യുട്യൂബിലൂടെ 6000 കോടി; സ്വർണവിലയും കുതിക്കുന്നു; റിട്ടയര്മെന്റിൽ കോടികൾ അക്കൗണ്ടിൽ
ഇന്ത്യൻ സിനിമ ലോകത്ത് മലയാള സിനിമ ‘ബ്ലോക് ബസ്റ്റർ’ വിജയമായ വർഷമാണ് 2024. നിറഞ്ഞ കയ്യടി നേടി പൂർത്തിയാക്കിയ ‘ഫസ്റ്റ് ഹാഫിന്’ പിന്നാലെ എത്തിയ സെക്കൻഡ് ഹാഫിന്റെ തുടക്കവും ആവേശോജ്വലമായാണ് മുന്നേറുന്നത്. എന്റർടെയ്ൻമെന്റ് പ്ലാറ്റ്ഫോമായ ബുക്ക്മൈ ഷോ സിഒഒ ആശിഷ് സക്സേനയ്ക്ക് ഇതേക്കുറിച്ച് പറയാനുള്ളത് എന്തെല്ലാമാണ്? ‘ബീസ്റ്റ്’ എന്ന പേരിൽ ജയിംസ് ഡൊണാൾഡ്സൻ എന്ന യുവാവ് സ്വന്തമാക്കിയത് ശതകോടികളുടെ വരുമാനവും സമൂഹ മാധ്യമങ്ങളിലെ താര പരിവേഷവും. എന്നാൽ, നേട്ടങ്ങളുടെ നെറുകയിലേക്ക് അദ്ദേഹത്തിന് വഴിയൊരുക്കിയ ഗെയിം ഷോ തന്നെ അദ്ദേഹത്തിന്റെ കുഴിതോണ്ടിയത് എങ്ങനെയാണ്? റിട്ടയർമെന്റ് ജീവിതത്തെപ്പറ്റി ചിന്തിക്കുന്ന എല്ലാവരുടെയും പ്രധാന ആശങ്ക സാമ്പത്തിക സുരക്ഷയെപ്പറ്റിയാകും. നികുതി ആനുകൂല്യങ്ങളും നിക്ഷേപ ആനുകൂല്യങ്ങളും ലഭിക്കുന്ന, സർക്കാർ പിന്തുണയുള്ള പെൻഷൻ പദ്ധതി; അതാണ് നാഷനൽ പെൻഷൻ സ്കീം (എൻപിഎസ്) ഇത്തരക്കാർക്ക് എത്രത്തോളം ആശ്വാസമാകും? ലബനനിലെ ഹിസ്ബുല്ലയുമായുള്ള ഇസ്രയേൽ സംഘർഷത്തിൽ ഇറാനും നേരിട്ട് ഇടപെട്ടതോടെ രാജ്യാന്തര എണ്ണവിപണിയും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ? സ്വർണത്തോടൊപ്പം എണ്ണവിലയും കുതിക്കുമോ? അപകടം നടന്ന് വർഷത്തിനു ശേഷം വിമാന അവശിഷ്ടങ്ങൾ കണ്ടു കിട്ടുന്നതിന് പിന്നിലെ ശാസ്ത്രമെന്താണ്? പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പായി ഇതിനെ കാണേണ്ടതുണ്ടോ? - പോയവാരം മനോരമ ഓൺലൈൻ പ്രീമിയം മുന്നോട്ട് വച്ച ‘ടോപ്’ 5 വാർത്തകൾ വീണ്ടും വായിക്കാം, ഓർമ പുതുക്കാം...

ഇന്ത്യൻ സിനിമ ലോകത്ത് മലയാള സിനിമ ‘ബ്ലോക് ബസ്റ്റർ’ വിജയമായ വർഷമാണ് 2024. നിറഞ്ഞ കയ്യടി നേടി പൂർത്തിയാക്കിയ ‘ഫസ്റ്റ് ഹാഫിന്’ പിന്നാലെ എത്തിയ സെക്കൻഡ് ഹാഫിന്റെ തുടക്കവും ആവേശോജ്വലമായാണ് മുന്നേറുന്നത്. എന്റർടെയ്ൻമെന്റ് പ്ലാറ്റ്ഫോമായ ബുക്ക്മൈ ഷോ സിഒഒ ആശിഷ് സക്സേനയ്ക്ക് ഇതേക്കുറിച്ച് പറയാനുള്ളത് എന്തെല്ലാമാണ്? ‘ബീസ്റ്റ്’ എന്ന പേരിൽ ജയിംസ് ഡൊണാൾഡ്സൻ എന്ന യുവാവ് സ്വന്തമാക്കിയത് ശതകോടികളുടെ വരുമാനവും സമൂഹ മാധ്യമങ്ങളിലെ താര പരിവേഷവും. എന്നാൽ, നേട്ടങ്ങളുടെ നെറുകയിലേക്ക് അദ്ദേഹത്തിന് വഴിയൊരുക്കിയ ഗെയിം ഷോ തന്നെ അദ്ദേഹത്തിന്റെ കുഴിതോണ്ടിയത് എങ്ങനെയാണ്?
റിട്ടയർമെന്റ് ജീവിതത്തെപ്പറ്റി ചിന്തിക്കുന്ന എല്ലാവരുടെയും പ്രധാന ആശങ്ക സാമ്പത്തിക സുരക്ഷയെപ്പറ്റിയാകും. നികുതി ആനുകൂല്യങ്ങളും നിക്ഷേപ ആനുകൂല്യങ്ങളും ലഭിക്കുന്ന, സർക്കാർ പിന്തുണയുള്ള പെൻഷൻ പദ്ധതി; അതാണ് നാഷനൽ പെൻഷൻ സ്കീം (എൻപിഎസ്) ഇത്തരക്കാർക്ക് എത്രത്തോളം ആശ്വാസമാകും? ലബനനിലെ ഹിസ്ബുല്ലയുമായുള്ള ഇസ്രയേൽ സംഘർഷത്തിൽ ഇറാനും നേരിട്ട് ഇടപെട്ടതോടെ രാജ്യാന്തര എണ്ണവിപണിയും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ? സ്വർണത്തോടൊപ്പം എണ്ണവിലയും കുതിക്കുമോ? അപകടം നടന്ന് വർഷത്തിനു ശേഷം വിമാന അവശിഷ്ടങ്ങൾ കണ്ടു കിട്ടുന്നതിന് പിന്നിലെ ശാസ്ത്രമെന്താണ്? പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പായി ഇതിനെ കാണേണ്ടതുണ്ടോ?
പോയവാരം മനോരമ ഓൺലൈൻ പ്രീമിയം പ്രസിദ്ധീകരിച്ച ഈ ടോപ് 5 വാർത്തകൾ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വീണ്ടും വായിക്കാം, ഓർമ പുതുക്കാം...
ഇന്ത്യൻ സിനിമയെ വഴി നടത്തി ‘മോളിവുഡ്’; 9 മാസം, 100 കോടി കടന്നത് 4 സിനിമ; പുതിയ കുപ്പിയിലെ പഴയ വീഞ്ഞിനും ‘നല്ല വീര്യം’!
ശതകോടികൾ ചെലവഴിച്ച് നിർമിക്കുന്ന ബോളിവുഡ് സിനിമകൾ നിരനിരയായി പരാജയപ്പെടുമ്പോഴും മലയാള സിനിമയുടെ തട്ട് ദിനംപ്രതി മുകളിലേക്കാണ്. കേരളത്തിന്റെ അതിർത്തികൾ പിന്നിട്ട് ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ആരാധക ഹൃദയങ്ങൾ സ്വന്തമാക്കി മലയാള സിനിമകൾ. മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം, ആവേശം, ആടുജീവിതം, പ്രേമലു, ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങൾ രചിച്ച വിജയ കഥ എആർഎമ്മും കടന്ന് കുതിക്കുന്നു. ഇന്ത്യൻ സിനിമ വ്യവസായത്തിൽ മലയാള സിനിമ അടയാളപ്പെടുത്തുന്ന വിജയക്കുതിപ്പിനെപ്പറ്റി എന്റർടെയ്ൻമെന്റ് പ്ലാറ്റ്ഫോമായ ബുക്ക്മൈ ഷോ സിഒഒ ആശിഷ് സക്സേന മനോരമ ഓൺലൈൻ പ്രീമിയത്തിലൂടെ സംസാരിക്കുന്നു. വിശദമായി വായിക്കാം...
മാസം ഇത്രയും തുക നിക്ഷേപിക്കാനുണ്ടോ, റിട്ടയര്‍മെന്റ് കാലത്ത് കോടികൾ അക്കൗണ്ടിൽ; ആശങ്ക വേണ്ട, എൻപിഎസ് സഹായിക്കും
വിരമിക്കൽ അഥവാ റിട്ടയര്‍മെന്റ് എന്നത് പലപ്പോഴും സ്വസ്ഥതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട ജീവിതസമ്മർദത്തിൽനിന്നുള്ള സ്വാതന്ത്ര്യമാണവിടെ തുറക്കപ്പെടുന്നത്. യഥാർഥത്തിൽ പതിറ്റാണ്ടുകളുടെ അധ്വാനത്തിന്റെ ഫലം സ്വസ്ഥമായി ആസ്വദിക്കാനുള്ള അവസരം കൂടിയാണ് റിട്ടയര്‍മെന്റ്. എന്നാൽ പലർക്കും കാര്യങ്ങൾ അങ്ങനെയല്ല. അവിടെയാണ് റിട്ടയര്‍മെന്റ് പ്ലാനിങ്ങിന്റെ പ്രസക്തി. പല ഓപ്ഷനുകളും ഇതിനുണ്ടെങ്കിലും ഏറ്റവും ശ്രദ്ധേയമായത് നാഷനല്‍ പെന്‍ഷന്‍ സ്‌കീം (എന്‍പിഎസ്) തന്നെയാണ്. മധ്യവയസ്‌കനായ രാജേഷ് എന്ന കഥാപാത്രത്തിന്റെ കണ്ണിലൂടെ എന്‍പിഎസ് റിട്ടയര്‍മെന്റ് പദ്ധതിയുടെ പ്രാധാന്യമെന്താണ് എന്നു പരിശോധിക്കാം, വിശദമായി...
യുട്യൂബ് വരുമാനം 6000 കോടി, ആരാധകർക്ക് ജെറ്റും ഫ്ലാറ്റും കാറും ക്യാഷും...; ഒടുവിൽ കുരുക്കായി ലൈംഗികപീഡന ‘ഗെയിം ഷോ’
ഒരു വിഡിയോ ഇട്ടാൽ മതി, കോടികൾ കയ്യിലെത്തും. പക്ഷേ ഏതാനും മിനിറ്റ് സമയത്തെ വിഡിയോയ്ക്കു വേണ്ടി മണിക്കൂറുകളാണ് ചെലവാക്കുന്നത്. യുട്യൂബില്‍ കാശിറക്കി കാശു വാരുന്ന ഈ ‘മിസ്റ്റർ ബീസ്റ്റ്’ പക്ഷേ ഇപ്പോൾ നിയമക്കുരുക്കിലാണ്. ജയിംസ് ഡൊണാൾഡ്സൻ എന്ന യുവാവ് എങ്ങനെയാണ് ‘ബീസ്റ്റ്’ എന്ന സെലിബ്രിറ്റിയായും കോടീശ്വരനായും മാറിയത്? എങ്ങനെയാണ് ഇയാൾ ഇത്രയേറെ വരുമാനമുണ്ടാക്കുന്നത്? ഒടുവിൽ വിവാദത്തിൽ കുരുങ്ങിയതും എങ്ങനെ? വിശദമായി വായിക്കാം...
ഇറാന്റെ നടുവൊടിക്കും ആക്രമണത്തിന് ഇസ്രയേൽ; എണ്ണ, സ്വർണവില കുതിക്കുന്നു; തിരിച്ചാക്രമിച്ചാൽ എല്ലാം താളംതെറ്റും
ഇസ്രയേലിനെതിരായ ഇറാന്റെ അപ്രതീക്ഷിത വ്യോമാക്രമണം ലോക രാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ലബനനിലെ ഹിസ്ബുല്ലയുമായും ഗാസയിൽ ഹമാസുമായും ഇസ്രയേൽ സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇറാന്റെയും ആക്രമണം. മധ്യപൂര്‍വേഷ്യയും പശ്ചിമേഷ്യയും കൂടുതൽ സംഘർഷങ്ങളിലേക്ക് പോകുകയാണോ എന്ന ആശങ്കയും ശക്തമായിക്കഴിഞ്ഞു. ഇസ്രയേലിനെതിരെ ഇറാൻ സ്വീകരിച്ചിരിക്കുന്ന ആക്രമണാത്മക നിലപാട് ഇന്ധന വിപണിയെ എങ്ങനെ ബാധിക്കുമെന്നും ഏവരും ഉറ്റുനോക്കുന്നു. തുടർന്നു വായിക്കാം...
75 വർഷത്തിനു ശേഷവും മായാതെ ഭാര്യയ്ക്ക് എഴുതിയ ആ കത്ത്; പാക് സൈന്യത്തെയും സംശയിച്ചു; മഞ്ഞിനു താഴെ ഇനിയും 92 പേർ
എന്തിനും ഏതിനും ആഗോളതാപനത്തെ പഴിക്കുന്ന രീതി വർധിച്ചു വരികയാണ്. എന്നാൽ ഇവിടെ പറയാൻ ശ്രമിക്കുന്നത് താപനത്തിന്റെ ഒരു കാണാപ്പുറത്തെക്കുറിച്ചാണ്. ഹിമാലയത്തിൽ അഞ്ചരപതിറ്റാണ്ട് മുമ്പ് ഉണ്ടായ വിമാനദുരന്തത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും മഞ്ഞുപാളികളെ തുടച്ചു മാറ്റി പുറത്തുവന്ന വാർത്തയാണ് ഇതിന് ആധാരം. ആൽപ്സ് പർവത നിരയിലെ മോണ്ട് ബ്ലാങ്ക് മഞ്ഞുമലയിൽ ഇടിച്ച് 1966ൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിന്റെ അവശിഷ്ടങ്ങളും ഇപ്പോൾ ധാരാളമായി കണ്ടെടുക്കുന്നു. എന്താണ് ഇതിനു പിന്നിലെ ശാസ്ത്രസത്യം? തുടർന്നു വായിക്കാം...