‘പൂരം വെടിക്കെട്ട് തരുമോയെന്ന് ശിവകാശി ലോബി; കണ്ണ് 2000 കോടിയിൽ’; സുരേഷ് ഗോപിയും മന്ത്രിയും അറിഞ്ഞില്ലേ?
‘‘തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഞങ്ങൾക്ക് നൽകാമോ?’’ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ശിവകാശിയിൽനിന്ന് അന്വേഷണങ്ങൾ തൃശൂരിലെ പൂരം നടത്തിപ്പുകാർക്ക് വന്നുതുടങ്ങിയിരിക്കുന്നു. ഇന്നും ഇന്നലെയുമല്ല ‘ശിവകാശി ലോബി’ തൃശൂർ പൂരത്തിൽ കണ്ണുവച്ചു തുടങ്ങിയത്. കേരളത്തിൽ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ഭാഗമായി ഒരു വർഷം 1500 മുതല്‍ 2000 കോടിയുടെ വെടിക്കെട്ടുകളാണ് നടത്തപ്പെടുന്നത്. ഇതിൽ നല്ലൊരു ഭാഗവും തയാറാക്കുന്നത് വെടിക്കെട്ട് ആശാൻമാർ എന്ന് നമ്മൾ വിളിക്കുന്ന പരമ്പരാഗതമായി വെടിക്കോപ്പുകൾ നിർമിക്കുന്ന കേരളത്തിലെ കലാകാരൻമാരാണ്. ഇവരുടെ അന്നത്തിലാണ് ശിവകാശി ലോബി കണ്ണുവയ്ക്കുന്നത്. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ആനകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മിക്ക വർഷങ്ങളിലും വിവാദമായി ഉയരുന്നതെങ്കിൽ ഇക്കുറി വെടിക്കെട്ടാണ് ആ സ്ഥാനത്ത്. അതിനു കാരണമായതാകട്ടെ കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനവും. കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന് ശേഷമാണ് കേന്ദ്രസർക്കാർ നാലംഗ ഉന്നതതല കമ്മിഷനെ സുരക്ഷ സംബന്ധിച്ച അന്വേഷണത്തിനായി നിയോഗിച്ചത്. പെസോ (പെട്രോളിയം ആൻഡ് എസ്ക്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ) ഉപാധ്യക്ഷൻ ഡോ.എ.കെ. യാദവ്, ഡോ.ആർ. വേണുഗോപാൽ, ഡോ. ജി.എം. റെഡ്ഡി, ഡോ. രാധാകൃഷ്ണൻ എന്നിവരടങ്ങുന്നതായിരുന്നു സമിതി. കമ്മിഷൻ റിപ്പോർട്ട് നൽകിയത് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. കമ്മിഷൻ നിർദേശിക്കാത്ത കാര്യങ്ങൾ വരെ കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിൽ കയറിപ്പറ്റി. ഇതെങ്ങനെ സംഭവിച്ചുവെന്ന ചോദ്യത്തിനും ഉത്തരമില്ല. പെസോയുടെ നിർദേശങ്ങൾക്കു പിന്നിൽ ശിവകാശി ലോബിയുടെ കൈകളാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറിയും പൂരം വെടിക്കെട്ടിന്റെ കൺവീനറുമായ പി. ശശിധരൻ. മനോരമ ഓൺലൈൻ പ്രീമിയത്തിലെ ‘ഇഷ്യു ഒപീനിയനി’ൽ അദ്ദേഹം മനസ്സുതുറക്കുന്നു.

‘‘തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഞങ്ങൾക്ക് നൽകാമോ?’’ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ശിവകാശിയിൽനിന്ന് അന്വേഷണങ്ങൾ തൃശൂരിലെ പൂരം നടത്തിപ്പുകാർക്ക് വന്നുതുടങ്ങിയിരിക്കുന്നു. ഇന്നും ഇന്നലെയുമല്ല ‘ശിവകാശി ലോബി’ തൃശൂർ പൂരത്തിൽ കണ്ണുവച്ചു തുടങ്ങിയത്. കേരളത്തിൽ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ഭാഗമായി ഒരു വർഷം 1500 മുതല്‍ 2000 കോടിയുടെ വെടിക്കെട്ടുകളാണ് നടത്തപ്പെടുന്നത്. ഇതിൽ നല്ലൊരു ഭാഗവും തയാറാക്കുന്നത് വെടിക്കെട്ട് ആശാൻമാർ എന്ന് നമ്മൾ വിളിക്കുന്ന പരമ്പരാഗതമായി വെടിക്കോപ്പുകൾ നിർമിക്കുന്ന കേരളത്തിലെ കലാകാരൻമാരാണ്. ഇവരുടെ അന്നത്തിലാണ് ശിവകാശി ലോബി കണ്ണുവയ്ക്കുന്നത്.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ആനകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മിക്ക വർഷങ്ങളിലും വിവാദമായി ഉയരുന്നതെങ്കിൽ ഇക്കുറി വെടിക്കെട്ടാണ് ആ സ്ഥാനത്ത്. അതിനു കാരണമായതാകട്ടെ കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനവും. കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന് ശേഷമാണ് കേന്ദ്രസർക്കാർ നാലംഗ ഉന്നതതല കമ്മിഷനെ സുരക്ഷ സംബന്ധിച്ച അന്വേഷണത്തിനായി നിയോഗിച്ചത്. പെസോ (പെട്രോളിയം ആൻഡ് എസ്ക്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ) ഉപാധ്യക്ഷൻ ഡോ.എ.കെ. യാദവ്, ഡോ.ആർ. വേണുഗോപാൽ, ഡോ. ജി.എം. റെഡ്ഡി, ഡോ. രാധാകൃഷ്ണൻ എന്നിവരടങ്ങുന്നതായിരുന്നു സമിതി.
കമ്മിഷൻ റിപ്പോർട്ട് നൽകിയത് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. കമ്മിഷൻ നിർദേശിക്കാത്ത കാര്യങ്ങൾ വരെ കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിൽ കയറിപ്പറ്റി. ഇതെങ്ങനെ സംഭവിച്ചുവെന്ന ചോദ്യത്തിനും ഉത്തരമില്ല. പെസോയുടെ നിർദേശങ്ങൾക്കു പിന്നിൽ ശിവകാശി ലോബിയുടെ കൈകളാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറിയും പൂരം വെടിക്കെട്ടിന്റെ കൺവീനറുമായ പി. ശശിധരൻ. മനോരമ ഓൺലൈൻ പ്രീമിയത്തിലെ ‘ഇഷ്യു ഒപീനിയനി’ൽ അദ്ദേഹം മനസ്സുതുറക്കുന്നു.
∙ ‘പുറ്റിങ്ങൽ, ആ അപകടം ക്ഷണിച്ചുവരുത്തിയത്’
പുറ്റിങ്ങൽ ക്ഷേത്രത്തിലെ ഉൽസവവുമായി ബന്ധപ്പെട്ടുണ്ടായ വെടിക്കെട്ടപകടമാണ് പുതിയ അന്വേഷണ റിപ്പോർട്ടിന് ആധാരം. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് ശേഷം ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സംഘത്തിൽ ഉൾപ്പെട്ട ഒരാളാണ് ഞാൻ. അന്ന് അവിടെപ്പോയി തെളിവുകൾ അടക്കം കണ്ടിരുന്നു. പുറ്റിങ്ങലിൽ അല്ലാതെ ഇന്നേവരെ കേരളത്തിൽ വെടിക്കെട്ട് നടത്തിയ ഒരിടത്തും മാഗസിൻ (വെടിക്കെട്ടിന് തൊട്ടുമുൻപായി വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന ഇടം) പൊട്ടിത്തെറിച്ച് അപകടമുണ്ടായിട്ടില്ല. പുറ്റിങ്ങലിൽ തീർത്തും അശാസ്ത്രീയമായിട്ടാണ് വെടിക്കെട്ട് നടത്തിയത്. വിഡിയോ തെളിവുകളിൽ അവിടെ കണ്ട കാര്യങ്ങൾ ഇതായിരുന്നു.
നിയമം അനുസരിക്കാതെയും അനുവാദമില്ലാതെയും നടത്തിയ വെടിക്കെട്ടായിരുന്നു പുറ്റിങ്ങലിലേത്. രണ്ട് ചേരികളായി തിരിഞ്ഞുള്ള മത്സര വെടിക്കെട്ടായിരുന്നു അവിടെ. നിർത്താതെ അമിട്ട് പൊട്ടിക്കുക എന്നതായിരുന്നു മത്സരത്തിന്റെ രീതി. വിജയിക്കുന്ന വെടിക്കെട്ടാശാന് സ്വർണം സമ്മാനമായി നൽകും. അതിനാൽ നിർത്താതെ അമിട്ട് പൊട്ടിക്കാനാണ് വെടിക്കെട്ട് നടത്തുന്നവർ ശ്രമിച്ചത്. തെളിവായി ശേഖരിച്ച വെടിക്കെട്ടിന്റെ വിഡിയോ പരിശോധിച്ചപ്പോൾ ഓരോ ഉരലിലും (അമിട്ട് പൊട്ടിക്കാനുള്ള കുഴൽ പോലുള്ള ഭാഗം) ഓരോ അമിട്ട് പൊട്ടുന്നതിന് അനുസരിച്ച് അടുത്ത അമിട്ട് ഇട്ട് പൊട്ടിക്കുന്ന അപകടകരമായ രീതിയായിരുന്നു കണ്ടത്.
ചാക്കിൽ പൊതിഞ്ഞാണ് സാധാരണ മാഗസിനിൽ നിന്നും അമിട്ടുകൾ പൊട്ടിക്കുന്ന സ്ഥലത്തേക്ക് കൊണ്ടു വരുന്നത്. തീപ്പൊരികൾ വീണാൽ കത്തിപ്പടരാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ പുറ്റിങ്ങലിൽ തുറന്ന നിലയിലാണ് അമിട്ടുകൾ കത്തിക്കാനായി കൊണ്ടുവന്നത്.
ഈ സമയം തൊട്ടുമുൻപേ കത്തിച്ച അമിട്ട് മടങ്ങി വന്നപ്പോൾ (പാതി ദൂരം ഉയർന്ന ശേഷം വിപരീത ദിശയിൽ തിരിച്ചെത്തുക) തീപ്പൊരികൾ തെറിക്കുകയായിരുന്നു. അമിട്ട് തിരിഞ്ഞു വരുന്നതുകണ്ട് കയ്യിലെ അമിട്ടുകളുമായി ഒരാൾ തിരികെ മാഗസിനുള്ളിലേക്ക് ഓടിക്കയറി. എന്നാൽ ഇതിനോടകം തീപ്പൊരികൾ കയ്യിലെ അമിട്ടിൽ പതിക്കുകയും മാഗസിനുള്ളിൽ എത്തിയപ്പോൾ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഇതാണ് വലിയ ദുരന്തമായത്. ഈ അപകടത്തിനെ അടിസ്ഥാനമാക്കിയാണ് പെസോ ഇടപെട്ട് മാഗസിനും ഫയർലൈനും തമ്മിലുള്ള ദൂരം 200 മീറ്ററാക്കി ഉയർത്തിയത്.
∙ ‘പണ്ടേയുണ്ട് തൃശൂർ പൂരവും മാഗസിനും’
തൃശൂർ പൂരം തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. പൂരത്തിന് മൂന്ന് വെടിക്കെട്ടാണുള്ളത്. സാംപിൾ വെടിക്കെട്ട്, പൂരത്തിന്റെ അന്ന്, പൂരത്തിന്റെ പിറ്റേന്ന് ഉച്ചയ്ക്കുള്ള വെടിക്കെട്ട്. പുറ്റിങ്ങലിന് ശേഷം പൂരത്തിന് ഉപയോഗിക്കുന്ന അമിട്ടിന്റെ വലുപ്പം കുറച്ചു. 4, 6 ഇഞ്ച് വലുപ്പമുള്ള കുഴിമിന്നലും അമിട്ടുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. അതുപോലെ നൂറ് വർഷമായി തൃശൂരിൽ മാഗസിനുമുണ്ട്. പാറമേക്കാവും തിരുവമ്പാടിയുമാണ് സ്വന്തമായി നൂറ് വര്‍ഷം മുൻപേ മാഗസിൻ തയാറാക്കിയത്. പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന് ശേഷമാണ് കേരളത്തിൽ വെടിക്കെട്ട് നടത്തുന്ന മറ്റ് പ്രധാന സ്ഥലങ്ങളിൽ മാഗസിൻ തയാറാക്കാൻ തുടങ്ങിയത്. തൃശൂർ പൂരത്തിനുള്ളത് പെസോ നിലവിൽ നിർദേശിക്കുന്ന എല്ലാ ചട്ടങ്ങളും പാലിച്ച് നടത്തപ്പെടുന്ന വെടിക്കെട്ടാണ്. വെടിക്കെട്ടിനായുള്ള ഡിസ്പ്ലേ ലൈസൻസ് എടുത്ത് നടത്തപ്പെടുന്ന ഇന്ത്യയിലെ ഏക വെടിക്കെട്ടും ഇതാണ്.
തൃശൂരിൽ മാഗസിനുള്ളിലേക്ക് അതീവ ശ്രദ്ധയോടെയാണ് വെടിക്കോപ്പ് കൊണ്ടുവരുന്നത്. നിലവിൽ 45 മീറ്ററാണ് മാഗസിനും ഫയർലൈനും തമ്മിലുള്ള ദൂരം. വെടിക്കെട്ടിന് മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് വെടിക്കോപ്പുകൾ പൂരപ്പറമ്പിലെ മാഗസിനിലേക്ക് എത്തിക്കുന്നത്. സാംപിള്‍ വെടിക്കെട്ടിന് മാത്രമാണ് രണ്ട് ദിവസം മുന്‍പ് കൊണ്ടുവരുന്നത്. ബാക്കി രണ്ട് വെടിക്കെട്ടിനും മണിക്കൂറുകൾ മുൻപാണ് മാഗസിനിലേക്ക് വെടിക്കോപ്പുകൾ എത്തിക്കുന്നത്. അതേസമയം വെടിക്കെട്ട് തുടങ്ങുമ്പോൾ ഈ മാഗസിനുകൾ പൂർണമായും ശൂന്യമായിരിക്കും. പൂരത്തിലെ മൂന്ന് പ്രധാന വെടിക്കെട്ടുകളിലും ഈ രീതിയാണ് പിന്തുടരുന്നത്.
പൊലീസ്, റവന്യു, ഫയർ ഫോഴ്സ് തുടങ്ങിയ അധികാരികൾ നൽകുന്ന നിർദേശങ്ങൾ ഞങ്ങൾ പാലിക്കുന്നുണ്ട്. വെടിക്കോപ്പുകളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഓരോ വിഭാഗത്തിൽനിന്നും പ്രത്യേകം സാംപിളുകൾ എടുത്ത് കാക്കനാടുള്ള ലാബിൽ പരിശോധിച്ച ശേഷമാണ് പൂരത്തിന് വെടിക്കെട്ട് നടത്തുന്നത്. നിരോധിത രാസവസ്തുക്കൾ ഒന്നും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഈ പരിശോധന. ഇതിന് ശേഷം പെസോ റിപോർട്ട് നൽകിയ ശേഷമാണ് കലക്ടർ വെടിക്കെട്ടിന് അനുമതി നൽകുന്നത്. നമ്മളെ സംബന്ധിച്ചിടത്തോളം വെടിക്കെട്ട് നടക്കുമ്പോൾ മാഗസിനിൽ ഒന്നുമില്ല. പെസോയുടെ മുന്‍കാല നിയമപ്രകാരം, 3500 കിലോഗ്രാം വരെ വെടിമരുന്ന് ഉപയോഗിക്കുന്ന വെടിക്കെട്ടുകൾക്ക് 45 മീറ്ററായിരുന്നു മാഗസിൻ–ഫയർ ലൈൻ ദൂരം. ഇതാണ് ഇപ്പോൾ 200 മീറ്റർ ആക്കി ഉയർത്തിയത്.
∙ ‘പിന്നിൽ ശിവകാശി ലോബി’
വെടിക്കെട്ട് പാരമ്പര്യ കലാരൂപമല്ലെന്ന പെസോ വാദം നമ്മുടെ പൂരങ്ങളെ ഉദ്ദേശിച്ച് മാത്രമാണ്. ഇതിന് പിന്നിൽ ശിവകാശി ലോബിയാണെന്നത് തീർച്ച. നമ്മൾ വഴിമരുന്നിട്ട് അതില്‍ പൊരുത്ത് കൊണ്ട് (തുണിയും ചാക്കുനൂലും ചകിരിയും ചേർത്തുകെട്ടിയ നീണ്ട തിരി) തീ കൊളുത്തി അതിൽ നിന്നാണ് വെടിക്കെട്ടിന് തുടക്കമിടുന്നത്. എന്നാല്‍ ഇത് പാടില്ല, ഇലക്ട്രിക് ഫ്യൂസ് വച്ച് ഓട്ടമാറ്റിക്കായി കത്തിക്കണമെന്നാണ് പെസോ പറയുന്നത്. ഇതു വെടിക്കെട്ട് മേഖലയിൽനിന്ന് പരമ്പരാഗത കലാകാരന്മാരെ ഒഴിവാക്കാനുള്ള നീക്കമാണെന്നത് പകൽപോലെ വ്യക്തം.
കേരളത്തിൽ അമ്പലങ്ങളിലും പള്ളികളിലുമായി വർഷാവർഷം ഉദ്ദേശം 1500–2000 കോടി രൂപയുടെ വെടിക്കെട്ട് നടക്കുന്നുണ്ട്. ഈ പണത്തിൽ കണ്ണുവച്ചുള്ള ശിവകാശി ലോബിയുടെ ഗൂഢനീക്കമാണ് പെസോയുടെ റിപ്പോർട്ട്. അവർ തയാറാക്കി വിൽക്കുന്ന ബോക്സുകൾ വച്ച് വെടിക്കെട്ട് നടത്താനാണു നീക്കം. അവിടെ മാനദണ്ഡങ്ങളൊന്നും ഇല്ല. എവിടെ വച്ചും പൊട്ടിക്കാം. റിപ്പോർട്ടിലെ മറ്റു ചില നിർദേശങ്ങളും ശിവകാശി ലോബിയെ വളർത്താനും നമ്മുടെ പരമ്പരാഗത വെടിക്കെട്ട് കലാകാരൻമാരെ തളര്‍ത്താനുമുള്ളതാണ്.
വെടിക്കോപ്പുകൾ നിർമിക്കുന്ന ഷെഡുകളും പുതിയ നിര്‍ദേശത്തിൽ കൊണ്ടുവരാൻ വലിയ ചെലവ് വേണ്ടി വരും. മറ്റൊന്നു വെടിക്കോപ്പുകൾ കൈകാര്യം ചെയ്യുന്നവർ പെസോയുടെ കോഴ്സ് പാസാവണം എന്നതാണ്. പരമ്പരാഗത കലാകാരൻമാരെ ഒഴിവാക്കാൻ ഉന്നം വച്ചാണ് ഇതും. നിലവിൽ ഇത്തരമൊരു കോഴ്സില്ല. ഇനി നടത്തിയാലും പരമ്പരാഗത കലാകാരന്‍മാരെ പരാജയപ്പെടുത്തി ഒഴിവാക്കാമല്ലോ.
നിലവിൽ 10 മുതൽ 100 കിലോ വരെ വെടിമരുന്ന് ഉപയോഗിക്കുന്ന വെടിക്കെട്ടുകള്‍ക്ക് കലക്ടർക്ക് അനുമതി നൽകാൻ കഴിയുമായിരുന്നു. ഇനി ഇതിനും പെസോയ്ക്ക് മുന്നിൽ പോകേണ്ടിവരും. കേരളത്തിലെ ചെറിയ ആരാധനാലയങ്ങളിൽ വരെ ഇത് ബുദ്ധിമുട്ടുണ്ടാക്കും. ചെറിയ തോതിൽ വെടിക്കെട്ട് നടത്തുന്ന പാറമേക്കാവ്, തിരുവമ്പാടി വേലയ്ക്ക് പോലും പുതിയ നിര്‍ദേശം ബുദ്ധിമുട്ടുണ്ടാക്കി. പുതിയ പെസോ നിയന്ത്രണം പാലിക്കണമെന്നാണ് അനുമതിക്കായി ജില്ലാ ഭരണകൂടത്തെ സമീപിച്ചപ്പോൾ ലഭിച്ച മറുപടി. അതേസമയം ശിവകാശി വെടിക്കോപ്പുകൾ വാങ്ങി പൊട്ടിച്ചാൽ ഒരു കുഴപ്പവുമില്ല. ഈ പടക്കങ്ങൾക്ക് ഒരു നിയന്ത്രണവുമില്ല.
പെസോയുടെ മറ്റൊരു നിർദേശം വെടിമരുന്നുകളിൽ നിരോധിത രാസവസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ലാബിൽ പരിശോധന വേണമെന്നുള്ളതാണ്. നിലവിൽ തൃശൂർ പൂരത്തിൽ ഈ പരിശോധന കുറ്റമറ്റ രീതിയിൽ നടത്തുന്നുണ്ട്. എന്നാൽ ചെറിയ വെടിക്കെട്ടിനടക്കം ഇത് നടപ്പിലാക്കിയാൽ ബുദ്ധിമുട്ടേറും.
നിലവിലെ സാഹചര്യത്തിൽ ഇന്ന് അയച്ചാൽ നാളെ റിസൽട്ട് കിട്ടും. ആവശ്യക്കാർ കൂടുമ്പോൾ അനുമതി ലഭിക്കാനും പരിശോധനാ ഫലത്തിനും താമസമുണ്ടാകും. അതേസമയം ശിവകാശിയിൽനിന്ന് വരുന്ന റെഡിമെയ്ഡ് പായ്ക്കുകളിലെ വെടിക്കോപ്പുകൾക്ക് പരിശോധനയും വേണ്ട. അപ്പോൾ കൂടുതലാളുകളും അത് വാങ്ങി ഉപയോഗിക്കാനല്ലേ ശ്രമിക്കൂ. ഇതൊക്കെക്കൊണ്ടാണ് പെസോ നിർദേശങ്ങൾക്ക് പിന്നിൽ വലിയ ലോബിയുടെ കളിയാണെന്ന് സംശയം ഉയരാൻ കാരണം.
∙ ‘ശിവകാശിയിൽ ആവാം, കേരളത്തില്‍ വേണ്ട!’
പുറ്റിങ്ങൽ അപകടത്തിന് പിന്നാലെയാണ് ശിവകാശി ലോബി പെസോയിലെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് തുടങ്ങിയത്. പുതിയ നിയന്ത്രണങ്ങളിലൂടെ വെടിക്കോപ്പുകളിൽ അമിട്ടുകളുടെ വലുപ്പമടക്കം കുറയ്ക്കാൻ നിയന്ത്രണം കൊണ്ടുവന്നു. അമിട്ട് പൊട്ടിക്കുന്ന കുഴികളിൽ കമ്പിയടിക്കാൻ പാടില്ലെന്ന നിർദേശവും ഇതിന്റെ ഭാഗമാണ്. ഗുണ്ടുകൾ പൊട്ടിക്കുന്നത് കമ്പികൾ അടിച്ചു താഴ്ത്തി അതിൽ കെട്ടിവച്ചാണ്. സുരക്ഷിതത്വം ഉറപ്പിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഇരുമ്പ് സാധനങ്ങൾ ഇതിനായി ഉപയോഗിക്കരുതെന്നാണ് പെസോ പറയുന്നത്. ഇതും ശിവകാശി ലോബിക്ക് വേണ്ടിയാണ്. അവിടെ നിന്നും ബോക്സുകളാക്കി ലഭിക്കുന്ന വെടിക്കോപ്പുകൾ ഉപയോഗിക്കുക എന്ന ലക്ഷ്യമാവും പിന്നിൽ. എന്നാൽ ബോക്സ് പോലും കമ്പിയടിച്ചാണ് സുരക്ഷിതമായി കേരളത്തിൽ പൊട്ടിക്കുന്നത്. ഒരടി താഴ്ത്തി കമ്പിയടിച്ച് വയ്ക്കുകയാണ് ചെയ്യുക.
അമിട്ടു പൊട്ടിക്കുന്ന ഉരലുകളിൽ ഒരു തവണ പൊട്ടിച്ചു കഴിഞ്ഞാൽ വീണ്ടും ആ ഉരലുപയോഗിക്കാൻ പാടില്ലെന്നാണ് പെസോ നിര്‍ദേശിക്കുന്നത്. എന്നാൽ ഇതും നടപ്പിലാക്കാൻ പ്രയാസകരമാണ്. തൃശൂരിൽ 25 ഉരലുകളെങ്കിലും കുഴിച്ചിട്ടാണ് അമിട്ട് പൊട്ടിക്കുന്നത്. അമിട്ട് പൊട്ടിയശേഷം മരുന്നിടുന്ന അടിപാത്രം മാറ്റിയശേഷം, നനഞ്ഞ ചാക്കിട്ട് തുടച്ച് തീയില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വീണ്ടും അമിട്ടുകൾ ഇടുന്നത്. ഉരലുകൾ തമ്മിൽ 10 മീറ്റർ അകലം വേണമെന്ന നിർദേശവും പെസോ മുന്നോട്ട് വയ്ക്കുന്നുണ്ട്.
കടയിൽനിന്ന് ബ്രാൻഡ് കമ്പനിയുടെ 4 ഇഞ്ചുള്ള അമിട്ട് വാങ്ങാൻ 600 രൂപ വേണ്ടിവരും, എന്നാൽ നമ്മുടെ കലാകാരൻമാർ ഉണ്ടാക്കുമ്പോൾ വേണ്ടിവരുന്നത് 150 രൂപയാണ്. തൃശൂർ പൂരത്തിലെ ഒരു വെടിക്കെട്ടിന് 30 ലക്ഷം വേണ്ടിവരും. പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ ഇനിയത് ഒരു കോടിക്കും മുകളിലേക്ക് പോകും. പുറ്റിങ്ങൽ അപകടം നടന്നപ്പോൾ ശിവകാശി മോഡലിൽ സഹകരണ മേഖലയിൽ കമ്പനി രൂപീകരിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ അപ്പോഴും പെസോയാണ് ആ നീക്കം അട്ടിമറിച്ചത്. ഇവിടെ പറ്റിയ സുരക്ഷിത സ്ഥലമില്ലെന്ന് പറഞ്ഞായിരുന്നു അത്. എന്നാൽ ശിവകാശിയിൽ പോയാൽ യാതൊരു സുരക്ഷയും പാലിക്കാതെ ഷെഡുകളിൽ വെടിമരുന്ന് കൈകാര്യം ചെയ്യുന്നത് കാണാനാവും.
∙ അറിയാത്തതോ നടിക്കുന്നതോ?
മാഗസിനും ഫയർലൈനും തമ്മിലുള്ള ദൂരം 200 മീറ്റർ ആക്കിയത് താനറിഞ്ഞല്ലെന്ന നാലംഗ ഉന്നതതല കമ്മിഷനിലെ ഡോ.ആർ. വേണുഗോപാലിന്റെ ഇപ്പോഴത്തെ വാദം വിശ്വസിക്കാനാവില്ല. എല്ലാവരും കൂടിച്ചേർന്നല്ലേ റിപ്പോർട്ട് തയാറാക്കുന്നത്. ഇതിനു ശേഷമാണ് കേന്ദ്രമന്ത്രാലയത്തിന് സമർപ്പിക്കുന്നത്. ഇതിപ്പോൾ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച് വിജ്ഞാപനവും ഇറക്കിക്കഴിഞ്ഞു. ഇളവ് വേണമെങ്കിൽ ഇനി ഭേദഗതി വേണം.
കമ്മിഷനുമായി ബന്ധപ്പെട്ട ചുമതലയുള്ള കേന്ദ്ര മന്ത്രി പിയൂഷ് ഗോയലായിരുന്നു. വിജ്ഞാപനം വന്ന ശേഷവും അദ്ദേഹത്തെ വിവരം ധരിപ്പിച്ചപ്പോൾ ഇതേക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. തൃശൂർ എംപിയായ സുരേഷ് ഗോപിയും ഒന്നുകിൽ ഇതിനെക്കുറിച്ച് അറിഞ്ഞു കാണില്ല. തൃശൂരിൽ ഒരു മാസം മുൻപ് വന്നപ്പോഴും, എങ്ങനെ വെടിക്കെട്ട് ആളുകൾക്ക് സുഗമമായി കാണാം എന്നാണ് അദ്ദേഹം ചർച്ച നടത്തിയത്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ഞങ്ങൾക്കൊപ്പമാണ്. മന്ത്രിസഭ പ്രധാനമന്ത്രിക്ക് കത്തയക്കാൻ തീരുമാനിച്ചു. തിരുവമ്പാടി–പാറമേക്കാവ് ദേവസ്വം ഇതിനെ കുറിച്ച് ചർച്ച നടത്തിയിട്ടുണ്ട്. പെസോ നിർദേശങ്ങളിൽ ഭേദഗതിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം.
ചരിത്രം പരിശോധിച്ചാൽ ലോകത്തിൽ ആകെ രണ്ട് രാജ്യങ്ങളാണ് സ്വന്തമായി വെടിക്കെട്ട് ആരംഭിച്ചിട്ടുള്ളത്– ചൈനയിലും ഇന്ത്യയിലും. ഇന്ത്യയിൽ അത് കേരളത്തിലാണ്. കേരളത്തിൽ പാരമ്പര്യമായി വെടിക്കെട്ട് കലാകാരന്മാർ തന്നെയുണ്ടായിരുന്നു. അമിട്ട്, കുഴിമിന്നൽ ഓലപ്പടക്കം ഇതൊന്നും വേറെ എവിടെയുമില്ല. ശിവകാശിയെ സംബന്ധിച്ചിടത്തോളം പടക്കങ്ങളും വെടിക്കെട്ടും ബിസിനസാണ് അവർക്ക് കേരളം ഇനിയും തുറന്നുകിട്ടാത്ത വലിയൊരു വിപണിയാണ്. എന്നാൽ ഇവിടെ വെടിക്കെട്ട് ആയിരക്കണക്കിന് പരമ്പരാഗത കലാകാരന്മാരുടെ അന്നമാണ്. ഭക്തിയോടെ, ശുദ്ധിയോടെ ചെയ്യേണ്ട കാര്യമാണിത്. കേരളത്തിലെ വെടിക്കെട്ട് ആശാൻമാരുടെ കലാവിരുത് ശിവകാശിയിൽ നിന്നും ലഭിക്കാറില്ലെന്നതും ഓർക്കേണ്ടതാണ്. പുതിയ പെസോ നിർദേശം വന്നതോടെ കേരളത്തിൽ ഉത്സവങ്ങളെല്ലാം പ്രതിസന്ധിയിലാണ്. ഒപ്പം പണി പോകുമോ എന്ന ആശങ്കയിലാണ് പരമ്പരാഗത വെടിക്കെട്ട് കലാകാരൻമാരും.