പാർട്ടി കടിഞ്ഞാൺ കയ്യിലെത്തിയിട്ട് കാൽനൂറ്റാണ്ട്; പിണറായി അല്ലെങ്കിൽ പിന്നെയാര്? പേരിന് വനിതകളും!
ആക്രമണങ്ങൾ നിരന്തരമേറ്റിട്ടും ഞാൻ ഇവിടെ നിങ്ങളുടെയെല്ലാം കൂടെത്തന്നെ ഉണ്ടല്ലോ’ എന്നാണ് ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരോടു ചോദിച്ചത്. സിപിഎമ്മിന്റെ നിയന്ത്രണം പിണറായി വിജയന്റെ കയ്യിലായിട്ട് കാൽനൂറ്റാണ്ടു കഴിയുന്നു! 1998ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിലാണ് പിണറായി സംസ്ഥാന സെക്രട്ടറിയായത്; 2016ൽ മുഖ്യമന്ത്രിയും. സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമായി ഇത്രയും നീണ്ടകാലം ഒരു പാർട്ടിയെ പൂർണമായി വരുതിയിൽ നിർത്തിയ നേതാവ് കേരളത്തിൽ വേറെയില്ല. പ്രതിപക്ഷത്ത് ഈ കാൽനൂറ്റാണ്ടിനിടയിൽ കെ.കരുണാകരനും എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞ് വി.ഡി.സതീശൻ വരെയായി പിണറായിയുടെ പ്രതിയോഗികളുടെ നിര. മുഖ്യമന്ത്രിക്ക് 79 വയസ്സായി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോൾ 81 കഴിയും. സിപിഎമ്മിന്റെ സംഘടനാപദവികളിൽ തുടരാനുള്ള പ്രായം 75 ആയി പരിമിതപ്പെടുത്തിയതു കണക്കിലെടുക്കുമ്പോൾ അടുത്തവർഷം നടക്കുന്ന മധുര പാർട്ടി കോൺഗ്രസോടെ അദ്ദേഹം പൊളിറ്റ്ബ്യൂറോയിൽനിന്നു മാറി പിബിയിലോ കേന്ദ്ര കമ്മിറ്റിയിലോ ക്ഷണിതാവാകും. തിരഞ്ഞെടുപ്പുവരെ മുഖ്യമന്ത്രിയായി തുടരാനിടയുള്ള പിണറായി വീണ്ടും മത്സരിക്കാനുള്ള സാധ്യത

ആക്രമണങ്ങൾ നിരന്തരമേറ്റിട്ടും ഞാൻ ഇവിടെ നിങ്ങളുടെയെല്ലാം കൂടെത്തന്നെ ഉണ്ടല്ലോ’ എന്നാണ് ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരോടു ചോദിച്ചത്. സിപിഎമ്മിന്റെ നിയന്ത്രണം പിണറായി വിജയന്റെ കയ്യിലായിട്ട് കാൽനൂറ്റാണ്ടു കഴിയുന്നു! 1998ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിലാണ് പിണറായി സംസ്ഥാന സെക്രട്ടറിയായത്; 2016ൽ മുഖ്യമന്ത്രിയും. സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമായി ഇത്രയും നീണ്ടകാലം ഒരു പാർട്ടിയെ പൂർണമായി വരുതിയിൽ നിർത്തിയ നേതാവ് കേരളത്തിൽ വേറെയില്ല. പ്രതിപക്ഷത്ത് ഈ കാൽനൂറ്റാണ്ടിനിടയിൽ കെ.കരുണാകരനും എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞ് വി.ഡി.സതീശൻ വരെയായി പിണറായിയുടെ പ്രതിയോഗികളുടെ നിര.
മുഖ്യമന്ത്രിക്ക് 79 വയസ്സായി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോൾ 81 കഴിയും. സിപിഎമ്മിന്റെ സംഘടനാപദവികളിൽ തുടരാനുള്ള പ്രായം 75 ആയി പരിമിതപ്പെടുത്തിയതു കണക്കിലെടുക്കുമ്പോൾ അടുത്തവർഷം നടക്കുന്ന മധുര പാർട്ടി കോൺഗ്രസോടെ അദ്ദേഹം പൊളിറ്റ്ബ്യൂറോയിൽനിന്നു മാറി പിബിയിലോ കേന്ദ്ര കമ്മിറ്റിയിലോ ക്ഷണിതാവാകും. തിരഞ്ഞെടുപ്പുവരെ മുഖ്യമന്ത്രിയായി തുടരാനിടയുള്ള പിണറായി വീണ്ടും മത്സരിക്കാനുള്ള സാധ്യത അദ്ദേഹത്തോട് അടുപ്പമുള്ള കേന്ദ്രങ്ങൾ പൂർണമായും നിഷേധിക്കുന്നു. സമ്മേളനനടപടികൾ പൂർത്തിയാകുമ്പോഴേക്കും കേരളത്തിൽ തിരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള സമയമാകും. സംഘടനാതലത്തിലും പാർലമെന്ററിതലത്തിലുമായി നേതാക്കളുടെ പുനർവിന്യാസം വേണ്ടിവരും. അതുകൂടി മുന്നിൽകണ്ടാണ് സിപിഎം സമ്മേളനങ്ങളിലേക്കു കടന്നിരിക്കുന്നത്.
കാൽനൂറ്റാണ്ട് പാർട്ടിയെ നിയന്ത്രിച്ച ഒരാൾക്കു പിൻഗാമിയെ കണ്ടെത്തുക ഒട്ടും എളുപ്പമല്ല. എന്നാൽ, 2026ൽ പിണറായി മത്സരിക്കുന്നില്ലെങ്കിൽ ഒരു നേതാവിനെ പാർട്ടിക്കു മുന്നോട്ടുവയ്ക്കുകയും വേണം. ആരാകും ആ പുത്തൻതാരോദയം? പാർട്ടിയുടെ സംഘടനാശ്രേണി കണക്കിലെടുത്താൽ പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എം.എ.ബേബി, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവരാണ് പിന്നെയുള്ള പ്രധാനികൾ. സീതാറാം യച്ചൂരിക്കു പകരം കേരളത്തിൽ നിന്നൊരാൾ ജനറൽ സെക്രട്ടറിയാകാൻ സാധ്യതയുണ്ടെങ്കിൽ അതു ബേബിയാണ്. കേരളത്തിലെ ഇടക്കാല റോളിനുശേഷം വീണ്ടും ഡൽഹിയിലേക്കു മടങ്ങിയ വിജയരാഘവൻ തൽക്കാലം അവിടെ തുടരാനാണു സാധ്യത. കണ്ണൂരിൽനിന്നു തന്നെയുള്ള നേതാവെന്ന ആനുകൂല്യം ഗോവിന്ദനുണ്ടെങ്കിലും സംസ്ഥാന സെക്രട്ടറിപദം അദ്ദേഹം ഉറപ്പിക്കുന്നതേയുള്ളൂ; നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഗോവിന്ദനെ അവതരിപ്പിക്കാനിടയില്ല.
മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പകരക്കാരനായി കൊണ്ടുവന്നേക്കുമെന്നു വ്യാപക പ്രചാരണം നടക്കുന്നുണ്ടെങ്കിലും പാർട്ടിയുടെ ശ്രേണീഘടന അറിയാവുന്നവരാരും അക്കഥകൾ വിശ്വസിക്കില്ല. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.രാജീവ്, എം.ബി.രാജേഷ് എന്നിവരടങ്ങുന്ന അടുത്തനിര പാർട്ടിയിലുണ്ടെങ്കിലും നിർണായകഘട്ടത്തിൽ സർക്കാരിനെയോ മുഖ്യമന്ത്രിയെയോ പ്രതിരോധിക്കാൻ അവർ ശബ്ദമുയർത്തിയില്ല എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. മുഖ്യമന്ത്രിക്കുവേണ്ടി ശബ്ദിക്കാൻ പലപ്പോഴും റിയാസ് മാത്രമേ ഉണ്ടായുള്ളൂ. പാർട്ടിയിൽ പ്രത്യേക ലോബി രൂപംകൊണ്ടെന്ന പ്രചാരണം ഈ സാഹചര്യത്തിലാണുണ്ടായത്. എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തലിനോടും രണ്ടാംനിരയിൽനിന്നു കാര്യമായ പ്രതികരണം ഉയർന്നുകണ്ടില്ല. സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രതികരണമായിരുന്നു ഇതിന് അപവാദം.
പിണറായി വിജയനുശേഷം ആരെന്ന ചോദ്യം ഉയരുമ്പോൾത്തന്നെ, ആ തലത്തിലേക്കു പരിഗണിക്കപ്പെടാവുന്ന ചില മുഖങ്ങൾ എങ്ങനെ തമസ്കരിക്കപ്പെട്ടെന്നുകൂടി പരിശോധിക്കണം. മന്ത്രിമാരെന്ന നിലയിൽ മികച്ച പ്രകടനം നടത്തിയെന്നു വിശേഷിപ്പിക്കപ്പെട്ട കെ.കെ.ശൈലജ, ടി.എം.തോമസ് ഐസക് എന്നിവർ പൊതുതിരഞ്ഞെടുപ്പിൽ തോറ്റവരെന്ന വിശേഷണത്തിന് അർഹരായി മാറി. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തി വിവാദത്തിലായ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനു മുന്നോട്ടേക്കുള്ള വഴി ഇപ്പോഴും തിട്ടമില്ല.
പ്രതിഛായയുള്ള മുൻമന്ത്രി കെ. രാധാകൃഷ്ണനെ ലോക്സഭയിൽ ജയിപ്പിച്ചു ഡൽഹിയിലേക്കയച്ചു. എ.കെ.ബാലനെപ്പോലുള്ള മുതിർന്ന നേതാക്കൾ ഇനി മുൻനിരയിലേക്കു വരാനുള്ള സാധ്യതയുമില്ല. ഫലത്തിൽ, രണ്ടാംനിരയിൽ രൂപപ്പെടുന്ന ബലാബലമാകും പിണറായിക്കുശേഷം ആരെന്ന ചോദ്യത്തിന് ഉത്തരം നൽകുക. കോടിയേരി ബാലകൃഷ്ണന്റെ അകാലനിര്യാണം പാർട്ടിയിൽ വലിയ അനിശ്ചിതത്വമാണ് ഉണ്ടാക്കിയതെന്നു വ്യക്തം. അതല്ലെങ്കിൽ മറ്റൊരാളെ പിണറായിക്കും പാർട്ടിക്കും തേടേണ്ടി വരുമായിരുന്നില്ല.
∙ പേരിന് വനിതകളും
പ്രാദേശികമായി സംഘടിപ്പിക്കുന്ന പരിപാടികളിൽ പരമാവധി വനിതാപ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിർദേശം എല്ലാ ഘട്ടത്തിലും സിപിഎം കീഴ്ഘടകങ്ങൾക്കു നൽകാറുണ്ട്. എന്നാൽ, മേൽത്തട്ടിൽ സ്ത്രീകളോടുള്ള സമീപനം അതല്ല. കഴിഞ്ഞ പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്ത 85 കേന്ദ്ര കമ്മിറ്റിയംഗങ്ങളിൽ 15 പേർ മാത്രമേയുള്ളൂ വനിതകൾ.
കേരളത്തിൽനിന്നു നാലു പേർ. രണ്ടു വനിതാമന്ത്രിമാരാണു കേരളത്തിൽ പാർട്ടിക്കുള്ളത്. രണ്ടുപേരും പാർട്ടിയുടെ അധികാരശ്രേണിയിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ മാത്രം. മന്ത്രിമാരായശേഷം അവരെ പാർട്ടിയുടെ വളർച്ചയ്ക്ക് ഉപയോഗപ്പെടുത്താനുള്ള ഒരു ശ്രമവും നടക്കുന്നുമില്ല. ഒരേസമയം, സംഘടനയിലും പാർലമെന്ററി രംഗത്തും പ്രയോജനപ്പെടുത്തിയിരുന്ന പി.കെ.ശ്രീമതിക്കും കെ.കെ.ശൈലജയ്ക്കും നേടിയെടുക്കാൻ കഴിഞ്ഞ സ്വീകാര്യത അതുകൊണ്ടുതന്നെ പിന്നീടു വന്ന പലർക്കും അവകാശപ്പെടാനുമില്ല.
∙ തെറ്റുണ്ട്; തിരുത്താനില്ല
‘റിയൽ എസ്റ്റേറ്റ്, മണൽ, ക്വാറി തുടങ്ങിയ മേഖലകളിൽ പാർട്ടി സഖാക്കൾ തെറ്റായരീതിയിൽ ഇടപെടുന്നെന്ന പ്രശ്നവും ബന്ധപ്പെട്ട ചർച്ചകളും പലയിടത്തും സജീവമാണ്. ഇക്കാര്യത്തിൽ തിരുത്തൽ കൂടിയേ തീരൂ’: ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം സിപിഎം സംസ്ഥാന കമ്മിറ്റി ഈ ജൂലൈയിൽ നിഷ്കർഷിച്ചു. പഴയ സഹനസമരങ്ങളുടെയും ത്യാഗത്തിന്റെയും കാലം കഴിഞ്ഞു. ഇതു പുതിയകാലത്തെ സഖാക്കളുടെ പാർട്ടിയാണ്. സമൂഹത്തെ ബാധിച്ച ജീർണതകളിൽനിന്നു മുക്തമാകുന്നില്ലെന്നു മാത്രമല്ല, അതിലേക്കു കൂടുതൽ ആഴ്ന്നിറങ്ങുകയാണ് പാർട്ടിയും പാർട്ടിക്കാരും ചെയ്യുന്നതെന്ന വിമർശനം ശക്തം. തെറ്റുതിരുത്തൽ രേഖകളിലുണ്ടെങ്കിലും പ്രയോഗത്തിൽ കുറവ്.
ഈയിടെ അന്തരിച്ച മുതിർന്ന നേതാവ് എം.എം.ലോറൻസിനുവേണ്ടിയാണ് ചിത്രം സഹിതമുള്ള പ്രചാരണ പോസ്റ്റർ സിപിഎം ആദ്യമായി അച്ചടിക്കുന്നത്; 1980ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ. തമിഴ്‌വോട്ടർമാർ ഏറെയുള്ള ഇടുക്കിയിൽ, അതിർത്തിക്കപ്പുറമുള്ള തമിഴ് സിനിമാസ്റ്റൈൽ പോസ്റ്റർ വേണമെന്ന അഭിപ്രായം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്തു തീരുമാനമെടുക്കുകയായിരുന്നു. ഇപ്പോൾ സ്ഥിതി മാറി. എറണാകുളം ജില്ലയിലെ ഒരു ഏരിയ സെക്രട്ടറിയെ പൊതുമേഖലാ സ്ഥാപനത്തിന്റെ ബോർഡ് അംഗമാക്കിയപ്പോൾ അതിന്റെ പേരിലും അദ്ദേഹം ഫ്ലെക്സ് അടിച്ചു നാട്ടിലെല്ലാം പതിച്ചു.
ത്യാഗങ്ങൾ സഹിച്ച പഴയ ഏരിയ സെക്രട്ടറി പുതിയ നേതാവിന്റെ രംഗപ്രവേശത്തോടെ പാർട്ടിക്കു പുറത്തായി. 30 ലക്ഷത്തോളം രൂപയുടെ കടബാധ്യതയിൽ അദ്ദേഹം മരിച്ചു. ആ ബാധ്യത എന്തായാലും പാർട്ടി പരിഹരിച്ചു. എറണാകുളം ഏരിയ കമ്മിറ്റി അംഗവും മാർക്കറ്റിലെ സിഐടിയു നേതാവുമായ വ്യക്തിയുടെ വീട്ടിലെ പോർച്ചിൽ കിടക്കുന്ന ആഡംബര കാറുകളുടെ നിര കണ്ടാൽ സിനിമാതാരങ്ങൾ ഞെട്ടും. മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായി തുടങ്ങിയയാളാണ് അദ്ദേഹം. ആഡംബര ജീവിതത്തെക്കുറിച്ചു നേതാവിന്റെ മറുപടി ഇങ്ങനെ: ‘ മകൻ വിദേശത്തു ബഹുരാഷ്ട്ര കമ്പനിയിൽ ഉദ്യോഗസ്ഥനാണ്’.
പാർട്ടിയും ഇൗ വിശദീകരണത്തിൽ തൃപ്തരാണ്. കാരണം, നഗരത്തിൽ സിപിഎം എന്നാൽ ഇങ്ങനെ ചിലരാണ്. സിപിഎം കീഴ്ഘടകങ്ങളിൽ ഇത്തരത്തിൽ ധാരാളം ‘പുതുതലമുറ സഖാക്കളെ’ കാണാം. ബെനാമി ബിസിനസുകൾക്കായോ ഉറ്റവരുടെ വ്യവസായ സംരംഭങ്ങൾക്കായോ പാർട്ടി സംവിധാനങ്ങൾ ഉപയോഗിക്കുന്നവരാണ് ഇവരിൽ പലരും. തുടർഭരണം അവർക്കു കൊയ്ത്തായി. ബക്കറ്റ് പിരിവ് പേരിനു മാത്രം. ഓരോ കമ്മിറ്റിക്കും നിശ്ചയിച്ച ക്വോട്ട ഒന്നോ രണ്ടോ വ്യക്തികൾ ചേർന്നിടുന്നു. ഭരണത്തണലിൽ പ്രത്യുപകാരം അവർക്ക് ഉറപ്പ്.
∙ പേരിലേയുള്ളൂ ‘ഇടതു’മുന്നണി
ആരോപണവിധേയനായ എഡിജിപിയെ നീക്കാത്തതിൽ വിയോജിപ്പു പ്രകടിപ്പിച്ച് ഈയിടെ സിപിഐ നേതാവ് പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലെ ഒരു വാചകം ഇങ്ങനെ: ഇടതുജനാധിപത്യ മുന്നണിയിലെ ഇടതു സ്വഭാവമുള്ള രണ്ടു പാർട്ടികൾ സിപിഎമ്മും സിപിഐയുമാണല്ലോ’. തുടർഭരണത്തിൽ എട്ടുവർഷം പിന്നിട്ട സർക്കാരിനുണ്ടായ മൂല്യച്യുതിയിൽ പ്രധാനകാരണം ഇടതുപക്ഷ സ്വഭാവം നഷ്ടമായതാണെന്നു പലരും രഹസ്യമായി സമ്മതിക്കുന്ന കാര്യമാണ് കെ. പ്രകാശ്ബാബു എഴുതിയത്. നിയമസഭയിൽ പ്രാതിനിധ്യമുള്ള 12 കക്ഷികൾ ഇടതുമുന്നണിയിലുണ്ട്. അധികാരശക്തിയായി നിലനിൽക്കാൻ ആരുമായും കൂട്ടുകൂടും എന്ന സന്ദേശമാണ് സമീപകാലത്തു പാർട്ടി നൽകുന്നത്. ഈ മാറ്റം പാർട്ടിയുടെ ഇടതുസ്വഭാവവും ചോർത്തിക്കൊണ്ടിരിക്കുന്നു.