സാഹിത്യ നൊബേൽ പുരസ്കാരം നേടിയ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ് ലോകസാഹിത്യത്തിൽ തന്റെ സാന്നിധ്യം രേഖപ്പെടുത്തിയത് സ്വന്തം കൃതികളിൽ ഇംഗ്ലിഷിലേക്ക് ആദ്യമായി വിവർത്തനം ചെയ്യപ്പെട്ട ‘ദ് വെജിറ്റേറിയൻ’ എന്ന നോവൽ മാൻ ബുക്കർ രാജ്യാന്തര പുരസ്കാരം 2016ൽ നേടിയതോടെയാണ്. അതിനു മുൻപു കൊറിയൻ ഭാഷയിൽ രണ്ടു നോവലുകളും (Black Dear, Your Cold Hands) ലഘുനോവലുകളുടെ നാലു സമാഹാരങ്ങളും (Love in Yeosu, My Woman’s Fruits, My Name is Sunflower, The Red Flower Story) ഏതാനും ചെറുകഥകളും ലേഖനങ്ങളും ഹാൻ കാങ്ങിന്റേതായി പുറത്തുവന്നിരുന്നു. മുതിർന്ന കൊറിയൻ എഴുത്തുകാരനായ ഹാൻ സിയുങ് വോണിന്റെ മകളായി ജനിച്ച ഹാൻ കാങ് യോൻസീ സർവകലാശാലയിൽനിന്ന് കൊറിയൻ സാഹിത്യത്തിൽ ബിരുദം നേടി. ആദ്യകാല കൃതികളിലൂടെ ദേശീയ പുരസ്കാരങ്ങൾക്ക് അർഹയായി. ഇപ്പോൾ സോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി ആർട്സിൽ സർഗാത്മകരചന പഠിപ്പിക്കുന്നു. എഴുത്തിനു പുറമേ ചിത്രകലയിലും സംഗീതത്തിലും താൽപര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാഹിത്യ നൊബേൽ പുരസ്കാരം നേടിയ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ് ലോകസാഹിത്യത്തിൽ തന്റെ സാന്നിധ്യം രേഖപ്പെടുത്തിയത് സ്വന്തം കൃതികളിൽ ഇംഗ്ലിഷിലേക്ക് ആദ്യമായി വിവർത്തനം ചെയ്യപ്പെട്ട ‘ദ് വെജിറ്റേറിയൻ’ എന്ന നോവൽ മാൻ ബുക്കർ രാജ്യാന്തര പുരസ്കാരം 2016ൽ നേടിയതോടെയാണ്. അതിനു മുൻപു കൊറിയൻ ഭാഷയിൽ രണ്ടു നോവലുകളും (Black Dear, Your Cold Hands) ലഘുനോവലുകളുടെ നാലു സമാഹാരങ്ങളും (Love in Yeosu, My Woman’s Fruits, My Name is Sunflower, The Red Flower Story) ഏതാനും ചെറുകഥകളും ലേഖനങ്ങളും ഹാൻ കാങ്ങിന്റേതായി പുറത്തുവന്നിരുന്നു.

മുതിർന്ന കൊറിയൻ എഴുത്തുകാരനായ ഹാൻ സിയുങ് വോണിന്റെ മകളായി ജനിച്ച ഹാൻ കാങ് യോൻസീ സർവകലാശാലയിൽനിന്ന് കൊറിയൻ സാഹിത്യത്തിൽ ബിരുദം നേടി. ആദ്യകാല കൃതികളിലൂടെ ദേശീയ പുരസ്കാരങ്ങൾക്ക് അർഹയായി. ഇപ്പോൾ സോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി ആർട്സിൽ സർഗാത്മകരചന പഠിപ്പിക്കുന്നു. എഴുത്തിനു പുറമേ ചിത്രകലയിലും സംഗീതത്തിലും താൽപര്യം പുലർത്തുന്ന ഹാനിന്റെ ചിത്രങ്ങളും പാട്ടുകളും വിപുലമായ ആരാധകവൃന്ദത്തെ സൃഷ്ടിച്ചവയാണ്. എഴുത്തുകാരിയെന്ന നിലയിൽ സവിശേഷമായ ഒരു രചനാലോകമാണ് ഹാൻ കാങ്ങിന്റേത്.

ഹാൻ കാങ്ങിനു സാഹിത്യ നൊബേൽ പുരസ്കാരം ലഭിച്ച വാർത്ത കാണുന്നയാൾ. (Photo by JUNG YEON-JE / AFP)
ADVERTISEMENT

മൂന്നു ഭാഗങ്ങളായി ആഖ്യാനം ചെയ്യുന്ന ‘ദ് വെജിറ്റേറിയൻ’ ക്ഷോഭത്തിന്റെയും അരുതായ്മകളുടെയും രൗദ്രതയുടെയും കാമപരതയുടെയും ഭാവസമ്മിശ്രതയാർന്ന വശ്യവും സ്വപ്നസദൃശ്യവുമായ നോവലാണ്. വായനക്കാരെ അത് അമ്പരപ്പിക്കും. മനുഷ്യമനസ്സിന്റെ ഏറ്റവും നിഗൂഢമായ തലങ്ങളിലൂടെയുള്ള ധീരസഞ്ചാരമായ ആ കൃതി മലയാളത്തിലേക്കു വിവർത്തനം ചെയ്യവേ ഞാനനുഭവിച്ച സർഗാത്മക വിസ്മയം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ഹാൻ കാങ്ങിന്റെ ഭാവനയുടെ വ്യതിരിക്തതയും ആഖ്യാനകലയിലെ നൂതനത്വവും സ്ഥൈര്യവും മുൻപേ തിരിച്ചറിയാനായെന്നത്, നൊബേൽ പുരസ്കാരത്തിന്റെ സുവർണസന്ദർഭത്തിൽ എന്നെ ഏറെ ആഹ്ലാദിപ്പിക്കുന്നു. അതിസങ്കീർണങ്ങളായ മനോഘടനകൾ ഹാൻ കാങ് കണ്ടെത്തുന്നു. അവ ആധുനിക കാലത്തിന്റേതാണ്.

ഇതിനോടകം ഇരുപത്തഞ്ചോളം കൃതികൾ എഴുതിയിട്ടുള്ള ഹാൻ കാങ്ങിന്റെ ഏതാനും കൃതികൾ മാത്രമേ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളൂ. നൊബേൽ ബഹുമതി എഴുത്തുകാരിയുടെ വൈവിധ്യപൂർണമായ സർഗസപര്യയെ ലോകത്തിനു ഗാഢമായി അറിയാനുള്ള അവസരമൊരുക്കുമെന്നുറപ്പ്. കൗതുകകരമായ ഒരു കാര്യം കൂടി ഇവിടെ കുറിക്കട്ടെ: ഹാൻ കാങ് എഴുതുന്നതും വരയ്ക്കുന്നതും പാടുന്നതുമൊക്കെ കൂ‌ടെക്കൂടെയുള്ള കലശലായ ചെന്നിക്കുത്ത് സഹിച്ചുകൊണ്ടാണ്. ലോകത്തിനു മുന്നിൽ താൻ എളിമയായിരിക്കുന്നത് മൈഗ്രെയ്ൻ കാരണമാണെന്ന് ഹാൻ കാങ്. മാറാരോഗവും എന്തൊരനുഗ്രഹം!

ഹാൻ കാങ് തന്റെ പുസ്തകവുമായി. (Photo Arranged)
ADVERTISEMENT

∙ ഭാഷയാണ് പ്രതിരോധം

നൊബേൽ സമ്മാനം ലഭിച്ച വിവരം സ്വീഡിഷ് അക്കാദമിയിൽനിന്നു ഹാൻ കാങ്ങിനെ വിളിച്ചുപറയുമ്പോൾ സോളിലെ വീട്ടിൽ ഹാൻ കാങ്ങും കുടുംബവും അത്താഴം കഴിഞ്ഞിരിക്കുകയായിരുന്നു. അദ്ഭുതം തോന്നുന്നു. ധന്യമായ ആദരമാണിത്– ഇതായിരുന്നു പ്രതികരണം. ഈ ശുഭവാർത്ത എങ്ങനെ ആഘോഷിക്കാൻ പോകുന്നു? ‘ഞാൻ മകനൊപ്പം ഒരു ചായയുമായി ഇരിക്കാൻ പോകുന്നു. ഞാൻ മദ്യപിക്കാറില്ല. ഈ രാത്രി ശാന്തമായ ആഘോഷമാണ്’. സാഹിത്യലോകത്തിനും ഈ സമ്മാനം സർപ്രൈസ് ആയി. ഇത്തവണത്തെ നൊബേൽ സാധ്യതാചർച്ചകളിലൊന്നും ഹാൻ കാങ്ങിന്റെ പേരുണ്ടായിരുന്നില്ല.

ADVERTISEMENT

കൊറിയയിൽ സാധാരണ കുടുംബജീവിതം നയിക്കുന്ന ഒരു സ്ത്രീ ഒരുദിവസം മാംസാഹാരം നിർത്തി ശുദ്ധവെജിറ്റേറിയൻ ആകുന്നതാണു ‘ദ് വെജിറ്റേറിയൻ’എന്ന നോവലിന്റെ പ്രമേയം. മാംസാഹാരം വേണ്ടെന്നു വയ്ക്കാൻ കാരണമെന്താണ്? താനൊരു മരമായി മാറുന്നത് അവൾ സ്വപ്നം കാണുന്നു. ഇറച്ചിക്കു പിന്നാലെ മറ്റ് ആഹാരങ്ങളും അവൾ വേണ്ടെന്നു വയ്ക്കുന്നു. സസ്യങ്ങൾ പ്രകാശസംശ്ലേഷണത്തിലൂടെയാണല്ലോ വളരുന്നത്. തനിക്കും വെള്ളവും സൂര്യപ്രകാശവും മാത്രം മതി എന്ന നിലപാടിൽ അവൾ എത്തുന്നു, കൊറിയക്കാർക്ക് ഇറച്ചി പ്രധാനാഹാരമാണ്. അപ്പോൾ വീട്ടമ്മ തന്നെ ഇറച്ചി വേണ്ടെന്നു വച്ചാലോ? കുടുംബത്തിനുള്ളിൽ അവളുടെ തീരുമാനം ആകെ പ്രശ്നമാകുന്നു.

സാഹിത്യ നൊബേൽ പുരസ്കാരം നേടിയ ഹാൻ കാങ്ങിന്റെ പുസ്തകങ്ങൾ വാങ്ങുന്നവർ. (Photo by Jung Yeon-je / AFP)

വെജിറ്റേറിയന്റെ തുടർച്ചയായി എഴുതിയ ഗ്രീക്ക് ലെസൻസ് എന്ന നോവലിലെയും ഇതിവൃത്തം വ്യത്യസ്തമാണ്. ഗ്രീക്ക് ഭാഷാപഠന ക്ലാസിലിരിക്കുന്ന ഒരു ചെറുപ്പക്കാരിക്കു പൊടുന്നനെ ശബ്ദം നഷ്ടമാകുന്നു. അവൾ സംസാരിക്കാൻ ശ്രമിക്കുന്നുവെങ്കിലും കഴിയുന്നില്ല. അധ്യാപകനു മിണ്ടാത്ത കുട്ടിയോട് ആകർഷണം തോന്നുന്നു. അയാൾക്കാകട്ടെ ദിവസം ചെല്ലുന്തോറും കാഴ്ച നഷ്ടമാകുന്നു. താമസിയാതെ അഗാധമായ ഒരു വേദന അവരെ ബന്ധിപ്പിക്കുന്നു. മനുഷ്യരുടെ അടുപ്പങ്ങൾക്കും വിനിമയങ്ങൾക്കുമായി എഴുതപ്പെട്ട ആർദ്രമായ പ്രേമലേഖനമെന്ന് ഹാൻ കാങ്ങിന്റെ നോവലുകളെ വിശേഷിപ്പിക്കാറുണ്ട്.

സ്വേച്ഛാധികാര സർക്കാരിനെതിരെ 1980കളിൽ ഹാൻ കാങ്ങിന്റെ ജന്മനാട്ടിൽ നടന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ഹ്യുമൻ ആക്ട്സ് എന്ന നോവൽ. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കേണ്ടിവരുന്ന രംഗത്തിലൂടെ മനുഷ്യശരീരത്തിന്റെ നിസ്സാരതയെ ചിത്രീകരിക്കുന്നു. കുട്ടികൾക്കെതിരെ സർക്കാർ നടത്തിയ ക്രൂരതകളും നാം വായിക്കുന്നു. ഭാഷ പ്രതിരോധത്തിനും സ്മരണയ്ക്കും വേണ്ടിയുള്ള ഉപാധിയാകുന്നു. അമ്മയുടെ മരണത്തിലുള്ള എഴുത്തുകാരിയുടെ സങ്കടമാണ് ‘ദ് വൈറ്റ് ബുക്’ എന്ന നോവലിന്റെ പ്രമേയം. ഏറ്റവും ആത്മകഥാപരമായ രചന ഇതാണെന്നു ഹാൻ കാങ് പറയുന്നു. ഭൂതകാലത്തിനു വർത്തമാനകാല ജീവിതത്തിന്മേലുള്ള കരുത്താണ് ഈ ദക്ഷിണ കൊറിയൻ എഴുത്തുകാരി ആവിഷ്കരിക്കുന്നത്.

English Summary:

Han Kang: Exploring the Depths of Human Experience Through Literature

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT