പെയ്‌തപ്പോൾ പെരുമഴയെന്നതുപോലെ പ്രതികൂല വാർത്തകളുടെ പ്രളയം. കടന്നുപോയ വ്യാപാരവാരത്തിൽ ഓഹരി വിപണിയെ കനത്ത നഷ്‌ടത്തിലാഴ്‌ത്തിയ കാരണങ്ങൾ അത്രയ്ക്കായിരുന്നു. പശ്‌ചിമേഷ്യയിലെ മൂർച്‌ഛിച്ച സംഘർഷം, റഷ്യയ്‌ക്ക് ഉത്തര കൊറിയ നൽകിയ സൈനിക പിന്തുണ തുടങ്ങിയ സാമ്പത്തിക ഇതര കാരണങ്ങൾ വിപണിയെ അസ്വസ്‌ഥമാക്കി. പണപ്പെരുപ്പ നിരക്കിലെ കുതിപ്പും വ്യവസായോൽപാദനത്തിലെ ഇടിവും കോർപറേറ്റ് മേഖലയിൽനിന്നുള്ള രണ്ടാം പാദ പ്രവർത്തന ഫലങ്ങളിൽ പ്രകടമാകുന്ന പോരായ്‌മകളും ഉത്സവകാല ബിസിനസ് അന്തരീക്ഷം നിരാശപ്പെടുത്തുന്നതാണെന്ന നിരീക്ഷണങ്ങളും അസ്വസ്‌ഥത വർധിപ്പിച്ചു. വിദേശ ധനസ്‌ഥാപനങ്ങൾ സ്വീകരിച്ചിരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെയ്‌തപ്പോൾ പെരുമഴയെന്നതുപോലെ പ്രതികൂല വാർത്തകളുടെ പ്രളയം. കടന്നുപോയ വ്യാപാരവാരത്തിൽ ഓഹരി വിപണിയെ കനത്ത നഷ്‌ടത്തിലാഴ്‌ത്തിയ കാരണങ്ങൾ അത്രയ്ക്കായിരുന്നു. പശ്‌ചിമേഷ്യയിലെ മൂർച്‌ഛിച്ച സംഘർഷം, റഷ്യയ്‌ക്ക് ഉത്തര കൊറിയ നൽകിയ സൈനിക പിന്തുണ തുടങ്ങിയ സാമ്പത്തിക ഇതര കാരണങ്ങൾ വിപണിയെ അസ്വസ്‌ഥമാക്കി. പണപ്പെരുപ്പ നിരക്കിലെ കുതിപ്പും വ്യവസായോൽപാദനത്തിലെ ഇടിവും കോർപറേറ്റ് മേഖലയിൽനിന്നുള്ള രണ്ടാം പാദ പ്രവർത്തന ഫലങ്ങളിൽ പ്രകടമാകുന്ന പോരായ്‌മകളും ഉത്സവകാല ബിസിനസ് അന്തരീക്ഷം നിരാശപ്പെടുത്തുന്നതാണെന്ന നിരീക്ഷണങ്ങളും അസ്വസ്‌ഥത വർധിപ്പിച്ചു.

വിദേശ ധനസ്‌ഥാപനങ്ങൾ സ്വീകരിച്ചിരിക്കുന്ന ‘സെൽ ഇന്ത്യ, ബൈ ചൈന’ നിലപാടിന്റെ ആഘാതവും കനത്തതായിരുന്നു. മൂന്നാം ആഴ്‌ചയാണു വിപണി നഷ്‌ടത്തിൽ അവസാനിക്കുന്നത്. 14 മാസത്തിനിടയിൽ നഷ്‌ടത്തിന്റെ കാലയളവ് ഇത്രയും നീളുന്നത് ആദ്യം. ഇരു സൂചികകളിലെയും ഇടിവ് 5% പിന്നിട്ടിരിക്കുന്നു. ഇതിനു പ്രധാന കാരണം വിദേശ ധനസ്‌ഥാപനങ്ങളുടെ ചൈനക്കമ്പമാണ്. ഈ മാസം മാത്രം അവ ഇന്ത്യൻ വിപണിയിൽനിന്ന് 72,000 കോടി രൂപയുടെ ഓഹരികളാണു വിറ്റുമാറിയത്. ചരിത്രത്തിൽത്തന്നെ ഒരു മാസം ഇത്ര വലിയ വിൽപന ആദ്യം.

(Representative image by Shutterstock/Bro Crock)
ADVERTISEMENT

∙ വിട്ടുമാറാത്ത അനിശ്ചിതത്വം

മുന്നേറ്റത്തിനുള്ള കരുത്തു നഷ്‌ടപ്പെട്ടിട്ടില്ലെന്നു തോന്നിപ്പിക്കുന്ന വിധം പ്രസരിപ്പു പ്രകടിപ്പിക്കാൻ വാരാന്ത്യദിനത്തിൽ വിപണിക്കു സാധ്യമായതു നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനു കുറച്ചൊക്കെ സഹായകമായിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ചയിലെ അതേ മട്ടിലല്ലെങ്കിലും ഈ ആഴ്‌ചയിലും വിപണിയുടെ സ്വഭാവം ഏതാണ്ടു സമാനമായിരിക്കാനാണു സാധ്യത. അതായത്, രാജ്യാന്തര സംഭവവികാസങ്ങളും ആഭ്യന്തര സാഹചര്യങ്ങളും ഒന്നുപോലെ വിപണിയെ സ്വാധീനിച്ചേക്കാവുന്ന അവസ്‌ഥ. പശ്‌ചിമേഷ്യയിലെ സംഘർഷവും വിദേശ ധനസ്‌ഥാപനങ്ങളുടെ ഓഹരി വിൽപനയുമായിരിക്കും വിപണിയുടെ ഗതി പ്രധാനമായും നിർണയിക്കുക.

∙ മുന്നേറ്റം ഉറപ്പാക്കാൻ 25,100 പിന്നിടണം

നിഫ്‌റ്റി 24,854.05 പോയിന്റിലായിരിക്കെയാണു വ്യാപാരം അവസാനിച്ചിരിക്കുന്നത്. സാങ്കേതികാടിസ്‌ഥാനത്തിൽ നോക്കിയാൽ നിഫ്‌റ്റിക്ക് 24,650 – 24,700 പോയിന്റിൽ പിന്തുണയുണ്ടെന്നും 25,100 – 25,200 നിലവാരത്തിൽ പ്രതിരോധം അനുഭവപ്പെടുമെന്നും കാണാം. 24,650 – 24,700 നിലവാരത്തിലെ പിന്തുണ സംരക്ഷിക്കാനാകുന്നില്ലെങ്കിൽ 24,500 പോയിന്റിലേക്കു മടങ്ങേണ്ടിവരും. അതിനുള്ള സാധ്യത ഇല്ലാതില്ല. അതേസമയം, മുന്നേറ്റ സാധ്യതകൾ ഉറപ്പാകണമെങ്കിൽ 25,100 പോയിന്റ് പിന്നിടാൻ കഴിയണം. അതു സാധ്യമാകുമെന്നു കരുതുക പ്രയാസം.

∙മാസഗോൺ ഡോക്കും ധനലക്ഷ്‌മി ബാങ്കും

അവകാശാടിസ്‌ഥാനത്തിൽ ഓഹരി അനുവദിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാൻ ധനലക്ഷ്‌മി ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ഒക്ടോബർ 22ന് യോഗം ചേരും. പൊതു മേഖലയിലെ മാസഗോൺ ഡോക് ലിമിറ്റഡിന്റെ ബോർഡ് യോഗവും 22ന് ചേരുന്നുണ്ട്. ഇടക്കാല ലാഭവീതം സംബന്ധിച്ചു യോഗം തീരുമാനമെടുക്കും. ഓഹരി വിഭജനം (സ്‌റ്റോക് സ്‌പ്‌ളിറ്റ്) സംബന്ധിച്ചും തീരുമാനമുണ്ടാകും.

ADVERTISEMENT

∙ ഹ്യുണ്ടായ് ലിസ്റ്റിങ്, വാറീ ഐപിഒ

ഹ്യുണ്ടായ് മോട്ടർ ഇന്ത്യ ഓഹരികളുടെ ലിസ്റ്റിങ് ഒക്ടോബർ 22നാണ്. വാറീ എനർജീസ്, ദീപക് ബിൽഡേഴ്സ് എന്നിവയുടെ ഐപിഒ 21നും ഗോദാവരി ബയോറിഫൈനറീസിന്റെ ഓഹരി വിൽപന 23നും ആരംഭിക്കുന്നു.

(Representative image by jetcityimage / istock)

∙ കണക്കുകളുമായി പ്രമുഖ കമ്പനികൾ

അനേകം കമ്പനികളുടെ ലാഭനഷ്‌ടക്കണക്കുകൾ ഈ ആഴ്‌ച പുറത്തുവരുന്നുണ്ട്. പലതും മുൻനിര കമ്പനികളാണെന്നിരിക്കെ കണക്കുകൾ വിപണിയുടെ ആകമാന സ്വഭാവത്തെ സ്വാധീനിക്കും. ഫലം പരിഗണിക്കാൻ ബോർഡ് യോഗം നിശ്‌ചയിച്ചിട്ടുള്ള കമ്പനികളിൽ ഇവ ഉൾപ്പെടുന്നു:

ADVERTISEMENT

21ന്: ബജാജ് ഹൗസിങ്, അൾട്രാടെക് സിമന്റ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയൻ ബാങ്ക്.

22ന്: അദാനി ഗ്രീൻ, അദാനി എനർജി സൊല്യൂഷൻസ്, ബജാജ് ഫിനാൻസ്.

23ന്: ആസ്‌റ്റർ ഡിഎം ഹെൽത്ത്, കർണാടക ബാങ്ക്, ഹിന്ദുസ്‌ഥാൻ യൂണിലീവർ, ബജാജ് ഫിൻസെർവ്, ബജാജ് ഹോൾഡിങ്‌സ്, ടിവിഎസ് മോട്ടോർ, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, പിഡിലൈറ്റ് ഇൻഡസ്‌ട്രീസ്, ഏഷ്യൻ പെയിന്റ്‌സ്.

24ന്: സിഎസ്‌ബി ബാങ്ക്, ഐടിസി, ഗോദ്‌റെജ് കൺസ്യൂമർ.

25ന്: ബിപിസിഎൽ, ഭാരത് ഇലക്‌ട്രോണിക്‌സ്, ബാങ്ക് ഓഫ് ബറോഡ, ടോറന്റ് ഫാർമ, ജെഎസ്‌ഡബ്ല്യു സ്‌റ്റീൽ.

26ന്: ഐസിഐസിഐ ബാങ്ക്.

English Summary:

Will the Stock Market Recover? Crucial Levels to Watch This Week