കോടീശ്വരി വരെ വിമത, കേന്ദ്രത്തിനെയും പേടിയില്ല; ആരു പറഞ്ഞിട്ടും മാറാത്ത റിബലുകൾ, ‘കാലുപിടിച്ച്’ ഹൂഡയും മകനും
ഒക്ടോബർ അഞ്ചിനു നിയമസഭയിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ ഹരിയാനയിൽ തെളിയുന്ന ചിത്രം, കാര്യങ്ങൾക്ക് ഒരു തെളിച്ചവുമില്ല എന്നതാണ്. രാഷ്ട്രീയമായി കണക്കുകൂട്ടലുകൾ ആകെ തകിടം മറിക്കുന്ന രീതിയിൽ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു എന്നു പറയാവുന്ന അവസ്ഥയാണ് പ്രധാന കക്ഷികളായ ബിജെപിയിലും കോൺഗ്രസിലും. ഇരു പാർട്ടികളും വിചാരിച്ചതിലേറെ വിമതർ രംഗത്തു വന്നതും പുതിയ രാഷ്ട്രീയ മുന്നണികൾ രംഗത്ത് എത്തിയതുമാണ് ഈ സ്ഥിതി സംജാതമാക്കിയത്. എൻഡിഎ മുന്നണി ഇല്ലാതായത് ബിജെപിയുടെയും എഎപിയുമായി സഖ്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടത് കോൺഗ്രസിന്റെയും സാധ്യതകളെ എങ്ങനെ ബാധിക്കും എന്നതും പ്രവചനാതീതമായി തുടരുന്നു. ചരിത്രം പരിശോധിച്ചാൽ ത്രികോണ മത്സരമാണു ഹരിയാന നിയമസഭയിലേക്കു കൂടുതലും നടന്നിട്ടുള്ളത്. 2009 മുതലുള്ള തിരഞ്ഞെടുപ്പിൽ ഇത് ഏറ്റവും സഹായിച്ചതു ബിജെപിയെ ആണ്. കഴിഞ്ഞ രണ്ടു തവണയും ഭരണം നേടാൻ ഇതിലൂടെ ബിജെപിക്കു സാധിച്ചു. എന്നാൽ ഇത്തവണ കാര്യങ്ങൾ ബിജെപിക്ക് അത്ര സുഗമമാകണമെന്നില്ല. ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യൻ നാഷനൽ ലോക്ദൾ (ഐഎൻഎൽഡി) മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയുമായി (ബിഎസ്പി) ചേർന്നുള്ള സഖ്യം, ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിയും (ജെജെപി) ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായുള്ള (എഎസ്പി) സഖ്യം എന്നിവയ്ക്കു പുറമേ ആം ആദ്മി പാർട്ടിയും (എഎപി) ഭൂരിപക്ഷം സീറ്റുകളിലും മത്സരത്തിനുണ്ട്. ഇതും ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സാധ്യതകളെ എങ്ങനെയായിരിക്കും ബാധിക്കുക എന്നത് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു.

ഒക്ടോബർ അഞ്ചിനു നിയമസഭയിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ ഹരിയാനയിൽ തെളിയുന്ന ചിത്രം, കാര്യങ്ങൾക്ക് ഒരു തെളിച്ചവുമില്ല എന്നതാണ്. രാഷ്ട്രീയമായി കണക്കുകൂട്ടലുകൾ ആകെ തകിടം മറിക്കുന്ന രീതിയിൽ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു എന്നു പറയാവുന്ന അവസ്ഥയാണ് പ്രധാന കക്ഷികളായ ബിജെപിയിലും കോൺഗ്രസിലും. ഇരു പാർട്ടികളും വിചാരിച്ചതിലേറെ വിമതർ (Rebels) രംഗത്തു വന്നതും പുതിയ രാഷ്ട്രീയ മുന്നണികൾ രംഗത്ത് എത്തിയതുമാണ് ഈ സ്ഥിതി സംജാതമാക്കിയത്. എൻഡിഎ മുന്നണി ഇല്ലാതായത് ബിജെപിയുടെയും എഎപിയുമായി സഖ്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടത് കോൺഗ്രസിന്റെയും സാധ്യതകളെ എങ്ങനെ ബാധിക്കും എന്നതും പ്രവചനാതീതമായി തുടരുന്നു.
ചരിത്രം പരിശോധിച്ചാൽ ത്രികോണ മത്സരമാണു ഹരിയാന നിയമസഭയിലേക്കു കൂടുതലും നടന്നിട്ടുള്ളത്. 2009 മുതലുള്ള തിരഞ്ഞെടുപ്പിൽ ഇത് ഏറ്റവും സഹായിച്ചതു ബിജെപിയെ ആണ്. കഴിഞ്ഞ രണ്ടു തവണയും ഭരണം നേടാൻ ഇതിലൂടെ ബിജെപിക്കു സാധിച്ചു. എന്നാൽ ഇത്തവണ കാര്യങ്ങൾ ബിജെപിക്ക് അത്ര സുഗമമാകണമെന്നില്ല. ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യൻ നാഷനൽ ലോക്ദൾ (ഐഎൻഎൽഡി) മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയുമായി (ബിഎസ്പി) ചേർന്നുള്ള സഖ്യം, ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിയും (ജെജെപി) ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായുള്ള (എഎസ്പി) സഖ്യം എന്നിവയ്ക്കു പുറമേ ആം ആദ്മി പാർട്ടിയും (എഎപി) ഭൂരിപക്ഷം സീറ്റുകളിലും മത്സരത്തിനുണ്ട്. ഇതും ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സാധ്യതകളെ എങ്ങനെയായിരിക്കും ബാധിക്കുക എന്നത് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു.
∙ 90 സീറ്റിലേക്ക് 1031 പേർ!
90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എവിടെത്തിരിഞ്ഞു നോക്കിയാലും വിമതരുടെ ശക്തമായ സാന്നിധ്യം എന്നതായി മാറിയിരിക്കുന്നു ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. പത്രികാ സമർപ്പണം പൂർത്തിയാകുമ്പോൾ ബിജെപി വിമതരായി 47 പേരും കോൺഗ്രസിൽനിന്ന് 42 പേരുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. നേതാക്കൾ കിണഞ്ഞു ശ്രമിച്ചിട്ടും പലരെയും പിന്തിരിപ്പിക്കാൻ സാധിച്ചില്ലെന്നതു വ്യക്തം. ബിജെപിക്കും കോൺഗ്രസിനുംകൂടി നാൽപതോളം മണ്ഡലങ്ങളിലാണു പ്രമുഖരും അല്ലാത്തവരുമായ വിമത മത്സരാർഥികള്‍ പ്രയാസം സൃഷ്ടിക്കുന്നത്.
പിന്മാറ്റത്തിനുള്ള സമയം കഴിഞ്ഞും ചിലർ തങ്ങളുടെ പാർട്ടി നിലപാടിലേക്കു വരാൻ തയാറായെങ്കിലും ഇപ്പോഴും കടുത്ത മത്സരച്ചൂടുമായി രംഗത്തുള്ളവർ തിരഞ്ഞെടുപ്പു രംഗത്തെ ആകെ കൊഴുപ്പിക്കുകയാണ്. സംസ്ഥാനത്ത് 90 സീറ്റുകളിലേക്ക് ആകെ 1031 സ്ഥാനാർഥികളാണു മത്സരിക്കുന്നത്.
∙ ബിജെപി വിമതരിൽ വൻതോക്കുകളും
ബിജെപി ആകെ കോൺഗ്രസ് ആകുകയാണോ? ഹരിയാനയിലെ കാര്യങ്ങൾ പലതും കാണുമ്പോൾ അറിയാതെ ഉയരുന്ന ചോദ്യമായിട്ടുണ്ട് ഇത്. ബിജെപി വിമതരായി രംഗത്തുള്ളവരുടെയും പാർട്ടി വിട്ട് കോൺഗ്രസ് അടക്കം മറ്റു കക്ഷികളിലേക്കു ചേക്കേറിയവരുടെയും ഉൾപ്പെടെ പട്ടിക പരിശോധിക്കുമ്പോഴാണ് ഈ സംശയം ഉയരുന്നത്. അടുത്ത കാലം വരെ ഇങ്ങനെയൊന്നും ആയിരുന്നില്ല കാര്യങ്ങൾ. മുഖ്യമന്ത്രിയാകട്ടെ, മന്ത്രിമാരാകട്ടെ കേന്ദ്ര നേതൃത്വം സീറ്റില്ല എന്നു പറഞ്ഞാൽ അതിൽ തീർന്നിരുന്നു കാര്യങ്ങൾ. മുറിവേറ്റ അഹംഭാവങ്ങളെയെല്ലാം ഉള്ളിലൊതുക്കി പഞ്ചപുച്ഛമടക്കി ഒതുങ്ങിക്കൂടാം. കേന്ദ്ര നേതൃത്വത്തിലുണ്ടായിരുന്ന വലിയ നേതാക്കൾ തുടങ്ങി സംസ്ഥാനങ്ങൾ ഭരിച്ച മുഖ്യമന്ത്രിമാർ വരെ ഇത്തരത്തിൽ ഒതുക്കപ്പെട്ടവർ അനേകമാണ്.
അക്കാലമൊക്കെ അപ്രത്യക്ഷമായ മട്ടാണ് അടുത്ത കാലത്തായി കാണുന്നത്. ഇതിന്റെ ഏറ്റവും പ്രകടമായ അരങ്ങേറ്റമാണ് ഹരിയാനയിൽ ഉണ്ടായിട്ടുള്ളത്. ഏറ്റവും കുറഞ്ഞത് 15 മണ്ഡലങ്ങളിലെങ്കിലും കനത്ത ഭീഷണിയാണ് വിമതർ ഉയർത്തുന്നത്. സംസ്ഥാനത്തു മത്സര രംഗത്തുള്ള ഏറ്റവും പ്രമുഖ വിമത സ്ഥാനാർഥിയും തങ്ങൾക്കാണെന്ന് ബിജെപിക്ക് ‘അഭിമാനിക്കാം’. ഏഷ്യയിലെ ഏറ്റവും ധനികയായ വ്യവസായി സാവിത്രി ജിൻഡൽ ആണ് ഈ സ്ഥാനാർഥി. ഒപി ജിൻഡൽ ഗ്രൂപ്പിന്റെ ചെയർപഴ്സൻ ആയ സാവിത്രി (74) ഹിസാറിൽ പാർട്ടിയുടെ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ കമൽ ഗുപ്തയ്ക്കെതിരെയാണു രംഗത്തിറങ്ങിയിരിക്കുന്നത്.
2005ലും 2009ലും ഹിസാറിൽ നിന്നു കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച സാവിത്രി ജിൻഡൽ ആദ്യം സഹമന്ത്രിയും പിന്നീട് 2013ൽ ഭൂപീന്ദർ സിങ് ഹൂഡ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയുമായി. മുൻപ് ഭർത്താവ് ഓംപ്രകാശ് ജിൻഡൽ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് കോൺഗ്രസ് സാവിത്രിക്ക് നൽകിയത്. എന്നാൽ മകൻ നവീൻ ജിൻഡൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതോടെ അമ്മയും 2024 മാർച്ചിൽ ബിജെപിയിലെത്തി. കോൺഗ്രസ് ടിക്കറ്റിൽ കുരുക്ഷേത്ര ലോക്സഭാ മണ്ഡലത്തിൽ നിന്ന് 2004ലും 2009ലും വിജയിച്ച നവീൻ കൽക്കരി കുംഭകോണ കേസിലടക്കം പേര് വന്നതോടെ 2014ൽ പരാജപ്പെട്ടിരുന്നു. 2024ൽകുരുക്ഷേത്രയിൽ വീണ്ടും ബിജെപി സ്ഥാനാർഥിയായി ജയിച്ചു. മകനൊപ്പം ബിജെപിയിലെത്തിയ സാവിത്രിയും തന്റെ തട്ടകമായ ഹിസാറിൽ സീറ്റ് പ്രതീക്ഷിച്ചിരുന്നു. അതു പക്ഷേ വിമത സ്ഥാനാർഥിയാകുന്നതിൽ എത്തിയിരിക്കുകയാണ്. എന്തായാലും ബിജെപിക്ക് അവരുടെ സ്ഥാനാർഥിത്വം ചെറിയ പ്രയാസമായിരിക്കില്ല സമ്മാനിക്കുക.
സിർസ ജില്ലയിലെ റാണിയ മണ്ഡലത്തിൽ മത്സരിക്കുന്ന രഞ്ജിത് സിങ് ചൗട്ടാലയാണ് വിമതരിലെ മറ്റൊരു പ്രമുഖൻ. മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ മകനും നിലവിലെ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയും ആയിരുന്ന രഞ്ജിത് പാർട്ടി സീറ്റ് നിഷേധിക്കപ്പെട്ടതോടെ മന്ത്രിസ്ഥാനം രാജിവച്ചു സ്വതന്ത്രനായി മത്സരരംഗത്തിറങ്ങുകയായിരുന്നു. 2019ൽ കോൺഗ്രസ് തന്നെ പരിഗണിച്ചില്ലെന്ന പരാതിയുമായി സ്വതന്ത്രനായി മത്സരിക്കുകയും വോട്ടെണ്ണൽ നടക്കുമ്പോൾതന്നെ ബിജെപിക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത രഞ്ജിത് സിങ് പിന്നാലെ മന്ത്രിസഭയിലുമെത്തി. 2024 മാർച്ചിൽ ഔദ്യോഗികമായി ബിജെപിയിൽ ചേർന്ന ഇദ്ദേഹം എംഎൽഎ സ്ഥാനം രാജിവയ്ക്കുകയും ഹിസാർ മണ്ഡലത്തിൽനിന്നു ലോക്സഭയിലേക്കു മത്സരിച്ചു പരാജയപ്പെടുകയും ചെയ്തിരുന്നു.
സംസ്ഥാനത്തു ബിജെപി ട്രേഡ് സെൽ കൺവീനർ ആയിരുന്ന നവീൻ ഗോയൽ ആണ് മറ്റൊരു പ്രമുഖൻ. ഗുരുഗ്രാമിൽ (പഴയ ഗുഡ്ഗാവ്) നിന്നാണ് ഇദ്ദേഹം മത്സരിക്കുന്നത്. ഗന്നോറിൽ ദേവേന്ദ്ര കാദിയാൻ, അസന്ധിൽ ജിലേറാം ശർമ, പൃധലയിൽ ദീപക് ഡാഗർ, സഫിദോമിൽ ജസ്ബീർ ദേശ്‌വാൽ, ഹധിൻ മണ്ഡലത്തിൽ കെഹാർ സിഹ് റാവത്ത്, സോഹനയിൽ കല്യാൺ ചൗഹാൻ തുടങ്ങിയവരൊക്കെ ബിജെപി വിമതരിൽ പ്രമുഖരും മത്സര രംഗത്ത് കടുത്ത വെല്ലുവിളി ഉയർത്തുന്നവരുമാണ്. ഇതിനൊക്കെ പുറമേ ബിജെപി വിട്ട് ഐഎൻഎൽഡിയിൽ ചേർന്നു ഫരീദാബാദ് മണ്ഡലത്തിൽ മത്സരിക്കുന്ന നാഗേന്ദ്ര ഭംഡാനയെപ്പോലെ, മറ്റു പാർട്ടികളിൽ ചേർന്നു മത്സരിക്കുന്നവരും രംഗത്തുണ്ട്.
മുഖ്യമന്ത്രി നായബ് സിങ് സെയ്നിയും പാർട്ടി സംസ്ഥാന അധ്യക്ഷൻ മോഹൻ ലാൽ ബഡോലിയും അടക്കം നേതാക്കളുടെ ശ്രമഫലമായി അവസാന നിമിഷം പത്രിക പിൻവലിച്ച പ്രമുഖരുമുണ്ട്. മുൻമുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന രാജീവ് ജയിൻ, ഡപ്യൂട്ടി സ്പീക്കർ സന്തോഷ് യാദവ്, കർനാൽ മേയർ രേണു ബാല, ഭാരതി സെയ്നി, ശിവ്കുമാർ മേത്ത, രാംപാൽ യാദവ് തുടങ്ങിവരൊക്കെ മത്സര രംഗത്തുനിന്ന് മാറിയെങ്കിലും തിരഞ്ഞെടുപ്പിൽ ഇവരുടെ നിലപാട് എന്തായിരിക്കുമെന്ന കാര്യത്തിൽ ആശങ്ക ഒഴിഞ്ഞിട്ടില്ല.
∙ കോൺഗ്രസും പിന്നിലല്ല
വിമതഭീഷണിയുടെ കാര്യത്തിൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ അവസ്ഥയും ഒട്ടും മോശമല്ല. 20 മണ്ഡലങ്ങളിലായി മുപ്പതോളം റിബലുകളാണ് ‘പാർട്ടിക്കു സ്വന്തം’. ഇവരിൽ പലരും പാർട്ടിയിലെ ഗ്രൂപ്പുകളുടെ സ്ഥാനാർഥികളാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. മുൻമഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന നിർമൽ സിങ്ങിന്റെ മകൾ ചിത്ര സർവാരയാണ് ഇവരിൽ പ്രമുഖ. അംബാല കന്റോൺമെന്റ് സീറ്റിലാണ് ഇവർ പാർട്ടിക്ക് വെല്ലുവിളി ഉയർത്തുന്നത്. പാർട്ടിയിൽ ഹൂഡയുടെ എതിരാളി, കുമാരി ഷെൽജയുടെ ഗ്രൂപ്പിലെ പർവിന്ദർ പാൽ പാരി ആണ് ഇവിടെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സ്വതന്ത്രയായി ഇവിടെ മത്സരിച്ച ചിത്ര സർവാര ബിജെപിയിലെ അനിൽ വിജിന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മകൾ വിമത ആണെങ്കിലും അച്ഛൻ നിർമൽ സിങ് തൊട്ടടുത്ത അംബാല സിറ്റി മണ്ഡലത്തിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയാണ്.
ബല്ലഭ്ഗഡിൽ 2005, 2009 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിക്കുകയും 2014ൽ സീറ്റ് കിട്ടാതെ വന്നതോടെ ബിജെപിയിൽ ചേരുകയും ചെയ്തശേഷം നിരാശയായി 2022ൽ കോൺഗ്രസിൽ തിരിച്ചെത്തിയ ശാരദ റാത്തോഡ് വീണ്ടും കളത്തിലിറങ്ങിയതും വിമതനായിത്തന്നെ. കോൺഗ്രസ് പരാഗ് ശർമയെ സ്ഥാനാർഥിയാക്കിയതോടെയാണ് സ്വതന്ത്രയായി ശാരദ മത്സരിക്കുന്നത്. മുൻ എംഎൽഎമാരായ ലളിത് നാഗർ (തിഗാവ് മണ്ഡലം), സത്‌വിന്ദർ റാണ (കലായത്), രാജ് കുമാർ വാത്മീകി (നിലോഖേഡി), രാജേഷ് ജൂൻ (ബഹാദൂർഗഡ്), സത്ബീർ ഭാന (പൂംഡരി) തുടങ്ങി വിമത കുപ്പായത്തിലെത്തുന്ന കോൺഗ്രസ് നേതാക്കളുടെ നിര നീളുന്നു.
പാർട്ടി മാറ്റങ്ങൾകൊണ്ടുള്ള വെല്ലുവിളിയും കോൺഗ്രസിനു നേരിടാനുണ്ട്. ജഗാധരിയാണ് ഇക്കാര്യത്തിൽ ഏറെ ശ്രദ്ധേയമായ ഒരു മണ്ഡലം. സംസ്ഥാന കാബിനറ്റ് മന്ത്രിയായ ബിജെപി സ്ഥാനാർഥി കൻവർ പാൽ ഗുജ്ജർ ആണ് 2019ൽ ഇവിടെ ജയിച്ചത്. ഭൂരിപക്ഷം 16,000 വോട്ട്. രണ്ടാമത് എത്തിയതു കോൺഗ്രസിന്റെ അക്രം ഖാനും മൂന്നാമത് ബിഎസ്പി ടിക്കറ്റിൽ മത്സരിച്ച ആദർശ് പാൽ സിങ്ങും. ആദർശ് പാൽ സിങ് പിന്നീട് കോൺഗ്രസിൽ ചേരുകയും ഹൂഡ പക്ഷത്തു ചേർന്ന് ഇത്തവണ ജഗാധരി സീറ്റ് പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ ഷെൽജ പക്ഷത്തിനു സീറ്റു പോയതോടെ അക്രം ഖാൻ വീണ്ടും സ്ഥാനാർഥിയായി. ഇതോടെ ആം ആദ്മി പാർട്ടിയിൽ ചേർന്ന ആദർശ് പാൽ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം സീറ്റ് കരസ്ഥമാക്കി സ്ഥാനാർഥിയായി ഇത്തവണയും മത്സരത്തിനുണ്ട്.
സധുര മണ്ഡലത്തിലും സ്ഥിതി വിഭിന്നമല്ല. ഷെൽജ ഗ്രൂപ്പിലെ സിറ്റിങ് എംഎൽഎ രേണു ബാലയ്ക്കെതിരെ ബിഎസ്പി സ്ഥാനാർഥിയായി രംഗത്തിറങ്ങിയിരിക്കുന്നത് ഹൂഡ പക്ഷക്കാരനായിരുന്ന ബ്രിജ്പാൽ ഝപ്പർ ആണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയ പാനിപ്പത്തിലെ മുൻ എംഎൽഎ രോഹിത രേവഡി സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തെത്തിയതും ശ്രദ്ധേയമായി. 2019ൽ ബിജെപി ഇവർക്കു സീറ്റ് നൽകിയിരുന്നില്ല. 2014ൽ രോഹിത പരാജയപ്പെടുത്തിയ വരീന്ദർ കുമാർ ഷാ തന്നെയാണ് ഇത്തവണയും കോൺഗ്രസിന്റെ സ്ഥാനാർഥി. മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയും മകൻ ദീപേന്ദർ ഹൂഡ എംപിയും ഓടിനടന്നു വിമതരെ കണ്ട് സംസാരിച്ചതിനെ തുടർന്ന് പത്തിലേറെ പ്രമുഖർ മത്സര രംഗത്തുനിന്നു പിന്മാറി.
എന്നാലും കളത്തിൽ അവശേഷിക്കുന്ന പലരും അധികാരത്തിൽ തിരിച്ചെത്താമെന്ന കോൺഗ്രസിന്റെയും മുഖ്യമന്ത്രിക്കസേര സ്വപ്നം കാണുന്ന ഹൂഡയുടെയും പ്രതീക്ഷകൾക്കു മങ്ങലേൽപ്പിക്കാൻ കരുത്തുറ്റവർത്തന്നെ. അംബാല സിറ്റി സീറ്റിൽ നിർമൽ സിങ്ങിനെതിരെ രംഗത്തുണ്ടായിരുന്ന ജാബിർ മല്ലോർ, ഹിമ്മത് സിങ് എന്നീ വിമതരെ പിൻവലിപ്പിക്കാൻ മുന്നിട്ടിറങ്ങിയത് ദീപേന്ദർ ആണ്. എല്ലാവരും ഹൂഡ ഗ്രൂപ്പുകാർ ആയതിനാൽ കാര്യങ്ങൾ എളുപ്പമായി. നാൽവ മണ്ഡലത്തിൽ ആറു തവണ എംഎൽഎയും മുൻ ധനകാര്യ മന്ത്രിയുമായിരുന്ന സമ്പത് സിങ്, ഭവാനി ഖേഡയിൽ രാം കിഷൻ ഫൗജി, ഹൻസിയിൽ പ്രേം സിങ് മാലിക്, സുമൻ ശർമ, പട്ടോഡിയിൽ സുധീർ കുമാർ, സോനയിൽ ഷംസുദ്ദീൻ തുടങ്ങി പത്രിക പിൻവലിച്ച പ്രമുഖ വിമതർ വേറേയുമുണ്ട്. ഇതെല്ലാം കഴിഞ്ഞിട്ടും രണ്ടു ഡസനോളം പേർ പിന്നെയും കളത്തിൽ അവശേഷിക്കുന്നു എന്നു പറയുമ്പോൾ പാർട്ടി ഇക്കാര്യത്തിൽ നേരിടുന്ന വെല്ലുവിളി ചെറുതല്ലെന്നു വ്യക്തം.
(പുതിയ മുന്നണികളുടെ രൂപീകരണവും കോൺഗ്രസിലെ തമ്മിലടിയും ഹരിയാന തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും? വായിക്കാം രണ്ടാം ഭാഗത്തിൽ)