ജയിക്കാൻ പശുവിനു വരെ പദവി നൽകി എൻഡിഎ; ഇറങ്ങിപ്പോകുമോ അജിത്? ഇന്ത്യാ മുന്നണിയും പാഠം പഠിച്ചു
ഹരിയാനയിലെ അപ്രതീക്ഷിത ജയത്തിന്റെ ആവേശത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ (മഹായുതി). അമിത ആത്മവിശ്വാസം വേരറുക്കുമെന്ന തിരിച്ചറിവിൽ ഓരോ ചുവടും അളന്നുനീങ്ങി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാമുന്നണി (മഹാവികാസ് അഘാഡി). മഹാരാഷ്ട്രയിൽ, എണ്ണിയാലൊടുങ്ങാത്ത ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചു പോരാട്ടത്തിനൊരുങ്ങുന്ന എൻഡിഎ, കൂറുമാറ്റത്തിന്റെ കനൽ നീറുന്ന ചരിത്രത്തിനു മീതേ പുതിയ പരവതാനി വിരിക്കുമ്പോൾ ശിവസേനയെയും എൻസിപിയെയും പിളർത്തിയതിന്റെ തിരിച്ചടികൾ അവസാനിക്കില്ലെന്ന് ഇന്ത്യാമുന്നണി ഓർമിപ്പിക്കുന്നു. പിളർന്നുണ്ടായവയടക്കം ആറു പാർട്ടികളുടെ നിർണായക അങ്കത്തിനാണ് സംസ്ഥാനത്തു വാതിൽ തുറക്കുന്നത്. രാജ്യത്തെ മൂന്നാമത്തെ വലിയ സംസ്ഥാന നിയമസഭയിലേക്കു നവംബർ 20നു നടക്കുന്ന തിരഞ്ഞെടുപ്പിൽ ഹരിയാന ഒരു ‘ബെഞ്ച്മാർക്ക്’ ആണ്. അതിനാൽ, കോൺഗ്രസും എൻസിപി ശരദ് പവാർ വിഭാഗവും ശിവസേനാ ഉദ്ധവ് പക്ഷവും ഉൾപ്പെടുന്ന ഇന്ത്യാ മുന്നണി സീറ്റുവിഭജനത്തിൽ അതീവ ജാഗ്രത പുലർത്തുന്നു. കോൺഗ്രസ് ആദ്യ സ്ഥാനാർഥിപ്പട്ടിക ഒക്ടോബർ 20ന് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. ബിജെപിയും ശിവസേനാ ഷിൻഡെ പക്ഷവും എൻസിപി അജിത് വിഭാഗവും ഉൾപ്പെടുന്ന എൻഡിഎയാകട്ടെ

ഹരിയാനയിലെ അപ്രതീക്ഷിത ജയത്തിന്റെ ആവേശത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ (മഹായുതി). അമിത ആത്മവിശ്വാസം വേരറുക്കുമെന്ന തിരിച്ചറിവിൽ ഓരോ ചുവടും അളന്നുനീങ്ങി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാമുന്നണി (മഹാവികാസ് അഘാഡി). മഹാരാഷ്ട്രയിൽ, എണ്ണിയാലൊടുങ്ങാത്ത ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചു പോരാട്ടത്തിനൊരുങ്ങുന്ന എൻഡിഎ, കൂറുമാറ്റത്തിന്റെ കനൽ നീറുന്ന ചരിത്രത്തിനു മീതേ പുതിയ പരവതാനി വിരിക്കുമ്പോൾ ശിവസേനയെയും എൻസിപിയെയും പിളർത്തിയതിന്റെ തിരിച്ചടികൾ അവസാനിക്കില്ലെന്ന് ഇന്ത്യാമുന്നണി ഓർമിപ്പിക്കുന്നു.
പിളർന്നുണ്ടായവയടക്കം ആറു പാർട്ടികളുടെ നിർണായക അങ്കത്തിനാണ് സംസ്ഥാനത്തു വാതിൽ തുറക്കുന്നത്. രാജ്യത്തെ മൂന്നാമത്തെ വലിയ സംസ്ഥാന നിയമസഭയിലേക്കു നവംബർ 20നു നടക്കുന്ന തിരഞ്ഞെടുപ്പിൽ ഹരിയാന ഒരു ‘ബെഞ്ച്മാർക്ക്’ ആണ്. അതിനാൽ, കോൺഗ്രസും എൻസിപി ശരദ് പവാർ വിഭാഗവും ശിവസേനാ ഉദ്ധവ് പക്ഷവും ഉൾപ്പെടുന്ന ഇന്ത്യാ മുന്നണി സീറ്റുവിഭജനത്തിൽ അതീവ ജാഗ്രത പുലർത്തുന്നു. കോൺഗ്രസ് ആദ്യ സ്ഥാനാർഥിപ്പട്ടിക ഒക്ടോബർ 20ന് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. ബിജെപിയും ശിവസേനാ ഷിൻഡെ പക്ഷവും എൻസിപി അജിത് വിഭാഗവും ഉൾപ്പെടുന്ന എൻഡിഎയാകട്ടെ ഭരണവിരുദ്ധവികാരത്തെ നേരിടാൻ സാമൂഹികക്ഷേമപദ്ധതികളുടെ നീണ്ട നിര എടുത്തുകാട്ടുന്നു.
എൻസിപി– കോൺഗ്രസ് സഖ്യവും ബിജെപി– ശിവസേനാ സഖ്യവും തമ്മിൽ മത്സരിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽനിന്നു വ്യത്യസ്തമാണ് ഇത്തവണത്തെ പോരാട്ടം. ശിവസേന, എൻസിപി പിളർപ്പുകൾക്കു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്. രണ്ടര വർഷത്തിനിടെ ഇരുപാർട്ടികളിലെയും ഭൂരിപക്ഷം ജനപ്രതിനിധികളെയും എൻഡിഎ പാളയത്തിലെത്തിച്ചു ബിജെപി. ആ ‘വിഭജന രാഷ്ട്രീയ’ത്തിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനം ബിജെപിയെ ശിക്ഷിച്ചെങ്കിലും ജനപ്രിയ പദ്ധതികളിലൂടെ തിരിച്ചടി മറികടക്കാനാണു ശ്രമം.
ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടുനില പ്രകാരം മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിൽ 151ലും ഇന്ത്യാമുന്നണിയാണ് മുന്നിൽ; എൻഡിഎ 128 ഇടങ്ങളിലും. വോട്ടു ശതമാനത്തിന്റെ കണക്കു നോക്കിയാൽ ഇന്ത്യാമുന്നണിക്ക് എൻഡിഎയെക്കാൾ 0.16 ശതമാനത്തിന്റെ മുൻതൂക്കമേയുള്ളൂ. (ഇന്ത്യാമുന്നണി: 43.71%, എൻഡിഎ: 43.55%).
പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി, കർഷക നേതാവായ രാജു ഷെട്ടി, ബച്ചു കാഡു എന്നിവരുടെ പരിവർത്തൻ മഹാശക്തിയെന്ന കൂട്ടുകെട്ട്, അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം എന്നിവയും സ്വതന്ത്രരും പല മണ്ഡലങ്ങളിലും ഫലം നിർണയിക്കുന്ന ഘടകമാകാം. പലയിടങ്ങളിലും വിമതരും തലപൊക്കിയേക്കാം. സീറ്റ് വിഭജനത്തിൽ അർഹിക്കുന്ന പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നാരോപിച്ച് മഹാദേവ് ജാൻകറുടെ രാഷ്ട്രീയ സമാജ് പക്ഷ എൻഡിഎ വിട്ടതു തുടക്കം മാത്രം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏഴു മണ്ഡലങ്ങളിൽ ഭൂരിപക്ഷത്തെക്കാൾ വോട്ടുനേടിയ പ്രകാശ് അംബേദ്കറുടെ പാർട്ടി, നിയമസഭയിലേക്ക് രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കിക്കഴിഞ്ഞു. രണ്ടാംപട്ടികയിൽ 10 പേരും മുസ്‌ലിം വിഭാഗത്തിൽനിന്നാണ്. ന്യൂനപക്ഷവോട്ടുകൾ ബലമായ ഇന്ത്യാമുന്നണിക്ക് ഇത്തരം നീക്കങ്ങളും അതിജീവിക്കണം. സിപിഎം, എഎപി, എസ്പി അടക്കമുള്ള ചെറുകക്ഷികളെ ചേർത്തുനിർത്താനുമാകണം.
∙ കെട്ടുറപ്പോടെ ഇന്ത്യാമുന്നണി
ഹരിയാനയിൽ ബിജെപി– കോൺഗ്രസ് നേർക്കുനേർ പോരാട്ടമായിരുന്നെങ്കിൽ മഹാരാഷ്ട്രയിൽ ചിത്രം വേറെ. സംവരണത്തിനായി പ്രക്ഷോഭരംഗത്തുള്ള മറാഠകൾ എൻഡിഎയ്ക്കു വെല്ലുവിളിയാണ്. ജനസംഖ്യയുടെ 28% വരുന്ന പ്രബല സമുദായമാണവർ. തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, കാർഷിക മേഖലയുടെ തകർച്ച, ക്രമസമാധാന പ്രശ്നങ്ങൾ, അഴിമതിയാരോപണം എന്നിവയും ഭരണമുന്നണിക്കു തലവേദനയാകും. ഒബിസിയിൽപെട്ട ധൻകർ വിഭാഗത്തെ പട്ടികവർഗമാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഡപ്യൂട്ടി സ്പീക്കറടക്കം ഭരണപക്ഷത്തെ മൂന്നു ജനപ്രതിനിധികൾ സെക്രട്ടേറിയറ്റ് മന്ദിരത്തിൽനിന്നു ചാടിയത് മറ്റൊരു ‘സംവരണ വെല്ലുവിളി’.
സഖ്യകക്ഷികളുടെ ഐക്യവും സീറ്റ് വിഭജനത്തിലെ വിട്ടുവീഴ്ചാ മനോഭാവവും മെച്ചപ്പെട്ട ഏകോപനവും ഇന്ത്യാമുന്നണിക്കു ഗുണം ചെയ്തേക്കും. പാർട്ടി പിളർത്തപ്പെട്ടതിന്റെ പേരിൽ ശരദ് പവാറിനും ഉദ്ധവ് താക്കറെയ്ക്കും അനുകൂലമായി അലയടിച്ച സഹതാപത്തിന്റെ തോതു കുറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ ആനുകൂല്യം കിട്ടിക്കൂടെന്നില്ല. സീറ്റ് ലക്ഷ്യമിട്ട് ഇതുവരെ നടന്ന പ്രധാന കൂറുമാറ്റങ്ങളിലേറെയും ഇന്ത്യാമുന്നണിയിലേക്കാണ്. ശരദ് പവാറിന്റെ എൻസിപിയിലേക്കാണ് ഒഴുക്കു കൂടുതൽ.
മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടായാണ് കളത്തിലിറങ്ങുന്നത്. നാഗ്പുർ ഉൾപ്പെടുന്ന വിദർഭ മേഖലയിൽ പാർട്ടി കൂടുതൽ ശ്രദ്ധ പുലർത്തുമ്പോൾ പശ്ചിമ മഹാരാഷ്ട്രയിലാണ് ശരദ് പവാറിന്റെ നോട്ടം. ഉദ്ധവ് താക്കറെയുടെ ശിവസേന മുംബൈ, താനെ, കൊങ്കൺ മേഖലകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചേക്കും. എൻഡിഎ ക്യാംപിലെ സ്വരച്ചേർച്ചയില്ലായ്മ ഗുണം ചെയ്തേക്കുമെന്നും ഇന്ത്യാ മുന്നണി കണക്കുകൂട്ടുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പു തിരിച്ചടിക്കു കാരണം അജിത് പവാറിനെ മുന്നണിയിലെടുത്തതാണെന്നു ബിജെപിയിലെയും ശിവസേനാ ഷിൻഡെ പക്ഷത്തെയും നേതാക്കൾ ആരോപിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ ഭാര്യയുടെ കനത്ത തോൽവി അജിത്തിനു ക്ഷീണമായി. നാലു സീറ്റിൽ മത്സരിച്ച അജിത്തിന്റെ പാർട്ടിക്ക് ഒരിടത്തു മാത്രമാണ് ജയിക്കാനായത്. ധനമന്ത്രിയായ തന്റെ അനുമതിയില്ലാതെ തീരുമാനങ്ങളെടുക്കുന്നതിൽ പ്രതിഷേധിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. സീറ്റ് വിഭജനത്തിൽ അജിത്തിനെ ഒതുക്കിയേക്കാം. അതുണ്ടായാൽ കാലുവാരലുകൾക്കു സാധ്യതയുണ്ട്.
ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിനുമേൽ ആധിപത്യത്തിനു ശിവസേനാ വിമതവിഭാഗം നേതാവായ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നടത്തുന്ന ശ്രമങ്ങളും പ്രതിസന്ധിയാണ്.
എൻഡിഎ നേതാവ് ബാബാ സിദ്ദിഖി നഗരമധ്യത്തിൽ വെടിയേറ്റു മരിച്ചതും വർധിക്കുന്ന പീഡനങ്ങളും കുറ്റകൃത്യങ്ങളുമെല്ലാം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. ആർഎസ്എസിന്റെ വിശ്വസ്തനായ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും മഹാരാഷ്ട്രയിലെ പരിപാടികളിൽനിന്നു വിട്ടുനിന്നതും മോദിയെ പരോക്ഷമായി വിമർശിക്കുന്നതുമെല്ലാം ചർച്ചയാണ്.
∙ എൻഡിഎയുടെ പ്രീണനം
ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം സ്വീകരിച്ച തിരുത്തൽ നടപടികൾ ഫലം കാണുമെന്നാണ് എൻഡിഎ പ്രതീക്ഷ. വികസന, ക്ഷേമപദ്ധതികൾ ഓടിനടന്നു പ്രഖ്യാപിച്ച ഷിൻഡെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു രാഷ്ട്രീയനിലം ഉഴുതുമറിച്ചിട്ടുണ്ട്. സ്ത്രീകൾ, ഒബിസി, ധൻകർ, ദലിത്, മുസ്‌ലിം തുടങ്ങി ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചോർന്ന എല്ലാ വിഭാഗങ്ങളെയും സ്വാധീനിക്കാൻ കഴിയുന്ന പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചത്. 21–65 പ്രായപരിധിയിലുള്ള അർഹരായ സ്ത്രീകൾക്കു പ്രതിമാസം 1500 രൂപ നൽകുന്ന ലാഡ്കി ബഹിൻ പദ്ധതിയാണ് പ്രധാനം. രണ്ടരക്കോടിയോളം സ്ത്രീകളാണ് ഗുണഭോക്താക്കൾ. 4.5 കോടിയാണ് മഹാരാഷ്ട്രയിലെ ആകെ വനിതാ വോട്ടർമാർ എന്നതിനാൽ, നവംബറിലേതു സ്ത്രീകൾ വിധി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പായി മാറിയാലും അദ്ഭുതപ്പെടാനില്ല.
യുവാക്കൾക്കു തൊഴിൽ പരിശീലനത്തിനു പ്രതിമാസം 6000 മുതൽ 10,000 രൂപ വരെ സ്റ്റൈപൻഡ്, അർഹരായ കർഷകർക്കു സൗജന്യവൈദ്യുതി തുടങ്ങി പദ്ധതികൾ വേറെയുമുണ്ട്. ഒബിസി പട്ടികയിൽ സംസ്ഥാനത്തെ 19 ജാതികളെയും ഉപജാതികളെയും ഉൾപ്പെടുത്താനുള്ള നടപടി, ഒന്നരക്കോടിയോളം വരുന്ന ധൻകർ (ആട്ടിടയ) സമുദായത്തെ പട്ടികവർഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കം, മദ്രസ അധ്യാപകരുടെ ശമ്പളം ഇരട്ടിയിലേറെയാക്കിയത്, മഹാരാഷ്ട്രാ പട്ടികജാതി കമ്മിഷനു ഭരണഘടനാ പദവി നൽകാനുള്ള നീക്കം തുടങ്ങിയവയും വോട്ടിനുള്ള ശ്രമങ്ങളാണ്. ഒപ്പം നാടൻപശുക്കൾക്കു സംസ്ഥാന പദവി പ്രഖ്യാപിച്ച് ഹൈന്ദവ പ്രീണനവുമുണ്ട്.
വികസനപ്രവർത്തനങ്ങളും ആനുകൂല്യവിതരണങ്ങളും ഉയർത്തിക്കാട്ടാൻ ഓടിനടക്കുകയാണ് മന്ത്രിമാർ. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം മഹാരാഷ്ട്രയിൽ പലവട്ടം വന്നുപോയ പ്രധാനമന്ത്രി നരേന്ദ്ര മോദി പതിനായിരക്കണക്കിനു കോടി രൂപയുടെ പദ്ധതികൾക്കാണു തുടക്കമിട്ടത്. കേന്ദ്രമന്ത്രി അമിത് ഷായുടെ നിരന്തര സന്ദർശനവും ഇടപെടലുകളും അധികാരം നിലനിർത്താനുള്ള എൻഡിഎയുടെ കഠിനശ്രമത്തിനു തെളിവാണ്.