വിദ്യാസമ്പന്നരായ ചെറുപ്പക്കാർ, മികച്ച വിദ്യാസ സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദേശീയ ശരാശരിയേക്കാളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനം, അങ്ങനെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ മുൻപന്തിയിലാണ്. എന്നാൽ പഠിച്ചിറങ്ങുന്ന ഈ വിദ്യസമ്പന്നരായ ചെറുപ്പക്കാർക്ക് മികച്ച ജോലി, ശമ്പളം എന്നിവ ലഭിക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം. കേന്ദ്രസർക്കാർ പുറത്തുവിട്ട ‘പീരിയോഡിക് ലേബർ ഫോഴ്സ്’ സർവേയിലാണ് ഞെട്ടിക്കുന്ന ഈ വിവരമുള്ളത്. 15 മുതൽ 29 വരെയുള്ള പ്രായക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം (29.9%) മുൻനിരയിലാണ്. കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപും (36.2%) ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളും (33.6%) ആണ് തൊഴിലില്ലായ്മയില്‍ കേരളത്തിന് മുൻപിലുള്ളത്. മധ്യപ്രദേശിലും ഗുജറാത്തിലുമാണ് തൊഴിലില്ലായ്മ നിരക്ക് കുറവ്. കേരളത്തിലെ സ്ത്രീകളിൽ 47.1 ശതമാനം പേരും പുരുഷന്മാരിൽ 19.3 ശതമാനം പേരും തൊഴിൽരഹിതരാണ്. 2023 ജൂലൈ മുതൽ 2024 ജൂൺ വരെ നടത്തിയ സർവേയിലെ വിവരങ്ങളാണിത്. ഉയർന്ന വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ടായിരിക്കും കേരളത്തിൽ തൊഴിലില്ലായ്മ വർധിക്കുന്നത്? അതിന് ഒട്ടേറെ സാമ്പത്തിക–സാമൂഹിക–രാഷ്ട്രീയമാനങ്ങളുണ്ടെന്നാണ് വിദഗ്ധർ‍ പറയുന്നത്. സംസ്ഥാനത്ത് ഓരോ വർഷവും പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത് നിരവധി പേരാണ്. വിദ്യാസമ്പന്നരായ ഈ യുവജനങ്ങളെ ഉള്‍ക്കൊള്ളാൻ നമ്മുടെ തൊഴിൽ മേഖലയ്ക്ക് കഴിയുന്നുണ്ടോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാസമ്പന്നരായ ചെറുപ്പക്കാർ, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദേശീയ ശരാശരിയേക്കാളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനം, അങ്ങനെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ മുൻപന്തിയിലാണ്. എന്നാൽ പഠിച്ചിറങ്ങുന്ന ഈ വിദ്യസമ്പന്നരായ ചെറുപ്പക്കാർക്ക് മികച്ച ജോലി, ശമ്പളം എന്നിവ ലഭിക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം. കേന്ദ്രസർക്കാർ പുറത്തുവിട്ട ‘പീരിയോഡിക് ലേബർ ഫോഴ്സ്’ സർവേയിലാണ് ഞെട്ടിക്കുന്ന ഈ വിവരമുള്ളത്.

15 മുതൽ 29 വരെയുള്ള പ്രായക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം (29.9%) മുൻനിരയിലാണ്. കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപും (36.2%) ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളും (33.6%) ആണ് തൊഴിലില്ലായ്മയില്‍ കേരളത്തിന് മുൻപിലുള്ളത്. മധ്യപ്രദേശിലും ഗുജറാത്തിലുമാണ് തൊഴിലില്ലായ്മ നിരക്ക് കുറവ്. കേരളത്തിലെ സ്ത്രീകളിൽ 47.1 ശതമാനം പേരും പുരുഷന്മാരിൽ 19.3 ശതമാനം പേരും തൊഴിൽരഹിതരാണ്. 2023 ജൂലൈ  മുതൽ 2024 ജൂൺ വരെ നടത്തിയ സർവേയിലെ വിവരങ്ങളാണിത്. ഉയർന്ന വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ടായിരിക്കും കേരളത്തിൽ തൊഴിലില്ലായ്മ വർധിക്കുന്നത്? അതിന് ഒട്ടേറെ സാമ്പത്തിക–സാമൂഹിക–രാഷ്ട്രീയമാനങ്ങളുണ്ടെന്നാണ് വിദഗ്ധർ‍ പറയുന്നത്.

Show more

ADVERTISEMENT

∙ ശമ്പളമില്ല, കടൽ കടക്കാൻ യുവജനങ്ങൾ

സംസ്ഥാനത്ത് ഓരോ വർഷവും പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത് നിരവധി പേരാണ്. വിദ്യാസമ്പന്നരായ ഈ യുവജനങ്ങളെ ഉള്‍ക്കൊള്ളാൻ നമ്മുടെ തൊഴിൽ മേഖലയ്ക്ക് കഴിയുന്നുണ്ടോ? ഇല്ല എന്നു തന്നെ പറയണം. ഇത് ഉദ്യോഗാർഥികൾക്കിടയിൽ കടുത്ത മത്സരം സൃഷ്ടിക്കുന്നുണ്ട്. വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് അനുസരിച്ചുള്ള ജോലി പലപ്പോഴും യുവാക്കൾക്ക് ലഭിക്കുന്നില്ല. ലഭ്യമായ തൊഴിലിനേക്കാളും ഉയർന്ന വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവരും നമ്മുടെ യുവജനങ്ങൾക്കിടയിലുണ്ട്. ഉദ്യോഗാർഥികളുടെ യോഗ്യതകളും തൊഴിൽ ചെയ്യാൻ ആവശ്യമായ കഴിവും തമ്മില്‍ പൊരുത്തപ്പെട്ട് പോകാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

വലിയ താമസമില്ലാതെ ആർട്സ് ആൻഡ് സയൻസ് കോഴ്സുകൾ നിന്ന് പോവുന്ന അവസ്ഥ വരും. നഴ്സിങ്, മെഡിസിൻ പഠിച്ച് രക്ഷപ്പെടാൻ ഇന്നിപ്പോൾ ആളുകൾ ശ്രമിക്കുന്നു

ഡോ.ബി.എ.പ്രകാശ്, ധനകാര്യ കമ്മിഷൻ മുൻ ചെയർമാൻ

വിദ്യാഭ്യാസ യോഗ്യതകൾക്കും വൈദഗ്ധ്യത്തിനും അനുസരിച്ചുള്ള ശമ്പളം പലപ്പോഴും യുവാക്കൾക്ക് ലഭിക്കുന്നില്ലെന്നതും വാസ്തവമാണ്. അതുകൊണ്ടുതന്നെ പ്രതീക്ഷകൾക്കൊത്തുള്ള ശമ്പളമില്ലാത്ത ജോലികൾ വേണ്ടെന്നു വയ്ക്കുന്നതിലേക്കും പലപ്പോഴും കാര്യങ്ങളെത്തുന്നു. വിദേശത്തേക്ക് കുടിയേറി മികച്ച ശമ്പളം വാങ്ങി ജീവിതനിലവാരം ഉയർത്താനാണ് പല യുവാക്കളും ആഗ്രഹിക്കുന്നത്. വിദേശത്തു മെച്ചപ്പെട്ട വേതനവും അവസരങ്ങളും ലഭിക്കുമെന്ന് പ്രതീക്ഷിച്ച് അങ്ങോട്ട് കുടിയേറാൻ യുവാക്കൾ താൽപര്യം പ്രകടിപ്പിക്കുന്നതായി 2023ലെ കേരള മൈഗ്രേഷൻ സർവേ വ്യക്തമാക്കുന്നുണ്ട്.

ബെംഗളൂരുവിൽ നടന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ എത്തിയ ഉദ്യോഗാർഥികളുടെ നീണ്ട നിര (Photo by Idrees MOHAMMED / AFP)

ഏകദേശം 30% യുവാക്കൾ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകളേക്കാൾ കുറഞ്ഞ ജോലികൾ സ്വീകരിക്കാൻ വിമുഖത കാട്ടുകയും തൊഴിലില്ലാത്തവരായി തുടരുകയും ചെയ്യുന്നതായി സർവേ പറയുന്നു. ഉദ്യോഗാർഥികളുടെ പ്രതീക്ഷകളും നമ്മുടെ തൊഴിൽ സാഹചര്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ വ്യക്തമാക്കുന്നതാണിത്. അതേസമയം 40 ലക്ഷത്തിനടുത്ത് അതിഥി തൊഴിലാളികൾക്ക് കേരളം മികച്ച തൊഴിലിടമാണ്. തൊഴിൽ സംബന്ധിച്ചുള്ള യുവാക്കളുടെ മനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണ് തൊഴിലില്ലായ്മയ്ക്ക് കാരണമെന്ന് പറയേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

40 ലക്ഷം അതിഥിതൊഴിലാളികൾ കേരളത്തിലുണ്ടെന്നാണ് കണക്ക്. (ചിത്രം:മനോരമ)
ADVERTISEMENT

∙ ആർട്സ് ആൻസ് സയൻസിൽ കുട്ടികളില്ല

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണിതെന്നും മുപ്പത് ശതമാനത്തോളം ചെറുപ്പക്കാർക്കും വരുമാനമില്ലെന്നു വ്യക്തമാക്കുന്നതാണ് സർവേ റിപ്പോർട്ടെന്നുമാണു ധനകാര്യ കമ്മിഷൻ മുൻ ചെയർമാൻ ഡോ.ബി.എ.പ്രകാശ് പറയുന്നത്. ‘‘സംസ്ഥാനത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണിത്. മുപ്പത് ശതമാനത്തോളം ചെറുപ്പക്കാർക്കും വരുമാനമില്ലെന്ന് വ്യക്തമാക്കുന്നതാണ് സർവേ. കോവിഡിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രവാസികള്‍ തൊഴിൽ ഇല്ലാതെ തിരികെ എത്തുകയും നാട്ടിൽ തന്നെ തൊഴിലിന് വേണ്ടി ശ്രമിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി.

ഗള്‍ഫിൽ നിന്ന് മടങ്ങിവന്ന പ്രവാസികളെക്കുറിച്ച് ഒന്നരവർഷത്തിന് മുൻപ് ഒരു പഠനം നടത്തിയിരുന്നു. മടങ്ങിവന്ന 440 പേരിൽ പലർക്കും സ്വകാര്യ മേഖലയിൽ ഒരു സ്ഥിര ജോലി ലഭിച്ചില്ല. എങ്ങനെയെങ്കിലും തിരിച്ചു പോകണമെന്ന വികാരമാണ് അവർ പ്രകടിപ്പിച്ചത്. 

സ്ഥിരവും മെച്ചപ്പെട്ടതുമായ ജോലി ഇവിടെ ലഭിക്കുന്നില്ല. പൊതുമേഖലയിൽ ജോലി വേണമെന്നാണ് നമ്മുടെ നാട്ടിലെ ചെറുപ്പക്കാരുടെ കാഴ്ചപ്പാട്. സ്ഥിരമായ സർക്കാർ ജോലി, പെൻഷൻ കിട്ടുന്ന ജോലി. എന്നാൽ അതിൽ ചെറിയ മാറ്റം വരുന്നുണ്ട്. ഇവിടെ ജോലി കിട്ടിയില്ലെങ്കിൽ വിദേശത്ത് പോവുക എന്ന കാഴ്ചപ്പാടിലേക്ക് യുവാക്കൾ എത്തുന്നു. കേരളം വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് പോകാനാണ് ചെറുപ്പക്കാർ ശ്രമിക്കുന്നത്. കാർഷിക മേഖലയിലും നിർമാണ മേഖലയിലും തൊഴിൽ അവസരങ്ങളുണ്ട്. എന്നാൽ അതിനോട് വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് താൽപര്യമില്ല.

സിവിൽ പൊലീസ് ഓഫിസേഴ്സ് റാങ്ക് ലിസ്റ്റ് പുറത്തുവിടാത്തതിനെതിരെ നടന്ന സമരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്ന വിദ്യാർഥി. (ഫയൽ ചിത്രം: മനോരമ)

അവരുടെ തൊഴിൽ താൽപര്യങ്ങള്‍ വളരെ വ്യത്യസ്തമാണ്. പഠിച്ചവർക്ക് അവരുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴിൽ ലഭിക്കുന്നില്ല. എൻജിനീയറിങ് പഠിച്ച ആളുകളടക്കം ഡെലിവറി ബോയ്സിന്റെ ജോലി ചെയ്യുന്നുണ്ട്. തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം പണ്ടുമുതലേ നമുക്കില്ലെന്നതാണ് വാസ്തവം. മുൻപ് മെഡിക്കൽ കോളജുകളും എൻജിനീയറിങ് കോളജുകളും നാട്ടിൽ കുറവായിരുന്നു. ആർട്സ് ആൻഡ് സയൻസ് കോളജുകളിലേക്കാണ് കുട്ടികൾ എത്തിയിരുന്നത്. എന്നാലിന്ന് ആർട്സ് ആൻഡ് സയൻസ് മേഖലയിൽ പല കോളജുകളിലും കുട്ടികളെ കിട്ടാനില്ല. അങ്ങനൊരു മാറ്റം വരുന്നുണ്ട്. വലിയ താമസമില്ലാതെ ആർട്സ് ആൻഡ് സയൻസ് കോഴ്സുകൾ നിന്ന് പോവുന്ന അവസ്ഥ വരും. നഴ്സിങ്, മെഡിസിൻ പഠിച്ച് രക്ഷപ്പെടാൻ ഇന്നിപ്പോൾ ആളുകൾ ശ്രമിക്കുന്നു’’– ബി.എ. പ്രകാശ് നിരീക്ഷിക്കുന്നു.

ADVERTISEMENT

∙ സയൻസ് പഠിച്ചാലേ ജോലിയുള്ളൂ

വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം നൽകുന്ന രീതിയിലുള്ള വിദ്യാഭ്യാസരീതി അത്യാവശ്യമാണെന്ന് യൂണിവേഴ്സിറ്റി കോളജിലെ ഇക്കണോമിക്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ഡോ.രശ്‍മി സി.പണിക്കർ പറയുന്നു. ‘‘ഒരുപാട് കുട്ടികൾ ഓരോ വർഷവും പഠിച്ചിറങ്ങുന്നുണ്ട്. എന്നാൽ അവർക്ക് തൊഴിൽ മേഖലയിൽ വേണ്ടത്ര കാര്യക്ഷമത ഇല്ലാതെ പോകുന്നുണ്ട്. സിലബസ് പരിഷ്കരിച്ചതുകൊണ്ട് മാത്രം കാര്യമില്ല. സിലബസ് മാറ്റിയാലും സിസ്റ്റം മാറുന്നില്ല. ഉന്നതവിദ്യാഭ്യാസ മേഖലയിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ അനുവദിക്കണം. സ്വകാര്യ മേഖലയിൽ പ്രഫഷനൽ കോഴ്സുകൾ പഠിപ്പിക്കുന്ന നിരവധി കോളജുകളുണ്ട്. എത്ര പൈസ കൊടുത്തുവേണമെങ്കിലും സീറ്റ് വാങ്ങിക്കാൻ സാധിക്കുന്നവരുണ്ട്. എന്നാൽ മേന്മയുള്ള വിദ്യാഭ്യാസം നൽകാൻ സ്ഥാപനങ്ങൾക്കു കഴിയുന്നുണ്ടോയെന്ന് സംശയമാണ്.

സോഷ്യൽ സയൻസ് പഠിച്ചിറങ്ങിയാൽ മുൻപ് ലഭിക്കുമായിരുന്ന ജോലികൾ പോലും ഇപ്പോൾ ലഭിക്കില്ലെന്ന അവസ്ഥ വരുന്നുണ്ട്. ഡിമാൻഡ് ചെയ്യപ്പെടുന്നത് എന്താണോ അതിലേക്ക് ഫോക്കസ് ചെയ്യേണ്ടിവരുന്നു. തൊഴിൽ ചെയ്യാൻ എന്തൊക്കെയാണ് വേണ്ടത്, ആ രീതിയിലേക്ക് സിലബസ് മാറ്റണം.

ഡോ.രശ്‍മി സി.പണിക്കർ, യൂണിവേഴ്സിറ്റി കോളജ് ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വർക്കലയിലെ ഒരു സ്ഥാപനം നന്നായി ഇംഗ്ലിഷ് സംസാരിക്കാൻ കഴിയുന്ന ഒരു വിദ്യാർഥിയെ അവിടുത്തെ ഒരു ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിനായി അയയ്ക്കാമോയെന്ന് ചോദിച്ചിരുന്നു. എന്നാൽ നന്നായി ഭാഷ കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസം കുട്ടികൾക്ക് കുറവാണ്. പിജി പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് പോലും നന്നായി ഇംഗ്ലിഷ് സംസാരിക്കാനുള്ള ആത്മവിശ്വാസം ഇല്ല. വിദ്യാർഥികൾക്ക് മലയാളവും ഇംഗ്ലിഷും നന്നായി എഴുതാൻ‍ അറിയില്ലെന്ന് വൈവകൾക്ക് പോകുമ്പോൾ തോന്നാറുണ്ട്.

തൊഴിൽ മേളയോടനുബന്ധിച്ചുള്ള വോക്ക്–ഇൻ–ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തിയവർ (Representative Image by Idrees MOHAMMED / AFP)

സ്റ്റേറ്റ് പ്ലാനിങ് ബോർഡിൽ റിസർച് അസിസ്റ്റന്റ് എന്ന പോസ്റ്റിന് വേണ്ട യോഗ്യത ബിരുദാനന്തര ബിരുദമാണ്. സോഷ്യൽ സയൻസ് പഠിച്ചിറങ്ങുന്ന കുട്ടിക്ക് എഴുതി കയറാനാവണം. സിലബസ് മാറ്റിയപ്പോൾ, സയൻസ്, കണക്ക് എന്നിവയിൽ നിന്നാണ് കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നത്. സോഷ്യൽ സയൻസ് പഠിച്ചുവരുന്ന കുട്ടിക്ക് ടെസ്റ്റ് കടന്നുകൂടാനാവാത്ത സ്ഥിതിയുണ്ട്. സയൻസിലും കണക്കിലും മികവുള്ള കുട്ടിക്ക് അവിടെയും തൊഴിൽ ലഭിക്കുന്നുണ്ട്. പണ്ട് സോഷ്യൽ സയൻസ് പഠിച്ച ആളു‍കൾക്ക് പോലും ബാങ്കിൽ ജോലി വാങ്ങാൻ സാധിക്കുമായിരുന്നു.

പക്ഷേ ഇപ്പോൾ സയൻസ് പശ്ചാത്തലമുള്ളവർക്ക് മാത്രമേ പെട്ടെന്ന് ജോലി ലഭിക്കുകയുള്ളു. സോഷ്യൽ സയൻസ് പഠിച്ചിറങ്ങിയാൽ മുൻപ് ലഭിക്കുമായിരുന്ന ജോലികൾ പോലും ഇപ്പോൾ ലഭിക്കില്ലെന്ന അവസ്ഥ വരുന്നുണ്ട്. ഡിമാൻഡ് ചെയ്യപ്പെടുന്നത് എന്താണോ അതിലേക്ക് ഫോക്കസ് ചെയ്യേണ്ടിവരുന്നു. തൊഴിൽ ചെയ്യാൻ എന്തൊക്കെയാണ് വേണ്ടത്, ആ രീതിയിലേക്ക് സിലബസ് മാറ്റണം. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് എന്താണ് പഠിക്കേണ്ടത് എന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല. അവർ മറ്റുള്ളവരുടെ സമ്മർദം കൊണ്ട് ഒന്ന് എടുക്കുകയാണ്’’– രശ്മി പറയുന്നു.

(Representative Image by Idrees MOHAMMED / AFP)

കേരളത്തിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ എന്തൊക്കെ ചെയ്യുന്നുണ്ട്? മുൻ സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം എഴുതുന്നു.

ജോലിക്ക് പോകാനുള്ള സാഹചര്യങ്ങളും അവസരവും പണ്ടത്തെ കാലത്തെ അപക്ഷിച്ച് സ്ത്രീകൾക്ക് കൂടുതലായി കിട്ടുന്നുണ്ട്. പഠിച്ച എല്ലാ സ്ത്രീകൾക്കും തൊഴിൽ ചെയ്യാൻ പറ്റുന്ന നിലയിലേക്ക് സമൂഹം ഉയരണം. രാജ്യത്ത് ഏറ്റവും അധികം പിഎസ്‌സി നിയമനം നടന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാന സർക്കാർ പിഎസ്‍സി നിയമനങ്ങൾ കൃത്യമായി നടത്തുന്നുണ്ട്. പിഎസ്‌സിയിൽ ഒരു ഒഴിവു പോലും റിപ്പോർട്ട് ചെയ്യാതെ പോകരുതെന്ന കർശന നിർദേശമുണ്ട്. എന്നാൽ കേന്ദ്ര സർക്കാരിന്റെ സമീപനം അങ്ങനെയല്ല. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനം നടക്കുന്നില്ല. ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകിക്കൊണ്ടിരുന്ന റെയിൽവേയിൽ പോലും നിയമനം നടക്കുന്നില്ല. 

ചിന്ത ജെറോം (Photo credit: Chintha Jerome/Facebook)

സൈന്യത്തിൽ പോലും നാലുവർഷത്തേക്കുള്ള അഗ്നിപഥ് പോലുള്ള കരാർ നിയമനങ്ങൾ കൊണ്ടുവന്നു. തൊഴിൽ സംബന്ധിച്ച കാര്യങ്ങളിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്നതിൽനിന്നും തികച്ചും വ്യത്യസ്തമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ മേഖലയിൽ ആയാലും സ്വകാര്യ മേഖലയിൽ ആയാലും എല്ലാവർക്കും തൊഴിൽ നൽകാൻ കഴിയണം. അതിന് കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ കഴിയണം. വ്യവസായശാലകളുടെ ശവപ്പറമ്പാണ് കേരളമെന്ന് പറഞ്ഞ് വലിയ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിൽ കേരളം ഒന്നാം റാങ്ക് നേടി. സ്വയം തൊഴിൽ സംരംഭങ്ങളെ സംസ്ഥാന സർക്കാർ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

പുതിയ സംരംഭകർ നമുക്കു ചുറ്റുമുണ്ട്. യുവജനകമ്മിഷൻ ചെയർമാനായിരുന്ന സമയത്ത് യുവ സംരംഭകരുടെ സംഗമം നടത്തിയിരുന്നു. വിവിധ മേഖലകളിൽ സംരംഭകരായി ചെറുപ്പക്കാർ കടന്നുവരുണ്ട്. കൊല്ലം പത്തനാംപുരത്ത് പാടം എന്നൊരു ചെറിയ ഗ്രാമമുണ്ട്. അവിടെ നിന്നുള്ള വരുൺ ചന്ദ്രൻ എന്നയാൾ ഇന്ന് മികച്ചൊരു സംരംഭകനാണ്. യുവാക്കൾ തൊഴിൽ ദാതാക്കളായി ഉയർന്നുവരുന്നത് പലയിടത്തുനിന്നും കാണാൻ കഴിയുന്നുണ്ട്. കേരള സ്റ്റാർട്ടപ് മിഷനിലൂടെ, സംരംഭകരായി ഉയർന്നു വരുന്ന യുവാക്കൾക്ക് വലിയ പിന്തുണ നൽകുന്നുണ്ട്. സംരംഭം തുടങ്ങുന്നതിനുള്ള ഫയലുകൾ ചുവപ്പ് നാടയിൽ കുടുങ്ങി ഉണ്ടാവുന്ന കാലതാമസം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ചെയ്തിട്ടുണ്ട്. ചെറുപ്പക്കാർ വിദേശത്തേക്ക് കുടിയേറുന്നുവെന്നത് യാഥാർഥ്യമാണ്. പുറം രാജ്യങ്ങളിലേക്ക് പോകാനുള്ള സാധ്യതകൾ ചെറുപ്പക്കാർ ഉപയോഗപ്പെടുത്തുന്നത് മോശമാണെന്ന് പറയാൻ കഴിയില്ല. അത്തരം തൊഴിൽ സാഹചര്യങ്ങൾ കേരളത്തിലും സൃഷ്ടിക്കാൻ വേണ്ടിയുള്ള ശ്രമമാണ് സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്.

English Summary:

Kerala's Unemployment Crisis: Why Are Educated Youth Struggling to Find Jobs?