തൊഴിലിടങ്ങളിലെ സമ്മർദം ഒഴിവാക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കേണ്ടതു പ്രധാനമായും സ്ഥാപനങ്ങളാണ്. ആരോഗ്യമുള്ള മനസ്സും ശരീരവുമുള്ള ജീവനക്കാരുണ്ടെങ്കിലേ വിജയകരമായി മുന്നോട്ടു പോകാനാവൂ എന്ന തിരിച്ചറിവുള്ള കമ്പനികൾ ഇതിനായി കൃത്യമായ ഹ്യൂമൻ റിസോഴ്സ് പ്ലാനുകൾ തയാറാക്കിയിട്ടുണ്ട്. മോശം സാഹചര്യങ്ങളുള്ള സ്ഥാപനങ്ങൾ പ്രശ്നങ്ങളുടെ കൃത്യമായ കാരണങ്ങൾ (അതു വ്യക്തികളോ നയങ്ങളോ ആകാം) കണ്ടെത്തി പരിഹരിക്കാനുള്ള പദ്ധതികൾ തയാറാക്കണം. ജോലിയും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്ന വർക്ക് –ലൈഫ് ബാലൻസ് പാലിച്ചാൽ മാത്രമേ ജീവനക്കാർക്കു സമ്മർദം ഒഴിവാക്കി മുന്നോട്ടു പോകാനാകൂ. ജോലിസമയത്തിനും സ്വകാര്യ സമയത്തിനും ഇടയിൽ കൃത്യമായ അതിർവരമ്പുകൾ നിർണയിച്ച് അതു പാലിച്ചുപോരുമ്പോഴാണ് വർക്ക്– ലൈഫ് ബാലൻസ് പൂർണമാകുന്നത്. ജോലിക്കായി സമയം ചെലവഴിക്കുന്ന അതേ അളവിൽ സ്വന്തം ഇഷ്ടങ്ങൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി സമയം നീക്കിവയ്ക്കുമ്പോൾ ജോലിയും ജീവിതവും ഒരേ താളത്തിലാകുന്നു. വർക്ക്– ലൈഫ് ബാലൻസ് പാലിക്കുന്നതിനായി ഏറ്റവും പ്രയാസപ്പെടുന്നതു പലപ്പോഴും സ്ത്രീകളാണ്. ഓഫിസ്, വീട്ടുജോലികൾ കഴിഞ്ഞ് സ്വന്തം താൽപര്യങ്ങൾക്കായി അവർക്കു സമയം വിനിയോഗിക്കാൻ കഴിയുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും സ്ത്രീകളുടെ വിശ്രമസമയം എന്നതു രാത്രിയിലെ ഉറക്കം മാത്രമായി മാറുന്നു. വർക്ക്– ലൈഫ് ബാലൻസ് പാലിക്കാൻ ഒരാൾ തീരുമാനിച്ചാൽപോലും ചുറ്റുപാടുകളും ജോലിരീതികളും ഇതുമായി പൊരുത്തപ്പെടാത്ത അവസ്ഥയുണ്ട്. മികച്ച കരിയർ കെട്ടിപ്പടുക്കാനുള്ള വ്യഗ്രതയിൽ മുഴുവൻസമയവും ജോലിയിൽ മുഴുകുന്നയാളിലെ ഗുണഗണങ്ങൾ കാലക്രമേണ നഷ്ടപ്പെടുന്നെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊഴിലിടങ്ങളിലെ സമ്മർദം ഒഴിവാക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കേണ്ടതു പ്രധാനമായും സ്ഥാപനങ്ങളാണ്. ആരോഗ്യമുള്ള മനസ്സും ശരീരവുമുള്ള ജീവനക്കാരുണ്ടെങ്കിലേ വിജയകരമായി മുന്നോട്ടു പോകാനാവൂ എന്ന തിരിച്ചറിവുള്ള കമ്പനികൾ ഇതിനായി കൃത്യമായ ഹ്യൂമൻ റിസോഴ്സ് പ്ലാനുകൾ തയാറാക്കിയിട്ടുണ്ട്. മോശം സാഹചര്യങ്ങളുള്ള സ്ഥാപനങ്ങൾ പ്രശ്നങ്ങളുടെ കൃത്യമായ കാരണങ്ങൾ (അതു വ്യക്തികളോ നയങ്ങളോ ആകാം) കണ്ടെത്തി പരിഹരിക്കാനുള്ള പദ്ധതികൾ തയാറാക്കണം. ജോലിയും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്ന വർക്ക് –ലൈഫ് ബാലൻസ് പാലിച്ചാൽ മാത്രമേ ജീവനക്കാർക്കു സമ്മർദം ഒഴിവാക്കി മുന്നോട്ടു പോകാനാകൂ. ജോലിസമയത്തിനും സ്വകാര്യ സമയത്തിനും ഇടയിൽ കൃത്യമായ അതിർവരമ്പുകൾ നിർണയിച്ച് അതു പാലിച്ചുപോരുമ്പോഴാണ് വർക്ക്– ലൈഫ് ബാലൻസ് പൂർണമാകുന്നത്. ജോലിക്കായി സമയം ചെലവഴിക്കുന്ന അതേ അളവിൽ സ്വന്തം ഇഷ്ടങ്ങൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി സമയം നീക്കിവയ്ക്കുമ്പോൾ ജോലിയും ജീവിതവും ഒരേ താളത്തിലാകുന്നു. 

വർക്ക്– ലൈഫ് ബാലൻസ് പാലിക്കുന്നതിനായി ഏറ്റവും പ്രയാസപ്പെടുന്നതു പലപ്പോഴും സ്ത്രീകളാണ്. ഓഫിസ്, വീട്ടുജോലികൾ കഴിഞ്ഞ് സ്വന്തം താൽപര്യങ്ങൾക്കായി അവർക്കു സമയം വിനിയോഗിക്കാൻ കഴിയുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും സ്ത്രീകളുടെ വിശ്രമസമയം എന്നതു രാത്രിയിലെ ഉറക്കം മാത്രമായി മാറുന്നു. വർക്ക്– ലൈഫ് ബാലൻസ് പാലിക്കാൻ ഒരാൾ തീരുമാനിച്ചാൽപോലും ചുറ്റുപാടുകളും ജോലിരീതികളും ഇതുമായി പൊരുത്തപ്പെടാത്ത അവസ്ഥയുണ്ട്. മികച്ച കരിയർ കെട്ടിപ്പടുക്കാനുള്ള വ്യഗ്രതയിൽ മുഴുവൻസമയവും ജോലിയിൽ മുഴുകുന്നയാളിലെ ഗുണഗണങ്ങൾ കാലക്രമേണ നഷ്ടപ്പെടുന്നെന്നും സാമൂഹികമായ ഇഴയടുപ്പം കാത്തുസൂക്ഷിക്കുന്നവർക്കു കഴിവുകൾ ഓരോ ദിവസവും മിനുക്കിയെടുക്കാൻ കഴിയുന്നെന്നും പഠനങ്ങൾ പറയുന്നു. 

Image: Istock/CHARTCHAI KANTHATHAN
ADVERTISEMENT

∙ നിയമങ്ങളുണ്ട്, എന്നാൽ...

ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷനിലെ അംഗമെന്ന നിലയിൽ 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിശ്രമം, 8 മണിക്കൂർ ഉറക്കം എന്ന പൊതുരീതി രാജ്യത്തെ എല്ലാ തൊഴിൽമേഖലയിലും ബാധകമാണ്. പുതുതലമുറ കമ്പനികളും തൊഴിലിടങ്ങളും ഇതു പാലിക്കാൻ ബാധ്യസ്ഥരുമാണ്. കൂടാതെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിൽ ഉൾപ്പെട്ടതാണ് ആരോഗ്യപരമായ തൊഴിലിടങ്ങളും മിനിമം വേതനവും. തൊഴിലിടങ്ങൾക്കായി രാജ്യത്തു നിലവിലുള്ള നിയമങ്ങളിൽ എല്ലാ നവതൊഴിൽ മേഖലകളും ഉൾപ്പെടും. 1946ലെ ഇൻഡസ്ട്രിയൽ എംപ്ലോയ്‌മെന്റ് സ്റ്റാൻഡിങ് ഓർഡർ ആക്ടിൽനിന്ന് ഇന്ത്യൻ ഐടി ബിസിനസുകളെ ഒഴിവാക്കിയതിനാൽ, തൊഴിൽ നിയമങ്ങളുടെ ഈ അടിസ്ഥാനനിയമ ചട്ടക്കൂടിൽ ഐടിയും അനുബന്ധ ഉദ്യമങ്ങളും ഉൾപ്പെട്ടിരുന്നില്ല. വ്യാവസായിക തർക്കനിയമം (1947), ഫാക്ടറിനിയമം (1946) എന്നിവയുടെ പരിധിയിൽ ഇവ വരുന്നില്ലെന്നു പല കേസുകളിലും ഉന്നയിക്കാറുണ്ട്. എന്നാൽ, ഇത് പ്രതിസന്ധിയുണ്ടാക്കുന്നില്ലെന്നും പൊതുവായ തൊഴിൽനിയമങ്ങളുടെ പരിധിയിൽ ഐടി വ്യവസായം ഉൾപ്പെടുന്നുണ്ടെന്നും നിയമവിദഗ്ധർ പറയുന്നു.  

ജോലി സമയത്തു ജീവനക്കാർ സ്വന്തം കാര്യങ്ങൾ ചെയ്യരുതെന്നതുപോലെ ജീവനക്കാർക്ക് അവരുടെ പഴ്സനൽ ടൈമിൽ ജോലി ചെയ്യേണ്ടിയും വരരുത്. ഒരേസമയം മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും വക്താക്കളായിരിക്കണം എച്ച്ആർ. സഹാനുഭൂതി ഏറെ വേണ്ട ജോലിയാണിത്. ടീമംഗങ്ങൾ മനുഷ്യരാണെന്ന തിരിച്ചറിവുണ്ടാകണം. എച്ച്ആർ മാനേജരായ വ്യക്തി പ്രസവിച്ചിട്ടില്ലെങ്കിലും, ഗർഭിണിയായ ഒരു സഹപ്രവർത്തകയുടെ പ്രയാസങ്ങൾ മനസ്സിലാക്കാൻ കഴിയണം. 

ടി.എ.അരുണാനന്ദ്, ഡയറക്ടർ ഓഫ് പീപ്പിൾ ഓപ്പറേഷൻസ് (എച്ച്ആർ), KnowBe4, യുഎസ്എ

∙ ചോദ്യങ്ങൾ ചോദിക്കണം 

എല്ലാ മേഖലയിലും മത്സരം നിറഞ്ഞതാണ് പുതിയകാലത്തെ തൊഴിലിടങ്ങൾ. ഈ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ജോലി ആഗ്രഹിക്കുന്നവരും തയാറെടുക്കണം. പല തരത്തിലുള്ള സ്കില്ലുകൾ ഇതിനായി വികസിപ്പിക്കണം എന്നു പറയുകയാണ് ടെക്ജൻഷ്യ ടെക്നോളജീസിന്റെ സിഇഒയായ ജോയ് സെബാസ്റ്റ്യൻ.

ADVERTISEMENT

∙ പഠിപ്പിക്കേണ്ടത് വിനീതരാകാനല്ല

സ്കൂൾതലം മുതൽ കുട്ടികളെ ജനാധിപത്യമൂല്യങ്ങളെക്കുറിച്ചു പരിശീലിപ്പിക്കുന്നത് ഏതു തൊഴിൽമേഖലയിലും സുരക്ഷിതമായി ജോലി ചെയ്യാൻ അവരെ സഹായിക്കും. ചോദ്യം ചോദിക്കാൻ അവരെ പഠിപ്പിക്കണം. ചോദ്യങ്ങൾ ശരിയിലേക്കുള്ള വഴിയാണ്. നമ്മുടെ സ്കൂളുകളിലും കോളജുകളിലും വീടുകളിലും കുട്ടികളെ പഠിപ്പിക്കുന്നത് വിനീതവിധേയരാകാനാണ്. അതിനാൽ ജോലികിട്ടുമ്പോഴും അവർ വിനീതവിധേയരായിരിക്കും. തൊട്ടുമുകളിലുള്ള ടീം ലീഡറോ ഗ്രൂപ്പ് മാനേജരോ പറയുന്നത് അക്ഷരംപ്രതി അനുസരിക്കുക എന്നതിനപ്പുറം പറ്റാത്ത കാര്യങ്ങളോടു ‘നോ’ എന്നു പറയാൻ അവർക്കു കഴിയാത്തത് അതുകൊണ്ടാണ്.

ജോയ് സെബാസ്റ്റ്യൻ (Photo Arranged)

∙ നോ പറയുന്നതും ഒരു സ്കിൽ ആണ്

ഏതെങ്കിലും സാഹചര്യത്തിൽ ‘നോ’ പറയേണ്ടി വരുമ്പോൾ അത് എന്തുകൊണ്ടാണെന്നു കാര്യകാരണസഹിതം ബോധിപ്പിക്കാനുള്ള ശേഷിയാണ് കുട്ടികൾക്കുണ്ടാകേണ്ടത്. ജോലിയിലേക്കെത്തുമ്പോൾ, ജോലിഭാരം കൂടുന്നതു മനസ്സിലാക്കാനും അതു തുറന്നുപറയാനും കൂടുതൽ ജോലി ഏറ്റെടുക്കാനാകില്ല എന്നു പറയാനും കഴിയണം. സ്വന്തം കഴിവ് എന്താണെന്നു തിരിച്ചറിയുന്നവർക്കു മാത്രമേ സ്വന്തം ജോലിഭാരവും മനസ്സിലാക്കാനാകൂ.

ADVERTISEMENT

∙ കുടുംബവും പിന്തുണയ്ക്കണം

പഴയകാലമല്ല, കുട്ടികൾ ജോലി തേടുന്നതു ശമ്പളത്തിന്റെ ആകർഷണംകൊണ്ടു മാത്രമല്ല. ഒരു ജോലി തനിക്കു യോജിച്ചതല്ലെന്നു മനസ്സിലാക്കിയാൽ പറ്റിയ ജോലി കണ്ടെത്തി മാറാനോ അതുവരെ ജോലിയിൽനിന്നു വിട്ടുനിൽക്കാനോ തീരുമാനിച്ചാൽ അവരെ കുടുംബം പിന്തുണയ്ക്കണം. പലപ്പോഴും ജീവനക്കാരുടെ ഓഫിസിലെ സമ്മർദവും പ്രശ്നങ്ങളും വീട്ടിൽ അറിയണമെന്നില്ല. തുറന്നുപറയാവുന്ന വിഷയങ്ങൾ വീട്ടുകാരുമായി പങ്കുവയ്ക്കണം. അതനുസരിച്ച്, വീട്ടിൽനിന്നു പിന്തുണ നൽകുകയും സമാധാനത്തോടെ ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കുകയും വേണം.

∙ വേണം സാമൂഹികജീവിതം

ജോലി ചെയ്യുന്നതു സ്വന്തം നാട്ടിലോ മറുനാട്ടിലോ ആകാം. പക്ഷേ, അവിടെയും മനുഷ്യരുണ്ടെന്നും സമൂഹങ്ങളുണ്ടെന്നും മനസ്സിലാക്കണം. ജോലിസമയം കഴിഞ്ഞ് നാട്ടിലേക്കിറങ്ങാനും സാധാരണക്കാരുമായി ഇടപഴകാനും ജോലിയെ ബാധിക്കാത്തവിധം സാമൂഹികപ്രശ്നങ്ങളിൽ ഇടപെടാനും സമയം കണ്ടെത്തണം. അതതു നാടുകളിലെ ഉത്സവങ്ങളിലും പൊതുപരിപാടികളിലും പങ്കാളികളാകുന്നതു മാനസികോല്ലാസവും മാനസിക വികാസവും ഉണ്ടാക്കും. സാധാരണക്കാരുമായി ഇടപഴകുമ്പോഴാണ് യഥാർഥ അനുഭവങ്ങൾ ലഭിക്കുന്നത്. അതു കോർപറേറ്റ് പരിശീലകർ പങ്കുവയ്ക്കുന്ന അനുഭവങ്ങളിൽനിന്നു വ്യത്യസ്തമായിരിക്കും.

(Representative image by Tirachard / istock)

∙ മാറണം, സ്ഥാപനങ്ങളും മനുഷ്യരും 

സഹപ്രവർത്തകരുടെയോ സുഹൃത്തുക്കളുടെയോ കാര്യങ്ങളിൽ ഇടപെടാതെ സ്വന്തം വിഷയങ്ങളിലേക്കു മാത്രം ഒതുങ്ങുന്നവരായി മാറുകയാണ് സമൂഹം. നമുക്ക് എന്ന ചിന്തയുടെ അളവു കുറയുകയും എനിക്ക് എന്നതിൽ ഉൗന്നുകയും ചെയ്യുന്നവരുടെ എണ്ണം കൂടുന്നു. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു വർത്തമാനം പറയുമ്പോൾപോലും 10 മിനിറ്റ് കഴിയുമ്പോൾ എല്ലാവരും മൊബൈൽ ഫോണിലേക്കു മാറുന്നതു കാണാം. ഫെയ്സ്ബുക്കിനോടും ഇൻസ്റ്റഗ്രാമിനോടുമൊക്കെയാണ് സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കുന്നത്. അതു വലിയ അപകടത്തിലേക്കാണു നയിക്കുന്നത്. വീട്ടുകാരിൽനിന്ന് അകന്ന് പല നഗരങ്ങളിലേക്കും രാജ്യങ്ങളിലേക്കും ഒഴുകുകയാണ് പുതുതലമുറ. പഴയ സൗഹൃദച്ചങ്ങല മുറിയുകയും ആഴത്തിൽ ബന്ധമുള്ള പുതിയസൗഹൃദങ്ങൾ ഇല്ലാതാകുകയും ചെയ്യുന്ന സ്ഥിതിയിലാണ് കടുത്ത ജോലിസമ്മർദവുമായി പലരും ജീവിക്കുന്നത്. അതിനാൽ, എന്തും തുറന്നുപറയാൻ പറ്റുന്ന സുഹൃത്തുക്കളെ നിലനിർത്തിവേണം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ, ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് പ്രഫസർ, ഡോ. കാവിൽ രാമചന്ദ്രൻ പറയുന്നു.

ഡോ. കാവിൽ രാമചന്ദ്രൻ (Photo Arranged)

∙ ജോലി തിരഞ്ഞെടുക്കുമ്പോൾ ശമ്പളത്തിനു മാത്രം മുൻഗണന നൽകുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ, ഒരുപാടു ദൂരം യാത്ര ചെയ്യാനുള്ളവരാണ് നാം എന്നോർക്കുക. ജോലിക്കു ചേരുംമുൻപു നല്ല തൊഴിൽ അന്തരീക്ഷമുള്ള സ്ഥാപനമാണോ എന്നത് അന്വേഷിക്കുന്നതു നല്ലതാണ്. അല്ലാത്തപക്ഷം വർക്ക്–ലൈഫ് ബാലൻസ് തെറ്റാം.
∙ കരിയർ കൗൺസിലർമാരുമായി ഇടയ്ക്കിടെ സംസാരിക്കുന്നതു തുടക്കക്കാർക്ക് ആത്മവിശ്വാസം പകരും. സമ്മർദങ്ങളെ നേരിടാൻ സ്വയം വഴി കണ്ടെത്താം.
∙ വ്യായാമത്തിനും വിശ്രമത്തിനും കാര്യമായ പരിഗണന നൽകാത്തവരാണ് ഏറെയും. സ്പോർട്സ്, ഡാൻസ്, യോഗ എന്നിവയിൽ ഏതെങ്കിലും നിർബന്ധമായും ജീവിതത്തിന്റെ ഭാഗമാക്കണം.
∙ ടാർഗറ്റ് മാത്രം ലക്ഷ്യമിട്ടു നീങ്ങിയാൽ ക്രമേണ മറ്റൊന്നിലും താൽപര്യമുണ്ടാകാതെ വരും. ജീവിതത്തെ മടുപ്പു വരിഞ്ഞുമുറുക്കുമെന്ന് ഓർക്കുക.

∙ പുതിയതായി ജോലിക്കു ചേരുന്നവരെ മാർഗനിർദേശം നൽകി നയിക്കാൻ മെന്റർമാരെ നിയോഗിക്കുന്ന രീതിയിലേക്കു കൂടുതൽ സ്ഥാപനങ്ങൾ മാറേണ്ടതുണ്ട്.
∙ പല സ്ഥാപനങ്ങളും ഇടവിട്ട് കലാ–കായികമത്സരങ്ങളും സംഗമങ്ങളും നടത്താറുണ്ട്. ജീവനക്കാർക്കു പരസ്പരം ഇടപഴകാനുള്ള അവസരമൊരുക്കലാണ് അത്. ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെത്തട്ടിലുള്ളവർ വരെ കാണാനും മിണ്ടാനുമുള്ള വേദികൾ കൂടുതലായി ഒരുക്കാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം.
∙ കമ്പനികളിൽ കുടുംബസംസ്കാരം കൊണ്ടുവരാൻ ശ്രമിക്കണം. വളരെ ആസൂത്രിതമായ ശ്രമങ്ങൾ ഉണ്ടായാലേ അതു നടപ്പാകൂ.

English Summary:

Combatting Workplace Stress: A Guide for Employers and Employees