ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ളതു കേരളത്തിലാണെന്നാണു പൊതുധാരണ. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുള്ളവർക്കു കണക്കുകളുടെയൊന്നും ആവശ്യമില്ലാതെതന്നെ അതു കണ്ടറിയാൻ സാധിക്കും. കണക്കുകൾ വേണമെന്നുള്ളവർക്കു കേന്ദ്ര സർക്കാരിന്റെ ഭാഗമായ നിതി ആയോഗ് പ്രസിദ്ധീകരിച്ച നാഷനൽ മൾട്ടിഡൈമെൻഷനൽ പോവർട്ടി ഇൻഡക്‌സ് - എ പ്രോഗ്രസ് റിവ്യൂ 2023 നോക്കാം. പോഷകാഹാരലഭ്യത, വിദ്യാഭ്യാസം, ശുചിത്വസൗകര്യങ്ങൾ തുടങ്ങി 12 കാര്യങ്ങളിലൂന്നി നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേയാണ് ഈ സൂചികയുടെ അടിസ്ഥാനം. ഈ അളവുകോലുകളിലത്രയും അഭിമാനകരമായ നേട്ടങ്ങളോടെയാണ് പട്ടിണിക്കണക്കിൽ കേരളം ഏറ്റവും പിന്നിലും ഏറെപ്പിന്നിലും നിൽക്കുന്നത്. സന്തോഷം. പക്ഷേ, വേറൊരുതരം ദാരിദ്ര്യം കേരളത്തിന്റെ ശാപമാണെന്ന് ഒരു നേത്രരോഗ വിദഗ്ധൻ ഈയിടെ പറഞ്ഞുകേട്ടു. അനിയന്ത്രിത പ്രമേഹം മൂലം കാലക്രമേണ കാഴ്ച നഷ്ടപ്പെടുന്നവരുടെ കാര്യം സൂചിപ്പിച്ചപ്പോഴാണ് അദ്ദേഹം ഇതു പറഞ്ഞത്. ജനസംഖ്യയുടെ 17 ശതമാനത്തിനടുത്ത് പ്രമേഹ രോഗികളുള്ള ഇന്ത്യയ്ക്കു ലോകത്തിന്റെ പ്രമേഹ തലസ്ഥാനമെന്ന പേരുണ്ടല്ലോ. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമെന്നു കേരളത്തെയും വിളിക്കാം. ചെറുസംസ്ഥാനമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ളതു കേരളത്തിലാണെന്നാണു പൊതുധാരണ. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുള്ളവർക്കു കണക്കുകളുടെയൊന്നും ആവശ്യമില്ലാതെതന്നെ അതു കണ്ടറിയാൻ സാധിക്കും. കണക്കുകൾ വേണമെന്നുള്ളവർക്കു കേന്ദ്ര സർക്കാരിന്റെ ഭാഗമായ നിതി ആയോഗ് പ്രസിദ്ധീകരിച്ച നാഷനൽ മൾട്ടിഡൈമെൻഷനൽ പോവർട്ടി ഇൻഡക്‌സ് - എ പ്രോഗ്രസ് റിവ്യൂ 2023 നോക്കാം. പോഷകാഹാരലഭ്യത, വിദ്യാഭ്യാസം, ശുചിത്വസൗകര്യങ്ങൾ തുടങ്ങി 12 കാര്യങ്ങളിലൂന്നി നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേയാണ് ഈ സൂചികയുടെ അടിസ്ഥാനം. ഈ അളവുകോലുകളിലത്രയും അഭിമാനകരമായ നേട്ടങ്ങളോടെയാണ് പട്ടിണിക്കണക്കിൽ കേരളം ഏറ്റവും പിന്നിലും ഏറെപ്പിന്നിലും നിൽക്കുന്നത്. സന്തോഷം.

പക്ഷേ, വേറൊരുതരം ദാരിദ്ര്യം കേരളത്തിന്റെ ശാപമാണെന്ന് ഒരു നേത്രരോഗ വിദഗ്ധൻ ഈയിടെ പറഞ്ഞുകേട്ടു. അനിയന്ത്രിത പ്രമേഹം മൂലം കാലക്രമേണ കാഴ്ച നഷ്ടപ്പെടുന്നവരുടെ കാര്യം സൂചിപ്പിച്ചപ്പോഴാണ് അദ്ദേഹം ഇതു പറഞ്ഞത്. ജനസംഖ്യയുടെ 17 ശതമാനത്തിനടുത്ത് പ്രമേഹ രോഗികളുള്ള ഇന്ത്യയ്ക്കു ലോകത്തിന്റെ പ്രമേഹ തലസ്ഥാനമെന്ന പേരുണ്ടല്ലോ. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമെന്നു കേരളത്തെയും വിളിക്കാം. ചെറുസംസ്ഥാനമായ ഗോവയും (ജനസംഖ്യ 16 ലക്ഷത്തിനടുത്ത്) കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും മാത്രമേ ഇക്കാര്യത്തിൽ കേരളത്തിനു മുന്നിലുള്ളൂ.

(Representative image by lakshmiprasad S / istock)
ADVERTISEMENT

എന്നാൽ, ദാരിദ്ര്യസൂചികയിലെ മികച്ച നേട്ടത്തിന്റെ ഭാഗമായി പോഷകാഹാരങ്ങൾ അമിതമായി ശാപ്പിട്ട് കേരളം വരുത്തിവച്ചതാണ് ഈ പ്രമേഹറാങ്ക് എന്നല്ല അദ്ദേഹം വിശദീകരിച്ചത്. പ്രമേഹ വർധനയുടെ കാരണവും അതല്ല. പ്രമേഹം മൂലം കാഴ്ചശക്തി കുറഞ്ഞു വരുന്നതറിയാനും സമയത്തിനു ചികിത്സ ലഭിക്കാനും കേരളത്തിലെ പ്രായം ചെന്ന മാതാപിതാക്കളിൽ ഭൂരിപക്ഷം പേർക്കും ഇടവരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. മക്കളോ അടുത്ത ബന്ധുക്കളോ അടുത്തില്ലാത്തതു തന്നെ കാരണം. ഇതിനെയാണ് കേരളത്തിലുള്ള വേറൊരുതരം ദാരിദ്ര്യം എന്ന് അദ്ദേഹം വിളിച്ചത്. ചികിത്സ പോകട്ടെ, സമയാസമയത്തുള്ള പരിശോധനകളിൽപോലും ഇതുമൂലം വീഴ്ച വരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

വാർധക്യകാല പരിചരണത്തിനുള്ള ഹോം നഴ്‌സിങ് സേവനങ്ങളും മികച്ച വൃദ്ധസദനങ്ങളും നമ്മുടെ നാട്ടിൽ വ്യാപകമായിക്കഴിഞ്ഞു. സാന്ത്വന ചികിത്സ എന്ന പേരിലറിയപ്പെടുന്ന പാലിയേറ്റീവ് കെയറിലും കേരളം മുന്നിലാണ്. എന്തിന്, ഇസ്രയേലിലും ഓസ്‌ട്രേലിയയിലുമെല്ലാം ഹോം നഴ്‌സിങ് സേവനങ്ങൾ നൽകുന്നവരിൽ ധാരാളംപേർ ഇവിടെനിന്നു പോയ നമ്മുടെ സഹോദരങ്ങളാണ്. ഹോം നഴ്‌സ് എന്നല്ല കെയർഗിവർ എന്നാണ് അവരുടെ ജോലിപ്പേര് എന്നു മാത്രം. അതെല്ലാം പക്ഷേ, പ്രഫഷനൽ പ്രതിവിധികളാണ്; പഴ്സനൽ കെയറല്ല. 

ഇതു പ്രമേഹം മൂലം അന്ധരാകുന്നു എന്ന ദുരന്തത്തിൽ മാത്രം കലാശിക്കുന്നതല്ലെന്നു പറയേണ്ടതില്ലല്ലോ. സാധാരണ ദാരിദ്ര്യവും ദാരിദ്ര്യമില്ലായമയും കണ്ടറിയാൻ സാധിക്കും. എന്നാൽ, കണ്ടറിയാൻ സാധിക്കാത്തതും നിശ്ശബ്ദവും സൂചികകളിൽ ഇടമില്ലാത്തതുമാണ് ഈ വേറൊരുതരം ദാരിദ്ര്യം. അതുകൊണ്ടുതന്നെ പലതരം കുഞ്ഞുദുരന്തങ്ങൾ കേരളത്തിൽ സംഭവിക്കുന്നുണ്ടെന്നു തീർച്ച. മെച്ചപ്പെട്ട സാമ്പത്തികസൗകര്യങ്ങൾ തേടി മറുനാടുകളിൽപ്പോകുന്നത് ഒരു തരത്തിലും ഒഴിവാക്കാൻ സാധ്യമല്ലാത്തതിനാൽ പെട്ടെന്ന് ഇതിനൊരു പ്രതിവിധി കണ്ടെത്താനും എളുപ്പമല്ല. സാമ്പത്തികം മാത്രമല്ല നമ്മുടെ കുടിയേറ്റങ്ങളുടെ പിന്നിലെ കാരണമെന്നതു വേറെ കാര്യം. പുതിയ കുടിയേറ്റങ്ങളിലേറെയും ഏറക്കുറെ സ്ഥിരമായ കുടിയേറ്റങ്ങളാണെന്നതും ശ്രദ്ധിക്കണം.

ADVERTISEMENT

അതിനെക്കാൾ വലിയ ചോദ്യം, മക്കളോ അടുത്ത ബന്ധുക്കളോ കൂടെയോ സമീപത്തോ ഉള്ള പ്രായം ചെന്നവർക്കുപോലും അതു ലഭിക്കുന്നുണ്ടോ എന്നതാണ്. കേരളത്തിന്റെ കാര്യത്തിൽ, അതിനും കണക്കുകൾ ആവശ്യമില്ല; ഇല്ല എന്നാണ് ഭൂരിപക്ഷം പേരുടെ കാര്യത്തിലും ഉത്തരം പറയാൻ തോന്നുന്നത്. എന്നു കരുതി ഈ വേറൊരുതരം ദാരിദ്ര്യത്തെ സ്‌നേഹദാരിദ്ര്യം എന്നു പേരിട്ട് സെന്റിമെന്റലാക്കാനും തോന്നുന്നില്ല. അതെന്തായാലും ഒരു കാര്യം ഉറപ്പ് - പോഷകാഹാരവും വിദ്യാഭ്യാസവും ശുചിത്വസൗകര്യവും മാത്രമല്ല ആരോഗ്യത്തിന്റെ, ദാരിദ്ര്യമില്ലായ്മയുടെ ലക്ഷണങ്ങൾ.

(Representative image by triloks / istock)

ആഗോളതലത്തിൽത്തന്നെ കുടുംബവ്യവസ്ഥ വലിയ മാറ്റങ്ങൾക്കു വിധേയമാകുന്ന കാലമാണിത്. കുട്ടികൾ ചെറുപ്രായത്തിൽത്തന്നെ വിദ്യാഭ്യാസത്തിനായി വീടുവിട്ട് നിൽക്കുന്നുമുണ്ട്. ഉത്തരവാദിത്തമില്ലാത്ത സ്‌നേഹം വാരിക്കോരിച്ചൊരിയാമെന്ന സൗകര്യമുള്ള പേരക്കുട്ടികളുടെ സാമീപ്യവും ഇല്ലാതാകുന്നു. ഇക്കഴിഞ്ഞ ദിവസം വന്ന വാർത്തയും ഇതോടൊപ്പം ചേർത്തു വായിക്കണം. കൊച്ചി നഗരത്തിലെ 50.4% കുട്ടികളും മൊബൈൽ ഫോണിലും ടിവിയിലുമായി ഒരു ദിവസം ചെലവിടുന്നത് നാലു മണിക്കൂറോളമാണെന്ന ഞെട്ടിക്കുന്ന വാർത്തയാണത്.

ADVERTISEMENT

കൊച്ചിയിലെ പിള്ളേരുസെറ്റ് ഏതെങ്കിലും കാര്യത്തിൽ തങ്ങളെക്കാൾ മുന്നിലാണെന്ന് കേരളത്തിലെ ഏതെങ്കിലും കുനഗരത്തിലെ (കുഗ്രാമം ഇല്ലാത്തതുകൊണ്ടാണേ) ന്യൂജനം സമ്മതിച്ചു തരുമെന്നു തോന്നുന്നുണ്ടോ? കാനഡയിലും യുഎസിലും വളരുന്ന കുട്ടികളും ഇവിടെ ഐഫോണിലും റെഡ്മീയിലും വളരുന്ന കുട്ടികളും തമ്മിൽ വീട്ടുകാരുമായുള്ള അകൽച്ചയുടെ കാര്യത്തിൽ വലിയ വിടവുണ്ടാകാൻ സാധ്യതയില്ല. തംബുകൾ കൊണ്ട് (തള്ളവിരലുകൾ കൊണ്ട്) നമ്മൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തംബന്നൂരിൽത്തന്നെ വസിക്കയാൽ ഈ കുഞ്ഞുങ്ങളിൽ പലർക്കും ടെക്‌സ്റ്റ് നെക് സിൻഡ്രോം (എഴുത്തു കഴുത്തു സിൻഡ്രോം) എന്ന അപകടകരമായ അസുഖം പിടിപെട്ടിട്ടുണ്ടെന്നാണ് ഈ ദാരിദ്ര്യമില്ലായ്മയുടെ മറ്റൊരു ഫലം. അടുത്തുള്ള കുട്ടികളെ അകലത്താക്കുന്ന ഈ സ്‌ക്രീൻസമയവും മേൽപറഞ്ഞ വേറൊരുതരം ദാരിദ്ര്യത്തിനു മൂർച്ച കൂട്ടുന്നു.

Representative Image by BrianAJackson / iStock

∙ നാരങ്ങാക്കഥ

കഥാപുസ്തകങ്ങൾക്കെന്നപോലെ നോൺഫിക്‌ഷൻ (കഥാപുസ്തകമല്ലാത്ത) പുസ്തകങ്ങൾക്കും ഇപ്പോൾ വൻ ഡിമാൻഡുണ്ട്. അതുകൊണ്ട് വായന മരിക്കുന്നു, പുസ്തകം മരിക്കുന്നു എന്നൊന്നും ആരോടും ചെന്നു പറഞ്ഞേക്കരുത്. വായനയുടെ കാര്യത്തിൽ പുതിയ തലമുറയുടെ ഷൂസിന്റെ ലേസ് കെട്ടാൻ പോലും ഇതെഴുതുന്ന ആളുൾപ്പെടെയുള്ള അമ്മാവൻ തലമുറയ്ക്കു യോഗ്യതയില്ല. സിനിമയൊക്കെ വരുന്നതിനു മുൻപുള്ള പ്രിവ്യു തുടങ്ങിയ വൻകോലാഹലങ്ങളോടെയാണ് ഇപ്പോൾ നോൺഫിക്‌ഷൻ പുസ്തകങ്ങളും വരുന്നത്. നവംബർ ഒടുവിൽ വരുന്ന, സസ്യശാസ്ത്രജ്ഞൻ ഡേവിഡ് ജെ. മാബ്ബർലിയുടെ ‘Citrus - A World History’യെപ്പോലുള്ള പുസ്തകങ്ങൾ വൻപ്രതീക്ഷയുണർത്തുന്നു. പേർഷ്യൻ സാമ്രാജ്യത്തിൽ അലക്‌സാണ്ടർ നടത്തിയ (356-323 ബിസി) പടയോട്ടത്തെത്തുടർന്നാണ് നാരങ്ങ യൂറോപ്പിലെത്തുന്നത്. അവിടന്നങ്ങോട്ട് മണവും സ്വാദും ആരോഗ്യവും നിറവും വീര്യവും പകർന്ന് മനുഷ്യജീവിതത്തിന്റെ ഭാഗമായ നാരങ്ങയുടെ ഉദ്വേഗഭരിതമായ കഥയാണ് സിട്രസ് പറയുന്നതെന്നാണ് പ്രിവ്യൂകളിൽ നിന്നുള്ള വിവരം.

ലാസ്റ്റ് സീൻ : ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞമില്ലായ്മ.

English Summary:

Kerala's Silent Epidemic: Diabetes and the Plight of the Elderly