കോടിയേരി സഖാവ് അന്നേ പറഞ്ഞു, ഒറ്റയ്ക്കാകും; കരഞ്ഞിരിക്കാൻ എനിക്കാവില്ല; എന്തൊക്കെയാ പാർട്ടിയിൽ നടക്കുന്നത്: വിനോദിനി ബാലകൃഷ്ണൻ
‘കോടിയേരി സഖാവുണ്ടായിരുന്നെങ്കിൽ....’ എന്ന പി.വി. അൻവറിന്റെ പരാമർശത്തിനു പിന്നാലെ തന്നെ തേടിയെത്തിയത് ഒട്ടേറെ സന്ദേശങ്ങളെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. ഭാര്യ എന്ന നിലയിൽ ഭർത്താവിനെപ്പറ്റി അഭിമാനമാണ്. തന്നെപ്പോലെ അവരും ‘മിസ്’ ചെയ്യുന്നുണ്ടാകുമെന്നും വിനോദിനി പറഞ്ഞു. മക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ അവസാനകാലത്ത് കോടിയേരി ബാലകൃഷ്ണനെ മാനസികമായി തളർത്തി. ഒരുവശത്ത് മകൻ ജയിലിൽ, മറുവശത്ത് ഭർത്താവിന്റെ മാരകമായ അസുഖം. അതിനിടെ അപവാദ പ്രചാരണങ്ങൾ ധാരാളം. ‘ബാലകൃഷ്ണേട്ടൻ കൂടെ ഉണ്ടായിരുന്നതു കൊണ്ടാണ് പ്രതിസന്ധികളിൽ തളരാതെ പിടിച്ചുനിൽക്കാൻ പറ്റിയത്. മുഖ്യമന്ത്രി പദവി അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല’ – വിനോദിനി പറയുന്നു. കോടിയേരിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, 50 കൊല്ലത്തോളം തിരുവനന്തപുരത്തു നിന്ന ആളല്ലേ, ഇതൊന്നും ഞങ്ങളുടെ കയ്യിൽ അല്ലല്ലോ എന്നായിരുന്നു മറുപടി. കോടിയേരിയുടെ ശിഷ്യനായ എ.എൻ. ഷംസീർ സ്പീക്കർ സ്ഥാനത്ത് ഒതുക്കപ്പെട്ടോയെന്ന ചോദ്യത്തോടും വിനോദിനി പ്രതികരിച്ചു. ഒക്‌ടോബർ 1ന് കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷിക ദിനം എത്തുമ്പോൾ വിനോദിനി ബാലകൃഷ്ണൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സ് തുറക്കുന്നു.
‘കോടിയേരി സഖാവുണ്ടായിരുന്നെങ്കിൽ....’ എന്ന പി.വി. അൻവറിന്റെ പരാമർശത്തിനു പിന്നാലെ തന്നെ തേടിയെത്തിയത് ഒട്ടേറെ സന്ദേശങ്ങളെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. ഭാര്യ എന്ന നിലയിൽ ഭർത്താവിനെപ്പറ്റി അഭിമാനമാണ്. തന്നെപ്പോലെ അവരും ‘മിസ്’ ചെയ്യുന്നുണ്ടാകുമെന്നും വിനോദിനി പറഞ്ഞു. മക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ അവസാനകാലത്ത് കോടിയേരി ബാലകൃഷ്ണനെ മാനസികമായി തളർത്തി. ഒരുവശത്ത് മകൻ ജയിലിൽ, മറുവശത്ത് ഭർത്താവിന്റെ മാരകമായ അസുഖം. അതിനിടെ അപവാദ പ്രചാരണങ്ങൾ ധാരാളം. ‘ബാലകൃഷ്ണേട്ടൻ കൂടെ ഉണ്ടായിരുന്നതു കൊണ്ടാണ് പ്രതിസന്ധികളിൽ തളരാതെ പിടിച്ചുനിൽക്കാൻ പറ്റിയത്. മുഖ്യമന്ത്രി പദവി അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല’ – വിനോദിനി പറയുന്നു. കോടിയേരിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, 50 കൊല്ലത്തോളം തിരുവനന്തപുരത്തു നിന്ന ആളല്ലേ, ഇതൊന്നും ഞങ്ങളുടെ കയ്യിൽ അല്ലല്ലോ എന്നായിരുന്നു മറുപടി. കോടിയേരിയുടെ ശിഷ്യനായ എ.എൻ. ഷംസീർ സ്പീക്കർ സ്ഥാനത്ത് ഒതുക്കപ്പെട്ടോയെന്ന ചോദ്യത്തോടും വിനോദിനി പ്രതികരിച്ചു. ഒക്‌ടോബർ 1ന് കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷിക ദിനം എത്തുമ്പോൾ വിനോദിനി ബാലകൃഷ്ണൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സ് തുറക്കുന്നു.
‘കോടിയേരി സഖാവുണ്ടായിരുന്നെങ്കിൽ....’ എന്ന പി.വി. അൻവറിന്റെ പരാമർശത്തിനു പിന്നാലെ തന്നെ തേടിയെത്തിയത് ഒട്ടേറെ സന്ദേശങ്ങളെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. ഭാര്യ എന്ന നിലയിൽ ഭർത്താവിനെപ്പറ്റി അഭിമാനമാണ്. തന്നെപ്പോലെ അവരും ‘മിസ്’ ചെയ്യുന്നുണ്ടാകുമെന്നും വിനോദിനി പറഞ്ഞു. മക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ അവസാനകാലത്ത് കോടിയേരി ബാലകൃഷ്ണനെ മാനസികമായി തളർത്തി. ഒരുവശത്ത് മകൻ ജയിലിൽ, മറുവശത്ത് ഭർത്താവിന്റെ മാരകമായ അസുഖം. അതിനിടെ അപവാദ പ്രചാരണങ്ങൾ ധാരാളം. ‘ബാലകൃഷ്ണേട്ടൻ കൂടെ ഉണ്ടായിരുന്നതു കൊണ്ടാണ് പ്രതിസന്ധികളിൽ തളരാതെ പിടിച്ചുനിൽക്കാൻ പറ്റിയത്. മുഖ്യമന്ത്രി പദവി അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല’ – വിനോദിനി പറയുന്നു. കോടിയേരിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, 50 കൊല്ലത്തോളം തിരുവനന്തപുരത്തു നിന്ന ആളല്ലേ, ഇതൊന്നും ഞങ്ങളുടെ കയ്യിൽ അല്ലല്ലോ എന്നായിരുന്നു മറുപടി. കോടിയേരിയുടെ ശിഷ്യനായ എ.എൻ. ഷംസീർ സ്പീക്കർ സ്ഥാനത്ത് ഒതുക്കപ്പെട്ടോയെന്ന ചോദ്യത്തോടും വിനോദിനി പ്രതികരിച്ചു. ഒക്‌ടോബർ 1ന് കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷിക ദിനം എത്തുമ്പോൾ വിനോദിനി ബാലകൃഷ്ണൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സ് തുറക്കുന്നു.
‘കോടിയേരി സഖാവുണ്ടായിരുന്നെങ്കിൽ....’ എന്ന പി.വി. അൻവറിന്റെ പരാമർശത്തിനു പിന്നാലെ തന്നെ തേടിയെത്തിയത് ഒട്ടേറെ സന്ദേശങ്ങളെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. ഭാര്യ എന്ന നിലയിൽ ഭർത്താവിനെപ്പറ്റി അഭിമാനമാണ്. തന്നെപ്പോലെ അവരും ‘മിസ്’ ചെയ്യുന്നുണ്ടാകുമെന്നും വിനോദിനി പറഞ്ഞു. മക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ അവസാനകാലത്ത് കോടിയേരി ബാലകൃഷ്ണനെ മാനസികമായി തളർത്തി. ഒരുവശത്ത് മകൻ ജയിലിൽ, മറുവശത്ത് ഭർത്താവിന്റെ മാരകമായ അസുഖം. അതിനിടെ അപവാദ പ്രചാരണങ്ങൾ ധാരാളം.
‘ബാലകൃഷ്ണേട്ടൻ കൂടെ ഉണ്ടായിരുന്നതു കൊണ്ടാണ് പ്രതിസന്ധികളിൽ തളരാതെ പിടിച്ചുനിൽക്കാൻ പറ്റിയത്. മുഖ്യമന്ത്രി പദവി അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല’ – വിനോദിനി പറയുന്നു. കോടിയേരിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, 50 കൊല്ലത്തോളം തിരുവനന്തപുരത്തു നിന്ന ആളല്ലേ, ഇതൊന്നും ഞങ്ങളുടെ കയ്യിൽ അല്ലല്ലോ എന്നായിരുന്നു മറുപടി. കോടിയേരിയുടെ ശിഷ്യനായ എ.എൻ. ഷംസീർ സ്പീക്കർ സ്ഥാനത്ത് ഒതുക്കപ്പെട്ടോയെന്ന ചോദ്യത്തോടും വിനോദിനി പ്രതികരിച്ചു. ഒക്‌ടോബർ 1ന് കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷിക ദിനം എത്തുമ്പോൾ വിനോദിനി ബാലകൃഷ്ണൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സ് തുറക്കുന്നു.
? മരണത്തിലേക്ക് നീങ്ങിയ സമയത്ത് ‘ഇങ്ങനെ വിഷമിക്കരുത്’ എന്ന് കോടിയേരി സഖാവ് പറഞ്ഞിട്ടുണ്ടായിരുന്നല്ലേ.
∙ 2022 ഓഗസ്റ്റ് 29ന് ആണ് തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലെ ആശുപത്രിയിലേക്ക് സഖാവിനെ കൊണ്ടുപോകുന്നത്. ആരോഗ്യസ്ഥിതി അൽപം മോശമാണെന്നു കണ്ടാണ് ആശുപത്രിയിലേക്ക് തിരിച്ചത്. അവിടെ പോയി വലിയ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ, പെട്ടെന്നൊരു ദിവസം ആരോഗ്യം മോശമായി. വളരെ അപകടമാണ് എന്തു ചെയ്യാൻ പറ്റുമെന്ന് അറിയില്ലെന്ന് ഡോക്ടർ പറഞ്ഞു. ‘നിങ്ങളൊന്ന് ഉണർത്തി നോക്കൂ’ എന്നാണ് ഡോക്ടർ പറഞ്ഞത്. ഞാനും മക്കളുമൊക്കെ ഉണ്ടായിരുന്നു.
ഞങ്ങൾ നിലവിളിക്കാൻ തുടങ്ങി. പെട്ടെന്ന് ബാലകൃഷ്ണേട്ടൻ ഉണർന്നു. എന്തേ എന്തേ ബഹളം വയ്ക്കുന്നതെന്ന് എന്നോട് ചോദിച്ചു. ഒന്നുമില്ല വിളിച്ചിട്ട് കേൾക്കാണ്ടായി പോയി എന്ന് ഞാൻ പറഞ്ഞു. കണ്ണു തുറന്ന് എല്ലാവരെയും ഒന്നു നോക്കിയ ശേഷം എല്ലാവരോടും പുറത്തിറങ്ങാൻ പറഞ്ഞു. മക്കളും മരുമക്കളുമൊക്കെ അവിടെ നിന്നെങ്കിലും അവരോടും പുറത്തിറങ്ങാൻ പറഞ്ഞു.
‘ചിലപ്പോൾ എനിക്ക് എന്തെങ്കിലും സംഭവിച്ചുപോയാൽ നീ ഒറ്റയ്ക്കായി പോകും കേട്ടോ’ – എന്നാണ് എല്ലാവരും പോയപ്പോൾ എന്നോട് പറഞ്ഞത്. ആരെയും ആശ്രയിച്ചു ജീവിക്കരുത്, നീ തനിയെ ആയി പോകുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ എന്നോട് പറയരുതെന്ന് ഞാൻ മറുപടി നൽകി. ഒന്നുമുണ്ടാകില്ലെന്നും അസുഖമൊക്കെ ഭേദമായി വരുമെന്നും ആശ്വസിപ്പിച്ചു. വീണ്ടും അദ്ദേഹം പറയാൻ ഒരുങ്ങിയപ്പോൾ വാ പൊത്തി പിടിച്ച് പറയല്ലേ എന്ന് ഞാൻ പറഞ്ഞു. എനിക്ക് ഒന്നും ഉണ്ടാകില്ലായിരിക്കും, പക്ഷേ അങ്ങനെ സംഭവിച്ചാൽ നീ ഒറ്റയ്ക്ക് ആകുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം പിന്നെയും പറഞ്ഞു. അതിനു മുൻപൊക്കെ, മരിക്കുന്നെങ്കിൽ നമ്മൾ രണ്ടുപേരും ഒരുമിച്ചെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ വല്ലപ്പോഴും കുട്ടികൾ ഇങ്ങോട്ട് വരും. ചിലപ്പോൾ അവരെ കാണാൻ ഞാൻ തിരുവനന്തപുരത്തേക്ക് പോകും.
? അദ്ദേഹം ഓർമയായിട്ട് രണ്ടു വർഷം തികയുകയാണല്ലോ. ഈ അവസരത്തിൽ മനസ്സിലേക്കുവരുന്ന ഏറ്റവും പ്രധാനപ്പെട്ട ഓർമകൾ എന്തൊക്കെയാണ്.
∙ രണ്ടു വർഷത്തെ ഓർമ മാത്രമല്ല എനിക്ക് അദ്ദേഹം. ഞാൻ ഇനി എത്ര കാലമുണ്ടോ അത്രയും കാലം അദ്ദേഹം എന്റെ ഒപ്പമുണ്ടാകും. അദ്ദേഹത്തിന്റെ ഓർമയിൽ, ആ ഒരു ഓളത്തിൽ ജീവിതം നീക്കിക്കൊണ്ടുപോവുകയാണ് ഞാൻ. പെട്ടെന്ന് ജീവിതം അവസാനിപ്പിക്കാനുള്ള മാർഗം നമുക്കില്ലല്ലോ. അതുകൊണ്ട് മാത്രം, ആ ഓർമയിൽ ഓരോ നിമിഷവും ജീവിക്കുകയാണ്. എന്റെ ജീവിതം ബാലകൃഷ്ണേട്ടന്റെ ഓർമകൾക്കായി മാറ്റിവച്ചിരിക്കുകയാണ്. കണ്ണൂരിലെ മ്യൂസിയവും അദ്ദേഹത്തിനു വേണ്ടി ചെയ്ത ഡോക്യുമെന്ററിയുമെല്ലാം ആ ഓർമയിൽ നിന്നാണ്. ബാലകൃഷ്ണേട്ടന്റെ മരണശേഷം കണ്ണൂരിൽ വന്ന് ഇവിടുത്തെ വീട്ടിൽ തന്നെയാണ് ഞാൻ സ്ഥിരതാമസം. ഞാൻ ഒറ്റയ്ക്കേ ഈ വീട്ടിലുള്ളൂ. പുറത്തു നടക്കുന്ന കാര്യങ്ങളൊന്നും ഞാൻ അറിയുന്നില്ല.
? കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്ക് സഖാവ് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഏറ്റവും കൂടുതലായി തോന്നിയ നിമിഷങ്ങൾ എപ്പോഴൊക്കെയാണ്.
∙ എല്ലാ നിമിഷവും എനിക്കങ്ങനെ തോന്നും. ഓരോ കാര്യം വരുമ്പോഴും എനിക്ക് തോന്നും. കുടുംബകാര്യമായാലും എന്റെ വ്യക്തിപരമായ കാര്യമായാലും എല്ലാ ചിന്തകളിലും അദ്ദേഹം മാത്രമാണ്. വേറെയൊന്നും ഞാൻ ആലോചിക്കാറില്ല. പൊതുചടങ്ങുകൾക്ക് പോലും അധികം പോകാറില്ല. രണ്ടേ രണ്ടു കല്യാണത്തിനു മാത്രമേ അദ്ദേഹത്തിന്റെ മരണശേഷം പങ്കെടുത്തിട്ടുള്ളൂ. എനിക്ക് കരഞ്ഞുകൊണ്ടിരിക്കാൻ സാധിക്കില്ല. ഒരു വശത്തുകൂടി സാവധാനം എന്റെ ജീവിതം ജീവിച്ചു തീർക്കാൻ നോക്കുകയാണ് ഞാൻ.
? ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇനി സമ്മേളന കാലയളവാണ് സിപിഎമ്മിൽ. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ നിറഞ്ഞുനിൽക്കുന്ന ഒരു സമയമായിരിക്കുമല്ലോ ഇത് ...
അതെ, അദ്ദേഹം ഈ സമയമൊക്കെ നല്ല തിരക്കായിരിക്കും. ഏതു സമയവും പാർട്ടിയെപ്പറ്റി മാത്രമായിരുന്നു ആയിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ബാലകൃഷ്ണേട്ടന്റെ ഫോൺ ഇപ്പോഴും എന്റെ കയ്യിലുണ്ട്. ആൾക്കാരൊക്കെ ഇപ്പോഴും മെസേജ് അയയ്ക്കും. ‘സഖാവേ വെറുതേ വിളിക്കുന്നതാ ഈ ഫോണിൽ വിളിക്കുമ്പോൾ...ഒന്നും തോന്നരുത്’, ‘സഖാവ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും ആവില്ലായിരുന്നു’ എന്നെല്ലാം പറഞ്ഞ് നിത്യേന മെസേജ് വരും. എപ്പോഴെങ്കിലും മറുപടിയായി കരയുന്നൊരു ഇമോജി ഞാൻ ഇട്ടാൽ നിങ്ങൾ വിഷമിക്കരുതെന്ന് മറുപടി വരും. നിങ്ങൾക്ക് മാത്രമല്ല ഞങ്ങൾക്കും വലിയ വിഷമമാണെന്ന് പലരും പറയും.
? സഖാവ് ഉണ്ടായിരുന്നെങ്കിൽ എന്ന് പലരും പറയുന്നതായി പറഞ്ഞല്ലോ. അടുത്തിടെ പി.വി. അൻവർ പറഞ്ഞതും ഇതേ കാര്യമായിരുന്നു. കോടിയേരി സഖാവ് ഉണ്ടായിരുന്നെങ്കിൽ തനിക്ക് ഇങ്ങനെ വാർത്താസമ്മേളനം നടത്തേണ്ടി വരില്ലായിരുന്നു എന്നാണ് അൻവർ പറഞ്ഞത്. അത് ശ്രദ്ധിച്ചോ ? നിലമ്പൂരിലും കോടിയേരി ബാലകൃഷ്ണനെ പുകഴ്ത്തിയാണ് അൻവർ സംസാരിച്ചത്.
∙ അതിനു ശേഷം കുറേ മെസേജുകൾ എനിക്കു വന്നു. ‘നിങ്ങൾ അത് ശ്രദ്ധിച്ചോ അമ്മാ, നോക്കിയോ ചേച്ചി, കോമ്രേഡ് നിങ്ങൾ അറിയുന്നുണ്ടോ’ എന്നൊക്കെ മെസേജ് ഉണ്ടായിരുന്നു. എന്തൊക്കെയാ നമ്മുടെ പാർട്ടിയിൽ നടക്കുന്നത്? ഇതൊന്നും സത്യത്തിൽ ഞാൻ അറിയുന്നില്ല. അങ്ങനെ പറയാൻ പാടുണ്ടോയെന്ന് എനിക്ക് അറിയില്ല. ഇപ്പോൾ എന്റെ ശ്രദ്ധയില്‍ ഇതൊന്നുമില്ല. ഭാര്യ എന്ന രീതിയിൽ എന്റെ ഭർത്താവിനെപ്പറ്റി എനിക്ക് അഭിമാനമാണ്. ഞങ്ങളെല്ലാം വല്ലാതെ മിസ് ചെയ്യുന്നുണ്ട്. എന്നെപ്പോലെ തന്നെ അവരും മിസ് ചെയ്യുന്നുണ്ടാകും. അതൊരു വലിയ കഴിവല്ലേ. ഒരു നേതാവ് അദ്ദേഹത്തെ ഇവിടെ അടയാളപ്പെടുത്തി പോയിരിക്കുകയാണ്. ഒരു ഭാര്യയെന്ന രീതിയിലും കമ്യൂണിസ്റ്റ് എന്ന നിലയിലും എനിക്ക് അഭിമാനമാണ്.
? എപ്പോഴും ചിരിച്ചുനിൽക്കുന്ന ഒരു കമ്യൂണിസ്റ്റായിരുന്നല്ലോ അദ്ദേഹം? അവസാനകാലത്ത് കുടുംബപരമായ വിഷയങ്ങൾ അദ്ദേഹത്തെ ഒരുപാട് വിഷമിപ്പിച്ചിരുന്നോ.
∙ എപ്പോഴും ചിരിച്ചുകൊണ്ടേ നിൽക്കൂ. വീട്ടിലായാലും അങ്ങനെത്തന്നെ. എന്തെങ്കിലും കുഞ്ഞു പിണക്കത്തിനു കുറച്ചു നേരം മിണ്ടാതിരിക്കും. പിന്നെ പിന്നാലെ വന്നു സംസാരിക്കും. അങ്ങനെയൊരാൾ ആയിരുന്നു. പിന്നെ കുടുംബപരമായ കാര്യങ്ങൾ, പല കാര്യങ്ങളിലും ഞങ്ങൾ എന്തുമാത്രം വിഷമിച്ചു. അവയൊക്കെ തരണം ചെയ്യാൻപെട്ടപാട് എനിക്കേ അറിയാവൂ. ഒരു വശത്ത് മകൻ ജയിലിൽ, മറുവശത്ത് ഭർത്താവിന്റെ മാരകമായ അസുഖം. അതിനിടെ അപവാദ പ്രചാരണങ്ങൾ ധാരാളം. ബാലകൃഷ്ണേട്ടൻ കൂടെ ഉണ്ടായിരുന്നതു കൊണ്ടാണ് എനിക്കു പിടിച്ചുനിൽക്കാൻ പറ്റിയത്. ഒരു ദേഷ്യവും ചേട്ടൻ കാണിച്ചില്ല. ഒരു വെപ്രാളവും സമ്മർദവുമില്ലായിരുന്നു. മകനെ രക്ഷിക്കാൻ ഒന്നും ചെയ്തില്ല. ഞങ്ങളെപ്പറ്റി വാർത്ത കൊടുക്കരുതെന്ന് അദ്ദേഹം ഒരു പത്രക്കാരോടും പറഞ്ഞിട്ടില്ല.
വാർത്താസമ്മേളനത്തിൽ എപ്പോഴെങ്കിലും അദ്ദേഹം ദേഷ്യപ്പെട്ടിട്ടുണ്ടോ? എപ്പോഴെങ്കിലും ദുർമുഖം കാണിച്ചോ? നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തന്നില്ലേ... ഏതെങ്കിലും ചോദ്യത്തിന് ഉത്തരം തരാതെ ഇരുന്നിട്ടുണ്ടോ? അദ്ദേഹം ഒരിക്കലും ഒഴിഞ്ഞുമാറി നടന്നിരുന്നില്ല. പത്രക്കാരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുമായിരുന്നു. അതും ചിരിച്ചു കൊണ്ട് ഒരു ഭാവവ്യത്യസവുമില്ലാതെ അദ്ദേഹം ഉത്തരം പറയുമായിരുന്നില്ലേ. അദ്ദേഹത്തിന്റെ അടുത്തുപോയാൽ എല്ലാവർക്കും എന്തു ഭംഗിയായി കാര്യങ്ങൾ ചെയ്തു കൊടുക്കുമായിരുന്നു.
? ബിനോയിക്കും ബിനീഷിനുമെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ അച്ഛൻ എന്ന നിലയിൽ വീട്ടിൽ എന്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം... വഴക്കു പറഞ്ഞിരുന്നോ.
∙ ഒരിക്കലുമില്ല. നിങ്ങളുടെ ജീവിതം നിങ്ങളാണ് നോക്കേണ്ടത്, നിങ്ങൾ വലിയ കുട്ടികളായി എന്ന് അവരോട് പറയുമായിരുന്നു. നിങ്ങളുടെ പിന്നാലെ ഞങ്ങൾക്ക് ഇനി നടക്കാൻ പറ്റില്ലെന്നും ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തുവെന്നും പറഞ്ഞിട്ടുണ്ട്. നിങ്ങളെ നല്ലതായി വളർത്തിയോ ചീത്തയായി വളർത്തിയോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്കണമെന്നും അദ്ദേഹം അവർ രണ്ടു പേരോടും പറഞ്ഞിരുന്നു. ഒരിക്കലും അവരോട് ദേഷ്യപ്പെട്ടിട്ടില്ല. ആരോപണങ്ങൾ ഓരോന്നു വന്നപ്പോഴും പതറിപ്പോകരുതെന്നാണ് പറഞ്ഞത്. ബിനോയിയുടെ പ്രശ്നം വന്നപ്പോൾ കുടുംബത്തെ ചേർത്തുനിർത്താൻ ശ്രമിക്കണമെന്നും നീ തന്നെ പരിഹാരം കാണണമെന്നും ഉപദേശിച്ചിരുന്നു. ചെയ്യാൻ പാടില്ലാത്ത ഒരു കാര്യങ്ങളും ചെയ്യരുതെന്നും ആളുകളുമായി ബന്ധപ്പെട്ട് നന്നായി ജീവിക്കണമെന്നും ബിനീഷിനോട് പറയുമായിരുന്നു.
? കോടിയേരി ബാലകൃഷ്ണൻ എന്നെങ്കിലും മുഖ്യമന്ത്രിയാകുമെന്ന് സിപിഎമ്മുകാരും പാർട്ടിക്ക് പുറത്തുള്ളവരും കരുതിയിരുന്നു. ആ പദവിയിൽ എത്തും മുൻപേയാണ് അദ്ദേഹത്തിന്റെ മരണമെന്ന് കരുതിയിട്ടുണ്ടോ.
∙ ബാലകൃഷ്ണേട്ടൻ അത്തരം പദവികളൊന്നും ആഗ്രഹിച്ചിരുന്നില്ല. അതിലൊന്നും ഒരു ഭ്രമവും ഇല്ലായിരുന്നു. ഈ സ്ഥാനം കിട്ടിയാൽ അതിലേക്ക് പോകാമെന്നൊന്നും ചിന്തിച്ചിട്ടില്ല. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യും, സന്തോഷത്തോടെയിരിക്കും. ഇതായിരുന്നു പ്രകൃതം. ആരോടും ദേഷ്യം പ്രകടിപ്പിക്കാറില്ല. അത് വല്ലാത്തൊരു കഴിവു തന്നെയാണ്.
? കോടിയേരി ബാലകൃഷ്ണനു ശേഷം സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതല എ.വിജയരാഘവൻ വഹിച്ചു. ഇപ്പോൾ സെക്രട്ടറിയായി എം.വി. ഗോവിന്ദനാണ്. ഇവരുടെയൊക്കെ പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ടോ.
∙ ഇതിനു ഞാൻ എന്തു മറുപടി പറയാനാണ്? അത്തരം കാര്യങ്ങളൊക്കെ വളരെ കുറച്ചേ ശ്രദ്ധിക്കാറുള്ളൂ. കുട്ടികളൊക്കെ വല്ലപ്പോഴും എന്തെങ്കിലുമൊക്കെ പറയാറുണ്ട്.
? അൻവർ വിവാദത്തിലെ ഒരു വിഷയം കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വിലാപയാത്ര നടത്താതെ സംസ്കരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു. ആ വിവാദങ്ങൾ പിന്നെയും ഉയരുമ്പോൾ കുടുംബത്തിന്റെ പ്രതികരണമെന്താണ്.
∙ എനിക്കറിയില്ല. ഞാൻ ഇനി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമുണ്ടോ? അത് ഇങ്ങനെ ചർച്ചയാകുമെന്നല്ലാതെ അതുകൊണ്ട് ഇനി എന്താ കാര്യം? അതുകൊണ്ട് എനിക്ക് എന്തെങ്കിലും നേടാൻ പറ്റുമോ? എല്ലാം കഴിഞ്ഞില്ലേ.
? പക്ഷേ അങ്ങനെ ഒരു അന്ത്യയാത്ര അദ്ദേഹം അർഹിച്ചിരുന്നില്ലേ? ഇഎംഎസിനെയും നായനാരെയും പോലെ എകെജി സെന്ററിലെ പൊതുദർശനം കോടിയേരി ബാലകൃഷ്ണനും ലഭിക്കേണ്ടതായിരുന്നില്ലേ.
∙ അത് നിങ്ങൾക്കൊക്കെ തോന്നുന്നില്ലേ... നിങ്ങളല്ലേ പറയേണ്ടത്. ഞാൻ പറയുമ്പോൾ എന്റെ സ്വാർഥത ആയിപ്പോകും. എന്നോട് ഒരുപാട് ആളുകൾ പറഞ്ഞിട്ടുണ്ട്. പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാൽ, വലിയ സങ്കടത്തോടെ പറഞ്ഞിട്ടുണ്ട്. കാണാൻ പറ്റാതെ പോയത് ഞങ്ങൾക്ക് വലിയ നഷ്ടമായിപ്പോയെന്ന് പലരും പറഞ്ഞിരുന്നു. 50 കൊല്ലത്തോളം തിരുവനന്തപുരത്തു നിന്ന ആളല്ലേ. ഞങ്ങൾക്കെന്ത് പറയാൻ പറ്റും ? അതേപ്പറ്റി ഒന്നും പറയാനില്ല. ഇതൊന്നും ഞങ്ങളുടെ കയ്യിൽ അല്ലല്ലോ.
? മുഖ്യമന്ത്രിക്കും കുടുംബത്തിനും വിദേശ സന്ദർശനം നടത്താനാണ് വിലാപയാത്ര നടത്താത്തത് എന്ന ആരോപണത്തിൽ കഴമ്പുണ്ടോ.
∙ അതിൽ ഞാനെന്ത് പറയാനാണ്...
? പാർട്ടി നേതാക്കൾ അദ്ദേഹം പോയ ശേഷം ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ടോ.
∙ വളരെ കുറച്ച് ആൾക്കാർ, കയ്യിൽ എണ്ണാവുന്നവർ. അതൊക്കെ അങ്ങനെയാണ്. കാലം അങ്ങനെയാണ് സഞ്ചരിക്കുന്നത്. ഞാനും കുട്ടികളും ഓർക്കും പോലെ മറ്റുള്ളവർ ഓർക്കുമോ? അതിലൊന്നും എനിക്കൊരു പരാതിയുമില്ല. ഞാൻ അതൊന്നും ചിന്തിക്കുന്നേയില്ല. എനിക്ക് പറ്റുന്നതൊക്കെ ഞാൻ ചെയ്തുകൊണ്ടേ ഇരിക്കുന്നുണ്ട്.
? മക്കൾ രാഷ്ട്രീയത്തിൽ കോടിയേരിക്ക് താൽപര്യമുണ്ടായിരുന്നോ.
∙ രാഷ്ട്രീയമെന്ന് പറയുന്നത് കെട്ടിയിറക്കേണ്ടതല്ലല്ലോ. അതെല്ലാം അവർ പ്രവർത്തിച്ച് കാണിക്കേണ്ടതല്ലേ. അദ്ദേഹത്തിന് അങ്ങനെ താൽപര്യങ്ങൾ ഇല്ലായിരുന്നു. എനിക്കും തോന്നിയിട്ടില്ല. ബിനീഷ് സാമൂഹികമായി ഇടപെടുന്ന ഒരാളാണ്.
? ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട രാഷ്ട്രീയക്കാരനാണ് കോടിയേരി ബാലകൃഷ്ണൻ എന്നു തോന്നിയിട്ടുണ്ടോ.
∙ അതെ, ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതേപോലെ ജനങ്ങളെ വിസ്മയിപ്പിക്കുകയും ചെയ്തിട്ടില്ലേ. ആൾക്കാർ മിസ് ചെയ്യുന്നുവെന്ന് പറയുമ്പോൾ അതിന്റ അർഥമെന്താ. സഖാവ് ഉണ്ടായിരുന്നെങ്കിൽ എന്ന് കേരളത്തിലെ ജനത ആലോചിക്കുമ്പോൾ അദ്ദേഹം ചില്ലറ അടയാളപ്പെടുത്തൽ അല്ല ഇവിടെ നടത്തിയത് എന്നല്ലേ മനസ്സിലാക്കേണ്ടത്. അങ്ങനെ എല്ലാവരെയും ഇവിടെ ഓർക്കുന്നില്ലല്ലോ. അദ്ദേഹം ജനങ്ങളോട് പെരുമാറിയ രീതിയുടെ പ്രത്യേകതയായിരിക്കാം അത്.
? കോടിയേരിയുടെ ഏറ്റവും അടുത്ത ശിഷ്യനായിരുന്നല്ലോ എ.എൻ. ഷംസീർ. അദ്ദേഹത്തിന്റെ അവസാന ആഗ്രഹങ്ങളിലൊന്നും ഷംസീറിനൊരു പദവി കൊടുക്കണമെന്നായിരുന്നു. സ്പീക്കർ പദവിയിൽ ഷംസീർ ഒതുക്കപ്പെടുന്നു എന്ന തോന്നലുണ്ടോ.
∙ ഷംസീറിന് അങ്ങനെ തോന്നുന്നുണ്ടോയെന്ന് അവനോട് ചോദിക്കണം. സഖാവിനോടുള്ള സ്നേഹവും ബഹുമാനവുമെല്ലാം ഷംസീറിന് എന്നോടുമുണ്ട്. ബാലകൃഷ്ണേട്ടൻ ഉണ്ടായിരുന്ന സമയത്തെ പോലെ എപ്പോഴും എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നത് അവനാണ്. എന്താ ചേച്ചി വിശേഷങ്ങളെന്ന് ചോദിക്കും. നാട്ടിൽ ഉള്ളപ്പോഴൊക്കെ വരാൻ ശ്രമിക്കും. അവൻ പറയുമ്പോഴാണ് ചില കാര്യങ്ങളൊക്കെ ഞാൻ അറിയുന്നതു തന്നെ.
? കോടിയേരിയുടെ ഓർമകൾ ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്.
∙ ജീവിതം വളരെ വിരസമാണ്. അങ്ങനെ കഴിഞ്ഞുകൂടുന്നുവെന്നേ ഉള്ളൂ. എങ്ങനെയെങ്കിലും ജീവിതം അവസാനിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതുവരെ സഖാവിന്റെ ഓർമകൾ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടു പോകാൻ ശ്രമിക്കും. ജനങ്ങളുടെ മനസ്സിൽ എന്നും അദ്ദേഹമുണ്ടാകുമെന്നു തന്നെ ഞാൻ കരുതുന്നു.
‘തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു’– ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം 2023ലെ ക്രോസ് ഫയർ അഭിമുഖം