‘രക്ഷിക്കണേ’യെന്ന് കേഴുന്നത് ഒരു നദിയാണെങ്കിലും മേധ പട്‌കർ വിളി കേൾക്കും. അങ്ങനെയാണ് അവർ നർമദ ബച്ചാവോ ആന്ദോളന് തുടക്കമിട്ടത്. നദിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുംവിധം അണക്കെട്ടുകൾ നിർമിക്കാനുള്ള തീരുമാനത്തിനെതിരെയായിരുന്നു ആ സമരം. അന്ന് അണക്കെട്ട് കാരണം കിടപ്പാടവും കൃഷിഭൂമിയും നഷ്ടമാകുമായിരുന്ന ആദിവാസി വിഭാഗക്കാരും കർഷകരും മാത്രമല്ല സാമൂഹിക–പാരിസ്ഥിതിക പ്രവർത്തകരും മേധയ്ക്കൊപ്പം കൈപിടിച്ച് നദിക്കു വേണ്ടി നിലകൊണ്ടു. ഒരു ഘട്ടത്തിൽ നദിയിലേക്കിറങ്ങി അതിനു കാവലിരുന്നു. ഡിസംബർ ഒന്നിന് 70 വയസ്സാകും മേധയ്ക്ക്. ഇതിനോടകം അവർ ഏറ്റെടുത്ത പാരിസ്ഥിതിക സമരങ്ങളും സാമൂഹിക ഇടപെടലുകളും ഏറെയാണ്. അതിൽ മുംബൈയിലെ ചേരികളിലെ പ്രവർത്തനങ്ങൾ മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾ വരെയുണ്ട്. നർമദ സമരത്തോടെ ലോകമെങ്ങും ആ പേരെത്തുകയും ചെയ്തു. പ്ലാച്ചിമട സമരത്തിൽ ഉൾപ്പെടെ കേരളത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പലപ്പോഴായി എത്തിയിട്ടുണ്ട് മേധ. പ്രകൃതിദുരന്തങ്ങൾ ഒന്നൊഴിയാതെ കേരളത്തിനു മേൽ പതിക്കുകയാണ്. പരിസ്ഥിതിക്ക് മുൻപെങ്ങുമില്ലാത്ത വിധം ചർച്ചകളിൽ ഇടം ലഭിച്ചിരിക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പാരിസ്ഥിതിക– സാമൂഹിക സാഹചര്യങ്ങൾ നേരിട്ട് അനുഭവിച്ചിട്ടുള്ള മേധ പട്കർക്ക് കേരളത്തെക്കുറിച്ചും പറയാനേറെയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘രക്ഷിക്കണേ’യെന്ന് കേഴുന്നത് ഒരു നദിയാണെങ്കിലും മേധ പട്‌കർ വിളി കേൾക്കും. അങ്ങനെയാണ് അവർ നർമദ ബച്ചാവോ ആന്ദോളന് തുടക്കമിട്ടത്. നദിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുംവിധം അണക്കെട്ടുകൾ നിർമിക്കാനുള്ള തീരുമാനത്തിനെതിരെയായിരുന്നു ആ സമരം. അന്ന് അണക്കെട്ട് കാരണം കിടപ്പാടവും കൃഷിഭൂമിയും നഷ്ടമാകുമായിരുന്ന ആദിവാസി വിഭാഗക്കാരും കർഷകരും മാത്രമല്ല സാമൂഹിക–പാരിസ്ഥിതിക പ്രവർത്തകരും മേധയ്ക്കൊപ്പം കൈപിടിച്ച് നദിക്കു വേണ്ടി നിലകൊണ്ടു. ഒരു ഘട്ടത്തിൽ നദിയിലേക്കിറങ്ങി അതിനു കാവലിരുന്നു. 

ഡിസംബർ ഒന്നിന് 70 വയസ്സാകും മേധയ്ക്ക്. ഇതിനോടകം അവർ ഏറ്റെടുത്ത പാരിസ്ഥിതിക സമരങ്ങളും സാമൂഹിക ഇടപെടലുകളും ഏറെയാണ്. അതിൽ മുംബൈയിലെ ചേരികളിലെ പ്രവർത്തനങ്ങൾ മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾ വരെയുണ്ട്. നർമദ സമരത്തോടെ ലോകമെങ്ങും ആ പേരെത്തുകയും ചെയ്തു. പ്ലാച്ചിമട സമരത്തിൽ ഉൾപ്പെടെ കേരളത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പലപ്പോഴായി എത്തിയിട്ടുണ്ട് മേധ. 

പരിസ്ഥിതി– മനുഷ്യാവകാശ പ്രവർത്തകയും നർമദ ബച്ചാവോ ആന്ദോളൻ നേതാവുമായ മേധ പട്കർ കോട്ടയം പബ്ലിക് ലൈബ്രറി അങ്കണത്തിൽ മരം നടുന്നു (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

പ്രകൃതിദുരന്തങ്ങൾ ഒന്നൊഴിയാതെ കേരളത്തിനു മേൽ പതിക്കുകയാണ്. പരിസ്ഥിതിക്ക് മുൻപെങ്ങുമില്ലാത്ത വിധം ചർച്ചകളിൽ ഇടം ലഭിച്ചിരിക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പാരിസ്ഥിതിക– സാമൂഹിക സാഹചര്യങ്ങൾ നേരിട്ട് അനുഭവിച്ചിട്ടുള്ള മേധ പട്കർക്ക് കേരളത്തെക്കുറിച്ചും പറയാനേറെയുണ്ട്. മനോരമ ഓൺലൈൻ പ്രീമിയം സംഘടിപ്പിച്ച പരിസ്ഥിതി വെബിനാറിൽ പങ്കെടുത്ത് മേധ നടത്തിയ നിരീക്ഷണങ്ങളുടെ പ്രസക്ത ഭാഗങ്ങളിലേക്ക്...

∙ പ്രളയം, പ്രതീക്ഷിക്കാനാവാത്ത തരത്തിലെ മഴ, ഉരുൾപൊട്ടലുകൾ... പ്രകൃതിദുരന്തങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ് കേരളത്തിൽ. ഇക്കാര്യത്തിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

കേരളത്തിൽ മാത്രമല്ല, ഹിമാലയത്തിലും വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലുമൊക്കെ പ്രകൃതി അതിരൂക്ഷമായി പ്രതികരിക്കുന്ന കാഴ്ചയാണ് കാണുന്നത്. തീർച്ചയായും ഇത് ആശങ്കപ്പെടേണ്ട സാഹചര്യമാണ്. കൃത്യമായ ഇടപെടൽ ഉണ്ടാവേണ്ടതുണ്ട്. കേരളത്തിന്റെ കാര്യമെടുത്താൽ, നഗര പ്ലാനിങ്ങിന്റെ കാര്യത്തിലും മറ്റ് പാരിസ്ഥിതിക, പ്രാദേശിക വികസനപദ്ധതികളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ശരിയായ ഇടം ലഭിക്കുന്നുണ്ട്. മറ്റു പല സംസ്ഥാനങ്ങളും കേരളത്തിന്റെ മാതൃക പിന്തുടരാൻ ശ്രമിക്കാറുമുണ്ട്. പക്ഷേ, കർഷകരും മത്സ്യത്തൊഴിലാളികളും സാധാരണക്കാരായ ആളുകളും ഉയർത്തുന്ന ചോദ്യങ്ങളെ കൂടി തികച്ചും ജനാധിപത്യപരമായി തന്നെ കണക്കിലെടുക്കേണ്ടതുണ്ട്. വികസനത്തെയല്ല, പാരിസ്ഥിക നാശത്തെയാണ് അവർ ചോദ്യം ചെയ്യുന്നത്.

വയനാട് ഉരുൾപ്പൊട്ടലിന്റെ പ്രഭവകേന്ദ്രം (ചിത്രം: മനോരമ)

ഹിമാലയത്തിലും ഒഡീഷയിലും നർമദയിലും നടന്നിരുന്നതു പോലുള്ള പ്രളയം 2018ൽ കേരളത്തിലുമുണ്ടായി. അതിനുശേഷം, ദുരന്തത്തെ കുറിച്ച് പഠിക്കാൻ നിലവിൽ വന്ന വിദഗ്ധരുൾപ്പെട്ട സമിതികൾ, വികസനത്തിലെ പിഴവുകളെയും പോരായ്മകളെയും സ്വയം വിമർശനാത്മകമായിതന്നെ കണ്ടതിനു ശേഷമാണ്, ഒരു ബദൽ എന്ന നിലയിൽ ‘നവ കേരളം’ എന്ന പദ്ധതി പ്രഖ്യാപിക്കുന്നത്. വികസനത്തിൽ, എല്ലാ സെക്ടറുകളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്ന നയമാണ് അത് വിഭാവനം ചെയ്തിരുന്നത്. ഒരുതരത്തിൽ മാധവ് ഗാഡ്ഗിൽ മുന്നോട്ടുവച്ചതും അതേ നിർദേശങ്ങളായിരുന്നു. 

പക്ഷേ, വയനാട് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തം മൂന്ന് ഗ്രാമങ്ങളെ ഒന്നാകെ തുടച്ചുനീക്കിയതും 400ൽ അധികം ജീവനെടുത്തതും നമ്മൾ കണ്ടു. കേരളത്തെ സംരക്ഷിക്കണമെങ്കിൽ, രാഷ്ട്രീയക്കാർ മാത്രമല്ല പൊതുസമൂഹവും ഉണർന്നേ മതിയാവൂ. ഭരണകൂടവും ജനങ്ങളും ഒന്നിച്ച് ആഴത്തിൽ, സുതാര്യമായി ചിന്തിച്ച് പരിസ്ഥിതി സംരക്ഷണത്തിന് ചുവടു വയ്ക്കണം. അതാണ് കേരളത്തിൽ നടന്നു കാണണമെന്ന് ആഗ്രഹിക്കുന്നത്.

ADVERTISEMENT

∙ പ്രകൃതി സംരക്ഷണത്തിന്റെ കാര്യത്തിൽ പുതിയ തലമുറ പിന്നാക്കം പോകുന്നതായി തോന്നുന്നുണ്ടോ? ഇതിനെന്താണ് പരിഹാരം?

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ യുവതലമുറ പരിസ്ഥിതി സംരക്ഷണത്തിൽ കുറേക്കൂടി ‘സെൻസിറ്റീവ്’ ആണെന്നാണ് തോന്നിയിട്ടുള്ളത്. സ്കൂളുകളുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികൾ പലതും മികച്ചതാണ്. പ്രളയബാധിത മേഖലയിലും പ്ലാച്ചിമട സമരത്തിലും നർമദ തീരത്തേയ്ക്കും എൻഡോസൾഫാൻ സമരമുഖത്തേയ്ക്കും ഒക്കെ മടിയില്ലാതെ കേരളത്തിലെ ചെറുപ്പക്കാർ കടന്നുവരുന്നു. പക്ഷേ, രാജ്യത്ത് പൊതുവായും കേരളത്തിലും കണ്ടുവരുന്ന പുതിയ പ്രവണതയാണ് ചെറുപ്പക്കാർ ഒന്നാകെ വിദേശരാജ്യങ്ങളിലേക്ക് പോകുന്നു എന്നത്. എന്ത് പഠിക്കണം, എന്ത് ജോലി ചെയ്യണം എന്ന് തീരുമാനമെടുക്കാൻ കോർപറേറ്റുവൽക്കരണം അവരെ സമ്മർദപ്പെടുത്തുന്ന നിലയിലാണ്.

കോഴിക്കോട് ബീച്ച് വൃത്തിയാക്കുന്നവർ (ഫയൽ ചിത്രം: മനോരമ)

മാതാപിതാക്കളെ നാട്ടിലാക്കി മറ്റൊരു നാട്ടിലേക്ക് കുടിയേറുന്നവർ ഒരു പൗരൻ എന്ന നിലയിൽ സമൂഹത്തോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തങ്ങൾ കൂടി പിന്നിലുപേക്ഷിച്ചു പോകുകയാണ്. മൗലികാവകാശങ്ങളും പൗരൻ എന്ന നിലയിൽ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന കടമകളും മുൻനിർത്തിയാവണം വികസനപദ്ധതികൾ മുന്നോട്ടുവയ്ക്കേണ്ടതും നടപ്പിലാക്കേണ്ടതും. അങ്ങനെയല്ലാത്ത പക്ഷം അതിൽ ഇടപെടാനും മാറ്റങ്ങൾ നടപ്പിലാക്കാനും സ്റ്റേറ്റിനോട് സമ്മർദം ചെലുത്താനും യുവജനത മുന്നോട്ടുവരണം. വനിതകൾ നിർബന്ധമായും അതിൽ ഇടപെടണം. ബോധപൂർവമായ അത്തരം ഇടപെടലുകൾ ഉണ്ടായാലേ കേരളവും ഇന്ത്യയും രക്ഷപ്പെടൂ. മലയാള മനോരമയുടെ ‘നല്ലപാഠം’ പോലുള്ള പദ്ധതികൾ ഇക്കാര്യത്തിൽ മാതൃകയാണ്.

∙ മനുഷ്യ–മൃഗ സംഘർഷം വലിയ പ്രതിസന്ധിയായി മാറുകയാണ് കേരളത്തിൽ. എന്താണ് ഇതിന് പരിഹാരം?

ADVERTISEMENT

കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ വന്യജീവി ആക്രമണത്തെക്കുറിച്ചുള്ള വാർത്തകൾ വരുന്നുണ്ട്. ആന മുതൽ കടുവ വരെ കാടിറങ്ങുന്നു. ആദിവാസികളെയും അല്ലാത്തവരെയും ആക്രമിക്കുന്നു, ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നു. ഒരുകാലത്ത് കാടും മനുഷ്യരും തമ്മിലുണ്ടായിരുന്ന പാരസ്പര്യം എവിടെയാണ് നഷ്ടപ്പെട്ടത്? എല്ലാ ജീവജാലങ്ങൾക്കും തുല്യതയോടെ സുരക്ഷിതമായി ജീവിക്കാനാവണം എന്നാണ് ഗാന്ധിയൻ ഐഡിയോളജി വിഭാവനം ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ തദ്ദേശീയരായ ആളുകളെ, ആദിവാസികളെ മാറ്റിപ്പാർപ്പിക്കുക എന്നതല്ല പരിഹാരം. മധ്യപ്രദേശിൽ സർക്കാർ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കാടും മനുഷ്യരും തമ്മിലുള്ള സംഘർഷം കുറയ്ക്കാനുള്ള നടപടികളാണു വേണ്ടത്. 

ഗൂഡ്രിക്കൽ ഫോറസ്റ്റ് റേഞ്ചിൽ കക്കിയ്ക്കു സമീപം മണ്ണിൽ കുളിച്ച ശേഷം കുട്ടിയാനകളടങ്ങുന്ന കാട്ടാനക്കൂട്ടം വരിവരിയായി നടന്നു നീങ്ങുന്ന കാഴ്ച. (ചിത്രം: മനോരമ)

∙ മലിനീകരണം, അനധികൃതമായ ക്വാറികളുടെ നിർമാണം എന്നിവയും കേരളത്തിന് വെല്ലുവിളിയാകുന്നുണ്ട്?

കേരളത്തിലെ 44 നദികളിൽ പെരിയാർ ഉൾപ്പെടെ മാലിന്യത്തിന്റെ പിടിയിലാണ്. പൊല്യൂഷൻ കൺട്രോൾ ബോർഡ് ഉള്ളപ്പോൾ എന്തുകൊണ്ടാണിത് നിയന്ത്രിക്കാൻ കഴിയാതെ വരുന്നത്? രാഷ്ട്രീയ ഇടപെടലുകൾ ഇല്ലെങ്കിൽ മാലിന്യം തള്ളുന്നതിന് അറുതി വരുത്താനാകും. പക്ഷേ, ക്വാറികളുടെയും മൈനിങ്ങിന്റെയും കാര്യത്തിൽ അതല്ല സ്ഥിതി. സുപ്രീം കോടതിയുടെയും ഹരിത ട്രൈബ്യൂണലിന്റെയും ഒട്ടേറെ വിധികളും നിർദേശങ്ങളും അനുസരിച്ച് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ക്വാറികൾക്ക് പ്രവർത്തിക്കാനാവൂ. 

അനിയന്ത്രിതമായ മണൽവാരൽ പോലും വലിയ പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കും. അപ്പോൾ പിന്നെ ക്വാറികളുടെ കാര്യം പറയേണ്ടല്ലോ. അനിയന്ത്രിതമായ മൈനിങ് എല്ലാതരത്തിലും പാരിസ്ഥിതിക ആഘാതത്തിന്, വിവിധ തരത്തിലെ മലിനീകരണത്തിനും ഇടയാക്കും. പ്രകൃതി ദുരന്തങ്ങളിലേക്കു പോലും നയിക്കും. ലാറി ബേക്കർ കാട്ടിത്തന്ന അതിമനോഹരമായ നിർമാണ മാതൃക കേരളത്തിന് മുന്നിലുണ്ട്. കേരളം മുഴുവനായി പോലും അത് പിന്തുടരുന്നില്ലെന്നത് നിർഭാഗ്യകരമാണ്.

∙ മാലിന്യസംസ്കരണം എങ്ങനെ നമുക്ക് ഫലപ്രദമായി നടപ്പിലാക്കാനാകും?

മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന്റെ ആദ്യപടി മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ്. ഉപഭോഗസംസ്കാരം വർധിക്കുന്നതിന്റെ മറുവശമാണ് മാലിന്യവും വർധിക്കുന്നു എന്നത്. ഉപയോഗിക്കുക, വലിച്ചെറിയുക എന്നത് ആളുകളുടെ ശീലങ്ങളിലുടനീളം കാണാം. രണ്ടാമതായി, മാലിന്യ സംസ്കരണം പ്രാദേശികമായിത്തന്നെ നടപ്പിലാക്കാനുള്ള പദ്ധതികൾ വേണം. സർക്കാർ ഇതിനെ സാമ്പത്തികമായി പിന്തുണയ്ക്കണം. മാലിന്യം എങ്ങനെയെങ്കിലും സംസ്കരിക്കുക എന്നതിനപ്പുറത്ത് അതിനെ എങ്ങനെ പുനരുപയോഗിക്കാം എന്ന ചിന്തയ്ക്കും പ്രാധാന്യം നൽകണം. കൃഷിക്ക് വളമായും കടലാസ് ആയും ഒക്കെ മാലിന്യം മാറ്റാനാവും. സാങ്കേതികവിദ്യ അതിന് പ്രയോജനപ്പെടുത്താം.

പ്രളയത്തിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കുപ്പികൾ (ഫയൽ ചിത്രം: മനോരമ)

∙ ഇലക്ട്രോണിക് വാഹനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമായാണല്ലോ പ്രചരിപ്പിക്കപ്പെടുന്നത്? ഇതിനെ പരിസ്ഥിതി സൗഹാർദപരമെന്ന് വിശേഷിപ്പിക്കാനാകുമോ?

ഇലക്ട്രിക് വാഹനങ്ങൾ ഒരു തരത്തിൽ തീവ്രമായ ഊർജ ഉപയോഗത്തെക്കൂടി പ്രോത്സാഹിപ്പിക്കുന്നുണ്ട്. പുനരുപയോഗിക്കാനാവാത്ത പെട്രോളിയത്തിൽ നിന്ന് പുനരുപയോഗിക്കാനാവുന്ന വൈദ്യുതിയിലേക്ക് മാറുന്നു എന്നതു ശരി തന്നെ. പക്ഷേ, ഈ വൈദ്യുതി എങ്ങനെയാണ് ഉൽപാദിപ്പിക്കുന്നത്? താപവൈദ്യുതനിലയങ്ങൾ വഴിയാണ് നമ്മുടെ രാജ്യത്തെ 60 ശതമാനത്തോളം വൈദ്യതിയും ഉൽപാദിപ്പിക്കുന്നതെന്നിരിക്കെ കൂടുതൽ വാഹനങ്ങൾ ൈവദ്യുത മാർഗത്തിലേക്കു മാറുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കില്ലേ? ജലവൈദ്യുതനിലയങ്ങളുടെ കാര്യമെടുത്താലും സ്ഥിതിയിൽ മാറ്റമില്ല. പെട്രോളിയം വാഹനങ്ങളിൽനിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുക എന്നതിനപ്പുറത്ത് ആയിരക്കണക്കിന് സ്വകാര്യവാഹനങ്ങൾ വഴിയുണ്ടാകുന്ന കാർബൺ ബഹിർഗമനം കുറയ്ക്കുക എന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. പൊതുഗതാഗതത്തെ പരമാവധി പ്രോത്സാഹിപ്പിക്കാനാവണം നമുക്ക്. 

പ്രകൃതിയോട് ഇടപെടാനും സാധാരണ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനുമുള്ള അവസരമുണ്ടാവണം. അതിന് നിരന്തരം പരിശ്രമിക്കേണ്ടതുണ്ട്. അർബൻ നക്സൽ എന്ന് സർക്കാർ മുദ്രകുത്തിയാലും അത്തരം ശ്രമങ്ങളുമായി മുന്നോട്ടു പോകാനാണ് എന്റെ തീരുമാനം.

മേധ പട്കർ

∙ സുസ്ഥിര വികസനം, വ്യവസായം, നഗരവൽക്കരണം എന്നിവയെ എങ്ങനെ ബാലൻസ് ചെയ്തു മുന്നോട്ടു കൊണ്ടുപോകാനാവും? എന്താണ് പരിഹാരം?

കേരളത്തെ സംബന്ധിച്ച് എന്താണ് റൂറൽ, എന്താണ് അർബൻ അങ്ങനെയൊരു തരംതിരിവിൽ തീരെ കാര്യമുണ്ടായിരുന്നില്ല. പക്ഷേ, ഗ്രാമീണ മേഖലകൾക്ക് സ്വയംപര്യാപ്തമാകാൻ കഴിയാത്തതുകൊണ്ടാണ് മെച്ചപ്പെട്ട ചികിത്സയ്ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും ഒക്കെയായി അവർക്ക് നഗരങ്ങളിലേക്ക് വരേണ്ടി വരുന്നു. നഗരവൽക്കരണം എന്നത് ജോലി, ജീവിത സൗകര്യങ്ങൾ എന്നതൊക്കെയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണല്ലോ. തദ്ദേശീയ കമ്യൂണിറ്റികളെ സ്വയംപര്യാപ്തരാക്കുക എന്നതാണ് ഗാന്ധിയൻ ഐഡിയോളജി. പക്ഷേ, നമ്മുടെ ശ്രദ്ധ അതിൽനിന്നു മാറി വ്യവസായവൽക്കരണത്തെയും നഗരവൽക്കരണത്തെയും വികസനത്തിലേക്ക് സമീകരിക്കുക എന്നതിലെത്തി.

Representative Image: VH-studio/Shutterstock

ലാഭം മാത്രം ലഭ്യമിട്ടുള്ള പ്രവർത്തനങ്ങളിൽനിന്ന് മാറി, ജൈവ കൃഷിക്കും വീടുകള്‍ വഴിയുള്ള സംരംഭങ്ങൾക്കും കൂടി പിന്തുണ കൊടുക്കുന്ന നയങ്ങളുണ്ടാവണം. എൽപിജി നയങ്ങൾ പാശ്ചാത്യ രാജ്യങ്ങളുടെ രീതിയിലേക്ക് നമ്മെ എത്തിച്ചതിനൊപ്പം പ്രകൃതിയുടെ നാശത്തിനും വഴിയൊരുക്കി. ജൈവവൈവിധ്യത്തെയും സ്വാഭാവിക പരിസ്ഥിതിയെയും സംരക്ഷിക്കുന്ന വികസനപദ്ധതികൾക്ക് മുൻഗണന നൽകേണ്ടതുണ്ട്. നമ്മുടെ പാരമ്പര്യത്തിലേക്ക് തിരികെ പോകേണ്ടതുണ്ട്.

ബയോ ഡൈവേഴ്സിറ്റി ആക്ടിൽ വന്ന മാറ്റം, പാരിസ്ഥിതിക നിയമങ്ങൾ ഉടച്ചുവാർക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമം എന്നിവയൊക്കെ പ്രകൃതിസംരക്ഷണത്തിനപ്പുറത്ത്, സർക്കാരിന്റെ കച്ചവടതാൽപര്യമാണ് വെളിവാക്കുന്നത്. പാരിസ്ഥിതിക ചട്ടങ്ങളുടെ പേരിൽ ഒരു പ്രോജക്ടിനും അനുമതി നിഷേധിക്കരുതെന്നാണ് നരേന്ദ്ര മോദി ഉദ്യോഗസ്ഥരോട് നിർദേശിച്ചത്.

 പരിസ്ഥിതിയാണോ ജനങ്ങളാണോ മുന്നിൽ എന്ന ചോദ്യമാണ് ഇവിടെയുള്ളത്. പൊതുജനങ്ങൾക്ക്, യുവതലമുറയ്ക്ക് പരിസ്ഥിതിയോട് പ്രതിബദ്ധത ഉണ്ടാവണമെങ്കിൽ അതിനുനനുസൃതമായ രീതിയിലുള്ള ഇടപെടലുകളുണ്ടാവണം. പ്രകൃതിയോട് ഇടപെടാനും സാധാരണ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനുമുള്ള അവസരമുണ്ടാവണം. അതിന് നിരന്തരം പരിശ്രമിക്കേണ്ടതുണ്ട്. അർബൻ നക്സൽ എന്ന് സർക്കാർ മുദ്രകുത്തിയാലും അത്തരം ശ്രമങ്ങളുമായി മുന്നോട്ടു പോകാനാണ് എന്റെ തീരുമാനം.

English Summary:

Kerala's Environmental Crisis: A Call for Urgent Action