‘അടുത്ത തിരഞ്ഞെടുപ്പിന് ഞാനുണ്ടാകുമെന്ന് ഉറപ്പുണ്ടോ? കാര്യം നടക്കാൻ റിയാസ് പറയണം; വെറുക്കപ്പെടുമെന്ന് പിണറായിയോട് പറഞ്ഞു’
രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും താൽപര്യമില്ലാത്തതിനാൽ നിരസിച്ചെന്നു പി.വി.അൻവർ എംഎൽഎ. മന്ത്രിസ്ഥാനം ലഭിക്കാത്തതു കൊണ്ടാണു താൻ എതിർപ്പുകൾ തുറന്നുപറഞ്ഞതെന്ന് ഉത്തരവാദപ്പെട്ട ഒരു സിപിഎം നേതാവും പറയില്ല. ഈ പോക്കുപോയാൽ വെറുക്കപ്പെട്ട കമ്യൂണിസ്റ്റായി ജനം താങ്കളെ വിലയിരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹത്തോടു പറഞ്ഞു. പാർട്ടി സെക്രട്ടറിക്കു നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായ ഒന്നുമില്ലെന്നു സിപിഎം നേതാവ് ചാനൽ ചർച്ചയിൽ പറഞ്ഞതുകൊണ്ടാണു പരാതി പുറത്തുവിട്ടതെന്നും അൻവർ മലയാള മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

? തുറന്നു പറച്ചിൽ നടത്തിയ താങ്കൾ പുറത്തുപോന്നതു തന്ത്രപരമായ പിഴവായോ? പാർട്ടി സംവിധാനത്തിന്റെ ഭാഗമായി നിന്നിരുന്നെങ്കിൽ പോരാട്ടം കൂടുതൽ ഫലപ്രദമാകുമായിരുന്നില്ലേ.
ഞാൻ പുറത്തുപോയിട്ടില്ല. എന്നെ പുറത്താക്കിയതാണ്. കാര്യങ്ങൾ തുറന്നുപറഞ്ഞതു പിഴവായിരുന്നുവെന്ന് ഒരിക്കലും വിചാരിക്കുന്നില്ല. ഇങ്ങനെയെങ്കിലും പറഞ്ഞില്ലായിരുന്നെങ്കിൽ കേരളീയ പൊതുസമൂഹം ഒരിക്കലും ഇതറിയുമായിരുന്നില്ല. മനുഷ്യരുടെ അവസാന അത്താണിയാണ് പൊലീസ്. അതാണു ക്രിമിനൽവൽക്കരിക്കപ്പെട്ടിരിക്കുന്നത്. അതു തുറന്നുകാട്ടാതിരുന്നാൽ ഞാൻ ഒരു കാപട്യക്കാരനാകും.
? നിലമ്പൂരിലെ താങ്കളുടെ യോഗം വിജയിപ്പിച്ചതു ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയുമാണെന്നാണു സിപിഎമ്മിന്റെ ആരോപണം.
മലപ്പുറം ജില്ലയിലെ വലിയ പാർട്ടി ഇവരാണെന്നാണോ പറയുന്നത്. എന്റെ യോഗത്തിനു കമ്യൂണിസ്റ്റുകാരും കർഷകരും തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവർമാരുമെല്ലാമെത്തിയിട്ടുണ്ട്. യോഗത്തിനെത്തിയവരെയെല്ലാം അവമതിക്കുന്നതിനു സമമാണിത്. സമയമാകുമ്പോൾ അതിനു യോഗത്തിനെത്തിയവർ തന്നെ മറുപടി പറഞ്ഞോളും.
? മന്ത്രി റിയാസുമായി താങ്കൾക്കു നല്ല ബന്ധമായിരുന്നു. റിയാസ് മാത്രം മതിയോയെന്ന് ഇപ്പോൾ ചോദിക്കുന്നു.
എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലുമെല്ലാം പ്രവർത്തിച്ച റിയാസ് മന്ത്രിയാകാൻ യോഗ്യനാണെന്നതിൽ തർക്കമില്ല. മന്ത്രിയാകുന്നതിനൊപ്പം പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലും റിയാസിനെ അംഗമാക്കേണ്ട സാഹചര്യമുണ്ടായിരുന്നോയെന്നു പാർട്ടിയിൽ വലിയ ചർച്ചയാണ്. പിണറായി വിജയനെന്ന കമ്യൂണിസ്റ്റ് നേതാവിന്റെ ആദ്യത്തെ ഗ്രാഫ് താഴ്ന്നത് അവിടെയാണ്. പി.ശശിയും എം.ആർ.അജിത് കുമാറുമാണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത്. പിന്നെ കാര്യങ്ങൾ നടക്കണമെങ്കിൽ റിയാസ് പറയണം. ഒരു റിയാസ് മാത്രം മതിയോ പാർട്ടിക്കെന്നു ഞാൻ ചോദിച്ചത് ആ അർഥത്തിലാണ്.
? ഇടതു സ്വതന്ത്രരായ കെ.ടി.ജലീൽ, വി.അബ്ദുറഹിമാൻ, കാരാട്ട് റസാഖ് എന്നിവരുമായി തുറന്നുപറച്ചിലിനു മുൻപ് കൂടിയാലോചന നടത്തിയിരുന്നോ.
ഒരു കൂടിയാലോചനയും നടത്തിയിട്ടില്ല. കാരാട്ട് റസാഖ് ആദ്യഘട്ടത്തിൽ എന്തോ പറഞ്ഞപ്പോൾ ഇതു വേറെ രീതിയിലേക്കു പോകുമെന്നു പറഞ്ഞ് അദ്ദേഹത്തെ വിലക്കാനാണു ഞാൻ ശ്രമിച്ചത്. ഞാൻ അടുത്ത ഘട്ടത്തിലേക്കു കടന്നപ്പോൾ റസാഖ് എന്നെ തള്ളിപ്പറഞ്ഞല്ലോ.
? ഇനി എന്താണു പരിപാടി ? ലീഗിൽ നിന്നും കോൺഗ്രസിൽനിന്നും ക്ഷണമുണ്ടെന്നു പറഞ്ഞിരുന്നു.
അതിനു വേണ്ടിയല്ലല്ലോ ഞാൻ ഇറങ്ങിത്തിരിച്ചത്. കേരളത്തിൽ പൊതുജനത്തിനു നീതി കിട്ടാതിരിക്കാൻ കാരണം രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിലുള്ള അവിശുദ്ധ ബന്ധമാണെന്നു ഞാൻ പറഞ്ഞല്ലോ. ആ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാകുകയെന്നത് എന്നെ സംബന്ധിച്ച് ഇപ്പോൾ ആലോചിക്കാൻ കഴിയുന്നതല്ല. ജനങ്ങൾ പാർട്ടിയായി മാറിയാൽ അതിനൊപ്പമുണ്ടാകുമെന്നു തന്നെയാണു നിലപാട്.
? അടുത്ത തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ മത്സരിക്കുമോ.
അടുത്ത തിരഞ്ഞെടുപ്പിനു ഞാനുണ്ടാകുമോയെന്നുതന്നെ ഉറപ്പുണ്ടോ? ആ നിലയ്ക്കല്ലേ കാര്യങ്ങൾ പോകുന്നത്. രാഷ്ട്രീയമെന്നു പറഞ്ഞാൽ തിരഞ്ഞെടുപ്പു മാത്രമല്ലല്ലോ. സജീവ രാഷ്ട്രീയത്തിലുണ്ടാകും.