1996 മുതൽ തുടർച്ചയായി ജയിക്കുന്ന ചേലക്കരയെ ഉറച്ചകോട്ടയായാണ് ഇടതുമുന്നണി കാണുന്നത്. മുൻപ് എംഎൽഎ ആയിരുന്ന യു.ആർ.പ്രദീപ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണനു സീറ്റ് വിട്ടുകൊടുത്തതാണെന്ന പ്രതിച്ഛായ അദ്ദേഹത്തിനു ഗുണം ചെയ്യുമെന്നും എൽഡിഎഫ് കണക്കാക്കുന്നു. ഭരണവിരുദ്ധ വികാരത്തിലാണു യുഡിഎഫിന്റെ പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണനു ചേലക്കരയിൽ രമ്യാ ഹരിദാസിനെതിരെ ലഭിച്ച ലീഡ് 5173 വോട്ട് മാത്രമാണെന്നത് പ്രതീക്ഷകൾക്ക് കരുത്തേകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണൻ 39,400 വോട്ടിനു ജയിച്ച മണ്ഡലമാണിത്. ടി.എൻ.സരസു ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതം ഗണ്യമായി വർധിപ്പിച്ചതാണ് എൻഡിഎയ്ക്കു പ്രതീക്ഷയേകുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൻഡിഎയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1996 മുതൽ തുടർച്ചയായി ജയിക്കുന്ന ചേലക്കരയെ ഉറച്ചകോട്ടയായാണ് ഇടതുമുന്നണി കാണുന്നത്. മുൻപ് എംഎൽഎ ആയിരുന്ന യു.ആർ.പ്രദീപ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണനു സീറ്റ് വിട്ടുകൊടുത്തതാണെന്ന പ്രതിച്ഛായ അദ്ദേഹത്തിനു ഗുണം ചെയ്യുമെന്നും എൽഡിഎഫ് കണക്കാക്കുന്നു. ഭരണവിരുദ്ധ വികാരത്തിലാണു യുഡിഎഫിന്റെ പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണനു ചേലക്കരയിൽ രമ്യാ ഹരിദാസിനെതിരെ ലഭിച്ച ലീഡ് 5173 വോട്ട് മാത്രമാണെന്നത് പ്രതീക്ഷകൾക്ക് കരുത്തേകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണൻ 39,400 വോട്ടിനു ജയിച്ച മണ്ഡലമാണിത്.

ടി.എൻ.സരസു ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതം ഗണ്യമായി വർധിപ്പിച്ചതാണ് എൻഡിഎയ്ക്കു പ്രതീക്ഷയേകുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൻഡിഎയ്ക്ക് 4929 വോട്ട് കൂടി. സരസുവിന്റെ പേരു തന്നെയാണ് എൻഡിഎ സാധ്യതാപട്ടികയിൽ മുന്നിൽ. തിരുവില്വാമല പഞ്ചായത്ത് അംഗം കെ.ബാലകൃഷ്ണന്റെ പേരും ചർച്ചയിലുണ്ട്. മെച്ചപ്പെട്ട ചികിത്സാ സൗകര്യമില്ലാത്തതാണ് മണ്ഡലത്തിലെ പ്രധാന പ്രശ്നം. വന്യമൃഗശല്യം മൂലം കർഷകർക്കു പച്ചക്കറിക്കൃഷി ഉപേക്ഷിക്കേണ്ടി വന്നതു ചർച്ചയാണ്. ചേലക്കര, പഴയന്നൂർ ബൈപാസുകൾ യാഥാർഥ്യമായിട്ടില്ല.

യു.ആർ.പ്രദീപ് (Photo: Facebook)
ADVERTISEMENT

കോൺഗ്രസ് ഭരിക്കുന്ന തിരുവില്വാമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കോടതി നിർദേശ പ്രകാരം പൊലീസ് കേസെടുത്തതു സിപിഎം പ്രചാരണായുധമാക്കും. കരുവന്നൂർ ഉൾപ്പെടെ സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ സംബന്ധിച്ച് ആരോപണമുയരുമ്പോൾ എൽഡിഎഫിന് പിടിവള്ളിയാണ് തിരുവില്വാമല ബാങ്ക്. എന്നാൽ, ക്രമക്കേട് നടത്തിയെന്നു ബാങ്ക് പരാതിപ്പെട്ടതിനെത്തുടർന്ന് ഏതാനും മാസംമുൻപ് അറസ്റ്റിലായ ആളുടെ പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയനീക്കം തുറന്നുകാട്ടാനുള്ള ശ്രമം കോൺഗ്രസ് തുടങ്ങിക്കഴിഞ്ഞു.

ചേലക്കര 2021

∙ആകെ വോട്ട്: 1,98,392

∙പോളിങ്: 77.28%

∙കെ.രാധാകൃഷ്ണൻ (സിപിഎം): 83,415 (54.41%)

∙സി.സി.ശ്രീകുമാർ (കോൺഗ്രസ്): 44,015 (28.71%)

∙ഷാജുമോൻ വട്ടേക്കാട് (ബിജെപി): 24,045 (15.68%)

∙ചന്ദ്രൻ തിയ്യത്ത് (എസ്ഡിപിഐ): 1,120 (0.73%)

∙ഭൂരിപക്ഷം: 39,400

∙ കാറ്റ് മാറിവീശുമോ?

ADVERTISEMENT

വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ ഷാഫി പറമ്പിലിനെ പാർട്ടി തീരുമാനിച്ച സമയത്തുതന്നെ പാലക്കാട്ട് പകരമുയർന്ന പേരാണു രാഹുൽ മാങ്കൂട്ടത്തിലിന്റേത്. പത്തനംതിട്ട സ്വദേശിയായ രാഹുൽ, ഷാഫിയുടെ പിൻഗാമിയായാണു യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയത്. വി.ടി.ബൽറാം, കെ.മുരളീധരൻ തുടങ്ങിയ പേരുകൾ ചില നേതാക്കൾ ഉയർത്തിയിരുന്നെങ്കിലും ഒടുവിൽ രാഹുലിലേക്കു തന്നെ എത്തുകയായിരുന്നു. അതിനിടെ ഡോ. പി.സരിൻ കലാപമുയർത്തിയത് കോൺഗ്രസിന് സൃഷ്ടിച്ച തലവേദന ചെറുതല്ല. സരിൻ മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന തരത്തിൽ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ (ചിത്രം: മനോരമ)

ഷാഫി പറമ്പിൽ 3 വട്ടം തുടർച്ചയായി ജയിച്ച നിയമസഭാ മണ്ഡലമാണു പാലക്കാട്. 2021ൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ബിജെപി സ്ഥാനാർഥി ഇ.ശ്രീധരനെയാണു തോൽപിച്ചത്. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ ശ്രീധരൻ ലീഡ് നേടിയെങ്കിലും സമീപ പഞ്ചായത്തുകളിലെ വോട്ടുകളാണു ഷാഫിക്കു നേട്ടമായത്. തുടർച്ചയായി രണ്ടാംതവണ മണ്ഡലത്തിൽ സിപിഎം മൂന്നാം സ്ഥാനത്തായി. തങ്ങളുടെ ജയം തടയാൻ സിപിഎം വോട്ടുകൾ കോൺഗ്രസിനു നൽകിയതായി ബിജെപി ആരോപിച്ചിരുന്നു. മൂന്നാം സ്ഥാനം സിപിഎമ്മിൽ അസ്വസ്ഥത സൃഷ്ടിച്ചു.

പാലക്കാട് 2021

∙ആകെ വോട്ട്: 1,88,789

∙പോളിങ്: 75.27%

∙ഷാഫി പറമ്പിൽ (കോൺഗ്രസ്): 54,079 (38.06%)

∙ഇ.ശ്രീധരൻ (ബിജെപി): 50,220 (35.34%)

∙സി.പി.പ്രമോദ് (സിപിഎം): 36,433 (25.64%)

∙ഭൂരിപക്ഷം: 3,859

ADVERTISEMENT

സംസ്ഥാന സർക്കാരിനെതിരായ ജനവികാരം തന്നെയാണു പ്രധാന പ്രചാരണ വിഷയമായി കോൺഗ്രസും ബിജെപിയും ഉയർത്തുക. കേരളത്തിൽ ബിജെപി–പിണറായി വിജയൻ കൂട്ടുകെട്ടാണെന്ന പ്രചാരണം കോൺഗ്രസ് ആരംഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രഭരണത്തിന്റെയും നേട്ടങ്ങൾ പറഞ്ഞായിരിക്കും ബിജെപി പ്രചാരണം. കൽപാത്തി രഥോൽസവം 13നു തുടങ്ങുന്നതിനാൽ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പു തീയതി മാറ്റണമെന്നു യുഡിഎഫും എൽഡിഎഫും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇതു സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു കത്തയച്ചിരിക്കുകയാണ്.

∙ ദുരന്തഭീതി കടന്ന് വോട്ടങ്കത്തിലേക്ക്

ഉരുൾപൊട്ടൽ ദുരന്തത്തിന്റെ കണ്ണീരുണങ്ങും മുൻപു തന്നെ ഉപതിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങുകയാണ് വയനാട്. 2024ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ രണ്ടിടത്തു ജയിച്ച രാഹുൽ റായ്ബറേലി നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വയനാട്ടിലെ സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ രാഹുൽ ഗാന്ധിക്കു ലഭിച്ച 3.64 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം 5 ലക്ഷത്തിലേക്ക് ഉയർത്തുകയെന്നതാണ് യുഡിഎഫ് ലക്ഷ്യം. മണ്ഡലത്തിന്റെ കടുത്ത യുഡിഎഫ് ചായ്‌വും പ്രിയങ്കയുടെ പ്രതിച്ഛായയും പരിഗണിക്കുമ്പോൾ റെക്കോർ‍ഡ് ഭൂരിപക്ഷം അപ്രാപ്യമാകില്ലെന്നു നേതാക്കൾ അവകാശപ്പെടുന്നു. എൽഡിഎഫിനായും വനിതാ സ്ഥാനാർഥി തന്നെ രംഗത്തിറങ്ങാനാണു സാധ്യത. ആനി രാജയ്ക്കു പകരക്കാരിയായി ഇ.എസ്.ബിജിമോളുടെ പേരാണ് സിപിഐ ജില്ലാ നേതൃത്വം നിർദേശിച്ചിട്ടുള്ളത്. 

കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കാനായത് എൽഡിഎഫിന് നല്ല മത്സരം കാഴ്ചവയ്ക്കാനാകുമെന്ന ആത്മവിശ്വാസം നൽകുന്നു. ശോഭ സുരേന്ദ്രൻ, എം.ടി.രമേശ്, എ.പി.അബ്ദുല്ലക്കുട്ടി തുടങ്ങിയ പേരുകളാണ് എൻഡിഎയിൽ ഉയർന്നു കേൾക്കുന്നത്. കെ.സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്നാണ് ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷാഭിപ്രായം. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കുള്ള കേന്ദ്ര സഹായം വൈകുന്നതും രാഹുൽ ഗാന്ധിയുടെ രാജിയും എംപിയെന്ന നിലയിലുള്ള പ്രകടനവും പ്രധാന ചർച്ചാവിഷയങ്ങളാകും. വന്യജീവി ശല്യം, കൃഷി–ടൂറിസം മേഖലയിലെ പ്രതിസന്ധി, ചികിത്സാ–അടിസ്ഥാന സൗകര്യവികസന രംഗങ്ങളിലെ പിന്നാക്കാവസ്ഥ തുടങ്ങിയവയും ഉപതിരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിക്കും.

വയനാട് 2024

∙പോൾ ചെയ്തത്: 10,84,653

∙രാഹുൽ ഗാന്ധി (കോൺഗ്രസ്): 6,47,445 (59.69%)

∙ആനി രാജ (സിപിഐ): 2,83,023 (26.09%)

∙കെ.സുരേന്ദ്രൻ (ബിജെപി): 1,41,045 (13.00%)

∙ഭൂരിപക്ഷം: 3,64,422

English Summary:

Kerala By-Elections: Chelakkara, Palakkad, and Wayanad Brace for Tight Contests