അഞ്ചു വർഷം മുൻപുള്ള ഒരു നവംബറിൽ, ബംഗാളിലെ തുറമുഖനഗരമായ ഹാൽദിയയിലെ മനോഹരമായ പാർക്കിലാണ് വ്യത്യസ്തമായ ആ പ്രതിമ ഞാൻ കണ്ടത്. ഒരു കയ്യിൽ പതാകയേന്തി, നെഞ്ചുവിരിച്ച്, ആകാശത്തേക്കു കണ്ണുകൾ പായിച്ച്, പരുക്കൻ സാരി പുതച്ചുനിൽക്കുന്ന നിർഭയയായ ഒരു വയോധികയുടെ പ്രതിമ; ഗാന്ധിജിയുടെ സ്ത്രീരൂപംപോലെ. എനിക്ക് ഒറ്റനോട്ടത്തിൽ അതാരാണെന്നു മനസ്സിലായില്ല. പ്രതിമയുടെ താഴെയുള്ള ഫലകം ശ്രദ്ധിച്ചപ്പോഴാണ് മത്സരപ്പരീക്ഷകളുടെ വിദൂരഭൂതകാലത്തെവിടെയോ കേട്ടുമറന്ന ഒരു പേര് മനസ്സിൽ തെളിഞ്ഞുവന്നത്. എന്നിട്ടും, ആ പേരിനപ്പുറം ഏറെയൊന്നും അവർ പരിചിതയല്ലല്ലോ എന്നു ചിന്തിച്ചപ്പോൾ ആത്മനിന്ദയാൽ തല കുനിഞ്ഞു. അടിയുറച്ച ഗാന്ധിശിഷ്യയും ദേശീയപ്രസ്ഥാനത്തിലെ വീരോജ്വലമായ ഒട്ടേറെ പോരാട്ടങ്ങളുടെ സംഘാടകയുമായ മാതംഗിനി ഹസ്റയുടെ പ്രതിമയായിരുന്നു അത്. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തു മരണം വരിച്ച ധീരവനിത. സ്വാതന്ത്ര്യസമരചരിത്രത്തിൽത്തന്നെ അപൂർവമായ സ്ത്രീ രക്തസാക്ഷി. എന്നിട്ടും, മുഖ്യധാരാ ചരിത്രത്തിൽനിന്ന് അവർ വിസ്മൃതയായി. ഗാന്ധിമുത്തശ്ശിയെന്ന് അർഥം വരുന്ന ‘ഗാന്ധിബുരി’ എന്നായിരുന്നു മാതംഗിനി അറിയപ്പെട്ടിരുന്നത്. ബംഗാളിലെ മിഡ്നാപുർ ജില്ലയിൽ തംലൂക്കിനടുത്തുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചു വർഷം മുൻപുള്ള ഒരു നവംബറിൽ, ബംഗാളിലെ തുറമുഖനഗരമായ ഹാൽദിയയിലെ മനോഹരമായ പാർക്കിലാണ് വ്യത്യസ്തമായ ആ പ്രതിമ ഞാൻ കണ്ടത്. ഒരു കയ്യിൽ പതാകയേന്തി, നെഞ്ചുവിരിച്ച്, ആകാശത്തേക്കു കണ്ണുകൾ പായിച്ച്, പരുക്കൻ സാരി പുതച്ചുനിൽക്കുന്ന നിർഭയയായ ഒരു വയോധികയുടെ പ്രതിമ; ഗാന്ധിജിയുടെ സ്ത്രീരൂപംപോലെ. എനിക്ക് ഒറ്റനോട്ടത്തിൽ അതാരാണെന്നു മനസ്സിലായില്ല. പ്രതിമയുടെ താഴെയുള്ള ഫലകം ശ്രദ്ധിച്ചപ്പോഴാണ്  മത്സരപ്പരീക്ഷകളുടെ വിദൂരഭൂതകാലത്തെവിടെയോ കേട്ടുമറന്ന ഒരു പേര് മനസ്സിൽ തെളിഞ്ഞുവന്നത്. എന്നിട്ടും, ആ പേരിനപ്പുറം ഏറെയൊന്നും അവർ പരിചിതയല്ലല്ലോ എന്നു ചിന്തിച്ചപ്പോൾ ആത്മനിന്ദയാൽ തല കുനിഞ്ഞു.

അടിയുറച്ച ഗാന്ധിശിഷ്യയും ദേശീയപ്രസ്ഥാനത്തിലെ വീരോജ്വലമായ ഒട്ടേറെ പോരാട്ടങ്ങളുടെ സംഘാടകയുമായ മാതംഗിനി ഹസ്റയുടെ പ്രതിമയായിരുന്നു അത്. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തു മരണം വരിച്ച ധീരവനിത. സ്വാതന്ത്ര്യസമരചരിത്രത്തിൽത്തന്നെ അപൂർവമായ സ്ത്രീ രക്തസാക്ഷി. എന്നിട്ടും, മുഖ്യധാരാ ചരിത്രത്തിൽനിന്ന് അവർ വിസ്മൃതയായി. 

മാതംഗിനി ഹസ്‌റ. (Photo: Arranged)
ADVERTISEMENT

ഗാന്ധിമുത്തശ്ശിയെന്ന് അർഥം വരുന്ന ‘ഗാന്ധിബുരി’ എന്നായിരുന്നു മാതംഗിനി അറിയപ്പെട്ടിരുന്നത്.  ബംഗാളിലെ മിഡ്നാപുർ ജില്ലയിൽ തംലൂക്കിനടുത്തുള്ള ഹൊഗ്ളാ ഗ്രാമത്തിലെ കർഷകകുടുംബത്തിൽ 1869ൽ ജനിച്ച മാതംഗിനിക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. കടുത്ത ദാരിദ്ര്യം മൂലം 12–ാം വയസ്സിൽ ഒരു വയോധികന്റെ ഭാര്യയാകേണ്ടി വന്ന അവർ പതിനെട്ടാം വയസ്സിൽ വിധവയായി. കുട്ടികളില്ലാത്ത അവരെ ഭർത്താവിന്റെ വീട്ടുകാർ തെരുവിലേക്ക് ഇറക്കിവിട്ടു. അക്ഷരാഭ്യാസമില്ലാത്ത ഏതൊരു സ്ത്രീയും തളർന്നുപോകുന്ന ആ സന്ദർഭത്തിലും ആത്മധൈര്യം കൈവിടാതിരുന്ന മാതംഗിനി, ഒരു കുഞ്ഞുകുടിൽകെട്ടി താമസം തുടങ്ങി. ഒപ്പം, നെൽക്കൃഷിയും ആരംഭിച്ചു.

നിസ്സഹകരണപ്രസ്ഥാനകാലം മുതലേ മിഡ്നാപുരിൽ ധാരാളം സ്ത്രീകൾ ദേശീയപ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തിരുന്നു. സത്യഗ്രഹത്തിന്റെയും അഹിംസയുടെയും വക്താവായിരുന്ന മാതംഗിനി ഇരുപതുകളുടെ അവസാനം കോൺഗ്രസിന്റെ പ്രാദേശികനേതാവായി മാറുകയും സ്ത്രീകളെയും കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കുകയും ചെയ്തു. സ്വന്തം കൈകൊണ്ടു നെയ്ത പരുക്കൻ  ഖാദി തുണികളിൽ അവർ സംതൃപ്തയായി. 

1930ൽ ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുത്ത് നിയമലംഘനം നടത്തിയതിനു മാതംഗിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ദിവസം നട്ടുച്ച വെയിലിൽ ജില്ലാ തലസ്ഥാനത്തുള്ള ഗവർണറുടെ കൊട്ടാരത്തിനു മുന്നിലൂടെ സ്വാതന്ത്ര്യജാഥ നയിക്കുകയായിരുന്നു മാതംഗിനി. 

Photo Credit: Ninety_illustrator/Shutterstock.com
ADVERTISEMENT

കൊട്ടാരത്തിനു ചുറ്റും ബ്രിട്ടിഷ് പൊലീസിന്റെ കാവലുണ്ട‌്. ഗവർണർ മട്ടുപ്പാവിൽനിന്നു ജാഥ നിരീക്ഷിക്കുന്നതു കണ്ട മാതംഗിനി, അദ്ദേഹത്തിനു തൊട്ടുമുൻപിൽ എത്തിയപ്പോൾ പൊലീസ് വലയം ഭേദിച്ചു മുന്നോട്ടുനീങ്ങുകയും ത്രിവർണപതാക വീശി മട്ടുപ്പാവിലേക്കു നോക്കി ‘ഗവർണർ സാഹിബ് ഗോ ബാക്ക്’ എന്നു വിളിച്ചുപറയുകയും ചെയ്തു. പൊലീസിന്റെ ക്രൂരമർദനമേൽക്കുമ്പോഴും  അവർ പതറിയില്ല. ഏതു സാഹചര്യത്തിലും അഹിംസ കൈവെടിയരുതെന്നു സഹപ്രവർത്തകരെ ഉപദേശിക്കുകയും ചെയ്തു. ആറു മാസത്തെ ജയിൽശിക്ഷയായിരുന്നു അന്ന് അവർക്കു കിട്ടിയത്.

ജയിൽമോചിതയായ ഉടനെ അവർ അയിത്തത്തിനെതിരായ പ്രവർത്തനങ്ങളുമായി വീണ്ടും സജീവമായി. അക്ഷരാഭ്യാസമില്ലാത്ത ദരിദ്രർക്കിടയിലും  സ്ത്രീകൾക്കിടയിലും മഹാത്മാഗാന്ധിയുടെ സന്ദേശമെത്തിക്കാൻ നിരന്തരം സഞ്ചരിച്ചു. ഒരുപാടുപേരെ സമരത്തിന്റെ ഭാഗമാക്കി. വസൂരിബാധിതരായ മനുഷ്യരെ കൂടിലുകളിലെത്തി ശുശ്രൂഷിച്ചു. കുഞ്ഞുങ്ങൾക്കു ഭക്ഷണം വിതരണം ചെയ്തു. തംലൂക് ഗ്രാമത്തിൽ ജനിച്ചുവളർന്ന് പിന്നീട് അമേരിക്കയിലേക്കു കുടിയേറിയ ലോകപ്രശസ്തനായ ഇൻഡോ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനാണ് മണിലാൽ ഭൗമിക്. അദ്ദേഹത്തിന്റെ അതിമനോഹരമായ ആത്മകഥയാണ് ‘കോഡ് നെയിം ഗോഡ്: ദ് സ്പിരിച്വൽ ഒഡീസി ഓഫ് എ മാൻ ഓഫ് സയൻസ്’. 

മാതംഗിനി ഹസ്‌റയുടെ പേരിൽ ഇറക്കിയ സ്റ്റാംപ് (Photo: Arranged)
ADVERTISEMENT

ആ പുസ്തകത്തിൽ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയായി അവതരിപ്പിക്കുന്നത് മാതംഗിനി ഹസ്റയെയാണ്; മറ്റൊരാൾ ഗാന്ധിജിയും. മാതംഗിനിയുടെ അവസാനദിനങ്ങൾ ഹൃദയസ്പർശിയായി അദ്ദേഹം വിവരിക്കുന്നുണ്ട്. ദരിദ്രയും നിരക്ഷരയുമായ വിധവയിൽനിന്ന് ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ പ്രാദേശിക നായികയായി ഉയർന്നപ്പോഴും അവർ ജീവിച്ചിരുന്നതു കൊച്ചുകുടിലിലായിരുന്നു. ധരിച്ചിരുന്നതു സ്വയം നൂറ്റ വസ്ത്രങ്ങളും. ഭൗമിക്കിന്റെ അച്ഛനും മാതംഗിനിയും സമരത്തിൽ സഹയാത്രികരായിരുന്നു.

ക്വിറ്റ് ഇന്ത്യാ സമരം നാടിനെ പ്രകമ്പനം കൊള്ളിച്ച ദിനങ്ങളിലൊന്നിലെ മഴ തോർന്ന സന്ധ്യയിൽ മണിലാൽ ഭൗമിക്കിന്റെ കുടിലിലെത്തിയ മാതംഗിനി, തിരക്കിട്ട സമരങ്ങളുടെ ഇടവേളയിലുണ്ടാക്കിയ മധുരപലഹാരങ്ങൾ അന്നു പതിനൊന്നു വയസ്സുകാരനായിരുന്ന തനിക്കു സമ്മാനിച്ച അനുഭവം ഭൗമിക് എഴുതിയിട്ടുണ്ട്. കുടിലിലെ മൺതറയുടെ തണുപ്പിലിരുന്ന്, പലഹാരങ്ങൾ ഭൗമിക്കിന്റെ വായിൽവച്ചുകൊടുത്തുകൊണ്ടാണ് ഗാന്ധിജി അറസ്റ്റിലായ വിവരം അവർ പറഞ്ഞത്. ചവയ്ക്കുന്നതു നിർത്തി അവരെ നോക്കിയ കുഞ്ഞുകണ്ണുകളിലെ ഭയം കണ്ടതുകൊണ്ടാവാം ‘ഭയക്കരുത്,  ആത്മത്യാഗം ഇല്ലാതെ സ്വരാജ് നേടാനാവില്ല, മരണത്തിനു മുന്നിലും അഹിംസയുടെ പോരാളി തളരാൻ പാടില്ല’ എന്ന് അവർ പതിയെ പറഞ്ഞു. അവർ തിരികെപ്പോയിട്ടും, അകാരണമായ ഭയവും ഹൃദയവേദനയുംമൂലം ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ലെന്നു ഭൗമിക് എഴുതിയിട്ടുണ്ട്.

ചോരയൊലിക്കുന്ന ശരീരവുമായി വേച്ചു വേച്ചു നടക്കവേ, മൂന്നാമത്തെ വെടിയുണ്ട അവരുടെ നെറ്റിയിൽ പതിച്ചു. എന്നിട്ടും, മരിച്ചുവീഴും മുൻപു മൂന്നു ചുവടുകൾകൂടി നടക്കാൻ അവർക്കായി. ത്രിവർണപതാകയിൽ മുറുകെപ്പിടിച്ചിരുന്ന ഇരുകരങ്ങളും ബലമായി വിടുവിപ്പിച്ചാണ് പൊലീസ് ഭൗതികശരീരം എടുത്തുമാറ്റിയത്.

പിറ്റേന്ന്, 1942 സെപ്റ്റംബർ 29ന്, നിരായുധരായ ആറായിരത്തോളം സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം മാതംഗിനി തംലൂക് പൊലീസ് സ്റ്റേഷനിലേക്കു ക്വിറ്റ് ഇന്ത്യാ മാർച്ച് നയിച്ചു. പതിവുപോലെ ഒരു കയ്യിൽ ത്രിവർണപതാകയും മറുകയ്യിൽ ശംഖുമുണ്ടായിരുന്നു. ശംഖൂതി കാഹളം മുഴക്കി മുന്നോട്ടുനീങ്ങിയ മാർച്ച് തംലൂക് നഗരത്തിനു സമീപമെത്തിയപ്പോൾ പൊലീസ് തടഞ്ഞു. ‘വന്ദേമാതരം’ ചൊല്ലി മുന്നോട്ടുനീങ്ങിയ മാതംഗിനിക്കു നേരെ ബ്രിട്ടിഷ് ഭടന്മാർ നിറയൊഴിച്ചു. ചുറ്റുമുള്ള പുരുഷന്മാർ ഭയന്നോടിയപ്പോഴും അവർ പതറാതെ മുന്നോട്ടുനടന്നു. ആദ്യത്തെ ബുള്ളറ്റ് അവരുടെ ഇടതുകയ്യിലാണ് പതിച്ചത്. ശംഖ് നടപ്പാതയിൽ വീണു തകർന്നു. 

മാതംഗിനി ഹസ്‌റയുടെ പ്രതിമ (Photo: Arranged)

രക്തമൊഴുകുന്ന ആ കൈ മറുകൈപ്പത്തികൊണ്ട് പൊതിഞ്ഞുപിടിച്ച് അവർ ത്രിവർണപതാക താഴെവീഴാതെ സംരക്ഷിച്ചു. അപ്പോഴേക്കും രണ്ടാമത്തെ ബുള്ളറ്റ് അവരുടെ കാലിൽ പതിച്ചിരുന്നു. ഇടറി വീണെങ്കിലും, എഴുപത്തിമൂന്നാം വയസ്സിലും കൈവിടാതിരുന്ന ആത്മധൈര്യം അവരെ വീണ്ടും എഴുന്നേൽപിച്ചു. ചോരയൊലിക്കുന്ന ശരീരവുമായി വേച്ചു വേച്ചു നടക്കവേ, മൂന്നാമത്തെ വെടിയുണ്ട അവരുടെ നെറ്റിയിൽ പതിച്ചു. എന്നിട്ടും, മരിച്ചുവീഴും മുൻപു മൂന്നു ചുവടുകൾകൂടി നടക്കാൻ അവർക്കായി. ത്രിവർണപതാകയിൽ മുറുകെപ്പിടിച്ചിരുന്ന ഇരുകരങ്ങളും ബലമായി വിടുവിപ്പിച്ചാണ് പൊലീസ് ഭൗതികശരീരം എടുത്തുമാറ്റിയത്.

പക്ഷേ, മാതംഗിനിയുടെ ഈ സുധീരപോരാട്ടവും അവിസ്മരണീയ രക്തസാക്ഷിത്വവും സ്വാതന്ത്ര്യസമരചരിത്രത്തിൽ ഒരിക്കലും ആഘോഷിക്കപ്പെട്ടില്ല. ബംഗാളിനു പുറത്ത് ആ ഗാന്ധിമുത്തശ്ശിക്കു സ്മാരകങ്ങളില്ല. ആരും ഓർമിക്കാതെ നാളെ, ഒക്ടോബർ 19ന് അവരുടെ 155–ാം ജന്മദിനം കൂടി കടന്നുപോകും.  ചരിത്രം മറവികളുടെയും പക്ഷപാതങ്ങളുടെയും സാധ്യതകൾകൂടി സൃഷ്ടിക്കുന്ന ഒരു കലയാകുമ്പോൾ കുപ്പിച്ചില്ലുകൾ അനശ്വരതയിലേക്കും അപൂർവരത്നങ്ങൾ മറവിയിലേക്കും നീങ്ങുന്നതു സ്വാഭാവികമാണ്.

English Summary:

Matangini Hazra: Reclaiming the Legacy of a Forgotten Heroine

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT