്ര്യം തേടുന്നതു പ്രാർഥനാസമർപ്പിതമായ നമ്മുടെ ശാസ്ത്രലോകത്തിൽനിന്നാണ്. കാരണം, വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിനാൽ മാത്രമാണ് ശാസ്ത്രം ഉണ്ടാവുന്നതും നിലനിൽക്കുന്നതും.
വെങ്കി രാമകൃഷ്ണൻ രസതന്ത്രത്തിനുള്ള 2009ലെ നൊബേൽ സമ്മാനജേതാവാണ്. തമിഴ്നാട്ടിലെ ചിദംബരംകാരൻ. ഇംഗ്ലണ്ടിൽ കേംബ്രിജിലുള്ള മോളിക്യുലാർ ബയോളജി അഥവാ തന്മാത്രാ ജീവശാസ്ത്ര ഗവേഷണ സംഘത്തെ നയിക്കുന്നു. Why We Die എന്ന പുസ്തകത്തിൽ നമ്മോടു സംസാരിക്കുന്നതു തന്മാത്രാ ജീവശാസ്ത്രജ്ഞൻ മാത്രമല്ല, ലോകത്തെയും മനുഷ്യരെയും പുഞ്ചിരിയോടെ വീക്ഷിക്കുന്ന എഴുത്തുകാരൻ കൂടിയാണ്. വെങ്കി രാമകൃഷ്ണന്റെ പുസ്തകത്തിന്റെ വിശദവിവരങ്ങൾ ഈ പംക്തിയുടെ പരിധികളിൽ ഒതുക്കാവുന്നതല്ല.
മരണത്തെ അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്: കോശങ്ങൾ ഒന്നുചേർന്ന് സ്വബോധമുള്ള ഒറ്റ ഒന്നായി പ്രവർത്തിക്കുന്ന നാം എന്ന വ്യവസ്ഥ ഇല്ലാതാകൽ. നമ്മുടെ ശരീരത്തെയും അവയവങ്ങളെയും ഉണ്ടാക്കിയ കോശസമൂഹങ്ങൾ സദാ പരസ്പരം സംസാരിക്കുകയും കൊടുക്കൽ വാങ്ങലുകൾ നടത്തുകയും ചെയ്യുന്നതുകൊണ്ടാണ് നാം കാണുകയും കേൾക്കുകയും വികാരങ്ങളനുഭവിക്കുകയും രുചിക്കുകയും മണക്കുകയുമെല്ലാം ചെയ്യുന്ന വെവ്വേറെ വ്യക്തികളാകുന്നത്. കോശങ്ങൾ ആ പ്രവൃത്തി ചെയ്യാതാകുമ്പോൾ അഥവാ ഒറ്റക്കെട്ടായി പ്രവർത്തിക്കാതാകുമ്പോൾ നാം മരിക്കുന്നു.
ഈ പ്രവൃത്തിസ്തംഭനത്തിന്റെ, കോശങ്ങളുടെ പണിമുടക്കിന്റെ കാരണം പ്രായമാകലാണ് – നമുക്കെല്ലാം സുപരിചിതമായ, ശിശുത്വത്തിൽനിന്നു ശരീരത്തിന്റെയും മനസ്സിന്റെയും വളർച്ചയിലൂടെയുള്ള യാത്രയിൽ നമുക്കു സംഭവിക്കുന്ന ആ മാറ്റം. നാം വർഷങ്ങളെണ്ണി അതിനെ അളക്കുന്നു. പ്രായമാകലിനെ വെങ്കി രാമകൃഷ്ണൻ ചുരുക്കി വിവരിക്കുന്നത് ഇങ്ങനെയാണ്: ‘‘നമ്മുടെ തന്മാത്രകൾക്കും കോശങ്ങൾക്കും കാലക്രമേണ ഉണ്ടാകുന്ന കേടുപാടുകളുടെ ആകെത്തുകയാണ് പ്രായമാകൽ.’’
ഈ കേടാകൽ നമ്മുടെ ശാരീരികവും മാനസികവുമായ ശേഷികളെ കുറേശ്ശെയായി ചോർത്തുന്നു. അവസാനം, മേൽസൂചിപ്പിച്ചതുപോലെ, നാം, കോശങ്ങൾ ഇണങ്ങിച്ചേർന്ന്, പരസ്പരം സംസാരിച്ചും കൊടുക്കൽ വാങ്ങലുകൾ നടത്തിയും സ്വബോധത്തോടെ ഒറ്റ ഒന്നായി പ്രവർത്തിക്കുന്ന വ്യവസ്ഥ അല്ലാതായിത്തീരുന്നു – നാം മരിക്കുന്നു. ഇതിനെ വെങ്കി രാമകൃഷ്ണൻ വിശദീകരിക്കുന്നത് ഹെമിങ്‌വേയുടെ പ്രസിദ്ധ നോവൽ The Sun Also Rises–ൽ നിന്നുള്ള രസകരമായ ഒരു സംഭാഷണം ഉദ്ധരിച്ചുകൊണ്ടാണ്. ഒരാൾ മറ്റൊരാളോട് അയാൾ പാപ്പരായത് എങ്ങനെയെന്നു ചോദിക്കുന്നു. അയാളുടെ ഉത്തരം:‘‘ആദ്യം പതുക്കെപ്പതുക്കെ. പിന്നെ, പെട്ടെന്ന്.’’ ശരീരത്തിന്റെ പ്രായമാകൽ പതുക്കെപ്പതുക്കെയാണ്. മരണം പെട്ടെന്നും.
ഞാനെന്ന വ്യക്തി അവസാനിക്കുന്നു. അതാണ്, വ്യക്തികളായ നമ്മെ സംബന്ധിച്ചിടത്തോളം മരണം. പക്ഷേ, ജീവൻ തുടരുന്നു. ഇന്നു ജീവിച്ചിരിക്കുന്ന ഓരോ ജീവിയും കോടി കോടി വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ഒരു കോശത്തിന്റെ പിന്തുടർച്ചക്കാരാണ്. പരിണാമം സംഭവിച്ചെങ്കിലും മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളിലും ഈ ഘടകത്തിന്റെ സാന്നിധ്യം കോടാനുകോടി വർഷങ്ങളായി തുടരുന്നു. അതാണ് ജീവന്റെ തുടർച്ച. ഇതിനു മാറ്റം വരണമെങ്കിൽ ഭൂമിയിലെ ജീവന്റെ എല്ലാ ആവിഷ്കാരങ്ങളെയും തുടച്ചുമാറ്റി ഒരു പുതിയതരം ജീവൻ ആരംഭിക്കേണ്ടിവരുമെന്നു വെങ്കി രാമകൃഷ്ണൻ പറയുന്നു.
മരണമില്ലാത്ത ആ ഘടകമാണ് ‘വിവരം’. മറ്റൊരു കോശത്തെ അഥവാ ജീവിയെ നിർമിക്കുന്നത് എങ്ങനെ എന്ന അറിവ്. അത് ആദ്യത്തെ കോശത്തിൽനിന്നു പുറപ്പെട്ടതാണ്. ആ അറിവിന്റെ ഉടമകൾ മരിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ, അറിവ് ജനിതകത്തിലൂടെ (gene) അടുത്ത തലമുറയിലേക്കു കടന്നുപോകുന്നു. ബീജത്തിലെയും അണ്ഡത്തിലെയും ജനിതകങ്ങൾ ഒന്നുചേർന്ന് പുതിയ തലമുറയെ നിർമിക്കുന്നു, നിർമാണത്തിന്റെ അറിവും കൈമാറ്റം ചെയ്യുന്നു. നമ്മുടെ ശരീരം ഈ ജനിതക കൈമാറ്റത്തിനുവേണ്ടിയുള്ള പാത്രം മാത്രമാണ്. ഈ പാത്രത്തിന്റെ ഉപയോഗം പ്രായമാകലിലൂടെയോ രോഗത്തിലൂടെയോ അത്യാഹിതത്തിലൂടെയോ അവസാനിക്കുന്നതാണ് മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും മരണം.
ജീവിതത്തിനും മരണത്തിനും മറ്റനവധി വിശദീകരണങ്ങളുണ്ടെന്നു നമുക്കറിയാം. ശാസ്ത്രം മുന്നോട്ടുവയ്ക്കുന്നതു തെളിവുകളോടു കൂടിയുള്ള വസ്തുതകൾ മാത്രമാണ്. അവ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. മരണത്തെപ്പറ്റിയുള്ള ചില ചോദ്യങ്ങൾക്കെങ്കിലുമുള്ള ശാസ്ത്രത്തിന്റെ ഉത്തരം വെങ്കി രാമകൃഷ്ണന്റെ പുസ്തകത്തിലുണ്ട്. ആശുപത്രികളും മരുന്നുകടകളും തിങ്ങിനിറഞ്ഞ കേരളത്തിൽ ഒരു രസത്തിനുവേണ്ടിയെങ്കിലും ഈ ഉത്തരം വായിക്കാവുന്നതാണ്.