ഈ പച്ചക്കറിച്ചെടികള് വീട്ടിൽ നിർബന്ധമായും വേണം; എങ്ങനെ ഒരുക്കാം അടുക്കളത്തോട്ടം? മണ്ണ്, വിത്ത്, വളം, നന, കീടനാശിനി... അറിയേണ്ടതെല്ലാം
പച്ചമുളക് കടിച്ചാൽ ചുണ്ട് എരിയുമെന്ന് നമുക്കറിയാം. എന്നാൽ ഇപ്പോൾ നമ്മുടെ അടുക്കളയിൽ കിട്ടുന്ന ചില പച്ചമുളക് കടിച്ചാൽ നെഞ്ചും എരിയും. പച്ചമുളകിൽ മാത്രം ഏഴു തരം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്ന പരിശോധനാ ഫലം പുറത്തു വന്നതാണ് അതിനു കാരണം. വർഷങ്ങൾക്കു മുൻപ്, നമ്മുടെ അടുക്കള വാതിൽ വഴി പുറത്തിറങ്ങിയാൽ പാത്രം കഴുകുന്നിടത്തു കാണും ഒന്നോ രണ്ടോ കാന്താരിച്ചെടി. രണ്ടെണ്ണം പൊട്ടിച്ചെടുത്താൽ എല്ലാ കറിക്കും എരിവായി. പക്ഷേ ഇന്നോ? അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിൽ കീടനാശിനികൾ ധാരാളമുണ്ടെന്ന് നമുക്കറിയാം. എന്നിട്ടും നമ്മളത് വാങ്ങുന്നു. എന്താകും കാരണം? ഒരു അടുക്കളത്തോട്ടമുണ്ടെങ്കിൽ പണം മാത്രമല്ല ആരോഗ്യവും സംരക്ഷിക്കാമെന്ന് എല്ലാവർക്കുമറിയാം. എന്നാലും ഒരു മടി. എങ്ങനെ വീട്ടിൽ കൃഷി ചെയ്യും? അതു മാത്രമല്ല എന്തൊക്കെ ശ്രദ്ധിക്കണം? ഇങ്ങനെ ഒരായിരം ചോദ്യങ്ങളാണ് നമ്മുടെ മനസ്സിലേക്ക് എത്തുന്നത്. ആ സംശയങ്ങൾക്ക് വിട നൽകാം. വീടുകളിൽ പച്ചക്കറി കൃഷി ചെയ്യുന്നതു സംബന്ധിച്ച നിർദേശങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും മനോരമ ഓൺലൈൻ നടത്തിയ കാർഷിക വെബിനാർ ചർച്ച ചെയ്തു. കൃഷി വകുപ്പ് മുൻ അഡിഷനൽ ഡയറക്ടർ ആർ. വീണാ റാണി നയിച്ച വെബിനാറിൽ ഇതു സംബന്ധിച്ച സംശയങ്ങൾക്കുള്ള വിശദമായ മറുപടിയും അവർ നൽകി. വെബിനാർ ചർച്ചയിലെ പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും വായിക്കാം, വീട്ടിലൊരുക്കാം ഒരു കൃഷിത്തോട്ടം.
പച്ചമുളക് കടിച്ചാൽ ചുണ്ട് എരിയുമെന്ന് നമുക്കറിയാം. എന്നാൽ ഇപ്പോൾ നമ്മുടെ അടുക്കളയിൽ കിട്ടുന്ന ചില പച്ചമുളക് കടിച്ചാൽ നെഞ്ചും എരിയും. പച്ചമുളകിൽ മാത്രം ഏഴു തരം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്ന പരിശോധനാ ഫലം പുറത്തു വന്നതാണ് അതിനു കാരണം. വർഷങ്ങൾക്കു മുൻപ്, നമ്മുടെ അടുക്കള വാതിൽ വഴി പുറത്തിറങ്ങിയാൽ പാത്രം കഴുകുന്നിടത്തു കാണും ഒന്നോ രണ്ടോ കാന്താരിച്ചെടി. രണ്ടെണ്ണം പൊട്ടിച്ചെടുത്താൽ എല്ലാ കറിക്കും എരിവായി. പക്ഷേ ഇന്നോ? അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിൽ കീടനാശിനികൾ ധാരാളമുണ്ടെന്ന് നമുക്കറിയാം. എന്നിട്ടും നമ്മളത് വാങ്ങുന്നു. എന്താകും കാരണം? ഒരു അടുക്കളത്തോട്ടമുണ്ടെങ്കിൽ പണം മാത്രമല്ല ആരോഗ്യവും സംരക്ഷിക്കാമെന്ന് എല്ലാവർക്കുമറിയാം. എന്നാലും ഒരു മടി. എങ്ങനെ വീട്ടിൽ കൃഷി ചെയ്യും? അതു മാത്രമല്ല എന്തൊക്കെ ശ്രദ്ധിക്കണം? ഇങ്ങനെ ഒരായിരം ചോദ്യങ്ങളാണ് നമ്മുടെ മനസ്സിലേക്ക് എത്തുന്നത്. ആ സംശയങ്ങൾക്ക് വിട നൽകാം. വീടുകളിൽ പച്ചക്കറി കൃഷി ചെയ്യുന്നതു സംബന്ധിച്ച നിർദേശങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും മനോരമ ഓൺലൈൻ നടത്തിയ കാർഷിക വെബിനാർ ചർച്ച ചെയ്തു. കൃഷി വകുപ്പ് മുൻ അഡിഷനൽ ഡയറക്ടർ ആർ. വീണാ റാണി നയിച്ച വെബിനാറിൽ ഇതു സംബന്ധിച്ച സംശയങ്ങൾക്കുള്ള വിശദമായ മറുപടിയും അവർ നൽകി. വെബിനാർ ചർച്ചയിലെ പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും വായിക്കാം, വീട്ടിലൊരുക്കാം ഒരു കൃഷിത്തോട്ടം.
പച്ചമുളക് കടിച്ചാൽ ചുണ്ട് എരിയുമെന്ന് നമുക്കറിയാം. എന്നാൽ ഇപ്പോൾ നമ്മുടെ അടുക്കളയിൽ കിട്ടുന്ന ചില പച്ചമുളക് കടിച്ചാൽ നെഞ്ചും എരിയും. പച്ചമുളകിൽ മാത്രം ഏഴു തരം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്ന പരിശോധനാ ഫലം പുറത്തു വന്നതാണ് അതിനു കാരണം. വർഷങ്ങൾക്കു മുൻപ്, നമ്മുടെ അടുക്കള വാതിൽ വഴി പുറത്തിറങ്ങിയാൽ പാത്രം കഴുകുന്നിടത്തു കാണും ഒന്നോ രണ്ടോ കാന്താരിച്ചെടി. രണ്ടെണ്ണം പൊട്ടിച്ചെടുത്താൽ എല്ലാ കറിക്കും എരിവായി. പക്ഷേ ഇന്നോ? അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിൽ കീടനാശിനികൾ ധാരാളമുണ്ടെന്ന് നമുക്കറിയാം. എന്നിട്ടും നമ്മളത് വാങ്ങുന്നു. എന്താകും കാരണം? ഒരു അടുക്കളത്തോട്ടമുണ്ടെങ്കിൽ പണം മാത്രമല്ല ആരോഗ്യവും സംരക്ഷിക്കാമെന്ന് എല്ലാവർക്കുമറിയാം. എന്നാലും ഒരു മടി. എങ്ങനെ വീട്ടിൽ കൃഷി ചെയ്യും? അതു മാത്രമല്ല എന്തൊക്കെ ശ്രദ്ധിക്കണം? ഇങ്ങനെ ഒരായിരം ചോദ്യങ്ങളാണ് നമ്മുടെ മനസ്സിലേക്ക് എത്തുന്നത്. ആ സംശയങ്ങൾക്ക് വിട നൽകാം. വീടുകളിൽ പച്ചക്കറി കൃഷി ചെയ്യുന്നതു സംബന്ധിച്ച നിർദേശങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും മനോരമ ഓൺലൈൻ നടത്തിയ കാർഷിക വെബിനാർ ചർച്ച ചെയ്തു. കൃഷി വകുപ്പ് മുൻ അഡിഷനൽ ഡയറക്ടർ ആർ. വീണാ റാണി നയിച്ച വെബിനാറിൽ ഇതു സംബന്ധിച്ച സംശയങ്ങൾക്കുള്ള വിശദമായ മറുപടിയും അവർ നൽകി. വെബിനാർ ചർച്ചയിലെ പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും വായിക്കാം, വീട്ടിലൊരുക്കാം ഒരു കൃഷിത്തോട്ടം.
പച്ചമുളക് കടിച്ചാൽ ചുണ്ട് എരിയുമെന്ന് നമുക്കറിയാം. എന്നാൽ ഇപ്പോൾ നമ്മുടെ അടുക്കളയിൽ കിട്ടുന്ന ചില പച്ചമുളക് കടിച്ചാൽ നെഞ്ചും എരിയും. പച്ചമുളകിൽ മാത്രം ഏഴു തരം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്ന പരിശോധനാ ഫലം പുറത്തു വന്നതാണ് അതിനു കാരണം. വർഷങ്ങൾക്കു മുൻപ്, നമ്മുടെ അടുക്കള വാതിൽ വഴി പുറത്തിറങ്ങിയാൽ പാത്രം കഴുകുന്നിടത്തു കാണും ഒന്നോ രണ്ടോ കാന്താരിച്ചെടി. രണ്ടെണ്ണം പൊട്ടിച്ചെടുത്താൽ എല്ലാ കറിക്കും എരിവായി. പക്ഷേ ഇന്നോ? അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിൽ കീടനാശിനികൾ ധാരാളമുണ്ടെന്ന് നമുക്കറിയാം. എന്നിട്ടും നമ്മളത് വാങ്ങുന്നു. എന്താകും കാരണം?
ഒരു അടുക്കളത്തോട്ടമുണ്ടെങ്കിൽ പണം മാത്രമല്ല ആരോഗ്യവും സംരക്ഷിക്കാമെന്ന് എല്ലാവർക്കുമറിയാം. എന്നാലും ഒരു മടി. എങ്ങനെ വീട്ടിൽ കൃഷി ചെയ്യും? അതു മാത്രമല്ല എന്തൊക്കെ ശ്രദ്ധിക്കണം? ഇങ്ങനെ ഒരായിരം ചോദ്യങ്ങളാണ് നമ്മുടെ മനസ്സിലേക്ക് എത്തുന്നത്. ആ സംശയങ്ങൾക്ക് വിട നൽകാം. വീടുകളിൽ പച്ചക്കറി കൃഷി ചെയ്യുന്നതു സംബന്ധിച്ച നിർദേശങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും മനോരമ ഓൺലൈൻ നടത്തിയ കാർഷിക വെബിനാർ ചർച്ച ചെയ്തു. കൃഷി വകുപ്പ് മുൻ അഡിഷനൽ ഡയറക്ടർ ആർ. വീണാ റാണി നയിച്ച വെബിനാറിൽ ഇതു സംബന്ധിച്ച സംശയങ്ങൾക്കുള്ള വിശദമായ മറുപടിയും അവർ നൽകി. വെബിനാർ ചർച്ചയിലെ പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും വായിക്കാം, വീട്ടിലൊരുക്കാം ഒരു കൃഷിത്തോട്ടം.
∙ എന്തുകൊണ്ടാണ് ഓരോ വീട്ടിലും അടുക്കളത്തോട്ടം നിർബന്ധമായും വേണമെന്ന് പറയുന്നത്?
ആഹാരത്തിൽ ദിവസവും 350 ഗ്രാം പച്ചക്കറി വേണമെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ ഇത് പലപ്പോഴും സാധിക്കാത്തത് വീടുകളില്‍ പച്ചക്കറി സ്വന്തമായി ഉൽപാദിപ്പിക്കാത്തത് കൊണ്ടാണ്. ഒരോ വീട്ടിലേക്കും ആവശ്യമായ പച്ചക്കറികൾ സ്വയം ഉൽപാദിപ്പിക്കുക, അതുവഴി സ്വയംപര്യാപ്തത നേടുക എന്നതാണ് അടുക്കളത്തോട്ടംകൊണ്ട് ഉദ്ദേശിക്കുന്നത്. വീട് നിർമിക്കുമ്പോൾതന്നെ മനസ്സിൽ അടുക്കളത്തോട്ടത്തിനുള്ള സ്ഥലത്തെ കുറിച്ചും ആലോചിക്കണം. ഇതിനായി സ്ഥലം ഒരുക്കണം. തറയിൽ സ്ഥലം ഇല്ലാത്തവർക്ക് വീടിന്റെ മുകൾ ഭാഗത്തായി ടെറസ്സിലും പച്ചക്കറി കൃഷി ചെയ്യാൻ കഴിയും.
∙ അടുക്കളത്തോട്ടത്തിനായി മണ്ണൊരുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
മണ്ണൊരുക്കുക എന്നതാണ് പച്ചക്കറി കൃഷിയുടെ പ്രധാന കാര്യം. കേരളത്തിലെ മണ്ണിൽ പുളിരസം കൂടുതലാണ്; പ്രധാനമായും പാലക്കാട് ചിറ്റൂരൊഴിച്ചുള്ള ഭാഗങ്ങളിലെ മണ്ണിൽ. പുളിരസമുളള മണ്ണ് പച്ചക്കറി കൃഷിക്ക് നല്ലതല്ല. മണ്ണിന്റെ പുളിരസം ഒഴിവാക്കിയെടുക്കാൻ പൊടിച്ച കുമ്മായം മണ്ണിൽ ചേർക്കണം. ഒരു സെന്റ് സ്ഥലത്ത് 2.5 മുതൽ 3 കിലോഗ്രാം വരെ കുമ്മായപ്പൊടി മണ്ണുമായി ഇളക്കി കൊടുക്കണം. ഗ്രോബാഗിലാണ് പച്ചക്കറി കൃഷിയെങ്കിൽ 50 മുതൽ 100 ഗ്രാം വരെ ഒരോ ബാഗിലും ചേർക്കേണ്ടി വരും. കുമ്മായം ചേർക്കുമ്പോൾ മണ്ണിൽ ഈർപ്പമുണ്ടാവണം, നന്നായി ഇളക്കണം. കുമ്മായം ചേർത്തു കഴിഞ്ഞാൽ 15 ദിവസത്തോളം വേണ്ടിവരും ഫലം ലഭിക്കാൻ. ഇതിന് ശേഷം മാത്രമേ ജൈവവളം ചേർക്കാനും കൃഷി ചെയ്യാനും പാടുള്ളൂ.
∙ അടുക്കളത്തോട്ടത്തിലേക്കായി വീട്ടിലുണ്ടാക്കാവുന്ന ജൈവവളങ്ങൾ ഏതൊക്കെയാണ്?
കൃഷിക്കൊരുക്കിയ മണ്ണിൽ ചേർക്കാനുള്ള ജൈവവളം സ്വന്തമായി നിർമിക്കണം. ജൈവവളം നിർമിക്കുന്നതിനായി അടുക്കളയിലെ മാലിന്യം ഉപയോഗിക്കാം. കരിയില, തെങ്ങോല തുടങ്ങിയവയെല്ലാം ജൈവവളമാക്കി ഉപയോഗിക്കാനാവും. ചാണകപ്പൊടി, മണ്ണിര കംപോസ്റ്റ്, അടുക്കള കംപോസ്റ്റ്, കോഴിക്കാഷ്ഠം, ആട്ടിൻകാഷ്ഠം തുടങ്ങിയവയെല്ലാം ജൈവവളങ്ങളുടെ ഗണത്തിൽ പെടുത്താനാവും. ശീമക്കൊന്നയുടെ ഇലയും നല്ലതാണ്. ഒരു സെന്റിന് 100 കിലോഗ്രാം ജൈവവളമാണ് ചേർക്കേണ്ടത്.
പച്ചക്കറി കൃഷിക്ക് ജൈവവളം ചേർക്കുമ്പോൾ പൊടിഞ്ഞ ജൈവവളം ചേർക്കണമെന്നത് പ്രത്യേകം ശ്രദ്ധിക്കണം. കാരണം 20–25 ദിവസം പ്രായമുളള കുഞ്ഞ് പച്ചക്കറി തൈകൾക്ക് പെട്ടെന്ന് ജൈവാംശം വലിച്ചെടുക്കാൻ സാധിക്കണം. മണ്ണിന്റെ ആരോഗ്യം കൂട്ടുന്നതിനായി സൂക്ഷ്മാണുക്കളും ആവശ്യമാണ്. അസോറ്റോബാക്റ്റർ, റൈസോബിയം, പിജിപിഎം തുടങ്ങിയവയാണ് നല്ലത്. ഇതിനായി സൂക്ഷ്മാണുക്കള്‍ ജൈവവളത്തിനൊപ്പം ചേർത്ത് നൽകണം. ചീയൽരോഗം കൂടുതലുള്ള സ്ഥലമാണെങ്കിൽ ട്രൈക്കോഡെർമ സംപുഷ്ടീകരിച്ച ജൈവവളമാണ് നൽകേണ്ടത്.
∙ അടുക്കളത്തോട്ടത്തിൽ അവശ്യം കൃഷി ചെയ്യേണ്ട പച്ചക്കറികൾ ഏതൊക്കെയാണ്?
പവർ ഹൗസ് ഓഫ് ന്യുട്രീഷ്യൻസ് അഥവാ പോഷകങ്ങളുടെ കലവറയായ മുരിങ്ങയാവണം അടുക്കളത്തോട്ടത്തിലെ പ്രധാനി. മുരിങ്ങ കഴിഞ്ഞാൽ അടുക്കളത്തോട്ടത്തിൽ അവശ്യം വേണ്ട ചെടിയാണ് കറിവേപ്പില. നാരുകൾ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. പപ്പായയും അടുക്കളത്തോട്ടത്തിൽ വേണ്ടതാണ്. പഴമായും പച്ചക്കറിയായും ഉപയോഗിക്കാവുന്ന ചെടിയാണ് പപ്പായ. ഉദരസംബന്ധമായ അസുഖങ്ങള്‍ക്കും പപ്പായ മികച്ചതാണ്. അത്യുൽപാദന ശേഷിയുള്ള റെഡ് ലേഡി, റെഡ് റോയൽ തുടങ്ങിയ ഇനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. നല്ലപോലെ വെയിൽ ലഭിക്കുന്ന സ്ഥലങ്ങളിൽ കൃഷി ചെയ്യാൻ ശ്രദ്ധിക്കണം. നട്ട് 4 മാസം കഴിയുമ്പോഴേക്കും ഫലം ലഭിക്കും. വീട്ടിലേക്കായി ഒട്ടേറെ വിഭവങ്ങൾ പച്ചപ്പപ്പായ കായ്കൾ ഉപയോഗിച്ചുണ്ടാക്കാം. വെള്ളരി വർഗത്തിൽപ്പെട്ട കോവൽ മികച്ച അടുക്കളത്തോട്ട സസ്യമാണ്. തറയിൽ നട്ടശേഷം വീടിന് മുകളിലേക്ക് പടർത്തി വിടാനാവും. ടെറസ്സിന് മുകളിൽ പന്തലൊരുക്കി കൃഷി ചെയ്യാൻ കഴിയും. ഇതിനൊപ്പം വീടിനുള്ളിൽ ചൂടു കുറയ്ക്കാനാവും എന്ന പ്രത്യേകതയുമുണ്ട്. ഇതിനുപുറമേ അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യാനാവുന്ന പച്ചക്കറികളാണ് പയർ, പടവലം, വെണ്ട, പാവൽ, ചീര, തക്കാളി തുടങ്ങിയവ.
∙ പച്ചക്കറി വിത്തിനങ്ങൾ വാങ്ങുമ്പോഴും നടുമ്പോഴും എന്തൊക്കെ ശ്രദ്ധിക്കണം?
അത്യുൽപാദന ശേഷിയുള്ള വിത്തുകൾ വാങ്ങാൻ ശ്രദ്ധിക്കുക. കൃഷി ഭവൻ, കാർഷിക ഗവേഷണ സർവകലാശാല, കൃഷി വകുപ്പ് അംഗീകരിച്ച ഫാമുകൾ തുടങ്ങിയ സ്ഥലത്ത് നിന്നെല്ലാം സുലഭമായി വിത്തുകൾ ലഭിക്കും. മണ്ണിലേക്ക് നേരിട്ട് വിത്തുകൾ നടുമ്പോൾ കീടങ്ങൾ ആക്രമിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഒരു ട്രേയിൽ നട്ട് തൈകളാക്കി മാറിയതിന് ശേഷം പറിച്ചു നടുന്നതാണ് നല്ലത്. പച്ചക്കറി വിത്തുകൾ മുളപ്പിക്കുന്നതിന് പ്രോട്രേ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത് തൈകൾ പറിച്ചുനടുമ്പോൾ വേരുകൾക്ക് ക്ഷതം വരാതെ സംരക്ഷിക്കും. വൈകുന്നേരം തൈകൾ മാറ്റി നടുന്നതാണ് നല്ലത്. ആദ്യ ദിവസങ്ങൾ നേരിട്ട് വെയിലേൽക്കാതെ തണൽ നൽകണം.
വിത്തുകൾ നടുന്നതിനായി വെള്ളത്തിൽ കുതിർത്ത് വയ്ക്കുമ്പോൾ സൂഡോമോണസ് ഉപയോഗിക്കുന്നത് നല്ലതാണ്. മിത്ര ബാക്ടീരിയയാണ് ഇത്. 75 മില്ലി വെള്ളത്തിൽ 5 ടീസ്പൂൺ സൂഡോമോണസ് ഒഴിച്ച് അതിൽ മുക്കി വച്ചതിന് ശേഷം 24 മണിക്കൂർ കഴിഞ്ഞ് നടുന്നതാണ് നല്ലത്. നേരിട്ട് പാകുന്ന വിത്തുകളിൽ സൂഡോമോണസ് പുരട്ടിവച്ചശേഷവും നടാനാവും. പച്ചക്കറി കൃഷി ചെയ്യുമ്പോൾ ചെടികൾ തമ്മിൽ അകലത്തിൽ നടണം. രണ്ട് ചെടികള്‍ തമ്മിൽ ഒന്നരയടി അകലമെങ്കിലും വേണം. രണ്ട് വരികൾക്ക് തമ്മിൽ രണ്ടടിയും അകലം വേണം. ചെടികൾ ആരോഗ്യത്തോടെ വളരാനും മികച്ച ഫലം ലഭിക്കാനും ഇത് സഹായിക്കും.
നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മാത്രമേ പച്ചക്കറി നടാവൂ. ടെറസ്സിൽ കൃഷി ചെയ്യാനായി ചെടിച്ചട്ടി, ഗ്രോബാഗ് തുടങ്ങിയവ ഉപയോഗിക്കാം. സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത ഇടമാണെങ്കിൽ ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവയുടെ കൃഷിക്ക് ഉപയോഗിക്കാം.
∙ പച്ചക്കറിച്ചെടികൾ നട്ടുകഴിഞ്ഞാൽ എന്തൊക്കെ വളം ചെയ്യണം?
പച്ചക്കറി ചെടി മണ്ണിലേക്ക് പറിച്ചു നട്ടുകഴിഞ്ഞാൽ ഫോസ്ഫറസ് വളങ്ങൾ അടിസ്ഥാന വളമായി നൽകണം. കാരണം ഇവ ചെടികളിൽ എത്താൻ കാലതാമസം എടുക്കാറുണ്ട്. ഇതിനായി എല്ലുപൊടി അല്ലെങ്കിൽ രാജ്ഫോസ് ചേർത്തുകൊടുക്കാം. രാജസ്ഥാനിൽ നിന്നും കുഴിച്ചെടുക്കുന്ന ജൈവവളമാണ് രാജ്ഫോസ്. രാസവളങ്ങൾ പരമാവധി ഒഴിവാക്കാം ഇല്ലെങ്കിൽ ചെറിയ അളവിൽ പത്ത് ദിവസത്തെ ഇടവേളയിൽ നൽകാം. ഏറ്റവും നല്ല ജൈവവളമാണ് മത്സ്യവളം. മത്സ്യത്തിൽ 52ഓളം മൂലകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഈ വളം പ്രയോജനകരമാണ്. മത്സ്യവളം വീട്ടിൽ തന്നെ തയാറാക്കാനും കഴിയും.
∙ എങ്ങനെയാണ് മത്സ്യവളം തയാറാക്കുന്നത്?
ബക്കറ്റിൽ വീട്ടിലെ മത്സ്യമാലിന്യം ഇടുക. ഇതിൽ കുറച്ച് മണ്ണിരയെ ഇട്ടുകൊടുക്കാം. മണ്ണിര ലഭിക്കുന്നില്ലെങ്കിൽ മാലിന്യത്തിന്റെ ഇരട്ടി അളവിൽ ചാണകം, ചാരം തുടങ്ങിയവ ഇട്ടാൽ മതി. 45 ദിവസത്തിനുള്ളിൽ മത്സ്യവളം തയാറാകും. പൊടിഞ്ഞ മത്സ്യവളം പച്ചക്കറിച്ചെടികളെ ആരോഗ്യത്തോടെ വളർത്തും.
∙ കീടബാധയെ തടയാനുള്ള ജൈവമാർഗങ്ങൾ എന്തൊക്കെയാണ്?
കായ്ഈച്ചയെ അകറ്റാൻ കെണികൾ തയാറാക്കാം. വേപ്പെണ്ണ ഇതിനായി ഉപയോഗിക്കാം. കുപ്പിയിൽ വേപ്പെണ്ണയും ഷാപുവും ചേർത്തശേഷം സ്പ്രേ ചെയ്താൽ മതിയാവും. ശീമക്കൊന്ന ഇല തടത്തിൽ ഇട്ടുകൊടുത്താൽ കീടങ്ങളുടെ വളർച്ച തടയും. ചിലന്തിയെ പച്ചക്കറിത്തോട്ടത്തിൽ കൊണ്ടുവന്നാൽ കീടങ്ങളെ അകറ്റും. ഇതിനായി ഗ്രോബാഗിൽ കുറച്ച് വയ്ക്കോൽ ഇട്ടുവച്ചാൽ മതിയാവും, മാവുകളിലും മറ്റും കാണുന്ന ചുവന്ന ഉറുമ്പിനെ പച്ചക്കറിത്തോട്ടത്തിലേക്ക് ആകർഷിച്ചും കീടങ്ങളെ അകറ്റാം. ഉണക്കമീൻ വച്ചാൽ ഉറുമ്പിനെ ആകർഷിക്കാനാവും. ചെണ്ടുമല്ലി പച്ചക്കറി തോട്ടത്തിൽ കൃഷി ചെയ്താലും ശത്രുകീടങ്ങളെ അകറ്റാനാവും.
∙ എങ്ങനെയാണ് കളവളം തയാറാക്കുന്നത്?
നമുക്ക് ചുറ്റിലുമുള്ള കയ്പുള്ള ചെടികളുടെ ഇലകൾ– വേപ്പ്, ആടലോടകം, കമ്യൂണിസ്റ്റ് പച്ച, നാറ്റപ്പൂച്ചെടി, കറ്റാർവാഴ തുടങ്ങിയവ- ഉപയോഗിച്ച് തയാറാക്കുന്നതാണ് കളവളം. ചെലവു കുറഞ്ഞ രീതിയിൽ തയാറാക്കാനാവുന്ന കീടനാശിനിയാണിത്. കുറഞ്ഞത് കയ്പുള്ള അഞ്ചിനം ചെടികളുടെ ഇലകൾ ഒരു പാത്രത്തിലെ വെള്ളത്തിലോ അല്ലെങ്കിൽ ഗോമൂത്രത്തിലോ മുക്കി വക്കുക. പത്തുദിവസം കഴിയുമ്പോഴേക്കും ഇലകൾ അഴുകി തുടങ്ങും. ഇതിൽ ഗോമൂത്രത്തിലാണെങ്കിൽ 10 ഇരട്ടി വെള്ളം, വെള്ളത്തിലാണെങ്കിൽ മൂന്നിരട്ടി വെള്ളം ചേർത്ത് നേർപ്പിക്കാം. ആഴ്ചയിൽ ഒരിക്കൽ ഈ കഷായം ചെടികൾക്ക് മുകളിൽ സ്പ്രേ ചെയ്യുകയോ ഒഴിക്കുകയോ ചെയ്യാം
∙ ജീവാണുവളങ്ങൾ ഉപയോഗിക്കുമ്പോൾ മനുഷ്യന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാറുണ്ടോ?
ജീവാണു വളങ്ങൾ ഒന്നും തന്നെ പ്രശ്നക്കാരല്ല. എന്നാൽ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും വാങ്ങി ഉപയോഗിക്കുവാൻ ശ്രദ്ധിക്കണം. സൂഷ്മാണുവളം വാങ്ങുമ്പോൾ അതിന്റെ കാലാവധി നോക്കി വാങ്ങണം. ജീവാണു വളങ്ങൾ ഹാനികരമല്ലെങ്കിലും അവ ഉപയോഗിച്ച ശേഷം കൈകൾ വൃത്തിയായി കഴുകണം. ബാക്കിയുള്ള വളം സൂക്ഷിക്കുന്ന സ്ഥലവും ശ്രദ്ധിക്കണം. കേടാവുമെന്ന് കരുതി ഫ്രിജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. പാത്രത്തിലിട്ട് വീടിനുള്ളിലും വയ്ക്കരുത്. കഴിയുന്നതും പായ്ക്കറ്റ് പൊട്ടിച്ചാൽ പെട്ടെന്ന് ഉപയോഗിച്ച് തീർക്കുന്നതാണ് ഉത്തമം.
∙ മുളക് കൃഷി ചെയ്യാൻ പറ്റിയ സമയം ഏതാണ്?
നിത്യവും ഉപയോഗിക്കുന്ന പച്ചമുളകാണ് നിർബന്ധമായും കൃഷി ചെയ്യേണ്ടത്. പച്ചമുളക് പച്ചയായിട്ടാവും മിക്കതും ഉപയോഗിക്കുന്നത്. പാചകം ചെയ്യുമ്പോൾ അധികം വേവിക്കുന്നില്ലെന്നതിനാൽ അതിനുള്ളിലെ കീടനാശിനികൾ ശരീരത്തിൽ എത്താൻ സാധ്യതയുണ്ട്. എല്ലാ വീടുകളിലും രണ്ടോ മൂന്നോ പച്ചമുളക് ചെടി നിർബന്ധമാക്കണം. അതല്ലെങ്കില്‍ കാന്താരി മുളക് കൃഷി ചെയ്താലും മതി. സ്വന്തം ആവശ്യത്തിനുള്ള മുളക് വീട്ടിൽതന്നെ ഉൽപാദിപ്പിക്കണം.
പച്ചമുളക് വർഷം മുഴുവൻ നടാനാവും. എന്നാൽ മികച്ച വിളവ് ലഭിക്കുന്ന സമയം ഒക്ടോബർ– മേയ് മാസങ്ങളിലാണ്. മഴക്കാലത്ത് വിളവ് കുറവായിരിക്കും. ജൂൺ–ഓഗസ്റ്റ് മാസങ്ങളിൽ വിളവ് കുറവായിരിക്കും. മുളക് നടുമ്പോൾ മികച്ച ഇനങ്ങൾ തിരഞ്ഞെടുക്കണം. അനുഗ്രഹ, സിയാറ, സമൃദ്ധി, ഉജ്വല തുടങ്ങിയവയൊക്കെ മികച്ച ഇനങ്ങളാണ്.
∙ മുരിങ്ങ നന്നായി കായ്ക്കാൻ എന്താണ് ചെയ്യേണ്ടത്?
ഉത്തരേന്ത്യക്കാർ ഉലുവച്ചെടിയുടെ ഇല പല ഭക്ഷണങ്ങളിൽ ചേർത്ത് കഴിക്കാറുണ്ട്. അതുപോലെ മലയാളികളുടെ പോഷക കലവറയാണ് മുരിങ്ങ. ദിവസവും ഒരു 100 ഗ്രാം മുരിങ്ങ ഇല ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നാം ആരോഗ്യവാന്മാരായി കഴിഞ്ഞു. മുട്ടയിലുള്ളതിന്റെ ആറിരട്ടി കാത്സ്യം, ഓറഞ്ചിലുള്ളതിന്റെ 9 ഇരട്ടി വൈറ്റമിൻ സി തുടങ്ങിയവ മുരിങ്ങയിലുണ്ട്. ഒരു വീട്ടിൽ ഒന്നോ രണ്ടോ മുരിങ്ങ ചെടികൾ വേണം. നല്ല വെയിലുകൊള്ളുന്ന സ്ഥലത്ത് നടണം എന്ന് മാത്രമേയുള്ളൂ. വെള്ളം പോലും കുറച്ചു മതി. ടെറസ്സിൽ വലിയ ഡ്രമ്മിലും നടാനാവും. ഒരാണ്ടൻ മുരിങ്ങ ഇനങ്ങൾ നഴ്സറികളിൽ നിന്നു വാങ്ങി ഉപയോഗിക്കാം.
മുരിങ്ങയിൽ കായ് ധാരാളം വേണം എന്ന് ആഗ്രഹമുള്ളവർ ഒക്ടോബർ–നവംബർ മാസത്തിന് ശേഷം മുരിങ്ങ നനയ്ക്കാനേ പാടില്ല. ഇതിനൊപ്പം 350 ഗ്രാം പൊട്ടാഷ് കൂടി മുരിങ്ങയ്ക്ക് നവംബർ ആദ്യം ഇട്ടാല്‍ മതി. വളം ചേർത്താൽ 3–4 പ്രാവശ്യം നനയ്ക്കണം. ഇങ്ങനെ ചെയ്താൽ ചെടികൾ ഡിസംബർ മാസത്തോടെ പൂത്തു തുടങ്ങും. മുഴുവൻ കായും എടുത്തശേഷം മുരിങ്ങയുടെ ശിഖരങ്ങൾ മുറിച്ചു നൽകണം. ഇങ്ങനെ ചെയ്യുമ്പോൾ പുതിയ ശിഖരങ്ങൾ ഉണ്ടാവും. പുതിയ ശിഖരങ്ങളിലാണ് മുരിങ്ങയ്ക്ക കൂടുതൽ കായ്ക്കുന്നത്.
∙ തക്കാളി നന്നായി വളർന്നു വന്നത് പെട്ടെന്ന് വാടിപ്പോകുന്നത് എന്തുകൊണ്ടാണ്?
തക്കാളിക്കുണ്ടാവുന്ന പ്രധാന പ്രശ്നമാണ് വാട്ടരോഗം. മണ്ണിലൂടെയുള്ള ബാക്ടീരിയയാണ് ഇതിനു കാരണം. രാവിലെ വാടുന്ന ചെടി വൈകിട്ടാകുമ്പോൾ നശിക്കുന്ന രോഗമാണിത്. വാട്ടരോഗം ഒഴിവാക്കാൻ തക്കാളിയുടെ വിത്ത് നടുമ്പോൾ ഒരു സ്പൂൺ വിത്തിന് രണ്ടുസ്പൂൺ സുഡോമോണസ് 10 തുള്ളി പുളിച്ച കഞ്ഞിവെള്ളത്തിനൊപ്പം ചേർത്ത് അരമണിക്കൂർ സൂക്ഷിച്ച ശേഷം ട്രേയിൽ നടുക. മുളച്ച വിത്തുകൾ 25 ദിവസം പ്രായമാകുമ്പോള്‍ പറിച്ചു നടണം. ഈ സമയം ചെടി സുഡോമോണസ് ലായനിയിൽ മുക്കി വയ്ക്കാനും മറക്കരുത്.
തക്കാളി നടുമ്പോൾ തന്നെ താങ്ങുകാൽ നാട്ടിക്കൊടുക്കണം. തക്കാളിയുടെ വേരുകൾ നനയ്ക്കുന്ന സമയം മുറിഞ്ഞു പോകാൻ സാധ്യതയുണ്ട്. ഈ മുറിവിലൂടെയാണ് ചെടിക്കു ദോഷമുണ്ടാക്കുന്ന രോഗകാരികൾ പ്രവേശിക്കുന്നത്. തക്കാളിക്ക് ഒരിക്കലും ചാരം ഇടാൻ പാടില്ല. ബോറോൺ വളം കൂടി ചേർത്താൽ എല്ലാ പൂക്കളും കായായി മാറും
∙ എന്താണ് ബോറോൺ?
ബോറോൺ ഒരു സൂക്ഷ്മമൂലകമാണ്. സാമ്പാറിലെ ഉപ്പുപോലെ കുറച്ചു മതിയാവും എന്നാൽ കൃഷിക്ക് ആവശ്യവുമാണ്. നമ്മുടെ നാട്ടിലെ മണ്ണിൽ വളരെ കുറവുള്ള സൂക്ഷ്മ മൂലകമാണ് ബോറോൺ. ചെടികൾ കൂടുതൽ പുഷ്പിക്കുന്നതിനും, വലുപ്പത്തിൽ ഫലം ലഭിക്കുന്നതിനും ബോറോൺ സഹായിക്കും. തുടക്കത്തിൽ ഉണ്ടാവുന്ന അതേ വലുപ്പം അവസാനം വരെ ഫലത്തിന് ലഭിക്കും. ബോറോണിന്റെ അളവ് മണ്ണിൽ കുറവാണെന്നത് പച്ചക്കറികളുടെ വിളവിനെ നന്നായി ബാധിക്കാറുണ്ട്.
പച്ചക്കറി കൃഷി ചെയ്യുമ്പോൾ പ്രത്യേകിച്ച് വെള്ളരി, പടവലം തുടങ്ങിയവ ആദ്യം വലിയ ഫലം നൽകുകയും പിന്നീട് വളഞ്ഞതും ചുരുണ്ടതുമായ കായ്കൾ ഉണ്ടാകുന്നത് ശ്രദ്ധിച്ചുകാണും. ഇതെല്ലാം ബോറോണിന്റെ കുറവുമൂലമാണുണ്ടാവുന്നത്.
ബോറാക്സ് എന്ന വളം ചേർത്തുനൽകുകയാണ് ഇതിനായി ചെയ്യേണ്ടത്. വെളുത്ത രൂപത്തിലുള്ള പൊടിയാണ് ബോറോക്സ്. മണ്ണിൽനിന്ന് കുഴിച്ചെടുക്കുന്ന വസ്തുവാണിത്. ഇത് വാങ്ങി തടത്തിൽ ചേർത്തുകൊടുത്താൽ മതിയാവും. കിലോഗ്രാമിന് 100–120 രൂപ വിലയുള്ളതാണിത്. ഇതല്ലെങ്കിൽ സോലിബോർ വാങ്ങി സ്പ്രേ ചെയ്തു കൊടുക്കണം.
∙ ബാൽക്കണിയിൽ നടുന്ന ചെടികൾ ചൂടിൽ നശിച്ചുപോകുന്നു. എന്ത് ചെയ്യാനാകും?
മണ്ണിൽ കൂടുതൽ ജൈവാംശം നിലനിർത്തുകയാണ് വേണ്ടത്. രണ്ടാമതായി, മണ്ണിൽ ഈർപ്പം നിലനിർത്താനുള്ള മാർഗങ്ങളും നോക്കണം. പുതയിടുകയാണ് ഇതിനായി ചെയ്യേണ്ടത്. എന്നാൽ നഗരങ്ങളിലുള്ളവർക്കും ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും കരിയിലകൾ കൊണ്ടു പുതയിടാൻ സാധിച്ചെന്ന് വരില്ല. ഇത്തരക്കാർ ന്യൂസ്പേപ്പർ നനച്ച് ഗ്രോബാഗിന് മുകളിൽ സൂക്ഷിച്ചാൽ മതിയാവും. തുള്ളിനനയ്ക്ക് സഹായകരമായ സാധനങ്ങൾ വാങ്ങിയും മിനിഡ്രിപ് സംവിധാനങ്ങള്‍ ഒരുക്കിയും നനയൊരുക്കാനാവും. ഇങ്ങനെ ചെയ്യുമ്പോള്‍ ചെടിയുടെ വേരുകൾ ഉണങ്ങാത്ത വിധത്തിലുള്ള നനവ് കിട്ടും.
ടെറസിൽ റൂഫുള്ളവർക്ക് കൃഷി ചെയ്യാനാവുമോ? നേരിട്ട് സൂര്യപ്രകാശം ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ടെറസിൽ കൃഷി ചെയ്യാൻ കഴിയുമോ?
സൂര്യപ്രകാശം പച്ചക്കറി കൃഷിക്ക് അത്യാവശ്യമാണ്. സൂര്യപ്രകാശം കുറച്ച് മാത്രം ആവശ്യമുള്ള ചേന, ചേമ്പ് തുടങ്ങിയവ ഡ്രമ്മിലോ ഗ്രോബാഗിലോ കൃഷി ചെയ്തു നോക്കാം.
∙ പുതയിടാൻ പറ്റിയ ഇല ഏതാണ്?
ശീമക്കൊന്നയുടെ ഇലയാണ് ഏറ്റവും നല്ലത്. കട്ടികൂടിയ ഇലകൾ നേരിട്ട് ചെടികളിൽ ചേർത്ത് ഇടുന്നത് ദോഷകരമാണ്. പ്ലാവില, മാവില തുടങ്ങിയവയുടെ ഇലകൾ നേരിട്ട് പുതയിടാൻ ഉപയോഗിക്കുന്നതിലും നല്ലത് പൊടിഞ്ഞ് തുടങ്ങിയതിന് ശേഷം ഇടുന്നതാണ്. പൊടിഞ്ഞു തുടങ്ങിയ ശേഷം പ്ലാവ്, മാവ് തുടങ്ങിയവയുടെ ഇലകൾ ഇടുന്നത് ഗുണകരമാണ്. മണ്ണിൽ ആഴ്ന്നു വളരുന്ന മരങ്ങളുടെ ഇലകളിൽ കൂടുതൽ പോഷകമൂലകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വളമായി പച്ചക്കറിച്ചെടികൾക്ക് ഗുണകരമായി വരും.
∙ ചെടികൾ നനയ്ക്കാൻ പറ്റിയ സമയം?
രാവിലെയും വൈകുന്നേരവും ചെടികൾ നനയ്ക്കാം. എന്നാൽ വൈകുന്നേരം നനയ്ക്കുന്നതാണ് ഏറെ ഗുണകരം. വൈകിട്ട് നനയ്ക്കുമ്പോൾ പിറ്റേ ദിവസം രാവിലെ വരെ ചെടിയുടെ ചുവട്ടിൽ നനവുണ്ടാവും. ഈർപ്പം നിലനിർത്താൻ പുതയിടുന്നതാണ് ഉത്തമം. അഴുകാൻ തുടങ്ങിയ കരിയിലകളാണ് ഏറ്റവും ഉത്തമം. ഇതല്ലെങ്കിൽ എന്താണോ എളുപ്പത്തിൽ ലഭിക്കുന്നത് അതിനെ വച്ച് പുതയിടാം. വെയിലത്ത് ചെടികൾ നനയ്ക്കേണ്ട ആവശ്യമില്ല.