കുടുംബത്തിലെ 6 ആകസ്മിക മരണങ്ങളെ കൊലപാതകമാക്കിയ വിഷം: ശ്വസിച്ചാൽ മാരകം, ഒരു തുള്ളി കഴിച്ചാൽ മരണം
ഈ അടുത്തകാലത്താണ് നെറ്റ്ഫ്ലിക്സിൽ ഒരു ഡോക്യുമെന്ററി കണ്ടത്. ഒരേ കുടുംബത്തിലെ ആറ് ആകസ്മിക മരണങ്ങൾ പിന്നീടു കൊലപാതകങ്ങളായി വിധിയെഴുതി. സയനൈഡായിരുന്നു ഇതിലെ വില്ലൻ. കഴിഞ്ഞ ജൂലൈയിൽ ബാങ്കോക്കിലെ ഹോട്ടലിൽ സൽക്കാരത്തിനിടെ ചായയിൽ സയനൈഡ് കലർത്തി ആറു പേരെ കൊലപ്പെടുത്തിയ കേസും മാധ്യമശ്രദ്ധ നേടി. പ്രകൃതിയിലെ വിഷങ്ങളിൽ ഏറ്റവും മാരകം ക്ലോസ്‌ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന ബോട്ടുലിനം ടോക്‌സിനാണ്. മൂർഖന്റെ വിഷത്തെക്കാൾ പത്തുലക്ഷം മടങ്ങ് വീര്യമുള്ളതാണിത്. പക്ഷേ, കൊടിയ വിഷങ്ങളെപ്പറ്റി പറയുമ്പോഴെല്ലാം

ഈ അടുത്തകാലത്താണ് നെറ്റ്ഫ്ലിക്സിൽ ഒരു ഡോക്യുമെന്ററി കണ്ടത്. ഒരേ കുടുംബത്തിലെ ആറ് ആകസ്മിക മരണങ്ങൾ പിന്നീടു കൊലപാതകങ്ങളായി വിധിയെഴുതി. സയനൈഡായിരുന്നു ഇതിലെ വില്ലൻ. കഴിഞ്ഞ ജൂലൈയിൽ ബാങ്കോക്കിലെ ഹോട്ടലിൽ സൽക്കാരത്തിനിടെ ചായയിൽ സയനൈഡ് കലർത്തി ആറു പേരെ കൊലപ്പെടുത്തിയ കേസും മാധ്യമശ്രദ്ധ നേടി. പ്രകൃതിയിലെ വിഷങ്ങളിൽ ഏറ്റവും മാരകം ക്ലോസ്‌ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന ബോട്ടുലിനം ടോക്‌സിനാണ്. മൂർഖന്റെ വിഷത്തെക്കാൾ പത്തുലക്ഷം മടങ്ങ് വീര്യമുള്ളതാണിത്. പക്ഷേ, കൊടിയ വിഷങ്ങളെപ്പറ്റി പറയുമ്പോഴെല്ലാം നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നതു സയനൈഡ് തന്നെ. ഇതിന്റെ രാസപ്രവർത്തനവും ഇതുള്ളിൽ ചെന്നാൽ മനുഷ്യശരീരത്തിൽ എന്താണു സംഭവിക്കുന്നതെന്നും നോക്കാം.
രാസപരമായി സയാനോ (-C≡N) ഗ്രൂപ്പോടുകൂടിയ സംയുക്തങ്ങളെയാണു സയനൈഡെന്നു വിളിക്കുന്നത്. സയനൈഡുകൾ പല തരത്തിലുണ്ട്. സയനൈഡ് ഹൈഡ്രജൻ വാതകവുമായി ചേർന്നാൽ ഹൈഡ്രജൻ സയനൈഡ് ഉണ്ടാകും. ഇതു നിറമില്ലാത്ത വാതകമാണ്. ക്ലോറിനുമായി ചേർന്നാൽ സയനോജൻ ക്ലോറൈഡ് എന്ന മറ്റൊരു വാതകമുണ്ടാകും. സോഡിയം അല്ലെങ്കിൽ പൊട്ടാസ്യം എന്നിവയിൽ ചേരുകയാണെങ്കിൽ സോഡിയം സയനൈഡ് അല്ലെങ്കിൽ പൊട്ടാസ്യം സയനൈഡ് രൂപീകരിക്കപ്പെടും. പൊടിയുപ്പുപോലുള്ള രൂപത്തിലാണ് ഇവ കാണപ്പെടുന്നത്.
സയനൈഡിനു ബദാമിന്റെ മണം ഉണ്ടെന്നാണു പറയപ്പെടുന്നത്. പക്ഷേ, പലർക്കും ഇത് അനുഭവപ്പെടില്ല. ഏറ്റവും അപകടകരം വാതകരൂപത്തിലുള്ള സയനൈഡാണ്. വാതക സയനൈഡുകൾ വളരെപ്പെട്ടെന്നു ശ്വസനത്തിലൂടെ ശരീരത്തിലേക്കു കടന്ന് അടിയന്തര പ്രശ്നങ്ങളുണ്ടാക്കും. ‘sola dosis facit venenum’ എന്നൊരു ലാറ്റിൻ പ്രയോഗമുണ്ട്. ഒരു വസ്തുവിന്റെ വിഷലിപ്തത എത്ര അളവിലാണ് അതുപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചാണെന്നതാണ് ഇതിന്റെ അർഥം. വ്യക്തമായി പറഞ്ഞാൽ, എത്ര അളവിൽ ഒരു വസ്തു കഴിക്കുന്നു എന്നതാണ് വിഷാംശം കണക്കാക്കാനുള്ള മാനദണ്ഡം.
പാമ്പിന്റെ വിഷംപോലും ഒരു പ്രത്യേക അളവിനപ്പുറമില്ലെങ്കിൽ അതു വിഷകരമല്ല. വിഷമല്ല എന്നു നമ്മൾ വിചാരിക്കുന്ന പലതും അളവിൽ കൂടുതൽ കഴിച്ചാൽ അതും വിഷമാകാം. സയനൈഡിന്റെ മാരകഡോസ് ഒരു കിലോഗ്രാമിന് ഒരു മില്ലിഗ്രാം എന്ന അളവിലാണ്. അതായത് 70 കിലോ ഭാരമുള്ള ഒരാൾക്ക് 70 മില്ലിഗ്രാം സയനൈഡ് മാരകമായി മാറും. ഇത് ഏകദേശം ഒരു ടീസ്പൂൺ സയനൈഡിന്റെ എട്ടിലൊന്നാണ്.
∙ മരണം സംഭവിക്കുന്നതെങ്ങനെ?
സയനൈഡ് വിഷബാധയേൽക്കുമ്പോൾ കോശങ്ങൾക്കു രക്തത്തിൽനിന്ന് ഓക്സിജൻ എടുക്കാൻ കഴിയാത്തതു കാരണമാണു മരണമുണ്ടാകുന്നതെന്നു ചുരുക്കത്തിൽ പറയാം. സയനൈഡ് അയോണുകൾ (CN-) നമ്മുടെ കോശങ്ങളിലെ മൈറ്റോകോൺഡ്രിയയിലുള്ള ഊർജ ഉൽപാദന പ്രക്രിയയെ തടസ്സപ്പെടുത്തും. ഇതു രക്തത്തിലെ പ്രാണവായുവിന്റെ അളവു കുറയ്ക്കും. ഓക്സിജന്റെ അളവു കുറയുന്നതിനാൽ ആഹാരത്തെ ഓക്സീകരിച്ച് ഊർജം ഉൽപാദിപ്പിക്കുന്ന പ്രക്രിയയും തടസ്സപ്പെടും. മൈറ്റോകോൺഡ്രിയയ്ക്ക് ഊർജവാഹകരായ അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ് തന്മാത്രകൾ (ATP) ഉണ്ടാക്കാൻ സാധിക്കാത്ത നില സയനൈഡ് മൂലം വരും. ഇതോടെ കോശങ്ങൾ ആവശ്യത്തിന് ഊർജം കിട്ടാതെ നശിക്കാൻ തുടങ്ങും. ഈ പ്രക്രിയ തുടങ്ങി ഏതാനും മിനിറ്റുകൾക്കകം ആൾ മരിക്കും.
∙ കപ്പയിലെ സയനൈഡ്
മുൻപൊരിക്കൽ മരച്ചീനിയിലെ സയനൈഡ് സാന്നിധ്യത്തെക്കുറിച്ചു ഈ കോളത്തിൽ വിശദമായി എഴുതിയിരുന്നു. പ്രകൃതിയിൽ നമ്മൾ സാധാരണയായി കഴിക്കുന്നതും ഉപയോഗിക്കുന്നതുമായ പല ഉൽപന്നങ്ങളിലും കുറഞ്ഞ അളവിൽ സയനൈഡുണ്ട്. കയ്പില്ലാത്ത ഒരു കിലോ കപ്പക്കിഴങ്ങിൽ ഏകദേശം 20 മില്ലിഗ്രാം സയനൈഡ് കാണും. കപ്പയിലെ സയനൈഡിന്റെ അളവിനനുസരിച്ചു കയ്പും കൂടും. നല്ല കയ്പുള്ള കപ്പയിൽ ഒരു കിലോഗ്രാമിൽ ഏകദേശം ഒരു ഗ്രാം സയനൈഡ് കാണും. കപ്പയിലുള്ള 2.5 മില്ലിഗ്രാം സയനൈഡ് മതി ഒരു എലിയെ കൊല്ലാൻ. കപ്പയിൽ മാത്രമല്ല, ആപ്പിളിന്റെ കുരുവിൽ, പലതരം പഴങ്ങളുടെ തൊലിയിൽ, കിഴങ്ങുകളിൽ, വേരുകളിൽ ഒക്കെ ചെറിയ അളവിൽ നമുക്കു ഹാനികരമല്ലാത്ത അളവിൽ സയനൈഡുണ്ട്. പ്രാണികളിൽ നിന്നും കീടങ്ങളിൽ നിന്നും അവയെ രക്ഷിക്കാൻ പ്രകൃതിയുടെ രാസകവചമാണിത്.