പിസിയെ കണ്ട് കളിയാക്കിച്ചിരിച്ച സിപിഎം: പാർട്ടിക്കും പിണറായിക്കുമിടയിൽ ഭിന്നത? എം.വി. ഗോവിന്ദനുമുണ്ടോ ‘റോൾ’?
ഇടതുപക്ഷത്തിന്റെ ഒരു എംഎൽഎ അതേ മുന്നണിയുടെ മുഖ്യമന്ത്രിയെ തുടർച്ചയായി പരസ്യമായി ചോദ്യം ചെയ്യുകയും അവഹേളിക്കുകയും ചെയ്യുന്ന കാഴ്ച പി.വി.അൻവറിലൂടെയാണ് കേരളം ആദ്യമായി കാണുന്നത്. ആ കടന്നാക്രമണത്തിനു മുന്നിൽ ആദ്യമൊന്നു പരുങ്ങിപ്പോകാനും മാത്രം എന്താണ് സിപിഎമ്മിനു സംഭവിക്കുന്നത്? ആരെല്ലാമാണ് പി.വി.അൻവറിനു ധൈര്യം പകർന്നുകൊടുക്കുന്നത്? മുഖ്യമന്ത്രിയും പാർട്ടിയും അൻവറെ തള്ളിപ്പറഞ്ഞതോടെ ‘അൻവറിനു പിന്നിൽ ഞാനല്ല കേട്ടോ’ എന്ന ആത്മഗതം പലയിടത്തും ഉയരുന്നു. എന്നാൽ, ആർക്കെതിരെയും ആരും വിരൽചൂണ്ടും. പാർട്ടിയെ ഗ്രസിച്ച അവിശ്വാസം കൂടിയാണ് പാർട്ടിക്കാരനല്ലാത്ത അൻവർ പുറത്തുകൊണ്ടുവന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ചീഫ് വിപ്പ് പി.സി.ജോർജ് സ്വന്തം സർക്കാരിനെ മുൾമുനയിൽ നിർത്തുന്നതുകണ്ട് പരിഹസിച്ചു ചിരിച്ചവരാണ് സിപിഎം. യുഡിഎഫിലെ അരാജകത്വത്തിന്റെ പ്രതീകമായി ജോർജിനെയും അദ്ദേഹത്തെ നിലയ്ക്കുനിർത്താൻ കഴിയാത്ത ഭരണ നേതൃത്വത്തെയും അവർ വരച്ചുകാട്ടി. എന്നാൽ, സിപിഎമ്മിനെയും അതിന്റെ സർക്കാരിനെയും ഒരു മാസത്തിലേറെ അൻവറെന്ന ഇടതുപക്ഷ എംഎൽഎ പന്താടി. കൊള്ളമുതൽ പങ്കുവയ്ക്കുന്നതുതൊട്ടു കൊലപാതകം വരെ

ഇടതുപക്ഷത്തിന്റെ ഒരു എംഎൽഎ അതേ മുന്നണിയുടെ മുഖ്യമന്ത്രിയെ തുടർച്ചയായി പരസ്യമായി ചോദ്യം ചെയ്യുകയും അവഹേളിക്കുകയും ചെയ്യുന്ന കാഴ്ച പി.വി.അൻവറിലൂടെയാണ് കേരളം ആദ്യമായി കാണുന്നത്. ആ കടന്നാക്രമണത്തിനു മുന്നിൽ ആദ്യമൊന്നു പരുങ്ങിപ്പോകാനും മാത്രം എന്താണ് സിപിഎമ്മിനു സംഭവിക്കുന്നത്? ആരെല്ലാമാണ് പി.വി.അൻവറിനു ധൈര്യം പകർന്നുകൊടുക്കുന്നത്? മുഖ്യമന്ത്രിയും പാർട്ടിയും അൻവറെ തള്ളിപ്പറഞ്ഞതോടെ ‘അൻവറിനു പിന്നിൽ ഞാനല്ല കേട്ടോ’ എന്ന ആത്മഗതം പലയിടത്തും ഉയരുന്നു. എന്നാൽ, ആർക്കെതിരെയും ആരും വിരൽചൂണ്ടും. പാർട്ടിയെ ഗ്രസിച്ച അവിശ്വാസം കൂടിയാണ് പാർട്ടിക്കാരനല്ലാത്ത അൻവർ പുറത്തുകൊണ്ടുവന്നത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ചീഫ് വിപ്പ് പി.സി.ജോർജ് സ്വന്തം സർക്കാരിനെ മുൾമുനയിൽ നിർത്തുന്നതുകണ്ട് പരിഹസിച്ചു ചിരിച്ചവരാണ് സിപിഎം. യുഡിഎഫിലെ അരാജകത്വത്തിന്റെ പ്രതീകമായി ജോർജിനെയും അദ്ദേഹത്തെ നിലയ്ക്കുനിർത്താൻ കഴിയാത്ത ഭരണ നേതൃത്വത്തെയും അവർ വരച്ചുകാട്ടി. എന്നാൽ, സിപിഎമ്മിനെയും അതിന്റെ സർക്കാരിനെയും ഒരു മാസത്തിലേറെ അൻവറെന്ന ഇടതുപക്ഷ എംഎൽഎ പന്താടി. കൊള്ളമുതൽ പങ്കുവയ്ക്കുന്നതുതൊട്ടു കൊലപാതകം വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തർക്കെതിരെ ആരോപിച്ചു; ശേഷം അതു പാർട്ടിക്കും പിണറായി വിജയനും എഴുതിക്കൊടുത്തു. പരസ്യപ്രസ്താവനകൾക്കു വിലക്കിടാനായി മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫിസോ ബന്ധപ്പെട്ടു ശ്രമിക്കുമ്പോൾ ഫോൺ ഓഫ് ചെയ്തു വച്ചു.
മുഖ്യമന്ത്രിയുടെ ദൂതനായ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയുടെ, നാവടക്കണമെന്ന മുന്നറിയിപ്പു മണിക്കൂറുകൾക്കുള്ളിൽ അൻവർ ലംഘിച്ചു. ഒടുവിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അന്ത്യശാസനം തള്ളി, സിപിഎമ്മിന്റെ കരുത്തനായ മുഖ്യമന്ത്രിക്കെതിരെ വാർത്താസമ്മേളനവും നടത്തി വഴിപിരിഞ്ഞു. പാർട്ടിയിൽ ഇതിലും വലിയ പടനീക്കങ്ങൾ പിണറായി വിജയൻ നേരിട്ടിട്ടുണ്ടാകും. പക്ഷേ, സ്വന്തം പാളയത്തിൽനിന്ന് ആരും അദ്ദേഹത്തെ ഇതുപോലെ പരസ്യമായി താറടിച്ചിട്ടില്ല.
∙ പിന്തുണച്ചോ പാർട്ടിമനം ?
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും ആഭ്യന്തരവകുപ്പിനും എതിരെയാണ് അൻവർ ആദ്യം ആക്ഷേപശരങ്ങൾ തൊടുത്തുവിട്ടത്. ഇതു മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള നീക്കത്തിന്റെ തുടക്കം തന്നെയായിരുന്നെന്ന നിഗമനം ഇപ്പോൾ സിപിഎം കേന്ദ്രങ്ങൾ പങ്കുവയ്ക്കുന്നു. തനിക്കു തുടക്കത്തിൽതന്നെ ചില സംശയങ്ങളുണ്ടായിരുന്നെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ അടങ്ങുന്നതും അതുതന്നെ. ഇതിനെല്ലാം ചില കേന്ദ്രങ്ങളിൽനിന്ന് അൻവറിനു പിന്തുണ ലഭിച്ചിരുന്നുവെന്നതിൽ തർക്കമില്ല. അൻവറിനെ പ്രോത്സാഹിപ്പിക്കുന്നതിൽ തെറ്റില്ലെന്നും മാത്രമല്ല, അത് ആവശ്യമാണെന്നുകൂടി പാർട്ടി നേതൃത്വത്തിലെ ചിലരെങ്കിലും ഒരു ഘട്ടത്തിൽ കരുതി. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ഇക്കാര്യം ശരിവയ്ക്കുന്നു. പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ ഇതു ചർച്ചാവിഷയവുമാണ്. അതിന്റെ പ്രധാന കാരണങ്ങൾ ഇവയാണ്.
∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ സെപ്റ്റംബർ നാലിന് എകെജി ഫ്ലാറ്റ് സമുച്ചയത്തിലെത്തി കണ്ട് പരാതി നൽകി പുറത്തിറങ്ങിയ അൻവർ എന്തുകൊണ്ട് വർധിതവീര്യത്തോടെ സംസാരിച്ചു? ‘മുഖ്യമന്ത്രിസ്ഥാനം പിണറായിക്കു വീട്ടിൽനിന്നു ലഭിച്ചതല്ലല്ലോയെന്നും പാർട്ടി നൽകിയതല്ലേയെന്നും’ അപ്പോൾ പരസ്യമായി ചോദിക്കാൻ എവിടെനിന്നാണ് അദ്ദേഹത്തിനു ധൈര്യം കിട്ടിയത്? ഏതെങ്കിലും തരത്തിലുള്ള പിന്തുണ ഗോവിന്ദൻ വാഗ്ദാനം ചെയ്യാതെ അങ്ങനെ പെരുമാറാൻ അൻവർ തുനിയുമോ? അല്ലെങ്കിൽ പാർട്ടി പിന്നിലുണ്ടെന്നു തോന്നിപ്പിക്കാനായി ബോധപൂർവം അൻവർ കളിച്ച കളിയായിരുന്നോ അത്?
∙ അൻവറിന്റെ പരാതി ചർച്ചചെയ്ത സെപ്റ്റംബർ ആറിലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അദ്ദേഹത്തിന്റെ കലാപനീക്കങ്ങളെ തള്ളിപ്പറയാൻ തീരുമാനിച്ചതാണ്. അൻവർ പാർലമെന്ററി പാർട്ടി അംഗമാണെന്നും ആ അച്ചടക്കം അദ്ദേഹത്തിനു ബാധകമാണെന്നും സെക്രട്ടേറിയറ്റിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ ഗോവിന്ദൻ പറഞ്ഞെങ്കിലും സെക്രട്ടേറിയറ്റിന്റെ കർശനതീരുമാനത്തിന്റെ സത്ത അതേപടി അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചില്ല. അൻവർ തെറ്റു ചെയ്തെന്നു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അൻവറിനെ തിരുത്തി കൂടെനിർത്താൻ ശ്രമിക്കുമെന്ന പ്രതീതിയാണ് പാർട്ടി പുറത്തേക്കു നൽകിയത്. ഇതു ബോധപൂർവമാണോ അതോ പാർട്ടി നിലപാട് മാധ്യമങ്ങളോടു വ്യക്തമാക്കുന്നതിൽ വന്ന പോരായ്മയാണോ?
∙ മുഖ്യമന്ത്രിയുടെ വിശ്വസ്തർക്കെതിരെ അൻവർ തൊടുത്ത കൂരമ്പുകൾക്കു പാർട്ടിപത്രം എന്തുകൊണ്ട് പ്രാധാന്യം കൊടുത്തു? ചില ദിവസങ്ങളിൽ അൻവറിന്റെ ചിത്രം സഹിതമാണ് ആ പ്രതികരണങ്ങൾ പ്രസിദ്ധീകരിച്ചത്.
∙ സെക്രട്ടേറിയറ്റ് തീരുമാനത്തിനുശേഷവും പ്രതികരണങ്ങളും നീക്കങ്ങളും അൻവർ തുടർന്നിട്ടും മുഖ്യമന്ത്രി തള്ളിപ്പറയുന്നതുവരെ കാത്തിരിക്കാൻ എന്തുകൊണ്ട് പാർട്ടി തീരുമാനിച്ചു? സിപിഎമ്മിന്റെ സംഘടനാരീതിയനുസരിച്ച് പാർട്ടി തന്നെയാണ് ഇത്തരം കാര്യങ്ങളിൽ ആദ്യം ഇടപെടുന്നതും വിലക്കിടുന്നതും.
പാർട്ടിക്കും മുഖ്യമന്ത്രിക്കും ഇടയിൽ ഭിന്നതകളുണ്ടോ എന്ന സന്ദേഹം തന്നെയാണ് മുകളിൽപറഞ്ഞ കാര്യങ്ങൾ ഉയർത്തുന്നത്. പിണറായിക്കെതിരെ ഒരു വിഭാഗീയ നീക്കത്തിനു നേതൃത്വം നൽകാൻ കഴിയുന്ന നേതാവായി ഗോവിന്ദനെ ആരും കാണുന്നില്ല. എന്നാൽ, മുഖ്യമന്ത്രിയുടെ വലിയ നിഴലിൽ സെക്രട്ടറി പെട്ടുപോകുന്നുവെന്ന ആക്ഷേപത്തെ മറികടക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നു കരുതുന്നവരുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണങ്ങളിലൊന്ന് ഭരണവിരുദ്ധ വികാരമാണെന്ന വിലയിരുത്തലുണ്ടായ ശേഷം പ്രത്യേകിച്ചും.
പാർട്ടിയിലെ മുഖ്യവൈരി ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ പദവിയിൽനിന്നു തെറിപ്പിച്ചതിലൂടെ, ദുർബലനായ സെക്രട്ടറിയെന്ന വിമർശനം കഴുകിക്കളയാനുള്ള ആദ്യശ്രമം എം. വി.ഗോവിന്ദൻ നടത്തി. പിന്നാലെ പിണറായിക്കു താൽപര്യമുള്ള കെടിഡിസി ചെയർമാൻ പി.കെ.ശശിയെ പാർട്ടിയുടെ ബ്രാഞ്ച് അംഗമായി തരംതാഴ്ത്താൻ മുൻകയ്യെടുത്തു. ശേഷം മുഖ്യമന്ത്രിയുടെ വിശ്വസ്തൻ പി.ശശിക്കെതിരെ ഒരു എംഎൽഎ പരസ്യമായി ശബ്ദിച്ചപ്പോൾ തിരുത്തൽ ആ വഴിക്കും നടക്കട്ടെ എന്നു സംസ്ഥാന സെക്രട്ടറി കരുതിയോ? പിണറായിയുടെ ശൈലികളോട് അമർഷമുള്ള പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കൾ അൻവറിന്റെ ആരോപണങ്ങൾകേട്ട് ഉള്ളാലെ സന്തോഷിച്ചോ?
സിപിഎമ്മിന്റെ ഒരു ജില്ലാ സെക്രട്ടറിയുടെ മകനും മരുമകളും അൻവറിന്റെ പിആർ ടീമിന്റെ ഭാഗമായിരുന്നുവെന്ന വിവരം പാർട്ടിക്കറിയാം. പി.ശശിക്കെതിരെയുള്ള ഏതു നീക്കത്തിനും പി. ജയരാജന്റെ പിന്തുണ ഉറപ്പിക്കുന്നവരുണ്ട്. ആ പി.ജയരാജനും എം.വി. ഗോവിന്ദനുമാണ് പാർട്ടിക്കുള്ളിൽ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതെന്നാണ് ഇ.പി.ജയരാജൻ വിശ്വസിച്ചുവരുന്നത്. മലപ്പുറത്തുനിന്നുള്ള മുതിർന്ന നേതാവിന് അൻവറുമായുള്ള അടുപ്പവും മുഖ്യമന്ത്രിയോടുള്ള അതൃപ്തിയും പാർട്ടിക്കാർക്കറിയാം. ഇപ്പോൾ തള്ളിപ്പറയുന്നുണ്ടെങ്കിലും അൻവറുമായി നല്ല ബന്ധം പുലർത്തിയവരാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ നേതാക്കളിലേറെയും.
∙ അൻവറിന് സംഭവിച്ചതെന്ത് ?
ഒറ്റയാൾ പോരാട്ടമല്ല അൻവറിന്റേതെന്നു സംശയിക്കാൻപോന്ന സാഹചര്യത്തെളിവുകൾ മുഖ്യമന്ത്രിക്കു മുന്നിലുണ്ടായിരുന്നു. അൻവറും നേതാക്കളും തമ്മിലെ സമ്പർക്കങ്ങൾ സംബന്ധിച്ച പരാതിയും വിവരങ്ങളും അദ്ദേഹത്തിനു ലഭിച്ചു. പൊലീസിന്റെയും തന്റെ ഓഫിസിന്റെയും പേരു പറഞ്ഞുകൊണ്ട് തന്നെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന തിരിച്ചറിവിലാണ് വാർത്താ സമ്മേളനത്തിലൂടെ അൻവറെ തള്ളിക്കളയാൻ പിണറായി മുതിർന്നത്. ആരോപണങ്ങൾക്കു പിന്നിൽ വ്യക്തിപരമായി ചില കാരണങ്ങളുണ്ടെന്ന നിഗമനവും അക്കൂട്ടത്തിലുണ്ടായി.
∙ വ്യവസായി കൂടിയായ അൻവർ സാമ്പത്തിക കുഴപ്പങ്ങളിലും പ്രതിസന്ധികളിലും പെട്ടു.
∙ ഒരു ഓൺലൈൻ മാധ്യമവുമായി അദ്ദേഹം നടത്തിവന്ന പോരാട്ടത്തിനു പൊലീസിന്റെയും മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും പിന്തുണ കിട്ടിയില്ലെന്ന രോഷം കനത്തു.
∙ എൽഡിഎഫിലെ കരാർപ്രകാരം ഐഎൻഎലിലെ അഹമ്മദ് ദേവർകോവിൽ രാജിവച്ചപ്പോൾ മലബാറിൽനിന്ന് അതേ ന്യൂനപക്ഷവിഭാഗത്തിൽ നിന്നുള്ള നേതാവ് എന്ന പരിഗണനയിൽ ഒരുപക്ഷേ, തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നു പ്രതീക്ഷിച്ചു. ദേവർകോവിൽ ഒഴിയുമ്പോൾ രാമചന്ദ്രൻ കടന്നപ്പള്ളി എന്നായിരുന്നു എൽഡിഎഫിലെ ധാരണയെങ്കിലും പിണറായി വിചാരിച്ചാൽ കടന്നപ്പള്ളിയെ അനായാസം പറഞ്ഞു ബോധ്യപ്പെടുത്തി മാറ്റിനിർത്താമെന്ന് അൻവർ വിചാരിച്ചെങ്കിലും മുഖ്യമന്ത്രി അതിനു തയാറായില്ല.
പൊലീസിനോടും മുഖ്യമന്ത്രിയുടെ ശൈലിയോടും പാർട്ടിക്കുള്ളിലുള്ള എതിർപ്പ് അൻവറിനു കളിക്കാനുള്ള കളമായി മാറുന്നതാണ് പിന്നീടു കണ്ടത്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ പൊലീസും പാർട്ടിയും തമ്മിലുള്ള സംഘർഷത്തിന്റെ പേരിൽ പാർട്ടി നേതൃത്വത്തിനും മന്ത്രിക്കും പരാതി നൽകിയ ചരിത്രം അന്നു കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കുണ്ടെന്ന് ഓർമിപ്പിക്കുന്നവരുണ്ട്. ആ ശശിയാണ് ഇന്നു പൊലീസ് വീഴ്ചകളുടെ പേരിൽ പ്രതിക്കൂട്ടിൽ!
പെരുമാറ്റദൂഷ്യ പരാതിയിൽ നടപടി നേരിട്ട് പാർട്ടിയിൽനിന്നു പുറത്തായിട്ടുള്ള ശശിയെ ഇന്നു കാണുന്ന പദവികളിലെത്തിച്ചതു പിണറായിയാണ്. അൻവർ ആരോപണം ഉന്നയിച്ചതിനു പിന്നാലെ, ശശിക്കെതിരെ സമ്മേളനങ്ങളിൽ വിമർശനമുയർത്തണമെന്നും പുഴുക്കുത്തുകളെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടതു സിപിഎമ്മുകാരെന്ന് അവകാശപ്പെടുന്ന സൈബർ പോരാളികളായ റെഡ് ആർമിയാണ്. പി.ജയരാജന്റെ വാഴ്ത്തുപാട്ടുകാരായി നേരത്തേ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്ന പി.ജെ.ആർമിയാണ് വേഷം മാറി റെഡ് ആർമിയായത്. റെഡ് ആർമിയുമായി ബന്ധമില്ലെന്നു പി.ജയരാജൻ ആവർത്തിച്ചുപറയുന്നുണ്ടെങ്കിലും ആരും അതു വിശ്വസിക്കുന്നില്ല.
പിണറായി യുഗത്തോടെ പാർട്ടിക്കുള്ളിൽ വിമർശനവും സ്വയം വിമർശനവും നടക്കാത്തതിന്റെ കുഴപ്പങ്ങളാണ് പുറത്തേക്കു പ്രവഹിക്കുന്നതെന്നു കരുതുന്നവരുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷമുണ്ടായ ചില വിമർശനങ്ങളായിരുന്നു ഇതിന് ആകെ അപവാദം. സ്തുതിപാഠക സംഘങ്ങളായി പാർട്ടിഘടകങ്ങളും നേതാക്കളും മാറിയതോടെ വസ്തുതകൾ വിലയിരുത്തപ്പെടാതായി. തുടർഭരണം ഭൂരിഭാഗം പേരെയും ഭാഗ്യാന്വേഷികളാക്കി. തുറന്നുപറച്ചിലുകൾക്ക് പാർട്ടിക്കകത്ത് അപ്രഖ്യാപിത വിലക്കു വന്നതോടെ എല്ലാം കിടന്ന് അഴുകാൻ തുടങ്ങി. അണകെട്ടിനിന്ന ആക്ഷേപങ്ങളെല്ലാം പുറത്തുപറയാൻ പാർട്ടിയംഗത്തിന്റെ കെട്ടുപാടില്ലാത്ത ഒരു എംഎൽഎ തയാറായി. അൻവറിനു കിട്ടുന്ന കയ്യടി നേതൃത്വത്തിന്റെ വഴിപിഴച്ച പോക്കിലുള്ള അണികളുടെ രോഷപ്രകടനം കൂടിയാണ്.
(‘പൂരം കലക്കിയതോ?’, വായിക്കാം ‘പാറിപ്പതറുന്ന ചെങ്കൊടി’ അന്വേഷണ പരമ്പരയുടെ രണ്ടാംഭാഗത്തിൽ)