‘സംസ്ഥാനത്തെ ഭരണാധികാരികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോൺ സംഭാഷണം ചോർത്തിയതായി ഭരണകക്ഷി എംഎൽഎ വെളിപ്പെടുത്തിയതു സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോയെന്നും ഗുരുതര കുറ്റകൃത്യം സ്വയം വെളിപ്പെടുത്തിയ വ്യക്തിക്കെതിരെ എന്തു നടപടി സ്വീകരിച്ചെന്നും വ്യക്തമാക്കുമോ?’ ഈ ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന മറുപടിയോടെ ഒക്ടോബർ 4ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പി.വി.അൻവറിനെ പൂട്ടാനുള്ള ഭരണപക്ഷ നീക്കം തുടങ്ങും. എതിർപക്ഷത്തു വിള്ളലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, അൻവറിനെ സിപിഎം തള്ളിപ്പറയുംമുൻപ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ തയാറാക്കിയ ചോദ്യമാണിത്. എഡിജിപിയുടെ ആർഎസ്എസ് ബന്ധവും അൻവറിന്റെ ആരോപണങ്ങളുമടക്കം മറ്റ് ഒട്ടേറെ ചോദ്യങ്ങളും പ്രതിപക്ഷം നൽകിയെങ്കിലും അതെല്ലാം വെട്ടി; ഒക്ടോബർ 6നു മുഖ്യമന്ത്രി മറുപടി നൽകേണ്ട നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങളുടെ പട്ടികയിൽ അൻവറിനെതിരെ ശബ്ദിക്കാൻ മുഖ്യമന്ത്രിക്കു സഹായകരമായ ഈ ചോദ്യം ഉൾപ്പെടുത്തുകയും ചെയ്തു. പി.വി.അൻവറിനെതിരെ മുഖ്യമന്ത്രിയും സിപിഎം നിയമസഭാകക്ഷിയും ഉറച്ചു തന്നെയാണെന്നു വ്യക്തം. പക്ഷേ, നിയമസഭാ സമ്മേളനം ചേരുമ്പോൾ എൽഡിഎഫ് നിയമസഭാകക്ഷിയെ ആഭ്യന്തരപ്രശ്നങ്ങൾ ഇതുപോലെ അലട്ടുന്ന സ്ഥിതി സമീപകാലത്തുണ്ടായിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സംസ്ഥാനത്തെ ഭരണാധികാരികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോൺ സംഭാഷണം ചോർത്തിയതായി ഭരണകക്ഷി എംഎൽഎ വെളിപ്പെടുത്തിയതു സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോയെന്നും ഗുരുതര കുറ്റകൃത്യം സ്വയം വെളിപ്പെടുത്തിയ വ്യക്തിക്കെതിരെ എന്തു നടപടി സ്വീകരിച്ചെന്നും വ്യക്തമാക്കുമോ?’ ഈ ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന മറുപടിയോടെ ഒക്ടോബർ 4ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പി.വി.അൻവറിനെ പൂട്ടാനുള്ള ഭരണപക്ഷ നീക്കം തുടങ്ങും. എതിർപക്ഷത്തു വിള്ളലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, അൻവറിനെ സിപിഎം തള്ളിപ്പറയുംമുൻപ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ തയാറാക്കിയ ചോദ്യമാണിത്. 

എഡിജിപിയുടെ ആർഎസ്എസ് ബന്ധവും അൻവറിന്റെ ആരോപണങ്ങളുമടക്കം മറ്റ് ഒട്ടേറെ ചോദ്യങ്ങളും പ്രതിപക്ഷം നൽകിയെങ്കിലും അതെല്ലാം വെട്ടി; ഒക്ടോബർ 6നു മുഖ്യമന്ത്രി മറുപടി നൽകേണ്ട നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങളുടെ പട്ടികയിൽ അൻവറിനെതിരെ ശബ്ദിക്കാൻ മുഖ്യമന്ത്രിക്കു സഹായകരമായ ഈ ചോദ്യം ഉൾപ്പെടുത്തുകയും ചെയ്തു. പി.വി.അൻവറിനെതിരെ മുഖ്യമന്ത്രിയും സിപിഎം നിയമസഭാകക്ഷിയും ഉറച്ചു തന്നെയാണെന്നു വ്യക്തം. പക്ഷേ, നിയമസഭാ സമ്മേളനം ചേരുമ്പോൾ എൽഡിഎഫ് നിയമസഭാകക്ഷിയെ ആഭ്യന്തരപ്രശ്നങ്ങൾ ഇതുപോലെ അലട്ടുന്ന സ്ഥിതി സമീപകാലത്തുണ്ടായിട്ടില്ല.

ചിത്രീകരണം ∙ മനോരമ
ADVERTISEMENT

∙ അലട്ടുന്ന ആ പ്രശ്നപരമ്പര

∙ 99 അംഗങ്ങളുള്ള എൽഡിഎഫ് നിയമസഭാകക്ഷിയുടെ അംഗബലം അൻവർ മാറിയതോടെ 98 ആയി. കഴിഞ്ഞ സമ്മേളനംവരെ ഭരണപക്ഷ ചാവേറായിരുന്ന അൻവർ തൊട്ടടുത്ത സമ്മേളനമായപ്പോൾ ഉറക്കംകെടുത്തുന്ന ശത്രുവായി. നേതൃത്വത്തോടുള്ള അകൽച്ച പ്രകടമാക്കിയ കെ.ടി.ജലീൽ എഴുന്നേൽക്കുമ്പോഴും ഭരണപക്ഷം അസ്വസ്ഥമാകും.

∙ ലൈംഗിക പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ട എം.മുകേഷ് ഭരണപക്ഷ ബെഞ്ചിലുണ്ട്. അദ്ദേഹം രാജിവച്ചൊഴിയുകയാണു വേണ്ടതെന്ന അഭിപ്രായം പുലർത്തുന്നവരും സഭയിലുണ്ട്.

∙ ഭരണപക്ഷത്തെ രണ്ടാം കക്ഷിയായ സിപിഐയിലെ 17 അംഗങ്ങളും അമർഷത്തിൽ. ആർഎസ്എസുമായി സമ്പർക്കത്തിലുള്ള എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ നടപടി വേണമെന്ന അവരുടെ ആവശ്യം സഭ ചേരുന്ന സമയത്തെങ്കിലും അംഗീകരിച്ചില്ലെങ്കിൽ ആ നീരസവും നേരിടേണ്ടിവരും.

∙ എൻസിപിയിൽ മന്ത്രിസ്ഥാനം നിലനിർത്താനും വാങ്ങിയെടുക്കാനും നടക്കുന്ന ചക്കളത്തിപ്പോരാട്ടം സഭയിൽ പ്രതിഫലിക്കാതെ നോക്കേണ്ടതും സിപിഎമ്മിന്റെ ജോലിയായി മാറി.

ADVERTISEMENT

∙ എച്ച്.ഡി.ദേവെഗൗഡ അധ്യക്ഷനായ ജെഡിഎസുമായി ബന്ധം വിച്ഛേദിച്ചെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും മന്ത്രി കെ.കൃഷ്ണൻകുട്ടിയും മാത്യു ടി.തോമസും സാങ്കേതികമായി ഇപ്പോഴും ആ ബിജെപി സഖ്യകക്ഷിയുടെ എംഎൽഎമാരല്ലേ എന്നു പ്രതിപക്ഷം ചോദിച്ചാൽ മറുപടി ഇല്ല.

മാത്യു ടി.തോമസ് (Photo Arranged)

∙ കലാപകാരികളുടെ ചരിത്രം

നിയമസഭാകക്ഷിക്കുള്ളിൽ നീറി നിൽക്കുന്ന പ്രശ്നങ്ങൾ വേറെ. മുൻ മന്ത്രിമാരായ അംഗങ്ങളുടെ ഈർഷ്യ കഴിഞ്ഞ സമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ പ്രകടിപ്പിച്ചു. സിപിഐ മുൻപു കൈകാര്യം ചെയ്തിരുന്ന വനം വകുപ്പ് എൻസിപി ഏറ്റെടുത്തു കുളമാക്കിയെന്ന പാർട്ടി വിമർശനം വാഴൂർ സോമനിലൂടെ സഭയിൽ പുറത്തുവന്നു. ഈ പ്രവണത അപകടം ചെയ്യുമെന്നു കണക്കുകൂട്ടി, രണ്ടുപേരെയും ശാസിച്ചിരുത്താൻവേണ്ടിമാത്രം മുഖ്യമന്ത്രി നിയമസഭാകക്ഷി യോഗം വിളിച്ചു. കുഴപ്പക്കാർ നാവടക്കിയെന്ന് ആശ്വസിച്ചവരുടെ മുന്നിലേക്കാണ് കൊലവിളിയുമായി പി.വി.അൻവർ കടന്നുവന്നത്. 

സിപിഎം പുറത്താക്കിയ എം.വി.രാഘവനെ സഭയിൽ കൈകാര്യം ചെയ്ത പാർലമെന്ററി പാർട്ടിക്ക് അൻവർ ഒരു പ്രശ്നമല്ലെന്നു നിസ്സാരവൽക്കരിക്കുന്നവരുണ്ട്. പാർട്ടിയുടെ പടി കടന്ന എം.വി.രാഘവനും കെ.ആർ.ഗൗരിയമ്മയും നിയമസഭയിൽ സിപിഎമ്മിനു സൃഷ്ടിച്ച എരിപൊരി സഞ്ചാരം ചെറുതല്ല. നക്സൽ ആശയങ്ങളിൽ ആകൃഷ്ടനായി മൂന്നാം കേരള നിയമസഭയിൽനിന്നു രാജിവച്ച കോസലരാമദാസും പാർട്ടിയോട് ഇടഞ്ഞ് സഭാംഗത്വം ഒഴിഞ്ഞ എ.വി.ആര്യനും തൊട്ട് പതിമൂന്നാം സഭയുടെ കാലത്ത് സിപിഎമ്മിനെ ഞെട്ടിച്ച് രാജിവച്ച ആർ.സെൽവരാജ് വരെ നീളുന്നു സിപിഎം നിയമസഭാകക്ഷി അംഗങ്ങളുടെ കലാപങ്ങൾ. 

എം.വി.രാഘവൻ (ചിത്രം ∙ മനോരമ)
ADVERTISEMENT

ബിജെപിയിൽ ചേരുംമുൻപായി സഭാംഗത്വം ത്യജിച്ച അൽഫോൻസ് കണ്ണന്താനവും സിപിഎമ്മിനോടു തെറ്റി രാജിവച്ച് ലീഗിൽ ചേക്കേറിയ മഞ്ഞളാംകുഴി അലിയും അൻവറിനു മുന്നേ പറന്ന എൽഡിഎഫ് സ്വതന്ത്രരാണ്. രാജിവച്ചതോടെ ഇവരുടെ ശല്യം സഭയ്ക്കുള്ളിൽ സിപിഎമ്മിന് അനുഭവിക്കേണ്ടി വന്നില്ല. പക്ഷേ രാജി വയ്ക്കില്ലെന്ന് പ്രഖ്യാപിച്ചാണ് അൻവറുടെ നിൽപ്. ഇടഞ്ഞ മുൻഗാമികളിൽ നിന്നു സ്വന്തം മുഖ്യമന്ത്രിക്കെതിരെ അപശബ്ദങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും ഇവിടെ അൻവർ പുറത്താകുന്നതു തന്നെ ആ കടന്നാക്രമണങ്ങളുടെ പേരിലാണ്.ആ ശൈലി സഭയിലും പ്രകടിപ്പിക്കാൻ അദ്ദേഹം ശ്രമിക്കും.

∙ സമയവും ധ്യാനവും

പ്രതിപക്ഷം സഹായിച്ചില്ലെങ്കിൽ അൻവർ എന്ന സ്വതന്ത്ര അംഗത്തിനു നിയമസഭയിൽ സംസാരിക്കാൻ സമയം കിട്ടുക എളുപ്പമാവില്ല. സ്വതന്ത്രൻ എന്ന നിലയിൽ അദ്ദേഹത്തിനു പരമാവധി കിട്ടുക ഒന്നേകാൽ മിനിറ്റാണ്. മന്ത്രിമാർക്കു മറുപടിക്കുള്ള സമയത്തിനുപുറമേ ദിവസവും ഒരു മണിക്കൂറോളം ഭരണപക്ഷത്തിനു കിട്ടുമ്പോൾ പ്രതിപക്ഷത്തിന് 25–30 മിനിറ്റാണ് ലഭിക്കുന്നത്. സിപിഎമ്മിന്റെ സമയത്തിൽ നിന്നാണ് എട്ടോ പത്തോ മിനിറ്റ് അൻവറിന് കൊടുത്തിരുന്നത്. അതു തുടരാൻ പ്രതിപക്ഷം തയാറായാൽ കഥ മാറും.

പി.വി.അൻവർ. (ചിത്രം ∙ മനോരമ)

രാഷ്ട്രീയമായി ചേരി മാറുന്നവരുടെ രാജിയിൽനിന്നു വ്യത്യസ്തമായി ധ്യാനം കൂടാനായി എംഎൽഎ സ്ഥാനം ത്യജിച്ച ഒരു എംഎൽഎ കേരള നിയമസഭയിൽ ഉണ്ട്. പാറശാലയിൽ നിന്നു സ്വതന്ത്രനായി ജയിച്ച എം.കുഞ്ഞിക്കൃഷ്ണൻ നാടാർ 1963 നവംബർ 23ന് സ്പീക്കർക്കു കത്തെഴുതി: ‘ധ്യാനത്തിലും പ്രാർഥനയിലും കേന്ദ്രീകരിക്കാൻ തീരുമാനിച്ചതിനാൽ നിയമസഭാംഗമായി തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇതു രാജിക്കത്തായി സ്വീകരിച്ചാലും’.

മൂന്നാം ദിവസം നാടാരുടെ രാജി സ്പീക്കർ സഭയിൽ പ്രഖ്യാപിച്ചു. എന്നാൽ, വീണ്ടും മൂന്നു ദിവസം കഴിഞ്ഞപ്പോൾ നാടാർക്കു വീണ്ടുവിചാരമുണ്ടായി. രാജി പിൻവലിക്കുകയാണെന്നു കാട്ടി കത്തു നൽകിയെങ്കിലും സ്പീക്കർ കൈമലർത്തി. ഒടുവിൽ എംഎൽഎ സ്ഥാനം തിരിച്ചുകിട്ടാൻ ഹൈക്കോടതിയിൽ നിയമയുദ്ധം നടത്തേണ്ടിവന്നു. ഇതുപോലെ എന്തെല്ലാം നാടകീയതകൾ ഇനിയും കാത്തിരിക്കുന്നുണ്ടാകും കേരള നിയമസഭയെ!

English Summary:

From Phone Hacking Allegations to Ministerial Tussles: Unpacking the Kerala Assembly Drama