രാഷ്ട്രപിതാവിന്റെ 155-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലും ഇന്ത്യയിൽ ‘ഗാന്ധിനിന്ദ’ അനുസ്യൂതം തുടരുന്നുണ്ട്. ഗാന്ധിജി ഇല്ലായിരുന്നെങ്കിലും ‘നേതാജി എന്ന ആൺകുട്ടി’ ധർമയുദ്ധം ജയിച്ച് സ്വരാജ് നേടിത്തരുമായിരുന്നു എന്ന ആഖ്യാനം പാർലമെന്റ് അംഗങ്ങൾ മുതൽ സമൂഹമാധ്യമ ഭക്തർ വരെ ഇപ്പോഴും ഏറ്റുപാടുന്നുമുണ്ട്. പക്ഷേ, ഹിംസയിലൂടെയും യുദ്ധത്തിലൂടെയും സൃഷ്ടിക്കപ്പെട്ട ദേശരാഷ്ട്രങ്ങളിൽ ഭൂരിപക്ഷവും പിൽക്കാലത്ത് ഏകാധിപത്യത്തിലേക്കും തകർച്ചയിലേക്കും നടന്നുനീങ്ങിയ ചരിത്രം ഇതിനിടയിൽ അവർ സൗകര്യപൂർവം മറക്കുന്നു. ഗാന്ധിജിയുടെ അഹിംസാത്മകസമരം ‘ദുർബലമായിരുന്നു’ എന്നു വർത്തമാനകാലത്ത് ആക്ഷേപിക്കുന്നവരുടെ മുൻഗാമികളാണ് ബ്രിട്ടിഷ് ഭരണകാലത്ത് ഗാന്ധിജിയുടെ ജനകീയസമരങ്ങളെ ‘അപകടകരം, അരാജകത്വം, ഭ്രാന്ത്’ എന്നൊക്കെ ആക്ഷേപിച്ച് സാമ്രാജ്യത്വത്തിനൊപ്പം ചേർന്നുനിന്നത് എന്ന തമാശയും നമുക്കു മുന്നിലുണ്ട്. പക്ഷേ, എല്ലാ അവഹേളനങ്ങൾക്കും അപ്പുറം ദേശീയപ്രസ്ഥാനത്തെ ജനകീയ മുന്നേറ്റമായി മാറ്റിയെടുത്തത് ഗാന്ധിജിയുടെ നേതൃത്വമായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുന്ന അഹിംസയിലും ധാർമികതയിലും ഊന്നിയ ഒരു വിശാലമതനിരപേക്ഷ സഖ്യം ആയിരിക്കണം ദേശീയപ്രസ്ഥാനമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഷ്ട്രപിതാവിന്റെ 155-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലും ഇന്ത്യയിൽ ‘ഗാന്ധിനിന്ദ’ അനുസ്യൂതം തുടരുന്നുണ്ട്. ഗാന്ധിജി ഇല്ലായിരുന്നെങ്കിലും ‘നേതാജി എന്ന ആൺകുട്ടി’ ധർമയുദ്ധം ജയിച്ച് സ്വരാജ് നേടിത്തരുമായിരുന്നു എന്ന ആഖ്യാനം പാർലമെന്റ് അംഗങ്ങൾ മുതൽ സമൂഹമാധ്യമ ഭക്തർ വരെ ഇപ്പോഴും ഏറ്റുപാടുന്നുമുണ്ട്. പക്ഷേ, ഹിംസയിലൂടെയും യുദ്ധത്തിലൂടെയും സൃഷ്ടിക്കപ്പെട്ട ദേശരാഷ്ട്രങ്ങളിൽ ഭൂരിപക്ഷവും പിൽക്കാലത്ത് ഏകാധിപത്യത്തിലേക്കും തകർച്ചയിലേക്കും നടന്നുനീങ്ങിയ ചരിത്രം ഇതിനിടയിൽ അവർ സൗകര്യപൂർവം മറക്കുന്നു. ഗാന്ധിജിയുടെ അഹിംസാത്മകസമരം ‘ദുർബലമായിരുന്നു’ എന്നു വർത്തമാനകാലത്ത് ആക്ഷേപിക്കുന്നവരുടെ മുൻഗാമികളാണ് ബ്രിട്ടിഷ് ഭരണകാലത്ത് ഗാന്ധിജിയുടെ ജനകീയസമരങ്ങളെ ‘അപകടകരം, അരാജകത്വം, ഭ്രാന്ത്’ എന്നൊക്കെ ആക്ഷേപിച്ച് സാമ്രാജ്യത്വത്തിനൊപ്പം ചേർന്നുനിന്നത് എന്ന തമാശയും നമുക്കു മുന്നിലുണ്ട്.

പക്ഷേ, എല്ലാ അവഹേളനങ്ങൾക്കും അപ്പുറം ദേശീയപ്രസ്ഥാനത്തെ ജനകീയ മുന്നേറ്റമായി മാറ്റിയെടുത്തത് ഗാന്ധിജിയുടെ നേതൃത്വമായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുന്ന അഹിംസയിലും ധാർമികതയിലും ഊന്നിയ ഒരു വിശാലമതനിരപേക്ഷ സഖ്യം ആയിരിക്കണം ദേശീയപ്രസ്ഥാനമെന്ന് അദ്ദേഹം ആഗ്രഹിച്ചു. കൊളോണിയൽ സാമ്പത്തിക- രാഷ്ട്രീയ അധികാരത്തിന്റെ അടിത്തറ ഇളക്കുന്ന സമരമായിരുന്നു ഗാന്ധിജി വിഭാവനം ചെയ്തത്. അങ്ങനെയാണ് അദ്ദേഹം ആദ്യത്തെ ജനകീയസമരമായ നിസ്സഹകരണ- ഖിലാഫത്ത് പ്രസ്ഥാനത്തിലേക്കു കാലെടുത്തുവയ്ക്കുന്നത്. ആ ഒരൊറ്റ നീക്കത്തിലൂടെ ദേശീയപ്രസ്ഥാനത്തിന്റെ നേതൃസ്ഥാനം ഗാന്ധിജിയിലേക്കു വന്നു ചേരുകയായിരുന്നു.

ഗാന്ധിജിയുടെ ഉദയത്തോടൊപ്പം നിസ്സഹകരണപ്രസ്ഥാനം സാക്ഷ്യം വഹിച്ചത് കോൺഗ്രസിൽനിന്നുള്ള ജിന്നയുടെ രാഷ്ട്രീയ അകൽച്ചയ്ക്കു കൂടിയായിരുന്നു. അറിവും വിദ്യാഭ്യാസവുമില്ലാത്ത ബഹുജനങ്ങളുടെ ഭാവനകളിലേക്കു സ്വരാജ്മോഹം കടന്നുചെല്ലുന്നത് അരാജകത്വത്തിലേക്കും കോൺഗ്രസിന്റെ ശിഥിലീകരണത്തിലേക്കും നയിക്കുമെന്നു ജിന്ന ഗാന്ധിജിയോടു പലവട്ടം സൂചിപ്പിച്ചിരുന്നു.

ADVERTISEMENT

1920 ഓഗസ്റ്റ് ഒന്നിന്, ബാലഗംഗാധര തിലക് അന്തരിച്ച ദിവസമാണ് ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ചത്. യാദൃച്ഛികമായിട്ടാണെങ്കിലും, അതിൽ ചരിത്രത്തിന്റെ ഒരു കാവ്യനീതിയുണ്ട്. ‘സ്വരാജ് എന്റെ ജന്മാവകാശമാണ്; ഞാനതു നേടുക തന്നെ ചെയ്യും’ എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ദീർഘകാലം ജയിലിൽ കിടക്കുകയും ചെയ്ത തിലക് ബാക്കിവച്ചിട്ടുപോയത് സമാനതകളില്ലാത്ത ആത്മത്യാഗത്തിന്റെ ചരിത്രമാണ്. ഒടുവിൽ, ആ നിയോഗം ഏറ്റെടുക്കാനുള്ള ചരിത്രപരമായ കടമ ഗാന്ധിജിയിൽ സ്വയമറിയാതെ വന്നുചേർന്നു. ബോംബെയിൽ തിലകിന്റെ ഭൗതികശരീരം ചിതയിലേക്കു ചുമന്നുകൊണ്ടു നടക്കവേ മതവിശ്വാസിയായ ഗാന്ധിജി ഓർത്തുകാണണം, തന്റെ ചുമലിലിരിക്കുന്ന ഈ ദേഹത്തിനും ദേഹിക്കുമുള്ള രാഷ്ട്രീയബലിതർപ്പണം കൂടിയാണ് നിസ്സഹകരണപ്രസ്ഥാനമെന്ന്. തുടർന്ന്, ഓഗസ്റ്റ് മാസം മുഴുവൻ ഗാന്ധിജി നിസ്സഹകരണ-ഖിലാഫത്ത് സന്ദേശവുമായി രാജ്യമെമ്പാടും യാത്ര ചെയ്തു.

ഗുജറാത്തിലെ ഹരിപുരയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അൻപത്തൊന്നാം സമ്മേളനത്തിൽ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭ്ഭായ് പട്ടേൽ എന്നിവർ. (Photo Arranged)

പക്ഷേ, നിസ്സഹകരണപ്രമേയം ചർച്ച ചെയ്യാൻ സെപ്റ്റംബർ 4 മുതൽ 9 വരെ കൊൽക്കത്തയിൽ നടത്തിയ കോൺഗ്രസിന്റെ പ്രത്യേക സമ്മേളനത്തിൽ ഗാന്ധിജി അതിനിശിതമായി വിമർശിക്കപ്പെട്ടു. ജിന്നയും മദൻ മോഹൻ മാളവ്യയും ചിത്തരഞ്ജൻ ദാസും ലാലാ ലജ്പത് റായിയും എൻ.സി. കേൽക്കറും അടങ്ങുന്ന നേതൃത്വം ഗാന്ധിജിയുടെ അപകടകരമായ എടുത്തുചാട്ടമായാണ് ഈ സമരത്തെ വ്യാഖ്യാനിച്ചത്. ‘തന്റെ പിടിയിൽ മെരുങ്ങിനിൽക്കാത്ത വിനാശകരമായ ശക്തികളെയാണ് ഗാന്ധിജി കെട്ടഴിച്ചുവിടാൻ ഒരുമ്പെടുന്നത്’ എന്ന് ആനി ബസന്റ് താക്കീതു നൽകി. ശ്രീനിവാസ ശാസ്ത്രി ഗാന്ധിജിയോട് ഈ അപകടനീക്കം ഉപേക്ഷിക്കാൻ അപേക്ഷിച്ചു. കോൺഗ്രസ് ജനകീയപ്രസ്ഥാനം ആകുന്നതോടെ അമേരിക്കയിലേതുപോലെ ഇന്ത്യയിലും മാന്യന്മാർ രാഷ്ട്രീയത്തിൽ ഇറങ്ങാൻ മടിക്കുമെന്നായിരുന്നു സി.പി.രാമസ്വാമി അയ്യർ അഭിപ്രായപ്പെട്ടത്. പക്ഷേ, ഇതൊന്നും ഗാന്ധിജിയുടെ മനസ്സിനെ സ്പർശിച്ചില്ല. ഇന്ത്യൻ ജനതയുടെ സ്വരാജിനോടുള്ള ആഗ്രഹം അത്രമേൽ ജൈവികമാണെന്നു ബാപ്പു വിശ്വസിച്ചു. 

ഗാന്ധിജിയുടെ പ്രമേയത്തെ സബ്ജക്ട് കമ്മിറ്റി വോട്ടെടുപ്പിൽ പരാജയപ്പെടുത്താൻ വിമർശകർ തീരുമാനിച്ചെങ്കിലും 132ന് എതിരെ 144 വോട്ടുകൾക്ക് – വെറും 12 വോട്ടിന്റെ ഭൂരിപക്ഷത്തിൽ- പ്രമേയം വിജയിച്ചു. നേതാക്കളിൽ ഭൂരിപക്ഷവും എതിർത്തിട്ടും ആ പ്രമേയം പാസായത് അവസാനനിമിഷം മോത്തിലാൽ നെഹ്റു സുഹൃത്തുക്കളെ തള്ളിപ്പറഞ്ഞ് ഗാന്ധിജിക്കൊപ്പം ചേർന്നതുകൊണ്ടായിരുന്നു. മോത്തിലാലിന്റെ വാക്ചാതുരിയിൽ ‘വീണ’ പല ഗാന്ധിവിമർശകരും ഒടുവിൽ ഗാന്ധിജിക്ക് അനുകൂലമായി വോട്ടുചെയ്തു. നിസ്സഹകരണപ്രസ്ഥാനത്തെക്കുറിച്ച് ഒരുപാട് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്ന മോത്തിലാലിനെ മനംമാറ്റത്തിനു പ്രേരിപ്പിച്ചതാകട്ടെ, അതിനകം ഗാന്ധിജിയുടെ കടുത്ത ആരാധകനായി മാറിക്കഴിഞ്ഞ മകൻ ജവാഹർലാലിന്റെ നിരന്തര ഇടപെടലും, സമ്മർദവും!

ADVERTISEMENT

സബ്ജക്ട് കമ്മിറ്റിയിലെ വിജയത്തിനുശേഷം, സെപ്റ്റംബർ എട്ടിനാണ് നിസ്സഹകരണപ്രമേയം സമ്മേളനപ്രതിനിധികളുടെ അംഗീകാരത്തിനു സമർപ്പിച്ചത്. 1855 പ്രതിനിധികൾ ഗാന്ധിജിക്ക് അനുകൂലമായി വോട്ടു ചെയ്തു. 873 പേർ എതിർത്തു. അങ്ങനെ ചരിത്രപ്രസിദ്ധമായ നിസ്സഹകരണ-ഖിലാഫത്ത് പ്രമേയം കോൺഗ്രസ് അംഗീകരിച്ചു. അതിനുശേഷം, ഡിസംബറിൽ നാഗ്പുരിൽ നടന്ന എഐസിസി സമ്മേളനത്തിൽ ഗാന്ധിജിയുടെ നിർദേശപ്രകാരം കോൺഗ്രസിനു പുതിയ ഭരണഘടനയുണ്ടായി. താലൂക്ക്-ജില്ലാ-പ്രവിശ്യാതലങ്ങളിൽ തിരഞ്ഞെടുപ്പിലൂടെ കമ്മിറ്റികൾ രൂപീകരിക്കുകയും പ്രവിശ്യാതലങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്നവർ കോൺഗ്രസ് ദേശീയ കമ്മിറ്റിയിൽ അംഗങ്ങളാവുകയും ചെയ്യുന്ന രീതി നിലവിൽ വന്നു. ബ്രിട്ടിഷ്‌ ഇന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കാതെ കോൺഗ്രസ് നാട്ടുരാജ്യങ്ങളിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കുകയും ഭാഷാടിസ്ഥാനത്തിൽ പരിപാടികൾ സംഘടിപ്പിക്കാൻ തുടങ്ങുകയും ചെയ്തു.

18 വയസ്സിനു മുകളിലുള്ള ആർക്കും ‘നാലണ’ നൽകി കോൺഗ്രസ് അംഗമാകാം എന്നു ഭരണഘടനയിൽ എഴുതിവയ്ക്കപ്പെട്ടതോടെ കോൺഗ്രസ് എല്ലാ അർഥത്തിലും ജനകീയസംഘടനയായി മാറി. ഗാന്ധിജിയായിരുന്നു ശരിയെന്നു തെളിയിക്കുന്ന വിധത്തിൽ കോൺഗ്രസിലേക്കു ജനലക്ഷങ്ങൾ ഒഴുകാൻ തുടങ്ങിയതു വളരെപ്പെട്ടെന്നായിരുന്നു. മാസങ്ങൾക്കകം കോൺഗ്രസിന് 20 ലക്ഷത്തിലധികം നാലണ മെംബർമാരുണ്ടായി. സാമൂഹികപദവിക്കും തൊഴിലിനും വരേണ്യതയ്ക്കും പകരം ജനപക്ഷ രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർ നേതാക്കളായി ഉയർത്തപ്പെട്ടു. ബാപ്പു ദേശീയപ്രസ്ഥാനത്തിന്റെ ജനകീയനായകനായി. പിന്നീട് ചൗരി ചൗര സംഭവത്തെത്തുടർന്ന് ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം നിർത്തിവച്ചെങ്കിലും, യാതൊന്നും ബാധിക്കാത്തവിധം ശക്തമായ ജനകീയാടിത്തറ അപ്പോഴേക്കും കോൺഗ്രസിനുണ്ടായി. 

നെഹ്റു, സർദാർ വല്ലഭ്ഭായ് പട്ടേൽ എന്നിവർക്കൊപ്പം മഹാത്മാ ഗാന്ധി. (ചിത്രം: മനോരമ ആർകൈവ്സ്)
ADVERTISEMENT

ഗാന്ധിജിയുടെ ഉദയത്തോടൊപ്പം നിസ്സഹകരണപ്രസ്ഥാനം സാക്ഷ്യം വഹിച്ചത് കോൺഗ്രസിൽനിന്നുള്ള ജിന്നയുടെ രാഷ്ട്രീയ അകൽച്ചയ്ക്കു കൂടിയായിരുന്നു. അറിവും വിദ്യാഭ്യാസവുമില്ലാത്ത ബഹുജനങ്ങളുടെ ഭാവനകളിലേക്കു സ്വരാജ്മോഹം കടന്നുചെല്ലുന്നത് അരാജകത്വത്തിലേക്കും കോൺഗ്രസിന്റെ ശിഥിലീകരണത്തിലേക്കും നയിക്കുമെന്നു ജിന്ന ഗാന്ധിജിയോടു പലവട്ടം സൂചിപ്പിച്ചിരുന്നു. കോൺഗ്രസ് അംഗമാകാൻ പത്താം ക്ലാസ് വിദ്യാഭ്യാസമെങ്കിലും വേണമെന്നായിരുന്നു ജിന്നയുടെ വാദം. ജനങ്ങളുടെ ആവേശത്തെ വെറും ആൾക്കൂട്ട ഹിസ്റ്റീരിയയായിട്ടാണ് അദ്ദേഹം കണ്ടത്. പക്ഷേ, അപ്പോഴേക്കും ഗാന്ധിയെന്ന വേലിയേറ്റത്തിരയിൽ കോൺഗ്രസ് പ്രസ്ഥാനം മുങ്ങിപ്പോയിരുന്നു. 

നാഗ്പുർ സമ്മേളനത്തിൽ ജിന്നയെ സംസാരിക്കാൻപോലും പ്രതിനിധികൾ അനുവദിച്ചില്ല. ജിന്ന എഴുന്നേൽക്കുമ്പോഴൊക്കെ അവർ ഗാന്ധിജിക്കു ജയ് വിളിച്ചു. ജിന്ന നിരാശനായി മടങ്ങി. ആരും അദ്ദേഹത്തെ തിരിച്ചുവിളിച്ചില്ല. ഗാന്ധിജിയിലേക്ക് ആവാഹിക്കപ്പെട്ട പുതിയ കോൺഗ്രസും തികച്ചും സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരും ജിന്നയുടെ സങ്കൽപങ്ങളിൽ ഇല്ലായിരുന്നു. ‘സാവിൽ റോ’ സ്യുട്ടും ഫ്രഞ്ച് പെർഫ്യുമും കോൺഗ്രസ് വേദികളിൽനിന്ന് അപ്രത്യക്ഷമായതോടെ ജിന്ന, ഗാന്ധിജിയോടു പരാജയം സമ്മതിച്ച് അനിവാര്യമായ പിന്മടക്കം ആരംഭിച്ചു. പിന്നീട് ഒരിക്കലും ജിന്ന കോൺഗ്രസിൽ തിരികെയെത്തിയില്ല. എങ്കിലും, നാഗ്പുരിലെ പരാജയത്തിനു ജിന്ന ഗാന്ധിജിയോടു പകരം വീട്ടി, വർഷങ്ങൾക്കുശേഷം 1947ൽ ഇന്ത്യാവിഭജനത്തിലൂടെ! ഗാന്ധിജിയുടെ ഹൃദയം തകർത്ത പ്രതികാരമായിരുന്നു അത്.

English Summary:

Gandhi's Non-Cooperation Movement: A Turning Point in India's Freedom Struggle