യുദ്ധക്കൊതിയന്മാരുടെ ‘ഓഹരിച്ചതി’; അത് സംഭവിച്ചാൽ അമേരിക്ക പാപ്പരാകും! കടലിൽ ബോംബിട്ട് എണ്ണ മുടക്കി, വിശപ്പും വിറ്റു
റഷ്യ– യുക്രെയ്ൻ യുദ്ധം തുടങ്ങി രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. ഇരു രാജ്യങ്ങളും യുദ്ധം നിർത്താൻ തയാറല്ല. യുദ്ധത്തിന്റെ ഗുണഭോക്താക്കളായിരിക്കുന്ന രാജ്യങ്ങൾക്കാകട്ടെ ഇടപെട്ട് യുദ്ധം നിർത്തിക്കാനും ഒരു താൽപര്യവും ഇല്ല. ഇത്രയേറെ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിട്ടും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടും ലോകം എന്തുകൊണ്ടാകും യുദ്ധത്തിന്റെ കെടുതികൾക്കു നേരെ കണ്ണടയ്ക്കുന്നത്? അതൊരു പണമൊഴുകുന്ന ബിസിനസ് ആയതു കൊണ്ടാണ് എന്ന അഭിപ്രായങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. മാനവരാശിക്ക് അതിരുകളില്ലാത്ത ദുരിതങ്ങൾ നൽകുന്ന യുദ്ധങ്ങൾ പണക്കൊതിയുടെ ബിസിനസ് ആണെന്ന് പറയാനാകുമോ? മനുഷ്യാവകാശം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളുടെ മറപിടിച്ചാണ് അമേരിക്ക പല യുദ്ധങ്ങൾക്കും തുടക്കമിട്ടത്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്താൻ പലപ്പോഴും സാധിച്ചിട്ടുമുണ്ട് (പ്രതിഷേധങ്ങളെ മറക്കുന്നില്ല). ഇതോടൊപ്പംതന്നെ സ്വന്തം ‘ബിസിനസ്’ വളർത്താനും മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങളും അമേരിക്ക ഇപ്പോഴും പ്രയോജനപ്പെടുത്താറുണ്ടെന്നതാണ് യാഥാർഥ്യം.
റഷ്യ– യുക്രെയ്ൻ യുദ്ധം തുടങ്ങി രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. ഇരു രാജ്യങ്ങളും യുദ്ധം നിർത്താൻ തയാറല്ല. യുദ്ധത്തിന്റെ ഗുണഭോക്താക്കളായിരിക്കുന്ന രാജ്യങ്ങൾക്കാകട്ടെ ഇടപെട്ട് യുദ്ധം നിർത്തിക്കാനും ഒരു താൽപര്യവും ഇല്ല. ഇത്രയേറെ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിട്ടും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടും ലോകം എന്തുകൊണ്ടാകും യുദ്ധത്തിന്റെ കെടുതികൾക്കു നേരെ കണ്ണടയ്ക്കുന്നത്? അതൊരു പണമൊഴുകുന്ന ബിസിനസ് ആയതു കൊണ്ടാണ് എന്ന അഭിപ്രായങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. മാനവരാശിക്ക് അതിരുകളില്ലാത്ത ദുരിതങ്ങൾ നൽകുന്ന യുദ്ധങ്ങൾ പണക്കൊതിയുടെ ബിസിനസ് ആണെന്ന് പറയാനാകുമോ? മനുഷ്യാവകാശം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളുടെ മറപിടിച്ചാണ് അമേരിക്ക പല യുദ്ധങ്ങൾക്കും തുടക്കമിട്ടത്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്താൻ പലപ്പോഴും സാധിച്ചിട്ടുമുണ്ട് (പ്രതിഷേധങ്ങളെ മറക്കുന്നില്ല). ഇതോടൊപ്പംതന്നെ സ്വന്തം ‘ബിസിനസ്’ വളർത്താനും മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങളും അമേരിക്ക ഇപ്പോഴും പ്രയോജനപ്പെടുത്താറുണ്ടെന്നതാണ് യാഥാർഥ്യം.
റഷ്യ– യുക്രെയ്ൻ യുദ്ധം തുടങ്ങി രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. ഇരു രാജ്യങ്ങളും യുദ്ധം നിർത്താൻ തയാറല്ല. യുദ്ധത്തിന്റെ ഗുണഭോക്താക്കളായിരിക്കുന്ന രാജ്യങ്ങൾക്കാകട്ടെ ഇടപെട്ട് യുദ്ധം നിർത്തിക്കാനും ഒരു താൽപര്യവും ഇല്ല. ഇത്രയേറെ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിട്ടും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടും ലോകം എന്തുകൊണ്ടാകും യുദ്ധത്തിന്റെ കെടുതികൾക്കു നേരെ കണ്ണടയ്ക്കുന്നത്? അതൊരു പണമൊഴുകുന്ന ബിസിനസ് ആയതു കൊണ്ടാണ് എന്ന അഭിപ്രായങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. മാനവരാശിക്ക് അതിരുകളില്ലാത്ത ദുരിതങ്ങൾ നൽകുന്ന യുദ്ധങ്ങൾ പണക്കൊതിയുടെ ബിസിനസ് ആണെന്ന് പറയാനാകുമോ? മനുഷ്യാവകാശം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളുടെ മറപിടിച്ചാണ് അമേരിക്ക പല യുദ്ധങ്ങൾക്കും തുടക്കമിട്ടത്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്താൻ പലപ്പോഴും സാധിച്ചിട്ടുമുണ്ട് (പ്രതിഷേധങ്ങളെ മറക്കുന്നില്ല). ഇതോടൊപ്പംതന്നെ സ്വന്തം ‘ബിസിനസ്’ വളർത്താനും മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങളും അമേരിക്ക ഇപ്പോഴും പ്രയോജനപ്പെടുത്താറുണ്ടെന്നതാണ് യാഥാർഥ്യം.
‘‘എഫ് 16 വിമാനങ്ങൾ യുക്രെയ്നിലെത്തി. ഞങ്ങൾ രാജ്യത്തിനുവേണ്ടി അത് ഉപയോഗിച്ചു തുടങ്ങി. ഡെന്മാർക്കിനും നെതർലൻഡ്സിനും അമേരിക്കയ്ക്കും നന്ദി.’’
വൊളോഡിമിർ സെലെൻസ്കി
റഷ്യ– യുക്രെയ്ൻ യുദ്ധം തുടങ്ങി രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. ഇരു രാജ്യങ്ങളും യുദ്ധം നിർത്താൻ തയാറല്ല. യുദ്ധത്തിന്റെ ഗുണഭോക്താക്കളായിരിക്കുന്ന രാജ്യങ്ങൾക്കാകട്ടെ ഇടപെട്ട് യുദ്ധം നിർത്തിക്കാനും ഒരു താൽപര്യവും ഇല്ല. ഇത്രയേറെ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിട്ടും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടും ലോകം എന്തുകൊണ്ടാകും യുദ്ധത്തിന്റെ കെടുതികൾക്കു നേരെ കണ്ണടയ്ക്കുന്നത്? അതൊരു പണമൊഴുകുന്ന ബിസിനസ് ആയതു കൊണ്ടാണ് എന്ന അഭിപ്രായങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
മാനവരാശിക്ക് അതിരുകളില്ലാത്ത ദുരിതങ്ങൾ നൽകുന്ന യുദ്ധങ്ങൾ പണക്കൊതിയുടെ ബിസിനസ് ആണെന്ന് പറയാനാകുമോ? മനുഷ്യാവകാശം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളുടെ മറപിടിച്ചാണ് അമേരിക്ക പല യുദ്ധങ്ങൾക്കും തുടക്കമിട്ടത്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്താൻ പലപ്പോഴും സാധിച്ചിട്ടുമുണ്ട് (പ്രതിഷേധങ്ങളെ മറക്കുന്നില്ല). ഇതോടൊപ്പംതന്നെ സ്വന്തം ‘ബിസിനസ്’ വളർത്താനും മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങളും അമേരിക്ക ഇപ്പോഴും പ്രയോജനപ്പെടുത്താറുണ്ടെന്നതാണ് യാഥാർഥ്യം.
∙ യുദ്ധം സമ്മാനിച്ച കോടികൾ; പാപ്പരാക്കിയതും
രാജ്യങ്ങളെ തകർക്കുന്ന യുദ്ധങ്ങൾ നേരിട്ട് പങ്കെടുക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ദീർഘകാല പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. വികസ്വര രാജ്യങ്ങൾ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കുമ്പോൾ അവരുടെ സമ്പദ്‌വ്യവസ്ഥകൾ തളരുന്നതിനെക്കുറിച്ചും, ഈ രാജ്യങ്ങളെ പിന്താങ്ങുന്ന വികസിത രാജ്യങ്ങൾ സാമ്പത്തികമായി വളരുന്നതിനെക്കുറിച്ചും പല പഠനങ്ങളും നടന്നിട്ടുണ്ട്. ഇറാഖ്, അഫ്ഗാനിസ്ഥാൻ, സുഡാൻ, മ്യാൻമർ, കോംഗോ എന്നീ രാജ്യങ്ങൾ യുദ്ധങ്ങളിലും ആഭ്യന്തര കലഹങ്ങളിലും മനുഷ്യ, പ്രകൃതി വിഭവങ്ങൾ നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന സാമ്പത്തിക വളർച്ചയെ കുറിച്ചും പഠനങ്ങൾ നടന്നിട്ടുണ്ട്.
ഈ രാജ്യങ്ങളിൽ യുദ്ധങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ ഇന്നുള്ളതിന്റെ പതിന്മടങ്ങ് സാമ്പത്തിക വളർച്ചയിലേക്ക് പോകുമായിരുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ അമേരിക്കൻ, യൂറോപ്പ് സമ്പദ്‌വ്യവസ്ഥകൾ യുദ്ധങ്ങൾക്ക് പിന്തുണ നൽകിയും മറ്റു രാജ്യങ്ങളിൽ പോയി യുദ്ധം ചെയ്തും പരോക്ഷമായി പങ്കെടുത്തും സാമ്പത്തികമായി നേട്ടമുണ്ടാക്കി. യുദ്ധങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ അമേരിക്കയുടെ ജിഡിപിയിൽ വൻ കുറവുണ്ടാകുമായിരുന്നു എന്നും പഠനങ്ങളിൽ കണക്കുകൾ സൂചിപ്പിക്കുന്നു. ഒരുപക്ഷേ പാപ്പരായേനെയെന്നു പോലും വലിയൊരു വിഭാഗം വിശ്വസിക്കുന്നുണ്ട്. ചില കണക്കുകൾ പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകുകയും ചെയ്യും.
∙ അമേരിക്കയെ പഠിപ്പിക്കേണ്ട യുദ്ധം ‘വിൽക്കാൻ’
ലോകത്തെവിടെയെങ്കിലും യുദ്ധം നടന്നുകൊണ്ടിരുന്നാലേ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വളരാനാകൂ എന്ന ചിന്ത പല രാഷ്ട്രീയ നിരീക്ഷകരും പങ്കുവച്ചിട്ടുണ്ട്. അമേരിക്ക ആയുധം കയറ്റുമതി ചെയ്യുന്ന കണക്കുകൾ പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകുകയും ചെയ്യും. 2013 മുതൽ ഇത് കുത്തനെ വർധിച്ചിരിക്കുകയാണ്. ചരിത്രം പരിശോധിച്ചാൽ കാലാകാലങ്ങളായി എവിടെ യുദ്ധമുണ്ടായാലും അവിടെയെല്ലാം ആയുധ കച്ചവടം നിയന്ത്രിക്കുന്നത് അമേരിക്കയായിരിക്കും.
ഉടനടി ആയുധ ഇടപാടുകൾക്കുള്ള പണം ലഭിച്ചില്ലെങ്കിലും പരോക്ഷമായ രീതിയിൽ അതാതു രാജ്യങ്ങളിൽ നിന്നും സഖ്യ കക്ഷികളിൽ നിന്നും അത് പിരിച്ചെടുക്കാനുള്ള വൈദഗ്ധ്യം അമേരിക്കയെ കഴിഞ്ഞേ മറ്റൊരു രാജ്യത്തിനുമുള്ളൂ. പഴകിത്തുടങ്ങിയ എല്ലാ യുദ്ധോപകരണങ്ങളും ഇടക്കിടയ്ക്ക് വിറ്റൊഴിക്കണമെന്നുള്ളതും അമേരിക്കയ്ക്ക് നിർബന്ധമാണ്. യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ‘എരി കൂട്ടി’ യുദ്ധം നാളുകളോളം നീട്ടാനും ഇപ്പോൾ അമേരിക്ക കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.
കൂടുതൽ രാജ്യങ്ങൾ റഷ്യ– യുക്രെയ്ൻ യുദ്ധത്തിൽ പങ്കുചേരാനുള്ള കുതന്ത്രങ്ങൾക്കും അമേരിക്ക അണിയറയിൽ ശ്രമങ്ങൾ നടത്തുന്നുണ്ട്. നേരിട്ട് യുദ്ധങ്ങളിൽ പങ്കെടുക്കാതെയും തങ്ങളുടെ മണ്ണിൽ തൊടാൻ ആരെയും അനുവദിക്കാതെയുമുള്ള ആയുധ കച്ചവട തന്ത്രമാണ് അമേരിക്കയ്ക്ക് എപ്പോഴും ഇഷ്ടം. യുദ്ധക്കൊതി മൂക്കുമ്പോൾ രാജ്യാന്തര തീവ്രവാദി സംഘടനകൾക്ക് ആയുധം എത്തിച്ചു കൊടുത്ത് അവരെ വളർത്തി ഭരണകൂടങ്ങൾക്കെതിരെ ആക്രമണത്തിന് സജ്ജമാക്കുന്ന രീതികളും അമേരിക്ക അവലംബിക്കാറുണ്ട് എന്നതും പല ചരിത്ര പുസ്തകങ്ങളിലും പറയാതെ പറഞ്ഞിട്ടുണ്ട്.
∙ യുദ്ധത്തിലേക്ക് വമ്പന്മാരുടെ ‘ഓഹരി’
ഓഹരി വിപണിയും ആയുധക്കമ്പനികളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കഥകൾ ഇപ്പോൾ മറ നീക്കി പുറത്തു വരുന്നുണ്ട്. ഡിഫൻസ് ഓഹരികൾ വളർത്തുന്നതിൽ ലോകത്തിലെ വലിയ സാമ്പത്തിക സഥാപനങ്ങൾക്കും അസ്സറ്റ് മാനേജ്മെന്റ് കമ്പനികൾക്കും ഉള്ള പങ്കാണ് പല വിദേശ മാധ്യമങ്ങളും, സമൂഹമാധ്യമങ്ങളും ഇപ്പോൾ പുറത്തുകൊണ്ടുവരുന്നത്. ഓഹരിയിലെ പണംകൊണ്ട് കൊഴുക്കുന്ന ഡിഫൻസ് കമ്പനികളും അതിന് ഒത്താശ ചെയ്യുന്ന സാമ്പത്തിക സ്ഥാപനങ്ങളും യുദ്ധത്തിന്റെ ധാർമികതയെയാണ് ചോദ്യം ചെയ്യുന്നത്.
ലോക്ക്‌ഹീഡ് മാർട്ടിൻ, റേതിയോൺ, ബോയിങ്, നോർത്ത്‌റോപ്പ് ഗ്രുമ്മാൻ, ജനറൽ ഡൈനാമിക്സ് എന്നീ ആയുധ നിർമാണ കമ്പനികളുടെ ലാഭവും യുദ്ധങ്ങൾ നടക്കുന്നതിനാൽ കൂടുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച 100 ആയുധ നിർമാതാക്കളിൽ പകുതിയും യുഎസിലാണ് എന്നതും ശ്രദ്ധേയമാണ്. അടുത്തകാലത്തുണ്ടായ യുദ്ധങ്ങളും സംഘർഷങ്ങളും ഈ കമ്പനികളുടെ ഓഹരി മൂല്യത്തിൽ വർധന ഉണ്ടാക്കിയിട്ടുണ്ട്.
2023 ഒക്ടോബറിൽ ഇസ്രയേലിലേക്കു കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചതോടെ, പ്രധാന അമേരിക്കൻ, യൂറോപ്യൻ ഡിഫൻസ് കമ്പനികളുടെ ഓഹരികൾ കുതിച്ചുയരുകയായിരുന്നു. സംഘർഷങ്ങൾ ഉണ്ടാക്കുക, അതിൽ മുതലെടുപ്പ് നടത്തുക, യുദ്ധത്തിന് കോപ്പു കൂട്ടുക, ആയുധങ്ങൾ വിൽക്കുക എന്നിവയെല്ലാം അമേരിക്ക വർഷങ്ങളായി ചെയ്യുന്ന കാര്യങ്ങളാണ്. അഞ്ച് ഡിഫൻസ് കമ്പനികൾ കഴിഞ്ഞ വർഷം സൈന്യവുമായി ബന്ധപ്പെട്ട വരുമാനത്തിൽ വൻ വളർച്ച (196.5 ബില്യൻ ഡോളർ, ഒരു ബില്യൻ= 100 കോടി) രേഖപ്പെടുത്തി.
ബോയിങ് (30.8 ബില്യൻ ഡോളർ), ജനറൽ ഡൈനാമിക്‌സ് (30.4 ബില്യൻ ഡോളർ), ലോക്ക്ഹീഡ് മാർട്ടിൻ (63.3 ബില്യൻ ഡോളർ), നോർത്ത്‌റോപ്പ് ഗ്രുമ്മാൻ (32.4 ബില്യൻ ഡോളർ), റെയ്തിയോൺ (39.6 ബില്യൻ ഡോളർ) എന്നിവയാണ് അവ. ഈ അഞ്ച് പ്രതിരോധ കമ്പനികളിലെ മുൻനിര ഷെയർഹോൾഡർമാരിൽ വലിയ അസറ്റ് മാനേജർമാരോ അല്ലെങ്കിൽ അസറ്റ് മാനേജ്മെന്റ് വിങ്ങുകളുള്ള വലിയ ബാങ്കുകളോ ഉൾപ്പെടുന്നു, അതിൽ ബ്ലാക്ക് റോക്ക്, വാൻഗാർഡ്, സ്റ്റേറ്റ് സ്ട്രീറ്റ്, ഫിഡിലിറ്റി, ക്യാപിറ്റൽ ഗ്രൂപ്പ്, വെല്ലിങ്ടൻ, ജെപി മോർഗൻ ചേസ്, മോർഗൻ സ്റ്റാൻലി, ന്യൂപോർട്ട് ട്രസ്റ്റ് കമ്പനി, ലോങ്‌വ്യൂ അസറ്റ് മാനേജ്‌മെന്റ്, മാസച്യുസിറ്റ്‌സ് ഫിനാൻഷ്യൽ സർവീസസ് കമ്പനി, ജിയോഡ് ക്യാപിറ്റൽ, ബാങ്ക് ഓഫ് അമേരിക്ക എന്നിവയുണ്ട്.
∙ സഹായിക്കണം, കൊല്ലുകയല്ല വേണ്ടത്
ലോകമെമ്പാടുമുള്ള എഴുപതോളം ‘എത്തിക്കൽ ബാങ്കു’കളുടെ രാജ്യാന്തര കൂട്ടായ്മയായ ‘ബാങ്കിങ് ഓൺ വാല്യൂസി’ന്റെ ഉച്ചകോടി 2024 ഫെബ്രുവരിയിൽ ഇറ്റലിയിൽ നടന്നിരുന്നു. മനുഷ്യരാശിയുടെയും ഭൂമിയുടെയും നന്മയ്ക്കായി നൈതിക സാമ്പത്തിക തത്വങ്ങൾ സ്വീകരിക്കാൻ ആഹ്വാനം ചെയ്യുകയാണ് ഈ കൂട്ടായ്മ ചെയ്തത്. യുദ്ധക്കൊതിയന്മാർക്കൊപ്പം ചേരരുതെന്ന സന്ദേശം പറയാതെ പറയുകയായിരുന്നു ഉച്ചകോടി. സായുധ സേനകൾക്കും ആയുധങ്ങൾക്കുമായി സർക്കാരുകൾ 2023ൽ അനുവദിച്ച പണത്തിന്റെ പകുതി ഉപയോഗിച്ചാൽ ഭൂമിയിലെ ഓരോ വ്യക്തിക്കും അടിസ്ഥാന ആരോഗ്യ സംരക്ഷണം നൽകാനും ആഗോളതാപനം കുറയ്ക്കാനും വേണ്ടത്ര തുക ലഭിക്കും എന്ന ഇന്റർനാഷനൽ പീസ് ബ്യൂറോ തയാറാക്കിയ റിപ്പോർട്ടിലെ കണ്ടെത്തലും യുദ്ധക്കൊതിയന്മാരായ രാഷ്ട്രത്തലവന്മാരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
വൻ സാമ്പത്തിക സ്ഥാപനങ്ങളും ഓഹരി വിപണിയും ഡിഫൻസ് കമ്പനികളും പരസ്പരം സഹകരിച്ച് ലാഭമെടുപ്പിനു കളമൊരുക്കിയാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇനിയും വിനാശകരമായ യുദ്ധങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും എന്നും വരികൾക്കിടയിലൂടെ വായിച്ചാൽ നമുക്ക് മനസ്സിലാകും. ‘എത്തിക്കൽ ഫിനാൻസ്’ എന്ന കാര്യത്തിൽ ധനകാര്യ സ്ഥാപനങ്ങൾ കടുംപിടുത്തം പിടിച്ചാൽതന്നെ ലോകത്തിലെ പകുതി സംഘർഷങ്ങളും ഒഴിവാക്കാനാകും എന്നുണ്ടെങ്കിൽ എന്തുകൊണ്ട് ആഗോള നേതാക്കളും ഐക്യരാഷ്ട്ര സംഘടന (യുഎൻ) പോലുള്ള സ്ഥാപനങ്ങളും ഇതിന് മുൻകൈ എടുക്കുന്നില്ല?
∙ റഷ്യയെ തളർത്താൻ യുക്രെയ്നൊപ്പം
2022 ഫെബ്രുവരി 24നു തുടങ്ങിയ റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ നേരിട്ടു യുദ്ധം ചെയ്യുന്ന റഷ്യയോ യുക്രെയ്നോ അല്ല വിജയിച്ചു മുന്നേറുന്നത്. മറിച്ച് കാതങ്ങൾ അകലെ കിടക്കുന്ന അമേരിക്കയാണ്. ലോകത്ത് എവിടെ പ്രശ്നമുണ്ടായാലും ഇടപെടുക, അത് തങ്ങൾക്കനുകൂലമാക്കി മാറ്റുക എന്ന അമേരിക്കയുടെ തന്ത്രമാണ് ഇവിടെയും ‘വിജയം’ നേടാൻ സഹായിക്കുന്നത്. തങ്ങളുടെ മണ്ണിൽ തൊടാൻ അമേരിക്ക ഒരാളെയും സമ്മതിക്കില്ലെങ്കിലും, യുദ്ധം ചെയ്യുന്ന മറ്റു രാജ്യങ്ങളെയും അവരെ പിന്തുണയ്ക്കുന്ന സമ്പദ്‌വ്യവസ്ഥകളെയും തകർക്കാനുതകുന്ന പദ്ധതികളെല്ലാം അമേരിക്ക എപ്പോഴും കൗശലപൂർവം നടപ്പിലാക്കാറുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ നേതൃത്വത്തിൽ റഷ്യ പച്ച പിടിച്ചു വളർന്നത് അമേരിക്കയ്ക്ക് എന്നും തലവേദനയായിരുന്നു. എങ്ങിനെയും റഷ്യൻ വളർച്ചയ്ക്ക് തടയിടാനുള്ള ശ്രമങ്ങൾ അമേരിക്ക പരോക്ഷമായി പലപ്പോഴും നടത്തിയിരുന്നു. റഷ്യയുടെ എണ്ണയ്ക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് യൂറോപ്യൻ രാജ്യങ്ങളെ ബോധ്യപ്പെടുത്തിയതിലൂടെ പല കാര്യങ്ങൾ ഒരുമിച്ചു നേടാനും അമേരിക്കക്കായി. റഷ്യയുടെ എണ്ണ വരുമാനം കുറയ്ക്കുക, യൂറോപ്യൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളുടെ വളർച്ച കുറയ്ക്കുക, റഷ്യയെ ഒറ്റപ്പെടുത്തുക, അമേരിക്കൻ എണ്ണ വിപണി വിപുലീകരിക്കുക, ഭക്ഷ്യ വിപണി പിടിച്ചെടുക്കുക, ആയുധ കച്ചവടം കൊഴുപ്പിക്കുക തുടങ്ങി പല ലക്ഷ്യങ്ങളും മുന്നിൽ കണ്ടുകൊണ്ടാണ് അമേരിക്ക ഈ യുദ്ധത്തിൽ പങ്കു ചേർന്നത് .
∙ എണ്ണയിൽ കണ്ണ്
അമേരിക്കയ്ക്കും സൗദി അറേബ്യയ്ക്കും പിന്നിൽ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉൽപാദക രാജ്യമായ റഷ്യയുടെ ഈ മേഖലയിലെ തേരോട്ടത്തിന് തടയിടാനുള്ള അവസരമായും റഷ്യ–യുക്രെയ്ൻ യുദ്ധത്തെ അമേരിക്ക കണക്കാക്കിയിരുന്നു. അതിനു വേണ്ടി കരുക്കളും നീക്കി. റഷ്യയിൽനിന്ന് നേരിട്ട് ബാൾട്ടിക് കടലിന്നടിയിലൂടെ യൂറോപ്പിലേക്ക് പ്രകൃതിവാതകം എത്തിക്കാനുള്ള നോർഡ് സ്ട്രീം പൈപ് ലൈൻ പൂർത്തിയായത് അമേരിക്കയ്ക്ക് വലിയ തലവേദനയായിരുന്നു.
യൂറോപ്പിന്റെയും റഷ്യയുടെയും സമ്പദ്‌വ്യവസ്ഥകൾക്ക് വൻ വളർച്ചയുണ്ടായേക്കാമായിരുന്ന ഈ നോർഡ് സ്ട്രീം പൈപ്പ് ലൈനിൽ ഉണ്ടായ ബോംബ് സ്ഫോടനം അമേരിക്കയാണ് നടത്തിയതെന്ന് പുലിറ്റ്സർ സമ്മാന ജേതാവായ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിച്ചിരുന്നു.നോർഡ് സ്ട്രീം പൈപ് ലൈൻ കമ്മിഷൻ ചെയ്‌താൽ അതിന്റെ ഏറ്റവും നേട്ടം റഷ്യയ്ക്കും ജർമനി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾക്കുമായിരിക്കും എന്നത് നന്നായി അറിയാവുന്ന അമേരിക്ക, യുദ്ധം തുടങ്ങിയ ഘട്ടത്തിൽതന്നെ ഈ പദ്ധതിക്ക് തുരങ്കംവച്ചു.
റഷ്യയുടെ എണ്ണ വരുമാനം തടയുക എന്നതുമാത്രമല്ല, യൂറോപ്പിന് കുറഞ്ഞ ചെലവിൽ ഇന്ധനം ലഭിക്കാനുള്ള വഴി തടയുക എന്നതും നോർഡ് സ്ട്രീം പൈപ്പ് ലൈൻ തകർത്തത്തിലൂടെ അമേരിക്ക ലക്ഷ്യമിട്ടിരുന്നുവെന്ന് വിദഗ്ധരും നിരീക്ഷിച്ചിരുന്നു.
യൂറോപ്പിലേക്ക് റഷ്യയിൽ നിന്നുള്ള എണ്ണയൊഴുക്ക് തടസ്സപ്പെടുത്തിയാൽ ആ വിപണി കൂടി അമേരിക്കയ്ക്ക് പിടിച്ചെടുക്കാനാകും എന്നൊരു ഗൂഢ ലക്ഷ്യവും ഇതിനു പുറകിലുണ്ടായിരുന്നു. 2021നെ അപേക്ഷിച്ച് 2022ലും 2023ലും ഈ വർഷവും അമേരിക്കയിൽനിന്ന് യൂറോപ്പിലേക്കുള്ള എൽഎൻജി കയറ്റുമതി കുത്തനെ കൂടിയിരിക്കുന്നത് ഈ ഒരു ലക്ഷ്യം നേടിയെന്നതിന്റെ തെളിവാണ്. 2027 ആകുമ്പോഴേക്കും ഇപ്പോഴുള്ള എൽഎൻജി കയറ്റുമതി ഇരട്ടിയാക്കാനും അമേരിക്ക ലക്ഷ്യമിടുന്നുണ്ട്.
∙ ലോകത്തിന്റെ വിശപ്പിനെയും മുതലെടുത്ത്...
റഷ്യ- യുക്രെയ്ൻ യുദ്ധം മൂലം ഗോതമ്പ്, സൂര്യ കാന്തി എണ്ണ തുടങ്ങി പല ഭക്ഷ്യ വസ്തുക്കളുടെയും കയറ്റുമതി തടസ്സപ്പെട്ടിരുന്നു. ഫലഭൂയിഷ്ഠമായ യുക്രെയ്നിന്റെ മണ്ണിൽനിന്ന് ഇത്തരം ഭക്ഷ്യവസ്തുക്കൾ നേരത്തേ ധാരാളമായി കയറ്റുമതി ചെയ്തിരുന്നതാണ്. യുദ്ധത്തിലൂടെ ആ രാജ്യത്തുണ്ടായ ഭക്ഷ്യ വിതരണ ശ്രേണിയിലെ തടസ്സങ്ങൾ മുതലെടുക്കാനും അമേരിക്ക ശ്രമിച്ചു. യുക്രെയ്നും റഷ്യയും ചേർന്ന് ഭക്ഷ്യവിപണിയിലേക്കെത്തിച്ചിരുന്ന എല്ലാ സാധനങ്ങളുടെയും ഉൽപാദകരും വിതരണക്കാരുമാകുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക കരുക്കൾ നീക്കിയത്. കോടിക്കണക്കിന് രൂപ സബ്സിഡി അമേരിക്കൻ കർഷകർക്ക് നൽകികൊണ്ട് ഉൽപാദനം പതിന്മടങ്ങ് വർധിപ്പിച്ച് ഭക്ഷ്യ വിപണിയിൽ രാജാക്കന്മാരാകാനുള്ള തന്ത്രമാണ് അമേരിക്ക സ്വീകരിച്ചത്.
റഷ്യയിൽ നിന്നുള്ള ഇന്ധന വരവ് നിലച്ചാൽ യൂറോപ്യൻ രാജ്യങ്ങൾക്ക് മറ്റുള്ള രാജ്യങ്ങളിൽനിന്ന് കൂടിയ വിലയ്ക്ക് ഇന്ധനം വാങ്ങേണ്ട അവസ്ഥ വരും. യുദ്ധം തുടങ്ങിയതിൽപിന്നെ യുകെയിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും ജീവിതച്ചെലവ് കുത്തനെ ഉയർന്നിരിക്കുകയാണ്. പല സർക്കാരുകൾക്കും കുടുംബങ്ങൾക്ക് ഇന്ധന സബ്സിഡി നൽകേണ്ട അവസ്ഥ വരെയായി. എന്നാൽ 2022 അവസാനത്തിലും 2023 ആരംഭത്തിലും കാലാവസ്ഥാ വ്യതിയാനം മൂലം യൂറോപ്പിൽ ശൈത്യം കടുക്കാത്തതിനാൽ കാര്യങ്ങൾ കൈവിട്ടു പോയില്ല. എന്നാൽ ഇപ്പോൾ റഷ്യയിൽനിന്നുള്ള ഇന്ധനം നിരോധിച്ചതോടെ കൂടുതൽ പണം ചെലവഴിച്ച് മറ്റു രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ.
ചുരുക്കിപ്പറഞ്ഞാൽ റഷ്യ-യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ- ഗാസ സംഘർഷം എന്നിവ അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെ പരോക്ഷമായി വളർത്താൻ സഹായിച്ചിട്ടുണ്ട്. ആയുധ നിർമാണത്തിലൂടെയുള്ള വ്യവസായ വളർച്ചയാണ് ഒരു വശത്ത്. യുദ്ധമുഖത്തേക്ക് വേണ്ട സാധങ്ങൾ എത്തിക്കുന്നതിലൂടെയും യുദ്ധത്തിലേർപ്പെടുന്ന രാജ്യങ്ങൾക്ക് കയറ്റുമതി ചെയ്യാൻ സാധിക്കാത്ത സാധനങ്ങളുടെ കയറ്റുമതിയിലൂടെയും തങ്ങൾക്കുള്ള കയറ്റുമതി വസ്തുക്കളുടെ ആഗോള വിപണി വലുപ്പം വർധിപ്പിച്ചും യുദ്ധങ്ങളിലൂടെ അമേരിക്ക കൊഴുക്കുകയാണ്.
അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ, പലസ്തീൻ തുടങ്ങിയ പല രാജ്യങ്ങളും യുദ്ധത്തിലെ പണക്കൊതി മൂലം ഉണ്ടായ പ്രശ്നങ്ങളിലാണ് എന്ന് പറഞ്ഞാൽ തെറ്റുണ്ടോ? ഇപ്പോഴുള്ള ലാഭം മാത്രമല്ല. ഒരു യുദ്ധം അവസാനിച്ചാൽപോലും, വരുംവർഷങ്ങളിലും ആയുധ നിർമാണ കമ്പനികൾക്കും മരുന്ന് കമ്പനികൾക്കും, എണ്ണക്കമ്പനികൾക്കും നിർമാണക്കമ്പനികൾക്കും ദീർഘകാല ലാഭം ഉണ്ടാക്കാനാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ലോകത്ത് എന്തു സംഭവിച്ചാലും നേട്ടം തങ്ങൾക്കു തന്നെയാകണം എന്നുള്ള അമേരിക്കൻ പിടിവാശി ഒരിക്കൽ കൂടി ജയിക്കുന്ന കാഴ്ചയാണ് റഷ്യ–യുക്രെയ്ൻ യുദ്ധത്തിലും കാണാനാകുന്നതെന്നു ചുരുക്കം. സമാധാനവും ജനാധിപത്യവും സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കുക എന്ന പേരിൽ ലോകമാസകലം അമേരിക്ക നടത്തിയിട്ടുള്ള തന്ത്രപരമായ നീക്കങ്ങൾ ഇനി തയ്‌വാന്റെ കാര്യത്തിലായിരിക്കും സംഭവിക്കുകയെന്ന രീതിയിലും ചർച്ചകൾ ശക്തമായിക്കഴിഞ്ഞു.