ജ്യോതി ബസുവിന്റെ ശരീരത്തിന്റെ ‘ഉടമയും’ ലോറൻസിന്റെ ഭൗതിക ശരീരത്തിന്റെ ‘അവകാശിയും’! അവരും അന്തസ്സായി മരിക്കട്ടെ, മടങ്ങട്ടെ
എന്റെ ശരീരത്തിന്റെ അവകാശി ആരാണ് ? ഏതാനും ദിവസങ്ങൾക്കു മുമ്പ് എന്റെ മനസിലേക്ക് ഓടിയെത്തിയ ഒരു ചോദ്യം ഇതാണ്. അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു കൊടുക്കുന്നതു സംബന്ധിച്ചുണ്ടായ തർക്കങ്ങളാണ് ഇങ്ങനെ ഒരു ചിന്തയ്ക്കു പിന്നിൽ. ഒരു പക്ഷേ നമ്മുടെ എല്ലാവരുടെയും മനസിൽ ഈ ചോദ്യം പലവട്ടം ഉയർന്നിരിക്കാം. നിയമപരമായി നോക്കുമ്പോൾ ജീവിച്ചിരിക്കുമ്പോൾ തന്റെ ശരീരത്തിന്റെ ഉടമസ്ഥതയും പൂർണമായ അവകാശവും ആ വ്യക്തിക്കു തന്നെയാണ്. ആ അധികാരം എത്ര വലുതാണെന്നു നോക്കാം. രോഗം വന്നാൽ ചികിത്സ വേണ്ടെന്നു വയ്ക്കാൻ പോലുമുള്ള അവകാശവും വ്യക്തിക്കു തന്നെയാണ്. എന്നാൽ ഈ അധികാരത്തിൽ ചില മാറ്റങ്ങൾ ഉണ്ടുതാനും. ഭരണഘടനയുടെ 21–ാം അനുഛേദം അനുസരിച്ച് പൗരന്റെ ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്തം രാജ്യത്തിനുണ്ട്. പൗരന്റെ ജീവൻ സംരക്ഷിക്കുക എന്നത് ഭരണഘടനാ പരമായി രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. ഈ അധികാരം ഉപയോഗിക്കുന്നതിനും ഏറ്റെടുക്കുന്നതിനും വ്യവസ്ഥ ബാധകമാണ്. അതായത് സ്വന്തം ജീവൻ രക്ഷിക്കുന്നതു സംബന്ധിച്ച തീരുമാനം പൗരന് സ്വയം നിർണയിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് രാജ്യത്തിന് ആ അധികാരം വന്നു ചേരുന്നത്. എന്നാൽ ജീവിച്ചിരിക്കുമ്പോൾ സ്വന്തം ശരീരം സംബന്ധിച്ച പൂർണമായ അധികാരം ആ വ്യക്തിക്കു തന്നെയാണ്.

എന്റെ ശരീരത്തിന്റെ അവകാശി ആരാണ് ?
ഏതാനും ദിവസങ്ങൾക്കു മുൻപ് എന്റെ മനസ്സിലേക്ക് ഓടിയെത്തിയ ഒരു ചോദ്യം ഇതാണ്. അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു കൊടുക്കുന്നതു സംബന്ധിച്ചുണ്ടായ തർക്കങ്ങളാണ് ഇങ്ങനെ ഒരു ചിന്തയ്ക്കു പിന്നിൽ. ഒരു പക്ഷേ നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഈ ചോദ്യം പലവട്ടം ഉയർന്നിരിക്കാം.
നിയമപരമായി നോക്കുമ്പോൾ ജീവിച്ചിരിക്കുമ്പോൾ തന്റെ ശരീരത്തിന്റെ ഉടമസ്ഥതയും പൂർണമായ അവകാശവും ആ വ്യക്തിക്കു തന്നെയാണ്. ആ അധികാരം എത്ര വലുതാണെന്നു നോക്കാം. രോഗം വന്നാൽ ചികിത്സ വേണ്ടെന്നു വയ്ക്കാൻ പോലുമുള്ള അവകാശവും വ്യക്തിക്കു തന്നെയാണ്. എന്നാൽ ഈ അധികാരത്തിൽ ചില മാറ്റങ്ങൾ ഉണ്ടുതാനും.
ഭരണഘടനയുടെ 21–ാം അനുഛേദം അനുസരിച്ച് പൗരന്റെ ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്തം രാജ്യത്തിനുണ്ട്. പൗരന്റെ ജീവൻ സംരക്ഷിക്കുക എന്നത് ഭരണഘടനാപരമായി രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. ഈ അധികാരം ഉപയോഗിക്കുന്നതിനും ഏറ്റെടുക്കുന്നതിനും വ്യവസ്ഥ ബാധകമാണ്.
അതായത് സ്വന്തം ജീവൻ രക്ഷിക്കുന്നതു സംബന്ധിച്ച തീരുമാനം പൗരന് സ്വയം നിർണയിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് രാജ്യത്തിന് ആ അധികാരം വന്നു ചേരുന്നത്. എന്നാൽ ജീവിച്ചിരിക്കുമ്പോൾ സ്വന്തം ശരീരം സംബന്ധിച്ച പൂർണമായ അധികാരം ആ വ്യക്തിക്കു തന്നെയാണ്.
∙ മരണ ശേഷം എന്റെ ശരീരം എന്റെ മാത്രം സ്വത്തല്ല!
എന്നാൽ ഒരു വ്യക്തി മരിക്കുന്നതോടെ ഈ അധികാര വ്യവസ്ഥകൾ മാറുന്നുണ്ട്. മരണം സംഭവിക്കുന്നതോടെ മൃതദേഹം ഭൗതിക ശരീരം ആകുന്നു. ഭൗതിക ശരീരം ആകുന്നതോടെ സ്വത്ത് എന്ന അവസ്ഥയിലേക്ക് മാറുന്നതോടെ അധികാരത്തിനും മാറ്റം വരുന്നുണ്ട്.
ശരീരം സ്വത്ത് അല്ലെങ്കിൽ ‘പ്രോപ്പർട്ടി’ (property) ആകുന്നതോടെ അതിന്മേലുള്ള നിയമപരമായ അവകാശം നിയമപരമായ അനന്തരാവകാശികൾക്കാണ്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പൊലീസ് സർജൻ ആയി പ്രവർത്തിക്കുന്ന വേളയിൽ ഇതുമായി ബന്ധപ്പെട്ട് പലരും എന്നെ ബന്ധപ്പെട്ടിരുന്നു.
ഫോണിലൂടെയും നേരിട്ടും. പ്രത്യേകിച്ചും ബംഗാൾ മുഖ്യമന്ത്രി ആയിരുന്ന ജ്യോതിബസുവിന്റെ മരണ ശേഷം. ജ്യോതി ബസു തന്റെ ശരീരം മെഡിക്കൽ കോളജുകളിൽ വൈദ്യ പഠനത്തിനായി വിട്ടു നൽകാൻ തീരുമാനിച്ചത് വലിയ വാർത്ത ആയിരുന്നല്ലോ. ഇതേ തുടർന്ന് പലരും, അവരിൽ കൂടുതൽ പേരും പ്രായമുള്ളവരും ആയിരുന്നു, എന്നെ വിളിച്ച് തങ്ങളുടെ ശരീരം വൈദ്യ പഠനത്തിന് നൽകാൻ തയാറാണെന്നും അതിനായി എന്തു ചെയ്യണമെന്നും ആരാഞ്ഞു.
എം.എം. ലോറൻസിന്റെ മൃതദേഹം സംബന്ധിച്ച് കുടുംബാംഗങ്ങളുടെ ഇടയിൽ തന്നെ തർക്കമുണ്ടായ സാഹചര്യത്തിൽ അന്നത്തെ ചോദ്യങ്ങൾ ഏറെ പ്രസക്തമായി ഇപ്പോൾ തോന്നുന്നു. ഇതു സംബന്ധിച്ച് കോടതി വിധി വരാനിരിക്കുന്നതേയുള്ളു. കോടതി വിധി വരുന്നതോടെ ഇതു സംബന്ധിച്ച് കൂടുതൽ വ്യക്തത വരും.
∙ ‘മൃതദേഹം വൈദ്യ പഠനത്തിന് കൈമാറാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു’
തങ്ങളുടെ ശരീരം വൈദ്യപഠനത്തിന് നൽകാൻ ആഗ്രഹിക്കുന്നവര്‍ എന്തു ചെയ്യണം ?
ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതു സംബന്ധിച്ച രേഖകൾ തയാറാക്കി വയ്ക്കണം. ശരീരം വൈദ്യപഠനത്തിന് കൈമാറുന്നതിന് നിർദേശം നൽകി വിൽപത്രം തയാറാക്കി വയ്ക്കാം. വിൽപത്രത്തിലെ തീരുമാനം നടപ്പാക്കാൻ അല്ലെങ്കിൽ ശരീരം കൈമാറുന്നതു സംബന്ധിച്ച തീരുമാനം നടപ്പാക്കുന്നതിനായി ഒരാളെ എക്സിക്യൂഷണർ അല്ലെങ്കിൽ നിർവാഹകൻ ആയി നിശ്ചയിക്കാം.
രണ്ടു പേരെ സാക്ഷികളുമാക്കാം. മക്കളിൽ ഒരാളെ നിർവാഹകനും മറ്റു ബന്ധുക്കളെ സാക്ഷികളുമാക്കി നിയമ നടപടി പൂർത്തിയാക്കാം.
അതേ സമയം ഇത്തരത്തിൽ സമ്മതപത്ര രേഖകൾ തയാറാക്കിയിട്ടില്ലെങ്കിൽ അനന്തരാവകാശികളുടെ സമ്മതപത്രം അധികൃതർക്ക് സ്വീകരിക്കാം. അവരുടെ തീരുമാനം നിർണായകമായി മാറുന്നു.
നിലവിൽ മെഡിക്കൽ കോളജുകളിൽ സ്വീകരിക്കുന്ന രീതിയും ഇതാണ്. അനാട്ടമി ആക്ട് ഇതു സംബന്ധിച്ച നിയമപരിരക്ഷ നൽകുന്നു. സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും മെഡിക്കൽ കോളജുകൾ ഈ രീതി അവലംബിക്കുന്നു.
അനാട്ടമി വിഭാഗത്തിലാണ് ഇതുസംബന്ധിച്ച നടപടികൾ പൂർത്തിയാക്കുന്നത്. മിക്കവരും പൊലീസിൽ നിന്ന് എഴുത്തു കൂടി വാങ്ങാറുണ്ട്.
∙ അതെ, മെഡിക്കൽ കോളജുകളിലും ആ മൃതദേഹങ്ങൾ അന്തസോടെ യാത്രയാകുന്നുണ്ട്
ഒരു കാര്യം ഓർക്കാം. ഒരു വ്യക്തിക്ക് അന്തസായി ജീവിക്കാനും അന്തസായി മരിക്കാനും നമ്മുടെ ഭരണഘടന അവകാശം നൽകുന്നുണ്ട്. വൈദ്യപഠനത്തിന് നൽകിയാലും. ഈ ഉറപ്പ് വൈദ്യ പഠനത്തിന് കൈമാറുന്ന മൃതദേഹങ്ങളിലും പാലിക്കപ്പെടുന്നുണ്ട്.
വൈദ്യപഠനത്തിന് ഉപയോഗിക്കുന്ന മൃതദേഹങ്ങളുടെ മരണാനന്തര യാത്ര എങ്ങനെയാണ്. സീതാറാം യച്ചൂരിയും ജ്യോതി ബസുവും പോലെ നമ്മുടെ സമൂഹത്തോട് പ്രതിബന്ധതയുള്ള ആ വലിയ മനുഷ്യർ എത്ര കാലം അനാട്ടമി മേശയിൽ വിദ്യാർഥികൾക്കായി കാത്തിരുന്നു. ദാനങ്ങളിൽ ഏറ്റവും മഹത്തരം അവയവ ദാനവും ശരീര ദാനവുമാണ് എന്നത് ഇവിടെ ഓർക്കേണ്ടതാണ്.
അനാട്ടമി വിഭാഗത്തിൽ ലഭിക്കുന്ന മൃതദേഹം ആറു മാസം മുതൽ ഒരു വർഷം വരെ സൂക്ഷിച്ച ശേഷം മാത്രമേ പഠനത്തിനായി കൈമാറുകയുള്ളു. ശരീരം പഠനത്തിനായി തയാറാക്കുകയാണ് ഇക്കാലത്ത് ചെയ്യുന്നത്. ഇതിനായി എംബാം ചെയ്ത ശേഷം ഫോർമലീൻ ടാങ്കിൽ സൂക്ഷിക്കുന്നു.
ഇക്കാലത്ത് ശരീരത്തിന്റെ എല്ലാ ഭാഗത്തും എംബാമിങ് പൂർത്തിയാകുന്നു. ഏതെങ്കിലും ഭാഗത്ത് എംബാമിങ്ങിൽ വീഴ്ച വന്നാൽ പഠന വേളയിൽ അവിടെ അഴുകാനുള്ള സാധ്യതയുണ്ട്. ഇത് മൃതദേഹത്തോടുള്ള അനാദരവാണ്. ഇതൊഴിവാക്കാൻ വേണ്ടിയാണ് കർശനമായി എംബാം ചെയ്യുന്നത്.
ഒരു വർഷത്തിന് ശേഷം മൃതദേഹം പഠനത്തിനായി കൈമാറുന്നു. ഒരു വർഷം മുതൽ രണ്ടു വർഷം വരെ ഒരു മൃതദേഹം ഉപയോഗിച്ച് വിദ്യാർഥികൾ പഠനം നടത്തും. പഠന വേളയിൽ മൃതദേഹത്തിൽ നിന്ന് ഓരോ ഭാഗങ്ങൾ നീക്കം ചെയ്യേണ്ടി വരും.
ഇങ്ങനെ ഓരോന്നായി നീക്കം ചെയ്യുന്ന ശരീര ഭാഗങ്ങൾ ഏറെ ആദരവോടു കൂടി തന്നെ മെഡിക്കൽ കോളജിൽ സംസ്കരിക്കുന്നു. എല്ലാ മെഡിക്കൽ കോളജിലും ഇതിനായി പ്രത്യേക സ്ഥലം ഉണ്ടാകും. ഇങ്ങനെ പലപ്പോഴായി മൃതദേഹ ഭാഗങ്ങൾ സംസ്കരിക്കപ്പെടുന്നുവെന്നു പറയാം. അതും അർഹിക്കുന്ന അന്തസോടെ തന്നെ.
∙ മരണത്തിലും മാതൃക സൃഷ്ടിച്ച ജ്യോതി ബസുവിന് പ്രണാമം
സ്വന്തം ശരീരം വൈദ്യപഠനത്തിന് കൈമാറാൻ എത്ര പേർ തയാറാകും ?
ഇങ്ങനെ ഒരു ചോദ്യം ഉയരാം. ബ്രിട്ടനിലെ ശവക്കുഴി കൊള്ളക്കാരെ കുറിച്ച് കേട്ടിട്ടില്ലേ. മറവു ചെയ്യുന്ന മൃതദേഹങ്ങൾ അഴുകുന്നതിന് മുൻപ് മോഷ്ടിച്ച് ആശുപത്രികൾക്ക് വിൽക്കുന്നവരാണിവർ. അങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു.
വൈദ്യപഠനത്തിനായി മൃതദേഹം ഉപയോഗിക്കുന്ന രീതി പണ്ടു മുതൽ ഉണ്ടായിരുന്നുവെന്നു ചുരുക്കം.
2010 വരെ കേരളത്തിലും മൃതദേഹം പഠനത്തിനായി വിട്ടു കിട്ടുന്നതിന് ക്ഷാമം ഉണ്ടായിരുന്നുവെന്നു പറയാം. അനാഥ മൃതദേഹങ്ങളും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് വിലയ്ക്കു വാങ്ങുന്ന മൃതദേഹങ്ങളും ഉപയോഗിച്ചാണ് ഈ പ്രതിസന്ധി തരണം ചെയ്തത്.
എന്നാൽ ജ്യോതി ബസു തന്റെ മൃതദേഹം ദാനം ചെയ്ത് മാതൃക സൃഷ്ടിച്ചതോടെ ഈ സ്ഥിതിക്കു വലിയ തോതിൽ മാറ്റം വന്നുവെന്നു പറയാം. ഒട്ടേറെ പേർ സമ്മതം അറിയിച്ചു മുന്നോട്ടു വന്നു.
എന്നിരുന്നാലും ഇപ്പോഴും അനാഥ മൃതദേഹങ്ങളും ബന്ധുക്കൾ ഏറ്റെടുക്കാൻ തയാറാകാത്ത മൃതദേഹങ്ങളുമാണ് വൈദ്യപഠനത്തിന് കൂടുതലായും ലഭിക്കുന്നതെന്നതാണ് യാഥാർഥ്യം. ഇത്തരത്തിൽ ലഭിക്കുന്ന മൃതദേഹങ്ങൾ പഠനത്തിന് കൈമാറാൻ ഇപ്പോൾ നിയമപരമായി അനുമതിയുണ്ട്.
മെഡിക്കൽ കോളജുകൾക്കും ഏഴ് ജില്ലാ ആശുപത്രികൾക്കും ഇതിന് അധികാരമുണ്ട്. നിശ്ചിത പണം ഈടാക്കിയാണ് മൃതദേഹം വിൽക്കുന്നത് എന്നു മാത്രം.
നിയമപരമായ സാധുത ഉണ്ടെങ്കിലും വൈദ്യ പഠനത്തിന് ആവശ്യമാണെന്ന നീതീകരണം ഉണ്ടെങ്കിലും അനാഥ മൃതദേഹങ്ങൾ വൈദ്യ പഠനത്തിന് ഉപയോഗിക്കുന്നത് ധാർമികമായി ശരിയല്ല. കാരണം സ്വന്തം ശരീരം വിട്ടു നൽകാൻ ആ വ്യക്തി അനുമതി നൽകിയിട്ടില്ല.
എന്നു മാത്രമല്ല മരണ ശേഷം തനിക്ക് ഈ അവസ്ഥ വരുമെന്ന് ചിന്തിച്ചിട്ടുമുണ്ടാകില്ല. ഒരു പക്ഷേ അങ്ങനെ വരരുത് എന്ന് ആഗ്രഹിച്ചിട്ടുണ്ടാകാമെന്നതും പ്രസക്തമാണ്. എങ്കിലും അപ്പോഴും ഒരു കാര്യം ഓർക്കാം. വൈദ്യശാസ്ത്രത്തിന്റെ പുരോഗതിക്ക് ശരീര ദാനം വലിയ സഹായമാണ് നൽകുന്നതെന്ന്.
∙ റേഷൻ കാർഡില്ലാത്തതിനാൽ മാത്രം
ശാസ്ത്രരംഗവും സാങ്കേതികതയും ഇത്രത്തോളം പുരോഗമിച്ച കാലത്ത് മൃതദേഹം ഉപയോഗിച്ചുള്ള ഇപ്പോഴത്തെ പഠന രീതി ഇങ്ങനെ തന്നെ വേണോ എന്ന ചോദ്യവും ഉയരുന്നു. ഈ ചോദ്യം വെറുതയല്ല.
വിദേശ രാജ്യങ്ങളിൽ മൃതദേഹം കീറിമുറിച്ച് പഠിക്കുന്നതിനു പകരം സാങ്കേതികത ഉപയോഗിച്ച് മൃതദേഹത്തിന്റെ സാങ്കൽപ്പിക മാതൃക (സിമുലേറ്റ് ചെയ്ത്) സൃഷ്ടിച്ചാണ് പഠനം നടത്തുന്നത്.
ഇത്തരം നിർമിത മാതൃകകൾ ഫലപ്രദമെന്നും പഠനങ്ങൾ തെളിയിക്കുന്നു. അതേ സമയം പഠനത്തിനായി മൃതദേഹങ്ങൾ അപ്പോഴും ആവശ്യമാണ്. അത് ശസ്ത്രക്രിയ പരിശീലനത്തിനാണെന്നു മാത്രം.
ഇതിനൊപ്പം പുതിയൊരു രീതി കൂടി പ്രചാരത്തിൽ എത്തുന്നു. തീൽ എംബാമിങ് ( Theil Embalming) പ്രക്രിയയിലൂടെ മൃതദേഹം ശരീരത്തിന്റെ അവസ്ഥയ്ക്ക് മാറ്റം വരാത്ത തരത്തിൽ സൂക്ഷിക്കാൻ സഹായിക്കുന്നു.
ഈ രീതിയിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങൾ കീറി മുറിച്ച് പഠിക്കുന്നതിനേക്കാൾ ശസ്ത്രക്രിയയും മറ്റും ചെയ്തു പഠിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. അതായത് ജീവനുള്ള ശരീരത്തിൽ അധ്യാപകന്റെ സഹായത്തോടെ ശസ്ത്രക്രിയ ചെയ്തു പഠിക്കുന്നതിനു മുൻപ് വിദ്യാർഥികൾ മൃതദേഹത്തിൽ ചെയ്തു നോക്കുന്നു.
ഇത് പഠനം കൂടുതൽ ഫലപ്രദമാകാൻ സഹായിക്കുന്നു.
വൈദ്യശാസ്ത്ര രംഗത്തെ സാങ്കേതിക ഇത്തരത്തിൽ പുരോഗമിക്കുന്നത് ഏറെ പ്രതീക്ഷ നൽകുന്നു. പ്രത്യേകിച്ചും അനാഥമൃതദേഹങ്ങൾക്ക്.
സ്വന്തമായി റേഷൻ കാർഡ് ഇല്ലാത്തതിനാൽ മാത്രം ആർക്കും ഈ അവസ്ഥ വരില്ലെന്നു കരുതാം. സ്വന്തം സമ്മതമില്ലാതെ തങ്ങളുടെ മൃതദേഹം അനാട്ടമി ടേബിളിൽ എത്തുന്നില്ലെന്ന ഉറപ്പോടെ മരിക്കാൻ.
അതേ സമയം മൃതദേഹം സ്വയം ദാനം ചെയ്യാൻ വരുന്നവരുടെ മഹാമനസ്കതയ്ക്ക് നന്ദി പറയാം. പിൻതലമുറയുടെ ജിവനും ആരോഗ്യവും നിലനിർത്തുന്നത് അവരുടെ ഈ ത്യാഗമാണല്ലോ.