സാധ്യമായ വളർച്ചാനിരക്ക് ഇതല്ല, ഇന്ത്യയ്ക്ക് ഇനിയും വളരാം, ലക്ഷ്യം വയ്ക്കേണ്ടത് 8%: പ്രഫ. ജയന്ത്
അടിസ്ഥാന പലിശനിരക്ക് തീരുമാനിക്കുന്ന ആർബിഐയുടെ ആറംഗ പണനയ സമിതിയിലെ (എംപിസി) ഏറ്റവും ശ്രദ്ധേയവും വേറിട്ടതുമായ ശബ്ദം ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു– ചാലക്കുടി സ്വദേശിയായ പ്രഫ.ജയന്ത് ആർ. വർമയുടേത്. ഓരോ എംപിസി യോഗത്തിന്റെ മിനുട്സും ആർബിഐ പ്രസിദ്ധീകരിക്കുമ്പോൾ മാധ്യമപ്രവർത്തകരടക്കം ആദ്യം നോക്കിയിരുന്നത്, പ്രഫ.ജയന്ത് എന്ത് പറയുന്നു എന്നറിയാനായിരുന്നു. അദ്ദേഹത്തിന്റെ വേറിട്ട നിലപാടിലേക്ക് തുടർന്നുള്ള പല യോഗങ്ങളിലും എംപിസിക്ക് എത്തിച്ചേരേണ്ടതായും വന്നു. 4 വർഷത്തെ സേവനകാലാവധി പൂർത്തിയാക്കി അദ്ദേഹമടക്കം സമിതിയിലെ 3 എക്സ്റ്റേണൽ അംഗങ്ങൾ ഒക്ടോബർ 4ന്എംപിസിയുടെ പടിയിറങ്ങുകയാണ്. ഒക്ടോബർ 7 മുതൽ 9 വരെ നടക്കുന്ന അടുത്ത എംപിസി യോഗത്തിൽ പകരം 3 പുതിയ അംഗങ്ങളായിരിക്കുമുണ്ടാവുക. അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫസറായ ജയന്ത്, ആയുർവേദ പണ്ഡിതൻ കെ. രാഘവൻ തിരുമുൽപാടിന്റെ സഹോദരൻ രാമവർമയുടെ മകനാണ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അംഗമായിരുന്ന അദ്ദേഹം സർക്കാരിന്റെ വിവിധ നിർണായക സമിതികളുടെ ഭാഗമായിരുന്നു. ആക്സിസ് ബാങ്ക്, ഭാരത് പെട്രോളിയം കോർപറേഷൻ, പഞ്ചാബ് നാഷനൽ ബാങ്ക്, ഇൻഫോസിസ് ബിപിഎം ലിമിറ്റഡ്, ഗിഫ്റ്റ് സിറ്റി ഗുജറാത്ത് തുടങ്ങിവയുടെ ഡയറക്ടർ ബോർഡിലും അംഗമായിരുന്നു. പണനയ സമിതിയിൽ എത്തിയ ആദ്യ മലയാളി കൂടിയാണ് അദ്ദേഹം. ഇക്കഴിഞ്ഞ ഫെബ്രുവരി മുതലുള്ള 4 യോഗങ്ങളിലും പലിശനിരക്ക് കുറയ്ക്കണമെന്നാണ് പ്രഫ.ജയന്ത് ആവശ്യപ്പെട്ടത്. വിലക്കയറ്റവുമായി ബന്ധപ്പെട്ട ലക്ഷ്യം കൈവരിക്കാൻ നിലവിലെ ഉയർന്ന പലിശനിരക്ക് ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രഫ.ജയന്ത് ‘മലയാള മനോരമ’യോടു മനസ്സു തുറക്കുന്നു.

അടിസ്ഥാന പലിശനിരക്ക് തീരുമാനിക്കുന്ന ആർബിഐയുടെ ആറംഗ പണനയ സമിതിയിലെ (എംപിസി) ഏറ്റവും ശ്രദ്ധേയവും വേറിട്ടതുമായ ശബ്ദം ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു– ചാലക്കുടി സ്വദേശിയായ പ്രഫ.ജയന്ത് ആർ. വർമയുടേത്. ഓരോ എംപിസി യോഗത്തിന്റെ മിനുട്സും ആർബിഐ പ്രസിദ്ധീകരിക്കുമ്പോൾ മാധ്യമപ്രവർത്തകരടക്കം ആദ്യം നോക്കിയിരുന്നത്, പ്രഫ.ജയന്ത് എന്ത് പറയുന്നു എന്നറിയാനായിരുന്നു. അദ്ദേഹത്തിന്റെ വേറിട്ട നിലപാടിലേക്ക് തുടർന്നുള്ള പല യോഗങ്ങളിലും എംപിസിക്ക് എത്തിച്ചേരേണ്ടതായും വന്നു.
4 വർഷത്തെ സേവനകാലാവധി പൂർത്തിയാക്കി അദ്ദേഹമടക്കം സമിതിയിലെ 3 എക്സ്റ്റേണൽ അംഗങ്ങൾ ഒക്ടോബർ 4ന്എംപിസിയുടെ പടിയിറങ്ങുകയാണ്. ഒക്ടോബർ 7 മുതൽ 9 വരെ നടക്കുന്ന അടുത്ത എംപിസി യോഗത്തിൽ പകരം 3 പുതിയ അംഗങ്ങളായിരിക്കുമുണ്ടാവുക. അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫസറായ ജയന്ത്, ആയുർവേദ പണ്ഡിതൻ കെ. രാഘവൻ തിരുമുൽപാടിന്റെ സഹോദരൻ രാമവർമയുടെ മകനാണ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അംഗമായിരുന്ന അദ്ദേഹം സർക്കാരിന്റെ വിവിധ നിർണായക സമിതികളുടെ ഭാഗമായിരുന്നു.
ആക്സിസ് ബാങ്ക്, ഭാരത് പെട്രോളിയം കോർപറേഷൻ, പഞ്ചാബ് നാഷനൽ ബാങ്ക്, ഇൻഫോസിസ് ബിപിഎം ലിമിറ്റഡ്, ഗിഫ്റ്റ് സിറ്റി ഗുജറാത്ത് തുടങ്ങിവയുടെ ഡയറക്ടർ ബോർഡിലും അംഗമായിരുന്നു. പണനയ സമിതിയിൽ എത്തിയ ആദ്യ മലയാളി കൂടിയാണ് അദ്ദേഹം. ഇക്കഴിഞ്ഞ ഫെബ്രുവരി മുതലുള്ള 4 യോഗങ്ങളിലും പലിശനിരക്ക് കുറയ്ക്കണമെന്നാണ് പ്രഫ.ജയന്ത് ആവശ്യപ്പെട്ടത്. വിലക്കയറ്റവുമായി ബന്ധപ്പെട്ട ലക്ഷ്യം കൈവരിക്കാൻ നിലവിലെ ഉയർന്ന പലിശനിരക്ക് ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രഫ.ജയന്ത് ‘മലയാള മനോരമ’യോടു മനസ്സു തുറക്കുന്നു.
? എംപിസിയിലെ 4 വർഷത്തെ പ്രവർത്തനത്തെ എങ്ങനെ കാണുന്നു.
വിലക്കയറ്റത്തെ കാര്യമായി സ്വാധീനിച്ച കോവിഡ്, യുക്രെയ്ൻ സംഘർഷം അടക്കമുള്ള കടുത്ത വെല്ലുവിളികളുടെ കാലത്ത് എംപിസിയുടെ ഭാഗമായിരിക്കാൻ കഴിഞ്ഞത് വലിയ കാര്യമായി കാണുന്നു. ബൗദ്ധികമായി സമ്പന്നവും സംതൃപ്തി നൽകുന്നതുമായ അനുഭവമായിരുന്നു. വിലക്കയറ്റത്തിന്റെ കാര്യത്തിലുണ്ടാകുന്ന അപ്രതീക്ഷിതമായ ഷോക്കുകളെ നേരിടാൻ ഫ്ലെക്സിബിളായ വിലക്കയറ്റ ടാർഗറ്റിങ് പര്യാപ്തമാണെന്ന് തെളിയിച്ചു.
? ഉയർന്ന പലിശ നിരക്ക് രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയെ ബാധിക്കും. വളർച്ചയുടെ കാര്യത്തിൽ രാജ്യം ത്യാഗം സഹിക്കേണ്ടി വരുന്നുവെന്ന ആശങ്ക എംപിസിയിലെ ഭൂരിപക്ഷം സഹ അംഗങ്ങളും പങ്കുവയ്ക്കുന്നില്ലെന്ന് താങ്കൾ പറഞ്ഞിരുന്നല്ലോ.
വ്യത്യസ്തമായ അഭിപ്രായങ്ങൾ ഒരു മേശയ്ക്കു ചുറ്റും കൊണ്ടുവരികയെന്നതാണ് 3 സ്വതന്ത്ര അംഗങ്ങൾ കൂടി ഉൾപ്പെട്ട എംപിസിയുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ ഒരു പരിധി വരെയുള്ള വിയോജിപ്പുകൾ തികച്ചും ആരോഗ്യകരമാണ്. ഇനി വളർച്ചയുടെ കാര്യത്തിലേക്കു വരാം. ആർബിഐയുടെ ലക്ഷ്യത്തിലേക്ക് വിലക്കയറ്റത്തോത് തുടർച്ചയായി കുറയുകയാണെന്ന കാര്യത്തിൽ ഭൂരിപക്ഷം അംഗങ്ങൾക്കും എന്റെ അത്രയും ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം സ്ഥിരമല്ലെന്നും അത് കോർ ഇൻഫ്ലേഷനെ (ഭക്ഷ്യ–ഊർജ ഇതര ഇനങ്ങളുടെ വിലക്കയറ്റ നിരക്ക്) ബാധിക്കാനിടയില്ലെന്നുമുള്ള വലിയ ശുഭാപ്തിവിശ്വാസം പലർക്കുമില്ല. ഇതിനുപുറമേ, ഇന്ത്യയ്ക്ക് സാധ്യമായ വളർച്ചനിരക്ക് നിലവിൽ 7 ശതമാനമല്ല, 8 ശതമാനമാണെന്ന കാര്യത്തിലും പലർക്കും യോജിപ്പില്ല. ഇന്ത്യയ്ക്ക് പരമാവധി സാധ്യമായ വളർച്ചനിരക്കിനൊപ്പം എത്തിക്കഴിഞ്ഞുവെന്നാണ് പലരും കരുതുന്നത്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ നമ്മൾ 8% വളർച്ചാനിരക്കാണ് ലക്ഷ്യം വയ്ക്കേണ്ടത്.
? യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് അരശതമാനം കുറച്ചു. ഇന്ത്യയിൽ ആദ്യ ഇളവ് എന്നു പ്രതീക്ഷിക്കാം.
മറ്റു രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളെ പിന്തുടരാതെ ആഭ്യന്തരസഹാചര്യം പരിഗണിച്ച് സ്വന്തം നിലയിൽ പണനയം രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയ്ക്കുണ്ട്. അതുകൊണ്ട് യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നതുകൊണ്ട് ഇന്ത്യ കുറയ്ക്കണമെന്ന് വ്യവസ്ഥയില്ല. പലിശനിരക്കിലെ കുറവ് ഇനി പുതിയ എംപിസി കമ്മിറ്റിയുടെ കൈകളിലാണ്.
? കഴിഞ്ഞ 2 മാസത്തെ വിലക്കയറ്റനിരക്ക് യഥാക്രമം 3.65 ശതമാനവും 3.54 ശതമാനവുമാണ്. 4 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരികയെന്ന റിസർവ് ബാങ്കിന്റെ ലക്ഷ്യത്തിലേക്ക് എത്തിയെന്ന് കരുതാമോ.
വരുന്ന മാസങ്ങളിൽ വിലക്കയറ്റത്തോതിലുണ്ടാകാൻ പോകുന്ന വർധനയ്ക്കു മുൻപ് താൽക്കാലികമായി ഇത്തരത്തിൽ നിരക്ക് കുറയുമെന്ന് വ്യക്തമായിരുന്നു. ഇനിയുണ്ടാകാനിരിക്കുന്ന വർധനയും താൽക്കാലികമാണെന്നാണ് നമ്മൾ മനസ്സിലാക്കേണ്ട പ്രധാന കാര്യം. 2024–25 സാമ്പത്തികവർഷത്തിന്റെ അവസാനവും 2025–26ന്റെ തുടക്കത്തിലും നിരക്ക് കുറയും. ആ സമയത്ത് ആർബിഐയുടെ 4 ശതമാനമെന്ന സുസ്ഥിരമായ ലക്ഷ്യത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
? ഭക്ഷ്യവിലക്കയറ്റമായിരുന്നു എക്കാലത്തെയും തലവേദന. വിലക്കയറ്റത്തോത് കണക്കാക്കുന്നതിൽ നിന്ന് ഭക്ഷ്യവസ്തുക്കളുടെ വില ഒഴിവാക്കണമെന്ന സാമ്പത്തിക സർവേയിലെ വാദത്തോട് യോജിക്കുന്നുണ്ടോ.
എംപിസി അംഗമെന്ന നിലയിൽ ഇതിൽ അഭിപ്രായം പറയാനില്ല. നിയമം മൂലം എംപിസിക്ക് ഒരു ലക്ഷ്യം (4%) സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. അതുപാലിക്കുകയാണ് എംപിസിയുടെ ചുമതല. ഈ ലക്ഷ്യത്തിൽ മാറ്റം വരുത്തണോയെന്നത് സർക്കാരാണ് തീരുമാനിക്കേണ്ടത്. ഭക്ഷ്യവിലക്കയറ്റം മൂലം ലക്ഷ്യത്തിലെത്താൻ ബുദ്ധിമുട്ട് നേരിടുമ്പോൾ, എംപിസി അംഗമെന്ന നിലയിൽ ഗോൾ പോസ്റ്റ് മാറ്റണമെന്ന് അഭിപ്രായപ്പെടുന്നത് ഉചിതമല്ല. കഴിഞ്ഞ ഒരു വർഷമായി ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വർധന ക്ഷണികമായിരുന്നു. അത് കോർ ഇൻഫ്ലേഷനെ ബാധിച്ചുമില്ല. അതുകൊണ്ടാണ് നിരക്ക് കുറയ്ക്കണമെന്ന് യോഗത്തിൽ ഞാൻ ആവശ്യപ്പെട്ടത്.
? ഉയർന്ന പലിശനിരക്ക് തുടരുന്നത് സാധാരണക്കാരെയും രാജ്യത്തിന്റെ വളർച്ചയെയും കാര്യമായി ബാധിക്കുകയല്ലേ.
രണ്ട് തരത്തിലാണ് ഇതിന്റെ പ്രശ്നം. ഉയർന്ന വായ്പാ തിരിച്ചടവ് (ഇഎംഐ) മൂലം ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ആവശ്യകത (കൺസംപ്ഷൻ ഡിമാൻഡ്) കുറയും. രാജ്യത്തെ ഉയർന്ന സാമ്പത്തിക വളർച്ചയിലേക്ക് നയിക്കേണ്ട സ്വകാര്യമൂലധന നിക്ഷേപവും ഇതോടൊപ്പം കുറയും.