ദിവ്യയ്ക്ക് എന്തുകൊണ്ട് മുൻകൂർ ജാമ്യം കിട്ടിയില്ല? കാരണം ഇതാണ്; അന്ന് കോടതിയിൽ സംഭവിച്ചതെന്ത്?
‘‘ദിവ്യയുടെ പത്താം ക്ലാസിൽ പഠിക്കുന്ന മകളെയല്ല, അച്ഛന് അന്ത്യകർമങ്ങൾ ചെയ്യേണ്ടിവന്ന നവീൻ ബാബുവിന്റെ മക്കളെയാണ് കോടതി കാണേണ്ടത്.’’ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പുരോഗമിക്കുന്നതിനിടെ പ്രോസിക്യൂഷൻ പറഞ്ഞ മറുപടിയാണിത്. മകളുണ്ടെന്നും ദിവ്യയ്ക്ക് ജാമ്യം നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടപ്പോഴായിരുന്നു അത്. നവീൻബാബു മരണപ്പെട്ട കേസിൽ ദിവ്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ആത്മഹത്യ പ്രേരണക്കുറ്റമാണ്. കരുതിക്കൂട്ടിയുള്ള പകപോക്കലിലാണ് നവീൻ ഇല്ലാതായതെന്ന് കുടുംബവും ദിവ്യയുടേത് അഴിമതിക്കെതിരെ നടത്തിയ വിമർശനമായിരുന്നുവെന്ന് പ്രതിഭാഗവും വാദിച്ചപ്പോഴും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ ബാക്കിയാകുന്നുണ്ട്. അഴിമതിക്കെതിരെ പോരാടുന്നയാളാണ് ദിവ്യയെന്ന് ആവർത്തിച്ച പ്രതിഭാഗം കണ്ടില്ലെന്ന് നടിച്ച ചില പരാതികളുമുണ്ട്. പൊലീസിന് ഇവയ്‌ക്കെല്ലാം ഉത്തരം കണ്ടെത്തേണ്ടിയും വരും. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ അറസ്റ്റിന് പ്രസക്തിയേറുന്നതും ഇതുകൊണ്ടാണ്. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദത്തിൽ ഒക്ടോബർ 24ന് കോടതിയിൽ നടന്നതെന്താണ്? എന്താണ് നിയമവിദഗ്ധർ ഇതുമായി ബന്ധപ്പെട്ട് പറയുന്നത്?

‘‘ദിവ്യയുടെ പത്താം ക്ലാസിൽ പഠിക്കുന്ന മകളെയല്ല, അച്ഛന് അന്ത്യകർമങ്ങൾ ചെയ്യേണ്ടിവന്ന നവീൻ ബാബുവിന്റെ മക്കളെയാണ് കോടതി കാണേണ്ടത്.’’ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പുരോഗമിക്കുന്നതിനിടെ പ്രോസിക്യൂഷൻ പറഞ്ഞ മറുപടിയാണിത്. മകളുണ്ടെന്നും ദിവ്യയ്ക്ക് ജാമ്യം നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടപ്പോഴായിരുന്നു അത്. നവീൻബാബു മരണപ്പെട്ട കേസിൽ ദിവ്യയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ആത്മഹത്യ പ്രേരണക്കുറ്റമാണ്.
കരുതിക്കൂട്ടിയുള്ള പകപോക്കലിലാണ് നവീൻ ഇല്ലാതായതെന്ന് കുടുംബവും ദിവ്യയുടേത് അഴിമതിക്കെതിരെ നടത്തിയ വിമർശനമായിരുന്നുവെന്ന് പ്രതിഭാഗവും വാദിച്ചപ്പോഴും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ ബാക്കിയാകുന്നുണ്ട്. അഴിമതിക്കെതിരെ പോരാടുന്നയാളാണ് ദിവ്യയെന്ന് ആവർത്തിച്ച പ്രതിഭാഗം കണ്ടില്ലെന്ന് നടിച്ച ചില പരാതികളുമുണ്ട്. പൊലീസിന് ഇവയ്‌ക്കെല്ലാം ഉത്തരം കണ്ടെത്തേണ്ടിയും വരും. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ അറസ്റ്റിന് പ്രസക്തിയേറുന്നതും ഇതുകൊണ്ടാണ്. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദത്തിൽ ഒക്ടോബർ 24ന് കോടതിയിൽ നടന്നതെന്താണ്? എന്താണ് നിയമവിദഗ്ധർ ഇതുമായി ബന്ധപ്പെട്ട് പറയുന്നത്? (ഒക്‌ടോബർ 24ന് നൽകിയ റിപ്പോർട്ട് വായനക്കാര്‍ക്കു വേണ്ടി പുനഃപ്രസിദ്ധീകരിക്കുകയാണിവിടെ)
∙ നവീൻ എന്തുകൊണ്ട് അപ്പോൾ പ്രതികരിച്ചില്ല?
അഴിമതിക്കെതിരെ നടത്തിയ സദുദ്ദേശപരമായ പ്രതികരണമായിരുന്നു ദിവ്യയുടേതെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രസ്താവന ശരിവച്ചുകൊണ്ടാണ് പ്രതിഭാഗത്തിന്റെ വാദം കോടതിയിൽ പുരോഗമിച്ചത്. നവീന്റെ യാത്രയയപ്പ് വേളയിൽ ദിവ്യ നടത്തിയ പ്രസംഗവും പൂർണമായി കോടതിയിൽ വായിച്ചു. എഡിഎമ്മിനെതിരെ രണ്ട് പരാതികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ചിട്ടുണ്ട്, അതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസംഗമെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ദിവ്യ ഒരുപാട് അവാർഡുകൾ നേടിയിട്ടുള്ള ജനപ്രതിനിധിയാണെന്നും പ്രസംഗത്തിനൊടുവിൽ നവീൻ ബാബുവിന് ആശംസ അർപ്പിച്ചത്, സദുദ്ദേശം വെളിവാക്കുന്നതാണെന്നും കൂടി പ്രതിഭാഗം പറഞ്ഞുവച്ചു.
കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ.വിജയൻ ക്ഷണിച്ചിട്ടാണ് പി.പി.ദിവ്യ യാത്രയയപ്പ് ചടങ്ങിനെത്തിയതെന്ന വാദവും പ്രതിഭാഗം ആവർത്തിച്ചു. ഇത് മുൻപ് തന്നെ ഉന്നയിക്കുകയും കലക്ടർ നിഷേധിക്കുകയും ചെയ്ത വാദമാണ്. മറ്റൊരു ചടങ്ങിൽ വച്ച് കണ്ടപ്പോൾ, എഡിഎമ്മിന്റെ യാത്രയയപ്പാണ് വരില്ലേയെന്ന് കലക്ടർ ചോദിച്ചുവെന്നും തുടർന്നാണ് ചടങ്ങിനെത്തിയതെന്നുമാണ് ദിവ്യ കോടതിയിൽ പറഞ്ഞത്. അതേസമയം ക്ഷണിച്ചിട്ടാണ് എത്തിയതെന്ന് ആവർത്തിച്ച ദിവ്യ ‘‘ഞാനൊരു വഴിപോക്കയാണ്’’ എന്നു പറഞ്ഞുകൊണ്ടായിരുന്നു നവീന്റെ യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ചു തുടങ്ങിയത്.
ചെങ്ങളായിയിലെ പെട്രോൾ പമ്പിന് എൻഒസി നൽകാൻ നവീൻ വൈകിയെന്നും ഒടുവിൽ അത് എങ്ങനെ നൽകി എന്ന് തനിക്കറിയാം എന്നുമായിരുന്നു യാത്രയയപ്പ് ചടങ്ങിൽ നടത്തിയ പ്രസംഗത്തിലെ ദിവ്യയുടെ പ്രധാന ആരോപണം. പക്ഷേ, നവീൻ ബാബുവിന്റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ചെങ്ങളായിയിലെ പെട്രോൾ പമ്പ് ഉടമ പ്രശാന്തന്റെ പരാതി, പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചതേയില്ല. എൻഒസി കിട്ടാനായി നവീൻ ബാബുവിന് കൈക്കൂലി നൽകേണ്ടി വന്നുവെന്നും തനിക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് പരിഹാരം കാണണമെന്നും ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നൽകിയതായി പറയുന്ന പരാതിയിലെ പേരും ഒപ്പും വ്യാജമാണെന്ന വിവരവും മുൻപ് പുറത്തുവന്നിരുന്നു.
ഇങ്ങനെയൊരു പരാതി കിട്ടിയതായി വിജിലൻസോ മുഖ്യമന്ത്രിയുടെ ഓഫിസോ സ്ഥിരീകരിച്ചിട്ടില്ലാത്തതാണ്. ഈ പരാതിയുമായി ബന്ധപ്പെട്ട് മൗനം സ്വീകരിച്ച പ്രതിഭാഗം, എഡിഎം നവീൻ ബാബുവിനെതിരെ ഗംഗാധരൻ എന്നൊരാൾ നൽകിയിരുന്ന പരാതി കോടതിയുടെ മുന്നിൽവച്ചു. ആ പരാതിയിൽ ഭൂമിയുമായി ബന്ധപ്പെട്ട നടപടി വൈകിയെന്ന് പറയുന്നുണ്ടെങ്കിലും അഴിമതിയുമായോ കൈക്കൂലിയുമായോ ബന്ധപ്പെട്ട സൂചനകളൊന്നും തന്നെയില്ല. അതേസമയം, ദിവ്യ ആരോപിച്ച വിഷയത്തിൽ താൻ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തുകൊണ്ട് നവീൻ ബാബു അതേവേദിയിൽ പ്രതികരിക്കാൻ തയാറായില്ല എന്ന ചോദ്യവും പ്രതിഭാഗം ഉയർത്തി. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തേണ്ട തെറ്റ് ദിവ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ജാമ്യം നൽകിയാൽ ചോദ്യം ചെയ്യലിന് ഇന്നു തന്നെ (ഒക്ടോബർ 24) ഹാജരാകാമെന്നും പ്രതിഭാഗം അറിയിച്ചു.
∙ ദിവ്യ വന്നത് കരുതിക്കൂട്ടിയോ?
അഴിമതിക്കെതിരെ നടത്തിയ വിമർശനമായിരുന്നു ദിവ്യയുടേത് എന്നും ദിവ്യ അഴിമതിക്കെതിരെ നിലകൊള്ളുന്നയാളാണെന്നും ഉള്ള പ്രതിഭാഗത്തിന്റെ വാദത്തിനെതിരെ പ്രോസിക്യൂഷനും കുടുംബത്തിന്റെ അഭിഭാഷകനും നിരത്തിയത് 5 കാരണങ്ങൾ. വ്യക്തിഹത്യയാണ് അതിൽ ആദ്യത്തേത്. ദിവ്യയുടെ പ്രസംഗത്തിൽ വ്യക്തമായ ഭീഷണി ഉണ്ടായിരുന്നു. രണ്ടുദിവസം കഴിഞ്ഞുകാണാം എന്നു പറഞ്ഞത് അതിന്റെ തെളിവാണ്. വിരമിക്കാൻ 7 മാസം മാത്രം ബാക്കിനിൽക്കേ സ്ഥലം മാറ്റം വാങ്ങി നാട്ടിലേക്ക് പോകുന്ന ആളെ ദ്രോഹിക്കണമെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നു അത്. അല്ലെങ്കിൽ, ദിവ്യ പറയുംപോലെ എഡിഎമ്മിനെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ നിയമപരമായി നേരിടാമായിരുന്നു.
യാദൃച്ഛികമായി കടന്നുവന്ന് നടത്തിയ വിമർശനമായിരുന്നില്ല അതെന്നും ദിവ്യ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പദ്ധതിയാണെന്നും കുടുംബം പറയുന്നു. അല്ലെങ്കിൽ തന്റെ പ്രസംഗം ചിത്രീകരിക്കാൻ മാധ്യമപ്രവർത്തകനെയും കൂട്ടി ദിവ്യ എത്തുമായിരുന്നില്ല. അത് മാത്രമല്ല, പ്രസംഗം നടന്ന് അധികം വൈകാതെ നവീന്റെ സ്വദേശമായ പത്തനംതിട്ടയിലടക്കം ഈ വിഡിയോ പ്രചരിപ്പിച്ചു. സ്ഥലംമാറ്റം കിട്ടി പോകുന്നിടത്തും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കരുത് എന്നതുകൊണ്ടായിരുന്നു അത്.
എന്തുകൊണ്ട് ദിവ്യയ്ക്ക് നവീനോട് വൈരാഗ്യം തോന്നണം എന്ന ചോദ്യവും പ്രോസിക്യൂഷൻ ഉന്നയിച്ചു. ചെങ്ങളായിയിലെ പെട്രോൾ പമ്പിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ദിവ്യ നവീനെ ഫോണിൽ വിളിച്ചിട്ടുണ്ട്, നിയമം നോക്കി ചെയ്യാമെന്ന് നവീൻ മറുപടിയും നൽകി. ഇതിന് തെളിവുകളുണ്ട്. തന്റെ നിർദേശം മാനിക്കാതിരുന്നതിൽ ദിവ്യയ്ക്കുണ്ടായ അതൃപ്തി അഥവാ മുൻവൈരാഗ്യമാണ് ഈ സംഭവങ്ങളിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ സ്ഥാപിച്ചു. അതിനു പുറമേ, ഈ ഒരൊറ്റ കാര്യത്തിൽ മാത്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിനെ വിളിച്ചതിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയപ്പെടുന്ന പരാതിയെപ്പറ്റി പ്രതിഭാഗം മിണ്ടിയില്ലെങ്കിലും പ്രശാന്തൻ ദിവ്യയുടെ ബെനാമിയാണെന്ന ആരോപണം വിശദമായി അന്വേഷിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ ശക്തമായി മുന്നോട്ടുവച്ചു.
ദിവ്യയ്ക്ക് നവീൻ ബാബുവിനോട് ഉണ്ടായിരുന്ന മുൻവൈരാഗ്യത്തിന്റെ തെളിവാണ് മരണശേഷവും നവീൻ ബാബുവിനെ താറടിച്ചു കാണിക്കാൻ നടത്തിയ ശ്രമങ്ങൾ. പ്രശാന്തന്റെ പേരിൽ പ്രചരിച്ച വ്യാജപരാതിയടക്കം ഇതിന് തെളിവാണ്. സത്യസന്ധനായ ഉദ്യോഗസ്ഥനെ അഴിമതിക്കാരനായി ചിത്രീകരിക്കാൻ ശ്രമിച്ച ദിവ്യയാണ് യഥാർഥത്തിൽ അഴിമതിക്കാരി. പെട്രോൾ പമ്പിനുള്ള അനുമതി എന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരിധിയിൽ വരുന്നതല്ല. തന്റെ അധികാരപരിധിയിൽ പെടാത്ത ഒന്നിനായി എഡിഎമ്മിന്റെ പദവിയിൽ ഇരിക്കുന്ന ഒരാളെ വിളിക്കുകയും ശുപാർശ ചെയ്യുകയും ചെയ്യുക എന്നതും അഴിമതി തന്നെയാണ്. അഴിമതി എന്നത് എല്ലായ്പ്പോഴും പണം നൽകുന്നത് തന്നെയാവണമെന്നില്ല. കാര്യങ്ങൾ മുഴുവൻ നോക്കിയാൽ ഇവിടെ അഴിമതി നടത്തിയിരിക്കുന്നത് നവീൻ ബാബുവല്ല മറിച്ച് ദിവ്യയാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
എന്തുകൊണ്ട് നവീൻ ബാബു അതേ വേദിയിൽ മറുപടി നൽകിയില്ല എന്ന ചോദ്യത്തിന് അത് നവീന്റെ മാന്യത കൊണ്ടാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ദിവ്യയുടെ പ്രസംഗം അഴിമതിയ്ക്കെതിരെയുള്ള വിമർശനം മാത്രമാണെന്നും അതിനെ ആത്മഹത്യാ പ്രേരണയായി കാണാനാവില്ലെന്നും പ്രതിഭാഗം ആവർത്തിച്ചപ്പോൾ, ‘‘അഭിമാനത്തോടെ ജീവിക്കാനായില്ലെങ്കിൽ മരണമാണ് നല്ലത്’’ എന്ന ജൂലിയസ് സീസറിലെ വരികൾ ഉദ്ധരിച്ച് പ്രോസിക്യൂഷൻ വാദം അവസാനിപ്പിച്ചു. നവീന്റെ കുടുംബത്തെക്കുറിച്ചുള്ള വൈകാരിക പരാമർശങ്ങൾക്കും കോടതി സാക്ഷിയായി. ദിവ്യയ്ക്ക് പത്താം ക്ലാസിൽ പഠിക്കുന്ന മകളുണ്ടെന്നും ജാമ്യം നൽകണമെന്നും പ്രതിഭാഗം അഭ്യർഥിച്ചപ്പോൾ, ‘‘ദിവ്യയുടെ പത്താം ക്ലാസിൽ പഠിക്കുന്ന മകളെയല്ല, അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്യേണ്ടിവന്ന നവീൻ ബാബുവിന്റെ മകളെയാണ് കോടതി കാണേണ്ടത്’’ എന്നാണ് പ്രോസിക്യൂഷൻ പറഞ്ഞത്.
∙ ‘പ്രശാന്തനെ അറസ്റ്റ് ചെയ്യണം’
പെട്രോൾ പമ്പിന് നിരാക്ഷേപപത്രം (എൻഒസി) കിട്ടാനായി, എഡിഎം ആയിരുന്ന നവീൻ ബാബുവിന് കൈക്കൂലി നൽകി എന്നാണ് പ്രശാന്തൻ അയച്ചതായി പറയപ്പെടുന്ന പരാതിയിൽ ഉണ്ടായിരുന്നത്. ഇതിൽ നവീൻ ബാബുവിനെ വിശേഷിപ്പിച്ചിരിക്കുന്നത് ‘എഡിഎമ്മിന്റെ ചുമതല വഹിച്ചിരുന്ന’ എന്നാണ്. നവീൻ സ്ഥലം മാറിപ്പോകും മുൻപ് നൽകിയതായി പറയപ്പെടുന്ന പരാതിയിലെ ഈ പരാമർശം പ്രോസിക്യൂഷൻ കോടതിയിൽ ഉയർത്തിക്കാട്ടി. നവീന്റെ മരണശേഷം വ്യാജമായി ഉണ്ടാക്കിയതാണ് പരാതി എന്നതിന്റെ തെളിവാണിത്. ഈ പരാതിയെപ്പറ്റി പ്രതിഭാഗം കോടതിയിൽ മിണ്ടാഞ്ഞതിലും ദുരൂഹതയുണ്ട്.
കൈക്കൂലി നൽകിയെന്ന് പ്രശാന്തൻ സമ്മതിക്കുന്നുണ്ടെങ്കിൽ അയാളെയും നിയമപ്രകാരം അറസ്റ്റ് ചെയ്യണം. സമ്മർദത്തിന്റെ ഭാഗമായി ഒരാൾക്ക് കൈക്കൂലി നൽകേണ്ടി വന്നിട്ടുണ്ടെങ്കിൽ, ഏഴ് ദിവസത്തിനകം അയാൾക്ക് വിജിലൻസിന് പരാതി നൽകാം. ഇവിടെ മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. മുഖ്യമന്ത്രിയല്ല ഇൻവെസ്റ്റിഗേറ്റിങ് ഓഫിസർ എന്നതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കല്ല പരാതി നൽകേണ്ടതും. ഈ പെട്രോൾ പമ്പിന്റെ എൻഒസിയുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങളെല്ലാം ഉണ്ടായത് എന്നിരിക്കേ പ്രശാന്തന്റെ പരാതിയെപ്പറ്റി പ്രതിഭാഗം മിണ്ടാത്തത് കേസിൽ മറ്റ് ഇടപാടുകൾ ഉള്ളതുകൊണ്ടാണ് എന്നാണ് പ്രോസിക്യൂഷൻ ശക്തമായി വാദിക്കുന്നത്.
∙ ‘ജാമ്യം നൽകാനിടയില്ല’
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ, കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് പി.പി.ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി അനുകൂലമായ വിധി പറയുമോ? കേസുമായി ബന്ധപ്പെട്ട കോടതിയിൽ നടന്ന വാദപ്രതിവാദങ്ങളാണ് മുകളില്‍ പ്രതിപാദിച്ചത്. അവ വിലയിരുത്തി മുൻ എസ്പിയും അഭിഭാഷകനുമായ കെ.എം.ആന്റണി പറയുന്നത് ഇങ്ങനെ:
‘‘പി.പി.ദിവ്യയുടെ പേരിൽ ആരോപിച്ചിരിക്കുന്നത് ആത്മഹത്യാ പ്രേരണക്കുറ്റമാണ്. മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നതും ആ വകുപ്പുമായി ബന്ധപ്പെട്ടാണ്. പക്ഷേ കോടതിയിൽ കൂടുതലായും നടന്നത് വിജിലൻസ് ആംഗിളുമായി ബന്ധപ്പെട്ട, ഇതിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന വാദമാണ്. ഒരാൾ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ കോടതി പ്രധാനമായും പരിഗണിക്കുന്നത് മൂന്നു കാര്യങ്ങളാണ്. ഒളിവിൽ പോകാനിടയുണ്ടോ, തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ടോ, പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ട ആവശ്യമുണ്ടോ എന്നതാണത്. ഇവർ പൊതുപ്രവർത്തകയായതുകൊണ്ടു തന്നെ ഒളിവിൽ പോകില്ല എന്നൊരു നിഗമനം കോടതി സ്വീകരിച്ചേക്കാം. ആത്മഹത്യാ പ്രേരണക്കുറ്റത്തിൽ പൊലീസ് എത്രത്തോളം തെളിവുകൾ ശേഖരിച്ചിട്ടുണ്ട് എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്.
ഈ സംഭവം പരിശോധിക്കുമ്പോൾ, ജില്ലയിൽനിന്ന് സ്ഥലം മാറിപ്പോകുന്ന എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് അവർ വന്നുകയറുകയായിരുന്നു. ദിവ്യ പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങായിരുന്നില്ല അത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നനിലയിൽ, അവരെ രണ്ട് വാക്ക് സംസാരിക്കാൻ അനുവദിക്കുന്നതിൽ അനൗചിത്യം ഇല്ല. അവർ എന്താണ് പറയാൻപോകുക എന്നതിനെക്കുറിച്ച് അവിടെയിരിക്കുന്നവർ ബോധവാൻമാരല്ലല്ലോ. തനിക്ക് ഇടപെടേണ്ടി വന്ന വിഷയത്തിൽ അനുകൂല നിലപാട് എടുത്തില്ലെന്ന് പറഞ്ഞു തുടങ്ങുന്ന ദിവ്യ, ‘‘രണ്ട് ദിവസത്തിനുള്ളിൽ അറിയാം’’ എന്ന ഭീഷണിയുടെ സ്വരത്തിലാണ് അത് അവസാനിപ്പിക്കുന്നത്.
യാത്രയായിപ്പോകുന്ന ഒരാളെ പൊതുമധ്യത്തിൽ അപമാനിക്കുക എന്നതിനപ്പുറത്ത് അവിടെ ജോലി ചെയ്യുന്ന മറ്റുള്ളവർക്ക് ഒരു താക്കീത് കൂടിയാണ് അവർ നൽകുന്നത്. ദിവ്യയുടെ ആ പ്രസംഗത്തിൽ മനംനൊന്ത് നവീൻ ആത്മഹത്യ ചെയ്യുകയായിരുന്നോ, പെട്ടെന്നുണ്ടായ ആ ആത്മഹത്യയിലേക്ക് നയിച്ച പ്രേരണ അതായിരുന്നോ എന്നാണ് കോടതി പരിശോധിക്കുന്നത്. എല്ലാ ആത്മഹത്യകളും ഒരുതരത്തിൽ ഒഴിവാക്കാനാവുന്നതാണ് അല്ലെങ്കിൽ എല്ലാ ആത്മഹത്യയ്ക്ക് പിന്നിലും അതിലേക്ക് നയിക്കുന്ന ഘടകത്തിലേക്ക് കൊണ്ടുവരുന്ന ഒരാളുണ്ടാവും. വളരെ വിശാലമായി അതിനെ നിർവചിക്കാനാവും.
ഇവിടെ സാധാരണ നിലയിൽ ജീവിച്ചുപോന്നിരുന്ന ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചത്, മുൻകൂട്ടി ആ ചടങ്ങിലേക്ക് കടന്നുവരികയും വൈരാഗ്യബുദ്ധിയോടെ അയാളെ അധിക്ഷേപിക്കുകയും ചെയ്തതാണ്. ഉപഹാരം സ്വീകരിക്കുന്നത് കാണാൻ നിൽക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് അവർ അവിടെ നിന്ന് ഇറങ്ങിപ്പോകുന്നത്. ആ സംസാരത്തിൽ മുഴുവൻ അയോളോടുള്ള പക വ്യക്തമാണ്. ഇത്രയും കാലത്തെ സർവീസിനിടയിൽ ആദ്യമായി ഉണ്ടായ തിക്താനുഭവം അയാളെ വേദനിപ്പിച്ചിരിക്കാം. അഴിമതി നടന്നിട്ടുണ്ടെങ്കിൽ അത് കൈകാര്യം ചെയ്യേണ്ടിയിരുന്ന രീതി ഇതല്ല. ദിവ്യയുടെ പ്രസംഗം ആത്മഹത്യയ്ക്ക് പ്രേരകമായിട്ടുണ്ട്. അത് വ്യക്തമാണ്. ഇത്രയും സെൻസേഷനലായ കേസായതുകൊണ്ടുതന്നെ കോടതി ദിവ്യയ്ക്ക് ജാമ്യം നൽകിയേക്കില്ല എന്നാണ് എന്റെ അഭിപ്രായം.’’