മോദിക്ക് ചെലവ് ഒരു രൂപ, ടാറ്റ ഗുജറാത്തിലേക്ക് എത്തിച്ചത് കോടികൾ; കയ്യിൽ പണമേറെ, പക്ഷേ ‘കോടീശ്വരപ്പട്ടിക’യിലെ മിസ്സിങ് രത്തൻ!
ബംഗാളിലെ സിംഗൂരില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടർന്ന് ടാറ്റയുടെ നാനോ കാർ ഫാക്ടറി പ്രതിസന്ധിയിലായ സമയം. കർഷകരുടെയും തൃണമൂൽ കോൺഗ്രസിന്റെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ബംഗാൾ വിടാൻ ടാറ്റ തീരുമാനിക്കുന്നത് 2008 സെപ്റ്റംബർ 23നാണ്. കൃത്യം 15 ദിവസത്തിനിപ്പുറം, ഒക്ടോബർ എട്ടിന് ടാറ്റ മോട്ടോഴ്സ് ചെയർമാൻ രത്തൻ ടാറ്റയുടെ പ്രസ്താവനയെത്തി– ടാറ്റ നാനോ കാറുകൾ ഗുജറാത്തിൽനിന്നു പുറത്തിറക്കും. എന്തിനും തയാറായി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി കൂടി ഒപ്പം നിന്നതോടെ അഹമ്മദാബാദിനടുത്ത് സാനന്ദിൽ ഫാക്ടറിക്കുള്ള 1100 ഏക്കർ ഭൂമി ലഭിച്ചു. ആദ്യ ഘട്ടത്തിൽ രണ്ടര ലക്ഷം കാറുകൾ പുറത്തിറക്കാനായിരുന്നു പദ്ധതി. 2000 കോടി രൂപ ചെലവിട്ട് രത്തൻ ടാറ്റ ഗുജറാത്തിൽ ആരംഭിച്ച ആ നാനോ കാർ ഫാക്ടറി ഗുണം ചെയ്തത് ടാറ്റ മോട്ടോഴ്സിനു മാത്രമല്ല, മോദിക്കു കൂടിയായിരുന്നു. ഗുജറാത്ത് ‘വഴി’ കേന്ദ്രത്തിലേക്കുള്ള
ബംഗാളിലെ സിംഗൂരില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടർന്ന് ടാറ്റയുടെ നാനോ കാർ ഫാക്ടറി പ്രതിസന്ധിയിലായ സമയം. കർഷകരുടെയും തൃണമൂൽ കോൺഗ്രസിന്റെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ബംഗാൾ വിടാൻ ടാറ്റ തീരുമാനിക്കുന്നത് 2008 സെപ്റ്റംബർ 23നാണ്. കൃത്യം 15 ദിവസത്തിനിപ്പുറം, ഒക്ടോബർ എട്ടിന് ടാറ്റ മോട്ടോഴ്സ് ചെയർമാൻ രത്തൻ ടാറ്റയുടെ പ്രസ്താവനയെത്തി– ടാറ്റ നാനോ കാറുകൾ ഗുജറാത്തിൽനിന്നു പുറത്തിറക്കും. എന്തിനും തയാറായി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി കൂടി ഒപ്പം നിന്നതോടെ അഹമ്മദാബാദിനടുത്ത് സാനന്ദിൽ ഫാക്ടറിക്കുള്ള 1100 ഏക്കർ ഭൂമി ലഭിച്ചു. ആദ്യ ഘട്ടത്തിൽ രണ്ടര ലക്ഷം കാറുകൾ പുറത്തിറക്കാനായിരുന്നു പദ്ധതി. 2000 കോടി രൂപ ചെലവിട്ട് രത്തൻ ടാറ്റ ഗുജറാത്തിൽ ആരംഭിച്ച ആ നാനോ കാർ ഫാക്ടറി ഗുണം ചെയ്തത് ടാറ്റ മോട്ടോഴ്സിനു മാത്രമല്ല, മോദിക്കു കൂടിയായിരുന്നു. ഗുജറാത്ത് ‘വഴി’ കേന്ദ്രത്തിലേക്കുള്ള
ബംഗാളിലെ സിംഗൂരില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടർന്ന് ടാറ്റയുടെ നാനോ കാർ ഫാക്ടറി പ്രതിസന്ധിയിലായ സമയം. കർഷകരുടെയും തൃണമൂൽ കോൺഗ്രസിന്റെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ബംഗാൾ വിടാൻ ടാറ്റ തീരുമാനിക്കുന്നത് 2008 സെപ്റ്റംബർ 23നാണ്. കൃത്യം 15 ദിവസത്തിനിപ്പുറം, ഒക്ടോബർ എട്ടിന് ടാറ്റ മോട്ടോഴ്സ് ചെയർമാൻ രത്തൻ ടാറ്റയുടെ പ്രസ്താവനയെത്തി– ടാറ്റ നാനോ കാറുകൾ ഗുജറാത്തിൽനിന്നു പുറത്തിറക്കും. എന്തിനും തയാറായി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി കൂടി ഒപ്പം നിന്നതോടെ അഹമ്മദാബാദിനടുത്ത് സാനന്ദിൽ ഫാക്ടറിക്കുള്ള 1100 ഏക്കർ ഭൂമി ലഭിച്ചു. ആദ്യ ഘട്ടത്തിൽ രണ്ടര ലക്ഷം കാറുകൾ പുറത്തിറക്കാനായിരുന്നു പദ്ധതി. 2000 കോടി രൂപ ചെലവിട്ട് രത്തൻ ടാറ്റ ഗുജറാത്തിൽ ആരംഭിച്ച ആ നാനോ കാർ ഫാക്ടറി ഗുണം ചെയ്തത് ടാറ്റ മോട്ടോഴ്സിനു മാത്രമല്ല, മോദിക്കു കൂടിയായിരുന്നു. ഗുജറാത്ത് ‘വഴി’ കേന്ദ്രത്തിലേക്കുള്ള
ബംഗാളിലെ സിംഗൂരില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടർന്ന് ടാറ്റയുടെ നാനോ കാർ ഫാക്ടറി പ്രതിസന്ധിയിലായ സമയം. കർഷകരുടെയും തൃണമൂൽ കോൺഗ്രസിന്റെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ബംഗാൾ വിടാൻ ടാറ്റ തീരുമാനിക്കുന്നത് 2008 സെപ്റ്റംബർ 23നാണ്. കൃത്യം 15 ദിവസത്തിനിപ്പുറം, ഒക്ടോബർ എട്ടിന് ടാറ്റ മോട്ടോഴ്സ് ചെയർമാൻ രത്തൻ ടാറ്റയുടെ പ്രസ്താവനയെത്തി– ടാറ്റ നാനോ കാറുകൾ ഗുജറാത്തിൽനിന്നു പുറത്തിറക്കും. എന്തിനും തയാറായി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി കൂടി ഒപ്പം നിന്നതോടെ അഹമ്മദാബാദിനടുത്ത് സാനന്ദിൽ ഫാക്ടറിക്കുള്ള 1100 ഏക്കർ ഭൂമി ലഭിച്ചു.
ആദ്യ ഘട്ടത്തിൽ രണ്ടര ലക്ഷം കാറുകൾ പുറത്തിറക്കാനായിരുന്നു പദ്ധതി. 2000 കോടി രൂപ ചെലവിട്ട് രത്തൻ ടാറ്റ ഗുജറാത്തിൽ ആരംഭിച്ച ആ നാനോ കാർ ഫാക്ടറി ഗുണം ചെയ്തത് ടാറ്റ മോട്ടോഴ്സിനു മാത്രമല്ല, മോദിക്കു കൂടിയായിരുന്നു. ഗുജറാത്ത് ‘വഴി’ കേന്ദ്രത്തിലേക്കുള്ള യാത്ര സുഗമമാക്കാൻ അദ്ദേഹം നീക്കം നടത്തുന്ന സമയത്തായിരുന്നു ടാറ്റയുടെ വരവ്. നിക്ഷേപ സൗഹൃദമെന്ന പേരും അതോടെ ഗുജറാത്ത് നേടിയെടുത്തു. പ്രധാനമന്ത്രിയായതിനു ശേഷവും രത്തൻ ടാറ്റയോടുള്ള ആ സ്നേഹം നരേന്ദ്ര മോദി കൈവിട്ടില്ല. ഒടുവിൽ, ഒക്ടോബർ 9ന് അർധരാത്രി രത്തൻ ടാറ്റ ലോകത്തോടു വിടപറഞ്ഞപ്പോൾ, ‘ഏറ്റവും വേദനയേറിയ നിമിഷം’ എന്നാണ് മോദി സമൂഹമാധ്യമത്തിൽ കുറിച്ചത്. പല ട്വീറ്റുകളിലൂടെ രത്തൻ ടാറ്റയെക്കുറിച്ച് അദ്ദേഹം വാചാലനായി. അതായിരുന്നു രത്തൻ നവൽ ടാറ്റ. അതിവേഗമായിരുന്നു അദ്ദേഹത്തിന്റെ വളർച്ച.
∙ അത്ര എളുപ്പമായിരുന്നില്ല ആ യാത്ര
അതിവേഗം തീരുമാനങ്ങളെടുക്കാനുള്ള ആ കഴിവായിരുന്നു നാനോയെ ബംഗാളില്‍നിന്നു ഗുജറാത്തിലേക്കു പറിച്ചു നട്ടതും ലോകമെമ്പാടും ടാറ്റയെന്ന ബ്രാൻഡ് കൊടിപാറിക്കാൻ കാരണമായതും. നേരത്തേ ഉണ്ടായിരുന്നതിനേക്കാൾ നാൽപതിലേറെ ഇരട്ടി ലാഭവും അൻപതിലേറെ ഇരട്ടി ലാഭവുമുള്ള കമ്പനിയായി ടാറ്റയെ മാറ്റിയതിനു ശേഷമാണ് രത്തൻ ടാറ്റ യാത്ര പറഞ്ഞിരിക്കുന്നത്. അത്ര എളുപ്പമായിരുന്നില്ല ആ യാത്ര. ശതകോടീശ്വരന്മാരായ ഇന്ത്യൻ വ്യവസായികളുടെ പട്ടികകളില്‍ ഒരിക്കലും കാണാത്ത പേരായിരുന്നു രത്തൻ ടാറ്റയുടേത്.
ആറു ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യം. എന്നിട്ടും സാധാരണക്കാരോടും ജീവനക്കാരോടുമുള്ള ഇടപെടലിൽ പോലും പുലർത്തിയ ലാളിത്യമാണ് അദ്ദേഹത്തെ വേറിട്ടു നിർത്തിയത്.
വിവാദങ്ങളിലൊന്നും രത്തൻ ടാറ്റയുടെ പേര് അധികമാരും കേട്ടിട്ടില്ല. അഥവാ വിവാദങ്ങളുണ്ടായാൽത്തന്നെ അവയെ ഏറ്റവും മാന്യമായി ‘ഡീൽ’ ചെയ്യുന്ന വ്യവസായി എന്ന പേരും അദ്ദേഹത്തിനു സ്വന്തം. ആഡംബര ജീവിതത്തിനുള്ള എല്ലാ സൗകര്യവുമുണ്ടായിട്ടും, വ്യാവസായിക ലോകത്തെ ‘സന്യാസി’യായിത്തന്നെ അദ്ദേഹം കഴിഞ്ഞുപോന്നു, മരണം വരെ.
∙ അതൊരു ആഗ്രഹമായിരുന്നില്ല, ടാറ്റയുടെ സ്വപ്നമായിരുന്നു
ടാറ്റ നാനോയുടെ പിറവിയെപ്പറ്റി രസകരമായൊരു കഥയുണ്ട്. രത്തൻ ടാറ്റ തന്നെയാണ് ആ കഥ ലോകത്തോടു പറഞ്ഞതും. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫോട്ടോബ്ലോഗിൽ നൽകിയ അഭിമുഖത്തിലാണ് 2003ലെ ആ സംഭവം അദ്ദേഹം ഓർത്തെടുത്തത്. കുപ്രസിദ്ധമാണല്ലോ മുംബൈയിലെ മഴ. തിരക്കേറെയാണ് നഗരത്തിൽ, റോഡുകളാകട്ടെ തെന്നിക്കിടക്കുന്ന അവസ്ഥയിലും. ഇതിലൂടെ യാത്ര ചെയ്യുമ്പോഴാണ് സ്കൂട്ടറിൽ പോകുന്ന ഒരു കുടുംബത്തെ രത്തന്‍ ടാറ്റ കണ്ടത്. അവർ നാലു പേരുണ്ട്, രണ്ട് കുട്ടികളും അച്ഛനും അമ്മയും. മഴയിലൂടെയുള്ള അപകടകരമായ ആ യാത്രയാണ് ടാറ്റ നാനോ പോലൊരു കാറിന്റെ ആവശ്യകതയെക്കുറിച്ചു ചിന്തിക്കാൻ തനിക്കു പ്രേരകമായതെന്നാണ് രത്തൻ ടാറ്റ അന്ന് പറഞ്ഞത്. വെറുതെ പറയുകയായിരുന്നില്ല അദ്ദേഹം, വെറും അഞ്ചു വർഷത്തിനുള്ളിൽ അത് യാഥാർഥ്യമാക്കി കാണിച്ചു കൊടുക്കുയും ചെയ്തു. അതൊരു ആഗ്രഹമായിരുന്നില്ല, എന്റെ സ്വപ്നമായിരുന്നു എന്നാണ് നാനോയുടെ വരവിനെപ്പറ്റി രത്തൻ പറഞ്ഞത്.
∙ ‘തടസ്സങ്ങളുണ്ട്, പക്ഷേ നാനോ വന്നേ തീരൂ’
സാധാരണക്കാരുടെ കുടുംബത്തോടൊപ്പമുള്ള സുരക്ഷിത യാത്ര എന്ന സ്വപ്നമാണ് രത്തൻ ടാറ്റ നാനോയിലൂടെ പങ്കുവച്ചത്. തുടക്കത്തിൽ സ്കൂട്ടറിൽത്തന്നെ പരീക്ഷണം നടത്താനായിരുന്നു നീക്കം. പിന്നീട് ബഗി പോലൊരു വാഹനത്തെക്കുറിച്ചായി ചിന്ത. അതാണ് നാനോ കാറിലെത്തി നിന്നത്. ഒരു ലക്ഷം രൂപയ്ക്ക് ഒരു കാർ എന്ന സ്വപ്നത്തിലേക്ക് അതെത്താന്‍ അധികം വൈകിയില്ല. സ്റ്റീലിനും ടയറിനുമെല്ലാം വില കുതിച്ചു കയറുന്ന സമയത്താണ് ഒരു ലക്ഷം രൂപയുടെ കാറെന്ന വാഗ്ദാനം രത്തൻ ടാറ്റ ഇന്ത്യയിലെ സാധാരണക്കാർക്കു നല്‍കുന്നതെന്നോർക്കണം. കമ്പനിയിൽ ഒരു വിഭാഗം തടസ്സം പറഞ്ഞെങ്കിലും ടാറ്റ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. അങ്ങനെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഫാക്ടറി ആരംഭിച്ച് നാനോ കാർ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. 2008ൽ ആദ്യത്തെ കാർ പുറത്തിറക്കുമെന്നായിരുന്നു ടാറ്റ നൽകിയ വാക്ക്.
എന്നാൽ ബംഗാളില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കർഷക സമരം ശക്തമായതോടെ, വാഗ്ദാനം നൽകിയ സമയത്തിനുള്ള കാർ പുറത്തിറക്കാൻ പറ്റില്ലെന്നു രത്തൻ ടാറ്റ കരുതിയിരുന്നു. അപ്പോഴാണ് ഒരു എസ്എംഎസ് ഗുജറാത്തിൽ നിന്നെത്തുന്നത്. ‘സുസ്വാഗതം’ എന്നായിരുന്നു അത്. അയച്ചതാകട്ടെ നരേന്ദ്ര മോദിയും. ഏഴു സംസ്ഥാനങ്ങളിൽനിന്നെങ്കിലും തനിക്ക് നാനോ ഫാക്ടറിക്കു സ്ഥലം കണ്ടെത്തിത്തരാമെന്ന ഓഫറുണ്ടായിരുന്നതായി രത്തൻ ടാറ്റ പറഞ്ഞിട്ടുണ്ട്. എന്നാൽ ഭൂമി ഏറ്റെടുത്തു നൽകുന്നതായിരുന്നു പ്രശ്നം. മോദിയാകട്ടെ വെറും മൂന്നു ദിവസത്തിനകം ആവശ്യത്തിനുള്ള സ്ഥലം കണ്ടെത്തി നൽകി. സർക്കാർ ഭൂമിതന്നെയായിരുന്നു അത്.
∙ രണ്ട് കൈയും നീട്ടി സ്വീകരിച്ച ഗുജറാത്ത്
അന്നത്തെ വിപണിവില നൽകിയാണ് ടാറ്റ ഗുജറാത്തിൽ ഭൂമി വാങ്ങിയത്. പിന്നീട് മറ്റൊന്നും രത്തൻ ടാറ്റയ്ക്ക് ആലോചിക്കേണ്ടി വന്നില്ല. ഒരു ചെറു ചുവപ്പുനാടയുടെ പോലും കുരുക്കിൽ പെടാതെയാണ് ഗുജറാത്തില്‍ നിർമിച്ച ആദ്യത്തെ നാനോ കാർ പുറത്തിറങ്ങിയത്. വെറും ഒരു രൂപയുടെ എസ്എംഎസ് കൊണ്ടാണ് കോടികളുടെ പ്ലാന്റ് താൻ ഗുജറാത്തിലേക്ക് എത്തിച്ചതെന്ന് മോദിയും പിന്നീടൊരിക്കൽ പറഞ്ഞിട്ടുണ്ട്. മാർക്കറ്റിങ്ങിലുണ്ടായ പരാജയവും ഡിമാൻഡ് കുറഞ്ഞതുമെല്ലാം കാരണം ടാറ്റ നാനോ പരാജയപ്പെടുകയായിരുന്നു. അപ്പോഴും ജനങ്ങൾക്കു നൽകിയ വാഗ്ദാനം പാലിക്കാനായതിന്റെ സന്തോഷമുണ്ടായിരുന്നു രത്തൻ ടാറ്റയുടെ മനസ്സിൽ. സ്വയം സ്വപ്നം കാണുന്നതിനൊപ്പം, ഒരു കാർ സ്വന്തമാക്കാമെന്ന ഇന്ത്യൻ മധ്യവർഗത്തിന്റെ സ്വപ്നങ്ങൾക്കു കൂടി ചിറകു നൽകുകയായിരുന്നു അദ്ദേഹം.
∙ എന്തുകൊണ്ടില്ല കോടീശ്വരൻമാരുടെ പട്ടികയിൽ?
കോടിക്കണക്കിനു രൂപയുടെ വരുമാനവും ലാഭവുമാണ് ടാറ്റ ഗ്രൂപ്പ് ഓരോ വർഷവുമുണ്ടാക്കുന്നത്. എന്നാൽ ഒരിക്കൽ പോലും ലോക കോടീശ്വരന്മാരുടെ, എന്തിനേറെപ്പറയണം ഇന്ത്യൻ ശതകോടീശ്വരന്മാരുടെ പോലും പട്ടികയിൽ മുൻപന്തിയിലെങ്ങും രത്തൻ ടാറ്റ ഇടംപിടിച്ചിട്ടില്ല. ടാറ്റ ഗ്രൂപ്പിന്റെ പ്രവർത്തന രീതിതന്നെയാണ് അതിനു കാരണം. മുകേഷ് അംബാനി പോലുള്ള വമ്പൻ കോടീശ്വരന്മാർക്ക് അവരുടെ കമ്പനിയിൽ നിശ്ചിത ഓഹരികളുണ്ടാകും (personal stake). എന്നാൽ ടാറ്റാ ഗ്രൂപ്പിന്റെ പ്രമോട്ടർ കമ്പനിയായ ടാറ്റ സൺസിന്റെ മുഖ്യ ഓഹരി ഉടമ രത്തൻ ടാറ്റയോ ഏതെങ്കിലും വ്യക്തിയോ അല്ല, ടാറ്റാ ട്രസ്റ്റുകളാണ്.
ടാറ്റ സൺസിന്റെ ഇക്വിറ്റി ക്യാപിറ്റലിന്റെ 66 ശതമാനത്തോളവും ചാരിറ്റബിൾ ട്രസ്റ്റുകൾക്ക് കീഴിലാണ്. സാമൂഹിക പ്രവർത്തനങ്ങൾക്കായി ടാറ്റ കുടുംബംതന്നെ രൂപംനൽകിയതാണ് ഈ ട്രസ്റ്റുകൾ. അതുകൊണ്ടുതന്നെ, ലാഭവിഹിതത്തിന്റെ മുഖ്യപങ്കും കമ്പനി ഇന്ത്യയൊട്ടുക്കുള്ള സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായാണ് ചെലവഴിക്കുന്നത്. സ്വന്തമായുള്ള സമ്പാദനത്തേക്കാളും ചാരിറ്റി പ്രവർത്തനങ്ങൾക്കും സാമൂഹിക സേവനത്തിനുമായിരുന്നു രത്തൻ സ്വത്തെല്ലാം ഉപയോഗിച്ചിരുന്നത്.
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിവിധ വിഭാഗങ്ങളുടെ വികസനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കെല്ലാം ട്രസ്റ്റുകളിൽനിന്നു പണമെത്തി. ടാറ്റ സൺസിലും രത്തൻ ടാറ്റയ്ക്ക് വളരെ ചെറിയ ഓഹരിയേ (personal stake) ഉണ്ടായിരുന്നുള്ളൂ. ടാറ്റ ഗ്രൂപ്പിന്റെ സ്വത്തുക്കളിലൊന്നും അതിനാൽത്തന്നെ രത്തൻ ടാറ്റയുടെ പേരും കാര്യമായുണ്ടായിരുന്നില്ല. ഇക്കാരണത്താലാണ് ലോക കോടീശ്വരപ്പട്ടികയില്‍ മുഖ്യനിരയിൽ അദ്ദേഹം ‘അപ്രത്യക്ഷനായതും’.
∙ കുടിക്കുന്ന വെള്ളത്തിൽ പോലും രത്തൻ ടാറ്റ മാജിക്
കാറില്‍ മാത്രമല്ല കുടിക്കുന്ന വെള്ളത്തിലുമുണ്ടായിരുന്നു രത്തൻ ടാറ്റ മാജിക്. ഒരുപക്ഷേ ലോകത്തിലെതന്നെ ഏറ്റവും വില കുറഞ്ഞ വാട്ടർ പ്യുരിഫയർ പുറത്തിറക്കിയതും ടാറ്റയുടെ തലയിൽ വിരിഞ്ഞ ബുദ്ധിയാണ്. ശുദ്ധജലം ലഭിക്കാതെയുണ്ടാകുന്ന ജലജന്യരോഗങ്ങളാണ് ഇത്തരമൊരു ചിന്തയിലേക്ക് അദ്ദേഹത്തെ നയിച്ചത്. 749 മുതൽ 999 രൂപ വരെയായിരുന്നു ‘സ്വച്ഛ്’ എന്നു പേരിട്ട പ്യുരിഫയറിന്റെ വില. ടാറ്റ കെമിക്കൽസ്, ടിസിഎസ്, ടൈറ്റൻ എന്നീ കമ്പനികൾ ചേർന്നായിരുന്നു സ്വച്ഛ് നിർമിച്ചെടുത്തത്. വില കുറഞ്ഞ വസ്തുക്കൾ എല്ലാവരിലേക്കും വെറുതെ എത്തിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നാണ് ഇതിനെപ്പറ്റി രത്തൻ ടാറ്റ പറഞ്ഞത്. മറിച്ച്, ശുദ്ധമായ ജലം ലഭിക്കാത്ത അനേകരിലേക്ക് ഈ പ്രോജക്ട് എത്തുക എന്നതാണ്. അതിന് കുറഞ്ഞ വിലയുള്ള ഒരു വാട്ടർ പ്യുരിഫയര്‍ ഇന്ത്യയിൽ ഇറക്കിയേ മതിയാകുമായിരുന്നുള്ളൂ.
∙ കുറഞ്ഞ ചെലവിൽ ഹൗസിങ് പ്രോജക്ടുകൾ
ടാറ്റയുടെതന്നെ വിതരണ ശൃംഖലയാണ് പ്യൂരിഫയറിന്റെ വിൽപനയ്ക്ക് ഉപയോഗപ്പെടുത്തിയിരുന്നത്. ഗ്രാമങ്ങളിലേക്കു വരെ ഇത് എത്തുന്നുണ്ടെന്ന് ഉറപ്പാക്കി. വിവിധ എൻജിഒകളും മറ്റു സംഘടനകളും ഗ്രാമങ്ങളിലേക്കും സ്വച്ഛ് എത്തുന്നതിനു സഹായിച്ചു. നാനോ സാങ്കേതികതയിലായിരുന്നു ഇതിന്റെ പ്രവർത്തനം. വൈദ്യുതിയില്ലാതെയും പ്രവർത്തിക്കുന്നുവെന്നത് സ്വച്ഛിനെ ഗ്രാമീണ മേഖലയിലെ വരെ പ്രിയപ്പെട്ടതാക്കി. കുറഞ്ഞ ചെലവിലുള്ള ഹൗസിങ് പ്രോജക്ടുകളും ടാറ്റയുടെ കുടക്കീഴിലുണ്ടായിരുന്നു. വില കുറവാണെങ്കിലും ഗുണമേന്മയിൽ ഒട്ടും കുറവു വരുത്താതെയായിരുന്നു ടാറ്റ നാനോയുടെയും സ്വച്ഛിന്റെയുമെല്ലാം നിർമാണം. സ്വന്തം സമ്പത്ത് വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ബിസിനസ് ഭീമന്മാർക്കിടയിൽ രത്തൻ ടാറ്റ വേറിട്ടു നിന്നതും ഇത്തരം പ്രോജക്ടുകളിലൂടെയായിരുന്നു.
വലിയ നഷ്ടം വന്നിട്ടു പോലും ഒരു പതിറ്റാണ്ടുകാലത്തോളം ടാറ്റ നാനോ നിർമിച്ചതും രത്തൻ ടാറ്റയ്ക്ക് ആ കാറിനോടുള്ള അടുപ്പം എത്രത്തോളമുണ്ടെന്നു മനസ്സിലാക്കിത്തന്നെയാണ്. എൺപത്തിയാറാം വയസ്സിലാണ് രത്തൻ ടാറ്റ ലോകത്തോടു വിടപറയുന്നത്. അതിനും എത്രയോ മുൻപുതന്നെ ടാറ്റയെ അത്രയേരെ ഉയരങ്ങളിലേക്ക് എത്തിച്ചു അദ്ദേഹം. രത്തൻ ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോൾ, ടാറ്റ സ്‌റ്റീൽ ലോകത്തെ 10 വലിയ ഉരുക്കുനിർമാണ കമ്പനികളിലൊന്നായി മാറിയിരുന്നു. ടാറ്റ മോട്ടോഴ്‌സ് വാണിജ്യവാഹന വിപണിയിൽ ലോകത്തെ മികച്ച അഞ്ചു കമ്പനികളിലൊന്നായി. ടാറ്റ ഗ്ലോബൽ ബവ്‌റിജസ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തേയിലക്കമ്പനിയുമായിരിക്കുന്നു. ഇത്തരത്തിലുള്ള ഓരോ നേട്ടവും എത്രയോ മനുഷ്യർക്ക് കൂടിയാണ് ചാരിറ്റബിൾട്രസ്റ്റിലൂടെ ഗുണകരമാകുന്നത്. രത്തൻ ടാറ്റ യാത്ര പറഞ്ഞാലും മനുഷ്യസ്നേഹത്തിന്റെ ആ മികച്ച മാതൃക ഇനിയും തുടരുകയാണിങ്ങനെ...