‘‘രണ്ടു ദിവസം കൊണ്ട് നിങ്ങളെല്ലാവരും അറിയും’’– അറം പറ്റിയ വാക്കായിരുന്നു അതെന്ന് പി.പി.ദിവ്യയെന്ന മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിനെതിരെ കലക്ടറ്റിലെ റവന്യു ജീവനക്കാരുടെ യാത്രയയപ്പ് യോഗത്തിൽ വിളിക്കപ്പെടാത്ത അതിഥിയായെത്തി പ്രസിഡന്റ് തോന്നിയതെല്ലാം പറയുമ്പോൾ അത് പലരുടെയും ജീവിതം മാറ്റിമറിക്കുമെന്നും ആരും കരുതിയിരുന്നില്ല. കൈവിട്ട ആയുധവും വാ വിട്ട വാക്കും മനുഷ്യനെ നശിപ്പിക്കുമെന്നൊരു പഴമൊഴിയുണ്ട്. അതാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയുടെ ജീവിതത്തിലും സംഭവിച്ചത്. അറംപറ്റിയ വാക്കുകളായിരുന്നു ദിവ്യയുടെ നാവിൽനിന്നു വന്നതെല്ലാം. പി.പി.ദിവ്യയുടെ അവസാനത്തെ പൊതുപ്രസംഗം. എഡിഎം കെ.നവീൻ ബാബുവിനെ അപഹസിച്ചുകൊണ്ട് ദിവ്യ കത്തിക്കയറിയ പ്രസംഗത്തിലെ ഒരു വരി ഇങ്ങനെയായിരുന്നു. ‘‘ഒരു നിമിഷം മതി നമുക്ക് എന്തും സംഭവിക്കാൻ. ആ നിമിഷത്തെക്കുറിച്ച് ഓർ‌ത്തുകൊണ്ട് നമ്മളെല്ലാവരും ജോലി ചെയ്യണം എന്നു മാത്രമാണ് ഞാൻ ഇപ്പോൾ നിങ്ങളോട് പറയുന്നത്’’. അങ്ങനെയൊരു ആലോചനയില്ലാതെ, ഒരു നിമിഷം... അത് രണ്ട് പെൺമക്കളുള്ള ഒരു കുടുംബത്തിന്റെ പ്രതീക്ഷ തകർത്തതിനൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘രണ്ടു ദിവസംകൊണ്ട് നിങ്ങളെല്ലാവരും അറിയും’’– അറം പറ്റിയ വാക്കായിരുന്നു അതെന്ന് പി.പി.ദിവ്യയെന്ന മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിനെതിരെ കലക്ടറ്റിലെ റവന്യു ജീവനക്കാരുടെ യാത്രയയപ്പ് യോഗത്തിൽ വിളിക്കപ്പെടാത്ത അതിഥിയായെത്തി പ്രസിഡന്റ് തോന്നിയതെല്ലാം പറയുമ്പോൾ അത് പലരുടെയും ജീവിതം മാറ്റിമറിക്കുമെന്നും ആരും കരുതിയിരുന്നില്ല.

കൈവിട്ട ആയുധവും വാ വിട്ട വാക്കും മനുഷ്യനെ നശിപ്പിക്കുമെന്നൊരു പഴമൊഴിയുണ്ട്. അതാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയുടെ ജീവിതത്തിലും സംഭവിച്ചത്. അറംപറ്റിയ വാക്കുകളായിരുന്നു ദിവ്യയുടെ നാവിൽനിന്നു വന്നതെല്ലാം. പി.പി.ദിവ്യയുടെ അവസാനത്തെ പൊതുപ്രസംഗം. എഡിഎം കെ.നവീൻ ബാബുവിനെ അപഹസിച്ചുകൊണ്ട് ദിവ്യ കത്തിക്കയറിയ പ്രസംഗത്തിലെ ഒരു വരി ഇങ്ങനെയായിരുന്നു. ‘‘ഒരു നിമിഷം മതി നമുക്ക് എന്തും സംഭവിക്കാൻ. ആ നിമിഷത്തെക്കുറിച്ച് ഓർ‌ത്തുകൊണ്ട് നമ്മളെല്ലാവരും ജോലി ചെയ്യണം എന്നു മാത്രമാണ് ഞാൻ ഇപ്പോൾ നിങ്ങളോട് പറയുന്നത്’’.

പി.പി. ദിവ്യ (Photo Courtesy: Facebook/ppdivyakannur)
ADVERTISEMENT

അങ്ങനെയൊരു ആലോചനയില്ലാതെ, ഒരു നിമിഷം... അത് രണ്ട് പെൺമക്കളുള്ള ഒരു കുടുംബത്തിന്റെ പ്രതീക്ഷ തകർത്തതിനൊപ്പം പി.പി.ദിവ്യ എന്ന രാഷ്ട്രീയ നേതാവിന്റെ രാഷ്ട്രീയ ജീവതത്തിനും താൽക്കാലിക വിരാമമിട്ടു. സിപിഎമ്മിന്റെ യുവ വനിതാനേതൃത്തിൽ മന്ത്രിസ്ഥാനം ലഭിക്കാൻ വരെ സാധ്യതയുള്ള ആൾ എന്നുവരെ എല്ലാവരും കരുതിയിരുന്ന ഒരാളാണ് നാൽപതാം വയസ്സിൽ രാഷ്ട്രീയ ജീവിതത്തിനു താൽക്കാലിക വിരാമിട്ട് അപഹാസ്യയായി പടിയിറങ്ങുന്നത്.

∙ കുറ്റം ചുമത്തി, സീറ്റ് തെറിച്ചു

‘ദിവ്യയെ മാറ്റുമോ? ദിവ്യ രാജിവയ്ക്കുമോ?’– ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുന്നുവെന്ന് ഒക്ടോബർ 17ന് രാത്രി 10.10ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രസ്താവന ഇറങ്ങുന്നതു വരെ എല്ലാവരും ചോദിച്ചിരുന്ന ചോദ്യമായിരുന്നു ഇത്. രാവിലെ നടന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലും ദിവ്യയുടെ കാര്യത്തിലൊരു തീരുമാനമെടുത്തിരുന്നില്ല. എന്നാൽ എഡിഎമ്മിന്റെ മരണത്തിൽ പൊലീസ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ നീക്കത്തോടെ സിപിഎമ്മിനു മുന്നില്‍ മറ്റു വഴികളില്ലാതായി; ദിവ്യയുടെ രാഷ്ട്രീയജീവിതത്തിന് ഇടയ്ക്കുവച്ചു തിരശ്ശീല വീഴുകയും ചെയ്തു.

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് പി.കെ.ശ്രീമതിക്കൊപ്പം പി.പി. ദിവ്യ (Photo Courtesy: Facebook/ppdivyakannur)

മുപ്പത്തിയാറാം വയസ്സിലാണ് ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഒൻപതാമത്തെ പ്രസിഡന്റാകുന്നത്. കല്യാശ്ശേരി ഡിവിഷനിൽനിന്ന് 22,576 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. അതിനു മുൻപുള്ള ഭരണസമിതിയിൽ വൈസ് പ്രസിഡന്റായിരുന്നു. അന്നത്തെ കലക്ടർ ടി.വി.സുഭാഷിൽനിന്ന് ദിവ്യ സത്യവാചകം ചൊല്ലി പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നത് ‘കേരളത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ജില്ലാ പഞ്ചായത്താക്കി കണ്ണൂരിനെ മാറ്റും’ എന്നായിരുന്നു. എന്നാൽ വിവാദംകൊണ്ട് കണ്ണൂരിനെ കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ജില്ലാ പഞ്ചായത്തായി മാറ്റി പടിയിറങ്ങേണ്ടി വന്ന ഗതികേടായിപ്പോയി ദിവ്യയ്ക്ക്.

ADVERTISEMENT

∙ നഷ്ടമായത് ‘ഭാവി മന്ത്രി’സ്ഥാനം?

സിപിഎം ജില്ലാ കമ്മിറ്റിയംഗമായ ദിവ്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്. എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയനേതാവായി ഉയർന്നുവന്നത്. കണ്ണൂർ സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ ആയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നിവയുടെ ഭാരവാഹിത്വത്തിലേക്ക് ഉയർന്നതും വളരെ വേഗമായിരുന്നു.

ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിലും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ദിവ്യയ്ക്ക് എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമ്പൾ മന്ത്രിസ്ഥാനം ലഭിക്കാൻ ഇടയുണ്ടെന്നുവരെ പലരും പറയാറുണ്ടായിരുന്നു. അതെല്ലാം നഷ്ടപ്പെടുത്തിയത് ഒരു നിമിഷത്തെ ചിന്തയില്ലാത്ത പ്രവൃത്തിയായിപ്പോയി.

പല ചോദ്യങ്ങളും അവശേഷിപ്പിച്ചുകൊണ്ടാണ് ദിവ്യയുടെ പടിയിറക്കം. ഒരു പെട്രോൾ പമ്പിന്റെ നിരക്ഷേപപത്രം (NOC) ലഭിക്കുന്നതുമായുണ്ടായ തർക്കമാണ് നവീൻബാബുവിനെ വിളിക്കാതെ ചെന്ന് അപഹസിക്കുന്നതു വരെയെത്തിയത്. പെട്രോൾ പമ്പ് സംരംഭകനുമായി ദിവ്യയ്ക്കുള്ള ബന്ധം എന്തായിരുന്നു?
ദിവ്യയുടെ പ്രസംഗം തുടങ്ങുന്നത് ഇങ്ങനെയായിരുന്നു.

പി.പി. ദിവ്യ (Photo Courtesy: Facebook/ppdivyakannur)

‘യാത്രയയപ്പ് യോഗത്തിൽ എഡിഎമ്മിന് എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ ജില്ലയിലേക്കു പോകുകയാണ്. മുൻ എഡിഎം ഉള്ളപ്പോൾ അദ്ദേഹത്തെ വിളിക്കുകയും കാണുകയും ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നു. ഇപ്പോൾ, ഇദ്ദേഹം വന്നപ്പോൾ അത്തരത്തിലുള്ള സാഹചര്യമൊന്നും എന്റെ മുന്നിൽ അധികം വന്നിട്ടില്ല. പക്ഷേ ഞാൻ ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. ആ ഒരു തവണ വിളിച്ചിരിക്കുന്നത് ചെങ്ങളായിലെ ഒരു പെട്രോൾ പമ്പിന്റെ എൻഒസിയുമായി ബന്ധപ്പെട്ടുള്ളതാണ്. നിങ്ങൾ ആ സൈറ്റിൽ പോയി നോക്കണം. ഞാൻ ഒരു പ്രാവശ്യം വിളിച്ചു, ഞാൻ രണ്ട് പ്രാവശ്യം വിളിച്ചു. അപ്പോൾ ഒരുദിവസം പറഞ്ഞു ഞാൻ ആ സൈറ്റിൽ പോയി നോക്കിയിട്ടുണ്ടെന്ന്.

കേരളത്തിൽ നവംബറിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്കുണ്ടാകുന്ന നഷ്ടത്തിനൊക്കെ ദിവ്യയുടെ വഴിവിട്ട വാക്കുകൾ കാരണമാകുമെന്നതിൽ സംശയമില്ല. 

ADVERTISEMENT

ആ സംരംഭകൻ എന്റെ മുറിയിലേക്കു പലതവണ വന്നു. തീരുമാനമൊന്നുമായിട്ടില്ലല്ലോ പ്രസിഡന്റേയെന്നു പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു, തീരുമാനമാകും. വീണ്ടും വീണ്ടും അദ്ദേഹം എന്നോട് ചോദിച്ചു. നേരത്തേ എഡിഎമ്മിനോട് വല്ലതും നടക്കുമോയെന്നു ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു പോലും അതിൽ ചെറിയ പ്രശ്നമുണ്ട്. ചെറിയ ചെറിയ വളവും തിരിവുമുണ്ട്, അതുകൊണ്ട് എൻഒസി നൽകുന്നതിൽ പ്രയാസമുണ്ടെന്ന്.

മുഖ്യമന്ത്രി പിണറായി വിജയനും പി.പി. വിദ്യയും (File Photo Courtesy: Facebook/ppdivyakannur)

ഈ സംരംഭകൻ എന്റെയടുത്ത് വന്നപ്പോൾ അദ്ദേഹത്തോട് ഞാൻ പറഞ്ഞു, നിങ്ങൾ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് എന്റെയടുത്ത് വന്ന് എന്നെ കാണേണ്ട ആവശ്യമില്ല. ഞാൻ ഒന്നോ രണ്ടോ തവണ അദ്ദേഹത്തോട് ഈ കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞു. നിങ്ങളെ സഹായിക്കണം. ഒരു തടസ്സവും, അതായത് ഒരു ബുദ്ധിമുട്ടും ഇല്ലെങ്കിൽ ഒരാളെ ഒരു സെക്കൻഡ് വച്ച് സഹായിക്കേണ്ടവരാണ് നമ്മൾ എല്ലാവരും എന്നും പറഞ്ഞു. മാസങ്ങൾ കുറച്ച് ആയി. ഏതായാലും കഴിഞ്ഞ ദിവസം ഇദ്ദേഹം പോകുന്നതു കൊണ്ട് അദ്ദേഹത്തിന് എൻഒസി കിട്ടിയെന്നു പറഞ്ഞു. ഏതായാലും നന്നായി. ആ എൻഒസി എങ്ങനെ കിട്ടിയെന്നുള്ളത് എനിക്കറിയാം. ആ എൻഒസി കൊടുത്തതിന് അദ്ദേഹത്തോട് പ്രത്യേക നന്ദി പറയാനാണ് ഞാൻ ഇത്ര കഷ്ടപ്പെട്ട് ഈ സമയത്ത് ഈ പരിപാടിയിൽ വന്നത്’’.

പി.പി. ദിവ്യ (Photo Courtesy: Facebook/ppdivyakannur)

ആ എൻഒസി എങ്ങനെ ലഭിച്ചുവെന്ന് തനിക്കറിയാമെന്ന രീതിയിലാണ് ദിവ്യ പറഞ്ഞിരുന്നത്. എന്നാൽ നവീൻബാബുവിന്റെ മരണത്തോടെ മൗനത്തിലായിരുന്ന ദിവ്യ ഇനിയെങ്കിലും അക്കാര്യം തുറന്നുപറയേണ്ടി വരും. എൻഒസി നേരായ മാർഗത്തിലായിരുന്നില്ലെങ്കിൽ അതെല്ലാം പറയേണ്ടിവരുമെന്നതിൽ സംശയമില്ല.
വാക്കുകൾകൊണ്ട് ഒരു മനുഷ്യന്റെ ജീവനെടുത്ത ദിവ്യ ജില്ലാ പഞ്ചായത്ത് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതോടെ എല്ലാം അവസാനിക്കുകയാണെന്നു കരുതരുത്. പലതും തുടങ്ങാൻ പോകുന്നേയുണ്ടാകൂ. കേരളത്തിൽ നവംബറിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്കുണ്ടാകുന്ന നഷ്ടത്തിനൊക്കെ ദിവ്യയുടെ വഴിവിട്ട വാക്കുകൾ കാരണമാകുമെന്നതിൽ സംശയമില്ല. ആത്മഹത്യാപ്രേരണാക്കുറ്റമായതിനാൽ ഇനി വരാനിരിക്കുന്നത് അറസ്റ്റായിരിക്കും. അതിനെയെല്ലാം അഭിമുഖീകരിക്കണം.

ഒരു കുടുംബത്തെ അനാഥമാക്കിയതിന് എത്രപേരോട് ഇനി മറുപടി പറയേണ്ടി വരും ഈ യുവ നേതാവിന്...

English Summary:

CPM Removes PP Divya Following ADM Naveen Babu's Suicide: More Challenges Ahead

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT