നല്ലതു വരട്ടെ’ എന്നത് നല്ലൊരു ആശംസയാണ്. പടിഞ്ഞാറൻ യുപിയിലെ മുസഫർനഗറിൽ തിത്തോറ ഗ്രാമത്തിലെ രാജേന്ദ്ര കുമാർ എന്ന ദിവസക്കൂലിക്കാരന്റെ മകൻ അതുൽ കുമാറിനോടാണ് ‘നല്ലതു വരട്ടെ’ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കഴിഞ്ഞദിവസം ആശംസിച്ചത്. അതുൽ ചീഫ് ജസ്റ്റിസിനു നന്ദി പറഞ്ഞു. അതുലിനു ധൻബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദ കോഴ്സിനു സീറ്റ് ലഭിച്ചു. പ്രവേശനത്തിന്റെ അവസാനകടമ്പയായ 17,500 രൂപ ഫീസ് അടയ്ക്കൽ സമയപരിധിക്കുള്ളിൽ സാധിക്കാതെ സീറ്റ് നഷ്ടമായപ്പോഴാണ് അതുൽ സുപ്രീം കോടതിയിലെത്തിയത്. പണം അടയ്ക്കേണ്ട അവസാനതീയതിയായ ജൂൺ 24നു രാജേന്ദ്ര കുമാർ പലരോടായി കടം വാങ്ങി 17,500 തികയ്ക്കാൻ നോക്കുന്നതിനിടെ, പ്രവേശന പോർട്ടലിൽ ലോഗിൻ ചെയ്യാൻ അതുൽ പലതവണ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു. ഉച്ചകഴിഞ്ഞ് 4.45നു പണം തികഞ്ഞു. പക്ഷേ, അഞ്ചു മണിക്കകം പണം അടയ്ക്കൽ‍ പൂർത്തിയാക്കാൻ സാധിച്ചില്ല. 11 മാസം ദിവസവും 18 മണിക്കൂറെന്ന തോതിൽ പഠിച്ച് പ്രവേശനപരീക്ഷ പാസായ അതുൽ, നഷ്ടപ്പെട്ട സീറ്റിലേക്കുള്ള വാതിൽ നിയമവഴിയിലൂടെ തുറക്കാനുള്ള പല ശ്രമങ്ങൾ പരാജയപ്പെട്ട് ഒടുവിൽ സുപ്രീം കോടതിയിൽ എത്തുകയായിരുന്നു.അതുലിൽനിന്നു പണം സ്വീകരിച്ച് സീറ്റ് നൽകാൻ നിർദേശിക്കുന്നതിനു പൂർണനീതി ഉറപ്പാക്കാനുള്ള സവിശേഷാധികാരം പ്രയോഗിച്ച സുപ്രീം കോടതിയെ വിദേശമാധ്യമങ്ങളുൾപ്പെടെ പ്രകീർത്തിച്ചു. ‘ദരിദ്രവിദ്യാർഥിയുടെ കോളജ് മോഹം സാക്ഷാത്കരിച്ച് ഇന്ത്യയിലെ പരമോന്നത കോടതി’യെന്നു ബിബിസി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ലതു വരട്ടെ’ എന്നത് നല്ലൊരു ആശംസയാണ്. പടിഞ്ഞാറൻ യുപിയിലെ മുസഫർനഗറിൽ തിത്തോറ ഗ്രാമത്തിലെ രാജേന്ദ്ര കുമാർ എന്ന ദിവസക്കൂലിക്കാരന്റെ മകൻ അതുൽ കുമാറിനോടാണ് ‘നല്ലതു വരട്ടെ’ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കഴിഞ്ഞദിവസം ആശംസിച്ചത്. അതുൽ ചീഫ് ജസ്റ്റിസിനു നന്ദി പറഞ്ഞു. അതുലിനു ധൻബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദ കോഴ്സിനു സീറ്റ് ലഭിച്ചു. പ്രവേശനത്തിന്റെ അവസാനകടമ്പയായ 17,500 രൂപ ഫീസ് അടയ്ക്കൽ സമയപരിധിക്കുള്ളിൽ സാധിക്കാതെ സീറ്റ് നഷ്ടമായപ്പോഴാണ് അതുൽ സുപ്രീം കോടതിയിലെത്തിയത്.

പണം അടയ്ക്കേണ്ട അവസാനതീയതിയായ ജൂൺ 24നു രാജേന്ദ്ര കുമാർ പലരോടായി കടം വാങ്ങി 17,500 തികയ്ക്കാൻ നോക്കുന്നതിനിടെ, പ്രവേശന പോർട്ടലിൽ ലോഗിൻ ചെയ്യാൻ അതുൽ പലതവണ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു. ഉച്ചകഴിഞ്ഞ് 4.45നു പണം തികഞ്ഞു. പക്ഷേ, അഞ്ചു മണിക്കകം പണം അടയ്ക്കൽ‍ പൂർത്തിയാക്കാൻ സാധിച്ചില്ല. 11 മാസം ദിവസവും 18 മണിക്കൂറെന്ന തോതിൽ പഠിച്ച് പ്രവേശനപരീക്ഷ പാസായ അതുൽ, നഷ്ടപ്പെട്ട സീറ്റിലേക്കുള്ള വാതിൽ നിയമവഴിയിലൂടെ തുറക്കാനുള്ള പല ശ്രമങ്ങൾ പരാജയപ്പെട്ട് ഒടുവിൽ സുപ്രീം കോടതിയിൽ എത്തുകയായിരുന്നു.അതുലിൽനിന്നു പണം സ്വീകരിച്ച് സീറ്റ് നൽകാൻ നിർദേശിക്കുന്നതിനു പൂർണനീതി ഉറപ്പാക്കാനുള്ള സവിശേഷാധികാരം പ്രയോഗിച്ച സുപ്രീം കോടതിയെ വിദേശമാധ്യമങ്ങളുൾപ്പെടെ പ്രകീർത്തിച്ചു. ‘ദരിദ്രവിദ്യാർഥിയുടെ കോളജ് മോഹം സാക്ഷാത്കരിച്ച് ഇന്ത്യയിലെ പരമോന്നത കോടതി’യെന്നു ബിബിസി. 

ഡി.വൈ.ചന്ദ്രചൂഡ് (ചിത്രം: മനോരമ)
ADVERTISEMENT

മൂന്നു വർഷം പിന്നിലേക്ക്. 2021 നവംബർ 22നു സുപ്രീം കോടതി തീർപ്പാക്കിയ കേസിലെ പ്രശ്നവും മേൽപറഞ്ഞതു തന്നെയായിരുന്നു. പ്രിൻസ് ജയ്ബീർ സിങ്ങെന്ന വിദ്യാർഥി ബോംബെ ഐഐടിയിൽ സിവിൽ എൻജിനീയറിങ് ബിരുദ സീറ്റിനാണ് യോഗ്യത നേടിയത്. അടയ്ക്കേണ്ട പണം സഹോദരിയിൽനിന്നു സംഘടിപ്പിച്ചപ്പോഴേക്കും സമയപരിധിയടുത്തു. പണമടയ്ക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടത് ഓൺലൈൻ സംവിധാനത്തിന്റെ സെർവറിലെ പ്രശ്നങ്ങൾകാരണമാണ്. സീറ്റ് നഷ്ടമായി. പ്രശ്നം ബോംബെ ഹൈക്കോടതിയോടു പറഞ്ഞിട്ട് അനുകൂലവിധി കിട്ടാത്തതിനാൽ സുപ്രീം കോടതിയിലെത്തി.

പ്രിൻസിന്റെ കേസിൽ വാദത്തിനിടെ സ്ഥാപനത്തിന്റെ അഭിഭാഷകൻ പറഞ്ഞു: ‘ഫീസടയ്ക്കാൻ‍ സാധിക്കാതെ സീറ്റ് നഷ്ടപ്പെട്ട മറ്റു പല വിദ്യാർഥികളുമുണ്ട്.’ അപ്പോൾ കോടതി: ‘എങ്കിൽ നിങ്ങളുടെ സംവിധാനം മെച്ചപ്പെടുത്തണം. ചെറുഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുംനിന്നുള്ള കുട്ടികളെ പരിഗണിക്കേണ്ടതല്ലേ? വേണ്ടത്ര ബാങ്കിങ് സൗകര്യമില്ലാത്ത സ്ഥലങ്ങളിലെ കുട്ടികളെ? എല്ലാവർക്കും ഒട്ടേറെ ക്രെഡിറ്റ് കാർഡുകൾ ഉണ്ടാവില്ല! ബാങ്കുകളുടെ സേവനം ലഭിക്കാത്ത സാഹചര്യമുണ്ടാവാം. അത്തരം സാഹചര്യങ്ങൾക്കു തക്കസംവിധാനം വേണം. കുട്ടികൾ വർഷങ്ങളെടുത്തു പരിശീലിക്കുന്നതാണ്. അസാധ്യമായ കടമ്പകൾ നേരിടുന്ന കുട്ടികളെ സഹായിക്കാൻ മാർഗമുണ്ടാകണം. അല്ലെങ്കിൽ, മെട്രോ നഗരങ്ങളിൽനിന്നുള്ള കുട്ടികൾ മാത്രമാവും ഐഐടികളിലെത്തുക.’

അതുൽ കുമാർ (Photo Arranged)
ADVERTISEMENT

അങ്ങനെ പറഞ്ഞതു സുപ്രീം കോടതിയാണെങ്കിലും, മൂന്നു വർഷം കഴിഞ്ഞും സാഹചര്യം മാറിയില്ലെന്നതിന് അതുലിന്റെ അനുഭവം തെളിവാണ്. സമ്പൂർണനീതി നടപ്പാക്കിയെന്ന് ആശ്വസിക്കാൻ സുപ്രീം കോടതിക്ക് ഒരവസരംകൂടി കിട്ടിയെന്നു പറയാം. സീറ്റ് കിട്ടാൻ കോടതിയെ സമീപിക്കുന്നതിനുള്ള വഴികൾ അതുലിന്റെ പിതാവ് രാജേന്ദ്ര കുമാർ ചോദിച്ചു മനസ്സിലാക്കിയതു പ്രിൻസിനോടാണ്. ഇനി ഇത്തരം അനുഭവങ്ങൾ നേരിടുന്നവർക്കു രാജേന്ദ്ര കുമാറിനോടും ചോദിക്കാം. വേണമെങ്കിൽ, സംസ്കൃതി രഞ്ജൻ എന്ന യുപിക്കാരിതന്നെയായ വിദ്യാർഥിയോടും ചോദിക്കാം. പ്രിൻസിന്റെ കേസിൽ സുപ്രീം കോടതിയുടെ ഉത്തരവുണ്ടായി ഒരാഴ്ച കഴിഞ്ഞാണ് സംസ്കൃതി അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് മുൻപാകെ എത്തുന്നത്. ബനാറസ് ഹിന്ദു സർവകലാശാലയുടെ ഐഐടിയിൽ മാത്തമാറ്റിക്സ് – കംപ്യൂട്ടിങ് പഞ്ചവത്സര കോഴ്സിനു യോഗ്യത നേടിയെങ്കിലും ഫീസായ 15,000 രൂപ അടയ്ക്കാൻ സാധിക്കാത്തതിനാൽ സീറ്റ് നഷ്ടമായെന്നു സംസ്കൃതി പറഞ്ഞു. പ്രവേശനം നൽകാൻ നിർദേശിച്ച ജസ്റ്റിസ് ദിനേശ് കുമാർ സിങ് സമ്പൂർണനീതി നടപ്പാക്കിയതു ഹർജിക്കാരിക്കു 15,000 രൂപ തന്റെ കയ്യിൽനിന്നു നൽകിയാണ്.

കോടതി ഇടപെട്ടതിനാൽ ഐഐടി പ്രവേശനം സാധ്യമായ യുപിക്കാർ എന്നതു മാത്രമല്ല അതുൽ കുമാറിനും പ്രിൻസ് ജയ്ബീർ സിങ്ങിനും സംസ്കൃതി രഞ്ജനും പൊതുവായുള്ളത്. മൂന്നുപേരും ദലിത് വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികളാണ്. അപ്പോൾ, ഐഐടിയിലേക്കു പോകുന്ന അതുലിനു ‘നല്ലതു വരട്ടെ’ എന്ന ചീഫ് ജസ്റ്റിസിന്റെ ആശംസ വെറും ഭംഗിവാക്കല്ലെന്നു വ്യാഖ്യാനിക്കുന്നത് അധികമാവില്ല. ചീഫ് ജസ്റ്റിസ് അറിഞ്ഞോ അറിയാതെയോ അതിലൊരു പ്രതീക്ഷകൂടി ഉൾപ്പെടുന്നു.

 ദലിത് വിദ്യാർഥികളുടെ ഐഐടി ജീവിതത്തിന്റെ ചരിത്രങ്ങൾ പലതുമാണ് കാരണം. അവയിൽ, 2021 ഫെബ്രുവരിയിൽ ബോംബെ ഐഐടിയിൽ ജീവിതം അവസാനിപ്പിച്ച കെമിക്കൽ എൻജിനീയറിങ് വിദ്യാർഥി ദർശൻ സോളങ്കിയെന്ന ദലിതന്റേതുൾപ്പെടെ ഒട്ടേറെ പേരുകളുണ്ട്. ഐഐടികളിൽ ഇടയ്ക്കുവച്ചു പഠനം നിർത്തുന്നതിൽ ഭൂരിപക്ഷവും സംവരണ ക്വോട്ടയിൽ പ്രവേശനം നേടുന്നവരാണ്; അതിൽ കൂടുതലും ദലിത് വിദ്യാർഥികൾ എന്ന കണക്കുമുണ്ട്. സോളങ്കിയുടെ ശൈലി പകർത്തിയവരുടെ പട്ടികയ്ക്കും അതേ ഭൂരിപക്ഷസ്വഭാവമാണെന്നതിൽ അദ്ഭുതപ്പെടാനില്ല.

ADVERTISEMENT

സംവരണ ക്വോട്ടയിലാണോ എത്തിയതെന്നും അതിൽ‍തന്നെ ദലിതോ ഗോത്രവർഗമോ ഒബിസിയോ എന്നും മനസ്സിലാക്കാൻ പ്രവേശനപരീക്ഷയിലെ റാങ്കും മുഴുവൻ‍ പേരും ചോദിക്കുക, പ്രതീക്ഷിച്ച ഉത്തരങ്ങൾ കിട്ടുന്നതോടെ മിണ്ടാട്ടം നിർത്തുക, ജാതിചേർത്തുള്ള തമാശകൾ പറഞ്ഞു പരിഹസിക്കുക തുടങ്ങിയ രീതികളുള്ള സഹപാഠികളും തിരിച്ചുവ്യത്യാസം കാണിക്കുന്ന അധ്യാപകരുമെന്നതു പല ഐഐടികളിലെയും അസാധാരണമല്ലാത്ത പ്രതിഭാസമാണ്. ഐഐടികളിൽ സംവരണം തുടങ്ങിയ 1970കളിലെ കാര്യമല്ല; പലയിടത്തും ഇപ്പോഴുമുള്ളതാണ്. അത് ഐഐടികളിൽ മാത്രമല്ല, പലയിടത്തെയും ഐഐഎമ്മുകളുൾപ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതിലുമുള്ളതുമാണ്; സമൂഹത്തിന്റെ പകർപ്പാണ് സ്ഥാപനം. നല്ലതു വരും എന്ന ബോധ്യത്തോടെയാവാം അതുലിനു ചീഫ് ജസ്റ്റിസ് ആശംസ പറഞ്ഞത്. സാഹചര്യങ്ങൾക്കു വിധേയപ്പെടാനും കീഴടങ്ങാനും തയാറല്ലാത്ത മനസ്സുമായാണല്ലോ ആ പതിനെട്ടുകാരൻ കോടതിക്കു മുന്നിൽ നിന്നത്.

English Summary:

Justice Prevails: When the Supreme Court Intervened for IIT Aspirants