മനസ്സ് പറയുന്നു, നവീന് ഒരു ശുദ്ധാത്മാവായിരുന്നു; ശേഷം കാലം തെളിയിക്കട്ടെ...: റഫീക്ക് അഹമ്മദ് എഴുതുന്നു
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ പ്രസക്തമായ കുറെ ചോദ്യങ്ങൾ ഉയർത്തുന്നു. ജനാധിപത്യ വ്യവസ്ഥയ്ക്കുള്ളിൽ ബ്യൂറോക്രസിയുടെ സ്ഥാനമെന്ത്, നാട്ടിലെ സിവിൽ സർവീസിന്റെ ഘടന ജനാധിപത്യ പ്രക്രിയയുമായി എത്രമാത്രം ചേർന്നു പോകുന്നു, എത്രമാത്രം അത് ആധുനികവൽക്കരിക്കപ്പെട്ടിട്ടുണ്ട്, ജനപ്രതിനിധികൾ ഉൾപ്പെടുന്ന യഥാർഥ അധികാരകേന്ദ്രവും ബ്യൂറോക്രസിയും എങ്ങനെ പരസ്പരം ഇടപെടുന്നു തുടങ്ങിയവ. നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്കു പ്രേരകമായ സംഗതികളെക്കുറിച്ചു മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾവച്ചു മാത്രം ഒരു നിഗമനത്തിലെത്തുക ശരിയായിരിക്കില്ല. അതിനു നീതിപൂർവമായ അന്വേഷണം നടക്കണം. പക്ഷേ, ലഭ്യമായ വസ്തുതകൾ നമുക്കു തരുന്നത് പൊതുചടങ്ങിൽ, വിശേഷിച്ചും ഒരു യാത്രയയപ്പു സമ്മേളനത്തിൽ

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ പ്രസക്തമായ കുറെ ചോദ്യങ്ങൾ ഉയർത്തുന്നു. ജനാധിപത്യ വ്യവസ്ഥയ്ക്കുള്ളിൽ ബ്യൂറോക്രസിയുടെ സ്ഥാനമെന്ത്, നാട്ടിലെ സിവിൽ സർവീസിന്റെ ഘടന ജനാധിപത്യ പ്രക്രിയയുമായി എത്രമാത്രം ചേർന്നു പോകുന്നു, എത്രമാത്രം അത് ആധുനികവൽക്കരിക്കപ്പെട്ടിട്ടുണ്ട്, ജനപ്രതിനിധികൾ ഉൾപ്പെടുന്ന യഥാർഥ അധികാരകേന്ദ്രവും ബ്യൂറോക്രസിയും എങ്ങനെ പരസ്പരം ഇടപെടുന്നു തുടങ്ങിയവ.
നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്കു പ്രേരകമായ സംഗതികളെക്കുറിച്ചു മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾവച്ചു മാത്രം ഒരു നിഗമനത്തിലെത്തുക ശരിയായിരിക്കില്ല. അതിനു നീതിപൂർവമായ അന്വേഷണം നടക്കണം. പക്ഷേ, ലഭ്യമായ വസ്തുതകൾ നമുക്കു തരുന്നത് പൊതുചടങ്ങിൽ, വിശേഷിച്ചും ഒരു യാത്രയയപ്പു സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ക്ഷണിതാവല്ലാതിരുന്നിട്ടും കടന്നുവന്ന്, മോശപ്പെട്ട ചരിത്രമില്ലാത്ത ഒരുദ്യോഗസ്ഥനെക്കുറിച്ചു ദുസ്സൂചനകളോടെ സംസാരിക്കുകയും അപമാനിക്കുകയും ചെയ്തു എന്ന ചിത്രമാണ്. ഇനി ആ ഉദ്യോഗസ്ഥൻ അഴിമതിക്കാരനും കളങ്കിതനുമാണെങ്കിൽത്തന്നെയും അത്തരം ചടങ്ങിൽ സ്വമേധയാ പങ്കെടുത്ത് അനഭിലഷണീയ പരാമർശങ്ങൾ നടത്തുകയെന്നത് അനുചിതം മാത്രമല്ല, അപലപനീയവുമാണ്.
സർക്കാർ ഓഫിസുകളെ സംബന്ധിച്ച പൊതുബോധം അതൊട്ടും സൗഹൃദപരമല്ലാത്ത, ജനാധിപത്യശീലങ്ങളും പെരുമാറ്റരീതികളും ആർജിച്ചിട്ടില്ലാത്ത അധികാരത്തിന്റെ താവളങ്ങളാണെന്നുതന്നെയാണ്. ഒരുപക്ഷേ, സ്വാതന്ത്ര്യലബ്ധിക്കു ശേഷവും കൊളോണിയൽ നടപ്പുരീതികളിൽനിന്നു മുക്തമായിട്ടില്ലാത്ത മേഖലകളിലൊന്നായി അതു തുടരുന്നു. ചുവപ്പുനാട അതിന്റെ സർവാംഗീകൃത മുദ്രയായി നിലകൊള്ളുന്നു. പൗരന്റെ നികുതിപ്പണത്തിൽനിന്ന് ഉപജീവനം നേടുന്ന ജനസേവകരെന്ന യാഥാർഥ്യം സർ എന്നു പദവിപ്പെട്ട് ഇന്നും അന്യവൽകൃതമായി തുടരുന്നു. അഴിമതി അതിനെ വലയം ചെയ്തിരിക്കുന്നു.
അധികാരത്തിന്റെ അഹങ്കാരം അതിനോടൊപ്പം സഞ്ചരിക്കുന്നു. ഈ പൊതുബോധത്തെ ഉറപ്പിക്കുന്ന വിധത്തിലാണ് നമ്മുടെ സിനിമയും നാടകവും മറ്റു കലാരൂപങ്ങളുമൊക്കെ പ്രവർത്തിക്കുന്നത്. യഥാർഥത്തിൽ സർക്കാർ ജീവനക്കാരിൽ ബഹുഭൂരിപക്ഷവും കൈക്കൂലിക്കാരോ അഴിമതിക്കാരോ അല്ല. അഴിമതിക്കാർക്കു കുറവും ഇല്ല. അഴിമതിയേക്കാളേറെ ഈ മേഖല നേരിടുന്ന പ്രശ്നം അലംഭാവവും പ്രതിബദ്ധതാരാഹിത്യവുമാണ്. മാസാദ്യത്തിലെ ശമ്പളം എന്നതിലപ്പുറം കർമരംഗത്തോട് ഒരു പ്രതിപത്തിയുമില്ലാത്ത ധാരാളം പേരുണ്ട്. അതേസമയം, ജോലിഭാരത്താൽ മുതുകൊടിഞ്ഞു പോയവരുമുണ്ട്. നമ്മുടെ സമൂഹം, അതിലെ രാഷ്ട്രീയക്കാരുൾപ്പെടെ ആർജിക്കേണ്ട ജനാധിപത്യ സംസ്കാരത്തിന്റെ അഭാവം ഉദ്യോഗസ്ഥ മേഖലയിലുമുണ്ട് എന്നാണ് ശരിക്കും പറയേണ്ടത്.
ആത്മഹത്യ പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരാചാരമല്ല. അതിനെ മഹത്വവൽക്കരിക്കുന്നുമില്ല. പക്ഷേ, ഒന്നോർക്കണം. ആത്മാവുള്ളവർക്കേ ആത്മഹത്യ ചെയ്യാനാവൂ. മനഃസാക്ഷിയുള്ളവർക്കേ അതിനു കഴിയൂ. ആത്മഹത്യ ചെയ്തവരുടെ പട്ടികയെടുത്താൽ അതിൽ അധികാര രാഷ്ട്രീയത്തിന്റെ ഉപഭോക്താക്കളുടെ എണ്ണം വളരെ കുറവായിരിക്കും. അപവാദമായി ഒരു ഹിറ്റ്ലറോ മറ്റോ കണ്ടേക്കും. എത്ര എംഎൽഎമാർ, എത്ര മന്ത്രിമാർ ആത്മഹത്യ ചെയ്തിട്ടുണ്ട്? സമൂഹത്തെ നയിക്കുന്നവരും മാതൃകയായിരിക്കേണ്ടവരുമാണവർ. സംശുദ്ധമായ പൊതുജീവിതം നടത്തിയിട്ടും മനസ്സറിയാത്ത ആരോപണങ്ങളിൽ കുടുങ്ങിപ്പോവാറുള്ള നേതാക്കന്മാർ എത്രയോ. അവരാരും ആത്മഹത്യയിൽ അഭയം പ്രാപിച്ചിട്ടില്ല.
നിയമപരമായും നൈതികമായും ശരിയായ ഒരു സംരംഭത്തിനു പരിശ്രമിക്കുന്ന ഒരാളെ മനഃപൂർവം താമസിപ്പിച്ചും തടസ്സം വരുത്തിയും ഏറ്റവുമൊടുവിൽ കൈക്കൂലി ആവശ്യപ്പെട്ടും പീഡിപ്പിക്കാൻ മനസ്സുറപ്പില്ലാത്ത ഒരു ഉദ്യോഗസ്ഥൻ ഒരു പ്രസംഗംകേട്ട് ആകെ തകർന്നു ജീവനൊടുക്കുമെന്നു വിശ്വസിക്കാൻ പ്രയാസം. മനസ്സു പറയുന്നത് അയാളൊരു ശുദ്ധാത്മാവായിരുന്നു എന്നാണ്. ശേഷം കാലം തെളിയിക്കട്ടെ.
ഉദ്യോഗസ്ഥർക്കു ജനങ്ങളുമായും അവരുടെ പ്രശ്നങ്ങളുമായും ബന്ധമില്ലെന്നും ഒരു ഫയൽ എന്നാൽ ഒരു മനുഷ്യജീവിതമാണെന്നും ഓർമിപ്പിക്കുന്ന രാഷ്ട്രീയക്കാരും ചിന്തിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥൻ നിങ്ങളുണ്ടാക്കിയ നിയമങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാൻ ബാധ്യസ്ഥനായ ഒരാളാണ്. ജനാധിപത്യവ്യവസ്ഥയായിട്ടുപോലും അയാൾക്ക് അഭിപ്രായസ്വാതന്ത്ര്യമില്ല. അയാൾ ഒരു പഞ്ചായത്തു മെംബറെ ആദരിക്കുന്ന ചടങ്ങിലേക്ക് ഇടിച്ചുകയറി മെംബർക്കെതിരെ പ്രസംഗിച്ചാൽ അടുത്തനിമിഷം ജോലി പോകും. മറുപടി പറയാൻ അവസരമില്ലാത്തിടത്ത് കയറി ആക്രമിക്കുന്നത് അധികാരം ഉപബോധത്തിൽ പറ്റിപ്പിടിച്ചു കിടക്കുന്നതുകൊണ്ടാണ്.
നവീൻ ബാബു എന്ന നിർഭാഗ്യവാന്റെ മരണം സംഭവിച്ചു കഴിഞ്ഞു. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, അതിന്റെ കാരണങ്ങളെക്കുറിച്ചു വിധി പറയാൻ ആളല്ല. പക്ഷേ, നമ്മുടെ സിവിൽ സർവീസ് ജനകീയമാവണം, കൊളോണിയൽ പിൻമയക്കം വിട്ട് ജനാധിപത്യ തുറസ്സിലേക്ക് ഉണരണം. നവീൻ ബാബുവിന്റെ ആത്മബലി ആ വഴിക്കു ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കട്ടെ.