കേരളത്തിൽ സമീപകാലത്തു നടന്ന ഏറ്റവും പ്രധാനപ്പെട്ട ഉന്നതവിദ്യാഭ്യാസ പരിഷ്കാരമാണ് നാലുവർഷ ഡിഗ്രി കോഴ്സ് പദ്ധതി. ഇതു നടപ്പാക്കി ഒരു സെമസ്റ്റർ കഴിയാറായിട്ടും ഈ പദ്ധതിയെക്കുറിച്ചു ധാരാളം ചോദ്യങ്ങളുയരുന്നു. നമ്മുടെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വിദേശസ്വപ്നങ്ങൾ ഒരുപാടുള്ളൊരു കാലത്ത് ആഗോളപ്രചാരത്തിലുള്ള നാലു വർഷ ഡിഗ്രി സമ്പ്രദായത്തിലേക്കു മാറുന്നത് ഉചിതംതന്നെ. കുട്ടികൾക്കു താൽപര്യത്തിനും അഭിരുചിക്കുമനുസരിച്ചു പേപ്പറുകൾ (പുതിയ സമ്പ്രദായത്തിൽ കോഴ്സുകൾ) തിരഞ്ഞെടുത്തു പഠിക്കാൻ സാധിക്കും. എന്നാൽ, പ്രായോഗിക പരിമിതികൾമൂലം പദ്ധതി പൂർണമായി നടപ്പാക്കാൻ സാധിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. കോഴ്സ് തിരഞ്ഞെടുക്കാനുള്ള അവസരം കുട്ടികൾ ഉപയോഗിച്ചപ്പോൾ ടൈം ടേബിൾ തയാറാക്കുന്ന പ്രക്രിയ കീറാമുട്ടിയായി (പരീക്ഷാ ടൈം ടേബിൾ തയാറാക്കലും കീറാമുട്ടിയാണ്). അതു പരിഹരിക്കാൻ ചില കോളജുകളിലെങ്കിലും അധ്യാപകർ എട്ടര മുതൽ അഞ്ചര വരെ ക്ലാസുകൾ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്; അവർക്കു നല്ല നമസ്കാരം. ക്യാംപസിൽ അധ്യാപകർ ഒരു മണിക്കൂർ കൂടുതലായി ചെലവഴിക്കണമെന്നു സർക്കാർ ഉത്തരവുതന്നെ വന്നിട്ടുമുണ്ട്. അക്കാദമിക് പരിഗണനയൊന്നും കൂടാതെ, ബുദ്ധിമുട്ടു കുറവുള്ളതും മാർക്ക് എളുപ്പത്തിൽ നേടാൻ കഴിയുന്നതുമായ കോഴ്സുകൾ വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ സമീപകാലത്തു നടന്ന ഏറ്റവും പ്രധാനപ്പെട്ട ഉന്നതവിദ്യാഭ്യാസ പരിഷ്കാരമാണ് നാലുവർഷ ഡിഗ്രി കോഴ്സ് പദ്ധതി. ഇതു നടപ്പാക്കി ഒരു സെമസ്റ്റർ കഴിയാറായിട്ടും ഈ പദ്ധതിയെക്കുറിച്ചു ധാരാളം ചോദ്യങ്ങളുയരുന്നു. നമ്മുടെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വിദേശസ്വപ്നങ്ങൾ ഒരുപാടുള്ളൊരു കാലത്ത് ആഗോളപ്രചാരത്തിലുള്ള നാലു വർഷ ഡിഗ്രി സമ്പ്രദായത്തിലേക്കു മാറുന്നത് ഉചിതംതന്നെ. കുട്ടികൾക്കു താൽപര്യത്തിനും അഭിരുചിക്കുമനുസരിച്ചു പേപ്പറുകൾ (പുതിയ സമ്പ്രദായത്തിൽ കോഴ്സുകൾ) തിരഞ്ഞെടുത്തു പഠിക്കാൻ സാധിക്കും.

എന്നാൽ, പ്രായോഗിക പരിമിതികൾമൂലം പദ്ധതി പൂർണമായി നടപ്പാക്കാൻ സാധിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. കോഴ്സ് തിരഞ്ഞെടുക്കാനുള്ള അവസരം കുട്ടികൾ ഉപയോഗിച്ചപ്പോൾ ടൈം ടേബിൾ തയാറാക്കുന്ന പ്രക്രിയ കീറാമുട്ടിയായി (പരീക്ഷാ ടൈം ടേബിൾ തയാറാക്കലും കീറാമുട്ടിയാണ്). അതു പരിഹരിക്കാൻ ചില കോളജുകളിലെങ്കിലും അധ്യാപകർ എട്ടര മുതൽ അഞ്ചര വരെ ക്ലാസുകൾ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്; അവർക്കു നല്ല നമസ്കാരം. ക്യാംപസിൽ അധ്യാപകർ ഒരു മണിക്കൂർ കൂടുതലായി ചെലവഴിക്കണമെന്നു സർക്കാർ ഉത്തരവുതന്നെ വന്നിട്ടുമുണ്ട്.

നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ തിരുവനന്തപുരത്തു നടന്ന സംസ്ഥാനതല ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി ആർ.ബിന്ദു, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ സമീപം. ചിത്രം ∙ മനോരമ
ADVERTISEMENT

അക്കാദമിക് പരിഗണനയൊന്നും കൂടാതെ, ബുദ്ധിമുട്ടു കുറവുള്ളതും മാർക്ക് എളുപ്പത്തിൽ നേടാൻ കഴിയുന്നതുമായ കോഴ്സുകൾ വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന പ്രവണതയുണ്ടായിട്ടുണ്ട്. ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥികൾ ഫിസിക്സും ഗണിതശാസ്ത്രവും പഠിക്കുന്ന പതിവിനുപകരം കൊമേഴ്സും ചരിത്രവും കൂടെ പഠിക്കാൻ തിരഞ്ഞെടുത്തപ്പോൾ അതു വിലക്കേണ്ടി വന്നു. എളുപ്പത്തിൽ മാർക്ക് നേടാനുള്ള കുറുക്കുവഴിയായി ഇത്തരം തിരഞ്ഞെടുപ്പു നടത്തുന്നതു വിലക്കുന്നതിൽ തെറ്റില്ല. ഇതൊക്കെ വിലയിരുത്തി ഓരോ കുട്ടിയെയും ഉപദേശിക്കുക നിസ്സാര കാര്യമല്ല. അപ്പോൾ പലപ്പോഴും സംഭവിക്കുന്നതു പരമ്പരാഗതരീതി തുടരാൻ നിർബന്ധിക്കുക എന്നതുതന്നെ. അതുവഴി ടൈം ടേബിൾ തയാറാക്കൽ സുഗമമാക്കാനും ജോലിഭാരം കുറയ്ക്കാനും കഴിയും. ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ജോലിഭാരം കണക്കുകൂട്ടിയതിൽ ചില അപാകതകളുണ്ടായിട്ടുണ്ട്. രണ്ടോ മൂന്നോ കുട്ടികളുള്ള കോഴ്സുകൾ പഠിപ്പിക്കുന്ന അധ്യാപകന്റെയും നൂറോളം കുട്ടികളുള്ള കോഴ്സുകൾ പഠിപ്പിക്കുന്ന അധ്യാപകന്റെയും ജോലിഭാരം തുല്യമായാണ് കണക്കാക്കുന്നത്. ക്ലാസെടുക്കുന്നതും ലബോറട്ടറി സെഷൻ സംഘടിപ്പിക്കുന്നതും കുട്ടികൾ കൂടുതലുള്ള കോഴ്സുകളിൽ വെല്ലുവിളിയാണ്. അസൈൻമെന്റിന്റെയും ഉത്തരക്കടലാസിന്റെയും മൂല്യനിർണയത്തിൽ വലിയ, ചെറിയ ക്ലാസുകൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഗവേഷണ മേൽനോട്ടം നിർവഹിക്കുന്ന അനേകം അധ്യാപകരുണ്ട്. അതിന് ഒരു പരിഗണനയും ജോലിഭാരം കണക്കാക്കുന്നതിൽ ഇല്ല. നാക്, എൻഐആർഎഫ് തുടങ്ങിയ പ്രവർത്തനങ്ങൾക്കു ചില അധ്യാപകർ ചെലവിടുന്ന സമയവും ജോലിഭാരം നിശ്ചയിക്കുന്നതിൽ കണക്കിലെടുത്തിട്ടില്ല. പുതിയൊരു വർക്ക് ലോഡ് നിർവചനം അടിയന്തരമായി തയാറാക്കണം.

Representative Image: Billion Photos/Shutterstock
ADVERTISEMENT

വിഷയങ്ങളിലെ വൈവിധ്യത്തിനപ്പുറം, പഠിപ്പിക്കുന്നതിലും പരീക്ഷകൾ നടത്തുന്നതിലും കാതലായ വ്യത്യാസം ഉണ്ടാകുന്നില്ലെങ്കിൽ അക്കാദമിക രംഗത്ത് എന്തെങ്കിലും മാറ്റം സംഭവിച്ചെന്നു കരുതാനാവില്ല. ഫലത്തിലൂന്നിയുള്ള വിദ്യാഭ്യാസം (ഔട്കം ബേസ്ഡ് എജ്യുക്കേഷൻ) എന്ന പുതിയ ശൈലിയിൽ വേണ്ടത്ര പരിശീലനം നടന്നതായി തോന്നുന്നില്ല. സിലബസിന്റെ കൂടെ, ചേമ്പിലയിൽ വെള്ളംപോലെ പഠനലക്ഷ്യങ്ങൾ പ്രസ്താവിച്ചിരിക്കുന്നു എന്നേയുള്ളൂ. വളരെ പുതുമയുള്ള വിഷയങ്ങൾ കടന്നുവന്നെങ്കിലും പരീക്ഷയുടെ കാര്യത്തിൽ ഇപ്പോഴും മാതൃകാ ചോദ്യക്കടലാസുകൾ ലഭ്യമായിട്ടില്ല. ക്വസ്റ്റ്യൻ ബാങ്ക് എന്ന വാഗ്ദാനവും നടപ്പാക്കിയിട്ടില്ല. ഇന്റേണൽ അസെസ്മെന്റിലും പൊതുവിൽ പഴയരീതികൾ തുടരുന്നു. ഏകീകൃത കലണ്ടറുണ്ടെങ്കിലും സമയക്രമം വിചിത്രം. ജൂലൈ ഒന്നിനു ക്ലാസ് തുടങ്ങിയെങ്കിലും സെപ്റ്റംബർ 12ന് ആണ് പ്രവേശനം അവസാനിച്ചത്. കോഴ്സ് റജിസ്ട്രേഷൻ ഒക്ടോബർ 15 വരെ. പരീക്ഷ നവംബർ ആറിനു തുടങ്ങുമെന്നാണ് കലണ്ടറിലുള്ളത്.

ഇന്ത്യയിലെ വിദ്യാഭ്യാസത്തെ അദൃശ്യമായി നിയന്ത്രിക്കുന്നതു പരമ്പരാഗതരീതികളും വിശ്വാസങ്ങളുമാണെന്നു പ്രശസ്ത വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞൻ ബെഞ്ചമിൻ ബ്ലൂം പറഞ്ഞതു ശരിവയ്ക്കുന്ന രീതിയിലാണ് പുതിയ പരിഷ്കാരത്തിന്റെ പോക്കെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ആഘോഷമായുള്ള ഉദ്ഘാടനം കഴിഞ്ഞശേഷം ഉന്നത വിദ്യാഭ്യാസ കൗൺസിലും സർവകലാശാലകളും ആസൂത്രിതവും സൂക്ഷ്മവുമായുള്ള നിരന്തര നിരീക്ഷണവും ഇടപെടലുകളും നടത്തിയതായി കാണുന്നില്ല.

English Summary:

Kerala's Four-Year Degree: Implementation Issues of New Degree System

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT