കർണാടകയിൽ 1997ൽ നടന്ന ദേശീയ ഗെയിംസ് വഴി ബെംഗളൂരു നഗരത്തിനു ലഭിച്ചതു രണ്ടു മനോഹര സ്റ്റേഡിയങ്ങളാണ്– ശ്രീകണ്ഠീരവ സ്റ്റേഡിയവും ശ്രീകണ്ഠീരവ ഇൻഡോർ സ്റ്റേഡിയവും. ഇന്നും കർണാടകയുടെ സ്പോർട്സ് മികവിന്റെ കേന്ദ്രങ്ങളാണിത്. കർണാടകയിൽ മാത്രമല്ല, ഡൽഹിയിലും മണിപ്പുരിലുമെല്ലാം ദേശീയ ഗെയിംസുകൾക്കു പിന്നാലെ ഒട്ടേറെ അടിസ്ഥാന സൗകര്യങ്ങളുണ്ടായി. കേരളത്തിന്റെ കാര്യമോ? 2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിനായി നിർമിച്ച സ്റ്റേഡിയങ്ങൾ, ഗെയിംസ് വില്ലേജ്, കോടികൾ മുടക്കി വാങ്ങിയ കായിക ഉപകരണങ്ങൾ എന്നിവയുടെ അവസ്ഥ എന്താണ്? ‘മനോരമ’ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ ആരെയും ഞെട്ടിക്കും. ഒളിംപ്യന്മാരടക്കം പരിശീലിച്ചു വളർന്ന തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലെ അത്‍ലറ്റിക് ട്രാക്ക് ഇല്ലാതാക്കിയാണു ദേശീയ ഗെയിംസിനായി സിന്തറ്റിക് ഫുട്ബോൾ ടർഫ് ഒരുക്കിയത്. 7 കോടി രൂപയായിരുന്നു ചെലവ്. പവിലിയനും നിർമിച്ചു. ദേശീയ ഗെയിംസ് കഴിഞ്ഞ് സ്റ്റേഡിയത്തിന്റെ നിയന്ത്രണം കോർപറേഷൻ ഏറ്റെടുത്തതോടെ തുടങ്ങി ദുർഗതി. അറ്റകുറ്റപ്പണിയില്ലാതെ ടർഫ് നാശമായി. കൃത്രിമപ്പുല്ല് അടർന്നുമാറി പലയിടത്തും കുഴികളായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർണാടകയിൽ 1997ൽ നടന്ന ദേശീയ ഗെയിംസ് വഴി ബെംഗളൂരു നഗരത്തിനു ലഭിച്ചതു രണ്ടു മനോഹര സ്റ്റേഡിയങ്ങളാണ്– ശ്രീകണ്ഠീരവ സ്റ്റേഡിയവും ശ്രീകണ്ഠീരവ ഇൻഡോർ സ്റ്റേഡിയവും. ഇന്നും കർണാടകയുടെ സ്പോർട്സ് മികവിന്റെ കേന്ദ്രങ്ങളാണിത്. കർണാടകയിൽ മാത്രമല്ല,  ഡൽഹിയിലും മണിപ്പുരിലുമെല്ലാം ദേശീയ ഗെയിംസുകൾക്കു പിന്നാലെ ഒട്ടേറെ അടിസ്ഥാന സൗകര്യങ്ങളുണ്ടായി. കേരളത്തിന്റെ കാര്യമോ? 2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിനായി നിർമിച്ച സ്റ്റേഡിയങ്ങൾ, ഗെയിംസ് വില്ലേജ്, കോടികൾ മുടക്കി വാങ്ങിയ കായിക ഉപകരണങ്ങൾ എന്നിവയുടെ അവസ്ഥ എന്താണ്? ‘മനോരമ’ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ ആരെയും ഞെട്ടിക്കും.

∙ ട്രാക്കുമില്ല ടർഫുമില്ല

ADVERTISEMENT

ഒളിംപ്യന്മാരടക്കം പരിശീലിച്ചു വളർന്ന തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലെ അത്‍ലറ്റിക് ട്രാക്ക് ഇല്ലാതാക്കിയാണു ദേശീയ ഗെയിംസിനായി സിന്തറ്റിക് ഫുട്ബോൾ ടർഫ് ഒരുക്കിയത്. 7 കോടി രൂപയായിരുന്നു ചെലവ്. പവിലിയനും നിർമിച്ചു. ദേശീയ ഗെയിംസ് കഴിഞ്ഞ് സ്റ്റേഡിയത്തിന്റെ നിയന്ത്രണം കോർപറേഷൻ ഏറ്റെടുത്തതോടെ തുടങ്ങി ദുർഗതി. അറ്റകുറ്റപ്പണിയില്ലാതെ ടർഫ് നാശമായി. കൃത്രിമപ്പുല്ല് അടർന്നുമാറി പലയിടത്തും കുഴികളായി. ഇവിടെ ചില ഭാഗങ്ങളിൽ കോൺക്രീറ്റ് പുറത്തുകാണാം. അത്‍ലറ്റിക് ട്രാക്ക് ഉണ്ടായിരുന്ന ഭാഗത്താകെ വൻ കുഴികളും വെള്ളക്കെട്ടുമാണ്.

മേനംകുളം ദേശീയ ഗെയിംസ് വില്ലേജ് 2015ൽ. (ഫയൽചിത്രം)

∙ ഷൂട്ടിങ് റേഞ്ച് കണ്ടവരുണ്ടോ?

ട്രാപ് ആൻഡ് സ്കീറ്റ് ഷൂട്ടിങ്ങിനായി തൃശൂരിലെ പൊലീസ് അക്കാദമിക്കുള്ളിൽ 6 കോടി മുടക്കി നിർമിച്ച ഷൂട്ടിങ് റേ‍ഞ്ചിനോളം ദുർഗതി കേരളത്തിലെ മറ്റൊരു വേദിക്കുമില്ല. ദേശീയ ഗെയിംസിനു ശേഷം ഈ ഷൂട്ടിങ് റേഞ്ച് പുറത്തുനിന്നാരും കണ്ടിട്ടില്ല. സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കായികതാരങ്ങളെയോ പരിശീലകരെയോ റേഞ്ചിൽ പ്രവേശിപ്പിക്കാറില്ല. റേഞ്ച് കായികതാരങ്ങൾക്കു തുറന്നുകൊടുക്കണമെന്ന ആവശ്യം ഉയർന്നപ്പോൾ അധികൃതർ റേഞ്ചിന്റെ ഒരു ഭാഗം പൊളിച്ചുകളഞ്ഞു. ശേഷിക്കുന്ന ഭാഗത്തെ ബങ്കറുകളും അതിനുള്ളിലെ കോടികൾ വിലവരുന്ന ഉപകരണങ്ങളും മഴവെള്ളത്തിൽ മുങ്ങി നശിച്ചിട്ടു വർഷങ്ങളായി. ഇവിടെ  ഷൂട്ടിങ് ക്ലബ് സ്ഥാപിക്കാൻ കോടതി ഉത്തരവിട്ടിരുന്നെങ്കിലും അതും നടപ്പാക്കിയില്ല.

∙ മറ്റു വേദികൾ അതിദയനീയം!

ADVERTISEMENT

തിരുവനന്തപുരം വട്ടിയൂർക്കാവിലെ ഷൂട്ടിങ് റേഞ്ച് നവീകരണമോ വേണ്ടത്ര പരിപാലനമോ ഇല്ലാത്ത അവസ്ഥയിലാണ്. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിന്റെയും സ്പോർട്സ് ഹോസ്റ്റലിന്റെയും പരിസരം മുഴുവൻ കാടുമൂടിക്കഴിഞ്ഞു. ഇവിടം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്. പവിലിയനിലേക്കുള്ള പടികളിൽവരെ കാടുവളർന്നിരിക്കുന്നു. കോഴിക്കോട്, കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയങ്ങളുടെ നിലം പൊളിഞ്ഞു കിടക്കുകയാണ്.

ദേശീയ ഗെയിംസിന്റെ പരിശീലന വേദിയായിരുന്ന ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം കാടുപിടിച്ച നിലയിൽ. .ചിത്രം / മനോരമ

∙ കാടുമൂടി 60 കോടിയുടെ ഗെയിംസ് വില്ലേജ്

കായിക വകുപ്പിന്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് 2015ൽ തിരുവനന്തപുരം വേദിയായ ദേശീയ ഗെയിംസിന്റെ വില്ലേജായിരുന്ന മേനംകുളത്തെ ഭൂമി. ഇവിടം കാടുപിടിച്ചു കിടക്കുകയാണ്. ഗെയിംസിനു ശേഷം ഇവിടെ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച ജി.വി.രാജ സ്പോർട്സ് എക്സലൻസ് സെന്ററിനായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് അന്നത്തെ കായികമന്ത്രി ഇ.പി.ജയരാജൻ ഇട്ട തറക്കല്ലും കാടുമൂടി. വ്യവസായ വകുപ്പിൽനിന്ന് പാട്ടത്തിനെടുത്ത 30 ഏക്കറിലായിരുന്നു 60 കോടിയിലേറെ മുടക്കി  വില്ലേജ് സ്ഥാപിച്ചത്. 680 ചതുരശ്ര അടി വീതമുള്ള 365 പ്രീ ഫാബ്രിക്കേറ്റഡ് വില്ലകളും 40 വിഐപി ക്വാർട്ടേഴ്സുകളുമാണ് ഇവിടെയുണ്ടായിരുന്നത്. ഓരോ വില്ലയ്ക്കും ചെലവ് 12 ലക്ഷം രൂപ. ഗെയിംസ് കഴിഞ്ഞ് ഇവ പൊളിച്ച് സർക്കാർ ഓഫിസുകൾക്കും ആശുപത്രികൾക്കും നൽകാനായിരുന്നു പദ്ധതി. 

വോളിബോൾ മത്സരങ്ങൾ നടന്ന കോഴിക്കോട് ഇൻഡോർ സ്റ്റേ‍ഡിയത്തിന്റെ തറ പൊളിഞ്ഞ നിലയിൽ. (ചിത്രം ∙ മനോരമ)

എന്നാൽ, പല വകുപ്പുകളും ഇതു കൊണ്ടുപോകാൻ തയാറായില്ല. വില്ലകളിൽ സ്ഥാപിച്ചിരുന്ന എസികളും ഇലക്ട്രിക് ഉപകരണങ്ങളും പൈപ്പുകളും എങ്ങോട്ടു പോയി എന്നതിലും വ്യക്തതയില്ല. 10 ഏക്കർ വനിതാ പൊലീസ് ബറ്റാലിയൻ ആസ്ഥാനത്തിനു വിട്ടുകൊടുത്തു. ശേഷിക്കുന്ന 20 ഏക്കറിലാണ് ഫുട്ബോൾ മൈതാനം, അത്‌ലറ്റിക് ട്രാക്ക്, ഹോക്കി ടർഫ്, ഇൻഡോർ സ്റ്റേഡിയം, ഹോസ്റ്റൽ, ക്വാർട്ടേഴ്സ് എന്നിവ ഉൾപ്പെടുന്ന സ്പോർട്സ് എക്സലൻസ് സെന്റർ പ്രഖ്യാപിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചു നടപ്പാക്കാൻ ലക്ഷ്യമിട്ട പദ്ധതിക്ക് 2019 മാർച്ച് 16ന് 56.18 കോടി രൂപയുടെ ഭരണാനുമതിയും നൽകി. ടെൻഡർ ക്ഷണിച്ചെങ്കിലും നിരക്കു കൂടുതലായതിനാൽ അംഗീകരിക്കപ്പെട്ടില്ല. സ്പോർട്സ് കേരള ഫൗണ്ടേഷൻ രൂപീകരിച്ചതോടെ പദ്ധതിയുടെ ചുമതല അവർക്കു കൈമാറി. പക്ഷേ, തറക്കല്ലിനപ്പുറം പുരോഗതിയൊന്നുമില്ല.

ADVERTISEMENT

∙ മാർ ബേസിലിന്റെ നീളുന്ന കാത്തിരിപ്പ്

സംസ്ഥാന സ്കൂൾ കായികമേളയിൽ ഏഴുതവണ ഓവറോൾ ചാംപ്യൻമാർ, ദേശീയ കായികമേളയിൽ മൂന്നു തവണ മികച്ച സ്കൂൾ. കേരളത്തിന്റെ അത്‍ലറ്റിക്സ് ഫാക്ടറികളിലൊന്നായ കോതമംഗലം മാർ ബേസിൽ സ്കൂൾ ഒരു ഹൈജംപ് ബെഡിനു സംസ്ഥാന സ്പോർട്സ് കൗൺസിലിൽ അപേക്ഷ കൊടുത്ത് കാത്തിരിപ്പു തുടങ്ങിയിട്ട് 5 വർഷമായി. 2010ൽ സ്പോർട്സ് കൗൺസിലിൽനിന്നു മാർ ബേസിലിനു ലഭിച്ച പഴയ ബെഡിൽ ആയിരുന്നു കുട്ടികളുടെ പരിശീലനം. ഈ ബെഡ് ദ്രവിച്ച് ഉപയോഗശൂന്യമായി. ഈ ബെഡിൽ ജീവൻ പണയംവച്ചു ചാടിപ്പഠിച്ച താരങ്ങൾ ഇരുപതോളം ദേശീയ മെഡലുകളാണ് കേരളത്തിനായി നേടിയത്.

ബാസ്കറ്റ്ബോൾ, ഗുസ്തി മത്സരവേദിയായിരുന്ന കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിന്റെ തറ പൊളിഞ്ഞ നിലയിൽ.. (ചിത്രം ∙ മനോരമ)

∙ എവിടെപ്പോയി 32.6 കോടിയുടെ ഉപകരണങ്ങൾ ?

2015ലെ ദേശീയ ഗെയിംസിനോടനുബന്ധിച്ച് ആകെ 32.6 കോടി രൂപയുടെ കായിക ഉപകരണങ്ങൾ വാങ്ങിയെന്നാണു കണക്ക്. ഗെയിംസിനുശേഷം കായിക അക്കാദമികൾക്കും സ്പോർട്സ് ഹോസ്റ്റലുകൾക്കും അവ നൽകുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, പകുതിയിലേറെ ഉപകരണങ്ങൾ എവിടെപ്പോയെന്ന് ആർക്കുമറിയില്ല. ഗെയിംസിനായി മത്സര ഉപകരണങ്ങൾ വാങ്ങിയ ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ് പിരിച്ചുവിട്ടതിനാൽ ഉപകരണങ്ങൾ എന്തൊക്കെയാണെന്നും അത് എവിടെയാണെന്നും ആർക്കും അറിയാത്ത സ്ഥിതി! ഒരു കോടി രൂപയുടെ കായിക ഉപകരണങ്ങൾ കാണാനില്ലെന്നു മുൻപു മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.

മത്സര ഉപകരണങ്ങൾ സർക്കാർ ഉത്തരവുപ്രകാരം കേരള സ്പോർട്സ് കൗൺസിലിനു കൈമാറിയെന്നാണ് വിവരാവകാശ അപേക്ഷയിൽ അന്നു കായികവകുപ്പ് വ്യക്തമാക്കിയത്.  എന്നാൽ, ഒരു കോടിയുടെ മത്സര ഉപകരണങ്ങൾ തങ്ങളുടെ കൈവശമില്ലെന്നാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ മറുപടി. കേരളം വാങ്ങിക്കൂട്ടിയ മത്സര ഉപകരണങ്ങളിൽ ഏറിയ പങ്കും സൂക്ഷിച്ചിരുന്നത് ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിലാണ്.  ഇവയുടെ ഇപ്പോഴത്തെ അവസ്ഥ അറിയാൻ ‘മനോരമ സംഘം’ കഴിഞ്ഞ ദിവസം ആറ്റിങ്ങലിലെത്തി. കായിക ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നതിന്റെ ഒരു ‘തെളിവും’ അവിടെയില്ല. 

English Summary:

Crumbling Stadiums and Missing Equipment: The Decaying Sports Infrastructure of Post-Games Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT