ജമ്മു കശ്മീരിന്റെ പുതുവഴികൾ - വായിക്കാം ‘ഇന്ത്യാ ഫയൽ’
പശു, ആട്, കുതിര, നായ എന്നിങ്ങനെ മൃഗലോകത്തുനിന്നുള്ള നാലുപേരെയും കൂട്ടിയാണ് ഷെയ്ഖ് അബ്ദുൽ റഷീദ് എന്ന എൻജിനീയർ റഷീദ് 2015 ഡിസംബർ 10ന്, മനുഷ്യാവകാശ ദിനത്തിൽ ശ്രീനഗറിലെ ലാൽ ചൗക്കിലേക്കു ജാഥ നടത്തിയത്. മൃഗങ്ങളുടെ കഴുത്തിൽ രണ്ടു വാചകങ്ങൾ എഴുതിയ പ്ലക്കാർഡ് തൂക്കിയിരുന്നു. പശുവിന്റെ കഴുത്തിലെ പ്ലക്കാർഡിൽ ഇങ്ങനെ: ‘ഞാൻ സംഘപരിവാറിന്റെ പശുവാണ്. ഞാൻ കശ്മീരികളെക്കാൾ സുരക്ഷിതയാണ്.’ രാജ്യത്താകെ, വിശേഷിച്ച് കശ്മീരിൽ, മനുഷ്യരെക്കാൾ സുരക്ഷിതരും അവകാശങ്ങളുള്ളവരുമാണ് മൃഗങ്ങളെന്നു സൂചിപ്പിക്കുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്നാണ് റഷീദ് ജാഥയെക്കുറിച്ചു പറഞ്ഞത്. അതിനു മുൻപും പിന്നീടും വ്യത്യസ്തമായ നടപടികളിലൂടെ അവാമി ഇത്തിഹാദ് പാർട്ടിയുടെ നേതാവ് ജനശ്രദ്ധയും ചിലപ്പോഴൊക്കെ ബിജെപിക്കാരുടെ തല്ലും വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടക്കൻ കശ്മീരിലെ ബാരാമുല്ലയിൽ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ റഷീദ്

പശു, ആട്, കുതിര, നായ എന്നിങ്ങനെ മൃഗലോകത്തുനിന്നുള്ള നാലുപേരെയും കൂട്ടിയാണ് ഷെയ്ഖ് അബ്ദുൽ റഷീദ് എന്ന എൻജിനീയർ റഷീദ് 2015 ഡിസംബർ 10ന്, മനുഷ്യാവകാശ ദിനത്തിൽ ശ്രീനഗറിലെ ലാൽ ചൗക്കിലേക്കു ജാഥ നടത്തിയത്. മൃഗങ്ങളുടെ കഴുത്തിൽ രണ്ടു വാചകങ്ങൾ എഴുതിയ പ്ലക്കാർഡ് തൂക്കിയിരുന്നു. പശുവിന്റെ കഴുത്തിലെ പ്ലക്കാർഡിൽ ഇങ്ങനെ: ‘ഞാൻ സംഘപരിവാറിന്റെ പശുവാണ്. ഞാൻ കശ്മീരികളെക്കാൾ സുരക്ഷിതയാണ്.’ രാജ്യത്താകെ, വിശേഷിച്ച് കശ്മീരിൽ, മനുഷ്യരെക്കാൾ സുരക്ഷിതരും അവകാശങ്ങളുള്ളവരുമാണ് മൃഗങ്ങളെന്നു സൂചിപ്പിക്കുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്നാണ് റഷീദ് ജാഥയെക്കുറിച്ചു പറഞ്ഞത്. അതിനു മുൻപും പിന്നീടും വ്യത്യസ്തമായ നടപടികളിലൂടെ അവാമി ഇത്തിഹാദ് പാർട്ടിയുടെ നേതാവ് ജനശ്രദ്ധയും ചിലപ്പോഴൊക്കെ ബിജെപിക്കാരുടെ തല്ലും വാങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടക്കൻ കശ്മീരിലെ ബാരാമുല്ലയിൽ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ റഷീദ് തോൽപിച്ചത് തിഹാർ ജയിലിലായിരിക്കുമ്പോഴാണ്. ഒക്ടോബർ 1ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പു നടക്കുന്ന ജമ്മു കശ്മീരിൽ റഷീദ് പ്രചാരണത്തിനിറങ്ങിയിരിക്കുന്നത് ജയിലിൽനിന്നു ജാമ്യത്തിലെത്തിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങാൻ അരവിന്ദ് കേജ്‌രിവാളിനു സുപ്രീം കോടതി ഇളവു നൽകിയിരുന്നു. ആ ഉത്തരവിന്റെ പകർപ്പുമായി പ്രചാരണജാമ്യം ചോദിച്ച് റഷീദിനു സുപ്രീം കോടതി വരെ പോകേണ്ടിവന്നില്ല; ഡൽഹി പട്യാല കോടതിയിലെ അഡിഷനൽ സെഷൻസ് ജഡ്ജി ചന്ദർജിത് സിങ് ജാമ്യം നൽകി.
‘സംഘപരിവാറിന്റെ പശു’വിനെയാണ് റഷീദ് 9 വർഷം മുൻപ് അവതരിപ്പിച്ചതെങ്കിൽ, ഇപ്പോൾ അദ്ദേഹം ബിജെപിയുടെ പകരക്കാരനാണെന്നും ജാമ്യം അതിനു തെളിവാണെന്നും എതിരാളികൾ ആരോപിക്കുന്നു; തങ്ങൾക്കു ലഭിക്കേണ്ട വോട്ടു പിളർത്തുകയാണ് റഷീദിന്റെ ലക്ഷ്യമെന്നും. എന്നാൽ, ജമ്മു കശ്മീരിനു പ്രത്യേകപദവി കൽപിച്ച 370–ാം ഭരണഘടനാ വകുപ്പ് തിരിച്ചുകൊണ്ടുവരാൻ ഡൽഹിയിൽ പ്രവർത്തിക്കാനാണ് താൻ താൽപര്യപ്പെടുന്നതെന്നും പ്രശ്നപരിഹാരത്തിനു താൽപര്യമുള്ള ആരുമായും സഹകരിക്കുമെന്നുമാണ് റഷീദിന്റെ മറുപടി.
ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കുന്ന പ്രശ്നമില്ലെന്നും കോൺഗ്രസ് – നാഷനൽ കോൺഫറൻസ് സഖ്യം തന്റെ ഉപാധികൾ അംഗീകരിച്ചാൽ സഹകരിക്കുമെന്നും പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. 2014ൽ ബിജെപിയുമായി ചേർന്നു സർക്കാരുണ്ടാക്കിയ പിഡിപിക്കു പഴയ ബലമില്ല. 2019ൽ, പ്രത്യേക– സംസ്ഥാന പദവികൾ പിൻവലിക്കപ്പെട്ട കാലത്ത് മെഹ്ബൂബ വീട്ടുതടങ്കലിലായിരുന്നു. പ്രചാരണത്തിൽ ബിജെപി മെഹ്ബൂബയെയും എതിർപക്ഷത്തും കുടുംബവാഴ്ചക്കാരുടെ ഗണത്തിലുമാണ് പെടുത്തിയിരിക്കുന്നത്. എങ്കിലും, മെഹ്ബൂബയിൽ ബിജെപി പ്രതീക്ഷവയ്ക്കുന്നുണ്ട്.
ആകെ 90 സീറ്റുള്ള ജമ്മു കശ്മീരിൽ 62 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. എന്നാൽ, തന്റെ പാർട്ടി ഭൂരിപക്ഷം നേടി ഭരണം പിടിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ഉറപ്പുപറഞ്ഞത്. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെടുത്തിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ 370ൽ ഏറെ ബിജെപിക്കെന്നും 400ൽ ഏറെ സഖ്യത്തിനെന്നും മോദി പ്രതീക്ഷ നൽകിയത്. അത്തരമൊരു ഭൂരിപക്ഷ പ്രവചനമാണ് ഇപ്പോൾ ജമ്മു കശ്മീരിലും അദ്ദേഹം നടത്തിയിരിക്കുന്നതെന്നു പറയാം.
എന്നാൽ, ബിജെപിയുടെ മനസ്സിൽ മറ്റു ചില കണക്കുകളുണ്ട്. കോൺഗ്രസിനു കാര്യമായ സീറ്റെണ്ണം ഇല്ലെങ്കിൽ മറ്റേതു വലിയകക്ഷിയും തങ്ങളുമായി സഹകരിക്കുമെന്ന പ്രതീക്ഷതന്നെ അതിൽ പ്രധാനം. മറ്റു പ്രബലകക്ഷികളുടെ വോട്ടു പിളർത്താൻ മാത്രമല്ല, ഫലം വന്നുകഴിഞ്ഞാൽ കണക്കു തികയ്ക്കാൻവേണ്ടിക്കൂടി സ്വതന്ത്രരിൽ ബിജെപി പ്രതീക്ഷ വയ്ക്കുന്നു. കശ്മീർ മേഖലയുടെ മാത്രം കാര്യമെടുത്താൽ, 47 സീറ്റിൽ 19ൽ മാത്രമാണ് ബിജെപിക്കു സ്ഥാനാർഥിയുള്ളത്. ഈ 47ൽ ഓരോ മണ്ഡലത്തിലും ശരാശരി അഞ്ചു വീതം സ്വതന്ത്രരുണ്ട്.
2014ലെ പിഡിപി – ബിജെപി സഖ്യത്തിനു കളംവരച്ച റാം മാധവിനെ പാർട്ടിയുടെ അനഭിമത പട്ടികയിൽനിന്നു മാറ്റി കശ്മീർ താഴ്‌വരയിലേക്കു വീണ്ടും അയച്ചിരിക്കുന്നത് പലവിധ ദൗത്യങ്ങൾക്കാണ്. ഇത്തവണ ഏറ്റവും കൂടുതൽ വിമതപ്രശ്നമുള്ളതു ബിജെപിക്കാണെന്നതു പരിഗണിക്കുമ്പോൾ, തനിച്ചു ഭൂരിപക്ഷം നേടിയുള്ള ബിജെപി ഭരണമെന്നു മോദി പറയുന്നതു പ്രചാരണം കൊഴുപ്പിക്കാൻ മാത്രമാണെന്നു വ്യക്തമാകുന്നു. സുപ്രീം കോടതി സമയപരിധി നിർദേശിച്ചതുകൊണ്ടാണ് ഇപ്പോൾ തിരഞ്ഞെടുപ്പു നടത്താൻ കേന്ദ്രം തയാറായത്. എത്രയും വേഗം സംസ്ഥാനപദവി തിരികെ നൽകണമെന്നും കഴിഞ്ഞ ഡിസംബർ 11നു കോടതി നിർദേശിച്ചിരുന്നു. എത്രയുംവേഗം എന്നതിലെ വേഗം തങ്ങളാണു തീരുമാനിക്കുകയെന്നാണ് വിധി വന്ന് 10 മാസം കഴിഞ്ഞും കേന്ദ്രത്തിന്റെയും ബിജെപിയുടെയും നിലപാട്.
എന്തായാലും, ഏറെ വൈകിയാണെങ്കിലും ജമ്മു കശ്മീരിൽ വീണ്ടും തിരഞ്ഞെടുപ്പു നടക്കുന്നു എന്നതു വലിയ കാര്യമാണ്. രണ്ടാം ഘട്ടത്തിൽ വോട്ടു ശതമാനം കുറഞ്ഞെങ്കിലും, ജനം വോട്ടു ചെയ്യാൻ താൽപര്യപ്പെടുന്നു. ജയിലിലുള്ളവർക്കായി ശബ്ദിക്കാനാണെന്നു പറഞ്ഞു സ്വതന്ത്രരായി മത്സരിക്കുന്നവരുണ്ട്, ബിജെപിയുടെ പിന്തുണയുള്ളവരെന്ന് ആരോപണം കേൾക്കുന്നവരുണ്ട് – എന്തു കാരണത്താലാണെങ്കിലും, തീവ്രനിലപാടുകാരുൾപ്പെടെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നു; പണ്ടു കേട്ടിരുന്ന പലതുമല്ല, പ്രത്യേക പദവി തിരികെ വേണമെന്നും മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടണമെന്നുമാണ് പലരുടെയും മുദ്രാവാക്യം; തിരഞ്ഞെടുപ്പു ബഹിഷ്കരണ ആഹ്വാനങ്ങളില്ല; അതിർത്തിയിലെ ശബ്ദത്തിലും മാറ്റമുണ്ട്. തിരികെ നൽകാനുള്ളതു സംസ്ഥാനപദവി മാത്രമെന്നു ബിജെപിക്കും കോൺഗ്രസിനും നിലപാടുള്ളപ്പോൾ, തിരഞ്ഞെടുപ്പിനുശേഷം ജമ്മു കശ്മീരിലെ സമവാക്യങ്ങളുടെ ചിത്രം എങ്ങനെ മാറുന്നു എന്നാണു കാണേണ്ടത്.