ഇന്ത്യയിൽ കായികരംഗത്തു മികവിന്റെ പര്യായമായിരുന്നു കേരളം. പ്രതിഭാശാലികളുടെ അക്ഷയഖനി. എല്ലാ കായിക ഇനങ്ങളിലും മുൻനിരയിൽ മലയാളികൾ നിറഞ്ഞുനിന്ന കാലം. അത്‌ലറ്റിക്സ്, നീന്തൽ, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൻ, ടേബിൾ ടെന്നിസ്, ഹാൻഡ്ബോൾ തുടങ്ങി ഏതു കായിക ഇനം എടുത്താലും ഇന്ത്യയ്ക്കായി രാജ്യാന്തരതലത്തിൽ തിളങ്ങിയ എത്രയോ മലയാളികൾ! പക്ഷേ, ഇപ്പോൾ കഥ മാറിക്കഴിഞ്ഞു. മത്സരവേദികളിൽ ശോഭിക്കുന്ന മലയാളികളുടെ എണ്ണം കുറഞ്ഞു. കായികരംഗത്തുനിന്നു കേൾക്കുന്നതാകട്ടെ, ഒട്ടും സുഖകരമല്ലാത്ത വാർത്തകളും! ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ മികവു തെളിയിച്ച കായികതാരങ്ങൾക്കായി സംസ്ഥാനത്തു പ്രതിവർഷം നീക്കിവയ്ക്കുന്നത് 50 സ്പോർട്സ് ക്വോട്ട നിയമനങ്ങൾ. ഇത്തരത്തിൽ 2015 മുതൽ 2019 വരെയുള്ള കാലയളവിലെ 250 ഒഴിവുകളിൽ ഒരെണ്ണം മാത്രമാണ് സർക്കാ‍‌ർ ഇതുവരെ നികത്തിയത്. ഫുട്ബോൾ താരം സി.കെ.വിനീതിനു സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമനം നൽകി. ബാക്കിയുള്ള 249 തസ്തികകളിലെ നിയമനത്തിനായി കായിക താരങ്ങൾ കാത്തിരിപ്പു തുടങ്ങിയിട്ട് 3 വർഷം! ഈ 249 പേരുടെ ജോലി യാഥാർഥ്യമായശേഷം 2020 മുതലുള്ള സ്പോർട്സ് ക്വോട്ട നിയമന പ്രക്രിയകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് മറ്റുള്ളവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ കായികരംഗത്തു മികവിന്റെ പര്യായമായിരുന്നു കേരളം. പ്രതിഭാശാലികളുടെ അക്ഷയഖനി. എല്ലാ കായിക ഇനങ്ങളിലും മുൻനിരയിൽ മലയാളികൾ നിറഞ്ഞുനിന്ന കാലം. അത്‌ലറ്റിക്സ്, നീന്തൽ, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൻ, ടേബിൾ ടെന്നിസ്, ഹാൻഡ്ബോൾ തുടങ്ങി ഏതു കായിക ഇനം എടുത്താലും ഇന്ത്യയ്ക്കായി രാജ്യാന്തരതലത്തിൽ തിളങ്ങിയ എത്രയോ മലയാളികൾ! പക്ഷേ, ഇപ്പോൾ കഥ മാറിക്കഴിഞ്ഞു. മത്സരവേദികളിൽ ശോഭിക്കുന്ന മലയാളികളുടെ എണ്ണം കുറഞ്ഞു. കായികരംഗത്തുനിന്നു കേൾക്കുന്നതാകട്ടെ, ഒട്ടും സുഖകരമല്ലാത്ത വാർത്തകളും! 

∙ വാക്കും പഴയ ചാക്കും!

ADVERTISEMENT

ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ മികവു തെളിയിച്ച കായികതാരങ്ങൾക്കായി സംസ്ഥാനത്തു പ്രതിവർഷം നീക്കിവയ്ക്കുന്നത് 50 സ്പോർട്സ് ക്വോട്ട നിയമനങ്ങൾ. ഇത്തരത്തിൽ 2015 മുതൽ 2019 വരെയുള്ള കാലയളവിലെ 250 ഒഴിവുകളിൽ ഒരെണ്ണം മാത്രമാണ് സർക്കാ‍‌ർ ഇതുവരെ നികത്തിയത്. ഫുട്ബോൾ താരം സി.കെ.വിനീതിനു സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമനം നൽകി. ബാക്കിയുള്ള 249 തസ്തികകളിലെ നിയമനത്തിനായി കായിക താരങ്ങൾ കാത്തിരിപ്പു തുടങ്ങിയിട്ട് 3 വർഷം! ഈ 249 പേരുടെ ജോലി യാഥാർഥ്യമായശേഷം 2020 മുതലുള്ള സ്പോർട്സ് ക്വോട്ട നിയമന പ്രക്രിയകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് മറ്റുള്ളവർ. 

സ്പെഷലിസ്റ്റ് അധ്യാപകരുടെ വിഭാഗത്തിലാണ് കായികാധ്യാപകരെ ഉൾപ്പെടുത്തിയിരിക്കുന്നത്. യുപി വിഭാഗത്തിൽ 500 കുട്ടികളില്ലെങ്കിൽ കായികാധ്യാപകൻ വേണ്ട എന്നാണ് നിബന്ധന. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ അശാസ്ത്രീയ നിബന്ധന ഇനിയും തിരുത്താൻ അധികൃതർ തയാറായിട്ടില്ല. കായികപരിശീലനത്തിന് എല്ലാ കുട്ടികൾക്കും അർഹതയില്ലേ?

2010–14 കാലയളവിലെ നിയമനങ്ങൾ 9 വർഷം നീണ്ട കാത്തിരിപ്പിനുശേഷം കഴിഞ്ഞ വർഷമാണ് യാഥാർഥ്യമായത്. അർഹമായ ജോലി നിഷേധിക്കപ്പെട്ട കായികതാരങ്ങൾ തലമുണ്ഡനം ചെയ്തും ശയന പ്രദക്ഷിണം നടത്തിയും തലസ്ഥാനത്തെ തെരുവിൽ പ്രതിഷേധിച്ച കാഴ്ച മുൻപു കേരള മനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. തെറ്റുന്ന മുൻഗണന സംസ്ഥാനത്തു കായികം മുഖ്യവകുപ്പായുള്ള ഒരു മന്ത്രി വരുന്നത് ചരിത്രത്തിലാദ്യമാണ്. മുൻപൊക്കെ മറ്റു വകുപ്പുകൾ വഹിക്കുന്ന മന്ത്രിമാർക്കു സഹവകുപ്പായാണ് കായികം നൽകിയിരുന്നതെങ്കിൽ ഇപ്പോൾ വി.അബ്ദുറഹിമാന്റെ മുഖ്യചുമതല തന്നെ കായികഭരണമാണ്.  

തൊഴിലില്ലായ്മക്കെതിരെ ശയന പ്രദക്ഷിണം ചെയ്തു പ്രതിഷേധിക്കുന്ന കായിക താരങ്ങള്‍ (ചിത്രം : മനോരമ)

പക്ഷേ, കായികരംഗത്തെ പ്രകടനങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതികൾക്കല്ല; നിക്ഷേപപദ്ധതികൾക്കും അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവും ഒരു മില്യൻ ഗോളടിയും പോലുള്ള കയ്യടി പദ്ധതികൾക്കുമാണിപ്പോൾ സർക്കാരിന്റെ മുൻഗണനയെന്നു പരക്കെ വിമർശനമുയരുന്നു. സ്പോർട്സ് ഹോസ്റ്റലുകളിലെ കുട്ടികൾക്കു ഭക്ഷണത്തിനായി നൽകിയിരുന്ന അലവൻസ് കുടിശികയായിട്ടു മാസങ്ങളായെങ്കിലും കായിക വകുപ്പ് കണ്ണടയ്ക്കുന്നു. കായികമേഖലയ്ക്കുള്ള സർക്കാർ വകയിരുത്തൽ ഓരോ ബജറ്റിലും കുറഞ്ഞു വരികയാണ്. സ്പോർട്സ് കൗൺസിലിനുള്ള ഗ്രാന്റും വെട്ടിക്കുറച്ചു. അതോടെ കൗൺസിൽ വിവിധ കായിക സംഘടനകൾക്കു നൽകുന്ന ഗ്രാന്റും മുടങ്ങി. 

ഫലം, ദേശീയ ചാംപ്യൻഷിപ്പുകൾക്കു മുന്നോടിയായി സംഘടിപ്പിക്കുന്ന പരിശീലന ക്യാംപുകളിൽ ഏറെയും ഇല്ലാതായി. ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നവർക്കു മാന്യമായ യാത്ര–താമസ സൗകര്യം പോലും ഒരുക്കാനാകാത്ത സാഹചര്യം. സാമ്പത്തിക പ്രതിസന്ധികൂടി കനത്തതോടെ കായികരംഗത്തിനു സർക്കാരിന്റെ മുൻഗണന പോയിട്ടു സ്വാഭാവിക പരിഗണന പോലും കിട്ടാതായി. പക്ഷേ, അപ്പോഴും വീമ്പു പറച്ചിലുകളും വൻ പ്രഖ്യാപനങ്ങളും തുടരുകയാണ് അധികൃതർ. 

2018ൽ ശ്രീലങ്കയിൽ നടന്ന സാഫ് ജൂനിയർ അത്‌ലറ്റിക്സിൽ നേടിയ സ്വർണമെഡലുമായി സനീഷ് (ഫയൽ ചിത്രം)
ADVERTISEMENT

∙ നിരാശ തുന്നിയിട്ട കുപ്പായം

കോട്ടയം ചങ്ങനാശേരി സ്വദേശി  പി.എസ്.സനീഷ് നാളിതുവരെ ഓടിപ്പിടിച്ച നേട്ടങ്ങൾ ചെറുതല്ല. 2018ൽ ശ്രീലങ്കയിൽ നടന്ന സാഫ് ജൂനിയർ അത്‌ലറ്റിക്സ് സ്പ്രിന്റ് റിലേയിൽ സ്വർണമെഡൽ ജേതാവായിരുന്നു സനീഷ്. ആ വർഷത്തെ ഏഷ്യൻ ജൂനിയർ അത്‌ലറ്റിക്സിൽ വെങ്കലം നേടിയ സനീഷ് ഫിൻലൻഡിൽ നടന്ന ലോക ജൂനിയർ മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. പക്ഷേ, ജോലിക്കായുള്ള സർക്കാരിന്റെ പരിഗണനാപട്ടികയിൽ ഇടംകിട്ടാതെ വന്നതോടെ ജീവിതം സനീഷിനെ തിരുവനന്തപുരം കാര്യവട്ടത്തെ ജ്യൂസ് കടയിലെത്തിച്ചു. ദേശീയ സ്കൂൾ മേളയിൽ സ്വർണജേതാവായി സനീഷിന്റെ പേരിൽ സംസ്ഥാന മീറ്റിൽ 100, 200 മീറ്ററുകളിൽ റെക്കോർഡുമുണ്ട്. സ്പോർട്സ് ക്വോട്ട ജോലിക്കായി അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. 

ജൂനിയർ രാജ്യാന്തര മെഡലുകൾ സർക്കാർ ജോലിക്കു പരിഗണിക്കാനാകില്ലെന്ന വിചിത്ര മറുപടിയാണ് കായികവകുപ്പിൽനിന്നു ലഭിച്ചത്. നഷ്ടമായതെല്ലാം കഠിനാധ്വാനത്തിലൂടെ വീണ്ടെടുക്കുമെന്ന നിശ്ചയദാർഢ്യമാണ് സനീഷിനെ 25–ാം വയസ്സിലും ട്രാക്കിൽ പിടിച്ചുനിർത്തുന്നത്. തിരുവനന്തപുരം എൽഎൻസിപിഇയിൽ പിന്റോ മാത്യുവിനു കീഴിൽ‌ പരിശീലനം നടത്തുന്ന സനീഷ് രാവിലെയും വൈകിട്ടും കൂൾബാറിൽ ജോലി ചെയ്താണ് പരിശീലനത്തിനു പണം കണ്ടെത്തുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമാകുമ്പോൾ പരിശീലനം വേണ്ടെന്നുവച്ച് ടാക്സി ഡ്രൈവറാകാറുണ്ടെന്നും സനീഷ് പറയുന്നു. 

പി.എസ്. സനീഷ് തിരുവനന്തപുരം കാര്യവട്ടത്തെ ജ്യൂസ് കടയിൽ (Photo Arranged)

∙ കായികാധ്യാപകനായിരുന്നു; ഇപ്പോൾ കൂലിപ്പണിയാണ്!

ADVERTISEMENT

കായികാധ്യാപകനായിരുന്നു റോജസ് നിക്കോളാസ്. പക്ഷേ, ഇപ്പോൾ ആ ജോലിയില്ല. പകരം കൂലിപ്പണിയാണ്! സംസ്ഥാനത്തെ കായികാധ്യാപക നിയമനത്തിലെ അശാസ്ത്രീയതയുടെ ഇരയാണ് റോജസ്. വയനാട് പള്ളിക്കുന്ന് സ്വദേശിയായ റോജസ് 2011ൽ ബിപിഎഡ് പൂർത്തിയാക്കി. 10 വർഷത്തിനു ശേഷം 2021ൽ ആണ് പള്ളിക്കുന്ന് ആർസി യുപി സ്കൂളിൽ കായികാധ്യാപകനായി ജോലിക്കു കയറുന്നത്. അന്നു യുപി വിഭാഗത്തിൽ അഞ്ഞൂറ്റി മുപ്പതോളം വിദ്യാർഥികളുണ്ടായിരുന്നു. 2022ൽ ഈ തസ്തികയ്ക്ക് സർക്കാർ അംഗീകാരവും ലഭിച്ചു. എന്നാൽ ആ സന്തോഷം ഏറെ നീണ്ടുനിന്നില്ല.

റോജസ് നിക്കോളാസ് വയനാട് പള്ളിക്കുന്ന് ആർസി യുപി സ്കൂളിലെ കുട്ടികൾക്ക് കായികപരിശീലനം നൽകുന്നു (ഫയൽ ചിത്രം)

2022ൽ ജൂണിലെ ആറാം ദിന കണക്കെടുപ്പിൽ യുപി വിഭാഗത്തിലെ കുട്ടികളുടെ എണ്ണം 485 ആയി കുറഞ്ഞു. ഇതോടെ റോജസിന്റെ ജോലി പോയി. ഇപ്പോൾ ജീവിക്കാനായി കിണറുപണിയും കൃഷിപ്പണിയും ചെയ്യുന്നു. ‘സ്പെഷലിസ്റ്റ് അധ്യാപകരുടെ വിഭാഗത്തിലാണ് കായികാധ്യാപകരെ ഉൾപ്പെടുത്തിയിരിക്കുന്നത്. യുപി വിഭാഗത്തിൽ 500 കുട്ടികളില്ലെങ്കിൽ കായികാധ്യാപകൻ വേണ്ട എന്നാണ് നിബന്ധന. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ അശാസ്ത്രീയ നിബന്ധന ഇനിയും തിരുത്താൻ അധികൃതർ തയാറായിട്ടില്ല. കായികപരിശീലനത്തിന് എല്ലാ കുട്ടികൾക്കും അർഹതയില്ലേ? – റോജസ് ചോദിക്കുന്നു.

റോജസ് നിക്കോളാസ് പള്ളിക്കുന്നിലെ കൃഷിഭൂമിയിൽ. (ചിത്രം: മനോരമ)

∙ പരിശീലകരില്ല; പരിമിതികളേയുള്ളൂ

പുതിയ താരങ്ങളെ കണ്ടെത്താനും നിലവിലുള്ളവരെ വളർത്താനും സ്കൂളുകളിൽ കായികാധ്യാപകരില്ല. കേരളത്തിൽ 13987 പൊതുവിദ്യാലയങ്ങളിലായി 40.6 ലക്ഷം വിദ്യാർഥികളുണ്ടെന്നാണ് കണക്ക്. കായികാധ്യാപകരുടെ എണ്ണം 1869 മാത്രവും. കായികവിദ്യാഭ്യാസം നിർബന്ധിത പാഠ്യവിഷയമാക്കിയ സംസ്ഥാനത്ത് 87% വിദ്യാലയങ്ങളിൽ കായികാധ്യാപകരില്ല.  ഹയർ സെക്കൻഡറിയിൽ ആഴ്ചയിൽ 2 പീരിയഡ് നിർബന്ധമാക്കി കഴിഞ്ഞവർഷം വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയെങ്കിലും ആകെയുള്ള 2092 സ്കൂളുകളിലും കായികാധ്യാപകരായി ആരുമില്ല.  

∙ ഹയർസെക്കൻഡറി– എൽപി സ്കൂളുകളിൽ  കായികാധ്യാപക തസ്തിക തന്നെയില്ല

∙ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി  65.5 % പൊതു വിദ്യാലയങ്ങളിൽ കായികാധ്യാപകരില്ല

∙ 1229 ഗവ. ഹൈസ്കൂളുകളിൽ പരിശീലകരുള്ളത് 652 സ്കൂളുകളിൽ മാത്രം 

∙ 771 ഗവ. യുപി സ്കൂളുകളിലും പരിശീലനം നൽകാൻ ആളില്ല

∙ എയ്ഡഡ് മേഖലയിലെ 4275 സ്കൂളുകളിലായി 116 കായികാധ്യാപകർ‌ മാത്രം

English Summary:

No Jobs, No Funding: The Uncertain Future of Kerala's Sports Stars

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT