മരണം അവശേഷിപ്പിക്കുന്ന ശൂന്യത നികത്താനാവില്ല എന്നു പറയാറുണ്ട്. രത്തൻ ടാറ്റയുടെ കാര്യത്തിൽ, ആ വിശേഷണത്തിന് അർഥമേറുന്നു. കാരണമൊന്നേയുള്ളൂ, അദ്ദേഹത്തെപ്പോലൊരാൾ വേറെ ഇല്ല. രത്തൻ ടാറ്റയുടെ ജീവിതം സ്വച്ഛസുന്ദരവും സുഗമവുമായിരുന്നുവെന്ന് പലരും കരുതുന്നുണ്ടാവും. ഒട്ടുമേയല്ല, മുംബൈ ടാറ്റ ഹൗസ് എന്ന കൊട്ടാരത്തിൽ രാജകുമാരനെപ്പോലെ ജീവിച്ച ബാല്യത്തിനപ്പുറം സങ്കീർണവും വെല്ലുവിളികൾ നിറഞ്ഞതുമായിരുന്നു ആ യാത്ര. അങ്ങേയറ്റം ലജ്ജാശീലനായിരുന്ന രത്തൻ വ്യക്തിജീവിതത്തിലേക്കുള്ള ജനാലകൾ എപ്പോഴും അടച്ചിട്ടിരുന്നു. അദ്ദേഹത്തെക്കുറിച്ച് കേൾക്കാത്ത ഇന്ത്യക്കാരില്ല, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അടുത്തറിയാവുന്നവരുമില്ല. ഒരുപക്ഷേ, അതു തന്നെയായിരിക്കും ആ ജീവിതത്തിന്റെ സൗന്ദര്യം. ടാറ്റ കുടുംബത്തിലേക്കു ദത്തെടുക്കപ്പെട്ട നവൽ ടാറ്റയുടെ മകൻ, അച്ഛനും അമ്മയും വേർപിരിഞ്ഞതോടെ വേദനയും അവജ്ഞയും നേരിട്ട ബാല്യം, ഒടുവിൽ മുത്തശ്ശി നവജ്ബായിയുടെ കരവലയത്തിൽ, കരുതലിൽ രത്നംപോലെ തിളങ്ങി രൂപപ്പെട്ട വ്യക്തിത്വം. ജീവിതത്തിന്റെ നാടകീയതകളിൽ തളരാതെ കാലുറപ്പിച്ച രത്തൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരണം അവശേഷിപ്പിക്കുന്ന ശൂന്യത നികത്താനാവില്ല എന്നു പറയാറുണ്ട്. രത്തൻ ടാറ്റയുടെ കാര്യത്തിൽ, ആ വിശേഷണത്തിന് അർഥമേറുന്നു. കാരണമൊന്നേയുള്ളൂ, അദ്ദേഹത്തെപ്പോലൊരാൾ വേറെ ഇല്ല. രത്തൻ ടാറ്റയുടെ ജീവിതം സ്വച്ഛസുന്ദരവും സുഗമവുമായിരുന്നുവെന്ന് പലരും കരുതുന്നുണ്ടാവും. ഒട്ടുമേയല്ല, മുംബൈ ടാറ്റ ഹൗസ് എന്ന കൊട്ടാരത്തിൽ രാജകുമാരനെപ്പോലെ ജീവിച്ച ബാല്യത്തിനപ്പുറം സങ്കീർണവും വെല്ലുവിളികൾ നിറഞ്ഞതുമായിരുന്നു ആ യാത്ര.  

അങ്ങേയറ്റം ലജ്ജാശീലനായിരുന്ന രത്തൻ വ്യക്തിജീവിതത്തിലേക്കുള്ള ജനാലകൾ എപ്പോഴും അടച്ചിട്ടിരുന്നു. അദ്ദേഹത്തെക്കുറിച്ച് കേൾക്കാത്ത ഇന്ത്യക്കാരില്ല, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അടുത്തറിയാവുന്നവരുമില്ല. ഒരുപക്ഷേ, അതു തന്നെയായിരിക്കും ആ ജീവിതത്തിന്റെ സൗന്ദര്യം. ടാറ്റ കുടുംബത്തിലേക്കു ദത്തെടുക്കപ്പെട്ട നവൽ ടാറ്റയുടെ മകൻ, അച്ഛനും അമ്മയും വേർപിരിഞ്ഞതോടെ വേദനയും അവജ്ഞയും നേരിട്ട ബാല്യം, ഒടുവിൽ മുത്തശ്ശി നവജ്ബായിയുടെ കരവലയത്തിൽ, കരുതലിൽ രത്നംപോലെ തിളങ്ങി രൂപപ്പെട്ട വ്യക്തിത്വം. ജീവിതത്തിന്റെ നാടകീയതകളിൽ തളരാതെ കാലുറപ്പിച്ച രത്തൻ, യുഎസിൽ ഉന്നതവിദ്യാഭ്യാസം നേടാനായി പോയത് അച്ഛൻ ചൂണ്ടിക്കാട്ടിയ വഴിയിൽ നിന്നു മാറിയാണ്.  

രത്തൻ ടാറ്റ (വലത്തേയറ്റം) യുഎസിലെ കോർണൽ സർവകലാശാലയിൽ വിദ്യാർഥിയായിരുന്നപ്പോൾ. (ഫയൽചിത്രം)
ADVERTISEMENT

ഇംഗ്ലണ്ടിൽ പോയി അക്കൗണ്ടൻസി പഠിച്ച് മടങ്ങിവരിക – അതായിരുന്നു അച്ഛൻ കാട്ടിയ വഴി. രത്തന്റെ കണ്ണ് ആർക്കിടെക്ചറിലായിരുന്നു. ഒത്തുതീർപ്പ് എന്ന നിലയിൽ ന്യൂയോർക്കിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ് പഠിച്ചു. പക്ഷേ, മനസ്സ് പറഞ്ഞ വഴിയിലൂടെ ആർക്കിടെക്ചറിലേക്ക് നടന്നെത്തി. ലൊസാഞ്ചലസിൽ ജോലി ചെയ്യുന്ന സമയത്താണ് ആ മനോഹരപ്രണയം. കമ്പനി ഉടമസ്ഥരിലൊരാളുടെ മകൾ രത്തനിൽ അനുരാഗിയായി. മുത്തശ്ശിയെ നോക്കാനായി ഇന്ത്യയിലേക്കു തിരിച്ചെത്തിയ രത്തനും ഇന്ത്യ – ചൈന യുദ്ധം ഭയന്ന് ഇന്ത്യയിലേക്കുവരാൻ കൂട്ടാക്കാതിരുന്ന പ്രണയിനിയും രണ്ടുരാജ്യത്തിന്റെ അതിർവരമ്പുകൾക്കുള്ളിൽ വേർപിരിഞ്ഞു. 

പക്ഷേ, അത് ആ മനോഹരപ്രണയത്തിന്റെ അവസാനമായിരുന്നില്ല. ഭർത്താവ് മരിച്ചശേഷം അവൾ രത്തനെത്തേടി ഇന്ത്യയിലെത്തി. ആ വരവ് പതിവായി. രത്തനൊപ്പം വീട്ടിൽ താമസിച്ചു മടങ്ങി. രത്തന്റെ ജീവിതകഥയെഴുതാനിരിക്കുമ്പോൾ അദ്ദേഹം എന്നോട് ആ പ്രണയത്തെക്കുറിച്ചു പറഞ്ഞു. സാൻഫ്രാൻസിസ്കോയിലെ അവരുടെ വിലാസം തന്നു. ഞാൻ അവിടെപ്പോയി അവരെക്കണ്ടു സംസാരിച്ചു. എത്ര രസകരമായാണ് അവർ ആ പ്രണയം എന്റെ മുന്നിൽ തുറന്നുപറഞ്ഞത്.!

ടാറ്റ ഗ്രൂപ്പ് വളർച്ചയുടെ പടവുകളിൽ ഒരിടത്തും ധാർമിക മൂല്യങ്ങൾ അടിയറവച്ചിട്ടില്ല എന്നതിൽ ഞാൻ അഭിമാനിക്കുന്നു. വിട്ടുവീഴ്ച ചെയ്യാൻ ഒരുക്കമായിരുന്നെങ്കിൽ ഒരു പക്ഷെ, ഇതിനെക്കാൾ വളർന്നേനെ. അങ്ങനെയെങ്കിൽ മറ്റു പല സ്ഥാപനങ്ങളിൽ നിന്നും ടാറ്റ വേറിട്ടു നിൽക്കുമായിരുന്നില്ല. മൂല്യങ്ങളില്ലാത്ത, പ്രകൃതിയെയും സമൂഹത്തെയും കഷ്ടത്തിലാക്കുന്ന വിഷലിപ്തമായ മറ്റൊരു കമ്പനിയായി ടാറ്റയും എഴുതപ്പെട്ടേനെ.

∙ അപ്രന്റിസ് ട്രെയ്നി

1962ൽ രത്തൻ തിരിച്ചെത്തുന്നത് ജെആർഡി ടാറ്റയുടെ പ്രതാപകാലത്തേക്കാണ്. അദ്ദേഹം രത്തനെ ടെൽകോയുടെയും ടിസ്കോയുടെയും ഷോപ്പുകളിൽ നിയോഗിച്ചു. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദത്തിന്റെ ബലത്തിൽ, സാധാരണ അപ്രന്റിസ് ട്രെയ്നിയായി ഉദ്യോഗത്തുടക്കം. രത്തൻ പഠിച്ചതു പ്രയോഗിച്ചപ്പോൾ ടിസ്കോ ഉന്നതിയിലേക്കു കുതിച്ചു. കാലം പോകെ ടെൽകോ ടാറ്റ മോട്ടോഴ്സായും ടിസ്കോ ടാറ്റ സ്റ്റീൽ ആയും വളർന്നു; ഒപ്പം രത്തൻ ടാറ്റയും. ആദ്യം ഏറ്റെടുത്ത വലിയ ഉത്തരവാദിത്തം 1981 ൽ ടാറ്റ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനായി നിയോഗിക്കപ്പെട്ടതാണ്. 1983 ൽ രത്തൻ തയാറാക്കിയ പദ്ധതിയാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യത്തെ ഇന്നത്തെ നിലയിൽ വളർത്തിയത്. 

ADVERTISEMENT

ടാറ്റയുടെ കീഴിൽ ചിതറിക്കിടന്ന കമ്പനികളെ അദ്ദേഹം ഒരുമിച്ചു ചേർത്തു. അതേസമയം, അതതു മേഖലകളിൽ വേറിട്ടുപ്രവർ‍ത്തിക്കാനും അനുവദിച്ചു. 1988 ൽ ടാറ്റ മോട്ടോഴ്സ് ചെയർമാൻ പദവിയിലെത്തി. 90 കളിൽ ആഗോള വിപണി തുറക്കപ്പെട്ടപ്പോൾ, പുതിയ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്താനാവും വിധം രത്തൻ പദ്ധതി തയാറാക്കി. ഇന്ത്യൻ കോർപറേറ്റ് ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു അത്. രത്തൻ എന്ന കോർപറേറ്റിനെ വ്യത്യസ്തനാക്കുന്നതെന്ത് എന്നു ചിന്തിച്ചാൽ, കമ്പനിയുടെ എല്ലാ പുതിയ പദ്ധതികൾക്കും പിന്നിൽ ഒരു സാമൂഹിക ഉത്തരവാദിത്തം ഉറപ്പുവരുത്തിയെന്നതാണ് ഉത്തരം. 

നാനോ കാർ പുറത്തിറക്കുന്ന ചടങ്ങിൽ രത്തൻ ടാറ്റ (AFP PHOTO/RAVEENDRAN/FILES)

സാധാരണ വ്യവസായികൾക്കില്ലാത്തൊരു പ്രവർത്തന ശൈലി. നാനോ കാർ, സ്വച്ഛ് പദ്ധതികൾ തന്നെ ഉദാഹരണം. ഒന്ന് റോഡിൽ സുരക്ഷ ലക്ഷ്യമിട്ടപ്പോൾ, രണ്ടാമത്തേത് ജലജന്യരോഗങ്ങളിൽ നിന്നുള്ള സാധാരണക്കാരുടെ രക്ഷ ഉന്നംവച്ചു.  രത്തനെക്കുറിച്ചു രാജ്യാന്തര നയതന്ത്രവിദഗ്ധൻ ഹെൻറി കിസിഞ്ജർ ഒരിക്കൽ എന്നോടു പറഞ്ഞു: ‘‘രത്തൻ ലോകത്തെ ഉന്നതരായ 2% വ്യവസായികളുടെ നിരയിൽപ്പെടാൻ യോഗ്യൻ. ലാഭത്തിൽ മാത്രം കണ്ണുവയ്ക്കാതെ സമൂഹത്തിൽ മിഴിനട്ടയാൾ’’. ടെറ്റ്ലി ടീ, ജാഗ്വർ ലാൻഡ് റോവർ, കോറസ് സ്റ്റീൽ തുടങ്ങി ടാറ്റ നടത്തിയ ആഗോള ഏറ്റെടുക്കലുകളെല്ലാം ഒരുതരത്തിൽ പടിഞ്ഞാറൻ സാമ്രാജ്യങ്ങൾക്കു നൽകിയ തിരിച്ചടികളായിരുന്നു. അപ്പോഴും അദ്ദേഹത്തെ മറ്റു വ്യവസായികളിൽ നിന്നു വേറിട്ടു നിർത്തിയത് വിനയവും സഹാനുഭൂതിയുമായിരുന്നു.  ടാറ്റയുടെ തലപ്പത്തെത്തിയപ്പോഴും രത്തൻ പഴയ രത്തൻ തന്നെയായിരുന്നെന്ന് ഒരു ദീർഘകാല സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു. എല്ലാവരെയും തുല്യരായും ബഹുമാനത്തോടെയും അദ്ദേഹം കണ്ടു.

ഹെൻറി കിസിഞ്ജർക്കൊപ്പം രത്തൻ ടാറ്റ. (Photo Arranged)

∙ കരിങ്കോഴിമുട്ടയും അരിഷ്ടവും 

എനിക്ക് രത്തൻ ടാറ്റയുമായി 3 പതിറ്റാണ്ടിന്റെ ബന്ധമുണ്ട്. അദ്ദേഹം സ്വകാര്യ ജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും കഥകളെല്ലാം പറഞ്ഞ് എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ആ രണ്ടു ജീവിതത്തിന്റെയും ഭാഗമായിരുന്നില്ല ഞാൻ, എന്നിട്ടും. കുറച്ചുവർഷം മുൻപ് അദ്ദേഹത്തിന്റെ ആരോഗ്യം മോശമായി. പ്രഭാതഭക്ഷണം ഒഴിവാക്കിയതാവും കാരണമെന്നു മനസ്സിലാക്കിയതോടെ കരിങ്കോഴിയുടെ മുട്ട കഴിക്കാൻ ഞാൻ നിർദേശിച്ചു. ഡൽഹിയിലെ എന്റെ ഫാമിൽനിന്നു പതിവായി ഞാൻ അതെത്തിച്ചു കൊടുക്കുകയും ചെയ്തു. 3 വർഷം കൊണ്ട് ആരോഗ്യം മെച്ചപ്പെട്ടു. പതിവായി ജലദോഷം പിടിപെടുന്നതായി കണ്ടപ്പോൾ വീട്ടിൽ തയാറാക്കിയ അരിഷ്ടം എത്തിച്ചു കൊടുത്തു. മടിയോടെയാണ് കഴിച്ചുതുടങ്ങിയെങ്കിലും അത് അദ്ദേഹത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിച്ചു.

ADVERTISEMENT

∙ മാമ്പഴപ്രേമം

മാമ്പഴം കയ്യിൽകിട്ടിയാൽ കൊച്ചുകുട്ടിയെപ്പോലെയാവുമായിരുന്നു രത്തൻ. അതറിയാവുന്നതിനാൽ ഞാൻ എന്റെ ഫാമിൽ വിളയുന്ന മാമ്പഴങ്ങൾ എല്ലാ സീസണിലും എത്തിച്ചുകൊടുത്തു. മുംബൈ ഇനമായ അൽഫോൺസയെക്കാൾ കേരളത്തിന്റെ കൊളമ്പ്, പ്രിയൂർ മാങ്ങകളായിരുന്നു പ്രിയം. ഒരു സീസണിൽ മാങ്ങ എത്തിച്ചുകൊടുക്കാൻ വിട്ടുപോയി. അദ്ദേഹം നേരിട്ട് എന്റെ ഫാമിലെ സഹായിയെ വിളിച്ചു. മാങ്ങ എത്തിക്കുമോയെന്നു ചോദിച്ചു. ഈ സഹായി എന്നെ വിളിച്ചു പറഞ്ഞു: ‘മുംബൈയിൽ നിന്ന് ഏതോ ഒരു ടാറ്റ വിളിച്ച് മാങ്ങ ചോദിക്കുന്നു. എന്താണ് ഇത്തവണ അയയ്ക്കാൻ മറന്നതെന്ന ചോദ്യത്തിനൊപ്പം, മുൻവർഷങ്ങളിൽ അയച്ചതിന് അദ്ദേഹം എന്നോടു നന്ദിയും പറഞ്ഞു’. സാക്ഷാൽ രത്തൻ ടാറ്റയാണതെന്നു മനസ്സിലായപ്പോൾ സഹായി അദ്ഭുതപ്പെട്ടു. 

രത്തൻ ടാറ്റയുടെ പഴയകാലചിത്രം. (Photo Arranged)

∙ രത്തൻ എന്ന നായകൻ

ചെയർമാനായിരുന്ന 21 വർഷം ടാറ്റ കമ്പനികളുടെ വിറ്റുവരവ് 1740 % വളർച്ച കൈവരിച്ചു എന്നറിയുമ്പോഴാണ് ആ പ്രഫഷനൽ മികവ് മനസ്സിലാവുക. അതിൽത്തന്നെ 60% വരുമാനം വിദേശത്തുനിന്നായിരുന്നു. ഗ്രൂപ്പിലെ കമ്പനികളെ ഒന്നിച്ചുനിർത്തിയും എല്ലാ കമ്പനികളിലും പ്രമോട്ടർ സ്ഥാപനമായ ടാറ്റ സൺസിന്റെ ഓഹരി വിഹിതം വർധിപ്പിച്ചുമായിരുന്നു ഈ വളർച്ച കൈവരിച്ചത്. ഓഹരി വിഹിതം വർധിപ്പിച്ച തന്ത്രമാണ് തന്ത്രപൂർവമുള്ള ഏറ്റെടുക്കൽ ശ്രമങ്ങളിൽ ടാറ്റയുടെ കരുത്തായി മാറിയത്. ആ വളർച്ചയിൽ ഒരിടത്തും അദ്ദേഹം മൂല്യങ്ങൾ കൈവിട്ടതുമില്ല.

2005ൽ അദ്ദേഹം പറഞ്ഞു: ‘‘ടാറ്റ ഗ്രൂപ്പ് വളർച്ചയുടെ പടവുകളിൽ ഒരിടത്തും ധാർമിക മൂല്യങ്ങൾ അടിയറവച്ചിട്ടില്ല എന്നതിൽ ഞാൻ അഭിമാനിക്കുന്നു. വിട്ടുവീഴ്ച ചെയ്യാൻ ഒരുക്കമായിരുന്നെങ്കിൽ ഒരു പക്ഷെ, ഇതിനെക്കാൾ വളർന്നേനെ. അങ്ങനെയെങ്കിൽ മറ്റു പല സ്ഥാപനങ്ങളിൽ നിന്നും ടാറ്റ വേറിട്ടു നിൽക്കുമായിരുന്നില്ല. മൂല്യങ്ങളില്ലാത്ത, പ്രകൃതിയെയും സമൂഹത്തെയും കഷ്ടത്തിലാക്കുന്ന വിഷലിപ്തമായ മറ്റൊരു കമ്പനിയായി ടാറ്റയും എഴുതപ്പെട്ടേനെ. ’’ വ്യക്തി, ബിസിനസ് ജീവിതങ്ങളിൽ അദ്ദേഹത്തെ ഒരേയൊരു പേരിട്ടു വിളിക്കാൻ ഞാനിഷ്ടപ്പെടുന്നു: ജെന്റിൽ ജയന്റ് – കുലീനനായ അതികായൻ!

English Summary:

Ratan Tata: The Gentle Giant Who Redefined Indian Business