മൂന്നോ നാലോ മാസം കൂടുമ്പോൾ ശമ്പളം; മത്സരത്തിനു പോകാൻ അമ്മയുടെ വള പണയം വയ്ക്കേണ്ടി വന്ന താരം! പെരുകുകയാണീ സങ്കടം
ഇതൊരു സങ്കടകഥയാണ്. പേരു വെളിപ്പെടുത്തരുത്, നാണക്കേടാണ് എന്ന ആമുഖത്തോടെ തൃശൂർ ജില്ലയിലെ ഒരു സ്പോർട്സ് കൗൺസിൽ കരാർ പരിശീലകൻ പറഞ്ഞത്: ‘ഭാര്യയ്ക്ക് അസുഖംകൂടി സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി. സാമ്പത്തികപ്രശ്നം രൂക്ഷമായതിനാൽ ഡിസ്ചാർജ് നീണ്ടു. വായ്പയ്ക്കു ബാങ്കിനെ സമീപിച്ചത് അങ്ങനെ. 50,000 രൂപയ്ക്ക് അപേക്ഷ നൽകി. പക്ഷേ, വായ്പ തരില്ലെന്നു പറഞ്ഞ ബാങ്ക് മാനേജർ അതിനു കാരണമായി പറഞ്ഞതു കേട്ടപ്പോൾ ഞാൻ ഞെട്ടി. എനിക്കു ക്രെഡിറ്റ് സ്കോർ കുറവാണത്രേ! ശരാശരി വേതനം മാത്രമുള്ള കരാർ ജോലിക്കാരനാണ്. ശമ്പളം കൃത്യമായി അക്കൗണ്ടിൽ വരുന്നതായി കാണുന്നതേയില്ല. വായ്പ തന്നാൽ തിരിച്ചടയ്ക്കുമെന്ന് എന്താണുറപ്പ്? മാനേജരോടു മറുത്തൊന്നും പറയാതെ ഞാൻ ബാങ്കിൽനിന്ന് ഇറങ്ങിപ്പോന്നു...’ കരാർ പരിശീലകരിൽ പലരും ഇത്തരം ജീവിതാവസ്ഥകളിലൂടെ കടന്നുപോയവരാണ്. ശമ്പളം മുടങ്ങുന്നതു പതിവ്. അതിനാൽ, വായ്പകളുടെ തിരിച്ചടവും മുടങ്ങും. ഇഎംഐ മുടങ്ങുമ്പോൾ ക്രെഡിറ്റ് സ്കോർ കുത്തനെ കുറയുമെന്നതിനാൽ ഇവരിലാർക്കും വാഹന വായ്പയ്ക്കുപോലും അപേക്ഷിക്കാൻ കഴിയില്ല. സ്പോർട്സ് കൗൺസിൽ കരാർ പരിശീലകരിൽ ഏറെപ്പേർക്കും ശമ്പളം മുടങ്ങിയിട്ടു മൂന്നു മാസമായി. ആകെ 143 പരിശീലകരുള്ളതിൽ എഴുപതിലേറെപ്പേർ കരാർ ജോലിക്കാരാണ്. ഇതിൽ സ്ഥിരം പരിശീലകർക്കു പലപ്പോഴും

ഇതൊരു സങ്കടകഥയാണ്. പേരു വെളിപ്പെടുത്തരുത്, നാണക്കേടാണ് എന്ന ആമുഖത്തോടെ തൃശൂർ ജില്ലയിലെ ഒരു സ്പോർട്സ് കൗൺസിൽ കരാർ പരിശീലകൻ പറഞ്ഞത്: ‘ഭാര്യയ്ക്ക് അസുഖംകൂടി സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി. സാമ്പത്തികപ്രശ്നം രൂക്ഷമായതിനാൽ ഡിസ്ചാർജ് നീണ്ടു. വായ്പയ്ക്കു ബാങ്കിനെ സമീപിച്ചത് അങ്ങനെ. 50,000 രൂപയ്ക്ക് അപേക്ഷ നൽകി. പക്ഷേ, വായ്പ തരില്ലെന്നു പറഞ്ഞ ബാങ്ക് മാനേജർ അതിനു കാരണമായി പറഞ്ഞതു കേട്ടപ്പോൾ ഞാൻ ഞെട്ടി. എനിക്കു ക്രെഡിറ്റ് സ്കോർ കുറവാണത്രേ!
ശരാശരി വേതനം മാത്രമുള്ള കരാർ ജോലിക്കാരനാണ്. ശമ്പളം കൃത്യമായി അക്കൗണ്ടിൽ വരുന്നതായി കാണുന്നതേയില്ല. വായ്പ തന്നാൽ തിരിച്ചടയ്ക്കുമെന്ന് എന്താണുറപ്പ്? മാനേജരോടു മറുത്തൊന്നും പറയാതെ ഞാൻ ബാങ്കിൽനിന്ന് ഇറങ്ങിപ്പോന്നു...’ കരാർ പരിശീലകരിൽ പലരും ഇത്തരം ജീവിതാവസ്ഥകളിലൂടെ കടന്നുപോയവരാണ്. ശമ്പളം മുടങ്ങുന്നതു പതിവ്. അതിനാൽ, വായ്പകളുടെ തിരിച്ചടവും മുടങ്ങും. ഇഎംഐ മുടങ്ങുമ്പോൾ ക്രെഡിറ്റ് സ്കോർ കുത്തനെ കുറയുമെന്നതിനാൽ ഇവരിലാർക്കും വാഹന വായ്പയ്ക്കുപോലും അപേക്ഷിക്കാൻ കഴിയില്ല.
∙ കരാർ പരിശീലകർക്ക് പട്ടിണി
സ്പോർട്സ് കൗൺസിൽ കരാർ പരിശീലകരിൽ ഏറെപ്പേർക്കും ശമ്പളം മുടങ്ങിയിട്ടു മൂന്നു മാസമായി. ആകെ 143 പരിശീലകരുള്ളതിൽ എഴുപതിലേറെപ്പേർ കരാർ ജോലിക്കാരാണ്. ഇതിൽ സ്ഥിരം പരിശീലകർക്കു പലപ്പോഴും മാസാവസാനമാണു ശമ്പളം ലഭിക്കുക. ഇതോടെ വായ്പ തിരിച്ചടവുകളെല്ലാം മുടങ്ങും. കരാർ ജോലിക്കാർക്കു മൂന്നോ നാലോ മാസം കൂടുമ്പോഴേ ശമ്പളം ലഭിക്കാറുള്ളൂ. ഇതുമൂലം കൗൺസിലിനു കീഴിൽ പരിശീലകരാകാൻ ആരും വരുന്നില്ലെന്നതാണു നിലവിലെ അവസ്ഥ. സ്പോർട്സ് കൗൺസിലിൽനിന്നു വിരമിച്ച പരിശീലകരുടെയും ആശ്രിതരുടെയും അവസ്ഥ ദയനീയമാണ്. ഇവർക്കു പെൻഷനും കൃത്യമായി കിട്ടുന്നില്ല.
കൗൺസിലിന്റെ മിടുക്കരായ കായിക പരിശീലകരിൽ പലരും വൻകിട സ്ഥാപനങ്ങളുടെ അക്കാദമികളിൽ പരിശീലകരായി പോകാൻ തയാറെടുക്കുകയാണ്. മറ്റുള്ളവർ സ്വകാര്യസ്ഥാപനങ്ങളിലും ജോലി തേടുന്നു. സമീപകാലത്തു കായികമേഖലയിൽ മികച്ച പ്രകടനത്തിലേക്കുയർന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ കായികപരിശീലകർക്കു പ്രതിമാസശമ്പളം ഒന്നര ലക്ഷത്തോളം രൂപയാണ്.
∙ രക്ഷപ്പെടണോ, രാജ്യം വിടൂ!
പരിമിത സൗകര്യങ്ങളിലും അത്യധ്വാനം ചെയ്യാൻ തയാറുള്ള, 13 വർഷത്തെ അനുഭവസമ്പത്തുള്ള, മികവുറ്റ ഒരു കായിക പരിശീലകനെ പ്രോത്സാഹിപ്പിക്കാൻ സ്പോർട്സ് കൗൺസിൽ എന്തു ചെയ്യും? ജോലി ഉപേക്ഷിച്ചു വിദേശത്തേക്കു പോകാൻ പ്രേരിപ്പിക്കും. മധ്യകേരളത്തിൽ ഈയിടെ നടന്ന ഒരു സംഭവം ഇങ്ങനെ: സൈക്ലിങ്ങിൽ പറയത്തക്ക നേട്ടങ്ങളൊന്നുമില്ലാത്ത ജില്ലയിലേക്കു കുറച്ചു വർഷം മുൻപ് ഈ പരിശീലകൻ നിയമിക്കപ്പെട്ടു. അദ്ദേഹം കോളജുകളിൽ പോയി ഇരുപതോളം കുട്ടികളെ കണ്ടെത്തി പരിശീലനം നൽകി. സൈക്ലിങ് ക്ലബ് ആയി അതു രൂപപ്പെട്ടു. വലിയ വിലയുള്ള സൈക്കിളുകൾ സ്പോൺസർമാരുടെ സഹായത്തോടെ വാങ്ങി.
ദേശീയ മെഡൽ ജേതാക്കളിലേക്കു വരെ ആ നേട്ടങ്ങൾ വളർന്നു. ശൂന്യതയിൽനിന്നു സൃഷ്ടിച്ച നേട്ടങ്ങൾ കണ്ട് എല്ലാവരും അദ്ഭുതപ്പെട്ടു നിൽക്കെ സ്പോർട്സ് കൗൺസിൽ അദ്ദേഹത്തിനൊരു സമ്മാനം കൊടുത്തു; അകലെയുള്ള ജില്ലയിലേക്കു സ്ഥലംമാറ്റം! അവിടെ സൈക്ലിങ് ക്ലബ്ബുമില്ല, സൈക്കിളുമില്ല. താൻ പോയാൽ ഇതുവരെയുണ്ടാക്കിയ നേട്ടങ്ങൾ ഇല്ലാതാകുമെന്നും ക്ലബ് നിലച്ചുപോകുമെന്നും അധ്യാപകൻ കരഞ്ഞു പറഞ്ഞുനോക്കി. ആരും ഗൗനിച്ചില്ല. വേറെ വഴിയില്ലാതെ അധ്യാപകൻ ജോലി രാജിവച്ചു. കാനഡയിൽ ജോലി തേടി അദ്ദേഹം രാജ്യം വിട്ടു.
∙ അമ്മയുടെ പൊന്നിന് മെഡലിനെക്കാൾ തിളക്കം
ദേശീയ മീറ്റിനു പോകാൻ പണമില്ല; അമ്മയുടെ സ്വർണവള പണയം വച്ച പണവുമായി അത്‌ലീറ്റ്. ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ പങ്കെടുക്കാൻ അഭിയ ആൻ ജിജിയെന്ന മിടുക്കി മുണ്ടക്കയത്തെ വീട്ടിൽനിന്നു ഭുവനേശ്വറിലേക്കു പുറപ്പെടുമ്പോൾ അമ്മ സുനു നിറകണ്ണുകളോടെ പിന്നിൽ നിൽക്കുന്ന കാഴ്ച കേരള കായികരംഗത്തിന്റെ ഇപ്പോഴത്തെ സങ്കടാവസ്ഥയുടെ നേർചിത്രമാണ്. മീറ്റിൽ പങ്കെടുക്കുന്ന കുട്ടികൾക്കു യാത്രക്കൂലി നൽകാൻ സർക്കാർ തയാറാകാത്തതോടെ സ്വന്തം നിലയിൽ പണം കണ്ടെത്തിയാണ് എല്ലാവരുടെയും യാത്ര.
അഭിയയ്ക്കു ഭുവനേശ്വറിനു പോകാൻ പണമുണ്ടായിരുന്നില്ല. വീട്ടിലെ സാമ്പത്തിക പ്രതിസന്ധി അറിയാവുന്ന സുനു, തന്റെ ഒരേയൊരു സ്വർണവള പണയം വച്ചു. അങ്ങനെ ലഭിച്ച 16,000 രൂപയുമായാണ് അഭിയയുടെ ഭുവനേശ്വർ യാത്ര. നെടുങ്കണ്ടത്ത് സമാപിച്ച ഇടുക്കി റവന്യു ജില്ലാ സ്കൂൾ കായികമേളയിൽ, മുണ്ടക്കയം സെന്റ് ആന്റണീസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ അഭിയ മൂന്നു സ്വർണം നേടിയിരുന്നു. ദേശീയ മീറ്റിൽ കേരളത്തിന്റെ ഉറച്ച മെഡൽ പ്രതീക്ഷയുമാണ് ഈ മിടുക്കി.
മുൻപ്, ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന കേരള താരങ്ങൾക്കു സൗജന്യ ട്രെയിൻ യാത്രയ്ക്കു പുറമേ 400 രൂപ ദിനബത്തയും നൽകിയിരുന്നു. സ്പോർട്സ് കൗൺസിൽ വഴിയുള്ള ഈ സാമ്പത്തികസഹായം മുടങ്ങിയിട്ട് രണ്ടു വർഷമായി. ദേശീയ അത്‍ലറ്റിക്സ് സംഘാടകർ ഒരുക്കിയിരുന്ന സൗജന്യ താമസസൗകര്യവും കോവിഡിനുശേഷം ഇല്ലാതായി. യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമൊക്കെയായി പതിനായിരങ്ങൾ സ്വന്തം കയ്യിൽനിന്നു ചെലവിട്ടാണ് നമ്മുടെ താരങ്ങൾ ഇപ്പോൾ ദേശീയ മത്സരവേദിയിലെത്തുന്നത്. ട്രാക്കിൽ അഭിയയുടെ കഠിനാധ്വാനവും ചുരുങ്ങിയ കാലത്തിനുള്ളിൽ കൈവരിച്ച വലിയ നേട്ടങ്ങളുമാണ് ഇല്ലായ്മകളെ വകവയ്ക്കാതെ മകളെ ദേശീയ മത്സരത്തിന് അയയ്ക്കാൻ പ്രചോദനമായതെന്ന് അമ്മ സുനു പറയുന്നു. കഴിഞ്ഞവർഷം അഹമ്മദാബാദിൽ നടന്ന ദേശീയ ഇന്റർ ഡിസ്ട്രിക്ട് ജൂനിയർ അത്‍ലറ്റിക് മീറ്റിൽ കേരളത്തിന്റെ ഏക മെഡൽനേട്ടം അഭിയയിലൂടെയായിരുന്നു. അന്നും കടംവാങ്ങിയ കാശുമായാണ് സുനു മകളെ മത്സരത്തിനയച്ചത്.
∙ മന്ത്രിയുടെ കോളജിൽ ഇല്ലാതായി, 3 സ്പോർട്സ് ഹോസ്റ്റൽ
ഉന്നതവിദ്യാഭ്യാസ മന്ത്രിയാകുന്നതിനു മുൻപ് ആർ.ബിന്ദു വൈസ് പ്രിൻസിപ്പലായിരുന്ന കേരളവർമ കോളജിൽ സമീപകാലത്ത് ഇല്ലാതായത് 3 സ്പോർട്സ് ഹോസ്റ്റലുകൾ. കായികരംഗത്തെ പവർഹൗസായിരുന്ന കേരളവർമയിൽ ജൂഡോ, വെയ്റ്റ്ലിഫ്റ്റിങ്, നീന്തൽ, വാട്ടർപോളോ, ബാസ്കറ്റ്ബോൾ ഹോസ്റ്റലുകളിലായി മുപ്പതിലേറെ കുട്ടികൾ താമസിച്ചു വിദഗ്ധ പരിശീലനം നേടിയിരുന്നു. ഇതിൽ വാട്ടർപോളോയും ബാസ്കറ്റ്ബോളും ഒഴികെയുള്ള ഹോസ്റ്റലുകൾ ഇല്ലാതായി. ഈ ഹോസ്റ്റലുകളിലെ കുട്ടികളെ സ്പോർട്സ് കൗൺസിലിന്റെ കേന്ദ്രീകൃത ഹോസ്റ്റലിലേക്കു മാറ്റി. കുട്ടികളുടെ ഭക്ഷണത്തിനു പണമില്ലാതെ വന്നതോടെയാണ് മാറ്റിയത്.
∙ കിറ്റ് വേണ്ട, ഒരു ജോടി വസ്ത്രം തരാമോ?
സമീപകാലത്തു രാജ്യത്തെ ഉന്നത കായികവേദികളിൽ ജൂഡോ ഇനത്തിൽ കേരളത്തിനുവേണ്ടി മെഡലുകൾ വാരിക്കൂട്ടിയ താരങ്ങളിലേറെയും തൃശൂരിൽനിന്നാണ്. തൃശൂരിലെ ജൂഡോ ഹോസ്റ്റലിൽ നിന്നുള്ളവരായിരുന്നു ഇതിലേറെയും. ഇവർക്കൊരു സ്പോർട്സ് കിറ്റ് നൽകാൻ പോലും സ്പോർട്സ് കൗൺസിലിനോ കായികവകുപ്പിനോ കഴിഞ്ഞിട്ടില്ല. ജൂഡോ മത്സരത്തിൽ പങ്കെടുക്കുമ്പോൾ ധരിക്കുന്ന വെളുത്ത വസ്ത്രം (ജൂഡോഗി) വാങ്ങിനൽകാനും ആരുമില്ല. മെഡലുകൾ വാരിക്കൂട്ടിയിട്ടും സ്പോർട്സ് കൗൺസിലിനൊരു ജൂഡോ മാറ്റ് വാങ്ങി നൽകാൻപോലും കഴിഞ്ഞിട്ടില്ലെന്നും പരാതിയുണ്ട്. കോവിഡ്കാലത്ത് ഒരു ജോടി ഷൂസ് ജൂഡോ താരങ്ങൾക്കു ലഭിച്ചിരുന്നു. ഒറ്റ ഉപയോഗത്തിൽ ഇതിന്റെ അടിഭാഗം അടർന്നുപോയെന്നതു മറ്റൊരു സങ്കടം.