‘സ്വയം ശത്രുവാകരുത്’ - ബി. എസ്. വാരിയർ എഴുതുന്നു
‘ഞാനാര്?’ എന്ന ചോദ്യത്തിനു കൃത്യമായി ഉത്തരം നൽകാൻ എത്രപേർക്കു കഴിയും? ഈ ചോദ്യത്തിന് ഒരൊറ്റയുത്തരമില്ല എന്നതാണു വാസ്തവം. മുന്നുത്തരങ്ങൾ കേൾക്കുക. 1.ഞാനാര് എന്ന് ഞാൻ വിചാരിക്കുന്നത്, 2. ഞാനാരെന്ന് അന്യർ വിചാരിക്കുന്നത്, 3. യഥാർഥത്തിൽ ഞാൻ ആരെന്നത്? ഈ അന്യർ എന്നു പറയുന്നത് ഒരാളല്ലല്ലോ. അഞ്ചു കുരുടന്മാർ
‘ഞാനാര്?’ എന്ന ചോദ്യത്തിനു കൃത്യമായി ഉത്തരം നൽകാൻ എത്രപേർക്കു കഴിയും? ഈ ചോദ്യത്തിന് ഒരൊറ്റയുത്തരമില്ല എന്നതാണു വാസ്തവം. മുന്നുത്തരങ്ങൾ കേൾക്കുക. 1.ഞാനാര് എന്ന് ഞാൻ വിചാരിക്കുന്നത്, 2. ഞാനാരെന്ന് അന്യർ വിചാരിക്കുന്നത്, 3. യഥാർഥത്തിൽ ഞാൻ ആരെന്നത്? ഈ അന്യർ എന്നു പറയുന്നത് ഒരാളല്ലല്ലോ. അഞ്ചു കുരുടന്മാർ
‘ഞാനാര്?’ എന്ന ചോദ്യത്തിനു കൃത്യമായി ഉത്തരം നൽകാൻ എത്രപേർക്കു കഴിയും? ഈ ചോദ്യത്തിന് ഒരൊറ്റയുത്തരമില്ല എന്നതാണു വാസ്തവം. മുന്നുത്തരങ്ങൾ കേൾക്കുക. 1.ഞാനാര് എന്ന് ഞാൻ വിചാരിക്കുന്നത്, 2. ഞാനാരെന്ന് അന്യർ വിചാരിക്കുന്നത്, 3. യഥാർഥത്തിൽ ഞാൻ ആരെന്നത്? ഈ അന്യർ എന്നു പറയുന്നത് ഒരാളല്ലല്ലോ. അഞ്ചു കുരുടന്മാർ
‘ഞാനാര്?’ എന്ന ചോദ്യത്തിനു കൃത്യമായി ഉത്തരം നൽകാൻ എത്രപേർക്കു കഴിയും? ഈ ചോദ്യത്തിന് ഒരൊറ്റയുത്തരമില്ല എന്നതാണു വാസ്തവം. മൂന്നുത്തരങ്ങൾ കേൾക്കുക. 1.ഞാനാര് എന്ന് ഞാൻ വിചാരിക്കുന്നത്, 2. ഞാനാരെന്ന് അന്യർ വിചാരിക്കുന്നത്, 3. യഥാർഥത്തിൽ ഞാൻ ആരെന്നത്?
ഈ അന്യർ എന്നു പറയുന്നത് ഒരാളല്ലല്ലോ. 5 കുരുടന്മാർ ആനയെക്കണ്ട് 5 തരത്തിൽ മനസ്സിലാക്കിയതുപോലെ, എന്റെ അസംഖ്യം പരിചയക്കാരിൽ ഓരോരുത്തരും എന്നെപ്പറ്റി തനതായി വിലയിരുത്തൽ നടത്തി ‘ഞാനാര്’ എന്നു തീരുമാനിച്ചിരിക്കുന്നു. പെരുമാറ്റത്തിലെ വൈകല്യംമൂലം അന്യരെയെല്ലാം അകറ്റുന്നയാളെക്കുറിച്ച് പലരും പറഞ്ഞെന്നിരിക്കും, ‘അവന്റെ ശത്രു അവൻ തന്നെയാണ്’. കടുംപിടിത്തവും മുട്ടാപ്പോക്കും തൊട്ടതിനൊക്കെ ദേഷ്യവും അതിരറ്റ അഹങ്കാരവും കൈമുതലായുള്ളയാളെ ആരാണ് മിത്രമായി കാണുക!
‘എന്നെപ്പറ്റി ആര് എന്തു വിചാരിച്ചാലും എനിക്കൊരു ചുക്കുമില്ല’ എന്ന് അഹങ്കരിക്കുന്നവരുണ്ട്. താനും സമൂഹജീവിയാണെന്നും, ഇന്നല്ലെങ്കിൽ നാളെ ആരുടെയെങ്കിലും സഹായം വേണ്ടിവരുമെന്നും വിനയത്തോടെ ഓർക്കാത്തവർ.
ചോരത്തിളപ്പും പണക്കൊഴുപ്പും നിറഞ്ഞു നിൽക്കുന്ന കാലത്ത്, പക്വതയും വിവേകവും ഇല്ലാത്തവർക്ക് അങ്ങനെ തോന്നിയേക്കാം. പശ്ചാത്താപത്തിനു സ്വയം വഴിയൊരുക്കുകയാണവർ. യഥാർഥത്തിൽ ആരാണു ഞാൻ എന്നു വസ്തുനിഷ്ഠമായി വിലയിരുത്തി കണ്ടെത്തുന്നത് നമ്മുടെ പെരുമാറ്റത്തെയെന്നല്ല, ജീവിതത്തെത്തന്നെ നന്നായി രൂപപ്പെടുത്താൻ സഹായിക്കും. പക്ഷേ സ്വയം വസ്തുനിഷ്ഠമായി വിലയിരുത്തുക എളുപ്പമല്ല. ഞാനും എന്റെ ആശയങ്ങളും കുറ്റമറ്റത് എന്നു കരുതിപ്പോയാൽ സത്യം നമ്മെ പുണരുകയില്ല.
നിങ്ങൾ ഏതു തരക്കാരനാണ് എന്നു കണ്ടെത്താൻ സഹായിക്കുന്ന പരീക്ഷണം 2 മനഃശാസ്ത്രജ്ഞർ ആവിഷ്കരിച്ചിട്ടുണ്ട് (Myers-Briggs Type Indicator). സൂദീർഘമായൊരു ചോദ്യാവലിക്ക് നാം ഉത്തരം നൽകണം. ‘ഞാൻ അന്യരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ നോക്കും / അന്യർ നൽകുന്ന ശ്രദ്ധയെ ഞാൻ അവഗണിക്കും എന്ന രണ്ടു വിരുദ്ധസമീപനങ്ങളിൽ നിങ്ങൾ എവിടെ നിൽക്കുന്നു എന്ന് 5 – പോയിന്റുള്ള സ്കെയിലിൽ ഉത്തരം നൽകുക’. – ചോദ്യങ്ങളുടെ ഉദാഹരണമാണിത്. ഉത്തരങ്ങൾ സത്യസന്ധമായിരിക്കണം. ഇവയെല്ലാം ക്രോഡീകരിച്ച്, നിങ്ങൾ താഴെക്കാണുന്ന 16 വിഭാഗങ്ങളിൽ ഏതാണെന്ന് അറിയിക്കും.
ഇൻസ്പെക്റ്റർ, ക്രാഫ്റ്റർ, പ്രൊട്ടെക്റ്റർ, ആർട്ടിസ്റ്റ്, അഡ്വക്കേറ്റ്, മീഡിയേറ്റർ, ആർക്കിടെക്റ്റ്, ചിന്തകൻ, പെർസുവേഡർ, ഡയറക്റ്റർ, പെർഫോമർ, കെയർഗിവർ, ചാംപ്യൻ, ഗിവർ, ഡിബേറ്റർ, കമാൻഡർ എന്നീ 16 തരക്കാരിൽ ഓരോരുത്തരുടെയും സ്വഭാവവിശേഷങ്ങൾ നിർവചിച്ചിട്ടുണ്ട്. ഇവ മനസ്സിൽവച്ച് നമ്മുെട പെരുമാറ്റരീതികൾ രൂപപ്പെടുത്താം എന്നതാണ് ഈ സമ്പ്രദായത്തിന്റെ കാതൽ. അന്തിമസത്യമൊന്നുമല്ലെങ്കിലും പരിഗണിക്കാവുന്ന നിർദ്ദേശങ്ങൾ ഇതിലടങ്ങിയിരിക്കും.
ഇത്രയൊന്നും പോകാതെതന്നെ രണ്ടു തരക്കാരെ നമുക്കു പെട്ടെന്നു തിരിച്ചറിയാം. സാഹചര്യങ്ങളെ യുക്തിപൂർവം സമീപിക്കുന്നവരും വികാരപരമായി സമീപിക്കുന്നവരും. ഇക്കാര്യത്തിൽ ഞാൻ എവിടെ നിൽക്കുന്നു എന്നത് സുപ്രധാനമാണ്. ഏതു കാര്യത്തെയും വികാരപരമായി നേരിടുന്ന ശീലം പലപ്പോഴും നമ്മെ മനഃസംഘർഷത്തിലേക്കു നയിച്ചേക്കാം. ഒാരോന്നിനും അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകുന്നതാവും നല്ലത്. അടിസ്ഥാനമില്ലാതെ നമ്മെപ്പറ്റി പഴിപറയുന്നവരെ അവഗണിച്ചാൽ മനഃക്ലേശം കുറയും.
യുക്തിക്കു മുൻതൂക്കം നൽകുന്നവർ തമ്മിലും, വികാരത്തിനു മുൻതൂക്കം നൽകുന്നവർ തമ്മിലും ഉള്ള സൗഹൃദത്തിനു കെട്ടുറപ്പു കൂടുമെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നല്ല, ഇക്കാര്യത്തിൽ സമാനസമീപനമുള്ളവർ തമ്മിൽ സ്വാഭാവികമായി അടുക്കാനാണു സാധ്യത. അതായത്, നിങ്ങൾ ഏതു തരക്കാരനാണെന്നു തീരുമാനിക്കാൻ നിങ്ങളുടെ അടുത്ത സുഹൃത്തുക്കൾ ഏതു തരക്കാരനാണെന്നു നോക്കിയാൽ മതി. ‘ഒരേ തൂവൽപക്ഷികൾ കൂട്ടുകൂടും’ എന്ന ഇംഗ്ലിഷ് മൊഴി ഇതിനോടു കൂട്ടിവായിക്കാം. ‘നിങ്ങളുടെ സുഹൃത്തുക്കളാരൊക്കെയെന്നു പറയൂ; നിങ്ങളാരെന്നു ഞാൻ പറയാം’ എന്ന ചൊല്ലും ഇതേ വഴിക്കുതന്നെ.
തനിക്കു പ്രാധാന്യം വേണമെന്ന് ഏവരും ചിന്തിക്കുന്നതു സ്വാഭാവികം. അധികാരം മാത്രമല്ല, സ്വന്തം വ്യക്തിത്വവും നഷ്ടപ്പെട്ടോയെന്നു സംശയിക്കുന്ന ലിയർ രാജാവ് ‘ഞാനാരെന്നു പറഞ്ഞുതരാൻ ആർക്കെങ്കിലും കഴിയുമോ?’ എന്നു ദയനീയമായി ചോദിക്കുന്ന രംഗം ഷേക്സ്പിയറുടെ കിങ് ലിയർ നാടകത്തിലുണ്ട് (1:4). മകൾ ഗോണറിൽ സ്നേഹം നടിച്ച് രാജാവിനെ ചതിച്ചു. തിന്മയുടെ മൂർത്തിമത്‌ഭാവമായ അവൾ പ്രജകളുടെ മുന്നിൽവച്ച് തന്നെ അപമാനിക്കുക കൂടി ചെയ്തപ്പോൾ അദ്ദേഹം അറിയാതെ ചോദിച്ചുപോയ ചോദ്യമാണ്,
ആരും ഉത്തരം പറയേണ്ടാത്ത രീതിയിലുള്ള ചോദ്യമാണെങ്കിലും, വിദൂഷകനെക്കൊണ്ട് ഷേക്സ്പിയർ പറയിപ്പിച്ചു, ‘ലിയർ രാജാവിന്റെ നിഴൽ!’ ഏതു കാര്യത്തിലും നമ്മുടെ മുൻഗണന എങ്ങനെയെങ്ങനെയെന്നത് നമ്മുടെ സമീപനത്തെയും പ്രവർത്തനത്തെയും നിയന്ത്രിക്കും. മികച്ച പ്രതികരണങ്ങൾ എങ്ങനെയെങ്കിലും സൃഷ്ടിക്കുന്നതിനാണോ, ധർമത്തിന്റെ പാതയിൽ ചരിക്കുന്നതിനാണോ പ്രാധാന്യം കൽപിക്കേണ്ടത് എന്നത് നിർണായക തീരുമാനമാണ്.
‘പിതാവേ, ഇവരോടു ക്ഷമിക്കണമേ; ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല’ എന്ന് തന്നെ കുരിശിലേറ്റിയവരെക്കുറിച്ചുള്ള യേശു ക്രിസ്തുവിന്റെ പ്രാർഥന അസംഖ്യം പാഠങ്ങൾ നമുക്കു പകർന്നു നല്കുന്നു. കഠിനവേദനയുടെ പാരമ്യത്തിൽ മിക്കവരും കോപിച്ച് അലറിവിളിച്ച് ശാപവാക്കുകളുതിർക്കുന്ന സന്ദർഭത്തിലാണ് ഇങ്ങനെ ശാന്തമായി പ്രാർത്ഥിച്ചതെന്ന് ഓർക്കാം. നമ്മെപ്പോലെയുള്ള സാധാരണക്കാർക്ക് അചിന്ത്യമായ കാര്യമാണെങ്കിലും, ഇതിലെ സന്ദേശം മനസ്സിൽ വയ്ക്കുന്നത് ആരോഗ്യകരമായ സമൂഹജീവിതത്തിനു തുണയേകും.
സ്വയം വിലയിരുത്തുന്നതിന് പ്രചാരത്തിലുള്ള പരമ്പരാഗതരീതിയാണ് ആധുനിക മാനേജ്മെന്റിലെ സ്വോട്ട് അനാലിസിസ് (SWOT Analysis). ഇതിലെ നാലക്ഷരങ്ങൾ Strengths, Weaknesses, Opportunities, Threats എന്നിവയെ സൂചിപ്പിക്കുന്നു. യഥാക്രമം ശക്തികൾ, ദൗർബല്യങ്ങൾ, അവസരങ്ങൾ, ഭീഷണികൾ എന്നിങ്ങനെ. സ്വന്തം ശക്തിദൗർബല്യങ്ങൾ വിലയിരുത്തിവേണം ഓരോ കാര്യവും തീരുമാനിക്കേണ്ടത് എന്നു പറയാറുണ്ടല്ലോ. സമാനചിന്ത നമ്മുടെ നാട്ടിൽ നിലവിലുണ്ടായിരുന്നു.
കഃ കാലഃ കാനി മിത്രാണി
കോ ദേശഃ കൌ വ്യായാഗമൌ
കശ്ചാഹം കാ ച മേ ശക്തി–
രിതി ചിന്ത്യം മുഹൂർമുഹുഃ – ചാണക്യനീതി – 4:18
(കാലദേശങ്ങളേവ, സ്നേഹിതരാരെല്ലാം, വരവുചെലവ് എത്ര, ഞാനാര്, എന്റെ ശക്തിയെങ്ങനെ എന്നിവ വീണ്ടുംവീണ്ടും ചിന്തിക്കണം). ഏതു കാര്യമാായാലും മുൻപും പിൻപും നോക്കാതെ എടുത്തുചാടരുത്, വേണ്ടപോലെ ആലോചിച്ചു തീരുമാനമെടുക്കണമെന്ന വിവേകത്തിന്റെ സന്ദേശമാണിത്. സ്വന്തം മൂല്യങ്ങളേതെന്നു ചിന്തിക്കാതെ, ആരുടെയെങ്കിലും സമ്മർദ്ദത്തിനു വിധേയരായി എന്തെങ്കിലുമെല്ലാം കാട്ടിക്കൂട്ടുന്നവരേറെ. നിനച്ചിരിക്കാത്ത പ്രയാസങ്ങളിലേക്ക് എത്തിച്ചേക്കാവുന്ന അവിവേകം വേണ്ട. സ്വയം വിലയിരുത്തി ബുദ്ധിപൂർവമാകണം നമ്മുടെ ഓരോ ചലനവും.