യുദ്ധത്തിൽ തളർന്ന് വിപണി; നഷ്ടം 16 ലക്ഷം കോടി; കാശുകളയുമോ ഓഹരിയിലെ ‘ചൈനക്കമ്പം’?
പശ്ചിമേഷ്യയിലെ സംഘർഷ മേഖലകളിൽനിന്നു വ്യാപരിച്ച ഗന്ധകപ്പുക ഓഹരി വിപണിയെ വല്ലാതെ തളർത്തിയിരിക്കുന്നു. അഞ്ചു വ്യാപാരദിനങ്ങളിലായി നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽനിന്നു 16 ലക്ഷം കോടി രൂപയാണു ചോർന്നുപോയത്. യുദ്ധഭൂമിയിൽനിന്നു പടർന്ന ഭീതിക്ക് അനുബന്ധമായി അസംസ്കൃത എണ്ണ വിലയിലുണ്ടായ വർധനയും വിപണിയെ ആശങ്കയിലാഴ്ത്തുന്നതായി. അവധി വ്യാപാരവുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകൾ വിപണിയുടെ വികാരത്തെ മാത്രമല്ല ക്രയവിക്രയത്തിന്റെ അളവിനെയും ബാധിക്കുന്നതാണു കണ്ടത്. പ്രതികൂല കാലാവസ്ഥയുടെ തടവിലകപ്പെട്ട ഇന്ത്യൻ വിപണിയെ കൈവിട്ടു ചൈനയിലേക്കു ചേക്കേറുന്നതിൽ വിദേശ ധനസ്ഥാപനങ്ങൾ തിടുക്കം കാട്ടിയതോടെ നിക്ഷേപകരിലെ അവശേഷിച്ച ആത്മവിശ്വാസംകൂടി ബാഷ്പീകരിക്കപ്പെടുകയായിരുന്നു. വാരാന്ത്യ ഇടവേളയ്ക്കു ശേഷം ഒക്ടോബർ 7ന് വ്യാപാരം പുനരാരംഭിക്കുമ്പോൾ വിപണിയുടെ സ്വഭാവം എന്തായിരിക്കുമെന്ന നിക്ഷേപകരുടെ ഉത്കണ്ഠ

പശ്ചിമേഷ്യയിലെ സംഘർഷ മേഖലകളിൽനിന്നു വ്യാപരിച്ച ഗന്ധകപ്പുക ഓഹരി വിപണിയെ വല്ലാതെ തളർത്തിയിരിക്കുന്നു. അഞ്ചു വ്യാപാരദിനങ്ങളിലായി നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽനിന്നു 16 ലക്ഷം കോടി രൂപയാണു ചോർന്നുപോയത്. യുദ്ധഭൂമിയിൽനിന്നു പടർന്ന ഭീതിക്ക് അനുബന്ധമായി അസംസ്കൃത എണ്ണ വിലയിലുണ്ടായ വർധനയും വിപണിയെ ആശങ്കയിലാഴ്ത്തുന്നതായി. അവധി വ്യാപാരവുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകൾ വിപണിയുടെ വികാരത്തെ മാത്രമല്ല ക്രയവിക്രയത്തിന്റെ അളവിനെയും ബാധിക്കുന്നതാണു കണ്ടത്.
പ്രതികൂല കാലാവസ്ഥയുടെ തടവിലകപ്പെട്ട ഇന്ത്യൻ വിപണിയെ കൈവിട്ടു ചൈനയിലേക്കു ചേക്കേറുന്നതിൽ വിദേശ ധനസ്ഥാപനങ്ങൾ തിടുക്കം കാട്ടിയതോടെ നിക്ഷേപകരിലെ അവശേഷിച്ച ആത്മവിശ്വാസംകൂടി ബാഷ്പീകരിക്കപ്പെടുകയായിരുന്നു. വാരാന്ത്യ ഇടവേളയ്ക്കു ശേഷം ഒക്ടോബർ 7ന് വ്യാപാരം പുനരാരംഭിക്കുമ്പോൾ വിപണിയുടെ സ്വഭാവം എന്തായിരിക്കുമെന്ന നിക്ഷേപകരുടെ ഉത്കണ്ഠ സ്വാഭാവികം; പ്രത്യേകിച്ചും ഒരാഴ്ചയ്ക്കിടയിൽ സെൻസെക്സിൽ 4.3 ശതമാനവും നിഫ്റ്റിയിൽ 4.5 ശതമാനവും നഷ്ടപ്പെട്ട സാഹചര്യത്തിൽ. പ്രതിവാര നഷ്ടം ഇത്ര ഭീമമായ അളവിലെത്തുന്നത് 2022 ജൂണിനു ശേഷം ആദ്യമാണ്.
∙ ആശങ്ക വേണ്ട; ഇതു വിപണിയുടെ പ്രകൃതം
രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളോ കോർപറേറ്റ് മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളോ ഒന്നുമല്ല വിപണി നേരിടുന്ന ദുസ്ഥിതിക്കു കാരണമെന്ന തിരിച്ചറിവുണ്ടെങ്കിൽ ഉത്കണ്ഠപ്പെടേണ്ടതായി ഒന്നുമില്ല. കയറ്റിറക്കങ്ങളാണു വിപണിയുടെ പ്രകൃതം. അവയിലെ ഏറ്റക്കുറച്ചിലുകളാണു വ്യക്തിഗത ഓഹരികളുടെ യഥാർഥ മൂല്യത്തിലേക്കുള്ള വഴി തെളിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയെയും ഈ നിലയ്ക്കു വിലയിരുത്തുകയാണ് അഭികാമ്യം.
∙ നിഫ്റ്റിയിലെ കയറ്റിറക്ക പരിധി 24,500 – 25,500
നിഫ്റ്റി 25,014.60 പോയിന്റിലാണല്ലോ അവസാനിച്ചത്. നഷ്ടപ്പെട്ട പോയിന്റുകളിൽ കുറച്ചെങ്കിലും വീണ്ടെടുക്കാൻ ഈ ആഴ്ചയുടെ തുടക്കത്തിൽ ശ്രമമുണ്ടാകുമെങ്കിലും വലിയ തോതിലുള്ള മുന്നേറ്റത്തിനു സാധ്യത കുറവാണ്. 25,300 പോയിന്റ് വരെ ഉയരാൻ കഴിഞ്ഞേക്കാം. അതു സുഗമമായി സാധ്യമായാൽ 25,500 പോയിന്റ് പോലും അകലെയാവില്ല. പ്രതികൂല സാഹചര്യങ്ങളുടെ സമ്മർദമേറിയാൽ 24,750 പോയിന്റിലേക്കു പടിയിറങ്ങേണ്ടിവരും. അവിടെയും പിന്തുണ ലഭിക്കുന്നില്ലെങ്കിൽ 24,500 നിലവാരത്തിലേക്കായിരിക്കും വീഴ്ച. നിഫ്റ്റിയുടെ ഈ ആഴ്ചയിലെ കയറ്റിറക്കങ്ങൾ 24,500 – 25,500 പരിധിക്കുള്ളിൽ ഒതുങ്ങാനാണു സാധ്യതയെന്നു ചുരുക്കം.
∙ മുന്നേറ്റ സാധ്യതകൾ ഇവയെ ആശ്രയിച്ച്
അനിശ്ചിതത്വത്തിന്റെ നിഴലിൽ നിന്നു മോചനം നേടാനാകുന്നതിനെ ആശ്രയിച്ചിരിക്കും വിപണിയുടെ മുന്നേറ്റ സാധ്യതകൾ. അടുത്ത ദിവസങ്ങളിൽ വിപണിയെ എന്തൊക്കെ സ്വാധീനിക്കുമെന്നു നോക്കുക:
1. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ. (ഒക്ടോബർ 7 ഇസ്രയേൽ – ഹമാസ് ഏറ്റുമുട്ടലിന്റെ ഒന്നാം വാർഷിക ദിനമാണെന്നതു ശ്രദ്ധേയം).
2. അസംസ്കൃത എണ്ണ വിലയിലെ വ്യതിയാനങ്ങൾ. (കഴിഞ്ഞ ആഴ്ച ബ്രെന്റ് ക്രൂഡ് വില ബാരലിന് 75 യുഎസ് ഡോളറിനു മുകളിലേക്ക് എത്തുകയുണ്ടായി. മൂന്നു ദിവസംകൊണ്ടു വിലയിൽ 5% വർധനയാണുണ്ടായത്).
3. പ്രതിദിന ഓഹരി വ്യാപാരത്തിന്റെ അളവ്. (നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിലെയും ബിഎസ്ഇയിലെയും പ്രതിദിന ശരാശരി വ്യാപാരം ഗണ്യമായി കുറഞ്ഞിരിക്കുന്നു. എൻഎസ്ഇയിൽ 23 ശതമാനവും ബിഎസ്ഇയിൽ 28 ശതമാനവുമാണു സെപ്റ്റംബറിലെ ഇടിവ്. ചില്ലറ നിക്ഷേപകർ വിപണിയെ കൈവിട്ടു മറ്റു നിക്ഷേപ മാർഗങ്ങളിലേക്കു തിരികെപ്പോകുകയാണോ എന്ന സംശയം ജനിപ്പിക്കുന്നതാണ് ഈ കണക്ക്).
4. വിദേശ ഫണ്ടുകളുടെ ചൈനക്കമ്പം. (ചൈന ചില സാമ്പത്തിക ഉത്തേജന നടപടികൾ പ്രഖ്യാപിച്ചതിനെ തുടർന്നാണു വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിലെ വിൽപനക്കാരായി മാറിയതും പെട്ടെന്ന് അങ്ങോട്ടു ചാടിപ്പുറപ്പെട്ടിരിക്കുന്നതും. ചൈനക്കമ്പം നിലനിൽക്കാൻ സാധ്യതയില്ലെന്നാണ് അനുഭവസാക്ഷ്യം. പല ഫണ്ടുകൾക്കും കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മൂന്നു തവണയെങ്കിലും ചൈനയിൽ നിക്ഷേപം നടത്തി കൈ പൊള്ളിയിട്ടുണ്ട്).
5. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ പ്രഖ്യാപനം. (നിലവിലെ നിരക്കുകൾ തുടരാനുള്ള സാധ്യതയാണു ഒക്ടോബർ 9ന് പ്രഖ്യാപിക്കുന്ന പലിശ നയത്തിൽ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്).
6. സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്ക്. (ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഒക്ടോബർ 12നു പ്രഖ്യാപിക്കുന്നു).
7. ഹരിയാന, ജമ്മു – കശ്മീർ തിരഞ്ഞെടുപ്പു ഫലം. (കേന്ദ്ര സർക്കാരിന്റെ നിലനിൽപിനെ ബാധിക്കുന്നതല്ലെങ്കിലും ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥ വിപണിക്ക് അവഗണിക്കാനാവില്ല).
8. കോർപറേറ്റ് ഫല പ്രഖ്യാപനങ്ങളുടെ പ്രവാഹം (വരുംദിവസങ്ങളിൽ കമ്പനികളിൽനിന്നു പ്രവർത്തന ഫല പ്രഖ്യാപനങ്ങളുടെ പ്രവാഹം ആരംഭിക്കുന്നതു പല ഓഹരികളുടെയും വില നിലവാരത്തെ സ്വാധീനിക്കും. ടിസിഎസ്, എച്ച്ഡിഎഫ്സി എഎംസി, ബജാജ് ഓട്ടോ, നെസ്‌ലെ, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, അൾട്രാടെക് സിമന്റ്, ഏഷ്യൻ പെയിന്റ്സ്, യുണൈറ്റഡ് ബ്രൂവറീസ് തുടങ്ങി പല കമ്പനികളും ഫല പ്രഖ്യാപന തീയതികൾ പ്രഖ്യാപിച്ചുകഴിഞ്ഞു).