‘‘നോക്കൂ, പുറത്തു നിൽക്കുന്ന പലരും എൻഎസ്‌യു പിള്ളാരായി വന്നവരാണ്. 10 വർഷത്തിലേറെയായി അധികാരത്തിനു പുറത്തു നിന്ന് അവർ പൊലീസിന്റെ അടി കൊള്ളുന്നു. ഇനിയുമൊരഞ്ചു വർഷം അവരെ ഞാനെങ്ങനെ പിടിച്ചു നിർത്തും’’. ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു രണ്ടായിരത്തിൽപരം വോട്ടുകൾക്കു തോറ്റ കോൺഗ്രസ് സ്ഥാനാർഥി കഴിഞ്ഞദിവസം കുമാരി സെൽജയുടെ ഡൽഹിയിലെ ഓഫിസിൽ വച്ചു കണ്ടപ്പോൾ പരിഭവപൂർവം പറഞ്ഞു. പഴി മുഴുവൻ ഭൂപീന്ദർ സിങ് ഹൂഡയ്ക്കും മകൻ ദീപേന്ദർ സിങ് ഹൂഡയ്ക്കും ചൊരിഞ്ഞ് അദ്ദേഹം തുടർന്നു. ‘‘അവർ പറഞ്ഞവർക്ക് ടിക്കറ്റ് നൽകിയില്ലെന്നതു പോട്ടെ. ‘ബാപ്–ബേഠ’ ഹെലികോപ്ടറിൽ പറന്നു നടന്നു. ഒരു ഓട്ടോറിക്ഷ പോലും സെൽജയ്ക്ക് വിട്ടു നൽകാൻ പിസിസി തയാറായില്ല. സ്വന്തമായി ഹെലികോപ്ടറെടുത്താണ് സെൽജ പാർട്ടിക്കായി പ്രചാരണത്തിന് ഇറങ്ങിയത്’’. ആ വാക്കുകളിലുണ്ട്, ഹരിയാനയിലെ കോൺസിൽ സംഭവിച്ചിരിക്കുന്ന വിടവിന്റെ ആഴം. സെൽജയെക്കുറിച്ചു ചോദിച്ചാൽ ഹൂഡ വിഭാഗം നേതാക്കൾ അവരേതെന്നു സംശയം ചോദിക്കും. പ്രചാരണത്തിനിടെ രണ്ടാഴ്ച വീട്ടിലിരുന്ന് അതിനു പ്രചാരണം നൽകി പാർട്ടിയെ പ്രതിരോധത്തിലാക്കിയ ആളല്ലേ സെൽജയെന്ന് പരിഹാസ രൂപേണ മറുപടിയും തരും. തോൽവിയിലും ഹരിയാനയിൽ അന്യോന്യം പഴിചാരൽ തുടരുകയാണ് ഭൂപീന്ദർ ഹൂഡ സംഘവും കുമാരി സെൽജ സംഘവും. കുമാരി സെൽജയുടെ ഡൽഹി വസതിയിൽ അവരുടെ

‘‘നോക്കൂ, പുറത്തു നിൽക്കുന്ന പലരും എൻഎസ്‌യു പിള്ളാരായി വന്നവരാണ്. 10 വർഷത്തിലേറെയായി അധികാരത്തിനു പുറത്തു നിന്ന് അവർ പൊലീസിന്റെ അടി കൊള്ളുന്നു. ഇനിയുമൊരഞ്ചു വർഷം അവരെ ഞാനെങ്ങനെ പിടിച്ചു നിർത്തും’’. ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു രണ്ടായിരത്തിൽപരം വോട്ടുകൾക്കു തോറ്റ കോൺഗ്രസ് സ്ഥാനാർഥി കഴിഞ്ഞദിവസം കുമാരി സെൽജയുടെ ഡൽഹിയിലെ ഓഫിസിൽ വച്ചു കണ്ടപ്പോൾ പരിഭവപൂർവം പറഞ്ഞു. പഴി മുഴുവൻ ഭൂപീന്ദർ സിങ് ഹൂഡയ്ക്കും മകൻ ദീപേന്ദർ സിങ് ഹൂഡയ്ക്കും ചൊരിഞ്ഞ് അദ്ദേഹം തുടർന്നു. ‘‘അവർ പറഞ്ഞവർക്ക് ടിക്കറ്റ് നൽകിയില്ലെന്നതു പോട്ടെ. ‘ബാപ്–ബേഠ’ ഹെലികോപ്ടറിൽ പറന്നു നടന്നു. ഒരു ഓട്ടോറിക്ഷ പോലും സെൽജയ്ക്ക് വിട്ടു നൽകാൻ പിസിസി തയാറായില്ല. സ്വന്തമായി ഹെലികോപ്ടറെടുത്താണ് സെൽജ പാർട്ടിക്കായി പ്രചാരണത്തിന് ഇറങ്ങിയത്’’. ആ വാക്കുകളിലുണ്ട്, ഹരിയാനയിലെ കോൺസിൽ സംഭവിച്ചിരിക്കുന്ന വിടവിന്റെ ആഴം. സെൽജയെക്കുറിച്ചു ചോദിച്ചാൽ ഹൂഡ വിഭാഗം നേതാക്കൾ അവരേതെന്നു സംശയം ചോദിക്കും. പ്രചാരണത്തിനിടെ രണ്ടാഴ്ച വീട്ടിലിരുന്ന് അതിനു പ്രചാരണം നൽകി പാർട്ടിയെ പ്രതിരോധത്തിലാക്കിയ ആളല്ലേ സെൽജയെന്ന് പരിഹാസ രൂപേണ മറുപടിയും തരും. തോൽവിയിലും ഹരിയാനയിൽ അന്യോന്യം പഴിചാരൽ തുടരുകയാണ് ഭൂപീന്ദർ ഹൂഡ സംഘവും കുമാരി സെൽജ സംഘവും. കുമാരി സെൽജയുടെ ഡൽഹി വസതിയിൽ അവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘നോക്കൂ, പുറത്തു നിൽക്കുന്ന പലരും എൻഎസ്‌യു പിള്ളാരായി വന്നവരാണ്. 10 വർഷത്തിലേറെയായി അധികാരത്തിനു പുറത്തു നിന്ന് അവർ പൊലീസിന്റെ അടി കൊള്ളുന്നു. ഇനിയുമൊരഞ്ചു വർഷം അവരെ ഞാനെങ്ങനെ പിടിച്ചു നിർത്തും’’. ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു രണ്ടായിരത്തിൽപരം വോട്ടുകൾക്കു തോറ്റ കോൺഗ്രസ് സ്ഥാനാർഥി കഴിഞ്ഞദിവസം കുമാരി സെൽജയുടെ ഡൽഹിയിലെ ഓഫിസിൽ വച്ചു കണ്ടപ്പോൾ പരിഭവപൂർവം പറഞ്ഞു. പഴി മുഴുവൻ ഭൂപീന്ദർ സിങ് ഹൂഡയ്ക്കും മകൻ ദീപേന്ദർ സിങ് ഹൂഡയ്ക്കും ചൊരിഞ്ഞ് അദ്ദേഹം തുടർന്നു. ‘‘അവർ പറഞ്ഞവർക്ക് ടിക്കറ്റ് നൽകിയില്ലെന്നതു പോട്ടെ. ‘ബാപ്–ബേഠ’ ഹെലികോപ്ടറിൽ പറന്നു നടന്നു. ഒരു ഓട്ടോറിക്ഷ പോലും സെൽജയ്ക്ക് വിട്ടു നൽകാൻ പിസിസി തയാറായില്ല. സ്വന്തമായി ഹെലികോപ്ടറെടുത്താണ് സെൽജ പാർട്ടിക്കായി പ്രചാരണത്തിന് ഇറങ്ങിയത്’’. ആ വാക്കുകളിലുണ്ട്, ഹരിയാനയിലെ കോൺസിൽ സംഭവിച്ചിരിക്കുന്ന വിടവിന്റെ ആഴം. സെൽജയെക്കുറിച്ചു ചോദിച്ചാൽ ഹൂഡ വിഭാഗം നേതാക്കൾ അവരേതെന്നു സംശയം ചോദിക്കും. പ്രചാരണത്തിനിടെ രണ്ടാഴ്ച വീട്ടിലിരുന്ന് അതിനു പ്രചാരണം നൽകി പാർട്ടിയെ പ്രതിരോധത്തിലാക്കിയ ആളല്ലേ സെൽജയെന്ന് പരിഹാസ രൂപേണ മറുപടിയും തരും. തോൽവിയിലും ഹരിയാനയിൽ അന്യോന്യം പഴിചാരൽ തുടരുകയാണ് ഭൂപീന്ദർ ഹൂഡ സംഘവും കുമാരി സെൽജ സംഘവും. കുമാരി സെൽജയുടെ ഡൽഹി വസതിയിൽ അവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘നോക്കൂ, പുറത്തു നിൽക്കുന്ന പലരും എൻഎസ്‌യു പിള്ളാരായി വന്നവരാണ്. 10 വർഷത്തിലേറെയായി അധികാരത്തിനു പുറത്തു നിന്ന് അവർ പൊലീസിന്റെ അടി കൊള്ളുന്നു. ഇനിയുമൊരഞ്ചു വർഷം അവരെ ഞാനെങ്ങനെ പിടിച്ചു നിർത്തും’’. ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു രണ്ടായിരത്തിൽപരം വോട്ടുകൾക്കു തോറ്റ കോൺഗ്രസ് സ്ഥാനാർഥി കഴിഞ്ഞദിവസം കുമാരി സെൽജയുടെ ഡൽഹിയിലെ ഓഫിസിൽ വച്ചു കണ്ടപ്പോൾ പരിഭവപൂർവം പറഞ്ഞു. പഴി മുഴുവൻ ഭൂപീന്ദർ സിങ് ഹൂഡയ്ക്കും മകൻ ദീപേന്ദർ സിങ് ഹൂഡയ്ക്കും ചൊരിഞ്ഞ് അദ്ദേഹം തുടർന്നു. 

‘‘അവർ പറഞ്ഞവർക്ക് ടിക്കറ്റ് നൽകിയില്ലെന്നതു പോട്ടെ. ‘ബാപ്–ബേഠ’ ഹെലികോപ്ടറിൽ പറന്നു നടന്നു. ഒരു ഓട്ടോറിക്ഷ പോലും സെൽജയ്ക്ക് വിട്ടു നൽകാൻ പിസിസി തയാറായില്ല. സ്വന്തമായി ഹെലികോപ്ടറെടുത്താണ് സെൽജ പാർട്ടിക്കായി പ്രചാരണത്തിന് ഇറങ്ങിയത്’’. ആ വാക്കുകളിലുണ്ട്, ഹരിയാനയിലെ കോൺസിൽ സംഭവിച്ചിരിക്കുന്ന വിടവിന്റെ ആഴം. സെൽജയെക്കുറിച്ചു ചോദിച്ചാൽ ഹൂഡ വിഭാഗം നേതാക്കൾ അവരേതെന്നു സംശയം ചോദിക്കും. പ്രചാരണത്തിനിടെ രണ്ടാഴ്ച വീട്ടിലിരുന്ന് അതിനു പ്രചാരണം നൽകി പാർട്ടിയെ പ്രതിരോധത്തിലാക്കിയ ആളല്ലേ സെൽജയെന്ന് പരിഹാസ രൂപേണ മറുപടിയും തരും. 

തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്ന ഭൂപീന്ദർ സിങ് ഹൂഡ. (Picture courtesy x / @BhupinderShooda)
ADVERTISEMENT

തോൽവിയിലും ഹരിയാനയിൽ അന്യോന്യം പഴിചാരൽ തുടരുകയാണ് ഭൂപീന്ദർ ഹൂഡ സംഘവും കുമാരി സെൽജ സംഘവും. കുമാരി സെൽജയുടെ ഡൽഹി വസതിയിൽ അവരുടെ അനുയായികളുടെ ഒഴുക്കു കുറയുന്നില്ല. ഹൈക്കമാൻഡിനു മുന്നിൽ വിശദീകരണവും തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിൽ ക്രമക്കേടുകളെക്കുറിച്ചു പരാതിയും പറയാനെത്തിയ ഭൂപീന്ദർ ഹൂഡയുടെ മുഖത്ത് സങ്കടഭാരം ഒഴിയുന്നില്ല. 

ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പുഫലം കോൺഗ്രസിനെ സംബന്ധിച്ച് അതിന്റെ ഇപ്പോഴത്തെ പോക്കിനെപ്പറ്റിയുള്ള വലിയ മുന്നറിയിപ്പാണ്. അതു കണ്ടു പഠിച്ചില്ലെങ്കിൽ കേരളത്തിൽ ഉൾപ്പെടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നത് ഉറപ്പ്. എന്നാൽ കോൺഗ്രസ് ഈ ഭീഷണി എത്രത്തോളം തിരിച്ചറിഞ്ഞിട്ടുണ്ട്? ഹരിയാനയിൽ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത തരത്തിലുള്ള ഒരുതരം ഗ്രൂപ്പു പോരാണ് ഇത്തവണ പാർട്ടിക്കു നേരിടേണ്ടി വന്നത്. എന്താണവിടെ സംഭവിച്ചത്? ഈ ഗ്രൂപ്പുഭീഷണിയിൽനിന്ന് എന്നാണ് കോൺഗ്രസിന് ഒരു മോചനം?

Show more

∙ ഗ്രൂപ്പില്ലാതെ എന്ത് കോൺഗ്രസ്!

കോൺഗ്രസിന്റെ വളർച്ചാവഴി പരിശോധിച്ചാൽ പാർട്ടിയുടെ അവിഭാജ്യ ഘടകമാണ് ഗ്രൂപ്പെന്നു കാണാം. ഗാന്ധി കാലത്തുതന്നെ സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ്, നാഷനലിസ്റ്റ്, സ്വരാജ് തുടങ്ങിയ ശബ്ദങ്ങൾ കോൺഗ്രസിനുള്ളിൽ ശക്തമായിരുന്നു. സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനു ശേഷം സജീവരാഷ്ട്രീയ പ്രസ്ഥാനമായി കോൺഗ്രസ് സ്വഭാവം മാറ്റിയപ്പോൾ വിഭാഗീയ സ്വഭാവം പാർട്ടിയിൽ കൂടുതൽ കരുത്തുനേടി. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിനു പിന്നാലെ ദൃഢപ്പെട്ട തീവ്രവലതുധാരയെ ചൊല്ലി പാർട്ടിയിൽ വിഭാഗീയത ഉടലെടുത്തു. പിന്നാലെ, 1950ലെ നാഗ്പുർ എഐസിസി സമ്മേളന ഘട്ടത്തിലെ കോൺഗ്രസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പു മുതലുണ്ട് പാർട്ടിക്കുള്ളിലെ വടംവലിയുടെ കഥകൾ. 

ആചാര്യ കൃപലാനി. (Picture courtesy: wikipedia)
ADVERTISEMENT

ഔദ്യോഗിക സ്ഥാനാർഥി ആചാര്യ കൃപലാനിക്കെതിരെ മത്സരിച്ചു ജയിച്ച പുരുഷോത്തം ദാസ് ഠണ്ഡനും ജവാഹർ ലാൽ നെഹ്റുവും തമ്മിലുള്ള തർക്കം പ്രസിദ്ധവുമാണ്. ഇന്ദിരയുടെ കാലത്ത് ഗ്രൂപ്പ് യുദ്ധം ശക്തമായി. പാർട്ടി പിളരുന്ന സ്ഥിതിയിലെത്തിച്ചു. രാജീവിന്റെയും നരസിംഹ റാവുവിന്റെയും സോണിയയുടെയും കാലത്തും കോൺഗ്രസിൽ എതിർസ്വരങ്ങൾ ഗ്രൂപ്പുകളായി നിന്നു. ഈ കാലത്തു സംസ്ഥാന നേതൃത്വങ്ങൾ ചേരിതിരിഞ്ഞു നിന്നു. രാഹുൽ ഗാന്ധിയുടെ കാലത്തും അതിൽ മാറ്റമില്ലെന്ന് വ്യക്തമാക്കുന്നതാണ് അക്കാലത്തു നടന്ന തിരഞ്ഞെടുപ്പുകളെല്ലാം. 

ഗ്രൂപ്പും വടംവലിയുമില്ലാതെ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്ന സംസ്ഥാനങ്ങൾ ഇല്ലെന്നു തന്നെ പറയാം, കർണാടകയിൽ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും. ഹിമാചലിൽ സുഖ്‌വീന്ദർ സിങ് സുഖുവും പ്രതിഭ സിങ്ങും. തെലങ്കാനയിൽ രേവന്ത് റെഡ്ഡിയും മല്ലുവിക്രമാർക്ക ഭട്ടിയും– ഇവ കോൺഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനങ്ങൾ. സാധ്യതകളേറെയുണ്ടായിട്ടും വടംവലിക്കയറിൽ കുരുങ്ങി നിലത്തുവീണു പോയ സംസ്ഥാനങ്ങളെടുത്താൽ രാജസ്ഥാനും ഛത്തീസ്ഗഡും ഗോവയും മുതൽ ഇപ്പോൾ ഹരിയാന വരെയായി. 

രാജീവ് ഗാന്ധി കേരളത്തിലെത്തിയപ്പോൾ അദ്ദേഹത്തിനൊപ്പം കെ.കരുണാകരൻ, എ.കെ. ആന്റണി തുടങ്ങിയവർ (ഫയൽ ചിത്രം: മനോരമ)

കോൺഗ്രസ് രാഷ്ട്രീയത്തിൽ ഗ്രൂപ്പുവടംവലിയുടെ ‘മാതൃകാസ്ഥാനം’ ഒരുകാലത്തു കേരളമായിരുന്നു. കെ. കരുണാകരനും എ.കെ. ആന്റണിയും പാർട്ടിയുടെ ഇരു ദിക്കുകളിൽ നിന്ന് ഒപ്പമുള്ളവർക്കായി ആഞ്ഞുപിടിച്ചു. അത്രമേൽ സ്വീകാര്യരായ  നേതാക്കളെന്ന പ്രഭാവം മുതൽ ജനത്തിനു മുന്നിലെ ഓപ്ഷൻ കുറവ് ഉൾപ്പെടെ കാരണങ്ങളാൽ ജനം അതു സഹിച്ചു; ചിലപ്പോഴെങ്കിലും പാർട്ടി ജയിച്ചു. ആ കാലം മാറിയതും മണ്ണ് താഴ്ന്നു പോകുന്നതും അറിയാതെ തിരഞ്ഞെടുപ്പടുത്താൽ മുഖാമുഖം വടവും പിടിച്ചു നിൽക്കുന്ന ഒരേയൊരു പാർട്ടി ഇന്നും കോൺഗ്രസാണ്. 

പറഞ്ഞുവരുമ്പോൾ ഹരിയാനയിലെ തോൽവിക്കു പല കാരണങ്ങൾ കണ്ടെത്താമെങ്കിലും കേരളം ഉൾപ്പെടെയുെള്ള സംസ്ഥാനങ്ങളിലെ കോൺഗ്രസിനും ദേശീയ നേതൃത്വത്തിനും കണ്ടുപഠിക്കാൻ ഒട്ടേറെ പാഠങ്ങൾ ബാക്കിവയ്ക്കുന്നതാണ് ഹരിയാന തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മൂക്കുംകുത്തിയുള്ള വീഴ്ച. 

∙ ഹരിയാനയിലെ ജാതി ‘ഗ്രൂപ്പ്’

ADVERTISEMENT

ഹൂഡ പക്ഷവും ഹൂഡ വിരുദ്ധ പക്ഷവുമെന്നതാണ് ഹരിയാനയിൽ കോൺഗ്രസ് ഗ്രൂപ്പിസത്തിന്റെ നിർവചനമെങ്കിലും മറ്റു സംസ്ഥാനങ്ങളിലെ ഗ്രൂപ്പിസത്തിൽ നിന്നു പ്രകടമായൊരു വ്യത്യാസം കൂടി അതിനുണ്ട്. ജാതിയെ മുൻനിർത്തിയാണ് അവർ പരസ്പരം പോരാടുന്നത് എന്നതിലാണ് ആ വ്യത്യാസം. ഹൂഡ പക്ഷം സാമൂഹികമായി പ്രബലരായ ജാട്ട് വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. കുമാരി സെൽജ വിഭാഗം ദലിത് വിഭാഗത്തെയും. ദലിത് വിഭാഗത്തിൽ നിന്നുള്ള നേതാവെങ്കിലും സംസ്ഥാനത്തെ ദലിത് വിഭാഗത്തെ പൂർണമായും പ്രതിനിധീകരിക്കുന്ന പ്രതിച്ഛായയൊന്നും സെൽജയ്ക്കില്ലെന്നതാണ് വസ്തുത. എന്നാൽ, അവരുടെ പോരിനെ ജാതി യുദ്ധമാക്കി അവതരിപ്പിക്കുന്നതിൽ എതിരാളികൾ വിജയിച്ചിടത്താണ് കോൺഗ്രസിന്റെ പരാജയം തുടങ്ങിയത്. 

കുമാരി സെൽജ പ്രിയങ്കാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പം. (Picture courtesy x /@Kumari_Selja)

ഹൂഡ വിരുദ്ധ പക്ഷത്തിനു നേതൃത്വം നൽകിയിരുന്നവരിൽ മുന്നിൽ നിന്നതു കുമാരി സെൽജയാണെങ്കിലും ജാട്ട് വിഭാഗത്തിൽ നിന്നുള്ള  രൺദീപ് സിങ് സുർജേവാല, കിരൺ ചൗധരി എന്നിവരും ഒപ്പമുണ്ടായിരുന്നു. മൂവരുടെയും പേരു ചേർത്ത എസ്ആർകെ (സെൽജല, രൺദീപ്, കിരൺ) എന്നാണ് ഗ്രൂപ്പ് അറിയപ്പെട്ടതു പോലും. ഹൂഡയോടു കലഹിച്ചു തിരഞ്ഞെടുപ്പിനു മുൻപുതന്നെ കിരൺ ചൗധരി ബിജെപിയിലേക്ക് ചേക്കേറി. മകനു സീറ്റുറപ്പിച്ചതോടെ രൺദീപിനും മിണ്ടാട്ടമില്ലാതായി. ഫലത്തിൽ, സെൽജയും ഹൂഡയും നേർക്കുനേർ നിന്നു. അതോടെയാണ് ദലിത്–ജാട്ട് പോരാട്ടമായി അതു മാറിയത്. 

∙ ‘വേണോ ജാട്ട് രാജ്?’

ഹൂഡ–സെൽജ പോരിനേക്കാൾ, ജാട്ട് വിഭാഗം സംസ്ഥാനത്തു കോൺഗ്രസിനെ വിഴുങ്ങിയെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നുവെന്നതു യഥാർഥ്യമാണ്. 2004–14 കാലത്തു ഭൂപീന്ദ്ര ഹൂഡ മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തു ജാട്ടുകൾ കാട്ടിയ മേൽക്കോയ്മയും അതു മറ്റു വിഭാഗങ്ങളിൽ സൃഷ്ടിച്ച അരക്ഷിതാവസ്ഥയും സമയോചിതമായി ആളുകളെ ബോധ്യപ്പെടുത്താൻ ബിജെപി ശ്രദ്ധിച്ചു. ഫലത്തിൽ പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ, ഹരിയാനയിൽ ‘ജാട്ട് രാജ്’ തിരിച്ചുവരുന്നുവെന്ന തരത്തിൽ ചർച്ചയുണ്ടാക്കി കമ്യൂണിറ്റി മാനേജ്മെന്റ് ബിജെപി നടത്തിയെന്നതു വ്യക്തമാണ്. 

ഹരിയാനയിലെ വിജയത്തിൽ ആഹ്ലാദിക്കുന്ന ബിജെപി പ്രവർത്തകർ. (Photo by Narinder NANU / AFP)

ഫലത്തിൽ കിരൺ ചൗധരി ഉൾപ്പെടെയുള്ള നേതാക്കൾ വഴി ജാട്ടുകളിൽ ചെറിയൊരു ശതമാനം വോട്ട് നേടിയതിനു പുറമേ, ജാട്ടിതര വോട്ടുകളിൽ ശക്തമായ ആശയക്കുഴപ്പം സൃഷ്ടിച്ചെടുക്കാൻ ബിജെപിക്കു കഴിഞ്ഞു. ദലിത് വോട്ടുകൾ ചിതറുകയും നേരത്തേ മുതൽ ഊന്നൽ കൊടുക്കുന്ന ഒബിസി വോട്ടുകൾ സ്വന്തം അക്കൗണ്ടിൽ ബിജെപി ഭദ്രമാക്കുകയും ചെയ്തതോടെ കോൺഗ്രസിന്റെ പരാജയം ഉറപ്പായെന്നാണ് ഒരു പ്രധാന വിലയിരുത്തൽ.

∙ ബി–ഡി ഗ്യാങ്ങിനു പകരം ആര്?

ഭൂപീന്ദർ ഹൂഡയെ മാത്രം വിശ്വാസത്തിലെടുത്തു നീങ്ങിയതുകൊണ്ടാണ് കൈപ്പിടിയിലൊതുക്കാമായിരുന്ന സംസ്ഥാനം കൈവിട്ടതെന്ന വികാരമാണ് സെൽജ പക്ഷം മുന്നോട്ടുവയ്ക്കുന്നത്. കുമാരി സെൽജ മത്സരിക്കുന്നതു തടയാൻ, പാർലമെന്റ് അംഗങ്ങൾ മത്സരിക്കേണ്ടതില്ലെന്ന വ്യവസ്ഥ ഹൂഡ പക്ഷം തിരുകിക്കയറ്റുകയായിരുന്നുവെന്നാണ് പുതിയ ആരോപണം. നിയമസഭയിലേക്കു മത്സരിക്കാനുള്ള താൽപര്യം തിരഞ്ഞെടുപ്പിന് ഒരു വർഷം മുൻപേ സെൽജ നേതൃത്വത്തെ അറിയിച്ചിരുന്നു. സെൽജ മത്സരത്തിനുണ്ടാകുമെന്ന പ്രതീക്ഷ അവസാന നിമിഷം വരെ അനുയായികൾ പുലർത്തുകയും ചെയ്തു. 

സെൽജയ്ക്കു സീറ്റില്ലെന്ന കാര്യം അവസാന നിമിഷവും നേതൃത്വം അവരെ നേരിട്ട് അറിയിച്ചില്ല. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് സെൽജ പോലും കാര്യമറിഞ്ഞതെന്നാണ് അവരോട് അടുത്ത വൃത്തങ്ങൾ മനോരമയോടു സൂചിപ്പിച്ചു. 

നിയമസഭയിലേക്കു മത്സരിക്കുക എന്നതിലുപരി ദലിത്– ജാട്ട് നേതാക്കൾ ഒരുമിച്ചാണെന്ന സന്ദേശം നൽകാൻ സെൽജയുടെ സ്ഥാനാർഥിത്വം ഉപകരിക്കുമായിരുന്നുവെന്നാണ് വിലയിരുത്തൽ. സെൽജ സംസ്ഥാന നേതൃത്വത്തിൽ വീണ്ടും ഉയർന്നുവരുന്നതിനെ കണ്ണടച്ച് ഹൂഡ വിഭാഗം എതിർത്തതിനോടു മറുവാക്കു പറയാതെ ദേശീയ നേതൃത്വവും യോജിച്ചു.  ജാട്ട് വിഭാഗത്തിന്റെ തീരുമാനവും താൽപര്യവുമാണ് കോൺഗ്രസിൽ നടപ്പാകുന്നതെന്ന സന്ദേശം പുറത്തുവരാൻ ഇത് ഇടയാക്കിയെന്നാണ് സെൽജ പക്ഷത്തിന്റെ വിലയിരുത്തൽ. ജനസംഖ്യയുടെ 27% മാത്രം വരുന്ന ജാട്ടുവിഭാഗത്തെ പൂർണമായും ആശ്രയിച്ചു വിജയിക്കാമെന്ന തന്ത്രം പാളിയെന്നും അവർ കുറ്റപ്പെടുത്തുന്നു. 

ദീപേന്ദർ ഹൂഡ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ (Photo courtesy: X?DeependerSHooda)

കനത്ത തോൽവിക്കു പിന്നാലെ ഹരിയാന കോൺഗ്രസിൽ ഭൂപീന്ദർ ഹൂഡയ്ക്കും മകൻ ദീപേന്ദർ ഹൂഡയ്ക്കുമെതിരെ (ബി–ഡി ഗ്യാങ്) വലിയൊരു പടയൊരുക്കം നടക്കുന്നുണ്ടെങ്കിലും അവർക്കു പകരമാരെന്ന ചോദ്യം കോൺഗ്രസിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇരുവരും അല്ലാത്ത ശക്തനായൊരു നേതാവിന്റെ കുറവ് ഹരിയാനയിലുണ്ട്. 

∙ എഐസിസി ഇടപെട്ടില്ലേ?

കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ നിന്നുണ്ടായ വീഴ്ചകളും ഹരിയാന തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ ചോദ്യമുനയിലാണ്. സംസ്ഥാനത്തിന്റെ ചുമതല വഹിച്ച എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബ്രിയ പക്ഷപാതപരമായി പെരുമാറിയെന്നും ഇതിൽ ഹൈക്കമാൻഡ് ഇടപെട്ടില്ലെന്നുമുള്ള ചർച്ച നേരത്തേ മുതൽ പാർട്ടിവൃത്തങ്ങളിലുണ്ട്. അതിനോടു യോജിച്ചുള്ള പ്രതികരണം കഴിഞ്ഞദിവസം മുതിർന്ന നേതാവ് മാർഗരറ്റ് ആൽവയും നടത്തി. ഹരിയാനയിൽ കോൺഗ്രസിന് ഒടുവിൽ വിജയം സമ്മാനിച്ച 2004, 2009 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ സംസ്ഥാനത്തിന്റെ ചുമതല വഹിച്ചയാളാണ് മാർഗരറ്റ് ആൽവ.

മാർഗരറ്റ് ആല്‍വ സോണിയ ഗാന്ധിക്കൊപ്പം. (Picture courtesy x /alva_margaret)

പക്ഷപാതമില്ലാതെ പാർട്ടിയെ ഒന്നിപ്പിച്ചു നിർത്തുകയാണു വിജയവഴിയെന്നാണ് ഹരിയാന ഫലത്തിൽ നിരാശപ്രകടിപ്പിച്ചുകൊണ്ട് മാർഗരറ്റ് ആൽവ പ്രതികരിച്ചത്. വ്യക്തിതാൽപര്യങ്ങൾക്കൊപ്പം പാർട്ടിയുടെ നല്ലതു കൂടി തുല്യമായി പരിഗണിക്കണമായിരുന്നു, ആ സന്തുലനം പാലിക്കുന്നതിൽ ഈ തിരഞ്ഞെടുപ്പിൽ വീഴ്ചയുണ്ടായി. കോൺഗ്രസിലുണ്ടായ പ്രചാരണം പല വിഭാഗങ്ങളിലും അരക്ഷിതാവസ്ഥയുണ്ടാക്കി. വിമതരുടെ ബാഹുല്യമുണ്ടായി, അതിനെ കൈകാര്യം ചെയ്യുന്നതിൽ നേതൃത്വത്തിന്റെ ഭാഗത്തുനിന്നു വീഴ്ചയും. ഇതെല്ലാമാണ് പരാജയത്തിന്റെ കാരണമായി ആൽവ ചൂണ്ടിക്കാട്ടിയത്. ചുരുക്കത്തിൽ, ഹൂഡ പക്ഷത്തിന് അനുകൂലമായി നേതൃത്വം പെരുമാറിയെന്നും സംസ്ഥാനത്തുയർന്ന പ്രശ്നങ്ങളിൽ കൃത്യമായ ഇടപെടൽ നടത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നുമുള്ള വിമർശനമാണ് മാർഗരറ്റ് ആൽവയുടേത്.

ഇനി തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ്, ഡൽഹി സംസ്ഥാനങ്ങളിലും ഹരിയാനയിലേതിനു തുല്യമായ ആശങ്ക കോൺഗ്രസിനു മുന്നിലുണ്ട്.  ഹരിയാനയുമായുള്ള താരതമ്യത്തിൽ, തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും കോൺഗ്രസിന്റെ സ്ഥിതി ഭേദമല്ല.

ദീപക് ബാബ്രിയയുടെയും അജയ് മാക്കൻ നേതൃത്വം നൽകിയ സ്ക്രീനിങ് കമ്മിറ്റിയും നേതൃത്വത്തിൽ നടന്ന സ്ഥാനാർഥി നിർണയ നടപടികൾക്കെതിരെയും വിമർശനമുണ്ട്. നേരത്തേ എംഎൽഎയായിരുന്നവരോടു പോലും പുതുമുഖമെന്ന മട്ടിൽ നിസ്സാര ചോദ്യങ്ങൾ ചോദിച്ചു ചൊടിപ്പിച്ചെന്നും നേതാക്കൾക്കിടയിൽ അതൃപ്തി കൂട്ടാൻ അവ കാരണമായെന്നും വിലയിരുത്തലുണ്ട്.

കുമാരി സെൽജയ്ക്കൊപ്പം രാഹുൽ ഗാന്ധി. സമീപം ഭൂപീന്ദർ സിങ് ഹൂഡ (Photo courtesy: X/KumariSelja)

12 വർഷത്തിലേറെയായി ഡിസിസി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടന നടക്കാത്ത സംസ്ഥാനമാണ് ഹരിയാന. ദേശീയ തലസ്ഥാനത്തോടു ചേർന്നു കിടക്കുന്ന സംസ്ഥാനമായിട്ടും അതിനിടെ സുപ്രധാന തിരഞ്ഞെടുപ്പുകൾ പലതവണ വന്നുപോയിട്ടും പുനഃസംഘടന നടത്താനും പാർട്ടിയെ താഴേത്തട്ടിൽ സജ്ജമാക്കാനും ദേശീയ നേതൃത്വം ശ്രമിച്ചില്ലെന്ന ആരോപണവും തോൽവിയുടെ പശ്ചാത്തലത്തിൽ ഉയരുന്നു. ദേശീയ നേതൃത്വത്തിന്റെ നിർദേശങ്ങൾ ഫലപ്രദമായി നടപ്പാകുന്ന സാഹചര്യവും ഹരിയാനയിൽ ഉണ്ടായിരുന്നില്ല. അതിനുള്ള ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് സംസ്ഥാനത്ത് ഇന്ത്യാസഖ്യ രൂപീകരണത്തിൽ വന്ന പിഴവാണ്. ആംആദ്മി പാർട്ടിയെ ഒപ്പം നിർത്താൻ രാഹുൽ ഗാന്ധി തന്നെ നിർദേശിച്ചിട്ടും ഇക്കാര്യത്തിൽ വീഴ്ചയുണ്ടായതു സീറ്റുകളിൽ ഹൂഡപക്ഷം പുലർത്തിയ കടുംപിടിത്തം മൂലമാണ്. 

കർണാടകയിലെ തിരഞ്ഞെടുപ്പുവേളയിൽ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഒന്നിച്ചാണെന്ന പ്രതീതി നൽകാൻ നടത്തിയ ശ്രമങ്ങൾ ഹരിയാനയിൽ എഐസിസിയിൽ നിന്നുണ്ടായില്ലെന്ന വിമർശനവും ഇതോടൊപ്പമുണ്ട്.

∙ മുന്നിലെ വെല്ലുവിളികൾ 

ഇനി തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ്, ഡൽഹി സംസ്ഥാനങ്ങളിലും ഹരിയാനയിലേതിനു തുല്യമായ ആശങ്ക കോൺഗ്രസിനു മുന്നിലുണ്ട്.  ഹരിയാനയുമായുള്ള താരതമ്യത്തിൽ, തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും കോൺഗ്രസിന്റെ സ്ഥിതി ഭേദമല്ല. മഹാരാഷ്ട്രയാണ് അൽപമെങ്കിലും സംഘടനയിൽ ഉണർവുള്ളത്. ലോക്സഭയിലെ മികച്ച പ്രകടനമാണ് അതിന്റെ അടിസ്ഥാനം. ആ മികവിന്റെ പേരി‍ൽ ശിവസേന താക്കറെ, എൻസിപി ശരദ് പവാർ പക്ഷങ്ങൾ ചേർന്ന മഹാവികാസ് അഘാഡിയിൽ മികച്ച ഇടം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ പാർട്ടിക്ക് തലവേദന നൽകുന്ന ഉൾപാർട്ടി പ്രശ്നങ്ങൾ കോൺഗ്രസിലുണ്ട്.

Show more

അടുത്തിടെ കൊണ്ടുവന്ന നേതൃമാറ്റം വഴി ജാതിസമവാക്യം അനുകൂലമാക്കുമെന്നു പ്രതീക്ഷിക്കുമ്പോഴും പാർട്ടിക്കുള്ളിൽ പുതിയ വടംവലി രൂപപ്പെട്ടതാണ് ജാർഖണ്ഡിലെ തലവേദന. പുറമേ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ സംസ്ഥാനത്തെ കാര്യമായി പരിഗണിക്കുന്നില്ലെന്ന പരാതി വേറെ. എന്നാൽ, ദേശീയ നേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തുന്ന നേതൃത്വമാണ് സഖ്യകക്ഷിയായ ജെഎംഎമ്മിന്റേതെന്നത് ആശ്വാസമാണ്. ഉയർത്തിക്കാട്ടാൻ ഒരു നേതാവ് തന്നെ ഇല്ലെന്നതാണ് 2025ൽ തിരഞ്ഞെടുപ്പു നടക്കുന്ന ഡൽഹിയിലെ സ്ഥിതി. പലരെ പരീക്ഷിച്ചു പരാജയപ്പെടുകയോ അവർ തന്നെ പാർട്ടി വിടുകയോ ചെയ്തു. നിലവിൽ ദേവേന്ദ്ര യാദവിനെ അധ്യക്ഷനാക്കി പാർട്ടിയെ സജ്ജമാക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും അത് എത്രകണ്ട് വിജയിക്കുമെന്നുറപ്പില്ല. വിശേഷിച്ചും ആംആദ്മി പാർട്ടിയുമായുള്ള സഖ്യം ഏറെക്കുറേ അസാധ്യമായിരിക്കെ. 

English Summary:

How Congress Factionalism Hands Victory to BJP in Haryana