2024ലെ വൈദ്യശാസ്ത്രത്തിലുള്ള നൊബേൽ സമ്മാനം വിക്ടർ ആംബ്രോസ്, ഗാരി റവ്കുൻ എന്നിവർക്കാണ്. 1993ൽ പുഴുക്കളിൽനിന്നാണ് ഈ ഗവേഷകർ മൈക്രോ ആർഎൻഎ കണ്ടെത്തിയത്. ജനിതക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ മൈക്രോ ആർഎൻഎ വലിയ പങ്ക് വഹിക്കുന്നുണ്ട്. വലുപ്പം കുറവാണെങ്കിലും (ഏകദേശം 20 മുതൽ 22 ന്യൂക്ലിയോടൈഡ് വരെ മാത്രം നീളം. .676 നാനോമീറ്ററാണ് ഒരു ന്യൂക്ലിയോടൈഡിന്റെ നീളം) ജീനുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ വലിയ ശേഷിയുള്ളതിനാലാണ് പല ജൈവപ്രവർത്തനങ്ങളിലും ഇവ നിർണായകമാകുന്നത്. ഇവയെ കണ്ടെത്തിയശേഷം ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ഗവേഷണങ്ങൾ നടന്നു. രോഗങ്ങൾ കണ്ടെത്തുന്നതിലും അവയ്ക്കുള്ള ചികിത്സ നിശ്ചയിക്കുന്നതിലും ഇവയ്ക്കു നിർണായക സഹായങ്ങൾ ചെയ്യാനാകും. മൈക്രോ ആർഎൻഎകൾ ഈ രണ്ടു ഘട്ടങ്ങൾക്കിടയിലാണ് രൂപപ്പെടുന്നത്. മെസഞ്ചർ ആർഎൻഎ (എംആർഎൻഎ) നിർമിക്കപ്പെട്ടു കഴിയുമ്പോൾ, മൈക്രോ ആർഎൻഎകൾക്ക് ഇവയുമായി ബന്ധിപ്പിക്കപ്പെട്ടു നിൽക്കാൻ സാധിക്കും. മൈക്രോ ആർഎൻഎ ഒരു പ്രത്യേക മെസഞ്ചർ ആർഎൻഎയുമായി ബന്ധിപ്പിക്കപ്പെട്ടാൽ

2024ലെ വൈദ്യശാസ്ത്രത്തിലുള്ള നൊബേൽ സമ്മാനം വിക്ടർ ആംബ്രോസ്, ഗാരി റവ്കുൻ എന്നിവർക്കാണ്. 1993ൽ പുഴുക്കളിൽനിന്നാണ് ഈ ഗവേഷകർ മൈക്രോ ആർഎൻഎ കണ്ടെത്തിയത്. ജനിതക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ മൈക്രോ ആർഎൻഎ വലിയ പങ്ക് വഹിക്കുന്നുണ്ട്. വലുപ്പം കുറവാണെങ്കിലും (ഏകദേശം 20 മുതൽ 22 ന്യൂക്ലിയോടൈഡ് വരെ മാത്രം നീളം. .676 നാനോമീറ്ററാണ് ഒരു ന്യൂക്ലിയോടൈഡിന്റെ നീളം) ജീനുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ വലിയ ശേഷിയുള്ളതിനാലാണ് പല ജൈവപ്രവർത്തനങ്ങളിലും ഇവ നിർണായകമാകുന്നത്. ഇവയെ കണ്ടെത്തിയശേഷം ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ഗവേഷണങ്ങൾ നടന്നു. രോഗങ്ങൾ കണ്ടെത്തുന്നതിലും അവയ്ക്കുള്ള ചികിത്സ നിശ്ചയിക്കുന്നതിലും ഇവയ്ക്കു നിർണായക സഹായങ്ങൾ ചെയ്യാനാകും. മൈക്രോ ആർഎൻഎകൾ ഈ രണ്ടു ഘട്ടങ്ങൾക്കിടയിലാണ് രൂപപ്പെടുന്നത്. മെസഞ്ചർ ആർഎൻഎ (എംആർഎൻഎ) നിർമിക്കപ്പെട്ടു കഴിയുമ്പോൾ, മൈക്രോ ആർഎൻഎകൾക്ക് ഇവയുമായി ബന്ധിപ്പിക്കപ്പെട്ടു നിൽക്കാൻ സാധിക്കും. മൈക്രോ ആർഎൻഎ ഒരു പ്രത്യേക മെസഞ്ചർ ആർഎൻഎയുമായി ബന്ധിപ്പിക്കപ്പെട്ടാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024ലെ വൈദ്യശാസ്ത്രത്തിലുള്ള നൊബേൽ സമ്മാനം വിക്ടർ ആംബ്രോസ്, ഗാരി റവ്കുൻ എന്നിവർക്കാണ്. 1993ൽ പുഴുക്കളിൽനിന്നാണ് ഈ ഗവേഷകർ മൈക്രോ ആർഎൻഎ കണ്ടെത്തിയത്. ജനിതക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ മൈക്രോ ആർഎൻഎ വലിയ പങ്ക് വഹിക്കുന്നുണ്ട്. വലുപ്പം കുറവാണെങ്കിലും (ഏകദേശം 20 മുതൽ 22 ന്യൂക്ലിയോടൈഡ് വരെ മാത്രം നീളം. .676 നാനോമീറ്ററാണ് ഒരു ന്യൂക്ലിയോടൈഡിന്റെ നീളം) ജീനുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ വലിയ ശേഷിയുള്ളതിനാലാണ് പല ജൈവപ്രവർത്തനങ്ങളിലും ഇവ നിർണായകമാകുന്നത്. ഇവയെ കണ്ടെത്തിയശേഷം ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ഗവേഷണങ്ങൾ നടന്നു. രോഗങ്ങൾ കണ്ടെത്തുന്നതിലും അവയ്ക്കുള്ള ചികിത്സ നിശ്ചയിക്കുന്നതിലും ഇവയ്ക്കു നിർണായക സഹായങ്ങൾ ചെയ്യാനാകും. മൈക്രോ ആർഎൻഎകൾ ഈ രണ്ടു ഘട്ടങ്ങൾക്കിടയിലാണ് രൂപപ്പെടുന്നത്. മെസഞ്ചർ ആർഎൻഎ (എംആർഎൻഎ) നിർമിക്കപ്പെട്ടു കഴിയുമ്പോൾ, മൈക്രോ ആർഎൻഎകൾക്ക് ഇവയുമായി ബന്ധിപ്പിക്കപ്പെട്ടു നിൽക്കാൻ സാധിക്കും. മൈക്രോ ആർഎൻഎ ഒരു പ്രത്യേക മെസഞ്ചർ ആർഎൻഎയുമായി ബന്ധിപ്പിക്കപ്പെട്ടാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024ലെ വൈദ്യശാസ്ത്രത്തിലുള്ള നൊബേൽ സമ്മാനം വിക്ടർ ആംബ്രോസ്, ഗാരി റവ്കുൻ എന്നിവർക്കാണ്. 1993ൽ പുഴുക്കളിൽനിന്നാണ് ഈ ഗവേഷകർ മൈക്രോ ആർഎൻഎ കണ്ടെത്തിയത്. ജനിതക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ മൈക്രോ ആർഎൻഎ വലിയ പങ്ക് വഹിക്കുന്നുണ്ട്. വലുപ്പം കുറവാണെങ്കിലും (ഏകദേശം 20 മുതൽ 22 ന്യൂക്ലിയോടൈഡ് വരെ മാത്രം നീളം. .676 നാനോമീറ്ററാണ് ഒരു ന്യൂക്ലിയോടൈഡിന്റെ നീളം) ജീനുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ വലിയ ശേഷിയുള്ളതിനാലാണ് പല ജൈവപ്രവർത്തനങ്ങളിലും ഇവ നിർണായകമാകുന്നത്. ഇവയെ കണ്ടെത്തിയശേഷം ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ഗവേഷണങ്ങൾ നടന്നു. രോഗങ്ങൾ കണ്ടെത്തുന്നതിലും അവയ്ക്കുള്ള ചികിത്സ നിശ്ചയിക്കുന്നതിലും ഇവയ്ക്കു നിർണായക സഹായങ്ങൾ ചെയ്യാനാകും.

മൈക്രോ ആർഎൻഎകൾ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് അറിയണമെങ്കിൽ ജീനുകൾ നിയന്ത്രിക്കപ്പെടുന്നതെങ്ങനെയെന്ന് അറിയണം. നമ്മുടെ ജീനുകൾക്ക് പ്രോട്ടീനുകളുണ്ടാക്കാനുള്ള ശേഷിയുണ്ട്. ട്രാൻസ്ക്രിപ്ഷൻ, ട്രാൻസ്‌ലേഷൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള പ്രവർത്തനങ്ങൾ മുഖേനയാണിത്. ഒരു ജീനിൽനിന്നുള്ള ഡിഎൻഎ ഘടന, മെസഞ്ചർ ആർഎൻഎയിലേക്കു പകർത്തുന്നതാണ് ട്രാൻസ്ക്രിപ്ഷൻ. ഈ മെസഞ്ചർ ആർഎൻഎ ഉപയോഗിച്ചു കോശങ്ങൾ പ്രോട്ടീൻ ഉണ്ടാക്കുന്നതാണ് ട്രാൻസ്‌ലേഷൻ.

മൈക്രോ ആർഎൻഎകൾ ഈ രണ്ടു ഘട്ടങ്ങൾക്കിടയിലാണ് രൂപപ്പെടുന്നത്. മെസഞ്ചർ ആർഎൻഎ (എംആർഎൻഎ) നിർമിക്കപ്പെട്ടു കഴിയുമ്പോൾ, മൈക്രോ ആർഎൻഎകൾക്ക് ഇവയുമായി ബന്ധിപ്പിക്കപ്പെട്ടു നിൽക്കാൻ സാധിക്കും. മൈക്രോ ആർഎൻഎ ഒരു പ്രത്യേക മെസഞ്ചർ ആർഎൻഎയുമായി ബന്ധിപ്പിക്കപ്പെട്ടാൽ അതിന് ആ എംആർഎൻഎയെ പ്രോട്ടീൻ ഉണ്ടാക്കുന്നതിൽനിന്നു തടയാനോ അല്ലെങ്കിൽ എംആർഎൻഎയെത്തന്നെ നശിപ്പിക്കാനോ കഴിയും. കോശങ്ങൾക്കുള്ളിൽ ഉണ്ടാകുന്ന പ്രോട്ടീനുകളെയും അതിന്റെ അളവിനെയും നിയന്ത്രിക്കാൻ ഇതു സഹായകമാകും. മൈക്രോ ആർഎൻഎകളെ കണ്ടെത്തുന്നതിനു മുൻപു ജീനുകളുടെ നിയന്ത്രണം പ്രോട്ടീനുകൾക്കാണെന്നാണ് വിശ്വസിച്ചിരുന്നത്.

വൈദ്യശാസ്ത്ര നൊബേൽ നേടിയ വിക്ടർ ആംബ്രോസും ഗാരി റവികുനും (Photo by Steve Jennings/ AFP)
ADVERTISEMENT

മൈക്രോ ആർഎൻഎകൾ പല ജീനുകളുടെയും പ്രവർത്തനം ഒരേസമയം നിയന്ത്രിക്കും. പ്രോട്ടീനുകൾ പല കോശപ്രവർത്തനങ്ങളിലും ഉൾപ്പെട്ടിരിക്കുന്നതിനാൽ പലതരത്തിലുള്ള ജൈവിക പ്രക്രിയകളിൽ മൈക്രോ ആർഎൻഎക്കു സ്വാധീനം ചെലുത്താൻ കഴിയും. കോശങ്ങളുടെ വളർച്ചയെയും വ്യത്യസ്ത കോശങ്ങളായി അവ മാറുന്നതിനെയും നിയന്ത്രിക്കാനുമാകും. പല ജൈവിക പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നവയായതിനാൽ ഇവയ്ക്കു ബയോമാർക്കറുകളായി പ്രവർത്തിക്കാനാകും. ഒരു രോഗത്തിന്റെ സാന്നിധ്യവും വ്യാപ്തിയും വ്യക്തമാക്കുന്ന തന്മാത്രകളാണ് ബയോമാർക്കറുകൾ.

മൈക്രോ ആർഎൻഎകൾ വളരെ സ്ഥിരതയോടെ നിൽക്കുന്നവയാണെന്നതാണ് ഇവയെ ബയോമാർക്കറുകളായി ഉപയോഗിച്ചാലുള്ള ഗുണം. പെട്ടെന്നു നശിച്ചുപോകുന്ന ചില പ്രോട്ടീനുകളിൽനിന്നു വ്യത്യസ്തമായി ഇവ താപനിലയിലെ മാറ്റങ്ങളെ പ്രതിരോധിക്കും. രക്തം, മൂത്രം തുടങ്ങി പല ശരീരദ്രാവകങ്ങളിലും ഇവയുടെ സാന്നിധ്യം കണ്ടെത്താനുമാകും. ചില മൈക്രോ ആർഎൻഎകൾ ചില അസുഖങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ഗവേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കാൻസറിൽ ചില മൈക്രോ ആർഎൻഎകൾ ഒരുപാടുണ്ട്. സാധാരണ അളവിൽനിന്നു കൂടിയ അളവിൽ ഇവയെ കാണാം.

മൈക്രോ ആർഎൻഎയുടെ കണ്ടെത്തലിനു സഹായിച്ച സൂക്ഷ്മജീവി നെമറ്റോഡിന്റെ മൈക്രോസ്കോപിക് ചിത്രം (Photo by Lauren LAMBERT / AFP)

എന്നാൽ, മറ്റു ചില അസുഖങ്ങളിൽ ഇവയുടെ അളവു താരതമ്യേന കുറവായിരിക്കും. ഇത്തരം അളവുകൾ കണക്കാക്കി രോഗങ്ങളുടെ വ്യാപ്തി മനസ്സിലാക്കാനും ചികിത്സ നിർണയിക്കാനും സാധിക്കും. മൈക്രോ ആർഎൻഎ ഗവേഷണം ഇപ്പോഴും ശൈശവാവസ്ഥയിലാണ്. എന്നാൽ, ഇതിനു ഭാവിയിൽ വലിയ സാധ്യതയുണ്ട്. രോഗങ്ങളെ കണ്ടെത്താനുള്ള മാർഗങ്ങൾ കൂടുതൽ കുറ്റമറ്റതാക്കാൻ ഇവയ്ക്കു കഴിയും. നിലവിൽ ചികിത്സിക്കാൻ പ്രയാസമേറിയ ചില കാൻസറുകളും നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട ചില രോഗങ്ങളും മൈക്രോ ആർഎൻഎ ഉപയോഗിച്ചു ചികിത്സിക്കാൻ മാർഗങ്ങൾ തെളിഞ്ഞേക്കാം.

∙ പുതിയ ബുദ്ധിയുടെ ന്യൂറോണുകൾ

ADVERTISEMENT

എഐ അധിഷ്ഠിത സംവിധാനങ്ങളാൽ മനുഷ്യരാശി പ്രവർത്തനങ്ങൾ പരിഷ്കരിക്കുന്ന കാലഘട്ടമാണ് ഇത്. മനുഷ്യനും യന്ത്രവും തമ്മിൽ പരസ്പരം ബന്ധപ്പെട്ടുള്ള ബുദ്ധി വിനിമയം വഴി അനേകം അവിശ്വസനീയമായ കാര്യങ്ങളാണു യാഥാർഥ്യമാകുന്നത്. ഇതെല്ലാം യാഥാർഥ്യമായത് മെഷീൻ ലേണിങ് സാങ്കേതികവിദ്യയിൽ കുറച്ചുകാലമായി വന്ന വികസനങ്ങളാലാണ്. വലിയ അളവിലുള്ള ഡേറ്റയിൽ നിന്ന് പഠനവും ഡേറ്റ ഉൽപാദനവും നടത്താൻ സാധിക്കുന്ന ന്യൂറൽ നെറ്റ്‌വർക്കുകൾ ഈ സാങ്കേതികവിദ്യയിലെ നാഴികക്കല്ലായി. നമ്മുടെ നാഡീവ്യൂഹം പോലെ ബുദ്ധിശക്തിയുടെ വലയമാണ് ഇവ. വലിയ കാര്യങ്ങൾ തുടങ്ങുന്നത് ചെറിയ അടിസ്ഥാനങ്ങളിൽ നിന്നാണ്. മെഷീൻ ലേണിങ്ങിലെ ഈ അടിസ്ഥാനങ്ങൾ ഒരുക്കിയ ജെഫ്രി ഇ. ഹിന്റനും ജോൺ ജെ. ഹോപ്‌ഫീൽഡിനുമാണ് 2024ലെ ഭൗതികശാസ്ത്ര നൊബേൽ.

ന്യൂറൽ നെറ്റ്‌വർക്കിലെ അടിസ്ഥാന യൂണിറ്റുകൾ ന്യൂറോണുകൾ എന്നറിയപ്പെടുന്നു. ശരീരത്തിലെ ന്യൂറോണുകളല്ല, മറിച്ച് ഇവ ഭൗതികശാസ്ത്രപരമായ അവസ്ഥകളാണ്. പരസ്പരം ബന്ധപ്പെട്ട് പഠനം നടത്താനും ഘടനകൾ മനസ്സിലാക്കാനും കൃത്യമായ വിവരങ്ങൾ കിട്ടാത്ത ഒരു സാഹചര്യത്തിൽ അത് ഊഹിച്ചു മനസ്സിലാക്കാനും ശേഷിയുള്ള ഹോപ്ഫീൽഡ് നെറ്റ്‌വർക്കുകളും അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബോൾട്സ്മാൻ സംവിധാനവും മെഷീൻ ലേണിങ്ങിന്റെ പരിഷ്കരണത്തിലെ ആദ്യപടികളായിരുന്നു.

റോയൽ സ്വീഡിഷ് അക്കാദമി ഭൗതികശാസ്ത്ര നൊബേൽ പ്രഖ്യാപിക്കുന്നു (Photo by Jonathan NACKSTRAND / AFP)

1982 ൽ ആണ് ജോൺ ഹോപ്‌ഫീൽഡ് കൃത്രിമ ന്യൂറൽ നെറ്റ്‌വർക് വികസിപ്പിച്ചെടുത്തത്. മനുഷ്യന്റെ മസ്തിഷ്കം ഓർമകൾ ശേഖരിക്കുന്നതും അതു പിന്നീട് വീണ്ടെടുത്ത് ഉപയോഗിക്കുന്നതും പോലെ ചെയ്യാനുള്ള ശേഷി ഈ നെറ്റ്‌വർക്കിനുണ്ടായിരുന്നു. ഹോപ്ഫീൽഡ് നെറ്റ്‌വർക് എന്ന് ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌അത് അറിയപ്പെട്ടു. അന്യോന്യം ബന്ധിക്കപ്പെട്ടു കിടക്കുന്ന ന്യൂറോണുകളുടെ ശേഖരമാണത്. തൊട്ടു ബന്ധപ്പെട്ടുള്ള ന്യൂറോണിൽ നിന്നുള്ള ഇൻപുട് ലഭിക്കുന്നതു പ്രകാരം ഓൺ അല്ലെങ്കിൽ ഓഫ് അവസ്ഥയിൽ ആകും ഇതിലെ ന്യൂറോണുകൾ. ഘടനകളും ഓർമകളുമൊക്കെ ശേഖരിച്ചു വയ്ക്കുന്നത് ഈ ‌വിധമാണ്.

ഭാഗികമായുള്ള ഒരു ഘടന നമ്മൾ ഈ നെറ്റ്‌വർക്കിനു നൽകിയാൽ അതുമായി അടുത്തുനിൽക്കുന്ന ഘടന നമുക്ക് തരാനുള്ള ശേഷി ഇതിനുണ്ട്. നമ്മൾ ഒരു കാറിന്റെ കുറച്ചുഭാഗം കണ്ടിട്ട് അത് ഏതു കാറാണെന്ന് ഊഹിക്കുന്നതു പോലെ. മനുഷ്യന്റെ തലച്ചോർ പ്രവർത്തിക്കുന്നതു പോലെയൊക്കെ പ്രവർത്തിക്കാനുള്ള മാന്ത്രികശേഷി മെഷീൻ ലേണിങ്ങിനുണ്ടെന്നു ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ച നെറ്റ്‌വർക്കുകളിലൊന്നായിരുന്നു ഇത്. 1985 ൽ ജെഫ്രി ഹിന്റൻ മറ്റു 2 പേർക്കൊപ്പം ബോൾട്സ്മാൻ മെഷീൻ സംവിധാനം വികസിപ്പിച്ചെടുത്തു. ബൈനറി അടിസ്ഥാനത്തിലുള്ള ന്യൂറോണുകളുടെ ശേഖരമായിരുന്നു ഇത്. വിസിബിൾ, ഹിഡൻ എന്നിങ്ങനെ 2 തരമായിട്ടാണ് ഇവ വിഭജിച്ചിരിക്കുന്നത്. ഈ നെറ്റ്‌വർക്കിലെ ന്യൂറോണുകളും തമ്മിൽ ബന്ധിക്കപ്പെട്ടതാണ്. വിസിബിൾ യൂണിറ്റുകൾ പ്രത്യക്ഷത്തിലുള്ള ഡേറ്റ പിടിച്ചെടുക്കും. ഹിഡൻ യൂണിറ്റുകളിൽ ഡേറ്റയിലെ പരോക്ഷ ബന്ധങ്ങൾ അപഗ്രഥിക്കും.

റോയൽ സ്വീഡിഷ് അക്കാദമി ഭൗതികശാസ്ത്ര നൊബേൽ പ്രഖ്യാപിക്കുമ്പോൾ സ്ക്രീനിൽ ജെഫ്രി ഇ. ഹിന്റന്റെയും ജോൺ ജെ. ഹോപ്‌ഫീൽഡിന്റെയും ചിത്രം (Photo by Jonathan NACKSTRAND / AFP)
ADVERTISEMENT

ഈ നെറ്റ്‌വർക്കിലെ ന്യൂറോണുകളുടെ വിന്യാസം ബോൾട്സ്മാൻ ഡിസ്ട്രിബ്യൂഷൻ സങ്കൽപം വഴിയാണ്. ഊർജം നൽകിയാണ് ഇതു സാധിക്കുന്നത്. നെറ്റ്‌വർക് പഠിക്കേണ്ട വിന്യാസങ്ങളുടെ ഊർജം കുറച്ചും പഠിക്കേണ്ടാത്തവയുടെ ഊർജം കൂട്ടിയുമാണ് ഇതു സാധിക്കുന്നത്. ഇതാണ് ഭൗതികശാസ്ത്രവുമായുള്ള ബന്ധം. ഇത്തരം ബന്ധങ്ങളാണ് നൊബേലിന് പരിഗണിച്ചതും. ബോൾട്സ്മാൻ സംവിധാനം ഇന്ന് ചില ഇ കമേഴ്സ് സൈറ്റുകളിലെ കൊളാബറേറ്റീവ് ഫിൽട്ടറിങ് സംവിധാനത്തിൽ ഉപയോഗിക്കുന്നുണ്ട്. ഒരേ സവിശേഷതകളും ശീലങ്ങളുമുള്ള വ്യക്തികളെ തരംതിരിച്ച് ഇവർക്ക് പൊതുവായി ഉൽപന്നങ്ങളും മറ്റും പരിചയപ്പെടുത്താനാണ് ഇതുപയോഗിക്കുന്നത്. പുതുതായി ഡേറ്റ ഉൽപാദിപ്പിക്കാനും ഇത് ഉപയോഗപ്രദമാണ്.

ന്യൂറൽ നെറ്റ്‌വർക്കുകളിലെ അറ്റൻഷൻ ബേസ്ഡ് ലേണിങ്, ട്രാൻസ്ഫോമർ ബേസ്ഡ് ലാംഗ്വിജ് മോഡലുകൾ തുടങ്ങിയവ ഹോപ്ഫീൽഡിന്റെയും ഹിന്റന്റെയും സംഭാവനകൾ പരിഷ്കരിച്ചുണ്ടാക്കിയതാണ്. മനുഷ്യ മസ്തിഷ്കത്തിന്റെ ശേഷികൾ പരിഗണിച്ചുള്ള ഈ സംഭാവനകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജനറേറ്റീവ് എഐ എന്നീ രംഗങ്ങളിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കി. ഈ ശാസ്ത്രജ്ഞർക്ക് ഇപ്പോൾ നൊബേൽ സമ്മാനിച്ചത് എഐ രംഗത്തിനെ കൂടുതൽ ആകർഷകമാക്കും എന്നതിൽ സംശയമില്ല.

∙ പ്രോട്ടീനുകളുടെ ചുരുളഴിച്ചവർ

ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം നേടിയ ഡേവിഡ് ബെക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജംപർ എന്നിവരുടെ ‌‌‌സംഭാവനകൾക്കു പല മേഖലകളിലാണ് പ്രസക്തി. വാഷിങ്ടൻ സർവകലാശാലയിലെ ശാസ്ത്രജ്ഞനാണ് ബെക്കർ. ഹസാബിസ് ഗൂഗിളിന്റെ എഐ പദ്ധതിയായ ഡീപ്മൈൻഡിന്റെ സിഇഒയും ജോൺ ജംപർ ലണ്ടനിലെ ഗൂഗിൾ ഡീപ്മൈൻഡ് ഗവേഷണ ലാബിൽ സീനിയർ റിസർച് സയന്റിസ്റ്റുമാണ്. അസാധ്യമെന്നു കരുതിയിരുന്ന, പുതിയതരം പ്രോട്ടീനുകളുടെ രൂപകൽപനയാണ് ഡേവിഡ് ബെക്കർ യാഥാർഥ്യമാക്കിയത്. പ്രോട്ടീനുകളുടെ സങ്കീർണ ഘടന കണ്ടെത്താനുള്ള കംപ്യൂട്ടർ മോഡൽ വികസിപ്പിച്ചതാണ് ഹസാബിസിനെയും ജോൺ ജംപറിനെയും പുരസ്കാരത്തിനർഹരാക്കിയത്. ഈ കണ്ടുപിടിത്തങ്ങൾക്കു വലിയ സാധ്യതകളാണുള്ളത്.

ശരീരത്തിലെ പല നിർണായക ജൈവ– രാസപ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന സങ്കീർണ തന്മാത്രകളാണു പ്രോട്ടീനുകൾ. കോശങ്ങളുടെയും അവയവങ്ങളുടെയും ശരിയായ ഘടനയ്ക്കും പ്രവർത്തനത്തിനും ഇവ അത്യന്താപേക്ഷിതമാണ്. പ്രോട്ടീനുകൾ നിർമിച്ചിരിക്കുന്നത് അമിനോ ആസിഡുകളാലാണ്. പ്രോട്ടീനുകളിൽ സാധാരണ 20 വ്യത്യസ്ത അമിനോ ആസിഡുകളുണ്ട്. രണ്ടോ അതിലധികമോ അമിനോ ആസിഡുകൾ യോജിച്ച് പെപ്റ്റൈഡുകളുണ്ടാകുന്നു. ഒട്ടേറെ അമിനോ ആസിഡുകളുടെ ശൃംഖലകൾ ചേരുമ്പോൾ അതു പോളി പെപ്റ്റൈഡ് എന്നറിയപ്പെടുന്നു. പ്രോട്ടീനുകൾ നിർമിക്കപ്പെട്ടിരിക്കുന്നത് ഒന്നോ അതിലധികമോ പോളി പെപ്റ്റൈഡുകളാലാണ്.

ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം നേടിയ ജേതാക്കളായ ഡേവിഡ് ബെക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജംപർ എന്നിവരുടെ ചിത്രങ്ങൾ (Photo by Jonathan NACKSTRAND / AFP)

പറയാൻ വളരെയെളുപ്പം. എന്നാൽ, ഓരോ പ്രോട്ടീനിന്റെയും രാസശ്രേണിയും ത്രിമാനഘടനയും അമിനോ ആസിഡുകളുടെ വിന്യാസവും കണ്ടുപിടിക്കുക എളുപ്പമല്ല. 1970 മുതൽ ശാസ്ത്രജ്ഞർ ഇതിനായി ശ്രമിച്ചു. പക്ഷേ, ഇവ യാഥാർഥ്യത്തിലെത്തിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. പരമ്പരാഗത ലാബുകളിലെ രാസപ്രവർത്തനങ്ങൾ വിലയിരുത്തി സങ്കീർണഘടനകൾ കണ്ടെത്തുക പ്രയാസകരമാണ്. അതിനാൽ ഈ രംഗത്തു വലിയ പുരോഗതി ഉണ്ടായിരുന്നില്ല. എന്നാൽ, കംപ്യൂട്ടേഷനൽ കെമിസ്ട്രി എന്ന മേഖല വളർന്നതോടെ സ്ഥിതി മാറി. ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു നടത്തിയ ഗവേഷണങ്ങൾ കാര്യങ്ങൾ എളുപ്പത്തിലാക്കി.

കംപ്യൂട്ടേഷനൽ കെമിസ്ട്രി രസതന്ത്രത്തിലെ അതിവേഗം വളരുന്ന ശാഖയാണ്. കംപ്യൂട്ടർ പ്രോഗ്രാമുകളുടെ സഹായത്തോടെ സങ്കീർണ രാസ തന്മാത്രകൾ കണ്ടെത്തുന്നതിനും പുതിയ മരുന്നുകൾ രൂപകൽപന ചെയ്യുന്നതിനും ഇപ്പോൾ സാധിക്കുന്നു. പ്രോട്ടീൻ ഘടന മനസ്സിലാക്കാൻ നാലു വർഷം മുൻപാണ് ഡീപ്മൈൻഡ് ലാബിൽ ഹസാബിസും ജംപറും ആൽഫഫോൾഡ് 2 എന്ന കംപ്യൂട്ടർ മോഡൽ വികസിപ്പിച്ചെടുത്തത്. ഇതു ശാസ്ത്രലോകത്തു വൻ വിപ്ലവങ്ങളുണ്ടാക്കി. ആന്റിബയോട്ടിക് പ്രതിരോധം മനസ്സിലാക്കുക, പ്ലാസ്റ്റിക് വിഘടിപ്പിക്കാൻ കഴിയുന്ന എൻസൈമുകൾ വികസിപ്പിക്കുക തുടങ്ങിയ ഒട്ടേറെ ആപ്ലിക്കേഷനുകളിൽ ആൽഫഫോൾഡ് 2 ഉപയോഗിച്ചു. 190 രാജ്യങ്ങളിൽനിന്നുള്ള 20 ലക്ഷത്തിലധികം ആളുകൾ ആൽഫഫോൾഡ് 2 ഉപയോക്താക്കളാണ്.

രസതന്ത്ര നൊബേൽ ജേതാക്കളുടെ കണ്ടെത്തലിനെക്കുറിച്ചുള്ള റോയൽ സ്വീഡിഷ് അക്കാദമിയുടെ പ്രസന്റേഷനിൽനിന്ന് (Photo by Jonathan NACKSTRAND / AFP)

പ്രോട്ടീനുകളുടെ അദ്ഭുത രാസപ്രവർത്തനങ്ങളാണ് നമ്മുടെ ജീവൻ നിലനിൽക്കാൻ കാരണം. ശരീരത്തിലെ എല്ലാ രാസപ്രവർത്തനങ്ങളിലും അവയുടെ വലിയ സ്വാധീനം കാണാം. ശരീരത്തിന്റെ നിർമാണ ബ്ലോക്കുകളായി പ്രവർത്തിക്കുന്നതുകൂടാതെ, പ്രോട്ടീൻ തന്മാത്രകളാൽ നിർമിതമായ ഹോർമോണുകൾ, ആന്റിബോഡികൾ തുടങ്ങിയവ ശരീരത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നു. പ്രഫ. ഡേവിഡ് ബേക്കർ ആരും കണ്ടെത്തിയിട്ടില്ലാത്ത പ്രോട്ടീനുകളുടെ രൂപകൽപനയാണ് നടത്തിയത്. വൈദ്യശാസ്ത്രത്തിലും പദാർഥങ്ങളുടെ പഠനത്തിലും (മെറ്റീരിയൽ സയൻസ്) വിപുലമായ പ്രയോഗസാധ്യതകളുള്ള പ്രോട്ടീനുകളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. രോഗ പ്രതിരോധ മേഖലയിലും പുതിയ മരുന്നുകളുടെ നിർമാണത്തിലുമൊക്കെ കംപ്യൂട്ടേഷനൽ കെമിസ്ട്രി വലിയ സംഭാവനകൾ ഇനിയും നൽകുമെന്നു പ്രത്യാശിക്കാം.

കഴിഞ്ഞ ദിവസം ഭൗതികശാസ്ത്ര നൊബേൽ മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിലെ തലതൊട്ടപ്പന്മാരായ ജെഫ്രി ഹിന്റനും ജോൺ ഹോപ്ഫീൽഡിനുമാണ് ലഭിച്ചത്. രസതന്ത്ര നൊബേലിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു പരിഗണന ലഭിക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. ഡെമിസ് ഹസാബിസ്, ജോൺ ജംപർ എന്നിവരുടെ പുരസ്കാരനേട്ടം ഗൂഗിളിന്റെ ശ്രദ്ധേയ എഐ പദ്ധതിയായ ഡീപ്മൈൻഡിനുള്ള അംഗീകാരം കൂടിയാണ്. ഡീപ്മൈൻഡിന്റെ മൂന്നു സ്ഥാപകരിൽ ഒരാളുമാണ് ഹസാബിസ്. ഡീപ്മൈൻഡിൽ നിർമിക്കപ്പെട്ട ആൽഫഫോൾഡ്2 അതിന്റെ പ്രയോഗസാധ്യതകൊണ്ട് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതുവരെ കണ്ടെത്തിയിട്ടുള്ള 20 കോടി പ്രോട്ടീനുകളുടെ ഘടന കണ്ടെത്താൻ ഇതുവഴി സാധിച്ചു.

2010ൽ ഒരു ബ്രിട്ടിഷ് സംരംഭമായാണ് ഡീപ്മൈൻഡ് തുടങ്ങിയത്. 2014ൽ ഗൂഗിൾ ഇതേറ്റെടുത്തു. ഗൂഗിൾ ബ്രെയ്ൻ എന്ന വിശാല എഐ പദ്ധതിയുമായി ഇതു പിന്നീടു കൂട്ടിയോജിക്കപ്പെട്ടു. 

വൈദ്യശാസ്ത്രരംഗത്തു മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ഡീപ്മൈൻഡ്. കംപ്യൂട്ടർ ഗെയിമുകൾ മുതൽ റോബട്ടിക്സ്, പുരാവസ്തു ഗവേഷണം, മെറ്റീരിയൽ സയൻസ് എന്നിങ്ങനെ വളരെ പരന്ന പ്രവർത്തനരംഗമാണ് ഡീപ്മൈൻഡിനുള്ളത്. ഡീപ്മൈൻഡ് ഹെൽത്ത് എന്ന പേരിൽ വൈദ്യശാസ്ത്ര ഉപയോഗങ്ങൾക്കായി പ്രത്യേക പ്ലാറ്റ്ഫോമും വികസിപ്പിച്ചിട്ടുണ്ട്.

∙ അഭിവൃദ്ധിയിലേക്കു നയിക്കുന്ന വ്യവസ്ഥാപിത സ്ഥാപനങ്ങൾ

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോ സാംസ്കാരിക കാരണങ്ങളോ അറിവില്ലായ്മയോ ഒന്നുമല്ല മറിച്ച്, സമൂഹത്തിൽ നിലനിൽക്കുന്ന വ്യവസ്ഥാപിതമായ സ്ഥാപനങ്ങളാണ് ഒരു ദേശത്തെ പുരോഗതിയിലേക്കും സാമ്പത്തിക അഭിവൃദ്ധിയിലേക്കും നയിക്കുന്നത് എന്നുള്ള പഠനമാണ് ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹമായ പഠനങ്ങളുടെ സാരാംശം. മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡാരൻ അസെമൊഗ്ലു, സൈമൺ ജോൺസൺ എന്നിവർക്കും യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ ജയിംസ് എ.റോബിൻസനുമാണ് പുരസ്കാരം. രണ്ടു തരത്തിലുള്ള സ്ഥാപനങ്ങളെപ്പറ്റിയാണ് ഇവരുടെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിക്ഷേപങ്ങളും കണ്ടുപിടുത്തങ്ങളുമെല്ലാം പ്രോത്സാഹിപ്പിക്കുന്ന തുറന്ന സാമ്പത്തിക വ്യവസ്ഥയെ ഉൾക്കൊള്ളുന്ന സ്ഥാപനങ്ങളാണ് ആദ്യത്തേത്. അത് സമൂഹത്തിൽ അഭിവൃദ്ധി കൊണ്ടുവരുന്നവയാണ്.

സാമ്പത്തികശാസ്ത്ര നൊബേൽ നേടിയ ജയിംസ് എ.റോബിൻസൻ (Photo by SCOTT OLSON / GETTY IMAGES NORTH AMERICA / Getty Images via AFP)

മറ്റൊന്ന്, ഏതാനും കുറച്ചുപേരുടെ കൈകളിൽ മാത്രം സമ്പത്തും അധികാരവും കേന്ദ്രീകരിക്കുന്നത്. ഇതു വളർച്ചയെ മന്ദഗതിയിലാക്കും, ദാരിദ്ര്യം സമൂഹത്തിൽ നിന്നു വിട്ടുമാറാത്ത സ്ഥിതിയിലേക്കു നയിക്കും. ഇത്തരത്തിലുള്ള രണ്ടു സ്ഥാപനങ്ങളും രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ എത്രത്തോളം തുറന്നു പ്രവർത്തിക്കുന്നു എന്നതിനെ അപേക്ഷിച്ചാണ് ഒരു രാജ്യം പുരോഗതിയും അഭിവൃദ്ധിയും പ്രാപിക്കുകയെന്നതാണ് ഈ പഠനങ്ങളിലൂടെ ഇവർ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

∙ സാമ്രാജ്യത്വം വിതച്ചു; വികസനം വിളഞ്ഞത് ചിലയിടത്തുമാത്രം

ഒരുവീട്ടിൽ ജനിച്ചുവളർന്ന മക്കളിൽ ചിലർ അതിസമ്പന്നരും ചിലർ ദരിദ്രരുമാകുന്നതുപോലെ ഒരേ സംസ്കാരവും പാരമ്പര്യവും കൈമുതലായുള്ള ഇന്ത്യയ്ക്കും പാക്കിസ്ഥാനും ബംഗ്ലദേശിനുമൊക്കെ ഇടയിൽ എന്തുകൊണ്ട് ഇത്രമാത്രം സാമ്പത്തിക അസമത്വമുണ്ടായി? സാമ്പത്തികമായ ഈ വലുപ്പച്ചെറുപ്പത്തിന്റെ കാരണങ്ങളിലേക്കു വെളിച്ചംവീശിയ പഠനങ്ങളാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈവർഷത്തെ നൊബേൽ സമ്മാനത്തിന് ഡാരൻ അസെമൊഗ്ലു, സൈമൺ ജോൺസൺ, ജയിംസ് എ.റോബിൻസൻ എന്നീ ഗവേഷകരെ അർഹരാക്കിയത്.

സാമ്പത്തികശാസ്ത്ര നൊബേൽ നേടിയ ജയിംസ് എ.റോബിൻസൻ (മധ്യത്തിൽ) (Photo by SCOTT OLSON / GETTY IMAGES NORTH AMERICA / Getty Images via AFP)

സാമ്രാജ്യത്വ ശക്തികൾ കോളനികളാക്കിയ രാജ്യങ്ങളിൽ ചിലതു സമ്പന്നവും മറ്റുചിലതു ദരിദ്രവുമായതെന്തേ? സാമ്രാജ്യത്വം വഴിമാറിയപ്പോൾ അവിടങ്ങളിൽ രൂപംകൊണ്ട രാഷ്ട്രീയ സംവിധാനങ്ങളാണ് അസമത്വത്തിനു കാരണമെന്നാണ് ഇവർ പറയുന്നത്. രാജ്യങ്ങൾക്കിടയിലെ സാമ്പത്തിക അസമത്വം ഇല്ലാതാക്കാൻ ഇവരുടെ പഠനങ്ങൾ സഹായകമാകുമെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി. പല രാജ്യങ്ങളിലും ജനാധിപത്യം സാമ്പത്തിക വളർച്ചയ്ക്ക് ചാലകശക്തിയായെന്നാണ് ഇവരുടെ പഠനം പറയാതെ പറയുന്നത്.

ക്ലിക്ക് ചെയ്തു വായിക്കാം:

∙ സമാധാന നൊബേൽ: ആണവഭീകരതയ്ക്കെതിരെ ജീവിത സമർപ്പണം

∙ വശ്യം മനോസഞ്ചാരം: സാഹിത്യ നൊബേൽ ജേതാവ് ഹാൻ കാങ്ങിന്റെ രചനകളിലൂടെ...

യുഎസിലെ അരിസോന സ്റ്റേറ്റിലെ മെക്സിക്കൻ അതിർത്തി ഗ്രാമമായ നൊഗേൽസിന്റെ ഉദാഹരണവും ചൂണ്ടിക്കാട്ടുന്നു. ഒരേ പേരിൽ മെക്സിക്കോയിലും യുഎസിലുമായി വിഭജിക്കപ്പെട്ടുപോയ ഒരു പ്രദേശം. അമേരിക്കൻ നൊഗേൽസിൽ ജീവിതനിലവാരവും വിദ്യാഭ്യാസ പുരോഗതിയും ആയുർദൈർഘ്യവുമെല്ലാം മികച്ചതായപ്പോൾ മെക്സിക്കൻ നൊഗേൽസിൽ ഈ ജീവിതസൂചികകളെല്ലാം വളരെ പിന്നിലാണ്. അധികാര കേന്ദ്രീകരണവും അഴിമതിയുമെല്ലാം ജനാധിപത്യത്തിനും ഭീഷണിയാകുന്ന കാലഘട്ടത്തിൽ ലോകത്താകമാനം ജനാധിപത്യ സംവിധാനങ്ങൾ വെല്ലുവിളി നേരിടുന്നുണ്ടെന്ന് ഇവർ പറയുന്നു. ജനം കൂടുതൽ ആവശ്യപ്പെടുന്ന കാലത്ത് എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന് ഭരണകർത്താക്കൾ ശ്രദ്ധിച്ചില്ലെങ്കിൽ ജനാധിപത്യവും വികസനവും അപകടത്തിലാകുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.

English Summary:

MicroRNA Discovery Wins Nobel Prize, Promises Medical Breakthroughs