ഭരണഘടനാ നിർമാണസമിതിയിൽ ആരെ അംഗമാക്കണം? പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ മനസ്സിൽ വി.കെ.കൃഷ്ണമേനോനായിരുന്നു. ഭരണഘടനയ്ക്കു രൂപം കൊടുക്കാൻ ഡോ.അംബേദ്കറുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന നിർബന്ധത്തിൽ ഗാന്ധിജിയും. ഒടുവിൽ അംബേദ്കർക്കു നറുക്കുവീണു. എങ്കിലും ഭരണഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടാകുമ്പോൾ നെഹ്റു ഉപദേശം തേടിയിരുന്നതു കൃഷ്ണമേനോനിൽനിന്നായിരുന്നു. ഭരണഘടനയുടെ പ്രശസ്തമായ ആമുഖം നെഹ്‌റുവിന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും അതിനു രൂപം കൊടുത്തതും അവതരിപ്പിച്ചതും കൃഷ്ണമേനോനാണെന്നതു ഡൽഹിയിലെ രാഷ്ട്രീയവൃത്തങ്ങൾക്കറിയാമായിരുന്നു. കൃഷ്ണമേനോനെക്കുറിച്ച് ഈയിടെ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിൽ കോൺഗ്രസ് നേതാവ് ജയറാം രമേശും ഈ വസ്തുത തുറന്നുപറഞ്ഞിട്ടുണ്ട്. കൃഷ്ണമേനോനും നെഹ്റുവും തമ്മിൽ ആഴത്തിലുണ്ടായിരുന്ന ബന്ധവും കൃഷ്ണമേനോന്റെ പ്രതിഭയും ഇതിൽനിന്നു വ്യക്തം. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ വിദേശനയവും രാജ്യാന്തരബന്ധങ്ങളും രൂപപ്പെടുത്തിയതു വിദേശകാര്യമന്ത്രി കൂടിയായിരുന്ന പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവായിരുന്നു. അതിനു മുൻപ് കോൺഗ്രസിന്റെ സമീപനങ്ങളും വിദേശനയവുമൊക്കെ രൂപപ്പെടുത്തിയതും അദ്ദേഹംതന്നെ. അതിനു വലിയ സഹായം ചെയ്തത് അന്ന് ഇംഗ്ലണ്ടിലായിരുന്ന വി.കെ.കൃഷ്ണമേനോനായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭരണഘടനാ നിർമാണസമിതിയിൽ ആരെ അംഗമാക്കണം? പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ മനസ്സിൽ വി.കെ.കൃഷ്ണമേനോനായിരുന്നു. ഭരണഘടനയ്ക്കു രൂപം കൊടുക്കാൻ ഡോ.അംബേദ്കറുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന നിർബന്ധത്തിൽ ഗാന്ധിജിയും. ഒടുവിൽ അംബേദ്കർക്കു നറുക്കുവീണു. എങ്കിലും ഭരണഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടാകുമ്പോൾ നെഹ്റു ഉപദേശം തേടിയിരുന്നതു കൃഷ്ണമേനോനിൽനിന്നായിരുന്നു. ഭരണഘടനയുടെ പ്രശസ്തമായ ആമുഖം നെഹ്‌റുവിന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും അതിനു രൂപം കൊടുത്തതും അവതരിപ്പിച്ചതും കൃഷ്ണമേനോനാണെന്നതു ഡൽഹിയിലെ രാഷ്ട്രീയവൃത്തങ്ങൾക്കറിയാമായിരുന്നു. 

കൃഷ്ണമേനോനെക്കുറിച്ച് ഈയിടെ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിൽ കോൺഗ്രസ് നേതാവ് ജയറാം രമേശും ഈ വസ്തുത തുറന്നുപറഞ്ഞിട്ടുണ്ട്. കൃഷ്ണമേനോനും നെഹ്റുവും തമ്മിൽ ആഴത്തിലുണ്ടായിരുന്ന ബന്ധവും കൃഷ്ണമേനോന്റെ പ്രതിഭയും ഇതിൽനിന്നു വ്യക്തം. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ വിദേശനയവും രാജ്യാന്തരബന്ധങ്ങളും രൂപപ്പെടുത്തിയതു വിദേശകാര്യമന്ത്രി കൂടിയായിരുന്ന പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവായിരുന്നു. അതിനു മുൻപ് കോൺഗ്രസിന്റെ സമീപനങ്ങളും വിദേശനയവുമൊക്കെ രൂപപ്പെടുത്തിയതും അദ്ദേഹംതന്നെ. അതിനു വലിയ സഹായം ചെയ്തത് അന്ന് ഇംഗ്ലണ്ടിലായിരുന്ന വി.കെ.കൃഷ്ണമേനോനായിരുന്നു.

ജവാഹർലാൽ നെഹ്റുവും വി.കെ.കൃഷ്ണ മേനോനും ലണ്ടൻ സന്ദർശനത്തിനിടെ. (Photo by Ron Burton/Keystone/Getty Images)
ADVERTISEMENT

നെഹ്റു ലണ്ടനിൽ തങ്ങുന്ന വേളയിലൊക്കെ സന്തതസഹചാരിയായി മേനോനുമുണ്ടായിരുന്നു. രണ്ടാം ലോകയുദ്ധത്തിനു തൊട്ടുമുൻപ് യൂറോപ്പിൽ ഹിറ്റ്ലറും മുസോളിനിയും രൂപപ്പെടുത്തിയ നാത്‌സി-ഫാഷിസ്റ്റ് ആശയങ്ങളും പരിപാടികളും ലോകസമാധാനത്തിനും ആധുനികലോകത്തിന്റെ വളർച്ചയ്ക്കും എതിരാണെന്നും അതിനെ എതിർക്കേണ്ട ചുമതല ലോകമെങ്ങുമുള്ള ജനാധിപത്യശക്തികൾക്കുണ്ടെന്നും നെഹ്‌റു തിരിച്ചറിയുകയും അക്കാര്യം യൂറോപ്പിലെ പല നേതാക്കളെയും ധരിപ്പിക്കുകയും ചെയ്തു. അതിൽ കൃഷ്ണമേനോന്റെ ഇടപെടൽ വലുതായിരുന്നെന്നു നെഹ്‌റുതന്നെ പറഞ്ഞിട്ടുണ്ട്.

∙ ഇന്ത്യയുടെ ശബ്ദം ലോകം കേട്ടപ്പോൾ

ADVERTISEMENT

സ്വാതന്ത്ര്യത്തിനുശേഷം കൃഷ്ണമേനോനെ ബ്രിട്ടനിലെ ഹൈക്കമ്മിഷണറായി നെഹ്‌റു നിയോഗിച്ചു. ഈ തീരുമാനം ബ്രിട്ടനിലെ ബർട്രൻഡ് റസൽ, ഹാരൾഡ് ലാസ്‌കി തുടങ്ങിയ പ്രമുഖ ബുദ്ധിജീവികൾക്കിടയിൽ നല്ല അഭിപ്രായമുണ്ടാക്കി. അതിനു ശേഷമാണ് ഐക്യരാഷ്ട്രസംഘടനയിൽ ഇന്ത്യയുടെ പ്രതിനിധിയായി കൃഷ്ണമേനോനെ അയച്ചുതുടങ്ങിയത്. അദ്ദേഹം യുഎന്നിൽ ഇന്ത്യയുടെയും ജവാഹർലാൽ നെഹ്‌റുവിന്റെയും ശബ്ദമായി. അതോടെ, ഇന്ത്യയുടെ ശബ്ദം ശ്രദ്ധിക്കേണ്ടതാണെന്ന തിരിച്ചറിവ് ലോകരാഷ്ട്രങ്ങൾക്കുണ്ടായി. തങ്ങൾക്കു സ്വതന്ത്രമായ ഒരു വിദേശനയമുണ്ടെന്നു ലോകത്തെ ബോധ്യപ്പെടുത്താനും  ചേരിചേരാനയമായി അതിനെ രൂപപ്പെടുത്താനും ഇന്ത്യയ്ക്കു കഴിഞ്ഞു. 

ലോകസമാധാനത്തിനു മുഖ്യസ്ഥാനം കൽപിക്കുകയും  കൊളോണിയൽ ശക്തികൾക്കെതിരെ ഉറക്കെ ശബ്ദമുയർത്തുകയും ചെയ്യുന്നതായിരുന്നു നമ്മുടെ  നയം. ലോകത്ത് വിവിധയിടങ്ങളിൽ അത് അനുകൂലമായ പ്രതികരണങ്ങളുണ്ടാക്കി. അതിലെല്ലാം വലിയ പങ്കു വഹിച്ചതും കൃഷ്ണമേനോനായിരുന്നു.

∙ കമ്യൂണിസ്റ്റ് ചാപ്പ കുത്തി

ADVERTISEMENT

കൃഷ്ണമേനോനു സ്വാതന്ത്ര്യസമരവുമായി എന്തു ബന്ധമെന്നു ചിലർ ചോദിക്കാറുണ്ട്. ഗാന്ധിജിയുടെ നിസ്സഹകരണശബ്ദം കോൺഗ്രസ് അംഗീകരിച്ച് ഒരു പ്രസ്ഥാനമാക്കി വളർത്താൻ തുടങ്ങിയത് 1921ൽ ആണ്. അതിനു മുൻപാണ് ആനി ബസന്റിന്റെ ഹോം റൂൾ പ്രസ്ഥാനം ഇന്ത്യയിലെ ദേശീയവാദികളെ ഒരേ സംഘടനയ്ക്കു കീഴിൽ അണിനിരത്തിയത്. മദ്രാസ് ആസ്ഥാനമാക്കിയാണ് ആനി ബസന്റ് പ്രവർത്തിച്ചത്. മദ്രാസിലെ ഒട്ടേറെ വിദ്യാർഥികൾ ഹോം റൂൾ പ്രസ്ഥാനത്തിൽ ചേർന്നു. അതിൽ പ്രമുഖനായിരുന്നു കൃഷ്ണമേനോൻ. പിന്നീട് 1938ൽ ആണ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ഡയറക്ടർ ഹാരൾഡ് ലാസ്‌കിക്കുള്ള കത്തുസഹിതം ഉപരിപഠനത്തിനായി  മേനോനെ ആനി ബസന്റ് ഇംഗ്ലണ്ടിലേക്കയച്ചത്.

വി.കെ.കൃഷ്ണമേനോൻ (വര:മനോരമ)

ഇന്ത്യാ ലീഗിലൂടെ സ്വാതന്ത്ര്യസമരത്തിന്റെ ശബ്ദം കൊളോണിയൽ തലസ്ഥാനമായ ലണ്ടനിൽത്തന്നെ അദ്ദേഹം ഉയർത്തിക്കൊണ്ടുവന്നു. ഈ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞാണ് നെഹ്റു കൃഷ്ണമേനോനുമായി അടുക്കുന്നത്. ലാസ്കിക്കു പുറമേ ലേബർ പാർട്ടിയിലെ സ്റ്റാഫഡ് ക്രിപ്‌സ്, വെൽക്കിൻസൺ തുടങ്ങിയ പല നേതാക്കളും കൃഷ്ണമേനോന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. അതു നെഹ്റുവിനു മേനോനിലുള്ള വിശ്വാസം വർധിപ്പിച്ചു. അന്ന് ഇംഗ്ലണ്ടിൽ വിദ്യാർഥികളായിരുന്ന പലരും യൂറോപ്പിൽ വളർന്നുകൊണ്ടിരുന്ന നാത്‌സിവിരുദ്ധ ചേരിയിൽ ഉറച്ചുനിന്നു. ജ്യോതിബസു, ഭൂപേഷ് ഗുപ്ത, മോഹൻ കുമാരമംഗലം, രജനി പട്ടേൽ തുടങ്ങിയവരൊക്കെ ഈ സംഘത്തിലുൾപ്പെടുന്നു. അവരെ പ്രോത്സാഹിപ്പിച്ചതിനാലാണ് കൃഷ്ണമേനോനെയും ചിലർ കമ്യൂണിസ്റ്റായി മുദ്ര കുത്തിയത്. 

∙ ചൈനയുടെ ചതിയിൽ മുറിവേറ്റ്..

ലണ്ടനിൽ ഹൈക്കമ്മിഷണറായിരുന്ന കൃഷ്ണമേനോനെ ഇന്ത്യൻ വിദേശനയത്തിന്റെ ശബ്ദമായാണ് നെഹ്‌റു കണ്ടത്. ഇത് ഇഷ്ടപ്പെടാതിരുന്ന അമേരിക്കയിലെയും ഇന്ത്യയിലെയും ചില മാധ്യമങ്ങളും കോൺഗ്രസിലെ ചില നേതാക്കളും കൃഷ്ണമേനോനെ ബലിയാടാക്കാൻ ശ്രമിച്ചു. വാസ്തവത്തിൽ അവരുടെ ശത്രു നെഹ്‌റു തന്നെയായിരുന്നു. അതു മനസ്സിലാക്കിയ നെഹ്‌റു കൃഷ്ണമേനോനെ ഇന്ത്യയിലേക്കു വിളിച്ച് പ്രതിരോധമന്ത്രിയാക്കി. രാജ്യസഭാംഗമായിരുന്ന കൃഷ്ണമേനോനു പറ്റിയൊരു ലോക്‌സഭാ മണ്ഡലം നെഹ്റു തേടുന്നതു മനസ്സിലാക്കിയ ബോംബെയിലെ കോൺഗ്രസ് മേധാവി എസ്.കെ.പാട്ടീൽ അദ്ദേഹത്തെ അവിടേക്കു ക്ഷണിച്ചു. 1957ൽ നോർത്ത് ബോംബെയിൽനിന്ന് അദ്ദേഹം ലോക്സഭയിലെത്തി.

വി.കെ.കൃഷ്ണമേനോൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നു. (Photo from Manorama Archives)

അക്കാലത്ത് ഇന്ത്യയോടുള്ള ചൈനയുടെ സമീപനത്തിൽ മാറ്റം കണ്ടുതുടങ്ങി. അതുവരെ ചൈനയെ ശക്തമായി പിന്തുണച്ചിരുന്ന ചുരുക്കം ചില ഭരണാധികാരികളിൽ ഒരാളായിരുന്നു നെഹ്‌റു. പക്ഷേ, ഇന്ത്യൻ അതിർത്തിയിൽ  പ്രകോപനം സൃഷ്ടിക്കാൻ ചൈന ശ്രമം തുടങ്ങി. ഈ നീക്കം കൃഷ്ണമേനോനെതിരായി ഉപയോഗിക്കാൻ പാർട്ടിയിലെ അദ്ദേഹത്തിന്റെ ശത്രുക്കൾക്കു സാധിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുൻ പ്രസിഡന്റ് ആചാര്യ കൃപലാനിയെത്തന്നെ അവർ എതിർസ്ഥാനാർഥിയായി നോർത്ത് മുംബൈയിൽ അവതരിപ്പിച്ചു.

ഇന്ത്യയിലെ മിക്ക വലതുപക്ഷ ശക്തികളും ചില മാധ്യമങ്ങളും വളരെയേറെ പണിപ്പെട്ടെങ്കിലും കൃഷ്ണമേനോനെ പരാജയപ്പെടുത്താനായില്ല. വൻഭൂരിപക്ഷത്തോടെ അദ്ദേഹം ജയിച്ചു. പക്ഷേ, ചൈനയുടെ തുടർനടപടികളും ആക്രമണങ്ങളും പ്രതിരോധമന്ത്രിയെന്ന നിലയിലുള്ള കൃഷ്ണമേനോന്റെ പ്രതിഛായയ്ക്കു മങ്ങലേൽപിച്ചു. സ്വാഭാവികമായും അത് അദ്ദേഹത്തിന്റെ രാജിയിലേക്കെത്തി. പക്ഷേ, ചൈനയുടെ നയംമാറ്റങ്ങളിൽ ഏറ്റവും ക്ഷതമേറ്റതു നെഹ്‌റുവിനു തന്നെയായിരുന്നു; അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങൾക്കും നയങ്ങൾക്കുമായിരുന്നു.

English Summary:

V.K. Krishna Menon: The Untold Story of India's Architect of Freedom