ഭാഗ്യം ഒറ്റതിരിഞ്ഞും ദൗർഭാഗ്യം കൂട്ടത്തോടെയും വരുമെന്നാണല്ലോ മഹാനായ ഷേക്‌സ്പിയർ പറഞ്ഞിട്ടുള്ളത് (When sorrows come, they come not single spies but in battalions- Hamlet). സഹോദരൻ ഹാംലെറ്റിനെ കൊലപ്പെടുത്തി അധികാരം പിടിച്ചിട്ടും പായയിൽ കിടന്നുറങ്ങാൻ പറ്റാത്ത ക്ലോഡിയസിന്റെ കുറ്റബോധവും ഉള്ളിലിരിപ്പും ഷേക്‌സ്പിയർ എഴുതിയത് നൂറ്റാണ്ടുകൾക്കു ശേഷം നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയുടെ തലയിലെഴുത്തായി മാറുമോ? 2009ൽ തമിഴ്പുലികളെ കൂട്ടത്തോടെ കൊന്നൊടുക്കി ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച ശേഷമുള്ള 10 കൊല്ലം ശ്രീലങ്കയ്ക്കു വച്ചടി കയറ്റമായിരുന്നു. രാജപക്സെ കുടുംബം അടക്കിവാണു. 2019 ഏപ്രിൽ 21ന് ഈസ്റ്റർ ദിനത്തിൽ ക്രിസ്തൻ പള്ളികൾ ഉൾപ്പെടെ കൊളംബോയിലെ 6 കേന്ദ്രങ്ങളിൽ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരസംഘടനകൾ നടത്തിയ ബോംബാക്രമണത്തിൽ 269 പേർ കൊല്ലപ്പെട്ടതോടെ വീണ്ടും കാലക്കേടു തുടങ്ങി. ഇന്ത്യയും യുഎസും ഉൾപ്പെടെ പലതവണ മുന്നറിയിപ്പു നൽകിയിട്ടും ഒന്നും ചെയ്യാതിരുന്ന സർക്കാരിന്റെ അനാസ്ഥയാണ് ഭീകരാക്രമണത്തിനു കാരണമായതെന്ന കണ്ടെത്തൽ നാട്ടുകാരെയും വിദേശസഞ്ചാരികളെയും ഒരുപോലെ ഭയപ്പാടിലാക്കി. സഞ്ചാരികൾ വരാതായി. അതോടെ ഡോളർ വരവ് കുറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാഗ്യം ഒറ്റതിരിഞ്ഞും ദൗർഭാഗ്യം കൂട്ടത്തോടെയും വരുമെന്നാണല്ലോ മഹാനായ ഷേക്‌സ്പിയർ പറഞ്ഞിട്ടുള്ളത് (When sorrows come, they come not single spies but in battalions- Hamlet). സഹോദരൻ ഹാംലെറ്റിനെ കൊലപ്പെടുത്തി അധികാരം പിടിച്ചിട്ടും പായയിൽ കിടന്നുറങ്ങാൻ പറ്റാത്ത ക്ലോഡിയസിന്റെ കുറ്റബോധവും ഉള്ളിലിരിപ്പും ഷേക്‌സ്പിയർ എഴുതിയത് നൂറ്റാണ്ടുകൾക്കു ശേഷം നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയുടെ തലയിലെഴുത്തായി മാറുമോ?

2009ൽ തമിഴ്പുലികളെ കൂട്ടത്തോടെ കൊന്നൊടുക്കി ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച ശേഷമുള്ള 10 കൊല്ലം ശ്രീലങ്കയ്ക്കു വച്ചടി കയറ്റമായിരുന്നു. രാജപക്സെ കുടുംബം അടക്കിവാണു. 2019 ഏപ്രിൽ 21ന് ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികൾ ഉൾപ്പെടെ കൊളംബോയിലെ 6 കേന്ദ്രങ്ങളിൽ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരസംഘടനകൾ നടത്തിയ ബോംബാക്രമണത്തിൽ 269 പേർ കൊല്ലപ്പെട്ടതോടെ വീണ്ടും കാലക്കേടു തുടങ്ങി. ഇന്ത്യയും യുഎസും ഉൾപ്പെടെ പലതവണ മുന്നറിയിപ്പു നൽകിയിട്ടും ഒന്നും ചെയ്യാതിരുന്ന സർക്കാരിന്റെ അനാസ്ഥയാണ് ഭീകരാക്രമണത്തിനു കാരണമായതെന്ന കണ്ടെത്തൽ നാട്ടുകാരെയും വിദേശസഞ്ചാരികളെയും ഒരുപോലെ ഭയപ്പാടിലാക്കി. സഞ്ചാരികൾ വരാതായി. അതോടെ ഡോളർ വരവ് കുറഞ്ഞു.

ശ്രീലങ്കൻ കറൻസി (Photo by Idrees MOHAMMED / AFP)
ADVERTISEMENT

തുടർന്ന് കോവിഡ് മഹാമാരി കൂനിന്മേൽ കുരുവായി. വിദേശനാണ്യശേഖരം കൂടുതൽ ശുഷ്കിച്ചു. ഇതോടെ പെട്രോളിയം ഇറക്കുമതി നിയന്ത്രിക്കേണ്ടിവന്നു. പെട്രോളും ഡീസലും പാചകവാതകവും കിട്ടാതായതോടെ ജനങ്ങൾ പൊറുതിമുട്ടി കൊളംബോയിലേക്കു വണ്ടി പിടിച്ചു. അവർ പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞു. ജനരോഷത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അധികാരം ഉപേക്ഷിച്ച് സ്ഥലം വിട്ടു. അതുകൊണ്ടും ഡോളർ വരവ് കൂടില്ലെന്നറിയാവുന്ന സമരക്കാരിലെ വിവേകശാലികൾ മധ്യസ്ഥർ വഴി ഒത്തുതീർപ്പുണ്ടാക്കി 2022 ജൂലൈ 21ന് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ പ്രസിഡന്റിന്റെ ചുമതലയേൽപ്പിച്ചു.

∙ രക്ഷകനായ റെനിൽ മൂന്നാം സ്ഥാനത്ത്

1977 മുതൽ ലങ്കൻ രാഷ്ട്രീയത്തിൽ വിവിധ ചുമതലകൾ വഹിച്ചുവരുന്ന റെനിൽ രാജ്യാന്തരതലത്തിൽ സൽപ്പേരുള്ള ഭരണാധികാരിയാണ്. മൂലധന ശക്തികളോടും വിപണി നിയന്ത്രിത സമ്പദ്‌വ്യവസ്ഥയോടും ആഭിമുഖ്യമുള്ള അദ്ദേഹം അമേരിക്ക ഉൾപ്പെടെ മടിയിൽ കനമുള്ളവർക്കു പ്രിയങ്കരനുമാണ്. ഐഎംഎഫും (International Monetary Fund) ലോകബാങ്കും ഏഷ്യൻ ഡവലപ്മെന്റ് ബാങ്കും ഉൾപ്പെടെ, സാമ്പത്തിക ബുദ്ധിമുട്ടുള്ള രാജ്യങ്ങൾക്കു പണം വായ്പ നൽകുന്ന സ്ഥാപനങ്ങളുടെയെല്ലാം പടിവാതിൽക്കൽ കാത്തുകിടന്ന റെനിൽ പലതരത്തിൽ കടം വാങ്ങി രാജ്യം പാപ്പരാകാതെ പിടിച്ചുനിർത്തി. ഭക്ഷണസാധനങ്ങളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ക്ഷാമവും കരിഞ്ചന്തയും അവസാനിപ്പിച്ച് വിലക്കയറ്റം നിയന്ത്രിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. സ്ഥിതി സാവാധാനം മെച്ചപ്പെടുന്നുവെന്ന ഘട്ടത്തിലാണ് അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പു വന്നത്.

റെനിൽ വിക്രമസിംഗെ (Photo by AFP)

∙ ലങ്കയിൽ വസന്തത്തിന്റെ വെള്ളിടി

ADVERTISEMENT

2024 സെപ്റ്റംബർ 21ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റെനിൽ സ്വതന്ത്രസ്ഥാനാർഥിയായി വീണ്ടും ജനവിധി തേടി. ലോകബാങ്കിന്റെയും മറ്റ് രാജ്യാന്തര ഏജൻസികളുടെയും വായ്പ ലഭിക്കുന്നതിനുള്ള നിബന്ധനയെന്ന നിലയിൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളും പൊതുചെലവിൽ വരുത്തിയ നിയന്ത്രണങ്ങളും അദ്ദേഹത്തെ ഇതിനോടകം അസ്വീകാര്യനാക്കിയിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളും സിംഹള തീവ്രവാദവും ഒരേസമയം പാർട്ടി പരിപാടിയുടെ ഭാഗമാക്കിയ പഴയ ജെവിപി നേതൃത്വം നൽകുന്ന എൻപിപി മുന്നണിയുടെ നേതാവ് അനുര കുമാര ദിസ്സനായകെയും പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസെയും നമൽ രജപക്സെയുമെല്ലാം തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ എതിരാളികളായിരുന്നു. 

ആകെയുള്ള 1.714 കോടി വോട്ടർമാരിൽ 79.46 ശതമാനം പേർ വോട്ടുചെയ്ത ഈ തിരഞ്ഞെടുപ്പിൽ 17.27 ശതമാനം വോട്ട് മാത്രം കിട്ടിയ റെനിൽ മൂന്നാം സ്ഥാനത്തായി. 42.31 ശതമാനം നേടിയ അനുര കുമാര മുന്നിലെത്തി. തമിഴ്പുലികൾ വധിച്ച മുൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനായ സജിത് പ്രേമദാസയ്ക്ക് 32.76 ശതമാനം ലഭിച്ചു. മറ്റൊരു മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ മകൻ നമൽ 2.57 ശതമാനം നേടി. ആർക്കും 50 ശതമാനത്തിലധികം വോട്ട് ലഭിക്കാതെ വന്നതോടെ, രണ്ടാം റൗണ്ടിലെ കണക്കെടുപ്പിൽ അനുര കുമാര ജേതാവായി. ഇതോടെ ലങ്കയിൽ വസന്തത്തിന്റെ വെള്ളിടിവെട്ടിയതായി കേരളത്തിലെ സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’ പ്രഖ്യാപിച്ചു. എങ്കിലും ആഘോഷം തുടങ്ങുംമുൻപ് അൻവർ കഞ്ഞിക്കലം ചവിട്ടിപ്പൊട്ടിച്ചത് ദുഃശ്ശകുനമായി.

ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ (Photo by Sri Lanka's President Office / AFP)

സോവിയറ്റ് യൂണിയന്റെ തകർച്ചയ്കു ശേഷം ലോകമെങ്ങും കമ്യൂണിസം തിരിച്ചുവരുന്നതിന്റെ തുടക്കമായിട്ടാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാരും ഇടതുസഹയാത്രികരും അനുര കുമാരയുടെ വിജയത്തെ കൊണ്ടാടുന്നത്. ശ്രീലങ്ക ചുവപ്പണിയുന്നത് ഇവിടെ ആഘോഷിക്കുന്നതുകൊണ്ട് ആർക്കും ചേതമില്ല. എന്നാൽ, ലങ്കൻ ജനതയുടെ ഭാവി എന്തായിത്തീരുമെന്ന് യുക്തിപൂർവം ചിന്തിക്കുന്നവർക്ക് കാര്യങ്ങൾ അത്ര പന്തിയല്ലെന്നു മനസ്സിലാക്കാൻ അധികനേരം വേണ്ടിവരില്ല.

∙ ചെറിയ രാജ്യം; ആടിയുലയുന്ന സമ്പദ്‌വ്യവസ്ഥ

ADVERTISEMENT

കേരളത്തിന്റെ ഒന്നര ഇരട്ടി മാത്രം വലുപ്പവും 2.2 കോടി ജനങ്ങളുമുള്ള ചെറിയ രാജ്യമാണ് ശ്രീലങ്ക. 2023ലെ മൊത്തം ആഭ്യന്തര ഉൽപാദനം 8714 കോടി ഡോളർ. ആകെ 10,018 കോടി ഡോളർ കടബാധ്യതയുണ്ട്. ഇതിൽ 3704 കോടി ഡോളർ വിദേശ കടമാണ്. ലോക ബാങ്കിന് 433.4 കോടിയും ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന് 620.4 കോടിയും ചൈനയുടെ എക്സിം ബാങ്കിന് 397.3 കോടിയും ജപ്പാന് 235.9 കോടിയും കൊടുത്തുതീർക്കാനുണ്ട്. ഇതുകൂടാതെ വിവിധതരം ബോണ്ടുകൾ വഴി 1420 കോടി കടമെടുത്തിട്ടുണ്ട് (എല്ലാ കണക്കുകളും ശ്രീലങ്കയുടെ ക്വാർട്ടർലി ഡെബ്റ്റ് ബുള്ളറ്റിൻ 2024ൽ നിന്ന്).

മുഖ്യമായും തേയിലയും തുന്നിയ വസ്ത്രങ്ങളും മറ്റും കയറ്റുമതി ചെയ്ത്  2022ൽ 1480 കോടി ഡോളർ വരുമാനം നേടി. ക്രൂഡോയിലും രാസവളങ്ങളും മറ്റും ഇറക്കുമതി ചെയ്യാൻ ഇതേകാലയളവിൽ 1863 കോടി വേണ്ടിവന്നു. കയറ്റുമതിക്കു പുറമേ വിദേശനാണ്യം ലഭിക്കുന്ന മറ്റൊരു മേഖലയായ വിനോദസഞ്ചാരത്തിലൂടെ 2018ൽ 440 കോടി ഡോളറും പിറ്റേവർഷം 360 കോടി ഡോളറും നേടിയതാണ്. എന്നാൽ, കോവിഡിനെ തുടർന്ന് വിദേശ സഞ്ചാരികളുടെ വരവ് കുറഞ്ഞതു മൂലം 2023ൽ 200 കോടി ഡോളറേ ഈയിനത്തിൽ ലഭിച്ചുള്ളൂ. 

എല്ലാ വായ്പകളും വർഷംതോറും നിശ്ചിത ഗഡുക്കളായി പലിശ സഹിതം മടക്കി നൽകണം. ഉദാഹരണത്തിന് കാലാവധി തികയുന്ന ബോണ്ടുകൾ തിരികെ നൽകുന്നതിനു മാത്രം 2025ൽ 215 കോടി ഡോളറും 2026ൽ 100 കോടി ഡോളറും വേണം. 2022ലെ പ്രതിസന്ധിയെത്തുടർന്ന് ഐഎംഎഫിൽ നിന്ന് 290 കോടി ഡോളറും ചൈനയുടെ എക്സിംബാങ്കിൽ നിന്ന് 273 കോടി ഡോളറും അടിയന്തരമായി സംഘടിപ്പിച്ചാണ് റെനിൽ ‘കട പൂട്ടാതെ’ പിടിച്ചുനിന്നത്. അതിനു പുറമേ ഇന്ത്യയും ഫ്രാൻസും ജപ്പാനും ചേർന്ന് വരും വർഷങ്ങളിൽ 590 കോടി ഡോളറും ലോകബാങ്ക് 70 കോടി ഡോളറും നൽകാമെന്നേറ്റിട്ടുണ്ട്. ഇവിടെയാണ് പുതിയ പ്രസിഡന്റിന്റെ തീവ്ര കമ്യൂണിസ്റ്റ് പ്രതിച്ഛായ പാരയാകുന്നത്.

കൊളംബോയിലെ ചന്തകളിലൊന്നിലെ കാഴ്ച (Photo by Idrees MOHAMMED / AFP)

∙ അനുരയുടെ വ്യവസ്ഥയിൽ ഐഎംഎഫ് ലോണോ?

ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും ഉൾപ്പെടെ എല്ലാ വായ്പകളുടെയും വ്യവസ്ഥകൾ പുനരവലോകനം ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് അനുര കുമാരയുടെ എൻപിപി സഖ്യം തിരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷേ, നികുതി ഇളവും അധിക സബ്സിഡിയും ഉൾപ്പെടെ ജനവികാരം കണക്കിലെടുത്തുള്ള വ്യവസ്ഥകളുമായി വാഷിങ്ടനിലേക്കോ മനിലയിലേക്കോ ചെന്നാൽ അവർ കണ്ടംവഴി ഓടിക്കും. വിദേശികളുടെ വ്യവസ്ഥകൾ അംഗീകരിച്ചു തിരിച്ചുവന്നാൽ ശൂരന്മാരായ സിംഹളജനത പത്തലുവെട്ടി അടിക്കും. 

അനുര കുമാര ദിസ്സനായകെ (Photo by Ishara S. KODIKARA / AFP)

ഏതായാലും കമ്യൂണിസ്റ്റ് സാമ്പത്തിക ശാസ്ത്രമനുസരിച്ച് രാജ്യം ഭരിക്കാൻ പറ്റിയ വ്യവസ്ഥകൾ ഐഎംഎഫോ എഡിബിയോ അംഗീകരിക്കുമെന്നു കരുതാൻ ന്യായമില്ല. 45 കൊല്ലം തല പുകച്ച് സഹസ്രകോടികൾ ചെലവിട്ടാണ് സോവിയറ്റ് യൂണിയനെയും ‘കമ്യൂണിസം എന്ന ഭൂതം’ പിടികൂടിയ യൂറോപ്പിലെ ഉപഗ്രഹ രാജ്യങ്ങളെയും അമേരിക്കൻ ചേരി ഒരുവഴിക്കാക്കിയത്. ഇനി എവിടെയും ആ പ്രത്യയശാസ്ത്രം വിജയിച്ചുവെന്ന തോന്നൽപോലുമുണ്ടാവാതെ അവർ മറുകൃതി ചെയ്യുമെന്ന് കരുതിയാൽ ലങ്കൻ വിരോധമാകുമോ ? 

∙ മേലനക്കാതെ വിപ്ലവം; തുലയട്ടെ യാങ്കികൾ

കേരളത്തിൽ സഖാക്കൾക്ക് അനുരയുടെ വിജയം ആഘോഷിക്കാം. ഐ ഫോണിലും സാംസങ് ഗാലക്സിയിലും കുറിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതും ഒരു സാമ്രാജ്യത്വവിരുദ്ധ വിപ്ലവ പ്രവർത്തനമാണല്ലോ. പഴമ്പുരാണം വല്ലതും അറിയണമെന്നുണ്ടെങ്കിൽ ഗൂഗിൾ സേർച്ച് ചെയ്യാം. ബിഎസ്എൻഎൽ നെറ്റിന് സ്പീഡില്ലേ? ജിയോയുടെ ഫൈബർ ടു ഹോം കണക‍്ഷൻ എടുത്താൽ മതിയല്ലോ. നെറ്റ് ബൂസ്റ്റർ മതിയെങ്കിൽ ആമസോണിൽ നിന്ന് ഇപ്പോൾ ഓഫറിൽ വാങ്ങാം. പ്രൊലെറ്റേറിയൻ ഡിക്റ്റേറ്റർഷിപ്പിനെക്കുറിച്ചു പാണ്ഡിത്യമില്ലാത്ത കുറച്ചു പാവം മനുഷ്യർ, രക്ഷപ്പെടാൻ എന്തുവഴി എന്നാലോചിച്ച് ഈ രാജ്യം ഭരിച്ചതു കൊണ്ട് ഇതെല്ലാം നമുക്ക് ഇവിടെ ലഭ്യമാണ്. നമ്മുടെ അയൽക്കാരനായ അനുര സഖാവും അവരെപ്പോലെ ചിന്തിക്കുമെന്ന് ആശിച്ചുപോകുന്നു.

English Summary:

Is Anura Kumara Dissanayake's Marxist Approach to Governance Set to Address Sri Lanka's Impending Debt Crisis?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT