ബിജെപിയുടെ സ്വതന്ത്രതന്ത്രം ഹരിയാനയിൽ വിജയിച്ചു; ജമ്മു കശ്മീരിൽ പരാജയപ്പെട്ടു. ജമ്മു കശ്മീരിലെ സഖ്യവിജയത്തിൽ പരിമിത പങ്കാളിത്തം മാത്രമുള്ള കോൺഗ്രസ്, പരാജയപ്പെട്ട ശൈലി മാറ്റാൻ ഇനിയും പഠിച്ചില്ലെന്നതിന്റെ തെളിവായി ഹരിയാന ഫലം. ലോക്സഭാ തിരഞ്ഞെടുപ്പിലെ നഷ്ടത്തിനുശേഷം ഹരിയാനയിലെ ജയം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അത്യാവശ്യമായിരുന്നു. ബിജെപിയുടെ വിജയഗ്രാഫ് താഴേക്ക് എന്നതു പാർട്ടിയുടെയും നേതൃത്വത്തിന്റെയും ശൈലിയെ പരസ്യമായി വിമർശിക്കാൻ പലരും ആയുധമാക്കുന്ന സ്ഥിതിയായിരുന്നു. നിയന്ത്രണച്ചരട് തിരിച്ചുപിടിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നതിന്റെ സൂചനകളുമുണ്ടായി. ഹരിയാനയിൽ ഇത്തവണ ഭരണം നഷ്ടപ്പെടാമെന്നു ബിജെപി ലോക്സഭാ തിര‍ഞ്ഞെടുപ്പിനു മുൻപേ തിരിച്ചറിഞ്ഞതാണ്. കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രിയെ മാറ്റി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പകുതി സീറ്റും നഷ്ടപ്പെട്ടു. നിയമസഭ നഷ്ടപ്പെടുമെന്നു പാർട്ടി ഉറപ്പിച്ചു. ലോക്സഭയിൽ നഷ്ടഫലത്തിനു കാരണമായ ഉത്തരേന്ത്യൻ‍ വിഷയങ്ങളിൽ പലതും ഹരിയാനയിലേതുകൂടിയായിരുന്നു. ഭരണവിരുദ്ധ വികാരത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജെപിയുടെ സ്വതന്ത്രതന്ത്രം ഹരിയാനയിൽ വിജയിച്ചു; ജമ്മു കശ്മീരിൽ പരാജയപ്പെട്ടു. ജമ്മു കശ്മീരിലെ സഖ്യവിജയത്തിൽ പരിമിത പങ്കാളിത്തം മാത്രമുള്ള കോൺഗ്രസ്, പരാജയപ്പെട്ട ശൈലി മാറ്റാൻ ഇനിയും പഠിച്ചില്ലെന്നതിന്റെ തെളിവായി ഹരിയാന ഫലം. ലോക്സഭാ തിരഞ്ഞെടുപ്പിലെ നഷ്ടത്തിനുശേഷം ഹരിയാനയിലെ ജയം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അത്യാവശ്യമായിരുന്നു. ബിജെപിയുടെ വിജയഗ്രാഫ് താഴേക്ക് എന്നതു പാർട്ടിയുടെയും നേതൃത്വത്തിന്റെയും ശൈലിയെ പരസ്യമായി വിമർശിക്കാൻ പലരും ആയുധമാക്കുന്ന സ്ഥിതിയായിരുന്നു. നിയന്ത്രണച്ചരട് തിരിച്ചുപിടിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നതിന്റെ സൂചനകളുമുണ്ടായി.

ഹരിയാനയിൽ ഇത്തവണ ഭരണം നഷ്ടപ്പെടാമെന്നു ബിജെപി ലോക്സഭാ തിര‍ഞ്ഞെടുപ്പിനു മുൻപേ തിരിച്ചറിഞ്ഞതാണ്. കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രിയെ മാറ്റി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പകുതി സീറ്റും നഷ്ടപ്പെട്ടു. നിയമസഭ നഷ്ടപ്പെടുമെന്നു പാർട്ടി ഉറപ്പിച്ചു. ലോക്സഭയിൽ നഷ്ടഫലത്തിനു കാരണമായ ഉത്തരേന്ത്യൻ‍ വിഷയങ്ങളിൽ പലതും ഹരിയാനയിലേതുകൂടിയായിരുന്നു. ഭരണവിരുദ്ധ വികാരത്തെ ഭിന്നിപ്പിക്കാൻ സ്വതന്ത്രരെ പ്രയോജനപ്പെടുത്തുകയെന്ന തന്ത്രമാണ് ബിജെപി ഹരിയാനയിൽ പ്രയോഗിച്ചത്. കോൺഗ്രസിനെ ബിജെപി പരാജയപ്പെടുത്തിയ മണ്ഡലങ്ങളിൽ പലതിലെയും വോട്ടുനില അതാണ് സൂചിപ്പിക്കുന്നത്. മറുവശത്ത്, കോൺഗ്രസ് ജയിക്കുകയും ബിജെപി രണ്ടാമതെത്തുകയും ചെയ്ത മണ്ഡലങ്ങളിൽ സ്വതന്ത്രരുടെ സ്വാധീനം നാമമാത്രം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തുടർച്ചയായ ജയമുള്ള മറ്റൊരു സംസ്ഥാനംകൂടി ലഭിച്ചെന്നു ബിജെപി അവകാശപ്പെടും. അയൽസംസ്ഥാനമായ യുപിയിൽ ലോക്സഭാ തിര‍ഞ്ഞെടുപ്പിലേറ്റ ആഘാതം പരിഗണിക്കുമ്പോഴും ഈ അവകാശപ്പെടലിനു പ്രാധാന്യമുണ്ട്.

ശ്രീനഗറിൽ വിജയാഹ്ലാദ പ്രകടനം നടത്തുന്ന നാഷനൽ കോൺഫറൻസ് പ്രവർത്തകർ, ചിത്രം:പിടിഐ
ADVERTISEMENT

സിപിഎമ്മിനു നൽകിയ ഒരു സീറ്റിനപ്പുറം, പൂർണ ഇന്ത്യാസഖ്യമായി മത്സരിക്കാൻ കോൺഗ്രസ് തയാറായിരുന്നെങ്കിൽ ഹരിയാനയിൽ ബിജെപിയുടെ നേട്ടം വലുതാവില്ലായിരുന്നു എന്നതിനു പല മണ്ഡലങ്ങളിലെയും ഭൂരിപക്ഷം തെളിവ്. 2306 വോട്ടിനു കോൺഗ്രസിനെ ബിജെപി പരാജയപ്പെടുത്തിയ അസന്ധ് മണ്ഡലം ഉദാഹരണം. അവിടെ 4290 വോട്ടുമായി ആം ആദ്മി പാർട്ടി മൂന്നാമതെത്തി; 4218 വോട്ടുമായി എൻസിപി (ശരദ് പവാർ) നാലാമതും. 

ലോക്സഭയിൽ നേട്ടം നൽകിയ ഇന്ത്യാസഖ്യത്തെ കൂടുതൽ കെട്ടുറപ്പുള്ളതാക്കാൻ ഹരിയാനയെ കോൺഗ്രസ് പ്രയോജനപ്പെടുത്തിയില്ല. ജാട്ട് വിരുദ്ധത നേരിടാനുൾപ്പെടെ സമാജ്‌വാദി പാർട്ടി നേതാക്കളെയും മറ്റും ലഭിച്ചില്ല. ഫലത്തിൽ, കമൽനാഥ്, ഭൂപേഷ് ബാഗേൽ എന്നിവരുടെ ഗണത്തിലേക്ക് ഭൂപീന്ദർ സിങ് ഹൂഡയ്ക്കു സ്ഥാനത്താഴ്ച ഉണ്ടായിരിക്കുന്നു. ഇന്ത്യാസഖ്യം രൂപീകരിച്ചശേഷം, ലോക്സഭയ്ക്കു മുൻപു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൂട്ടുകെട്ടില്ലാതെ മത്സരിച്ചതു ദോഷമായെന്നു സഖ്യകക്ഷികളിൽനിന്നു കോൺഗ്രസ് വിമർശനം കേട്ടതാണ്. ഇന്നലെയും അതുണ്ടായി. സാമൂഹികനീതി ഉൾപ്പെടെയുള്ള വിഷയങ്ങളുടെ സ്വാധീനശേഷി ഇത്രവേഗം നഷ്ടപ്പെട്ടോ എന്ന ചോദ്യവും ഇനി ഉയരാം.

എന്നാൽ, ജാതിവിഷയം മാറ്റിനിർത്തിയാൽ ബിജെപിവിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കാൻ ഇപ്പോഴും സാധിക്കുമെന്നതിന്റെ തെളിവാണ് ഹരിയാനയെന്നു വോട്ടുശതമാനം എടുത്തുപറഞ്ഞ് കോൺഗ്രസിനു വാദിക്കാം. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും മറ്റുള്ളവർ അത് എത്രത്തോളം വകവയ്ക്കുമെന്നു കാണേണ്ടതുണ്ട്. അടുത്ത ഫെബ്രുവരിയിലെ ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മിയുമായി സഹകരണം പ്രതീക്ഷിക്കേണ്ടതുമില്ല.

ADVERTISEMENT

ഹരിയാനയിൽ വികസനനയത്തിന്റെ ജയമെന്നു ബിജെപി പറയുമ്പോൾ, ജമ്മു കശ്മീരിലെ ‘നയാ കശ്മീർ’ നയം ജനം തള്ളിക്കളഞ്ഞെന്ന വസ്തുതയും ഒപ്പമുണ്ട്. ജമ്മു കശ്മീരിലും സ്വതന്ത്രരെ പ്രയോജനപ്പെടുത്താൻ ബിജെപി ശ്രമിച്ചെങ്കിലും ഗുണമുണ്ടായില്ല. പ്രത്യേകപദവിയും സംസ്ഥാനപദവിയും ഒഴിവാക്കൽ, മണ്ഡല പുനഃക്രമീകരണം തുടങ്ങിയ നടപടികൾ പരിഗണിച്ചാൽ ഭരണം പിടിക്കാൻ ബിജെപി ഇത്രയേറെ മാറ്റങ്ങൾ നടപ്പാക്കിയ മറ്റൊരു സംസ്ഥാനമില്ല. 370–ാം വകുപ്പിനെ മുഖ്യമുദ്രാവാക്യമാക്കി ജമ്മു കശ്മീരിലെ ഭൂരിപക്ഷം വിധിയെഴുതി എന്നതു ബിജെപിക്ക് നൽകുന്ന വിഷമം വലുതാണ്. സുപ്രീം കോടതി വിധിയോടെ 370–ാം വകുപ്പ് ചരിത്രമായെന്ന നിലപാടുള്ള കോൺഗ്രസ് ഭരണപങ്കാളിയാകുമ്പോൾ, 370 പരാമർശിക്കാത്ത പൊതുമിനിമം പരിപാടിയാണോ ഉണ്ടാകുകയെന്നാണ് കാണേണ്ടത്. 

ഹരിയാനയിലെ തിരഞ്ഞെടുപ്പു പ്രചരണ റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo by PTI)

∙ രാഹുൽ വളർന്നു, പാർട്ടി തളർന്നു

ADVERTISEMENT

പ്രചാരണത്തിലെ പതിവ് ആക്രമണോത്സുകത കാട്ടാത്ത നരേന്ദ്ര മോദിയും ആത്മവിശ്വാസത്തോടെ ഇറങ്ങിക്കളിച്ച രാഹുൽ ഗാന്ധിയുമായുമായിരുന്നു ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം. 2014–ൽ മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ അങ്ങനെയൊരു മാറ്റം ഉണ്ടായിരുന്നില്ല. പ്രചാരണത്തിലെ കണക്കിൽ മോദിയെ പിന്നില്ലാക്കാൻ രാഹുലിനു കഴിഞ്ഞു. രാഹുലിന്റെ മാറ്റുരയ്ക്കലായി കോൺഗ്രസ് തന്നെ ഈ തിരഞ്ഞെടുപ്പിനെ വിലയിരുത്തി. 2019–ലെ പരാജയ ശേഷം പാർട്ടി അധ്യക്ഷ പദവി രാജിവയ്ക്കുമ്പോൾ രാഹുൽ പറഞ്ഞിടത്തു തന്നെ കാര്യങ്ങളെത്തുന്നു: കോൺഗ്രസിനു തനിച്ചു ജയിക്കാവുന്ന ഒന്നല്ല തിരഞ്ഞെടുപ്പ്.

∙ ബ്രാൻഡ് മോദിയല്ല, ബിജെപി

ജമ്മു കശ്മീരിലും ഹരിയാനയിലും ഇക്കുറി 4 വീതം റാലികളിൽ മാത്രമേ മോദി പങ്കെടുത്തുള്ളൂ. മുൻ തിരഞ്ഞെടുപ്പുകളുമായുള്ള താരതമ്യത്തിൽ അതു മോദിയുടെ പിന്മാറ്റമായി വ്യാഖ്യാനിക്കപ്പെട്ടു. ‘ബ്രാൻഡ് മോദി’ക്കാണ് വോട്ടെന്ന പ്രതീതി രണ്ടിടത്തും ഉണ്ടായതുമില്ല. ഫലത്തിൽ മോദി പ്രഭാവത്തെക്കാൾ സംഘടനാമികവുകൊണ്ടു ജയിക്കാൻ ബിജെപി ആസൂത്രണം നടത്തി. അടിത്തട്ടിൽ ചലിക്കുന്ന ഒന്നായി പാർട്ടി വളർന്നതാണ് ബിജെപിയുടെ വിജയസൂത്രമെന്നു വ്യക്തം. ഒപ്പം നിന്ന ചെറുപാർട്ടികളുടെ നേതാക്കൾ ബിജെപിക്കാരായി മാറിയതും ഇതിനോടു ചേർത്തുവായിക്കണം. ജമ്മു മേഖലയിൽ സീറ്റെണ്ണം വർധിപ്പിച്ചതിന്റെ ക്രെഡിറ്റും മോദിയുടെ അക്കൗണ്ടിൽ അല്ല. മറിച്ചു ബിജെപി മുന്നോട്ടുവച്ച രാഷ്ട്രീയത്തിനാണ്. പാർട്ടിയെക്കാൾ മോദി വളർന്നുവെന്ന വിമർശനങ്ങൾക്കിടയിലും ബിജെപി അടിത്തറ കൊണ്ടു വിജയം നേടിയിരിക്കുന്നു. 

ഹരിയാനയിലെ കോൺഗ്രസിന്റെ തിര‍ഞ്ഞെടുപ്പു റാലികളിലൊന്നിലെ കാഴ്ച (photo courtesy: X/Congress)

∙ ബ്രാൻഡ് രാഹുലുണ്ട്, പാർട്ടിയില്ല

ദേശീയതലത്തിൽ മോദിയുടെ രാഷ്ട്രീയ വളർച്ചാകാലത്തു കോൺഗ്രസിന്റെ മുഖം രാഹുലായിരുന്നെങ്കിലും അതിനു സ്വീകാര്യത വന്നത് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമായിരുന്നു. ഹരിയാന, ജമ്മു കശ്മീർ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ അതു പ്രതിഫലിച്ചു. തിരഞ്ഞെടുപ്പു വേദികളിൽ രാഹുൽ കഠിനമായി അധ്വാനിച്ചപ്പോൾ കോൺഗ്രസിനാകെ ആത്മവിശ്വാസം വന്നു. പക്ഷേ, താഴെത്തട്ടിൽ എന്തുണ്ട് എന്ന ചോദ്യത്തിനുള്ള വിലയാണ് ഹരിയാനയിലും ശക്തികേന്ദ്രമായ ജമ്മു മേഖലയിലും കോൺഗ്രസിനു നൽകേണ്ടി വന്നത്. സംഘടനാ ദൗർബല്യം തുടരുന്ന കോൺഗ്രസിൽ രാഹുൽ പ്രഭാവം മാത്രം ജയമെത്തിക്കില്ലെന്നു വീണ്ടും തെളിഞ്ഞിരിക്കുന്നു.

English Summary:

Beyond Modi vs. Rahul: Haryana and J&K Elections Expose Deeper Political Shifts

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT