കഴിഞ്ഞയാഴ്ച രാജ്യാന്തര സെമിനാറിൽ പങ്കെടുക്കാൻ ചൈനയിലെ ഷെൻയാങ്ങിൽ പോയി. ചൈനയുടെ വടക്കു കിഴക്ക് മേഖലയിലുള്ള ഷെൻയാങ് വിദ്യാഭ്യാസ– സാംസ്കാരിക പ്രവർത്തനങ്ങളുടെ പ്രമുഖകേന്ദ്രമാണ്. അവിടെമാത്രം ഇരുപതിലധികം സർവകലാശാലകളുണ്ട്. ചൈന–ഉത്തരകൊറിയ അതിർത്തിയിലുള്ള ചാങ്ബായ് എന്ന പർവതത്തിലേക്കു ചൈനീസ് അക്കാദമി ഓഫ് സയൻസ് നടത്തിയ പര്യവേക്ഷണ യാത്രയിലും പങ്കെടുത്തു. പല രാജ്യങ്ങളിൽനിന്നുള്ള പരിസ്ഥിതി ശാസ്ത്രജ്ഞരുൾപ്പെട്ട സംഘങ്ങളുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി. മനുഷ്യന് ഏറ്റവും ഹാനികരമായ പദാർഥങ്ങൾ ഏതൊക്കെയാണെന്നതും ചർച്ചാവിഷയമായി. ജീവന് ഏറ്റവും വിപത്തുണ്ടാക്കാവുന്ന രാസവസ്തുക്കളിൽ മുൻനിരയിലുള്ളതാണ് പി-ഫാസ്‌ (P–FAS) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പെർ ഫ്ലൂറോ ആൽക്കൈൽ സബ്സ്റ്റൻസ്. പി–ഫാസ്‌ എന്നു നമ്മളിൽ പലരും ഒരുപക്ഷേ, ആദ്യമായിരിക്കും കേൾക്കുന്നത്. എന്നാൽ, നമ്മളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന രാസവസ്തുക്കളാണിവ. എന്താണ് പി-ഫാസ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞയാഴ്ച രാജ്യാന്തര സെമിനാറിൽ പങ്കെടുക്കാൻ ചൈനയിലെ ഷെൻയാങ്ങിൽ പോയി. ചൈനയുടെ വടക്കു കിഴക്ക് മേഖലയിലുള്ള ഷെൻയാങ് വിദ്യാഭ്യാസ– സാംസ്കാരിക പ്രവർത്തനങ്ങളുടെ പ്രമുഖകേന്ദ്രമാണ്. അവിടെമാത്രം ഇരുപതിലധികം സർവകലാശാലകളുണ്ട്. ചൈന–ഉത്തരകൊറിയ അതിർത്തിയിലുള്ള ചാങ്ബായ് എന്ന പർവതത്തിലേക്കു ചൈനീസ് അക്കാദമി ഓഫ് സയൻസ് നടത്തിയ പര്യവേക്ഷണ യാത്രയിലും പങ്കെടുത്തു. പല രാജ്യങ്ങളിൽനിന്നുള്ള പരിസ്ഥിതി ശാസ്ത്രജ്ഞരുൾപ്പെട്ട സംഘങ്ങളുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി. മനുഷ്യന് ഏറ്റവും ഹാനികരമായ പദാർഥങ്ങൾ ഏതൊക്കെയാണെന്നതും ചർച്ചാവിഷയമായി.

ജീവന് ഏറ്റവും വിപത്തുണ്ടാക്കാവുന്ന രാസവസ്തുക്കളിൽ മുൻനിരയിലുള്ളതാണ് പി-ഫാസ്‌ (P–FAS) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പെർ ഫ്ലൂറോ ആൽക്കൈൽ സബ്സ്റ്റൻസ്. പി–ഫാസ്‌ എന്നു നമ്മളിൽ പലരും ഒരുപക്ഷേ, ആദ്യമായിരിക്കും കേൾക്കുന്നത്. എന്നാൽ, നമ്മളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന രാസവസ്തുക്കളാണിവ. 

ADVERTISEMENT

എന്താണ് പി-ഫാസ്? അയ്യായിരത്തോളം രാസവസ്തുക്കൾക്കു പൊതുവേ പറയുന്ന പേരാണ് പി-ഫാസ് അഥവാ അനശ്വര രാസവസ്തുക്കൾ എന്നത്. ഒരിക്കലും നശിക്കില്ല എന്നതാണ് ഇവയുടെ പ്രത്യേകത. വസ്ത്രങ്ങൾ, പാത്രം കഴുകാനുള്ള ലായനികൾ, വാർണിഷുകൾ, പോളിഷുകൾ, നോൺസ്റ്റിക് പാത്രങ്ങൾ, ഭക്ഷണം പൊതിയുന്ന വസ്തുക്കൾ, സൗന്ദര്യവർധക ലേപനങ്ങൾ, ചർമസംരക്ഷണ ഉൽപന്നങ്ങൾ എന്നിവയിലൊക്കെ പി-ഫാസ് സംയുക്‌തങ്ങളുണ്ട്.

(Representative image by miodrag ignjatovic/istock)

∙ എന്താണ് അപകടം?

ADVERTISEMENT

പി-ഫാസ് ശ്രേണിയിലെ പല രാസവസ്തുക്കളും കുഴപ്പക്കാരല്ല. ഉപയോഗിക്കുന്ന അളവ്, തവണ, ശരീരത്തിൽ എത്തപ്പെട്ട സ്ഥലം, ശരീരത്തിലുണ്ടായിരുന്ന സമയം തുടങ്ങിയവയെ ആശ്രയിച്ചാണ് പി-ഫാസുമായി ബന്ധപ്പെട്ട അപകടസാധ്യതയുള്ളത്. മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ പി-ഫാസ് കരളിനും രോഗപ്രതിരോധ സംവിധാനത്തിനും തകരാറുണ്ടാക്കുമെന്നു കണ്ടെത്തി. നവജാതശിശുവിന്റെ മരണം, വൈകല്യങ്ങൾ, ഭാരക്കുറവ് എന്നിവയ്ക്ക് ഉയർന്ന ഡോസിലുള്ള പി–ഫാസ് കാരണമായി. 

രാസവസ്തുക്കളുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തിൽ യൂറോപ്യൻ പരിസ്ഥിതി ഏജൻസി പറയുന്നത് ചില പി-ഫാസ് കെമിക്കലുകളുടെ തുടർച്ചയായ ഉപയോഗം കരൾ തകരാറ്, പൊണ്ണത്തടി, തൈറോയ്ഡ് പ്രശ്നങ്ങൾ, വന്ധ്യത, അർബുദം തുടങ്ങിയവയ്ക്കു കാരണമാകാം എന്നാണ്.

താലേറ്റുകൾ കലർന്ന സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം കുട്ടികളുടെ എൻഡോക്രൈൻ വ്യൂഹത്തെ തടസ്സപ്പെടുത്തി, ഹോർമോൺ ഉൽപാദനത്തിലെ അസന്തുലിതാവസ്ഥയ്ക്കു കാരണമാകുമെന്നു കണ്ടെത്തി

ADVERTISEMENT

ഈ മേഖലയിൽ കൂടുതൽ പഠനങ്ങൾ നടക്കുന്നതേയുള്ളൂ. ജർമനി, നെതർലൻഡ്സ്, നോർവേ, സ്വീഡൻ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങൾ അവശ്യ ഉപയോഗങ്ങൾക്കൊഴികെയുള്ള എല്ലാ പി–ഫാസ് രാസവസ്തുക്കൾക്കും നിരോധനം നിർദേശിക്കുന്നു. ഇന്ത്യയിൽ നിലവിൽ പി–ഫാസ് രാസവസ്തുക്കൾ നിരോധിച്ചിട്ടില്ല. ‌2026 ഡിസംബർ 31 മുതൽ സൗന്ദര്യവർധക വസ്തുക്കളിൽ പി–ഫാസ് രാസവസ്തുക്കൾ നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി ന്യൂസീലൻഡ് മാറും.

∙ തടസ്സമുണ്ടാക്കി താലേറ്റുകൾ

പ്ലാസ്റ്റിക്കുകൾ കൂടുതൽ വഴക്കവും മോടിയുമുള്ളതാക്കാൻ ചേർക്കുന്ന ഒരുകൂട്ടം രാസവസ്തുക്കളാണു താലേറ്റുകൾ (Phthalates). ലോഷനുകൾ, ഹെയർ കണ്ടിഷനറുകൾ എന്നിവ പോലുള്ള സൗന്ദര്യവർധക ഉൽപന്നങ്ങളിൽ പലതിലും ഇവയുണ്ട്. യുഎസിലെ വെർജീനിയയിലുള്ള ജോർജ് മേസൺ യൂണിവേഴ്സിറ്റിയുടെ പഠനത്തിൽ താലേറ്റുകൾ കുട്ടികളിൽ വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നു കണ്ടെത്തിയിരുന്നു.എൻവയൺമെന്റൽ ഹെൽത്ത് പെഴ്സ്പെക്ടീവ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം നാലു മുതൽ എട്ടു വയസ്സുവരെയുള്ള 630 കുട്ടികളുടെ മൂത്രസാംപിളുകൾ ശേഖരിച്ചുള്ളതായിരുന്നു.

(Representative image by AaronAmat/istock)

താലേറ്റുകൾ കലർന്ന സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം കുട്ടികളുടെ എൻഡോക്രൈൻ വ്യൂഹത്തെ തടസ്സപ്പെടുത്തി, ഹോർമോൺ ഉൽപാദനത്തിലെ അസന്തുലിതാവസ്ഥയ്ക്കു കാരണമാകുമെന്നു കണ്ടെത്തി. എല്ലാ സൗന്ദര്യവർധക വസ്തുക്കളും മോശമാണെന്ന് ഇതിനർഥമില്ല. താലേറ്റുകൾ അടങ്ങിയ സൗന്ദര്യവർധക വസ്തുക്കളെയാണ് ഈ പഠനത്തിൽ പ്രശ്നക്കാരായി കണ്ടത്.

English Summary:

How PFAS and Phthalates Could Be Harming Your Health