കേരളത്തിലെ സ്പോർട്സ് ഹോസ്റ്റൽ കുട്ടികളുടെ അലവൻസ് ഇനത്തിൽ കേരള സർക്കാർ നൽകാനുള്ളത് 13.6 കോടി രൂപ, സംസ്ഥാനത്തെ കായിക അസോസിയേഷനുകൾക്കു കുടിശിക 7 കോടി രൂപ... കായിക വകുപ്പ് സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുമ്പോൾ, കായിക വികസനത്തിനു കേന്ദ്രസർക്കാർ അനുവദിച്ച 11.91 കോടി രൂപ കാണാനില്ല! ഗ്രാമീണ മേഖലയിലെ കായിക വികസനത്തിനുള്ള കേന്ദ്ര പദ്ധതിയായ പൈക്ക (പഞ്ചായത്ത് യുവക്രീഡ ഔർ ഖേൽ അഭിയാൻ) വഴിയായാണ് 2008ൽ 36.37 കോടി രൂപ കേരളത്തിനു ലഭിച്ചത്. സംസ്ഥാനത്തെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലുമായി നടപ്പാക്കിയ പദ്ധതിയുടെ നോഡൽ ഏജൻസി കേരള സ്പോർട്സ് കൗ‍ൺസിലായിരുന്നു. ഈയിടെ വിവരാവകാശം ഉപയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇത്രയും വലിയ തുക കാണാതായ വിവരം പുറത്തുവന്നത്. വിവരാവകാശത്തിനു സ്പോർട്സ് കൗൺസിലിൽനിന്നു ലഭിച്ച മറുപടി ഇങ്ങനെ: ആകെ ലഭിച്ച 36.37 കോടിയിൽ 25.37 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകി. ബാക്കി വന്നതു 11 കോടി രൂപ. ചെലവഴിക്കാത്ത തുകയായി പഞ്ചായത്തുകൾ തിരിച്ചേൽപിച്ചത് 1.49 കോടി രൂപ. ആകെ 12.49 കോടി രൂപ കണക്കിൽ ബാക്കിയുണ്ടായിരിക്കെ 2014ൽ പൈക്ക പദ്ധതി നിർത്തലാക്കിയപ്പോൾ കേന്ദ്രത്തിൽ തിരിച്ചടച്ചത് 48.2 ലക്ഷം രൂപ മാത്രം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ സ്പോർട്സ് ഹോസ്റ്റൽ കുട്ടികളുടെ അലവൻസ് ഇനത്തിൽ കേരള സർക്കാർ നൽകാനുള്ളത് 13.6 കോടി രൂപ, സംസ്ഥാനത്തെ കായിക അസോസിയേഷനുകൾക്കു കുടിശിക 7 കോടി രൂപ... കായിക വകുപ്പ് സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുമ്പോൾ, കായിക വികസനത്തിനു കേന്ദ്രസർക്കാർ അനുവദിച്ച 11.91 കോടി രൂപ കാണാനില്ല! ഗ്രാമീണ മേഖലയിലെ കായിക വികസനത്തിനുള്ള കേന്ദ്ര പദ്ധതിയായ പൈക്ക (പഞ്ചായത്ത് യുവക്രീഡ ഔർ ഖേൽ അഭിയാൻ) വഴിയായാണ് 2008ൽ 36.37 കോടി രൂപ കേരളത്തിനു ലഭിച്ചത്. സംസ്ഥാനത്തെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലുമായി നടപ്പാക്കിയ പദ്ധതിയുടെ നോഡൽ ഏജൻസി കേരള സ്പോർട്സ് കൗ‍ൺസിലായിരുന്നു. ഈയിടെ വിവരാവകാശം ഉപയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇത്രയും വലിയ തുക കാണാതായ വിവരം പുറത്തുവന്നത്.

വിവരാവകാശത്തിനു സ്പോർട്സ് കൗൺസിലിൽനിന്നു ലഭിച്ച മറുപടി ഇങ്ങനെ: ആകെ ലഭിച്ച 36.37 കോടിയിൽ 25.37 കോടി രൂപ  തദ്ദേശ സ്ഥാപനങ്ങൾക്കു നൽകി. ബാക്കി വന്നതു 11 കോടി രൂപ. ചെലവഴിക്കാത്ത തുകയായി പഞ്ചായത്തുകൾ തിരിച്ചേൽപിച്ചത് 1.49 കോടി രൂപ.  ആകെ 12.49 കോടി രൂപ കണക്കിൽ ബാക്കിയുണ്ടായിരിക്കെ  2014ൽ പൈക്ക പദ്ധതി നിർത്തലാക്കിയപ്പോൾ കേന്ദ്രത്തിൽ തിരിച്ചടച്ചത് 48.2 ലക്ഷം രൂപ മാത്രം. പൈക്ക ഫണ്ട് ഇനത്തിൽ സ്പോർട്സ് കൗൺസിലിന്റെ ബാങ്ക് അക്കൗണ്ടിലുള്ളത് 8.97 ലക്ഷം രൂപയാണ്. അവശേഷിക്കുന്ന 11.91 കോടി രൂപയെക്കുറിച്ച് ആർക്കും അറിയില്ലത്രേ!

ഓപ്പറേഷൻ ഒളിംപിയ പദ്ധതിക്കായി വാങ്ങിയ ഫർണിച്ചർ കൂട്ടിയിട്ടിരിക്കുന്നു. ഓഡിറ്റ് റിപ്പോർട്ടിൽനിന്നുള്ള ചിത്രം.
ADVERTISEMENT

∙ കുട്ടികൾക്ക് ഭക്ഷണത്തിന് പണമില്ല

സ്പോർട്സ് ഹോസ്റ്റലുകൾ ഗുരുതര പ്രതിസന്ധിയിലാണ്. കായികതാരങ്ങളുടെ ഭക്ഷണത്തിനു സർക്കാർ നൽകുന്ന 250 രൂപയുടെ പ്രതിദിന അലവൻസ് ഈ അധ്യയനവർഷം ഇതുവരെ ലഭിച്ചിട്ടില്ല. വാഷിങ് അലവൻസായി ഓരോ താരത്തിനും പ്രതിമാസം നൽകേണ്ട 200 രൂപയും മൂന്നു വർഷമായി നൽകുന്നില്ല. ഏകദേശം 13.6 കോടി രൂപയാണ് ഈയിനത്തിൽ കുടിശിക. കടം പറഞ്ഞു സാധനങ്ങൾ വാങ്ങിയാണ് ഭൂരിപക്ഷം ഹോസ്റ്റലുകളിലും കുട്ടികൾക്കു ഭക്ഷണം നൽകുന്നത്. സ്വന്തം പണം ചെലവഴിച്ച് കായികതാരങ്ങളുടെ പരിശീലനം മുടങ്ങാതെ നോക്കുന്ന സ്ഥാപന മാനേജ്മെന്റുകളുമുണ്ട്.

∙ കാണാനില്ലായിരുന്നു; ഇപ്പോൾ കണ്ടുകിട്ടി!

1) വിവിധ വർഷങ്ങളിൽ വാങ്ങിയ കായിക ഉപകരണങ്ങൾ വേർതിരിച്ചറിയാൻ കഴിയാതെ പൊടിപിടിച്ചു കിടക്കുന്നു.

ADVERTISEMENT

2) സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്കായുള്ള ട്രാക്ക് സ്യൂട്ടും ഹോസ്റ്റലുകളിലേക്കുള്ള സ്പോർട്സ് കിറ്റും കെട്ടിക്കിടന്നു നശിച്ചു.

3) ഓപ്പറേഷൻ ഒളിംപിയ പദ്ധതിക്കായി വാങ്ങിയ കോടികൾ വിലമതിക്കുന്ന ഫർണിച്ചറും ഉപകരണങ്ങളും ഉപയോഗശൂന്യമായി.

സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നു. ധനകാര്യ ഓഡിറ്റ് റിപ്പോർട്ടിൽനിന്നുള്ള ചിത്രം.

കേരള സ്പോർട്സ് കൗൺസിലിലെ ക്രമക്കേടുകൾ കണ്ടെത്തിയ, ധനകാര്യ വകുപ്പിനു കീഴിലുള്ള ഓഡിറ്റ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിലെ പരാമർശങ്ങളിൽ ചിലതു മാത്രമാണിത്. സ്പോർട്സ് കിറ്റ്, ട്രാക്ക് സ്യൂട്ട്, ജഴ്സികൾ, സ്പൈക്കുകൾ എന്നിങ്ങനെ കേരളത്തിലെ കായികതാരങ്ങൾക്ക് അർഹതപ്പെട്ട ഉപകരണങ്ങളിൽ പലതും ഇരുട്ടുമുറിയിൽ‌ പൊടിപിടിച്ചു കിടക്കുന്നു. സ്പോർട്സ് കൗൺസിലിനു കീഴിലെ 53 ഹോസ്റ്റലുകളായി 1900 താരങ്ങളുണ്ട്. ഇവർക്കു നൽകാനുള്ളവയാണ് നശിക്കുന്നത്. ഒരു ജോടി ട്രാക്ക് സ്യൂട്ട്, 2 ടീ ഷർട്ടുകൾ, 2 ഷോർട്സ്, ജോഗിങ് ഷൂസ്, സ്പൈക് ഗെയിം ഷൂസ് എന്നിവയാണ് സ്പോർട്സ് ഹോസ്റ്റൽ താരങ്ങൾക്ക് പ്രതിവർഷം സ്പോർട്സ് കൗൺസിൽനിന്നു ലഭിക്കുന്നത്. എന്നാൽ  രണ്ടു വർഷമായി ഇതു ലഭിക്കുന്നില്ല.‌

∙ സായ് ഹോസ്റ്റലുകൾ മാതൃക

ADVERTISEMENT

സംസ്ഥാന കായിക വകുപ്പ് അധികാരികൾ കാര്യവട്ടത്തെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) മേഖലാ കേന്ദ്രത്തിലടക്കം പ്രവർത്തിക്കുന്ന സായ് ഹോസ്റ്റലുകൾ ഉറപ്പായും സന്ദർശിക്കണം. അവിടെ കായികതാരങ്ങൾക്കു ലഭിക്കുന്ന സൗകര്യങ്ങൾ കാണുമ്പോൾ സംസ്ഥാന സർക്കാരിന്റെ ഹോസ്റ്റലുകളിലെ കുട്ടികളോടു കാണിക്കുന്ന അവഗണന ബോധ്യപ്പെടും.

സ്പോർട്സ് ഉപകരണങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നു. ധനകാര്യ ഓഡിറ്റ് റിപ്പോർട്ടിൽനിന്നുള്ള ചിത്രം.

∙ സായ് ട്രെയ്നിങ് സെന്റർ

കൊല്ലം, തൃശൂർ, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. 300 രൂപയാണ് ഒരു ദിവസത്തെ ഭക്ഷണ അലവൻസ്. വർഷം തോറും സ്പോർട്സ് കിറ്റ് ലഭിക്കും. മത്സരങ്ങൾക്കുള്ള യാത്രയ്ക്കു ട്രെയിനിൽ ‌സ്ലീപ്പർ ക്ലാസ് ടിക്കറ്റ്. താമസത്തിനും പ്രത്യേക അലവൻസുണ്ട്. ഓരോ താരത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ–അപകട ഇൻഷുറൻസുമുണ്ട്.

∙ നാഷനൽ സെന്റർ ഓഫ് എക്സലൻസ്

കേരളത്തിൽ തിരുവനന്തപുരം കാര്യവട്ടത്തും ആലപ്പുഴയിലും. ദേശീയ താരങ്ങൾക്കായുള്ളത്. ഒരു ദിവസത്തെ കുറഞ്ഞ ഭക്ഷണ അലവൻസ് 480 രൂപ. അതിനു പരിധിയില്ല. 12500 രൂപയുടെ കിറ്റ് ലഭിക്കും. മത്സരങ്ങൾക്കായുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റ് അല്ലെങ്കിൽ ട്രെയിനിൽ തേഡ് എസി ടിക്കറ്റ്. താമസത്തിന് 1200–1500 രൂപ അലവൻസ്.

∙ ചോറ്, കുമ്പളങ്ങക്കറി, കട്ടൻ ചായ!

2023 ജൂണിൽ പണമില്ലാത്തതിനാലും പാചകവാതകം തീർന്നതിനാലും താരങ്ങൾക്കു ചോറും കുമ്പളങ്ങക്കറിയും കട്ടൻചായയും മാത്രം നൽകിയതിന്റെ പേരിലും വാർത്തയിലെത്തിയിരുന്നു കൊച്ചി പനമ്പിള്ളി നഗർ കേന്ദ്രീകൃത സ്പോർട്സ് അക്കാദമി ഹോസ്റ്റൽ. ഒരു താരത്തിന് ഒരു ദിവസത്തെ ഭക്ഷണത്തിനു സർക്കാർ അനുവദിച്ചിരിക്കുന്ന തുക 250 രൂപ. പാലും മുട്ടയും മീനും ചിക്കനും മട്ടനും ഡ്രൈഫ്രൂട്സും ജൂസുമെല്ലാം മാറിമാറി നൽകണമെന്നാണ് വ്യവസ്ഥ. ദിവസവും രാവിലെ പ്രാക്ടിസ് കഴിഞ്ഞെത്തിയാൽ 200 മില്ലി ലീറ്റർ പാലും മുട്ടയും ഏത്തപ്പഴവും. വൈകിട്ടാണെങ്കിൽ ജൂസ്. പ്രോട്ടീൻ ഉറപ്പാക്കാൻ ഡ്രൈ ഫ്രൂട്സ്. മെനു പ്രകാരം വ്യാഴാഴ്ച മട്ടൻ ബിരിയാണിയും ഞായറാഴ്ച ഉച്ചയ്ക്കു ചിക്കൻ ബിരിയാണിയും നൽകണം. എന്നാൽ, പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമിയിൽ ഇവയൊന്നും കൃത്യമായി കിട്ടുന്നില്ലെന്നാണ് കുട്ടികളുടെ പരാതി.

കൊച്ചി പനമ്പിള്ളി നഗർ കേന്ദ്രീകൃത സ്പോർട്സ് അക്കാദമി ഹോസ്റ്റലിന്റെ പിന്നാമ്പുറക്കാഴ്ച. ചിത്രം: മനോരമ

കടവന്ത്രയിലെ മാർക്കറ്റിൽനിന്ന് ഇറച്ചിയും മീനും മുട്ടയും മറ്റും വാങ്ങിയ വകയിൽ കുടിശിക മൂന്നു ലക്ഷത്തിലേറെ. മാർക്കറ്റിലെ കച്ചവടക്കാരൻ കടംകൊടുക്കുന്നതു നിർത്തി. തേവരയിലെ കേറ്ററിങ് സ്ഥാപനത്തിനു കരാർ കൊടുത്തെങ്കിലും നാലു ലക്ഷത്തോളം രൂപ കുടിശികയായതോടെ അതും നിന്നു. കുടിശിക വാർത്തയായതോടെ പല തവണയായി 1.40 ലക്ഷം രൂപ നൽകി. ബാക്കിതുക നൽകിയിട്ടില്ല. മീറ്റിങ് കൂടട്ടെ, പ്രസിഡന്റ് വരട്ടെ, സെക്രട്ടറി അവധിയാണ് തുടങ്ങിയ വിശദീകരണങ്ങൾ പലതവണ കേട്ടുമടുത്തെന്നു വ്യാപാരികൾ. അതേസമയം, കുടിശിക തീർത്തെന്നാണു ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പറയുന്നത്.

English Summary:

Kerala Athletes Struggle for Basics as Sports Funding Vanishes

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT