ഒക്ടോബർ 14നു പ്രഖ്യാപിക്കുന്ന പണപ്പെരുപ്പത്തിന്റെ ഏറ്റവും പുതിയ കണക്ക് ഓഹരി വിപണിയുടെ മുന്നേറ്റ സാധ്യതകൾക്കു തൽക്കാലത്തേക്കെങ്കിലും തിരിച്ചടിയാകുമോ? തിരിച്ചടിയായേക്കാം എന്നു വിശ്വസിക്കാൻ നിർബന്ധിക്കുന്നതാണു നിരീക്ഷണ ഏജൻസികളിൽനിന്നുള്ള അനുമാനം. റോയിട്ടേഴ്സ് ഒക്ടോബർ മൂന്നിനും ഒൻപതിനും ഇടയിലായി 48 സാമ്പത്തിക വിദഗ്ധരിൽനിന്നു ശേഖരിച്ച അഭിപ്രായങ്ങളിൽനിന്നുള്ള ശരാശരി അനുമാനം സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്ക് 5.04 ശതമാനത്തിലേക്കു കുതിച്ചുയർന്നിട്ടുണ്ടാകാമെന്നാണ്. 5.1 ശതമാനമെന്നാണു ബ്ലൂംബർഗ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽനിന്നുള്ള അനുമാനം. ബാങ്കിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ ബാർക്‌ലെയ്സിന്റെ അനുമാനവും പണപ്പെരുപ്പ നിരക്ക് അഞ്ചു ശതമാനത്തിലേക്ക് എത്തിയിരിക്കാമെന്നുതന്നെ. ഓഗസ്റ്റിൽ നിരക്ക് 3.65% മാത്രമായിരുന്നു എന്നിരിക്കെ ഈ അനുമാനങ്ങൾ വിപണിയെ ആശങ്കപ്പെടുത്തുന്നതാണ്. സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒക്ടോബർ 14നു പ്രഖ്യാപിക്കുന്ന പണപ്പെരുപ്പത്തിന്റെ ഏറ്റവും പുതിയ കണക്ക് ഓഹരി വിപണിയുടെ മുന്നേറ്റ സാധ്യതകൾക്കു തൽക്കാലത്തേക്കെങ്കിലും തിരിച്ചടിയാകുമോ? തിരിച്ചടിയായേക്കാം എന്നു വിശ്വസിക്കാൻ നിർബന്ധിക്കുന്നതാണു നിരീക്ഷണ ഏജൻസികളിൽനിന്നുള്ള അനുമാനം. റോയിട്ടേഴ്സ് ഒക്ടോബർ മൂന്നിനും ഒൻപതിനും ഇടയിലായി 48 സാമ്പത്തിക വിദഗ്ധരിൽനിന്നു ശേഖരിച്ച അഭിപ്രായങ്ങളിൽനിന്നുള്ള ശരാശരി അനുമാനം സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്ക് 5.04 ശതമാനത്തിലേക്കു കുതിച്ചുയർന്നിട്ടുണ്ടാകാമെന്നാണ്. 5.1 ശതമാനമെന്നാണു ബ്ലൂംബർഗ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽനിന്നുള്ള അനുമാനം. 

ബാങ്കിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ ബാർക്‌ലെയ്സിന്റെ അനുമാനവും പണപ്പെരുപ്പ നിരക്ക് അഞ്ചു ശതമാനത്തിലേക്ക് എത്തിയിരിക്കാമെന്നുതന്നെ. ഓഗസ്റ്റിൽ നിരക്ക് 3.65% മാത്രമായിരുന്നു എന്നിരിക്കെ ഈ അനുമാനങ്ങൾ വിപണിയെ ആശങ്കപ്പെടുത്തുന്നതാണ്. സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന പ്രതികൂല ‘ബേസ് ഇഫക്ടാ’ണു നിരക്കിലെ കുതിപ്പിനു കാരണമെന്നു വ്യാഖ്യാനിക്കാമെങ്കിലും വർധന വർധനതന്നെയാണല്ലോ. ആ നിലയ്ക്കുതന്നെയായിരിക്കും വിപണി അതിനെ കാണുക. യഥാർഥ നിരക്ക് നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻഎസ്ഒ) പുറത്തുവിടുന്നത് ഒക്ടോബർ 14നു വൈകിട്ട് 5.30ന്.

(Representative image by insta_photos / istock)
ADVERTISEMENT

∙ ഈ കണക്കുകളും നിർണായകം

ഒക്ടോബർ 14ന് ആരംഭിക്കുന്ന വ്യാപാരവാരത്തിൽ വിപണിയെ സ്വാധീനിച്ചേക്കാവുന്ന കണക്കുകൾ വേറെയുമുണ്ട്:

1. രാജ്യത്തെ വ്യവസായോൽപാദന നിരക്ക് 22 മാസത്തിനിടയിൽ ആദ്യമായി ഇടിവു രേഖപ്പെടുത്തിയിരിക്കുന്നു. ഇടിവ് 0.1% മാത്രമാണെന്നതുകൊണ്ടു വിപണി അതിനു വലിയ പ്രസക്തി കൽപിക്കണമെന്നില്ല.

2. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുന്നു. രൂപയുടെ നിലവാരം 84.14 വരെ താഴുന്നതു കണ്ടു. നിലവിലെ വിദേശനാണ്യ ശേഖരം റെക്കോർഡ് നിലവാരത്തിലാകയാൽ ആശങ്കപ്പെടേണ്ടതില്ല. പോരെങ്കിൽ 84.10 – 84.15 നിലവാരത്തിനപ്പുറത്തേക്കുള്ള ഇടിവുണ്ടായാൽ പ്രതിരോധിക്കാൻ റിസർവ് ബാങ്ക് ഇടപെടലുണ്ടാകുമെന്നു വിദേശനാണ്യ വിപണിയുമായി ബന്ധപ്പെട്ടവർ പ്രതീക്ഷിക്കുന്നു.

ADVERTISEMENT

3. പശ്ചിമേഷ്യയിലെ സംഘർഷ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണ വില ഉയരുന്നത് ഓഹരി വിപണിക്ക് അവഗണിക്കാനാവില്ല. ബ്രെന്റ് ക്രൂഡിന്റെ അവധി വില ബാരലൊന്നിന് 79.33 യുഎസ് ഡോളർ വരെ ഉയർന്നിരിക്കുന്നു.

(Representative image by istockphoto/Tarun Gupta)

∙ ആശ്വാസം പകരുന്ന കണക്കുകളും

ഇനിയുള്ള രണ്ടു കണക്കുകൾ വിപണിക്ക് ആശ്വാസകരമായവയാണ്:

1. ഇന്ത്യയുടെ ഈ സാമ്പത്തിക വർഷത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) വർധന സംബന്ധിച്ച അനുമാനം ലോക ബാങ്ക് 7% എന്ന നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുന്നു.

ADVERTISEMENT

2. ചില സാമ്പത്തിക ഉത്തേജക നടപടികൾ കൂടി ഉടനുണ്ടാകുമെന്ന് ചൈനയിലെ ധന മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. പക്ഷേ, നടപടികളിൽ ഉൾപ്പെടുന്ന തുക എത്രയെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. നാണ്യശോഷണ പ്രവണത നിയന്ത്രിക്കാനും മറ്റും ലക്ഷ്യമിട്ടുള്ള ചൈനയുടെ നടപടികൾ സാധാരണ ഗതിയിൽ ഇന്ത്യയിലെ ഓഹരി വിപണിയെ നിരാശപ്പെടുത്തേണ്ടതാണ്. എന്നാൽ നിരാശ അൽപവും വേണ്ടെന്നാണു ചരിത്രത്തിൽനിന്നുള്ള പാഠം. കഴിഞ്ഞ ഉത്തേജക പാക്കേജുകളൊന്നും ഫലം ചെയ്തില്ലെന്നു മാത്രമല്ല ചൈനയിലെ സാമ്പത്തിക സ്ഥിതി കൂടുതൽ മോശമാകുകയാണുണ്ടായത്. ഉപഭോഗ വർധന ലക്ഷ്യമിട്ടു പ്രഖ്യാപിച്ച ഉത്തേജക നടപടികളൊക്കെ ജനങ്ങളുടെ പക്കൽ കൂടുതൽ പണം ലഭ്യമാക്കിയെങ്കിലും അവർ അതൊക്കെ സമ്പാദ്യമാക്കി മാറ്റാനോ പാർപ്പിടങ്ങൾ സ്വന്തമാക്കാനോ വിനിയോഗിച്ചു സർക്കാരിന്റെ ഉദ്ദേശ്യം തകർത്തുകളയുകയാണുണ്ടായത്.

∙ നിഫ്റ്റിയുടെ കയറ്റിറക്ക പരിധി 24,700 – 25,500

ഈ കണക്കുകളുടെ സ്വാധീനത്തിലാണ് ഇന്ന് ഇടപാടുകൾ ആരംഭിക്കുന്നത് എന്നതിനാൽ വിപണിയുടേതു സമ്മിശ്ര പ്രതികരണമായിരിക്കാനാണു സാധ്യത. നിഫ്റ്റി 24,964.25 പോയിന്റിലാണ് അവസാനിച്ചത്. 24,750 – 24,700 പോയിന്റിലേക്കു നിഫ്റ്റി താഴാനുള്ള സാധ്യതയുണ്ട്. ‘ബുൾ’ ആധിപത്യത്തിന് അവസരം ലഭിച്ചാൽ 25,500 പോയിന്റാണു കൂടിയ സാധ്യത. 24,700 – 25,500 പരിധിക്കുള്ളിലൊതുങ്ങുന്നതായിരിക്കും ഈ ആഴ്ചയിലെ കയറ്റിറക്കങ്ങളെന്നു കരുതുന്നു.

∙ ഇനി പ്രവർത്തന ഫല പ്രവാഹം

കോർപറേറ്റ് മേഖലയിൽനിന്നുള്ള രണ്ടാം ത്രൈമാസ പ്രവർത്തന ഫല പ്രഖ്യാപനങ്ങളുടെ ദിവസങ്ങളാണ് .ഇനി. ഈ ആഴ്ച ഫലം പ്രഖ്യാപിക്കുന്ന കമ്പനികളിൽ ഇവ ഉൾപ്പെടുന്നു:

ഒക്ടോബർ 14: റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്സിഎൽ ടെക്നോളജീസ്, ഓറിയന്റൽ ഹോട്ടൽസ്.

ഇൻഫോസിസ് (Picture credit:jetcityimage/iStock)

ഒക്ടോബർ 15: എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്, എച്ച്ഡിഎഫ്സി എഎംസി, റാലീസ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര.

ഒക്ടോബർ 16: സൗത്ത് ഇന്ത്യൻ ബാങ്ക്, ബജാജ് ഓട്ടോ, ക്രിസിൽ..

ഒക്ടോബർ 17: ധനലക്ഷ്മി ബാങ്ക്, ജിയോജിത്, ഇൻഫോസിസ്, വിപ്രോ, ഹാവെൽസ്, സിയറ്റ്, നെസ്‌ലെ, ടാറ്റ കെമിക്കൽസ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പോളികാബ്.

ഒക്ടോബർ 18: കെസോറാം ഇൻഡസ്ട്രീസ്, എംആർപിഎൽ.

ഒക്ടോബർ 19: എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര.

English Summary:

Inflation vs. Growth: Navigating the Stock Market Crosscurrents