നിങ്ങൾ എന്ന് മരിക്കും? ഓരോ മനുഷ്യനും ഉത്തരം ആഗ്രഹിക്കുന്ന ചോദ്യമാണിത്. മരണദിവസവും സമയവും അറിഞ്ഞാൽ സൗകര്യമേറെയല്ലേ? ഗവേഷണം ആ വഴിക്കും പുരോഗമിക്കുന്നു എന്നാണ് ഉത്തരം. ജാതകത്തിൽ ജ്യോത്സ്യൻ ശേഷം ചിന്ത്യം എന്നെഴുതി പിൻവാങ്ങുന്നു. പക്ഷിശാസ്ത്രത്തിൽ തത്തയെക്കൊണ്ട് ഓല കൊത്തിയെടുപ്പിച്ച് ഉത്തരം തേടുന്നവരുണ്ട്. പുരാതന റോമിലും ഗ്രീസിലും ജ്യോതിഷികൾ ജനനപ്പട്ടികയിലെ ഗ്രഹസ്ഥിതി മരണഗ്രഹത്തിന്റെ നിലയോടു തട്ടിച്ചുനോക്കി അന്ത്യം പ്രവചിച്ചിരുന്നു. നമ്മുടെ നാട്ടിലും ഗ്രഹസ്ഥിതിയും ദശകളും പ്രത്യേകിച്ച് അഷ്ടദശയും കൂട്ടിവായിച്ചു മരണഗണനം നടത്തുന്നു. സംഖ്യാശാസ്ത്രവിശാരദർ ഡെത്ത് കാൽക്കുലേറ്ററും സൃഷ്ടിച്ചിട്ടുണ്ട്. മരണശാസ്‌ത്രം (THANATOLOGY) പല പുത്തൻ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും കൃത്യമായ പ്രവചനത്തിൽനിന്നു മാറിനിൽക്കുകയാണ്. ജരാനരകളുടെ പൂർണവിരാമം എവിടെയെന്നു പുതിയ അതീതജനിതക ഘടികാരം (EPIGENETIC CLOCK) അന്വേഷിക്കുന്നു. ചുമരിലെ ഘടികാരത്തിന്റെ നീക്കം ഒരുപോലെയാണെങ്കിലും ഓരോരുത്തർക്കു പ്രായമാകുന്നതു വ്യത്യസ്തരീതിയിലാണ്. ചിലർക്കു വേഗത്തിൽ, വേറെ ചിലർക്കു സാവധാനത്തിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങൾ എന്ന് മരിക്കും? ഓരോ മനുഷ്യനും ഉത്തരം ആഗ്രഹിക്കുന്ന ചോദ്യമാണിത്. മരണദിവസവും സമയവും അറിഞ്ഞാൽ സൗകര്യമേറെയല്ലേ? ഗവേഷണം ആ വഴിക്കും പുരോഗമിക്കുന്നു എന്നാണ് ഉത്തരം. ജാതകത്തിൽ ജ്യോത്സ്യൻ ശേഷം ചിന്ത്യം എന്നെഴുതി പിൻവാങ്ങുന്നു. പക്ഷിശാസ്ത്രത്തിൽ തത്തയെക്കൊണ്ട് ഓല കൊത്തിയെടുപ്പിച്ച് ഉത്തരം തേടുന്നവരുണ്ട്. പുരാതന റോമിലും ഗ്രീസിലും ജ്യോതിഷികൾ ജനനപ്പട്ടികയിലെ ഗ്രഹസ്ഥിതി മരണഗ്രഹത്തിന്റെ നിലയോടു തട്ടിച്ചുനോക്കി അന്ത്യം പ്രവചിച്ചിരുന്നു. നമ്മുടെ നാട്ടിലും ഗ്രഹസ്ഥിതിയും ദശകളും പ്രത്യേകിച്ച് അഷ്ടദശയും കൂട്ടിവായിച്ചു മരണഗണനം നടത്തുന്നു. സംഖ്യാശാസ്ത്രവിശാരദർ ഡെത്ത് കാൽക്കുലേറ്ററും സൃഷ്ടിച്ചിട്ടുണ്ട്.

മരണശാസ്‌ത്രം (THANATOLOGY) പല പുത്തൻ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും കൃത്യമായ പ്രവചനത്തിൽനിന്നു മാറിനിൽക്കുകയാണ്. ജരാനരകളുടെ പൂർണവിരാമം എവിടെയെന്നു പുതിയ അതീതജനിതക ഘടികാരം (EPIGENETIC CLOCK) അന്വേഷിക്കുന്നു. ചുമരിലെ ഘടികാരത്തിന്റെ നീക്കം ഒരുപോലെയാണെങ്കിലും ഓരോരുത്തർക്കു പ്രായമാകുന്നതു വ്യത്യസ്തരീതിയിലാണ്. ചിലർക്കു വേഗത്തിൽ, വേറെ ചിലർക്കു സാവധാനത്തിൽ. ജീവിതശൈലിയാണു വാർധക്യവേഗത്തെ നിയന്ത്രിക്കുന്നത്. മാനസികപിരിമുറുക്കം, ഉറക്കക്കുറവ് തുടങ്ങിയ ഘടകങ്ങൾ നമ്മുടെ ജീനോമിൽ (GENOME) ഡിഎൻഎ മെഥിലീകരണം (DNA METHYLATION) വഴി അതീതജനിതക മാറ്റങ്ങളുടെ അടയാളമിടുന്നു. ജീവിതശൈലീമാറ്റങ്ങളെ പിന്തുടർന്നു തന്മാത്രാപ്രായത്തെ (MOLECULAR AGE) ഗണിച്ചെടുക്കുന്ന വിദ്യ 10 വർഷമായി പരീക്ഷണശാലകളിൽ രൂപപ്പെട്ടുവരികയാണ്.

ജനിതകശാസ്ത്രത്തിന്റെ വികസിത ശാഖയാണ് അതീതജനിതകം (EPIGENETICS). പരിസ്ഥിതിയിലെയും ജീവിതശൈലിയിലെയും ഘടകങ്ങൾ ഡിഎൻഎ ശ്രേണിയെ മാറ്റാതെ ജീൻ പ്രകാശനത്തെ (GENE EXPRESSION) എങ്ങനെ സ്വാധീനിക്കുന്നുവെന്നതാണു പഠനവിഷയം. അതീതജനിതക മാറ്റങ്ങൾക്കു പല കാരണങ്ങളുമുണ്ട്. പ്രായം, പുകവലി, മാനസികപിരിമുറുക്കം, രോഗാവസ്ഥ എന്നിവയാണവ. ചില മാറ്റങ്ങൾ അർബുദമുണ്ടാക്കുന്നു. ജീനോമിലുള്ള എല്ലാ മാറ്റങ്ങളുടെയും ആകത്തുകയാണ് അതീതജീനോം.

ADVERTISEMENT

മരണദിനം ശാസ്ത്രീയമായി പ്രവചിക്കാനാകുമോ? നമുക്കു പ്രായമാകുമ്പോൾ മെഥിലീകരണത്തിന്റെ രൂപഭാവങ്ങൾ മാറുന്നു. ഈ മാറ്റങ്ങൾ വച്ച് അതീതജനിതക ഘടികാരം നമ്മുടെ കോശങ്ങളുടെ ജീവശാസ്ത്രപ്രായം തിട്ടപ്പെടുത്തും. പിന്നെ പിറന്ന നാൾ തൊട്ടു നാം കണക്കുകൂട്ടി വച്ച വയസ്സുമായി തട്ടിച്ചുനോക്കും. പലപ്പോഴും ഈ രണ്ടു വയസ്സുകളും പൊരുത്തപ്പെടുന്നില്ല. ഉദാഹരണത്തിന്, ഒരേ ദിവസം ജനിച്ചെങ്കിലും പിന്നീടു വ്യത്യസ്ത ജീവിതശൈലി പിന്തുടർന്ന രണ്ടു പേരുടെ പ്രായം ഒന്നല്ല! ആരോഗ്യം സൂക്ഷിക്കുന്നയാളുടെ ശരീരത്തിനു 10 വയസ്സു കുറവാകാം. ഈ വ്യത്യാസം കണ്ടുപിടിക്കലാണ് അതീതജനിതകത്തിന്റെ ലക്ഷ്യം. കലണ്ടർ വയസ്സും ജീവിതശൈലിയുമായി പൊരുത്തം നോക്കി ഗവേഷകർ പലതരം അതീതജനിതക ഘടികാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. രക്തകോശങ്ങളിലെ ഡിഎൻഎ മെഥിലീകരണത്തിൽ ഊന്നിയ പ്രയോഗമാണിത്.

(Representative image by: istock/ janiecbros)

ഇത്ര ചെയ്താലും കൃത്യമായി മരണദിവസം കണക്കാക്കാമോ? ഘടികാരം അളക്കുന്നതു തന്മാത്രാപ്രായം കൂടുന്നതിനെയാണ് (MOLECULAR AGEING), അല്ലാതെ ആയുസ്സിനെയല്ല. അതേസമയം, അത് ആരോഗ്യം സംബന്ധിച്ച അപായങ്ങളുടെ സൂചന നൽകും. കലണ്ടർ വയസ്സിനെക്കാൾ തന്മാത്രാപ്രായം കൂടുതലാണെങ്കിൽ ഹൃദ്രോഗം, പ്രമേഹം, അർബുദം എന്നീ രോഗസാധ്യതകൾ കൂടുതലായിരിക്കും. ഡോക്ടർമാരുടെ ഇടപെടലിലൂടെ ഘടികാരസൂചിയെ പിറകോട്ടു കൊണ്ടുവരാൻ കഴിയും. അതേസമയം, വാർധക്യശാസ്ത്ര ഗവേഷണം 2023ൽ കുതിച്ചുചാടി. ജനിതക ഘടികാരത്തിന്റെ രണ്ടാം തലമുറ വികസിതമായി, പേര് ചീക്കേജ് (CHEEKAGE). മലയാളത്തിൽ പറഞ്ഞാൽ കവിൾപ്രായം. 

(Representative image by: istock/ draganab)
ADVERTISEMENT

അതിനു കൃത്യമായി മരണസാധ്യത പ്രവചിക്കാൻ സാധിക്കുമെന്നാണ് അവകാശവാദം. പോഷണത്തിന്റെയും ഉറക്കത്തിന്റെയും കുറവ്, പുകയില ഉപയോഗം, മദ്യപാനം എന്നിവ കണക്കിൽപെടുത്തി തന്മാത്രാപ്രായം നിർണയിക്കുന്നു. കവിളിനകത്തു മെല്ലെ ചുരണ്ടിയാൽ വിശകലനത്തിനാവശ്യമായ കോശങ്ങൾ കിട്ടും. മാക്സിം ഷോക്കിറോവും 5 സഹഗവേഷകരും ചേർന്ന് ഫ്രോണ്ടിയേഴ്‌സ് ഇൻ ഏജിങ് (FRONTIERS IN AGEING) എന്ന പ്രസിദ്ധീകരണത്തിൽ കവിൾപ്രായത്തിന്റെ വിവരണം കൊടുത്തിട്ടുണ്ട്. കവിളിൽനിന്ന് എടുക്കുന്ന കോശങ്ങൾ അന്ത്യദിനം മുൻകൂട്ടിപ്പറയുന്ന സ്ഥിതി അധികം വൈകാതെയുണ്ടാകാം! വാർധക്യശാസ്ത്ര പഠനത്തിൽ ഏറെ സംഭാവന നൽകിയ ജീവിയാണു സി–എലിഗൻസ് എന്ന പുഴു. ഈ പുഴുവിന്റെ മൈക്രോ ആർഎൻഎയും കോശ ദീർഘായുസ്സും തമ്മിലുള്ള ജനിതക രഹസ്യങ്ങൾ കണ്ടെത്തിയതിനാണ് ഇക്കൊല്ലത്തെ വൈദ്യശാസ്ത്ര നൊബേൽ. 

(Representative image by: istock/Jitendra Jadhav )

വാർധക്യശാസ്ത്രത്തിൽ ഗവേഷണം നടത്തുന്നവരുടെ കണ്ണിലുണ്ണിയാണ് സി-എലിഗൻസ് (CAENORHABDITIS ELEGANS). പ്രായമാകുന്ന പ്രക്രിയയെ ജീനുകൾ എങ്ങനെ നിയന്ത്രിക്കുന്നു എന്ന വിവരം കിട്ടിയത് ഈ പുഴു ഇൻസുലിൻ നിയന്ത്രിക്കുന്നതിൽനിന്നാണ്. മൈക്രോ ആർഎൻഎ സാങ്കേതികവിദ്യ നിശ്ചിത കോശപ്രക്രിയകളെ ഉന്നം വയ്ക്കുന്നതുപോലെ പുഴുഗവേഷണം ചില ജീനുകളെ നുള്ളിപ്പിച്ചി വയസ്സാകലിന്റെ വേഗം കുറയ്ക്കും, ആയുസ്സു കൂട്ടുകയും ചെയ്യും. 1–2 മില്ലിമീറ്റർ വലുപ്പവും 15 ദിവസം മാത്രം ആയുസ്സുമുള്ള ഈ നിസ്സാരപുഴു വാർധക്യ ഗവേഷണത്തിന്റെ വഴികാട്ടിയാണ്; ഇപ്പോൾ നൊബേൽ പ്രഭാപൂരത്തിൽ വിരാജിക്കുന്നു.

English Summary:

Cheek Swab Predicts Lifespan: Can Science Really Tell When You'll Die?