‘ഈ ഭൂമുഖത്തു ജനിച്ചു ജീവിച്ചു സത്യം മാത്രം പറഞ്ഞ് മൺമറഞ്ഞ ആരെങ്കിലുമുണ്ടോ?’ എന്ന പഴയ ചോദ്യമുണ്ട്. അതിന്റെ ഉത്തരം ആരും പറയാതെ നമുക്കെല്ലാമറിയാം. പക്ഷേ, സത്യം എന്ന ആദർശം ആവശ്യമില്ലെന്നു കരുതാനാവില്ല. ശുദ്ധസത്യത്തിൽനിന്ന് നാം എത്ര വ്യതിചലിച്ചു നിൽക്കുന്നുവെന്ന സ്വയംവിലയിരുത്തൽ നമ്മെ നേർവഴിയിലേക്കു നയിക്കും. സത്യത്തെ പടവാളാക്കിയ ഗാന്ധിജിയെപ്പറ്റി പണ്ടൊരു സരസൻ നേരമ്പോക്കു പറഞ്ഞു. ആത്മകഥയ്ക്ക് ‘ഞാൻ പറഞ്ഞതെല്ലാം സത്യങ്ങൾ’ എന്ന് അദ്ദേഹം പേരിട്ടില്ല. ‘എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ’ എന്നേ പേരു കൊടുത്തുള്ളൂ. അക്കാര്യത്തിൽ അദ്ദേഹം സത്യസന്ധത പുലർത്തി! പൊതുജീവിതത്തിൽ ആ മഹാമനുഷ്യൻ അസാധാരണമായ സത്യസന്ധത പുലർത്തിയെന്നു നമുക്കറിയാം. അച്ഛനറിയാതെ അദ്ദേഹത്തിന്റെ പോക്കറ്റിൽനിന്നു രണ്ടു രൂപയെടുത്ത് മിഠായി വാങ്ങിത്തിന്നുന്ന ചെറുബാലനും, നൂറുകോടി രൂപയുടെ അഴിമതി കാട്ടുന്ന രാഷ്ട്രീയക്കാരനും ഒരുപോലെ കള്ളന്മാരാണെന്നു വാദിക്കാം. അതിൽ കഴമ്പില്ലെന്നതാണു വാസ്തവം. അങ്ങനെ രണ്ടു രൂപയെടുത്ത കുട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഈ ഭൂമുഖത്തു ജനിച്ചു ജീവിച്ചു സത്യം മാത്രം പറഞ്ഞ് മൺമറഞ്ഞ ആരെങ്കിലുമുണ്ടോ?’ എന്ന പഴയ ചോദ്യമുണ്ട്. അതിന്റെ ഉത്തരം ആരും പറയാതെ നമുക്കെല്ലാമറിയാം. പക്ഷേ, സത്യം എന്ന ആദർശം ആവശ്യമില്ലെന്നു കരുതാനാവില്ല. ശുദ്ധസത്യത്തിൽനിന്ന് നാം എത്ര വ്യതിചലിച്ചു നിൽക്കുന്നുവെന്ന സ്വയംവിലയിരുത്തൽ നമ്മെ നേർവഴിയിലേക്കു നയിക്കും. സത്യത്തെ പടവാളാക്കിയ ഗാന്ധിജിയെപ്പറ്റി പണ്ടൊരു സരസൻ നേരമ്പോക്കു പറഞ്ഞു. ആത്മകഥയ്ക്ക് ‘ഞാൻ പറഞ്ഞതെല്ലാം സത്യങ്ങൾ’ എന്ന് അദ്ദേഹം പേരിട്ടില്ല. ‘എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ’ എന്നേ പേരു കൊടുത്തുള്ളൂ. അക്കാര്യത്തിൽ അദ്ദേഹം സത്യസന്ധത പുലർത്തി! പൊതുജീവിതത്തിൽ ആ മഹാമനുഷ്യൻ അസാധാരണമായ സത്യസന്ധത പുലർത്തിയെന്നു നമുക്കറിയാം.

അച്ഛനറിയാതെ അദ്ദേഹത്തിന്റെ പോക്കറ്റിൽനിന്നു രണ്ടു രൂപയെടുത്ത് മിഠായി വാങ്ങിത്തിന്നുന്ന ചെറുബാലനും, നൂറുകോടി രൂപയുടെ അഴിമതി കാട്ടുന്ന രാഷ്ട്രീയക്കാരനും ഒരുപോലെ കള്ളന്മാരാണെന്നു വാദിക്കാം. അതിൽ കഴമ്പില്ലെന്നതാണു വാസ്തവം. അങ്ങനെ രണ്ടു രൂപയെടുത്ത കുട്ടി പിൽക്കാലത്ത് കായംകുളം കൊച്ചുണ്ണിയാകുമെന്നു കരുതേണ്ടതില്ല. ‘വെളുത്ത കള്ളങ്ങൾ’ (White lies) എന്ന വിഭാഗമുണ്ടല്ലോ. അതിഥിയായി ചെല്ലുമ്പോൾ വീട്ടമ്മ പായസം തന്ന് എങ്ങനെയുണ്ടെന്നു ചോദിക്കുന്നു. സംഗതി തീരെ മോശമാണെങ്കിലും നാം പറയും, വളരെ നന്നായിരിക്കുന്നുവെന്ന്. നാലു വയസ്സായ കുഞ്ഞ് തീരെ മോശമായ ഉടുപ്പിട്ടുവന്ന് നിങ്ങളെ നോക്കി ‘എന്റെ ഉടുപ്പു കൊള്ളാമോ?’ എന്നു ചോദിച്ചാൽ, എന്തായിരിക്കും നിങ്ങളുടെ മറുപടി? ഇതെല്ലാം നിസ്സാരവും നിരുപദ്രവവും ആയ വെളുത്ത കള്ളങ്ങളാണ്.

മാർക് ട്വയ്‌ൻ (Photo: ilbusca/istockphoto)
ADVERTISEMENT

നർമത്തിന്റെ തമ്പുരാനായ മാർക് ട്വയ്ൻ പറഞ്ഞു, ‘സത്യം പറഞ്ഞാൽ, ഏറെയൊന്നും ഓർമ വയ്ക്കേണ്ട’. കളവിനൊരു ഗുണമുണ്ട് : സത്യം ചെരിപ്പിടുമ്പോഴേക്കും കളവ് ഭൂമിയെ പാതി ചുറ്റിക്കഴിഞ്ഞിരിക്കും. ദസ്തയോവ്‌സ്കി: ‘തന്നോടുതന്നെ കളവു പറയുന്നത്, തന്നിലും പുറത്തും ഉള്ള സത്യവും കള്ളവും വേർതിരിക്കാനാവാത്ത നിലയിലെത്തിക്കും. സ്വാഭിമാനം നഷ്ടപ്പെടും’. ‘സത്യം എപ്പോഴും സുന്ദരമല്ല, സുന്ദരമായതെല്ലാം സത്യവുമല്ല’ എന്ന് ചൈനീസ് ദാർശനികൻ ലാവോട്സു. ചിത്രകാരനായ പിക്കാസോ ഇരുത്തിച്ചിന്തിപ്പിക്കുന്ന തരത്തിൽ പറഞ്ഞു, ‘സത്യത്തെ തിരിച്ചറിയാൻ ഉപകരിക്കുന്ന കളവാണു കല’.

സ്വഭാവശുദ്ധിയുടെ മുഖ്യഘടകമാണ് സത്യസന്ധത. ഇതു പറയാൻ ആർക്കാണ് അർഹത എന്ന ചോദ്യമുണ്ട്. പക്ഷേ തീർത്തും കുറ്റമറ്റ സത്യസന്ധതയും സ്വഭാവശുദ്ധിയും ഉള്ളവർ മാത്രമേ അവയെക്കുറിച്ചു പറയാവൂ എന്നു വാശി പിടിച്ചാൽ, അത്തരം ആദർശങ്ങൾ ആരും ഒരിക്കലും ചർച്ച ചെയ്യാതെ പോകും. പൊതുസമൂഹത്തിന്റെ അംഗീകാരത്തിനു സ്വഭാവശുദ്ധി സഹായകമാണ്. അഴിമതിക്കാരായ നേതാക്കളെ തുണയ്ക്കുന്നവർ ഏതെങ്കിലും തരത്തിൽ അഴിമതിയുടെ പങ്കുപറ്റാമെന്നു മോഹിക്കുന്നവരായിരിക്കും. സത്യസന്ധത പുലർത്തുന്നവരിൽ വിശ്വാസ്യത തനിയെ ഉണ്ടാകുന്നു. സത്യം, സ്വഭാവശുദ്ധി, വിശ്വാസ്യത എന്നിവയെല്ലാം വിജയത്തിലേക്കു നയിക്കുന്നവയാണ്.

Representative image: (Photo : zsv3207/istockphoto)
ADVERTISEMENT

വിധി എന്നത് ആരോ മുൻകൂട്ടി എഴുതിവച്ചിട്ടുള്ള എന്തെങ്കിലുമല്ല, മറിച്ച് വിധിയെ സൃഷ്ടിക്കുന്നത് നമ്മുടെ സ്വഭാവശുദ്ധിയാണെന്നു വ്യക്തമാക്കുന്ന ഇംഗ്ലിഷ് മൊഴിയുണ്ട് – Character is destiny. മാന്യത വേണമെങ്കിൽ സ്വഭാവശുദ്ധി പുലർത്തിയേ മതിയാകൂ. സത്യനിഷ്ഠയില്ലാത്തയാളിന്റെ അറിവ് അപായകരവും ഭീകരവും ആണെന്ന് ഡോക്ടർ ജോൺസൻ..

സത്യത്തെപ്പറ്റി ഏറെ ശ്രദ്ധേയമായ പ്രാർത്ഥനയുണ്ട്:
ഹിരണ്മയേന പാത്രേണ
സത്യസ്യാപിഹിതം മുഖം
തത്വം പൂഷന്നപാവൃണു
സത്യധർമായ ദൃഷ്ടതേ (ഈശാവാസ്യോപനിഷത്ത്– 15)

ADVERTISEMENT

‘സത്യത്തിന്റെ മുഖം സ്വർണമയമായ പാത്രംകൊണ്ടു മൂടിയിരിക്കുന്നു. അല്ലയോ സൂര്യദേവ! ശരിയായി ധർമം പാലിക്കുന്ന എനിക്കുവേണ്ടി ആ മൂടി മാറ്റിത്തന്നാലും’ എന്നു സാരം. ഇതിനു പല വ്യാഖ്യാനങ്ങളുമുണ്ട്. സത്യം എപ്പോഴും സുവ്യക്തമായി കാണാൻ കഴിയണമെന്നില്ല; അതിനെ മറനീക്കി കാട്ടേണ്ടിവരുമെന്നും മനസ്സിലാക്കാം. ചുരുക്കം ചിലരെയെങ്കിലും നാമെല്ലാം കണ്ണടച്ചു വിശ്വസിക്കാറില്ലേ? എന്തുകൊണ്ട് നാം അങ്ങനെ ചെയ്യുന്നു? അവർ സ്വഭാവശുദ്ധിയുള്ളവരാണ്. നമ്മോടു കളവു പറയാത്തവരാണ്. നമ്മെ ഒരിക്കലും ചതിക്കില്ല. എന്നെല്ലാം അനുഭവങ്ങളുടെ വെളിച്ചത്തിൽ നാം വിശ്വസിക്കുന്നു. അങ്ങനെ ആരെയെങ്കിലുമൊക്കെ വിശ്വസിക്കാതെ ജീവിതമില്ല.

Representative image: (Photo : fcscafeine/istockphoto)

‘ഒപ്പിട്ട ചെക്ക് വാങ്ങിവച്ചിട്ട്, ഞാൻ പണം തന്നല്ലോ, നിങ്ങൾക്കു പോകാം എന്ന് ബാങ്ക് കൗണ്ടറിലിരിക്കുന്നയാൾ പറഞ്ഞാൽ നാം എന്തു ചെയ്യും? രണ്ടു ബാങ്കുജീവനക്കാർ ചേർന്ന് നമ്മുടെ സ്ഥരനിക്ഷേപത്തുക കള്ളയൊപ്പിട്ടെടുത്താൽ എന്തു ചെയ്യും?’ എന്ന മട്ടിലൊക്കെ ചിന്തിച്ച് ആരും വിഷമിക്കാറില്ല. അവിടെയെല്ലാം നാം സത്യത്തിലും മനുഷ്യനന്മയിലും വിശ്വസിക്കുകയാണ്. കോടിക്കണക്കിനു വിലയുള്ള സ്വർണം പരമരഹസ്യമായി കൈമാറുന്ന കള്ളക്കടത്തുകാർ പരസ്പരം സത്യസന്ധത പുലർത്തുന്നു. കൊടിയ കള്ളത്തിലെ വലിയ സത്യം!

ധർമനീതി എന്ന പ്രയോഗമുണ്ട്. നീതിയുടെ അടിത്തറയായ ധർമത്തിലെ മൂല്യങ്ങൾ നാം പരിഗണിക്കുമ്പോൾ, അശരണരോടും അശക്തരോടും കാരുണ്യം കാണിക്കണമെന്നും നാം മനസ്സിലാക്കുന്നു. ദുർബലർക്ക് താങ്ങും തണലുമായി ശക്തർ മാറുന്നത് സമൂഹത്തെ ഐശ്വര്യപൂർണമാക്കും. ഇവയിലെല്ലാം അന്തർലീനമായത് സത്യമല്ലാതെ മറ്റൊന്നല്ല.

ലളിതജീവിത്തിന് ഉത്തമമാതൃകയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രിയെപ്പറ്റി പല കഥകളുമുണ്ട്.  റെയിൽവേ മന്ത്രിയായിരുന്ന കാലം. അദ്ദേഹം സ്പെഷൽ സലൂൺ ഉപയോഗിക്കാറില്ല. സാധാരണ കംപാർട്മെന്റിൽ ഡൽഹിയിൽനിന്നു മുംബൈയിലേക്കു യാത്ര ചെയ്യുകയായിരുന്നു. അസഹ്യമായ ചുടുണ്ടായിരുന്നു. എസി ഇല്ല. ജീവനക്കാർ അദ്ദേഹത്തിനായി ഒരു കൂളർ കൊണ്ടുവച്ചു. അൽപം കഴിഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു, എല്ലാ കംപാർട്മെന്റിലും ഇതുണ്ടോയെന്ന്. ഇല്ലെന്നറിഞ്ഞപ്പോൾ കൂളർ അഴിച്ചുമാറ്റിച്ചു. ഈ ചെറിയ സംഭവത്തിൽ സത്യത്തിന്റെയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും എത്ര വലിയ‌ പാഠങ്ങളാണെന്നു നോക്കൂ! പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുന്നുവെന്ന് വാതോരാതെ പ്രസംഗിക്കാറുള്ള നേതാക്കളുടെ സത്യവുമായി ഇതു തട്ടിച്ചുനോക്കാം.

ലാൽ ബഹാദൂർ ശാസ്ത്രി. (ചിത്രം: മനോരമ ആർക്കൈവ്സ്)

ഏവർക്കും സ്വീകരിക്കാവുന്ന നിർദേശം തൈത്തിരീയോപനിഷത്തിലുണ്ട്: ‘സത്യം വദ,  ധർമം ചര’  സത്യം പറയുക, ധർമം പാലിക്കുക. മുഴുവനും അതേപോലെ ചെയ്യുക അസാധ്യമെങ്കിലും, കഴിയുന്നിടത്തോളം അവ പാലിച്ച്, വിശ്വാസ്യത പുലർത്തി, ജീവിതവിജയത്തിന്റെ പടവുകൾ കയറാൻ ശ്രമിക്കാം.

English Summary:

The Many Faces of Truth: Exploring Honesty in a Complex World